19/04/2026

അഗ്രഹാരം : ഭാഗം 21

രചന – നിവേദ്യ ഹരിഹരൻ

“ആഹ് …. മോളെ…. അനുവിനെ കണ്ടപ്പോൾ ജയയുടെ മിഴികൾ തിളങ്ങി.. ജയ കുഞ്ഞിനെ മറന്നു കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റ് അനുവിന്റെ അടുത്തേക്ക് ചെന്നു.. “ജയേ കുഞ്ഞുണ്ണി … എന്ന് രാജേന്ദൻ ഉറക്കെ പറഞ്ഞപ്പോഴാണ് കുഞ്ഞുണ്ണി കയ്യിൽ ഉണ്ടായിരുന്ന കാര്യം ജയ ഓർത്തത്. “അയ്യോ എന്റെ കുഞ്ഞ്… ജയ ശബ്ദമെടുത്തു. അപ്പോഴേക്കും ആദി പോയി കുഞ്ഞിനെ എടുത്തിരുന്നു. “അനുവിനെ കണ്ടപ്പോൾ അമ്മ ദേ കുഞ്ഞിനെ വരെ മറന്നല്ലോ … നിമ്മി ചിരിച്ചു. രാജേന്ദ്രനും ചിരിച്ച മുഖവുമായി എഴുന്നേറ്റ് അവർക്കടുത്തേക്ക് ചെന്നു. “ഇതാണല്ലേ അനുശ്രീ .. കലാമണ്ഡലത്തിൽ പഠിച്ച കുട്ടി.. “അതെ സാർ .. അനു വിനയാന്വിതയായി. “കലാക്ഷേത്ര യുടെ നെടുംതൂണാണ് താനെന്ന് വിശ്വനാഥൻ പറഞ്ഞിരുന്നു . തന്റെ പെർഫോർമൻസ് കണ്ടപ്പോൾ അതു സത്യമാണെന്ന് ബോധ്യായി .. അസാധ്യമായിരുന്നുട്ടോ .. കൺഗ്രാറ്റ്സ് മോളെ…. “താങ്ക്യു സാർ… ചെറിയ ഭയത്തോടെ അനു പറഞ്ഞു. “ഇനി ഞങ്ങളെ പരിചയപ്പെടുത്താം..

ഞാൻ രാജേന്ദ്രൻ… ഇതെന്റെ വൈഫ് ജയ… പിന്നെ അത് ആദിത്യൻ എന്റെ മൂത്തമകൻ . ഇതവന്റെ ഭാര്യ നിമ്മി.. പിന്നെ അത് കുഞ്ഞുണ്ണി.. എന്റെ ഒരേയൊരു പേരക്കുട്ടി.. എനിക്ക് ഒരു മകൻ കൂടി ഉണ്ട്ട്ടോ .. അവനാണ് നിങ്ങൾടെ പ്രോഗ്രാം അറേഞ്ച് ചെയ്തത്.. അനു എല്ലാം കേട്ടുകൊണ്ട് ചെറിയ വിറയലോടെ ഇരിക്കുകയായിരുന്നു.. “എടോ താൻ ടെൻഷൻ ആവണ്ട .. തന്നെയൊന്നു കൺഗ്രാജുലേറ്റു ചെയ്യാൻ വേണ്ടിയാ വിളിച്ചത്.. അനുവിന്റെ അസ്വസ്ഥത മനസ്സിലാക്കിയിട്ടെന്നോണം നിമ്മി പറഞ്ഞു. അനു വിളറിയ ചിരി ചിരിച്ചു. ജയ അനുവിന്റെ അടുത്ത് ചെന്ന് അവളുടെ നെറുകയിലൂടെ തലോടി.. “നൃത്തം നന്നായിരുന്നു മോളെ … ഒരുപാടിഷ്ടപ്പെട്ടു.. “താങ്ക്യു മാഡം…. അനു ജയയെ നോക്കി പുഞ്ചിരിച്ചു. ജയ തഴുകിയപ്പോൾ അനുവിലെ ഭയാശങ്ക അൽപ്പം കുറഞ്ഞു..

“മോളിവിടെ ഇരിക്ക്.. ജയ അവളെ സോഫയിലേക്കിരുത്തി.. “പരിപാടി അടിപൊളി ആയിട്ടോ അനുശീ.. എല്ലാവരും നല്ല അഭിപ്രായാ പറഞ്ഞത് . ആദിയാണ്.. അനുവിന്റെ മനസ്സ് വല്ലാതെ നിറഞ്ഞു. “മോൾക്ക് കുടിക്കാനെന്താ വേണ്ടത്..?? ജയ ചോദിച്ചു. “ഇപ്പോ ഒന്നും വേണ്ട മാഡം . ഞാനൊരു ജ്യൂസ് കഴിച്ചു ഗ്രീൻ റൂമിൽ വച്ച്… അനു സ്നേഹപൂർവം അത് നിരസിച്ചു കൊണ്ടു പറഞ്ഞു. “എന്നാ ഞാനിനി പൊയ്ക്കോട്ടെ മാഡം.. അവരെന്നെ വെയ്റ്റ് ചെയ്യുന്നുണ്ടാവും… അനു പ്രതീക്ഷയോടെ ജയയെ നോക്കി. “ഹാ .. അങ്ങനെ പോവല്ലേടോ.. കുറച്ചു നേരം ഇവിടിരിക്ക്.. തന്നെ ഞങ്ങൾ ശരിയ്ക്കൊന്നു പരിചയപ്പെടട്ടേ…. നിമ്മി സോഫയുടെ കൈയ്യിൽ ഇരുന്നു കൊണ്ട് കൈ അനുവിന്റെ തോളിൽ വച്ചു.. “അനുവൊക്കെ എപ്പഴാ ഇനി നാട്ടിലേക്ക് തിരിച്ചു പോണത്.. കുഞ്ഞുണ്ണിയേം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ ആദി ചോദിച്ചു.

“നാളെ പോകും സാർ … “പാലക്കാടല്ലേ വീട്….?? “അതെ സാർ…. “എന്തായാലും ഞങ്ങൾടെ ഫങ്ക്ഷൻ ഇത്ര ഗംഭീരമാക്കിയതിന് തനിയ്ക്ക് ഞങ്ങൾടെ വക ഒരു ഗിഫ്റ്റുണ്ട്.. നിമ്മി അനുവിന്റെ കൈയ്യെടുത്ത് മടിയിലേക്കു വച്ചു കൊണ്ടു പറഞ്ഞു. “അയ്യോ അതൊന്നും വേണ്ട മാഡം… ടീമിനു മൊത്തമായിട്ടല്ലാതെ ഒറ്റയ്ക്ക് ആരും ഒന്നും വാങ്ങാറില്ല.. അനുവിന്റെ വാക്കുകളിൽ സങ്കോചം പ്രകടമായിരുന്നു.. “ടീമിൽ എല്ലാവർക്കും ഉണ്ടെടോ.. തനിയ്ക്ക് മാത്രം ഞങ്ങൾക്ക് നേരിട്ടത് തരണമെന്ന് തോന്നി അതാ…. “ഡാ … ആ ഗിഫ്റ്റിങ്ങെടുക്ക്… നിമ്മി അകത്തെ മറ്റൊരു മുറിയിലേക്കു നോക്കി വിളിച്ചു പറഞ്ഞു.. “അവിടെ ആരാ എന്ന രീതിയിൽ അനു അങ്ങോട്ട് നോക്കി.. അവിടെ നിന്നും നടന്നു വന്ന ആളെക്കണ്ട് അവൾ സ്തബ്ദയായി “അർജുൻ… അനുവിന്റെ ചുണ്ടുകൾ ഉരുവിട്ടു.. “അനുശീ ഇതാണെന്റെ ഇളയമകൻ അർജുൻ … ജയ അവനെ അനുവിനു പരിചയപ്പെടുത്തി.

“ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവത്തിലിരിക്കുകയായിരുന്നു അനു .. അവളുടെ മുഖഭാവം കണ്ടപ്പോൾ നിമ്മിയ്ക്ക് ചിരി പൊട്ടി. “അതിങ്ങു താ അജു … അവർക്കു മുന്നിലായി വന്നു നിന്ന അർജുന്റെ കയ്യിൽ നിന്നും ഒരു ചെറിയ ബോക്സ് ജയ വാങ്ങി.. അത് അനുവിനു നേരേ നീട്ടി.. “മാഡം ഇത്… അനു ഒന്നു പരുങ്ങി “വാങ്ങു മോളെ സ്നേഹത്തോടെ തരുന്നതല്ലേ…. വീണ്ടും അത് നിരസിക്കാൻ അനുവിന് മനസ്സു വന്നില്ല.. അവളതു വാങ്ങി “തുറന്നു നോക്കെടോ… നിമ്മി അനുവിന്റെ ചുമലിൽ അമർത്തി. അനു ആ ബോക്സ് പതുക്കെ തുറന്നു. “ഒരു റിംഗ്…. വെള്ളക്കല്ലുകൾ പതിച്ച ആ റിംഗ് അവിടത്തെ ലൈറ്റിൽ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.. “ഡയമണ്ടാ…. തനിയ്ക്കിഷ്ടായോ….? ഇവന്റെ സെലക്ഷനാ…. ഇവന്റെ സെലക്ഷൻ എപ്പോഴും ബെസ്റ്റ് ആയിരിക്കും. നിമ്മി അർജുനെ നോക്കി കുസൃതിയിൽ ചിരിച്ചു. അർജുൻ മുഖം തിരിച്ചു നിന്നു ചിരിച്ചുക്കൊണ്ട് മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു.

അനു വല്ലാത്തൊരു അവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും അവിടെ നിന്നു രക്ഷപ്പെടാൻ അവളുടെ ഹൃദയം വെമ്പി. “ഇനി ഞാൻ പൊക്കോട്ടെ മാഡം.. അനു പതുക്കെ എഴുന്നേറ്റു. “ഹാ … താൻ അതൊന്നു വിരലിൽ ഇടെടോ… പാകമാണോന്നു നോക്കട്ടെ… നിമ്മി അവളെ വിടാനുള്ള ഭാവമില്ലായിരുന്നു. ജയയും നിർബന്ധിച്ചു. അനു മോതിരം വിരലിൽ അണിഞ്ഞു. “മനോഹരം അളവെടുത്തു പണിയിച്ചതു പോലുണ്ട്… ജയ ഇതും പറഞ്ഞ് അത്ഭുതത്തോടെ അർജുനെ നോക്കി.. “ഇനി മോള് പൊക്കോ.. രാജേന്ദ്രൻ അനുവിന്റെ അരികിലേക്കെത്തി പതുക്കെ അവളുടെ ചുമലിൽ തട്ടി.. “താങ്ക്യു സാർ … എല്ലാത്തിനും . .. അനു രാജേന്ദ്രനു നേരെ കൈകൂപ്പി. ഏവരേയും ഒരിയ്ക്കൽ കൂടി നോക്കി ചിരിച്ചിട്ട് അനു ആ മുറി വിട്ടിറങ്ങി.. അവൾ നടന്നകലുന്നതും നോക്കി അർജുൻ വാതിലിനരികെ നിന്നു .. ഒരു വിധത്തിലാണ് അനു റൂമിലേക്കെത്തിയത്.. ആ റിംഗ് ഊരി അവൾ ദേഷ്യത്തോടെ കട്ടിലിലേക്കെറിഞ്ഞു.

വർദ്ധിച്ച ദേഷ്യത്തോടെ തലയിൽ കൈയ്യും കൊടുത്ത് അനു ഇരുന്നു. കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് അവൾ വാതിലിനടുത്തേക്കു നടന്നു വാതിൽ തുറന്നു. പുറത്ത് അർജുൻ.. അനു ദേഷ്യത്തോടെ അവനെ നോക്കി.. “അനുക്കുട്ടിയ്ക്ക് റിംഗ് ഇഷ്ടായോ…? വാതിൽപ്പടിയിൽ കൈ പിടിച്ചുക്കൊണ്ട് അവളോട് വളരെ ചേർന്നു നിന്ന് അർജുൻ ചോദിച്ചു. “ഇല്ല… കൈൾ തമ്മിൽ പിണച്ചു നിന്നുക്കൊണ്ട് അൽപ്പം കടുത്ത ശബ്ദത്തിൽ അനു പറഞ്ഞു. “ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെ .. അർജുൻ ഉറക്കെ ചിരിച്ചു.. കത്തുന്ന മിഴികളോടെ അനു അവനെ നോക്കി. “നോക്കി ദഹിപ്പിക്കല്ലേ കുട്ടി.. നമ്മുടെ മക്കളും പേരക്കുട്ടികളുമായി ഒരുപാട് വർഷം ജീവിക്കണമെന്ന് ഒരാഗ്രഹമുണ്ടേ.. അവൻ കണ്ണിറുക്കി.

“എന്റെ അനു കുട്ടിയ്ക്ക് ഇപ്പോ മനസ്സിലായില്ലേ എവിടെ പോയാലും ഈ ഏട്ടനും കൂടെ ഉണ്ടാവുമെന്ന്.. അനു അവന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. ” അതുപോട്ടെ എന്റെ വീട്ടുകാരെ ഇഷ്ടായോ തനിയ്ക്ക് … എന്നെപ്പോലെ അല്ലട്ടോ… പാവങ്ങളാ…. “എന്നാ എന്റെ അനുകുട്ടി പോയി ഉറങ്ങിക്കോ ഗുഡ് നൈറ്റ് .. സ്വീറ്റ്ഡ്രീംസ്… ഒരുമ്മ കൂടി തരട്ടേ…. അതു ചോദിച്ചു തീരും മുൻപ് അനു വാതിൽ വലിച്ചടച്ചു അർജുൻ ഒരു കള്ളച്ചിരിയോടെ റൂമിലേക്കു നടന്നു.. “വഷളൻ .. ഇതും പറഞ്ഞുക്കൊണ്ട് മുഖം കഴുകാനായി അവൾ ബാത്ത് റൂമിലേക്കു കയറി. മുഖം തുടച്ചു കൊണ്ടിരിക്കാലെ വീണ്ടും വാതിലിൽ ആരോ തട്ടി.. “അർജുൻ പോയില്ലേ ? എന്നോർത്തു കൊണ്ട് ദേഷ്യത്തിലാണ് അനു വാതിൽ തുറന്നത്. പുറത്ത് എബി…! അനുവിന്റെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രന്മാരുടെ ശോഭ നിറഞ്ഞു. അവളെക്കണ്ടതും അവൻ വിടർന്ന ചിരിയോടെ പാടാൻ തുടങ്ങി.

🎵 കാലം നമ്മിൽ തന്നൊരേവരം .. സുദീപ്തമീ സ്വയംവരം .. സ്വപ്നം പോലിന്നീ സമാഗമം .. മനം മുഖം സുഹാസിതം.. “ഡോക്ടർ എന്താ ഇവിടെ ? എങ്ങനാ വന്നേ..?? അനു ആകാംക്ഷയോടെ അവനെ നോക്കി. എബി അവളെ തട്ടി മാറ്റി അകത്തേക്ക് കയറി. അപ്പോഴും പാട്ട് തുടർന്നു. 🎵 ഉയിരുകളലിയുന്നുവോ .. മുകിൽ കുടഞ്ഞ മാരിയിൽ .. ഇനി അനുരാഗമാം .. മധുരമറിഞ്ഞിടാൻ .. വിരലുകൾ കോർത്തിടാം.. അരികിലിരുന്നിടാം സദാ .. “പറ ഡോക്ടറെ .. എങ്ങനാ വന്നേ … അനു ചോദിച്ചു കൊണ്ടിരുന്നു അവൻ അവളെ നോക്കി സ്നേഹപൂർവ്വം കണ്ണടച്ചു. പിന്നെ അവളുടെ വിരലിൽ പിടിച്ചുയർത്തി ഒന്നു വട്ടം ചുറ്റിച്ചുക്കൊണ്ട് നെഞ്ചോടു ചേർത്തു… 🎵 കണ്ണിൽ കണ്ണിൽ .. കനവലിഞ്ഞു കടലു പോലെ പ്രണയമായ് .. ഈ സുദിനം ആനന്ദമായ് …! എബി ചിരിച്ചു കൊണ്ട് അനുവിനെയും കൊണ്ട് ബെഡ്ഡിലേക്കിരുന്നു. “അത് പ്രിൻസസ്സ് നൂർജഹാൻ ആണെങ്കിൽ ഇതെന്റെ പ്രിൻസസ് അനുശ്രീ.. “എന്റെ പ്രിൻസസ്സിനെ കാണാൻ 7 കടലു കടന്നും ഞാൻ വന്നിരിക്കും..! മരിച്ചാൽ ആത്മാവായും …!! എബി ബെഡ്ഡിലേക്ക് ഒറ്റക്കിടപ്പ്.. തുടരും……