17/04/2026

അഭിയേട്ടൻ എന്നെ രജിസ്റ്റർ വിവാഹം കഴിച്ചു. ഇന്ന് ഞങ്ങളുടെ ആദ്യ രാത്രി….

രചന – അനിത രാജു

***ഇര ==

അഭിയേട്ടൻ എന്നെ രജിസ്റ്റർ വിവാഹം കഴിച്ചു. ഇന്ന് ഞങ്ങളുടെ ആദ്യ രാത്രി. നേരം ഇരുട്ടി തുടങ്ങും തോറും മനസ്സ് അസ്വസ്ഥം ആകുന്നു. എന്തെന്നില്ലാത്ത ഭയം. അദ്ദേഹത്തിനു എല്ലാം അറിയാം എന്നിട്ടും ഞാൻ എന്തേ ഇങ്ങനെ.
അഭിലാഷ് എന്ന എന്റെ അഭിയേട്ടൻ അന്യൻ അല്ല ഓർമവെച്ച നാള് മുതൽ കാണുന്ന മുറച്ചെറുക്കൻ. അഭിക്കു വേണ്ടി ജന്മം എടുത്തവൾ ആണ് അഭിരാമി എന്ന ഞാൻ. ഞങ്ങളെ കൂട്ടിചേർക്കാൻ വേണ്ടി വീട്ടുകാർ തീരുമാനിച്ചു ഇട്ട പേര്.
എന്നേക്കാൾ നാലുവയസ്സ് പ്രായക്കൂടുതൽ ഉണ്ട് അഭിയേട്ടന്. ഒരു പുരയിടത്തിൽ തന്നെ രണ്ടു വീടുകൾ അതായിരുന്നു. അച്ഛന്റെ ഓഹരിയിൽ അച്ഛനും വീട് വെച്ച് അമ്മായിയുടെ ( അച്ഛന്റെ സഹോദരി ) ഓഹരിയിൽ അവരും വെച്ച്.
ഞാൻ ഒറ്റമകൾ അഭിയേട്ടന് ഒരു അനിയത്തി ആതിര.

എം ബി എ കഴിഞ്ഞു അഭിയേട്ടൻ വിദേശത്തു ജോലി കിട്ടി പോയി. ഡിഗ്രിക്ക് പഠിക്കുന്നു ഞാൻ. പഠിത്തം കഴിഞ്ഞു ഞങ്ങളുടെ വിവാഹം അതായിരുന്നു അച്ഛന്റെയും അമ്മായിടെയും തീരുമാനം..
എല്ലാ സന്തോഷങ്ങളും തല്ലി കെടുത്തി എന്റെ ജീവിതത്തിൽ കരിനിഴൽ വീണു അഭിരാമി എന്ന ഞാൻ ജീവച്ഛവം ആയ നാളുകൾ. മനുഷ്യരുടെ യഥാർഥ മുഖങ്ങൾ ഞാൻ കണ്ട നാളുകൾ.

എന്റെ പേരുകൾ അച്ഛനും അമ്മയും ഒഴികെ എല്ലാരും മറന്നു, ഞാൻ ഒരു ഇര ആയി മാറി.ഒരു ഞായറാഴ്ച ഏറ്റവും അടുത്ത കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷത്തിന് പോയി സന്ധ്യ ക്കു മടങ്ങി വരുമ്പോൾ ശക്തമായ ഇടിയും മഴയും ഉണ്ടായിരുന്നു.. കുറച്ചു ദൂരം പിന്നിട്ടപ്പോൾ എന്റെ സ്കൂട്ടർ പണി മുടക്കി.. പെരുമഴയിൽ സ്കൂട്ടർ അടുത്ത് കണ്ട വർക്ഷോപ്പിൽ ഏൽപ്പിച്ചു. നേരം വൈകിയതിനാൽ നാളെ നന്നാക്കി തരാം എന്ന് പറഞ്ഞപ്പോൾ അവിടെ നിന്നും കിട്ടിയ ഓട്ടോറിക്ഷയിൽ കയറി.
പോകേണ്ട വഴി പറഞ്ഞു കൊടുത്തു. ഡ്രൈവർ കൂടാതെ മറ്റൊരാൾ കൂടെ മുൻപിൽ ഇരിപ്പുണ്ടാരുന്നു.
ഞാൻ കയറിക്കഴിഞ്ഞു കൂടെ ഇരുന്നയാൾ ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടു. എനിക്കാവശ്യം അല്ലാത്ത കാര്യം ആയതിനാൽ ശ്രദ്ധിച്ചില്ല.
സൈഡ് ഗ്ലാസിൽ കൂടെ അവർ എന്നെ നോക്കിന്നുണ്ടായിരുന്നു. നനഞ്ഞു ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്നു എന്റെ വസ്ത്രം. ഞാൻ ഷാൾ ഒന്ന് കുടഞ്ഞു മൊത്തത്തിൽ പുതച്ചു.

കവലയിൽ എത്തിയപ്പോൾ ഞാൻ പറഞ്ഞു കൊടുത്ത വഴിക്കു പോകാതെ എതിർ ദിശയിലേക്ക് ഓട്ടോ പോകാൻ തുടങ്ങിയപ്പോൾ എനിക്ക് ഭയം തോന്നി ഓട്ടോ നിർത്താൻ പറഞ്ഞു. നിർത്തിയില്ല എന്ന് മാത്രം അല്ല സ്പീഡ് കൂട്ടി. ഞാൻ ഉച്ചത്തിൽ നിലവിളിച്ചു.
പെരുമഴയിൽ വിജനം ആയ റോഡിൽ എന്റെ ശബ്ദം ആര് കേൾക്കാൻ. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.
വിജനം ആയ സ്ഥലത്തു ഓട്ടോ ചെന്ന് നിന്ന്. ഒരു ഒറ്റമുറി വീടിന്റെ മുൻപിൽ. അവിടെ മറ്റൊരാളും നിൽപ്പുണ്ട്. ഓട്ടോ നിന്നപ്പോൾ ഇറങ്ങി ഓടാൻ ശ്രമിച്ച എന്നെ അവർ മൂന്നുപേരും ചേർന്ന് വീടുനുള്ളിൽ എത്തിച്ചു…….

അഭിയേട്ടനും ഞാനും ഒഴിവു സമയങ്ങളിൽ പടിഞ്ഞാറു വശത്തെ കിളിച്ചുണ്ടൻ മാവിന്റെ ചുവട്ടിൽ ചെന്നിരുന്നു പ്രണയനിമിഷങ്ങൾ പങ്കുവെക്കുമരുന്ന്. അഭിയേട്ടന്റെ കൈകളിൽ എന്റെ മുഖം എടുത്തു കവിളും നെറ്റിയിലും തുരുതുരെ ചുംബിക്കും, ആ ചുണ്ടുകൾ എന്റെ അധരത്തിൽ ചേർത്തുവെക്കും. ആ സമയത്തു എന്റെ കൈകൾ മുല്ല വള്ളിപോലെ ശരീരത്തിൽ ചുറ്റിപിണയും, എത്ര നേരം അങ്ങനെ ഇരുന്നാലും ആ സുഖത്തിന്റെ നിർവൃതി കൂടിക്കൂടി വരും. എല്ലാം മറന്നു ഞങ്ങൾ കെട്ടിപിടിച്ചു ഇരിക്കും.

മൂന്ന് ചെകുത്താന്മാർ എന്നെ കൊതിവലിക്കുന്നു. എന്റെ നഗ്നമേനി കടിച്ചു കുടയുന്നു. ഇപ്പോൾ നിലവിളിക്കാനുള്ള ശക്തിയും നഷ്ട്ടപെട്ടു, ഞരങ്ങുക മാത്രം. രാത്രി മുഴുവൻ മാറി മാറി ഭോഗിച്ചു. എതിർത്തപ്പോഴൊക്കെ ആന്തരിക ഭാഗങ്ങളിൽ ക്രൂര വിനോദം..
എപ്പോഴോ എന്റെ ബോധം നഷ്ട്ടപെട്ടു.
ബോധം തിരിച്ചു വന്നപ്പോൾ അടുത്ത് നിൽക്കുന്ന നേഴ്സ് കൂടെ ഉള്ള നഴ്സിനോട് പറയുന്നു “മൂന്ന് ദിവസം ആയി ഈ കുട്ടി ശവം പോലെ കിടക്കുന്നു, പാവം
അച്ഛനും, അമ്മയും പുറത്തു തളർന്നു ഇരിക്കുന്ന ഇരുപ്പുകണ്ടോ? എങ്ങനെ സഹിക്കും.
വെളുപ്പിനെ പെട്രോളിംഗിന് പോയ പോലീസ്‌കാർ വഴിയിൽ കിടക്കുന്നതു കണ്ടു ഇവിടെ എത്തിച്ചത് കൊണ്ട് ജീവൻ കിട്ടി

എന്തൊരു വിധി ”
ഞാൻ അനങ്ങുന്നത് കണ്ടു ഡോക്ടറെ വിളിച്ചു വരുത്തി.
ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞു . അവർ പരസ്പരം പറയുന്നു.
സോഷ്യൽ മീഡിയ മൂന്ന് ദിവസം ആയി ആഘോഷിക്കുന്നു. എന്റെ ഓമനപ്പേര് ഇതുവരെ ബോധം തിരിച്ചുകിട്ടാത്ത ഇര.
ഞാൻ ഇപ്പോൾ ഇര ആണ്, പ്രതികളെ തിരിച്ചു അറിഞ്ഞിട്ടില്ല. എങ്ങനെ അറിയാൻ. അറിയാവുന്ന ഞാൻ അബോധാവസ്ഥയിൽ.
പോലീസിന്റെ മൊഴിയെടുക്കൽ., ചാനൽ കാരുടെ ആഘോഷം എല്ലാം കഴിഞ്ഞു.
കടിച്ചുകീറിയ ശരീരഭാഗങ്ങൾ തുന്നിക്കൂട്ടി. ജനനേന്ദ്ര്യത്തിലെ രക്തസ്രവം നിലക്കുന്നില്ല. പരിശോധനയിൽ ഗർഭാശയത്തിന് ഉണ്ടായ ക്ഷതം . അത് നീക്കം ചെയ്യുകയെ നിവർത്തി ഉള്ളു.
എന്റെ ജീവൻ നിലനിർത്താൻ അവസാനം അഭിയേട്ടന്റെ കുഞ്ഞിന്റെ അമ്മയാകാൻ ഉള്ള ആഗ്രഹവും നഷ്ട്ടപെട്ടു.
കാമ വെറുപ്പിടിച്ച മനുഷ്യ മൃഗങ്ങൾ ഇല്ലാതാക്കിയത് എന്റെ ഒരു ജന്മം.

ഒരു മാസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ തിരിച്ചു എത്തി. ശരീരത്തിന്റെ മുറിവ് ഉണങ്ങി എന്നാൽ മനസ്സ് ഇപ്പോഴും താളം തെറ്റിയ നിലയിൽ.
നാട്ടുകാർക്ക്‌ ഞാൻ ഒരു പ്രദർശന വസ്തു. അയൽക്കാരുടെ സിംപതി, മാറിനിന്നുള്ള അടക്കം പറച്ചിൽ, ചിലരുടെ നോട്ടം ഉടുവസ്ത്രം പോലും അഴിഞ്ഞു പോകുന്ന പോലെ. എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തി. എനിക്ക് ജന്മം തന്ന പേരിൽ മാത്രം ക്രൂശിക്കപ്പെടുന്നു രണ്ടു നിരപരാധികൾ.
എന്നെ മുടങ്ങാതെ അച്ഛനും, അമ്മയും കൗണ്ടലിംഗിന് കൊണ്ടുപോകുന്നുണ്ട്. സമയം എടുക്കും എന്നാണ് അവരുടെ അഭിപ്രായം.
ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും അഭിയേട്ടന്റെ അച്ഛനും, അമ്മയും തിരിഞ്ഞു നോക്കിട്ടില്ല.
അവരുടെ മകന് ഇനി എന്നെ എന്തിനാ?
ഇന്നലെ അമ്മ പറയുന്ന കേട്ടു അഭിയേട്ടൻ ലീവിന് വരുന്നു, അമ്മായി കൊണ്ടുപിടിച്ചു പെണ്ണ് അന്വേഷിക്കുന്നു.
നടക്കട്ടെ നല്ലൊരു ജീവിതം കിട്ടട്ടെ. എന്റെ പോരായ്മകൾ മനസ്സിലാക്കി ഞാൻ എന്നിലേക്ക്‌ ഒതുങ്ങി.

അഭിയേട്ടൻ എത്തി രാത്രി രാവിലെ തന്നെ എന്നെ കാണാൻ വന്നു . ഒന്നും സംഭവിക്കാത്തത് പോലെ ഉള്ള പെരുമാറ്റം, എന്റെ പെണ്ണെ, എന്ന പഴയ വിളി. എന്നാൽ ഞാൻ ഒരുപാടു മാറിപ്പോയി.
എന്റെ അടുത്ത് വന്നു നെറുകയിൽ ചുംബിച്ചു, എന്നെ തലോടി. ഞാൻ പൊട്ടിക്കരഞ്ഞു പോയി.
ആ വലിയ ഹൃദയത്തിന്റെ ഉടമ എന്നെ ചേർത്ത് നിർത്തി പറഞ്ഞു. ” ഞാൻ സ്നേഹിച്ചത് നിന്റെ ശരീരത്തെ അല്ല കളങ്കം ഇല്ലാത്ത മനസ്സാണ്. നീ ആയിട്ടു നിന്റെ ശരീരം ആർക്കും കൊടുത്തില്ല. എനിക്ക് നീ ഇന്നും പതിവ്രത തന്നെ. നമുക്ക് രജിസ്റ്റർ വിവാഹം കഴിക്കാം, എതിർപ്പുള്ളവർ സഹകരിക്കേണ്ട. ”

അഭിയേട്ടൻ വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ ഇന്ന് എന്നെ വിവാഹം കഴിച്ചു
എന്നാൽ ആദ്യരാത്രി ഭയമാകുന്നു., ഭയാനകമായ ആ രാത്രി ഇപ്പോഴും മനസ്സിൽ താണ്ടവം ആടുന്നു.
താളം തെറ്റിയ മനസ്സ് ശെരി ആകില്ലേ.
അഭിയേട്ടന്റെ കൈക്കുള്ളിൽ ചേർന്ന് കിടന്നപ്പോൾ ഭയം കുറഞ്ഞു തുടങ്ങി..