18/04/2026

മൊഹബത് : ഭാഗം 18&19

രചന – ഗ്രീഷ്മ വിപിൻ

“നീ എന്താ ഇവിടെ പോ……. ഇല്ലെങ്കിൽ കൊല്ലും നിന്നെ…. ” വേണി അവന്റെ കഴുത്തിനെ ഞെരിച്ചു… അജു അവളുടെ കൈ വിടുവിക്കുവാൻ ശ്രമിക്കുന്നുടെങ്കിലും അവൾ പിടി മുറുകി കൊണ്ടേ ഇരുന്നു.. “വേണി….. എന്താ ഇത്…… ” ശിവ അവളെ പിടിച്ചു മാറ്റി…. “അയാളോട് പോകാൻ പറ….. ചതിയനാണ്… കൊല്ലും…… അവന്…… കൊല്ലും… ” ശിവ അവളെ ബെഡിൽ കൊണ്ടിരുത്തുമ്പോഴും അവൾ എന്തൊക്കെയോ പിറുപിറക്കുന്നുണ്ടായിരുന്നു…. അജു അവിടെ നിന്ന് പുറത്തേക്ക് പോയി…. ഷാനുവും അവന്റെ പുറകെ പോയി… “ടാ….. വിഷമിക്കാതെ…. അവളുടെ അവസ്ഥ നിനക്ക് അറിയില്ലേ….. “ഷാനു അജുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു… “എന്നാലും എന്റെ കൃഷ്ണയ്ക്ക് എന്നേ മനസിലായില്ലല്ലോ…… ”

“നീ വീട്ടിലേക്ക് പോയിക്കോ…. ഇനിയും നിന്നെ കണ്ടാൽ ചിലപ്പോ…. പിന്നെ അവൾ ഒന്നും അറിഞ്ഞു കൊണ്ടല്ലല്ലോ..” അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചിട്ട് ഷാനു തിരിച്ചു പോയി… ഷാനു പോയി കഴിഞ്ഞതും അജു ഫോൺ എടുത്ത് ആർക്കോ മെസ്സേജ് അയച്ചു… തിരിച്ചു വന്ന മറുപടി വായിച്ചതും ഒരു ചിരിയോടെ അവൻ ഹോസ്പിറ്റലിനിന്ന് പുറത്തേക്ക് പോയി…. വേണിയുടെ കൂടെ എന്ത് കാര്യത്തിനും ശിവ തന്നെ ആയിരുന്നു നിന്നത്…. ശിവയോട് മാത്രമാണ് അവൾ സംസാരിച്ചതും…. പിറ്റേന്ന് രാവിലെ വേണിയ്ക്ക് ഭക്ഷണം കൊടുക്കുമ്പോഴാണ് Dr. അരുൺകുമാർ വേണിയെ കാണാൻ വന്നത് കൂടെ നേഴ്സുമുണ്ടായിരുന്നു.. “ഹലോ… Dr.അരുൺകുമാർ… ” “കൃഷ്ണകുമാർ… ” അവർ പരസ്പരം ഷെയ്ക്ക് ഹാൻഡ് കൊടുത്തു.. “കൃഷ്ണവേണിയുടെ…. ” “സഹോദരനാണ്‌…. ” “Ok…. എനിക്ക് കൃഷ്ണവേണിയുമായി ഒറ്റയ്ക്ക് സംസാരിക്കണം…. നിങ്ങൾ പുറത്ത് നിന്നാൽ ” “ഡോക്ടർ…. അവൾ സമ്മതിക്കുമോ എന്ന് അറിയില്ല… ” കണ്ണൻ സംശയത്തോടെ പറഞ്ഞു…

“ഞാൻ മാനേജ് ചെയ്യാം…. ” കണ്ണൻ ശിവയെ നോക്കി… “വേണി ഇവിടെ അടങ്ങി ഇരിക്കണേ….. ” “ശിവ എവിടെ പോകുവാ…. ” “ഞാൻ ഇപ്പോ വരാം… ” കണ്ണന്റെ കൂടെ ശിവയും നിർമലയും സുഭദ്രയും റൂമിന് പുറത്തിറങ്ങി… അരുൺ ഡോർ ലോക്ക് ചെയിതിട്ടു അവളുടെ അടുത്തേക്ക് ചെയർ നീക്കിയിട്ടിരുന്നു… “കൃഷ്ണവേണി എന്റെ മുന്നിൽ അഭിനയം വേണ്ടാ….. തനിക്ക് ഒരു പ്രശ്നവുമില്ല…. പിന്നെ എന്തിനാ ഇങ്ങനെ ഒരു ആക്ടിങ്… ” വേണി അരുണിനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല… “ടോ….. താൻ എന്തെങ്കിലും സംസാരിക്ക്….. എന്താ തന്റെ പ്രശ്നം…. താൻ ആരെയാണ് ഭയക്കുന്നത്… .. തനിക്ക് എന്നെ വിശ്വാസിക്കാം.. ” “ഡോക്ടർ എന്നെ സഹായിക്കണം….. എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് അറിഞ്ഞാൽ അവര് എന്നെ കൊല്ലും…. എന്നെ മാത്രമല്ല ഷാനുവിനെയും… ” വേണി അയാളുടെ മുന്നിൽ തൊഴുകൈയോടെ പറഞ്ഞു….

അരുൺ കുറച്ച് നേരം എന്തോ ചിന്തിച്ചതിന് ശേഷം അവൻ വേണിയെ നോക്കി… വേണി അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു… “Ok…. ഞാൻ തന്റെ കൂടെ നിൽക്കാം….. പക്ഷെ….. ” വേണിയെ ഒന്ന് നോക്കിയതിന് ശേഷം അവൻ തുടർന്നു.. ഇയാളെ ആരാ കൊല്ലാൻ ശ്രമിച്ചത്…. ” “അർജുൻ…… ” അവന്റെ പേര് പറയുമ്പോൾ അവളുടെ മുഖത്ത് വെറുപ്പ് നിറഞ്ഞു നിന്നു.. “അർജുൻ….? ” “ഞാൻ സ്നേഹിച്ചവൻ….. എന്നെ സ്നേഹിക്കുന്നതായി അഭിനയിച്ചു ചതിച്ചവൻ…. ” വേണി കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.. “താൻ എന്താ ഉണ്ടായേ എന്ന് പറ…. ” വേണി അയാളോട് എല്ലാം കാര്യങ്ങളും പറഞ്ഞു…. “അപ്പൊ അർജുനാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെങ്കിൽ എല്ലാവരോടും പറയുന്നതല്ലേ നല്ലത്…. താൻ പറഞ്ഞത് വെച്ച് നോക്കുവാണെങ്കിൽ അവന്റെ അടുത്ത ഇര ഷാനവാസ്‌ ആയിരിക്കും…” “ബട്ട്‌ ഡോക്ടർ…… അവൻ വെറുമൊരു ആയുധമാത്രമാണ്….. ഇതിന് എല്ലാം പിന്നിൽ വേറെയൊരാൾ ഉണ്ട്… ”

“ആര്…. ” “ശിവയോടും ഷാനുവിനോടും എല്ലാം പറയാം എന്ന് തീരുമാനിച്ചിട്ടായിരുന്നു അന്ന് ഞാൻ കിടന്നത്…. രാത്രിയിൽ എന്തോ ശബ്ദം കേട്ട് എഴുനേൽക്കാൻ നോക്കിയപ്പോൾ പറ്റുന്നുണ്ടായിരുന്നില്ല… കൈ രണ്ടും കട്ടിലിൽ ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു… പെട്ടെന്നാണ് റൂമിൽ ലൈറ്റ് തെളിഞ്ഞതും അർജുന്റെ ചിരിക്കുന്ന മുഖമാണ് കണ്ടത്… അർജുന്റെ പിറകിലായി മുഖമറച്ചു ഒരാൾ കൂടി ഉണ്ടായിരുന്നു… അയാളുടെ നിർദേശം പ്രകാരമാണ് അർജുൻ എല്ലാം ചെയ്തത്… അത് ആരാ എന്ന് അറിയാതെ…. ഒന്നും ചെയ്യാൻ പറ്റില്ല…..” “മ്….. അയാളെ കുറിച്ച് തനിക്ക് ഒരു സൂചന പോലും ഇല്ലേ…. ” “ആ കണ്ണുകൾ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്….. ബട്ട്‌ എവിടെയാണെന്ന്…. ” “മ്….. എന്തായാലും ഞാൻ തന്റെ കൂടെ ഉണ്ടാവും എന്നും…. ” എന്ന് പറഞ്ഞു അരുൺ പുറത്തേക്ക് പോയി… അരുൺ റൂമിന് പുറത്തേക്ക് ഇറങ്ങിയതും കണ്ണനും ശിവയും അവന്റെ അടുത്തേക്ക് വന്നു..

“ഡോക്ടർ….. വേണിയ്ക്ക്….. ” “പേടിക്കാനൊന്നുമില്ല……. മനസ്സിന്ഏറ്റ ചെറിയൊരു പേടി അത്രേയുള്ളൂ… നമ്മുക്ക് അത് മാറ്റിയെടുക്കാം…. നാളെ തന്നെ വീട്ടിലേക്ക് പോകാം…. ഞാൻ വീട്ടിലേക്ക് വന്ന് വേണിയെ നോക്കിക്കൊള്ളാം…. ” “Ok. ഡോക്ടർ…. ” “പിന്നെ പരമാവധി അവളുടെ അടുത്തേക്ക് അവൾക്ക് ഇഷ്ടമില്ലാത്തവർ പോകാതിരിക്കുന്നതാണ് നല്ലത്…. താൻ എപ്പോഴും അവളുടെ കൂടെ തന്നെ വേണം…. ” അരുൺ ശിവയെ നോക്കി പറഞ്ഞു… വൈകുന്നേരത്തോടെ തന്നെ എല്ലാവരും വീട്ടിലേക്ക് എത്തിയിരുന്നു… നിർമലയും ശിവയും നേരെ വേണിയുടെ വീട്ടിലേക്കാണ് പോയത്…. രണ്ട് ദിവസം വലിയ പ്രശ്നം ഒന്നുമില്ലാതെ കടന്ന് പോയി… കണ്ണനും ഷാനുവും മനുപ്രസാദിനെ പോയി കണ്ട് വിവരങ്ങൾ പറഞ്ഞു… മനു ആ കേസ് ഏറ്റെടുക്കുകയും ചെയ്തും… “ശിവ കോളേജിൽ പോയിട്ട് വരുന്ന വഴിക്ക് ശിവമഠത്തിലേക്ക് ചെന്നതായിരുന്നു… ഷാനുവും അവളുടെ കൂടെ ഉണ്ടായിരുന്നു….

ശിവ നേരെ അവളുടെ റൂമിലെക്ക് ചെന്നു… അവളുടെ ബുക്കും കുറച്ച് ഡ്രസ്സും എടുത്ത് വെച്ചു… അപ്പോഴാണ് അവൾക്ക് ആ ഗിഫ്റ്റിന്റെ കാര്യം ഓർമ വന്നത്… “ഷാനു…….. ഷാനു…….. ഒന്ന് ഇങ്ങോട്ട് വന്നേ…. ” “എന്താടി വിളിച്ചു കൂവുന്നേ….. ” ശിവ വിളിക്കുന്നത് കേട്ട് അവളുടെ റൂമിലേക്ക് വന്നതായിരുന്നു…. “വേണിയുടെ പ്രശ്നത്തിനിടയ്ക്ക് ഞാൻ പറയാൻ വിട്ട് പോയതാണ്…. ഇത് നോക്കിയേ…. ” ഷാനുവിന്റെ നേരെ ആ ഗിഫ്റ്റും കുറിപ്പും അവൾ കൊടുത്തു… “ഇത് എന്താടി…” “പ്രേമലേഖനം….. ” “എന്തുട്ട്….. ” “നീ അത് നോക്ക്….. ഇവിടെ റൂമിൽ ഉണ്ടായിരുന്നതാണ്…. ഞാൻ അത് പൊട്ടിച്ചു നോക്കാനൊന്നും പോയില്ല… പിന്നെ നീ അന്ന് വന്നപ്പോൾ പറയാനും മറന്നു… ” ഷാനു ആ ഗിഫ്റ്റ് തുറന്ന് നോക്കി…. ശിവയുടെ ഒരു പെയിന്റിംങ്ങായിരുന്നു…. ശിവയെ എടുത്ത് വെച്ചത് പോലെ തന്നെ ഉണ്ട്… ” കൊള്ളാലോ….. ” ഷാനു അതിലേക്ക് നോക്കി പറഞ്ഞു… എന്നിട്ട് ശിവയെ കാണിച്ചു കൊടുത്തു…

“എന്നാലും പെണ്ണേ ഇത് ആരായിരിക്കും…. നിന്നെ ഇത്രയും നന്നായി വരയ്ക്കണമെങ്കിൽ….. ” “അത് ആരെങ്കിലും ആവട്ടെ…. ” ശിവ അവന്റെ അടുത്തിനിന്ന് ആ പെയിന്റിംങും കത്തും വാങ്ങി ജനലിലുടെ പുറത്തേക്ക് ഇട്ടു…. “എത്ര വിലപ്പിടിപ്പുള്ള സാധനങ്ങൾ എന്റെ മുന്നിൽ ആരൊക്കെ നിരത്തിയാലും അത് ഒരിക്കലും നിനക്ക് പകരം ആവില്ല…… നീയാണ് എന്റെ പ്രണയം…. നിന്നിലൂടെയാണ് ഞാൻ പ്രണയത്തെ അറിഞ്ഞത്….. ” ശിവ അവന്റെ കൈയിലേക്ക് അവളുടെ കൈ ചേർത്ത് പറഞ്ഞു…. ഷാനു അവളെ അവനിലേക്ക് അടിപ്പിച്ചു…. അവളുടെ ചെവിയ്ക്ക് അരികിലേക്ക് അവന്റെ മുഖം അടുപ്പിച്ചു…. അവന്റെ നിശ്വാസം തട്ടിയതും ശിവ കണ്ണുകൾ ഇറുക്കി അടച്ചു… “നിന്നോടുള്ള പ്രണയത്തോളം ലഹരി എനിക്ക് മറ്റൊന്നിനോടുമില്ല പെണ്ണേ…. ” അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് അമർന്നു…. ശിവയുടെ കൈകൾ അവന്റെ ദേഹത്ത് പിടിമുറുക്കി…. കുറച്ച് നേരത്തിന് ശേഷം അവൻ അവളിൽ നിന്ന് അകന്ന് മാറി….

“തെറ്റാണ് പെണ്ണേ…… മനസ്സുകൾ ഒന്നയവരാണ് നമ്മൾ…. ഇനിയും സമയമുണ്ട്….. എന്റെ ജീവിതം സഖിയായി കൈ പിടിക്കുന്ന നിമിഷം വരെ….. കാത്തിരിക്കാം നമ്മുക്ക്….. ” അവളുടെ താടി പിടിച്ചുയർത്തി അവൻ പറഞ്ഞു.. “ഇങ്ങനെ നിന്നാൽ മതിയോ…… നേരം കുറേയായി നമ്മുക്ക് പോകേണ്ടേ…. ” ശിവയെ നോക്കി പറഞ്ഞു…. “ഷാനു എനിക്ക് ചില സംശയം ഉണ്ട്….. ” ഷാനു ശിവയെ എന്താ എന്നാ രീതിയിൽ ശിവയെ നോക്കി… “അർജുൻ കൂടെ നിന്ന് ചതിക്കുകയാണോ എന്ന്….. അവനെ കാണുമ്പോളാണ് വേണി കൂടതൽ വയലന്റാക്കുന്നത്…” “അത് നിന്റെ തോന്നലായിരിക്കാം…. നീ വന്നേ സന്ധ്യ ആവുന്നതിന് മുന്നേ പോകാം…. ” ഷാനുവിന്റെ ബൈക്കിൽ പിറകിലിരുന്നു പോകുമ്പോൾ അവരെ നോക്കി ആ പെയിന്റിംങും നെഞ്ചോട് ചേർത്ത് അവൻ നിൽപ്പുണ്ടായിരുന്നു.. Part 19 8 വർഷങ്ങൾക്ക് ശേഷം കണ്ണൂർ വനിതാ ജയിലിൽ….. “ടി….. ഒരു വിസ്റ്റർ ഉണ്ട്…. ” സെല്ലിന്റെ കമ്പിയിൽ വന്ന് തട്ടി വനിതാ കോൺസ്റ്റബിൾ പറഞ്ഞു….

“എനിക്ക് ആരെയും കാണണ്ട…… എന്നെ ആരും കാണുകയും വേണ്ടാ…….” ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്ക് വന്ന രൂപം പറഞ്ഞു… “തന്നെ കണ്ടിട്ടേ പോകും…… പിന്നെ ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല മുകളിൽ നിന്നുള്ള ഓർഡർ ആണ്…. ” അവർ സെല്ലിന്റെ ലോക്ക് തുറന്നു…. ദൂരെ നിന്ന് തന്നെ വിസ്‌റ്റോഴ്‌സ് റൂമിൽ ഇരിക്കുന്നവരെ അവൾ തീരിച്ചറിഞ്ഞു… അവരെ കണ്ടതും അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു…. “ശിവ…… മോളെ………. ” വേണി അവളെ കണ്ടതും ഓടി ചെന്ന് കെട്ടിപിടിച്ചു…. 7 വർഷം അവളിൽ കുറേയേറെ മാറ്റങ്ങൾ വരുത്തി…. പഴയ പ്രസരിപ്പ് സൗന്ദര്യവും എല്ലാം….. “എത്ര തവണ നിന്നെ കാണാൻ ശ്രമിച്ചു ശിവ ഞങ്ങൾ……. ഞങ്ങൾ നിനക്ക് അന്യരായോ……. ” വേണി ശിവയെ നോക്കി ചോദിച്ചു…. “എന്തിന് വേണി കാമുകൻ വേണ്ടി സ്വന്തം ഭർത്താവിനെ കൊന്നവളാണ് ഞാൻ…… ” വേണിയുടെ കൈ തട്ടി മാറ്റി അവളെ നോക്കി പറഞ്ഞു…

“ഭർത്താവോ……. ശിവ എല്ലാം അവൻ കളിച്ചത് അല്ലെ….. ഒരു പേപ്പറിൽ ഒപ്പിട്ടു എന്ന് വെച്ച് നീ ഒരിക്കലും അഭിഷേകിന്റെ ഭാര്യ അല്ല….. നീ എന്നും ഷാനുവിന്റെ….. ” “വേണി ഇനിയൊരു തിരിഞ്ഞു നോട്ടം ഭദ്രയ്ക്ക് ഇല്ല…. പിന്നെ നിങ്ങൾ വന്നത് എന്തിനാണെന്ന് പറഞ്ഞോ…. ” വേണിയെ തുടരാൻ സമ്മതിക്കാതെ ശിവ ഷാനുവിനെയും അരുണിനെയും നോക്കി പറഞ്ഞു…. “ശിവ…. ഞങ്ങളുടെ വിവാഹമാണ്…. ഞങ്ങളുടെ മാത്രമല്ല കണ്ണേട്ടന്റെയും….. നീ വരണം…. ” “ഇല്ല വേണി ഇനി ഞാൻ ആ നാട്ടിലേക്ക് ഇല്ല…… എന്റെ കുഞ്ഞിനേയും എന്റെ പ്രണയത്തെയും നഷ്ട്ടമായത്….. ” ശിവ ഒരു വിതുമ്പലോടെ വേണിയിൽ നിന്ന് മുഖം തിരിച്ചു….. “ശിവ നീ എന്നെ കുറിച്ച് ചിന്തിക്കേണ്ട…. കണ്ണേട്ടൻ ആ മനുഷ്യൻ നീ തിരിച്ചു വന്നിട്ടേ അയാൾക്കൊരു വിവാഹ ജീവിതം ഉണ്ടാവും എന്ന് പറഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട് 6 വർഷമായി……

സ്വന്തം പെങ്ങൾ ജയിലിൽ കിടക്കുമ്പോൾ ആ മനുഷ്യന് എത്രത്തോളം സമാധാനം ഉണ്ടാവുമെന്ന് നീ ചിന്തിച്ചു നോക്ക്….. എത്ര തവണ നിന്നെ കാണാനായി അയാൾ ഇവിടെ വന്നു….. നീ റീലിസ് ആയിട്ട് നേരെ ശിവമടത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷയോടെ ഒരമ്മയുണ്ട്….. ആ അമ്മ കാരണം ആണ് തന്റെ മകളുടെ ജീവിതം ഈ അവസ്ഥയിൽ ആയതെന്ന് ചിന്തിച്ചു നീറി ജീവിക്കുന്ന നിന്റെ അമ്മ…. ” വേണി ശിവയ്ക്ക് അഭിമുഖമായി നിന്ന് പറഞ്ഞു… “ശിവ മറക്കാൻ പറ്റാത്തതായി ഒന്നുമില്ല….. പ്രതേകിച്ചു നമ്മൾ മനുഷ്യർക്ക്….. നമ്മുക്ക് കിട്ടിയ അനുഗ്രഹമാണ് മറവി…… തന്റെ തിരിച്ചു വരവിനായി ഒരു നാട്ട് തന്നെ കാത്തിരിക്കുന്നുണ്ട്…. ” അരുൺ ശിവയുടെ അടുത്ത് ചെന്ന് പറഞ്ഞു……. “അരുണേട്ടാ ഞാൻ…… ” “നീ ഇനി ഒന്നും പറയണ്ട……. മറ്റന്നാൾ രാവിലെ ഞങ്ങൾ നിന്നെ കൊണ്ട് പോകാൻ വരും…… നീ ഞങ്ങളുടെ കൂടെ വരും…. ” വേണി ശിവയെ ചേർത്ത് നിർത്തി പറഞ്ഞു…

“വാ അരുണേട്ടാ ഞങ്ങൾക്ക് പോകാം…. ശിവ ഞങ്ങൾ ഇറങ്ങുവാ….. ” വേണി ശിവയുടെ കൈ പിടിച്ചു പറഞ്ഞു… ശിവ ഒരു നിമിഷം അവരെ നോക്കി നിന്നു…. താൻ ഇന്നും പഴയ ഭദ്ര തന്നെയാണ്… ഇന്നും എന്റെയുള്ളിൽ ഒരു പുരുഷൻ മാത്രമേ ഉള്ളു…. എന്നെ അറിഞ്ഞവൻ….. പക്ഷെ ഇന്ന് ഭദ്ര ഒരു കൊലയാളിയാണ്….. സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയ്ക്ക് ഒരു കൊലയാളി ഒരിക്കലും ജീവിത സഖിയായി വരാൻ പാടില്ല… താൻ ആരെയും കാണാൻ ശ്രമിച്ചില്ലെങ്കിലും ഷാനുവിന്റെ വളർച്ച ഈ സെല്ലിൽ കിടന്ന് അറിയുന്നുണ്ടായിരുന്നു പത്രവാർത്തയിൽ നിറഞ്ഞു നിൽക്കുന്നത് ആഭ്യന്തരമന്ത്രി സഖാവ് ഷാനവാസാണ്…. കാണണമെന്ന് മനസ്സിൽ ഒത്തിരി ആഗ്രഹം ഉണ്ടായിട്ടും…. അതൊക്കെ മനസ്സിന്റെ അടിത്തട്ടിൽ ഒളിപ്പിച്ചു വെച്ചു….

ഷാനുവിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് 12 വർഷത്തെ ശിക്ഷ കാലയളവ് 6 വർഷമായി ചുരുങ്ങിയത്…. ഇനി അങ്ങോട്ടേക്ക് ഇല്ലയെന്ന് മനസ്സിൽ ഉറപ്പിച്ചതായിരുന്നു…. പക്ഷെ കണ്ണേട്ടൻ……. പോണം… ആ മനുഷ്യനെ സങ്കടപ്പെടുത്താൻ വയ്യാ…… വേണിയെക്കാളും മുൻതൂക്കം തന്നത് എനിക്ക് ആയിരുന്നു….. പോയി എല്ലാവരെയും നേരിൽ കാണണം….. ഷാനുവിനെ ദൂരെ നിന്ന് അവസാനമായി ഒരിക്കൽ കൂടി കണ്ടിട്ട് അവിടെ നിന്ന് മടങ്ങേണം…… എന്നെന്നേക്കുമായി…. “അതേ അവര് പോയിട്ട് കുറേ നേരമായി….. വാ സെല്ലിലേക്ക് പോകാം…. ” കോൺസ്റ്റബിൾ റീനചേച്ചിയുടെ ശബ്ദകേട്ടാണ് ശിവ ഞെട്ടിയത്.. ശിവ അവരെ നോക്കിയൊന്ന് ചിരിച്ചു… ഇവിടെ ഉള്ള ഏക ആശ്വാസം ഇവർ മാത്രമാണ്… അവരുടെ പിറകെ നടന്നു.. “മറ്റന്നാൾ മോൾ പോകുമല്ലേ….. “റീന ശിവയെ നോക്കി ചോദിച്ചു… “മ് മ്….. ” “മോൾക്ക് ഇനി എങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ…… പഴയതൊന്നും ഓർത്ത് മനസ്സ് വിഷമിക്കരുത്…. ” ശിവ അവരെ നോക്കി ചിരിക്കാനൊരു പാഴ് ശ്രമം നടത്തി…

അഭിഷേകിന്റെ ചതികുഴിയിൽ വീഴുകയായിരുന്നു അമ്മ…. മോൾ പിഴച്ചുപെറ്റു എന്ന് പറയാതിരിക്കാൻ…… അവന്റെ ശരീരത്തിൽ കത്തി കുത്തിയിറങ്ങുമ്പോൾ എന്റെ മുന്നിൽ അവൻ നശിപ്പിച്ചു കളഞ്ഞ എന്റെയും ഷാനുവിന്റെയും കുഞ്ഞു ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളു….. അർജുനെ മുന്നിൽ നിർത്തി അവൻ കളിച്ചു… സ്വന്തം ലക്ഷ്യത്തിന് വേണ്ടി സ്വന്തം സഹോദരനെ വരെ കൊന്നവൻ…. ശിവ അവളിൽ നിന്ന് നിർമലയെ അടർത്തി മാറ്റി…. “എന്താ അമ്മേ കൊച്ചു കുട്ടികളെ പോലെ….. ” “മോളെ പാപിയാണ് ഈ അമ്മ ക്ഷമിക്കില്ലേ ഈ അമ്മയോട്….. ” “അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല….. എല്ലാം എന്റെ വിധിയായിരുന്നു…. ” “അവിടെ തന്നെ നിൽക്കാതെ കയറി വാ മോളെ… ” സുഭദ്ര അവളെ അകത്തേക്ക് വിളിച്ചു…. അവൾ കണ്ണനെ കണ്ടതും അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കെട്ടിപിടിച്ചു കുറേ കരഞ്ഞു…

കണ്ണൻ അവളുടെ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു “ഏട്ടാ……. ” “ഇപ്പൊ ഒന്നും പറയണ്ട….. വന്നതല്ലേ ഉള്ളു…. എന്തെങ്കിലും കഴിക്ക്… ” എന്തോ പറയാൻ തുടങ്ങിയെ ശിവയെ അവൻ തടഞ്ഞു. ശിവ അവനിൽ നിന്ന് അകന്ന് ചുറ്റും നിൽക്കുന്നവരെ നോക്കി… ആയിഷയും ഷാനുവിന്റെ ബാപ്പയും നിരവയറുമായി ഷഹനയും ഉണ്ടായിരുന്നു… അവളുടെ കണ്ണുകൾ ചുറ്റും എന്തിനോ വേണ്ടി തിരഞ്ഞു….. നിരാശയോടെ ശിവ അകത്തേക്ക് പോയി… വേണി അവളെ മുറിയിലേക്ക് കൊണ്ട് പോയി.. “നീ പോയി കുളിച്ചിട്ട് വാ…. ഞാൻ താഴെ ഉണ്ടാവും അരുണേട്ടനെ പറഞ്ഞു വിട്ടിട്ട് വരാം….” വേണി അവൾക്കുള്ള ഡ്രസ്സും എടുത്ത് വെച്ചിട്ട് റൂമിന് പുറത്തേക്ക് പോയി.. “മ്മ്…. ” ശിവ ഡ്രസ്സുമെടുത്തു ബാത്‌റൂമിലേക്ക് പോയി.. കുളി കഴിഞ്ഞ് വന്ന് ശിവ തന്റെ പ്രതിബിംബം കണ്ണാടിയിൽ നോക്കുവായിരുന്നു… കണ്ണുകളുടെ താഴെ കറുപ്പ് പടർന്നിരിക്കുന്നു… മുടി മുഴുവൻ പൊഴിഞ്ഞു പോയി ..

ഇന്നും മാറ്റമില്ലാതെ നിൽക്കുന്നത് ഈ മൂകുത്തിയ്ക്ക് മാത്രമാണ്….. “നീ ഇവിടെ തന്നെ നിൽക്കുവാണോ….. വന്നേ എല്ലാവരും നിന്നേ കാത്തിരിക്കുവ അത്താഴം കഴിക്കാൻ…. ” റൂമിലേക്ക് കയറി വന്നാ വേണി പറഞ്ഞു… “ഞാൻ ഇല്ല വേണി…. എനിക്ക് തീരെ വിശപ്പില്ല…. ” “അതൊന്നും പറഞ്ഞാൽ പറ്റില്ല…. നീ വന്നേ….. ” വേണി അവളുടെ കൈ പിടിച്ചു താഴേക്ക് കൊണ്ട് പോയി… കഴിക്കാനിരിക്കുമ്പോഴും ശിവ ആരോടും ഒന്നും തന്നെ സംസാരിച്ചില്ല…. “അല്ല ആയിഷ ഷാനു എപ്പോഴാ വരുന്നേ…. ” സുഭദ്ര ചോദിച്ചു . “അവൻ നാളെ ഇങ്ങോട്ട് എത്തും…. എന്നെ വിളിച്ചിരുന്നു…. ” കാണാനായിരുന്നു പറഞ്ഞത്… “വിവാഹം കഴിഞ്ഞാ ഉടൻ പോകും എന്നാ പറഞ്ഞേ….. ” ഷഹനയും പറഞ്ഞും…. ശിവ കഴിച്ചെന്നു വരുത്തി പ്ലേറ്റും എടുത്തു എഴുനേറ്റ്…. “നീ ഒന്നും കഴിച്ചില്ലല്ലോ ശിവ…. ” സുഭദ്ര ചോദിച്ചു… “എനിക്ക് മതി അപ്പച്ചി… ” അവൾ അടുക്കളയിലേക്ക് നടന്നും… “ഞാൻ റൂമിൽ ഉണ്ടാവും ചെറിയൊരു തലവേദന…. ” എന്ന് പറഞ്ഞു അവൾ മുകളിലേക്ക് പോയി…

നിർമല അവളുടെ പുറകെ പോകാൻ പോയതും കണ്ണൻ അവരെ തടഞ്ഞു…. “അമ്മായി ഇപ്പൊ ഒന്നും സംസാരിക്കേണ്ട…. അവൾ കുറച്ച് നേരം തനിച്ചു ഇരിക്കട്ടെ അവളും അതായിരിക്കും ആഗ്രഹിക്കുന്നത്…. പിന്നെ ഷാനു എത്തിയിട്ടുണ്ട്…. ശിവമഠത്തിലാണ്… ” “ഷാനു…… നിന്നെ ഒന്ന് കാണാൻ എന്റെ മനം തുടിക്കുന്നു…. അർഹതയില്ലെന്ന് അറിയാം…. പക്ഷേ എനിക്ക് അറിയില്ല ഷാനു….. നിന്നിലേക്ക് അടുത്താൽ പിന്നെ എനിക്കൊരു മടക്കമില്ല…. ” ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു… വേണിയും ഷഹനയും റൂമിലേക്ക് വന്നപ്പോഴാണ് അവൾ ബെഡിൽ ചെന്ന് ഇരുന്നത്. കുറെ നേരം വേണിയും ഷഹനയും സംസാരിച്ചിരുന്നു…. ശിവ അവർ സംസാരിക്കുന്നത് കേട്ടതല്ലാതെ ഒന്നും സംസാരിച്ചില്ല….. ശിവ ഉറങ്ങിയതും ഷഹന ഫോൺ എടുത്ത് ആരെയോ വിളിച്ചു..

“ടാ ഡോർ തുറക്ക്… ” ഫോൺ വെച്ച് കഴിഞ്ഞ് അവൾ വേണിയെ നോക്കി പറഞ്ഞു… വേണി ഡോർ തുറന്നതും ഷാനു അകത്തേക്ക് കയറി വന്നു “ഉറങ്ങിയോ…. ” “മ്…. ” വേണിയും ഷഹനയും പുറത്തേക്ക് പോയി…. ഷാനു ശിവയുടെ അടുത്ത് ചെന്നിരുന്നു….. അവന്റെ കൈകൾ അവളുടെ മുടികൾ ഒതുക്കി വെച്ച്… അവളുടെ നെറ്റിയിലേക്ക് ചുണ്ട് ചേർത്തു…. ഒരു സ്വപ്നത്തിൽ എന്നാപോൽ ഷാനുവിന്റെ സാമിപ്യം അവൾ അറിഞ്ഞു……. അവന്റെ കൈയിലേക്ക് അവളുടെ കൈ ചേർത്തു പിടിച്ചു…. ഷാനു അവൾ ഉറങ്ങുന്നതും നോക്കി ഇരുന്നു… തുടരും…