രചന – ഭവ്യ ഭാസ്ക്കരൻ
ഡോറിന് വെളിയിൽ ഇറങ്ങിയതും, മാനസി നെഞ്ചിൽ കൈ വച്ചു. ശ്വാസം നേരെ എടുത്തു. എന്താടി എന്ന് അനു കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ചു. ഒന്നുമില്ല എന്നവൾ തലയാട്ടി. അവൾ സീറ്റിൽ വന്നിരുന്നു. എന്തിനാ.. സർ വിളിച്ചേ..? ടൈപ്പ് ചെയ്യാൻ ഉണ്ടായിരുന്നു. മ്മ്. അവൾക്കു വല്ലാത്ത അസ്വാസ്ഥത തോന്നി. ഡീ.. നീ ഈ ഫയൽ ഒന്നു ക്ലിയർ ചെയ്യാൻ സഹായിക്കെ ..? അനു അവൾക്കു നേരെ നോക്കി കൊണ്ട് ചോദിച്ചു. ഡീ.. കുറച്ചു കഴിഞ്ഞു നോക്കാം. എനിക്ക് തലവേദനിക്കുന്നു. എങ്ങനെ തലവേദന വരാതെ ഇരിക്കും. സിംഹത്തിന്റെ മുന്നിൽ ആയിരുന്നല്ലോ..? ഡീ.. ഒന്ന് പതുക്കെ.. അങ്ങാനും കേട്ടാൽ തീർന്നു. മാനസി പതിയെ പറഞ്ഞു. മ്മ്. ഈശ്വര.. ആഹ് കാർത്തിക ഇവിടെ എങ്ങാനും ഉണ്ടോ..? ചുറ്റും പരതി. ഇല്ല. അവൾ സാറിന്റെ റൂമിലേക്ക് പോയി. മനു വന്നു ചിരിയോടെ പറഞ്ഞു. എന്തിന്. വെറുതെ ഓരോ കാരണം ഉണ്ടാക്കി, സർ നെ കാണാൻ പോവലല്ലേ, അവളുടെ ജോലി. മനു അനുവിനെ നോക്കി കൊണ്ടു പറഞ്ഞു.
ഓഹോ.. അവൾ സാറിനെ കെട്ടിയെങ്കിൽ സമാദാനം ആയേനെ. അവളൊരു സംശയരോഗിയാ. അതോടെ നമ്മുക്ക് കുറച്ചു സമാദാനം കിട്ടും. എന്താടി.. ഇങ്ങനെ ഒക്കെ പറയുന്നേ. സർ എത്ര നല്ല രീതിയിലാ നമ്മളോടെക്കെ സംസാരിക്കുന്നെ.. മാനസി ഇടയിൽ കയറി പറഞ്ഞു. എന്തോ.. എങ്ങനെ.. സർ നിന്നോട് മാത്രമേ ചൂടാവാത്തത് ഉള്ളൂ. അനു പറഞ്ഞു. മാനസി നിന്നോട് സർ ഇതുവരെ ചൂടായിട്ടില്ലേ..? മനു ചോദിച്ചു. ഇല്ല. മിസ്റ്റേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്താൻ വേണ്ടി പറയും. മാനസി പറഞ്ഞു. ഏയ്, അതെന്താ അങ്ങനെ. മനു. അതിനു സർ ഒന്നും പറയെ വേണ്ട. അവൾ തനിയെ നിന്നു പേടിച്ചോളും. അനു. ഡീ.. ഇവൾക്കു സാറിനോട് വല്ലാത്ത ബഹുമാനം ആണ്. അനു മനുവിനെ നോക്കി പറഞ്ഞു. ആഹ് ബഹുമാനം തന്നെയാ.. കൃഷ്ണൻ സാർ ആണ് എനിക്ക് ഇവിടെ ജോലി തന്നത്. അതിന്റെ കടപ്പാടും ബഹുമാനവും അദ്ദേഹതോടും എംഡിയോടും ഉണ്ട്. മാനസി ദേഷ്യത്തിൽ പറഞ്ഞു. എന്താ.. ഇവിടെ.. ഞെട്ടി കൊണ്ട് മൂന്ന് പേരും ബാക്കിലേക്ക് നോക്കി.
രുദ്രൻ സാർ..? നിങ്ങൾക്ക് എന്താ ജോലി ഒന്നുമില്ലേ..? ഉണ്ട് സാർ. മനു പറഞ്ഞു. പിന്നെ തനിക്കു ഇവിടെ എന്താ ജോലി. അതു പിന്നെ.. സാർ..? മനു നിന്നു പരുങ്ങി. പോയി ജോലി ചെയ്യാൻ നോക്ക്. രുദ്രൻ ദേഷ്യത്തിൽ പറഞ്ഞു. അവൻ വേഗം തന്നെ അവന്റെ സീറ്റിൽ പോയി ഇരുന്നു, ജോലി ചെയ്യാൻ തുടങ്ങി. രുദ്രൻ അനുവിനെ മാനസിയെയും തറപ്പിച്ചു ഒന്ന് നോക്കി. രണ്ടുപേരും തല താഴ്ത്തി. സോറി സാർ. മാനസി പതിയെ പറഞ്ഞു. മ്മ്. മെയിൽ ചെയ്യാൻ ഉള്ളതെല്ലാം ചെയ്തോ..? ഗൗരവത്തോടെ ചോദിച്ചു. ഇപ്പോ ചെയ്യാം സാർ. നിന്നോട് ഇപ്പോ ചെയ്യാൻ അല്ല പറഞ്ഞത്. അവളെ നോക്കി കോപത്തോടെ പറഞ്ഞു. മാനസിയുടെ കണ്ണുകൾ നിറഞ്ഞു. ആദ്യമായാണ് സാർ എന്നോട് ഇങ്ങനെ ദേഷ്യപെടുന്നേ.. അവൾക്കു എന്തെന്നില്ലാത്ത സങ്കടം വന്നു. സോറി… സാർ.. അവളുടെ സ്വരം ഇടറി. കാർത്തിക…, സാർ. മാനസി.. ആ ഫയൽ കാർത്തികയെ ഏല്പിക്ക്. മാനസി ഞെട്ടി കൊണ്ട് രുദ്രനെ നോക്കി.
സാർ.. ഞാൻ ചെയ്തോളാം. മാനസി അവനെ നോക്കി ദയനീയമായി പറഞ്ഞു. വേണ്ട. കാർത്തിക ആ ഫയൽ എടുത്തോ. ഓക്കേ സാർ. കാർത്തിക ടേബിളിൽ നിന്നും ഫയൽ എടുത്തു. ഇപ്പോ തന്നെ മെയിൽ ചെയ്യണം. ഓക്കേ സാർ. അവൻ മാനസിയുടെ നേരെ തിരിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് കണ്ടപ്പോൾ അവന്റെ നെഞ്ചോന്നു പിടഞ്ഞു. മാളവിക ലീവ് ആയതിനാൽ മാനസി ഇന്നു എന്റെ കൂടെ വരേണ്ടി വരും. മുഖത്തെ ഗൗരവം മാറ്റാതെ ശാന്തമായി അവൻ അവളോട് പറഞ്ഞു. മ്മ് . ശെരിയെന്നവൾ തലയാട്ടി. ഒരു 5 മിനുറ്റിന് ഉള്ളിൽ ഇറങ്ങണം. ഓക്കേ, സാർ.
രുദ്രനും മാനസി നേരെ പോയതു ഓഫനേജിലേക്ക് ആയിരുന്നു. അവിടെ അവരെ കാത്ത് കൃഷ്ണൻ ഉണ്ടായിരുന്നു. കൃഷ്ണനെ കണ്ടതും മാനസി അവരുടെ അടുത്തേക്ക് ചെന്നു. സാർ..? ആ മാനസി മോളുo ഉണ്ടോ..? ആഹ്. മാളവിക ഇല്ലാത്തതു കൊണ്ടു, സാർ എന്നോട് വരാൻ പറഞ്ഞു. കൃഷ്ണൻ രുദ്രനെ സംശയത്തോടെ നോക്കി. രുദ്രൻ കുസൃതിയോടെ അയാളെ നോക്കി ചിരിച്ചു. വാ.. എല്ലാവരും നിനക്ക് വേണ്ടി കാത്തിരിക്കാ. കൃഷ്ണൻ പറഞ്ഞു. ആ. അവിടുത്തെ കുട്ടികൾക്ക് എല്ലാം വസ്ത്രവും മിഠായിയും നൽകി. അപ്പോഴാണ് മാനസി അറിയുന്നേ ഇന്ന് രുദ്രന്റെ പിറന്നാൾ ആണെന്ന്. അവർക്കൊപ്പം കേക്ക് മുറിച്ചു. ഉച്ചക്ക് അവർക്കു ഒപ്പം ഇരുന്നവർ സദ്യ കഴിച്ചു. മാനസി നോക്കി കാണുകയായിരുന്നു. പരിചിതമല്ലാത്ത രുദ്രനെ. അവൾക്കു ഒത്തിരി സന്തോഷം തോന്നി. രുദ്രനോടുള്ള ഭയം ഇല്ലാതാവുന്നതായി അവൾ അറിഞ്ഞു. രാവിലെ സാർ ദേഷ്യപെട്ടത് ഓർത്തപ്പോൾ ഉള്ളിൽ നോവു പടർന്നു. അവളുടെ മിഴികൾ അവനിലേക്കു നീണ്ടു. കുട്ടികളോട് ചിരിച്ചു കളിച്ചു സംസാരിക്കുന്ന രുദ്രനെ അവൾ കൗതുകത്തോടെ നോക്കി നിന്നു.
ഇടക്ക് എപ്പോഴോ അവന്റെ നോട്ടം അവളിൽ ആയതു അവൾ അവനെ നോക്കി പുഞ്ചിരിച്ചു. അവൻ അത്ഭുതത്തോടെ അവളെ നോക്കി, തന്നെ കാണുമ്പോൾ പേടിയോടെ നോക്കുന്ന കണ്ണുകളിൽ ഇപ്പോ ഭയം ഇല്ലന്നു അവനോർത്തു. അവനും അവളെ നോക്കി പുഞ്ചിരിച്ചു. അവർക്കൊപ്പം അവളും കൂടി. തിരികെ ഉള്ള യാത്രയിൽ രണ്ടുപേരും മൗനമായിരുന്നു. അവൾക്കു അവനോടു എന്തൊക്കെയോ ചോദിക്കണം എന്നുണ്ടെങ്കിലും ചോദിക്കാൻ മടി തോന്നി. കണ്ണുകൾ അടച്ചിരിക്കുന്നവനെ നോക്കി അവൾ അല്പം നേരം ഇരുന്നു. സാർ..? രുദ്രൻ കണ്ണുകൾ തുറന്നു. സാറിന്റെ ഫാമിലി.? രുദ്രൻ മാനസിയെ നോക്കി. സോറി സാർ. ഇന്ന് അവിടെ സാറിന്റെ ഫാമിലിയെ കണ്ടില്ല. അതാ ചോദിച്ചേ..? അച്ഛനും അമ്മയും ഒരു ആക്സിഡന്റ് ൽ മരിച്ചു. സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് കൃഷ്ണമാമ ആണ്. അവന്റെ കണ്ണുകളിൽ നീർതുള്ളി പൊടിഞ്ഞു. സോറി സർ, എനിക്ക് അറിയില്ലായിരുന്നു. ഇട്സ് ഓക്കേ. അവന്റെ കണ്ണു നിറഞ്ഞത് കണ്ടപ്പോൾ അവൾക്കു എന്തോപോലെ തോന്നി. നല്ലൊരു ദിവസമായിട്ട് അറിയാതെ ആണെങ്കിലും സാറിനെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചോദിക്കാൻ പാടില്ലായിരുന്നു
അവൾ മനസ്സിൽ പറഞ്ഞു. പിന്നെ അവൾ ഒന്നും സംസാരിക്കാൻ പോയില്ല. സീറ്റിൽ കണ്ണുകൾ അടച്ചു ഇരുന്നു. രുദ്രൻ മാനസിയെ തട്ടി വിളിച്ചു. എന്താ.. സാർ. തന്റെ വീടത്തി, ഇറങ്ങിക്കോ.? വീടോ.. അവൾ ചുറ്റും നോക്കി. ഏയ് എന്റെ വീട്. അവൾ കുറച്ചു ഉറക്കെ പറഞ്ഞു കൊണ്ടു അവനെ നോക്കി. അവൾ ചമ്മി കൊണ്ട് തല താഴ്ത്തി. ഇറങ്ങിക്കോ..? ചുണ്ടിൽ ചിരി ഒളിപ്പിച്ചു കൊണ്ടവൻ പറഞ്ഞു. സാർ ഓഫീസിൽ പോവണ്ടേ..? ഇനി ആകെ വൺ ഹൗർ അല്ലെ ഉള്ളൂ. അതു കുഴപ്പം ഇല്ല. ചെറു ചിരിയോടെവൻ പറഞ്ഞു. ഓക്കേ, സാർ. മ്മ്. അവൾ കാറിൽ നിന്നും ഇറങ്ങി. സാർ. മ്മ്. അവൻ അവളെ നോക്കി. അവൾ അവനു നേരെ കൈ നീട്ടി. അവൻ അത്ഭുതത്തോടെ അവൾക്കു നേരെ കൈ നീട്ടി. “ഹാപ്പി ബര്ത്ഡേ സാർ ” “താങ്ക് യൂ..” രുദ്രനെ വല്ലാത്ത സന്തോഷം തോന്നി. അവൾ കൈകൾ പിൻവലിച്ചു. ബൈ സർ. ഓക്കേ. അവൾ കാറിന്റെ ഡോർ അടച്ചു. ഗേറ്റ് തുറന്നു അകത്തേക്ക് കയറി. അവൾ വീട്ടിൽ കയറിയതും കാർ മുന്നോട്ടു നീങ്ങി.
വീട്ടിൽ വന്നതും മുതൽ മാനസി നല്ല സന്തോഷത്തിൽ ആയിരുന്നു. ദേവകി വരുമ്പോഴേക്കും എല്ലാം പണികളും ഒരുക്കി. അവൾ കായബജി ഉണ്ടാക്കുന്ന സമയത്ത് ആണ് ദേവകി വീട്ടിലേക്കു വരുന്നത്. വീട് തുറന്നു അകത്തു കയറി ചുറ്റും നോക്കി. അടുക്കളയിൽ നിന്നും ഉച്ചത്തിൽ പാട്ടു കേൾക്കുന്നുണ്ട്. ഇവൾ എന്താ നേരത്തെ എന്ന് ആലോചിച്ചു ദേവകി ബാഗ് മേശ പുറത്ത് വച്ചു അടുക്കയിലേക്ക് നടന്നു. തലയിൽ തോർത്തും കെട്ടി, ചട്ടുകം കൊണ്ടു ബജി കോരി എടുക്കുന്ന മാനസിയെ കണ്ടു ദേവകി അന്തംവിട്ടു നോക്കി നിന്നു. “ആഹാ ബജി.. ചൂടുള്ള ബജി, ഞാനുണ്ടാക്കിയ ബജി. ” ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളെ.. ” നീട്ടിയുള്ള ഡയലോഗ് പറഞ്ഞു, ബജി വായിൽ വച്ചു, ബജി കോരി എടുക്കുന്നുണ്ട് . ദേവകി ചിരിച്ചു കൊണ്ടു വാതിൽ പടിയിൽ ചാരി നിന്നു. എന്തോ ശബ്ദം കേട്ടു അവൾ വാതിലിൽ പടിയിലേക്ക് നോക്കി. ആഹാ അമ്മുട്ടി.. വന്നോ. വാ ചൂട് ബജി, ചായ റെഡി. മ്മ്. അവർ അവളുടെ അടുത്തേക്ക് വന്നു.
ഗ്യാസ് ഓഫ് ആക്കി. ബജി എല്ലാം പ്ളേറ്റിൽ ആക്കി. ചായയും എടുത്തു മേശയിൽ വച്ചു അവർ ചെയറിൽ ഇരുന്നു. നീ എന്താ ഇന്ന് നേരത്തെ..? സർ ഇവിടെ കൊണ്ടന്നാക്കി. ദേവകി നെറ്റി ചുളിച്ചു കൊണ്ട് മാനസിയെ നോക്കി. അമ്മ ഇന്ന് മാളവിക ഇല്ലാത്തതു കൊണ്ടു ഞാനാ സാറിന്റെ കൂടെ പോയതു. ഓഫീസിൽ പോയതു മുതൽ ഇവിടെ എത്തിയതു മുതൽ ഉള്ള കാര്യങ്ങൾ മാനസി ദേവകിയോടെ പറഞ്ഞു. സാറിനെ കുറിച്ച് ഓർക്കുമ്പോൾ പാവം തോന്നുന്നു. എല്ലാം ഉണ്ടായിട്ടും, സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നില്ലല്ലോ. മ്മ്. ചിലരുടെ വിധി അങ്ങനെ ആണ്. നാളെ ഒരു പക്ഷേ ആ മോന്റെ ജീവിതവും മാറും. സന്തോഷം ഉള്ള ഒരു ജീവിതം ആ കുട്ടിക്ക് ഉണ്ടാവും. ആഹ്. നീ പോയി മേലു കഴുകി വിളക്ക് വക്ക്. ആഹ്. അവൾ റൂമിലേക്ക് നടന്നു. രുദ്രനു വേണ്ടി മാനസിയെ ചോദിക്കാൻ വന്ന കൃഷ്ണന്റെ മുഖം അവരുടെ മനസ്സിൽ തെളിഞ്ഞു. ദേവകിയുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു.
“എന്റെ മഹാദേവാ.. എല്ലാം നല്ല രീതിയിൽ നടക്കണേ. എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം ഉണ്ടാവാണേ.. ഭാഗവാനെ ” ദേവകി മനമുരുകി പ്രാർത്ഥിച്ചു. മഹാദേവന്റെ ശ്രീക്കോവിലിനു മുന്നിൽ അവൾ പാർത്ഥനയോടെ നിന്നു. അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് അവൾ നോക്കി. ഒരിക്കലും ഈ താലി നഷ്ടമാവല്ലേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു. സിന്ദൂരം എടുത്തവൻ അവളുടെ നെറുകിൽ ചാർത്തി. തുടരും

by