രചന – നിവേദ്യ ഹരിഹരൻ
“മോനേ അജു … നീയീ പറഞ്ഞത് എന്താണെന്ന് നിനക്ക് വല്ല ബോധ്യമുണ്ടോ…?? “പണ്ടത്തെയാ പത്ത് വയസ്സ്കാരൻ അല്ല നീയിപ്പോ… നിന്റെ വാശിയൊക്കെ ഞങ്ങൾടെ അടുത്ത് നടക്കും. ആ സ്വഭാവവും കൊണ്ടു നീ ഒരു പെൺകുട്ടിക്ക് വിലയിടരുത്ട്ടോ …. “അങ്ങനെ പറയല്ലമ്മാ… അവൾ ദാ ഇവിടേക്ക് അങ്ങ് ഇടിച്ച് കയറിപ്പോയില്ലേ…. അവൻ നെഞ്ചിൽ തൊട്ടു കൊണ്ട് ചെറിയൊരു കൊഞ്ചലോടെ പറഞ്ഞു. “ഈ ചെക്കന്റെ ഒരു കാര്യം… ജയ തലയിൽ കൈവച്ചു. കാലുകൾ കട്ടിലേക്ക് കയറ്റി വച്ച് പതുക്കെ തല ജയയുടെ മടിയിലേക്ക് വച്ചു കൊണ്ട് അജു ചരിഞ്ഞു കിടന്നു. ജയ അവന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു. “മോനെ കൈയ്യൂക്കു കൊണ്ടും പണം കൊണ്ടുമല്ല ഒരു പെണ്ണിന്റെ മനസ്സ് കീഴടക്കേണ്ടത്. അവളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടാവണം. “നീ കൂടെയുള്ളപ്പോൾ സുരക്ഷിതയാണെന്ന ഒരു ചിന്ത അവളിൽ വരണം. ഭീഷണിപ്പെടുത്തിയും ദേഷ്യപ്പെട്ടും നീയെന്ത് നേടിയാലും അത് വെറുതെയാകുമെടാ…. “എന്റെ പൊന്നു മോനല്ലേ … അമ്മ പറയുന്നതൊന്നു കേൾക്ക് ! നീയാ കൊച്ചിനെ മറന്നേക്ക് … അവൾക്ക് മറ്റാരോടെങ്കിലും ഇഷ്ടം കാണും… ഇല്ലാത്ത സ്നേഹം പിടിച്ചു വാങ്ങണ്ട അജു…. അവൻ അതേ കിടപ്പ് നിവർന്നു കിടർന്നിട്ട് മിഴിയുയർത്തി ജയയെ നോക്കി
” നമുക്ക് വേണ്ടെടാ വിട്ടേക്ക്… ജയ വീണ്ടും അവന്റെ നെറുകയിലെ മുടിയിഴകൾ തലോടി. അജു മച്ചിലേക്ക് കണ്ണെറിഞ്ഞു. “അമ്മാ ഇന്ന് കല്യാണ പെണ്ണ് മണ്ഡപത്തിലേക്ക് കടന്നു വരുമ്പോൾ അവൾടെ പിന്നിൽ കുറേ പെൺകുട്ടികൾ ഉണ്ടായിരുന്നു . ” പക്ഷെ എന്റെ കണ്ണ് ഉടക്കിയത് അവളിലാണ് .. അവളിൽ മാത്രം!! “കണ്ണുകൾ പിൻവലിക്കാൻ തോന്നാത്തത്ര രീതിയിൽ ആ നിമിഷം മുതൽ എന്റെ മനസ്സവളിലേക്ക് ചേർന്നു പോയിരുന്നു. എനിക്ക് അവളെ നോക്കാതിരിക്കാൻ പറ്റുന്നുണ്ടായില്ല … I tried അമ്മാ… പക്ഷേ കഴിഞ്ഞില്ല. “ഇത് വെറുമൊരു അട്രാക്ഷൻ അല്ല… അവൾടെ ഓർമ്മകളെന്നെ വല്ലാതെ വേട്ടയാടി കൊണ്ടിരിക്കുവാ… എനിക്കതിൽ നിന്നും പുറത്തു വരാൻ സാധിക്കണില്ല. ആ മുഖമങ്ങ് ആഴത്തിൽ പതിഞ്ഞു പോയി. “ഇതിൽ നിന്നും എനിയ്ക്ക് പിന്തിരിയാൻ പറ്റുമെന്ന് തോന്നണില്ല. “ഞാൻ വിവാഹം ചെയ്യുന്നെങ്കിൽ അത് അവളെ മാത്രമായിരിക്കും. കാരണം ഇത്രയേറെ എന്റെ മനസ്സിൽ പതിഞ്ഞ മറ്റൊരാളില്ല.!! “എന്താണ് അവളുടെ പ്രത്യേകത എന്നറില്ലെനിക്ക് … പക്ഷേ വല്ലാത്തൊരു ഇഷ്ടം തോന്നുവാ.. ഇതൊരു നേരമ്പോക്കിനു തോന്നുന്നതല്ലമ്മ . വളരെ ആത്മാർത്ഥമായിട്ടാ ഞാനിതു പറയുന്നത്. അർജുൻ വികാരഭരിതനായി അതു പറയുമ്പോൾ അവന്റെ കൺകോണുകളിൽ പടർന്ന നനവ് കണ്ട് ജയയ്ക്ക് അതിശയം തോന്നി.
“എന്താടാ ഇത് …. വിടർന്ന മിഴികളോടെ ജയ ചോദിച്ചു. “നീ അത്ര ആഗ്രഹിച്ചെങ്കിൽ ഞാൻ സംസാരിക്കാം ആ കുട്ടിയോട് … അല്ലെങ്കിൽ അവളുടെ വീട്ടുകാരോട് … ഞാൻ അച്ഛനോട് പറയട്ടെ….?? “ഇപ്പോ വേണ്ടമ്മാ… സമയമാകുമ്പോ ഞാൻ പറയാം… അജു കണ്ണുകൾ ചിമ്മിയടച്ചു കൊണ്ട് കൺകോണിലെ നീർത്തുള്ളികൾ മറയ്ക്കാൻ ശ്രമിച്ചു . “ശരി നീ ഉറങ്ങാൻ നോക്ക് … നിന്റെ ആഗ്രഹം പോലെ അവളെ നിനക്ക് തന്നെ കിട്ടട്ടെ…!! ജയ അവന്റെ നെറ്റിയിൽ ചുംബിച്ചു. അജു കണ്ണുകളടച്ചു കൊണ്ട് അതേറ്റു വാങ്ങി. ❣️❣️❣️❣️❣️ “മോൾടെ മുഖമെന്താ വല്ലാതിരിക്കുന്നത്..?? ബാഗ് കാറിലേക്ക് എടുത്ത് വയ്ക്കവെ അനുവിന്റെ മുഖത്തേക്ക് നോക്കി സുബ്ബു ചോദിച്ചു. “ഹേയ് ഒന്നൂല്യ … യാത്രാ ക്ഷീണം കൊണ്ടാവും. അനു സുബ്ബുവിൽ നിന്നും മുഖം മറയ്ക്കാൻ ശ്രമിച്ചു.
“ആഹ് അതാവും… കാറിലേക്ക് കയറിക്കൊണ്ട് സുബ്ബു പറഞ്ഞു. പുറത്ത് കാറിന്റെ ശബ്ദം കേട്ട് പാട്ടി പുറത്തേക്ക് നോക്കി. “ഹാ വന്താച്ചാ യെൻ തങ്കം.. അനുവിനെ കണ്ടപാടെ പാട്ടി ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു. കൂടെ ശ്രീക്കുട്ടിയും . അനു രണ്ടു പേരെയും മാറിമാറി പുണർന്നു. “കല്യാണം എങ്ങനുണ്ടാരുന്നു മോളെ ? എന്നും ചോദിച്ച് ഗായത്രിയും അങ്ങോട്ട് വന്നു “നന്നായിരുന്നമ്മേ … ഗായത്രിയുടെ മുഖത്ത് നോക്കാതെ അനു മറുപടി കൊടുത്തു . “മോള് പോയി കുളിച്ചിട്ടു വാ … അമ്മ കഴിക്കാനെടുക്കാം. എന്നു പറഞ്ഞ് ഗായത്രി അകത്തേക്ക് പോയി. അനു റൂമിലേക്ക് കയറി. ബാഗ് ടേബിളിലേക്ക് വച്ചു. ടവലും ഡ്രസ്സുമെടുത്ത് കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി. ഷവറിനു കീഴെ നിൽക്കുമ്പോഴും അർജുന്റെ വാക്കുകളിലൂടെ സഞ്ചരിക്കുകയായിരുന്നു അവളുടെ മനസ്സ് . കുളി കഴിഞ്ഞിറങ്ങി നേരെ ആഹാരം കഴിക്കാനായി ചെന്നു. ടേബിളിന്റെ മുന്നിൽ ഗായത്രി കൊണ്ടുവച്ച ഭക്ഷണം നോക്കി അവൾ ഇരുന്നു.
അർജുൻ ഇട്ട കനൽ അവൾക്കുള്ളിൽ അപ്പോഴും കത്തിക്കൊണ്ടിരുന്നു. “ന്താത്… നീ കഴിക്കണില്ലേ ?? ഗായത്രിയുടെ ചോദ്യം അവളെ ഉണർത്തി. പ്ലേറ്റിലേക്ക് കുറച്ച് ചോറെടുത്തിട്ട് അതിനു മീതെ സാമ്പാറുമൊഴിച്ച് കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.. “ഞാൻ കിടക്കാ അമ്മേ നല്ല തലവേദന… “മമ് പോയി കിടന്നോ … ഗായത്രി ഭക്ഷണമെടുത്ത പാത്രങ്ങൾ അടക്കി വയ്ക്കുന്നതിനിടയിൽ പറഞ്ഞു. “എന്താ ചേച്ചി മുഖം വല്ലാതെ…? റൂമിലേക്കു ചെന്നപ്പോൾ പഠിക്കുന്നതിനിടയിൽ തലയുയർത്തി ശ്രീക്കുട്ടി അവളെ സൂക്ഷിച്ചു നോക്കി. “ഒന്നുല്ല ശ്രീ… നല്ല തലവേദന… ഞാൻ കിടക്കാ… നീ പഠിച്ചോ… ശ്രീക്കുട്ടി മൂളി. കണ്ണടച്ച് കിടന്നെങ്കിലും നിദ്ര അവൾക്കരികിലേക്കു വന്നില്ല. അർജുന്റെ വാക്കുകളിൽ നിറഞ്ഞ ഭീഷണിയിൽ മനസ്സ് കലങ്ങിമറിഞ്ഞു കൊണ്ടേയിരുന്നു… ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് എബിക്ക് കോട്ടയത്ത് നിന്നും പാലക്കാട്ടേക്ക് വരാൻ സാധിച്ചില്ല. രണ്ടു ദിവസത്തേക്കു കൂടി അവന് ലീവ് നീട്ടേണ്ടതായി വന്നു. ആ വിവരം ശിവരാമൻ ഡോക്ടറെ വിളിച്ച് അറിയിക്കുകയും ചെയ്തു.
എബി അനുവിനെയും വിളിച്ച് കാര്യം പറഞ്ഞു. അർജുനെ കൊണ്ട് പിന്നീട് പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ അവൾ സന്തോഷവതിയായിരുന്നു. ഡാൻസ് സ്കൂളും കുട്ടികളുമായി ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നു.. ഒരു ദിവസം പതിവുപോലെ രാവിലെ ഡാൻസ് ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ ആ ബിൽഡിംഗിന്റെ ഓണർ രാമകൃഷ്ണൻ അനുവിനെ കാത്തിട്ടെന്ന പോലെ അവിടെ നിൽക്കുന്നുണ്ടായിരുന്നു. “വാടക ഡേറ്റ് ആയില്ലല്ലോ .. എന്ന് മനസ്സിലോർത്തിട്ടാണ് അനു അങ്ങോട്ട് കയറി ചെന്നത് . “എന്താ രാമേട്ട രാവിലെ തന്നെ ..? അയാളെ നോക്കി പുഞ്ചിരിയോടെ അനു ചോദിച്ചു. “അത് മോളെ ഞാനൊരു കാര്യം … മോളെ നേരിട്ട് കണ്ടു പറയാൻ വേണ്ടീട്ട് നിന്നതാ… “എന്താ രാമേട്ട…? വാടക വീണ്ടും കൂട്ടിയോ…?? “ഹേയ് അതല്ല മോളെ… ഞാനീ ബിൽഡിംഗ് മറ്റൊരാൾക്ക് വിറ്റു. “വിറ്റെന്നോ… അനു അമ്പരന്നു.
“എന്താ രാമേട്ടാ പെട്ടെന്ന്… ഇനി.. ഇനി ഞാൻ… എന്റെ ക്ലാസ്സ്… അനുവിന്റെ വാക്കുകൾ ഇടറി. “അത് മോളെ വാങ്ങിയ ആൾക്ക് ഈ ബിൽഡിംഗ് വേണമെന്ന് നിർബന്ധം. ഉള്ള വിലയുടെ ഇരട്ടിയാ തന്നത്. അതുകൊണ്ട് എനിക്കത് ചെയ്യേണ്ടി വന്നു. അയാൾ മുഖം താഴ്ത്തി പറഞ്ഞു. “ഇതു കഴിയും വരെ കാര്യങ്ങൾ രഹസ്യമായിരിക്കണമെന്ന് അയാൾ നിർബന്ധം പറയേം ചെയ്തു. അതാ മോളോട് ഒന്നും ഇതുവരെ പറയാഞ്ഞത്… “മോള് പേടിക്കണ്ട .. കുഴപ്പമില്ലാത്ത ആൾക്കാരാ… ഡാൻസ് ക്ലാസ്സ് ഇവിടെ തുടരുന്നതിൽ അവർക്ക് ഒരെതിർപ്പും ഇല്ല . അനുവിനെ സമാധാനപ്പെടുത്തിക്കൊണ്ട് രാമകൃഷ്ണൻ പറഞ്ഞു നിർത്തി. “എന്നാലും രാമേട്ടാ….. അനു ദയനീയതയിൽ അയാളെ നോക്കി “ഒരു കുഴപ്പോം ഇല്ല മോളെ .. മോൾടെ കാര്യം ഞാനവരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. “വാങ്ങിയ ആൾ അകത്തുണ്ട്. മോള് അയാളോട് ഒന്നുകൂടി ഒന്നു പറഞ്ഞു നോക്ക് … വാടകയൊക്കെ ഇനി നിങ്ങൾ തമ്മിൽ സംസാരിക്ക്. കോൺട്രാക്റ്റ് പുതുക്കേണ്ടി വരും ഇനി… “എന്നാ പിന്നെ ഞാൻ പോട്ടെ… രാമൃഷ്ണൻ യാത്ര പറഞ്ഞിറങ്ങി . അനു അവിടെത്തന്നെ കുറച്ചു സമയം തറഞ്ഞു നിന്നു.
“രാമകൃഷ്ണേട്ടൻ ഒരു പാവമായിരുന്നു. ഇയാൾ എന്തു സ്വഭാവക്കാരൻ ആണാവോ.. എന്നാലോചിച്ചു കൊണ്ടു അനു അകത്തേക്കു കയറി. ഫോണിൽ കണ്ണുംനട്ടു കൊണ്ട് കാലിന്മേൽ കാൽ കയറ്റി വച്ച് കസേരയിൽ ഒരാൾ .. അനുവിന്റെ കാൽ പെരുമാറ്റ ശബ്ദം കേട്ട് അയാൾ തലയുയർത്തി. ആളെ കണ്ട് അനു ഒന്നു ഞെട്ടി. അർജുൻ…!! അവളുടെ കണ്ണുകൾ ജ്വലിച്ചു. അനുവിനെ കണ്ടപ്പോൾ കള്ളച്ചിരിയോടെ അർജുൻ എഴുന്നേറ്റു. കൂളിംഗ് ഗ്ലാസ് ഊരി പോക്കറ്റിൽ ഇട്ടുകൊണ്ട് ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റം വലതുകൈ കൊണ്ട് തെല്ലുയർത്തി അവൻ അവൾക്കു നേരെ നടന്നു… ചുണ്ടിൽ ഒരു ഗാനത്തിന്റെ ഈരടികളോടെ… 🎵 മിഴികളിൽ കോപമോ… വിരഹമോ…ദാഹമോ.. ശ്രീദേവിയേ..എൻ ജീവനേ… എങ്ങോ നീ അവിടേ ഞാനും.…! നീലവാന ചോലയിൽ… തുടരും…….

by