രചന – ഹരികുമാർ വെണ്മണി
തിരക്കു കുറഞ്ഞ ബസ്സായിരുന്നു അത്.താൻ മുൻ സീറ്റിലാതു കൊണ്ട് കൈ കാണിച്ച ആളെ കണ്ടു ഞെട്ടി.’ഉണ്ണിയേട്ടൻ ‘ഉണ്ണിയേട്ടൻ എന്നേ കണ്ടു കാണുമോ?
കാണാതിരിക്കണേ എന്നവൾ പ്രാർത്ഥിച്ചു.
പിന്നീടങ്ങോട്ടുള്ള ഒരോ നിമിഷങ്ങളും യുഗങ്ങളായി തോന്നി അവൾക്ക്
ഹൃദയമിടപ്പ് കുടി നെഞ്ചിപ്പോൾ തകരുമോ?
തകർന്നാൽ മതിയാരുന്ന് അവർ മനസ്സുകൊണ്ട് ആഗ്രഹിച്ചു.
” ആ… ആ..ളിറങ്ങണം ”
അവൾ തിടുക്കപ്പെട്ട് പറഞ്ഞു.
“കുട്ടിയ്ക്ക് ആശുപത്രിപടിയിൽ അല്ലേ ഇറങ്ങണ്ടത് ?”
എന്ന് തിരക്കി കണ്ടക്ടർ
അവൾ അവിടെയാണ് ഇറങ്ങാറ്. തൊട്ടടുത്ത ഹോസ്പിറ്റലിലെ നഴ്സ് ആണ് അവൾ. അതും കണ്ടക്ടർക്ക് അറിയാം
“ഇവിടെ ഇറങ്ങണം., ഇവിടെ മതി.”
അവൾ തീരുമാനം ഉറപ്പിച്ചു പറഞ്ഞു.
ബസ് നിർത്തി, അവൾ പെട്ടന്നിറങ്ങി.
അവൾഞ്ഞെട്ടിപ്പോയി.
ഉണ്ണിയേട്ടൻ അതാ പിറകിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു.
അവൾ പെട്ടന്ന് നടന്നു.
അതിനേക്കാൾ വേഗത്തിൽ അവൻ ഓടിച്ചെന്ന് അവളുടെ കൈകളിൽ പിടിച്ചു.
” ഉണ്ണിയേട്ടാ.. വിട്. ആരെങ്കിലും കാണും പൊതുവഴിയാണ്.”
” കാണട്ടെ. ആദ്യമായി അല്ലല്ലോ നമ്മളീവഴി പോകുന്നത് ആൾക്കാര് കാണുന്നത്….
നീയെന്താ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാത്തത്. ഇപ്പം ആ സിമ്മും കട്ടാക്കി.”
” ഉണ്ണിയേട്ടാ… പ്ലീസ്സ് കൈവിട്… ആൾകാര് നോക്കുന്നൂ.. ”
അവളുടെ മുഖത്ത് പരിഭ്രമവും ഭയവും നിറഞ്ഞിരുന്നു.
” വിട്, നമുക്ക് നടന്നു സംസാരിക്കാം”
അവൻ കൈ അയച്ചു. അവൾ കൈെ വലിച്ചു.
അവർ ഒരുമിച്ച് നടന്നു.
മൗനമായി.,,……
“നീയെന്താ മിണ്ടാത്തത്….പറ ..?
അവൻ മൗനം ഭേദിച്ചു.
“ഉണ്ണിയേട്ടൻ എന്നാ വന്നത്.. എത്ര ദിവസം ഉണ്ട് നാട്ടിൽ ”
” മൂന്ന് ദിവസം ആയി. രണ്ടു മാസം കാണും ഇവിടെ… അതിന് മുൻപ് നമ്മുടെ വിവാഹവും നടക്കണം.”
“അതു വേണ്ടാ… ഉണ്ണിയേട്ടൻ വേറൊരു കല്യാണം കഴിക്കണം”
അവന്റെ മുഖത്തേക്കു അവൾ നോക്കാതെ പറഞ്ഞു.
” ദേവൂ, നീയെന്താണ് പറഞ്ഞു വരുന്നത്….. പെട്ടന്നിങ്ങനെ തോന്നാനെന്താ കാരണം.”
അവൾ മിണ്ടിയില്ലാ, പക്ഷേ മിഴികൾ നിറഞ്ഞിരുന്നു.
” കൊച്ചു പിള്ളേരുടെ പ്രേമം പോലെ തോന്നുന്നു നിന്റെ വാക്കുകൾ കേട്ടാല്.
നിനക്കെനെ കഴിയുന്നു ഇങ്ങനെ ചിന്തിക്കാൻ…”
അവൻ അല്പം പുശ്ചത്തോടെ പറഞ്ഞു.
” ഇന്നും ഇന്നലെയും അല്ലാ ഓർമ്മ വെച്ച നാൾ മുതല് നമ്മുടെ വീട്ടുകാര് പറഞ്ഞൊറപ്പിച്ചതാ.. പിന്നേ അറിയാതെ മനസ്സിൽ കേറിപ്പോയി… ഇപ്പോൾ ഇറക്കിവിടാൻ നോക്കിയാൽ പോകില്ല…
നിനക്കാകുമോ അങ്ങനെ..”
അവൾ അല്പനേരം മിണ്ടാതെ നടന്നു.
പിന്നീട് തിരക്കി.
“ആശുപത്രി പടിയിൽ ഒരു യുവതിയെ ബലാത്സംഘം ചെയ്ത മൂന്നു പേരേ അറസ്റ്റു ചെയ്ത വാർത്ത ഏട്ടനറിഞ്ഞോ……. അതിലെ യുവതി ഏട്ടന്റ ദേവു ആണ് …”
അവന്റെ നെഞ്ചിലൊരു ഇടിത്തീ പെയ്തു.
അവൾ തുടർന്ന്: ‘
”ഏട്ടന്റെ ദേവു മരിഞ്ഞു… മൂന്നാം പക്കം ഉയർത്തെഴുന്നേൽക്കാൻ ഞാൻ ക്രിസ്തു ദേവനല്ലാ… ന്റെ അമ്മയെ മരണം വരേ നോക്കണം. അതിനായിട്ട് മാത്രം ഇന്ന് ജീവിക്കുന്നവളാണ് ഇന്ന് ഞാൻ….”
അവൾ വിതുമ്പിയിരുന്നു.
” ഇവളെത്തന്നേ വേണോ ഏട്ടന്.,, പറയ്.,, ?”
സ്തബ്ദനായി അവൻ നിൽക്കെ പെട്ടന്ന് വന്ന ഒരു ഓട്ടോറിക്ഷയ്ക് കൈകാണിച്ച് അവൾ കയറിപ്പോയി…,,
* * # * *
അവൾ തന്നേ ഒഴിവാക്കിയതിന്റെ ഉത്തരം കണ്ടെത്തിക്കഴിഞ്ഞിരുന്നു അവൻ.
താൻ ഇപ്രാവശ്യം വന്നപ്പേൾ ദേവുവിനേക്കുറിച്ച് ചോദിച്ചപ്പോൾ അമ്മ ഒഴിഞ്ഞു മാറിയത് ശ്രദ്ധിച്ചിരുന്നു.
അമ്മ അറിഞ്ഞിട്ടുണ്ടാവും ആങ്ങളയുടെ മകളല്ലേ അവള് .
” ഞാൻ ഇന്ന് ദേവുവിനേ കണ്ട് അമ്മേ”
.അമ്മയുടെ മനസറിയാനായ് അവൻ പറഞ്ഞു
അമ്മ ഒന്നു നോക്കുക മാത്രം ചെയ്തു
” അമ്മ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.. അവളേപ്പറ്റി പറഞ്ഞപ്പോൾ ”
അവൻ തിരക്കി
ഏറേനേരം കഴിഞ്ഞാണ് അമ്മ സംസാരിച്ചു തുടങ്ങിയത്
” ഉണ്ണി, എനിക്കറിയാം നിനക്കെല്ലാം അറിയാമെന്ന്.. അതു കൊണ്ട് തന്നെ നിന്റെ ജീവിതം വെച്ച് പരീക്ഷണം നടത്താൻ എനിക്ക് ആഗ്രഹില്ലാ.,, ഞാൻ ആഗ്രഹിച്ചിരുന്നു അവളീ വീട്ടിൽ വരാൻ പക്ഷേ.. ”
” മതി, അത്രയും മതി…. ഓർമ്മ വെച്ച കാലം മുതല് എന്നെയും അമ്മയേയും അവള് സ്നേഹിക്കാൻ തുടങ്ങീതാ… ഇതിപ്പോൾ അവൾക്ക് പകരം നമ്മുടെ മായയ്ക്കാഈ അവസ്ഥ എങ്കിൽ നമുക്ക് ഉപേക്ഷിക്കാനാവുമോ.,,,? ഇന്ന് അവളുടെ കണ്ണീര് കണ്ട് ഞാൻ തന്നെ ഉരുകിപ്പോയി ”
“ഉണ്ണീ നീയെന്തിനാ എഴുതാപ്പുറം വായിക്കുന്നത് ”
അമ്മ അനുനയിപ്പിക്കാൻ ശ്രമിച്ചു
” ആരും വേണ്ടാ അമ്മേ., നമ്മൾ മാത്രം ഉള്ള ഒരു താലികെട്ട് നാളെ ഉണ്ടാവും.. ഞാനത് അവളോടു പറഞ്ഞു സമ്മതിപ്പിക്കാൻ പോകുവാ, ഞാൻ വിളിച്ചാൽ വരും അവൾക്ക് വരാതിരിക്കാനാവില്ലാ ”
മുഴുമിപ്പിക്കും മുൻപേ അവൻ ബൈക്കിൽ കയറി പോയിരുന്നു
ഓർമ്മ വെച്ചനാൾ മുതൽ മനസ്സിൽ ചേക്കേറിയ മോഹം ചിലതെരുവുപട്ടികളാൽ ഉപേക്ഷിക്കാൻ തയ്യാറാവാതെ പുതുജീവിതം തുടങ്ങുന്നു…

by