രചന – ഉണ്ണി കെ പാർത്ഥൻ
“അയ്യോ…തിരി കെട്ടുലോ..”വലതുകാൽ വെച്ച് അകത്തേക്കു കയറാൻ തുടങ്ങിയതും നിലവിളക്കിലേ തിരി കെട്ടതും..അടുത്തു നിന്ന പ്രായമാവരുടെ മുറുമുറുപ്പുകൾ പല്ലവിയുടെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി..
“അതിന് ന്താ..
ആ തിരിയങ്ങു കത്തിച്ചാൽ പോരേ..”വലതു കയ്യിലേ പൂമാല അടുത്ത് നിന്ന അനിയത്തി പെണ്ണിന്റെ കൈയിലേക്ക് കൊടുത്തു കൊണ്ട് ദത്തൻ അണഞ്ഞു പോയ തിരി തെളിയിച്ചു കൊണ്ട് പല്ലവിയേ നോക്കി കണ്ണിറുക്കി..”ഇനി ന്താവോ ന്തോ..തിരി കെട്ടു..
അത് ഒരു അപശകുനമല്ലേ ഗിരീജേടത്തിയേ..”അടുത്ത് നിന്ന മാധവി ഗിരിജയുടെ ചെവിയിൽ പറഞ്ഞു..
“ന്റെ മാധവി…
ന്റെ മോളൊന്നു കാലെടുത്തു അകത്തോട്ടു വെച്ചോട്ടേ എന്നിട്ട് പോരേ…”
ഗിരിജ തിരിഞ്ഞു നിന്നു മാധവിയേ രൂക്ഷമായി നോക്കി കൊണ്ട് ആരും കേൾക്കാതെ ചെവിയിൽ പതിയേ പറഞ്ഞു..പിന്നെ മെല്ലേ അകത്തേക്ക് നടന്നു….”അതേ…
മോൾക്ക് പേടിയുണ്ടോ..”പിറ്റേന്ന് രാവിലേയെഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ എത്തി ന്ത് ചെയ്യണമെന്നറിയാതെ നിന്ന പല്ലവിയേ നോക്കി ചിരിച്ചു കൊണ്ട് ഗിരിജ ചോദിച്ചു..
“ന്തിനാ അമ്മേ.. പേടി..”
അല്പം പരിഭ്രമമുണ്ടായിരുന്നു പല്ലവിയുടെ ശബ്ദത്തിൽ..”ഒന്നുല്ല മോളേ…
ഇന്നലെ വിളക്കിന്റെ തിരി കെട്ട് പോയപ്പോൾ മോള് പേടിച്ചു പോയോ ന്ന്…”
ഒരു ഗ്ലാസിൽ ചായ പല്ലവിയുടെ നേർക്ക് നീട്ടി ഗിരിജ ചോദിച്ചു..
“മ്മ്….”
ചായ ഗ്ലാസ് വാങ്ങി പല്ലവി മൂളി..”മോള് ചായ കുടിച്ചേ..” “ഏട്ടന് കൊടുക്കണ്ടേ..”
“അവൻ എഴുന്നേറ്റു ഇങ്ങോട്ട് വന്നോളും… മോള് അവനെ പുതിയ ശീലങ്ങൾ ഒന്നും പഠിപ്പിച്ചു കൊടുക്കണ്ട ട്ടോ..ഇവിടെ വന്ന് ചോദിച്ചാൽ മാത്രം ചായ കൊടുത്താൽ മതി…”
“മ്മ്..”
“ന്തേ പൊള്ളിയോ.. “ചുണ്ടിലേക്ക് അടുപ്പിച്ച ചായ ഗ്ലാസ് വേഗം പിൻ വലിക്കുന്നത് കണ്ടു ഗിരിജ ചോദിച്ചു..”മ്മ്…ഇത്രേം ചൂട് ശീലമില്ല…”
“മ്മ്..അതേ..ഒരു കാര്യം പറയട്ടേ മോളോട്…” “മ്മ്…” “ഇങ്ങനെയാണ് ഇനി മുന്നോട്ടുള്ള ജീവിതവും..നമുക്ക് ശീലമില്ലാത്ത പലതിനോടും പൊരുത്തപെട്ട് പോകേണ്ടി വരും..പലരുടെയും കുത്ത് വാക്കുകൾ കേൾക്കേണ്ടിയും വരും..അതെല്ലാം ദാ..
ഇങ്ങനെ അങ്ങട് മാറ്റി നിർത്തിയേക്കണം…”താഴേക്ക് വെച്ച ചായ ഗ്ലാസിലേക്ക് നോക്കി ഗിരിജ പറഞ്ഞു..”എല്ലാരും പഴയ ആളുകൾ ആണ്..അവരുടെ വിശ്വാസങ്ങൾ..അത് അവർക്ക് വലുതാണ് അത് പോലേ തന്നേയാണ് അവരുടെ മനസ്സും..
അത് നാം കണ്ടറിഞ്ഞു പെരുമാറിയാൽ..പിന്നെ ഞാൻ പറയണ്ട ലോ..അമ്മായിഅമ്മയായി കാണേണ്ട എന്നേ…അമ്മയായി കണ്ടാൽ മതി..കൂടെ ണ്ടാവും എന്നും..”
പല്ലവിയേ നോക്കി കണ്ണിറുക്കി ഗിരിജ.. “അതേ.. പുട്ട് ണ്ടാക്കാൻ അറിയോ..”
ഗിരിജ ചോദിച്ചു… “ഇല്ല…” പല്ലവി തലയാട്ടി..”കടലക്കറി ഉണ്ടാക്കാൻ അറിയോ..” “ഇല്ല…”
“പിന്നേ ന്താ അറിയാ..”ചിരിച്ചു കൊണ്ട് ഗിരിജ ചോദിച്ചു..”മുറ്റമടിക്കാൻ അറിയാം..”പല്ലവി പറഞ്ഞത് കേട്ട് ഗിരിജ പൊട്ടി ചിരിച്ചു….
*******************************************
വർഷങ്ങൾക്ക് ശേഷം…”അമ്മേ..അവര് എത്ര പേരുണ്ടാവും ന്നാ പറഞ്ഞത്…”നൈറ്റി എടുത്തു എളിയിൽ കുത്തി കൊണ്ട് പല്ലവി ചോദിച്ചത് കേട്ട് ഗിരിജ തിരിഞ്ഞു നോക്കി..
“ദേ പെണ്ണേ ഒറ്റ കീറ് വെച്ച് തരും ഞാൻ..
നിന്റെ കെട്ടിയോൻ ഓരോ ദിവസോം ഓരോന്നിനെയും വിളിച്ചു കൊണ്ട് വരും..
അല്ലേ ഇതിന് മാത്രം ഇവന് ഇതെവിടന്നാ കൂട്ടുകാര് ന്റെ കൃഷ്ണാ….
ഇന്ന് നാലു പേര് ണ്ട് ന്ന്..””എനിക്കറിയാൻ മേലാ..
ദം ബിരിയാണി വേണം ന്ന് ദാ ഇപ്പൊ വിളിച്ചു പറയുവാ..ഇതെന്താ ഹോട്ടലോ..”
പല്ലവി ചോദിച്ചു..”ആഹാ ദം ആണോ..
അപ്പൊ ഇച്ചിരി കൂടുതൽ ഉണ്ടാക്കിക്കോ ട്ടോ…”
ഗിരിജ ചിരിച്ചു കൊണ്ട് പറഞ്ഞു…”മൊതലാളി..”പല്ലവി അമർത്തി വിളിച്ചു…
“ഹ.. ഹ നിനക്ക് ഇത് തന്നേ വേണം..ആരേലും പറഞ്ഞോ പാചകം പഠിക്കാൻ..
ആ മുറ്റമടിച്ചു അങ്ങട് കൂടിയാൽ പോരായിരുന്നോ…”ഗിരിജ പല്ലവിയേ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…”ശവത്തിൽ കുത്തല്ലയമ്മേ…
ഏത് നേരത്താണാവോ എനിക്ക്..””നിനക്ക്..ബാക്കി പറ..ബാക്കി പറ..”
ഗിരിജ പല്ലവിയേ തോണ്ടി…”അമ്മേ…നിങ്ങൾക്ക് ഒന്ന് തനി അമ്മായിഅമ്മ ആയിക്കൂടെ..
ഇച്ചിരി പോരൊക്കെ എടുത്താൽ എനിക്കു ന്റെ വീട്ടിൽ പോയി കുറച്ചു ദിവസം നിക്കായിരുന്നു…
ഇത് ഇട്ടിട്ട് പോവാനും തോന്നുന്നില്ല..””ഈ..നീ അങ്ങനെ സുഖിക്കണ്ട മോളേ..
ന്തൊക്കെ ആയിരുന്നു..തിരി കെടുന്നു..പുട്ട്..കടല..മുറ്റമടി..ഇപ്പൊ ന്തായി..ഇതാണ് പെണ്ണ്..
സാഹചര്യത്തിനു ഒത്തു മാറാൻ കഴിയുന്ന പെണ്ണ്…” ഗിരിജ പല്ലവിയെ നോക്കി ചിരിച്ചു.. “അമ്മേ..”അപ്പുറത്ത് നിന്നു നന്ദൂട്ടന്റെ വിളി… “അമ്മേ…””ന്തെടാ നിനക്ക്..”
കയ്യിൽ കിട്ടയ ചട്ടകമെടുത്ത് പല്ലവി നന്ദൂട്ടന്റെ അടുത്തേക്ക് ചെന്നു.. “അമ്മേ..
ചിക്കൻ ദം ബിരിയാണി ആണേൽ എനിക്കു വേണ്ടാ ട്ടോ..എനിക്ക് ഫ്രൈഡ്രൈസ് മതി ട്ടോ…”
“ന്റെ കൃഷ്ണാ ഇവനൊക്കെ ഏത് നേരത്തോ ന്തോ..”പല്ലവി നന്ദൂട്ടനെ നോക്കി പിറു പിറുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി..രാത്രി..”എന്നാലും ന്റെ പെണ്ണേ..
നീ ആള് കൊള്ളാലോ..എട്ടും പൊട്ടും തിരിയാതെ കയറി വന്നവൾ ഇപ്പൊ ആകെ മൊത്തം..”
ദത്തൻ പല്ലവിയേ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..”ന്റെ പൊന്നോ..ഒന്നും പറയണ്ടേ..
ഇങ്ങനെ സ്നേഹിച്ചു പണി തരുന്ന ഒരു അമ്മയുണ്ടേൽ നാലാൾക്ക് അല്ല നാന്നൂറാൾക്ക് ഞാൻ വെച്ച് വിളമ്പി കൊടുക്കും..അമ്മായിഅമ്മയാണ് പോലും അമ്മായി അമ്മ..”പല്ലവി ദത്തനെ ചേർത്ത് പിടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു..

by