രചന – മഞ്ജിമ സുധി
ഞാൻ ഇറങ്ങി നിന്നപ്പോഴേക്കും ടേബിളിൽ പ്രാതലിന്റെ ഐറ്റംസ് ഒക്കെ ഫുൾ സെറ്റ് ആയിരുന്നു…. പലരും ഫുഡ് കഴിക്കാൻ തുടങ്ങിയിരുന്നു…. അമ്മയും ഏട്ടത്തിയും ഇരുന്നതും കൂടെ ഞാനും കയറി ഇരുന്നു… എന്റെ പുറക്കെ വന്ന സിദ്ധുവും എന്റെ നേരെ ഓപ്പോസിറ്റ് ചെയറിലും ആമിയും എന്റെ തൊട്ട് അടുത്തും വന്നിരുന്നു… ആമിയുടെ ആക്കി ചിരിയും നോട്ടവും ഒക്കെ പാട്ടെ അവഗണിച്ചു കൊണ്ട് ഞാൻ ഫുഡ് വായിലേക്ക് വെച്ചതും കണ്ണീന്ന് പൊന്നീച്ച പാറി തുടങ്ങി….
*”ആഹൂ…..!!!!!!”* ~~~~~~~~~~~~~~~~~~~~ അടുത്തിരിക്കുന്ന ആമിയുടെ കള്ള നോട്ടവും ചിരിയും വർത്താനവും ഒക്കെ കേട്ടോണ്ട് എന്നെ കണ്ണുരുട്ടി നോക്കി ദഹിപ്പിച്ചോണ്ട് ചപ്പാത്തി കറിയിൽ മുക്കി വായിലേക്ക് വെച്ചതും കറി ചുണ്ടിൽ ആയെന്ന് തോന്നുന്നു, വലിയ വായിൽ എരിവ് വലിച്ച് നിലവിളിച്ചോണ്ട് അവള് കൈ കുടയാൻ തുടങ്ങി…. ചുണ്ട് പൊത്തി പിടിച്ഛ് ധൃതിയിൽ ഗ്ലാസ്സിലെ വെള്ളമെടുത്ത് കുടിച്ചു….. അപ്പോഴേക്കും ചുറ്റും ഇരിക്കുന്ന എല്ലാരും കൂടി അവളെ എന്താ, അങ്ങനാ,എന്താ പറ്റിയത്,തുടങ്ങി ചോദ്യങ്ങൾ കൊണ്ട് മൂടാൻ തുടങ്ങിയതും അനു നാഗവല്ലിയെ പോലെ എന്നെ നോക്കി പല്ല് കടിച്ചു…. കാരണം ഈ ചോദ്യം ചോദിച്ചവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ ഞാനുണ്ടായിരുന്നു…
പിന്നെ എന്റെ ഭാര്യയ്ക്ക് ഒരു പ്രശ്നം വരുമ്പോ ഞാൻ അല്ലെ ആദ്യം ചോദിക്കേണ്ടത്, നിങ്ങള് പറ…..??? ആമിയാണെങ്കിൽ എന്നേയും അവളേയും മാറിമാറി നോക്കി തല പതിയെ ആട്ടികൊണ്ട് വായിലേക്ക് വെച്ച ചപ്പാത്തി കഷ്ണം സാവധാനം ചവച്ചോണ്ട് എന്നെ നോക്കി ചിരിച്ചോണ്ടിരുന്നു…. “അയ്യോ എന്താ മോളേ…???? എന്താ പറ്റിയത്…???? മുളക് വല്ലതും കടിച്ചു പോയോ…???” അച്ഛമ്മ ~~~~~~~~~~~~~~~~~~ ന്റെ കൃഷ്ണാ പണിയായീന്നാ തോന്നുന്നത്….!!!!
എല്ലാം ചെയ്ത് വെച്ചിട്ട് ഇരുന്ന് വെട്ടി വിഴുങ്ങുന്നത് കണ്ടില്ലേ കോന്തൻ കണാരൻ…..!!!!! പോരാത്തതിന് ഞാൻ വേദനയോടെ എരിവ് വലിച്ചപ്പോ ഒരു ചോദ്യവും എന്താ അനൂ ന്ന്…. എല്ലാം കൂടി എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്… മാക്രി…. പാക്കരന്റെ ഒരു ഒടുക്കത്തെ മരുന്ന്…..!!!!! “മുളക്കോ…???? തേങ്ങാ അരച്ച് വെച്ച കടല കറിയിൽ എവിടുന്നാ അമ്മേ മുളക്ക്…???? അതൊന്നും ആയിരിക്കില്ല കവിള് കടിച്ചു പോയി കാണും… അല്ലേ മോളേ…????” അമ്മ ദേവൂനോട് എന്ത് എന്തു പറയും ന്ന് അറിയാതെ വെപ്രാളപ്പെട് ഇരിക്കുമ്പഴാണ് അമ്മ കടിച്ചു പോയതാണോന്ന് ചോദിച്ചത്…. ഹാവ്വൂ തൽക്കാലം പിടിച്ച് നിൽക്കാൻ അത് മതി…. “ആഹ്…. ആഹ് അമ്മേ ക…കടിച്ചു പോയതാ……” കുറച്ഛ് പതർച്ചയോടെ വേഗം പറഞ്ഞു കൊണ്ട് ഞാൻ എല്ലാരേയും നോക്കി ചിരിച്ചു…. “അതിന് കവിള് കടിച്ചു പോകാൻ നീ ഫുഡ് വായിലേക്ക് വെക്കുന്നതിന്റെ മുന്നേ തന്നെ എരിവോണ്ട് പീസ് പ്ളേറ്റിലേക്ക് വെച്ചില്ലേ….???? പിന്നെ വായിലല്ലല്ലോ ചുണ്ടിലല്ലേ മുറിവ്…???? നീ ചുണ്ട് തൊട്ടണല്ലോ എരിവ് വലിച്ചത്…. അവളുടെ ഒരു ഒടുക്കത്തെ സംശയം….
അവളെ നോക്കി ദഹിപ്പികുമ്പഴാണ് നിമ്മി ആമി ചോദിച്ചത് ശെരിവെച്ഛ് തലയാട്ടി സംശയത്തോടെ എന്നെ നോക്കിയത്….. “ആഹ്…. ഇപ്പഴാ ഞാൻ ഓർത്തത് കടിച്ചു പോയതല്ല… അത്… അത് വായ് പുണ് ഉണ്ടായതാ….!!!” “ചുണ്ടില് വായ്പുണോ…..?? എന്റെ രാധൂ നീ എന്തൊക്കെയാ ഈ പറയുന്നത്….???” ആമി ഈ ആമിയെ ഞാനിന്ന് കൊല്ലും… മനപ്പൂർവ്വാ കാലമാടത്തി…!!!! ഈ വത്തൂരിക്ക് ഇതെന്തിന്റെ സൂക്കേടാ ന്റെ കൃഷ്ണാ….!!! ദേ ഇവിടെ ഒരു കോന്തൻ ഒന്നും അറിയാതെ പോലെ ഇരുന്ന് തട്ടിവിടാ… ജന്തു,,, അവന്റെ ഈ ഇരുപ്പും കഴിപ്പും ഒക്കെ കണ്ടിട്ട് എനിക്ക് പെരുത്ത് കേറുന്നുണ്ട്….!!!! ആമി വീണ്ടും ഒരു കള്ളച്ചിരിയോടെ ചോദ്യം അവർത്തിച്ചതും ഞാൻ അവളെ അടിമുടിയൊന്ന് രൂക്ഷമായി നോക്കി ചിരിച്ചു….
“അതെന്താ ചുണ്ട് വായിലല്ലേ….???? ആക്ച്വലി ചുണ്ടിന്റെ മുകളിൽ അല്ല, ചുണ്ടിന്റെയും പല്ലിന്റെയും ഇടയിലായിട്ടാണ് വായ്പുണ് ഉണ്ടായിരിക്കുന്നത്…… ഞാൻ ചപ്പാത്തി കഷ്ണം വായിലേക്ക് വെക്കാൻ നോക്കിയപ്പോ അറിയാതെ കൈ ഒന്ന് തട്ടിപ്പോയി….ഇത്രേള്ളൂ സംഭവം…!!!! തീർന്നോ നിന്റെ ഡൗട്ട്…???? അതോ ഇനി ഞാൻ ഒന്നൂടെ ഡെമോ കാണിച്ഛ് തരാണോ…???” “ഹ,,,, എന്റെ രാധൂ അതിന് നീ ഇങ്ങനെ ചൂടാവുന്നത് എന്തിനാ……???? ഞാൻ ജസ്റ്റ് ചോദിച്ചതല്ലേള്ളൂ….???? നിന്റെ ദേഷ്യവും മുഖവും വെപ്രാളവും ഒക്കെ കണ്ടാൽ ആരോ നിന്നെ എന്തോ ചെയ്ത പോലെയാണല്ലോ….??” “ആ….. ആര്…???? എന്ത് ചെയ്യാൻ…..????” “അതെന്നോടാണോ ചോദിക്കുന്നത്… നിനക്കല്ലേ രാധൂ അറിയൂ….???” എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് എന്റെ കാതോരം ചരിഞ്ഞ് മെല്ലെ പറഞ്ഞത് കേട്ട് ഞാൻ തിരിച്ചു എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്കും നിമ്മി ഇടയ്ക്ക് കയറി…. “എന്റെ അമ്മേ……..!!!!!! നിങ്ങള് രണ്ടാളും ഒന്ന് നിർത്തോ പ്ലീസ്…. എനിക്ക് ഫുഡ് കഴിക്കാൻ കോണ്വെന്ട്രക്ഷൻ കിട്ടുന്നില്ല…. ഏട്ടത്തിക്ക് എന്താ പ്രശ്നം, വായ്പുണ് അല്ലേ….? എന്റെ അടുത്ത് ബി കോംപ്ലെക്സിന്റെ ടാബ്ലെറ്റ്സ്ണ്ട്, ഞാൻ തരാ…. പോരെ…???? പ്രശ്നം തീർന്നല്ലോ….????” “ഏയ്…. വേണ്ട നിമ്മി…. അത് വേണ്ട….
ഈ വായ്പുണ് ബി കോംപ്ലസ് കുടിച്ചാ മാറില്ല… ഇത് സ്പെഷ്യൽ വായ്പുണാ അല്ലേടാ കുട്ടാ… അതിനുള്ള മരുന്ന് കുട്ടൻ തന്നെ കൊടുത്തോളും…” ദൈവമേ ആമി എല്ലാം കുളവാക്കും… എല്ലാം കരക്കടിഞ്ഞു വന്നതാ ഈ പെണ്ണ് വീണ്ടും കലക്കി മറിക്കൂന്നാ തോന്നാണെ… നാക്കിന് ലൈസൻസ് ഇല്ലാത്ത ഒരു ജന്തു…. ഇവളെ ഞാൻ എന്താ ഭഗവാനേ ചെയ്യാ….. അത് കേട്ട് തലയാട്ടൻ ആ സിദ്ധു കോന്തനും….. ആ മാക്രിക്ക് ഞാൻ വെച്ചിട്ടുണ്ട്…. ഞാൻ ഒന്നും മിണ്ടാതെ ആരെയും നോക്കാതെ തലകുനിച്ചിരുന്നു ശ്രദ്ധിച്ഛ് ഫുഡ് കഴിക്കാൻ തുടങ്ങി…. “ങേ….??? അതെന്താ….???? അതെന്തിനാ വേറെ…??? എന്റെ അടുത്ത് ഉണ്ടല്ലോ…??? പിന്നെന്താ…??? അന്തം വിട്ട് ഇരുന്ന് നിമ്മി ആമിയെ നോക്കി വീണ്ടും ചോദിച്ചത് കേട്ട് ഞാൻ തലയിൽ കൈ വെച്ഛ് പോയി… ദൈവമേ ഇതിന്റെ അവസാനം ഞാൻ നാണം കെടും ഉറപ്പാ…!!!! “അത് പിന്നെ,,,,മോളേ നിമ്മി…. നിന്റെ അടുത്തുള്ളത് ഓൾഡ് സ്റ്റോക്ക് അല്ലേ….. കുട്ടൻ ഫ്രഷ് വാങ്ങി കൊടുത്തോളും അതാ ഞാൻ പറഞ്ഞത്…. അല്ലേ കുട്ടാ….????” ~~~~~~~~~~~~~~~~~~
ആമിയുടെ ആ അവസാനത്തെ കുട്ടാ വിളിയിൽ ഉണ്ട് എല്ലാം…. അവള് ഇല്ലേ കുട്ടാ, അല്ലേ കുട്ടാ ന്ന് ചോദിക്കുമ്പഴോക്കെ അനു രൂക്ഷമായി എന്നെ നോക്കും… ആമിയുടെ പറച്ചിലും അനൂന്റെ മുഖത്തെ വെപ്രാളവും എന്റെ മൂളലും എല്ലാം കൂടി ഏട്ടത്തിയ്ക്കും ഏട്ടനും അജൂനും ഏകദേശം മുഴുവനായും സംഗതികൾ മനസ്സിലാ മട്ടാണ്…. അജൂ എന്നെ കള്ള ചിരിയോടെ നോക്കി, ഞാനും തിരിച്ഛ് നോക്കി ചിരിച്ചു… എന്റെ അളിയൻ അല്ലേ, ഒട്ടും കുറക്കണ്ട ന്ന് കരുതി…… നിമ്മി അപ്പഴും ഒന്നും മനസ്സിലാവാതെ ഞങ്ങളെ മാറിമാറി നോക്കി, പിന്നെ നമ്മുക്ക് ഫുഡ് മുഖ്യം എന്ന മട്ടിൽ ഒരു ചപ്പാത്തികൂടി പ്ളേറ്റിലേക്ക് എടുത്തിട്ടു… എല്ലാം കൂടി എന്നെ നോക്കി ദഹിപ്പിച്ഛ് തീർന്ന ജ്യൂസ് ജാർ എടുത്ത് കിച്ചണിലേക്ക് വേഗത്തിൽ നടന്നു… ഫുഡ് കഴിച്ഛ് കഴിഞ്ഞതും ഞാൻ വാഷ് റൂമിലേക്കും നടന്നു…. വാഷ് റൂമിൽ നിന്നാ കിച്ചണിലേക്ക് കാണാം…. കൈ കഴുകി ടവലിൽ തുടയ്ക്കുമ്പോ ഞാൻ കിച്ചണിലേക്ക് പാളി നോക്കി… കിച്ചണ് സ്ലാബിൽ കയറി ഇരുന്ന് നഖം കടിച്ചു കൊണ്ട് അവള് എന്തൊക്കെയോ കാര്യമായി പിറുപിറുക്കുന്നുണ്ട്….
എന്തോ പറഞ്ഞ് സൈഡിലേക്ക് മുഖം വെട്ടിച്ഛ് എന്നെ കണ്ടതും അവള് കുറുക്കനെ നോക്കി… ഞാൻ ഇളിച്ചു കാണിച്ചതും അവള് ചാടി ഇറങ്ങി നിന്ന് ചുറ്റും തിരഞ്ഞ് കയ്യിൽ കിട്ടിയ ഒരു തക്കാളി എടുത്ത് ഒറ്റ ഏറായിരുന്നു… ഭാഗ്യത്തിന് പെണ്ണിന് നല്ല ഉന്നം ആയതോണ്ട് മേല് കൊണ്ടില്ല… അത് ചീറ്റി പോയതും അവള് അടുത്ത തക്കാളി എടുത്തു എറിഞ്ഞു… അതെന്റെ നേർക്ക് വറുന്നത് കണ്ട് ഷർട്ടിലാവുന്നതിന് മുൻബെ വേഗം ക്യാച് പിടിച്ച് കയ്യിലിട്ട് മുകളിലേക്കും താഴേക്കും അമ്മാനമാടി കളിച്ചു…. അവള് ദേഷ്യത്തിൽ മുഖം വെട്ടിച്ചു നേരെ തിണ്ണയിൽ ചാരി ഇരുന്നതും കയ്യിലിരുന്ന തക്കാളി ഞാൻ അവളെ ഉന്നം വെച്ച് എറിഞ്ഞു.. അത് കൃത്യമായി അവളുടെ ദേഹത്ത് തന്നെ കൊണ്ടു… ഒരു ഭദ്രകാളിയെ പോലെ അവളെന്നെ തിരിഞ്ഞു തുറിച്ചു നോക്കിയതും ഞാൻ ഒട്ടും ശബ്ദം ഉണ്ടാക്കാതെ ആംഗ്യത്തിൽ വരുമ്പോ മരുന്ന് തരാട്ടോ ന്ന് പറഞ്ഞതേ ഓർമള്ളൂ, ഇപ്രാവശ്യം തക്കാളിക്ക് പകരം ഉള്ളിയായിരുന്നു അനൂന്റെ കയ്യിൽ തടഞ്ഞത്…നേരെ മേലേക്ക് തന്നെ വരുന്നത് കണ്ടതും ഞാൻ വേഗം സ്കൂട് ആയി… ദൈവമേ ഇവള് ഇത്രക്ക് വൈലൻറ് ആയിരുന്നോ…??? അറിഞ്ഞില്ല…….!!!!!! ആരും പറഞ്ഞില്ല……!!!!! ~~~~~~~~~~~~~~~~~~
ഇങ്ങോട്ട് വാ മരുന്ന് തരാൻ…..!!!! ബാക്കിയുള്ളവനെ നാണം കെടുത്തിയതും പോരാ വളിച്ച കോമഡി അടിക്കാ കോന്തൻ…..!!! ആമിയെ പറഞ്ഞാ മതിയല്ലോ, എല്ലാത്തിനും പിറക്കിൽ അവൾടെ ഒടുക്കത്ത ഒരു വാല് അല്ലേ കുട്ടാ, ഇല്ലേ കുട്ടാ….. ഏട്ടനും ഏട്ടത്തിയ്ക്കും അജൂനും ഒക്കെ കാര്യം പിടികിട്ടിയിട്ടുണ്ട്… ആമിയെ മാത്രം അങ്ങനാ പറയാ, എല്ലാത്തിനും തുടക്കം ആ കോന്തൻ കണാരൻ അല്ലേ…??? പാക്കരൻ….!!!! വല്ലതും എടുത്ത് തലയ്ക്കടിക്കാനാ തോന്നിയത്… എന്റെ കയ്യിൽ എങ്ങാനും കിട്ടിയിരുന്നെങ്കിൽ അലക്കി, പീഞ്ഞു കറി വെച്ചേനെ….!!! എല്ലാരേയും മുഖത്ത് ഞാൻ അങ്ങനെ നോക്കും… അമ്മയ്ക്കും ദേവുനും മനസ്സിലായി കാണോ കൃഷ്ണാ…?!!! അന്നേ ദിവസം ഞാൻ ആർക്കും വലുതായി മുഖം കൊടുത്തില്ല…. ആമി മാത്രം നോക്കുമ്പോ ഒരുമാതിരി ആക്കി ചിരിച്ചോണ്ടിരുന്നു… അതെങ്ങാനാ ആ പാക്കരന്റെ അല്ലേ പെങ്ങൾ…. ഇങ്ങനെ അല്ലെങ്കിലേ അത്ഭുതള്ളു… ജന്തു..!!! വൈക്കുനേരം നിമ്മി അപ്പൂന്റെ വീട്ടിലേക്ക് തിരിച്ചു പോയി… കല്യാണം കഴിഞ്ഞ് പിറ്റേന്ന് വന്നതാ പിന്നെ പോയിട്ടില്ല….
അവർക്ക് വിരുന്നിനും മറ്റും പോകാൻ ഉള്ളതല്ലേ… അജൂ ഉച്ചത്തെ ഫ്ളൈറ്റിന് തിരിച്ചു പോയി… ആമി കുറച് കാലം ഇവിടെ നിൽക്കാനാണ് പ്ലാൻ…. സേതു കെട്ടിപ്പിടിച്ഛ് കുറേ ഉമ്മയൊക്കെ കൊടുത്തു… ജനിച്ചിട്ട് ഇതുവരെ അജു അവനെ പിരിഞ്ഞ് നിന്നിട്ടില്ല, സേതു ഇന്നലെ ഇട്ട അലക്കാത്ത രണ്ട് ഡ്രെസ്സ് കൂടി അവൻ പോകുമ്പോ കൊണ്ടുപോയെന്ന് പോയി കഴിഞ്ഞ് ആമി പറഞ്ഞത് കേട്ടപ്പോ എനിക്ക് സങ്കടം തോന്നി…. പഠിക്കുന്ന കാലത്ത് വകത്തിരിവ് ഇല്ലാതെ നടന്ന ചെക്കനാ…. ഇപ്പോ ഉത്തരവാദിത്വമുള്ള മകൻ, സ്നേഹനിധിയായ ഒരു ഭർത്താവ്, മകനോട് അതിയായ വാത്സല്യമുള്ള ഒരു അച്ഛൻ…. നാളെ ഏട്ടൻ തിരിച്ചു പോകുമെങ്കിലും ഏട്ടത്തിയും കനിയും ഇവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു…. അവിടെ ഏട്ടൻ പോയി കഴിഞ്ഞാ ഏട്ടത്തി ഒറ്റയ്ക്കാണ്…. അബ്രോഡുള്ള ബിസിനസ്സ് ഒക്കെ ഏട്ടനും മടുത്ത് തുടങ്ങീട്ടുണ്ട്…..
രാത്രി കനിയും സേതുവും കളിക്കുന്നത് നോക്കി ഇരിക്കുമ്പഴാണ് സിദ്ധു കോന്തൻ കേറി വന്നത്…. എന്നെ കണ്ടപ്പോ മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചെങ്കിലും പുച്ഛത്തോടെ ഞാൻ മുഖം വെട്ടിച്ചു… എന്നും വരുമ്പോ ഞാൻ ബാഗ് വാങ്ങി റൂം വരേ അവന്റെ കൂടെ പോവാറുണ്ട് പക്ഷേ ഇന്ന് ഞാൻ ആ ഭാഗത്തേക്ക് പോലും നോക്കിയില്ല…. അതോണ്ട് സിദ്ധു തന്നെ ബാഗും കൊണ്ട് മുകളിലേക്ക് കയറിപ്പോയി…. ഫ്രഷ് ആയി വന്ന് ഞങ്ങളെ കൂടെ സോഫയിൽ ഇരുന്നപ്പഴും ഞാൻ വല്യ മൈൻഡ് ചെയ്തില്ല…. ഫുഡ് കഴിക്കാൻ ഇരുന്നപ്പഴും സിദ്ധുന്റെ നേരെ ഓപോസിറ്റ് ഇരിക്കാതെ മാറിയിരുന്നു കൊണ്ട് ഞാനെന്റെ പ്രതിഷേധം അറിയിച്ചു….. ~~~~~~~~~~~~~~~~~
ഹോ…..!!!!! രാവിലെ ആമി ചോദിച്ച ചോദ്യങ്ങൾക്ക് വെറുതെ മൂളി കൊടുക്കുമ്പോ ഇതിത്രയ്ക്ക് വല്യ കുരിശ് ആവൂന്ന് വിചാരിച്ചില്ലല്ലോ എന്റെ കർത്താവേ…!!!!!! ഞാൻ വന്നപ്പഴും കൂടെ സോഫയിൽ ഇരുന്നപ്പഴും ദേ ഇപ്പം ഫുഡ് കഴിക്കുമ്പോ പോലും അവളൊന്ന് നോക്കുന്നില്ല…. അറിയാതെ എങ്ങാനും നോക്കി പോയ നോക്കി ദഹിപ്പിച്ഛ് മുഖം വെട്ടിക്കും… ഞാൻ രൂക്ഷമായി ആമിയെ നോക്കി… അവള് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ ഇരുന്നു കഴിക്കുന്നുണ്ട്… അനു എല്ലാരോടും മിണ്ടുന്നുണ്ട് എന്നോട് മാത്രം മ്മ്മം… മ്മ്മം….!!! ഒന്ന് നോക്കുന്ന പോലും ഇല്ല…. ” അനൂ… ആ കറിയൊന്ന് എടുത്ത് തരാമോ…???? ” ഞാൻ സ്നേഹത്തോടെ ചോദിച്ചത് കേട്ടെങ്കിലും അവളെന്റെ മുഖത്തേക്ക് നോക്കും ന്ന് കരുതിയാ പ്ളേറ്റിൽ ആവശ്യത്തിലേറെ ഉണ്ടായിട്ടും ചോദിച്ചത്…. ആ കോന്തി എന്നെയൊന്ന് നോക്കുക കൂടി ചെയ്യാതെ ഗൗരവത്തിൽ കറിയെടുത്ത് വേഗം ആമിയെ ഏൽപിച്ചു…
ആമി അപ്പൊ തന്നെ അതെനിക്ക് നേരെ നീട്ടിയത് കണ്ട് ഞാൻ അവളെ രൂക്ഷമായി നോക്കിയതും ‘ വേണ്ടേ….??? വേണ്ടങ്കിൽ വേണ്ട ‘ ന്ന് പറഞ്ഞോണ്ട് അവിടെ വെച്ചു….. ഫുഡ് കഴിച്ഛ് കഴിഞ്ഞ് അവള് പാത്രമൊക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു.. അടുത്ത് വന്ന് എന്റെ പാത്രം എടുത്തപ്പോ പോലും അവളെന്നെ ഒന്ന് നോക്കിയില്ല…. നിരാശയോടെ കൈകഴുകി ഞാൻ റൂമിലേക്ക് പോയി… അവള് റൂമിൽ വരൂല്ലോ…!! ന്ന് ഉള്ളിൽ സമാധാനിച്ചു…. കുറച്ഛ് കഴിഞ്ഞ് അവള് കേറി വന്നത് കണ്ട കിടന്നയിടത്ത് നിന്ന് ചാടി എണീറ്റ് ബെഡിൽ ഇരുന്ന് ചിരിച്ചെങ്കിലും അവള് പുതപ്പും തലയണയും എടുത്ത് നിലത്തു വിരിച്ച് കിടന്നു…. “അനൂ… നീ എന്താ നിലത്തു കിടക്കുന്നത്…..???? വാ വന്ന ബെഡിൽ കിടക്ക്…..????” അതെന്തോ എനിക്ക് അത്ര ദഹിച്ചില്ല… അവളെ നോക്കി ഞാൻ സൗമ്യമായി പറഞ്ഞെങ്കിലും നേരെ കിടന്ന അവൾ കുശുമ്പോടെ എന്റെ എതിർ വശത്തേക്ക് തിരിഞ്ഞു കിടന്നു…. “അനൂ… ഞാൻ നിന്നോടാ പറഞ്ഞത് വന്ന് ബെഡിൽ കിടക്കാൻ…..???” പതിയെ പൊങ്ങുന്ന ദേഷ്യം പല്ലിൽ കടിച്ഛ് പിടിച്ഛ് ഞാൻ വീണ്ടും പറഞ്ഞു…
” വേണ്ട…. ഞാൻ ഇവിടെ കിടന്നോളും….!!! ” അവളുടെ ശബ്ദതത്തിൽ വാശി കലർന്നിരുന്നു…. “വേണ്ട….!!!!!!!!! ബെഡിൽ കിടന്നാ മതി….!!! വാ…..???” “വേണ്ട….!!!! ഇത്രയും കാലം ഞാനിവിടെ അല്ലേ കിടന്നത്,ഇനിയും അങ്ങനെ മതി…..!!!” അനൂന്റെ ഈ ആവശ്യമില്ലാത്ത വാശി കാണുമ്പഴാ എനിക്ക്… ഞാൻ ബെഡിൽ നിന്ന് നിലത്തിറങ്ങി നിന്നു… “ദേ അനൂ വെറുതെ വാശി കാണിക്കല്ലേ….?? ഇത്രയും കാലത്തെ പോലെയാണോ ഇന്ന്….?? നിന്നോടാ ഞാൻ പറഞ്ഞത് വന്ന് ബെഡിൽ കിടക്കാൻ……????” ടേബിളിന്റെ അടുത്തേക്ക് നടന്ന് വന്ന് നിന്ന് ഞാൻ വീണ്ടും മയത്തിൽ അവളോട് പറഞ്ഞു…. ” ഇല്ല…. ഞാൻ ഇവിടെ കിടന്നോളും…!!! ഇയാള് സൗകര്യം പോലെ കിടന്നോ…..!!” “*ഡീ……!!!!!!!*” ദേഷ്യം വന്നെങ്കിലും കണ്ണടയ്ച്ഛ് നിയന്ത്രിച്ഛ് ഞാൻ വീണ്ടും പറഞ്ഞു… “അനൂ,,,, എനിക്ക് ദേഷ്യം വരുന്നുണ്ട്….!!! നിന്നോടാ ഞാൻ കേറികിടക്കൻ പറഞ്ഞത്…..???” ” വേണ്ടന്ന് പറഞ്ഞാ നിങ്ങൾക്ക് മനസ്സിലാവില്ലേ…..???? ഞാൻ കിടക്കൂല്ല ന്ന് പറഞ്ഞാ കിടക്കൂ….!!!!” *”ബെഡിൽ കയറി കിടക്കെടീ..”* ~~~~~~~~~~~~~~~~
വല്യൊരു ആൾ വന്നേക്കുന്നു….. സിദ്ധുന്റെ സൈഡിലേക്ക് പോലും തിരിഞ്ഞു നോക്കാതെ കിടന്ന അവസാനത്തെ കിടക്കൂ വരെ പറഞ്ഞതേ എനിക്ക് ഓര്മള്ളൂ അപ്പോഴേക്കും ഞാൻ ബെഡിന്റെ ഒരു ഓരത്ത് ചുരുണ്ട് കിടന്നിരുന്നു…. നിങ്ങൾ കരുതുന്ന പോലെ നിങ്ങളെ ഹീറോ വന്ന് പൊക്കിയെടുത്ത് കിടത്തിയതോന്നും അല്ല… എത്രയും നേരം സിദ്ധു ബെഡിൽ ഇരുന്നാ ഇതൊക്കെ പറയുന്നതെന്നാ ഞാൻ കരുതിയത്, പക്ഷേ ഡെസ്കിൽ കൈകൊണ്ട് ആഞ്ഞടിച്ഛ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ കട്ട കലിപ്പിൽ കത്തി നിൽക്കുന്ന സിദ്ധുനെ കണ്ട് വായിലെ വെള്ളം വറ്റി പോയിരുന്നു… പിന്നെ ഒന്നും നോക്കിയില്ല, പുതപ്പും തലയണയും എടുത്ത് ഓടി വന്ന് കിടന്നു…. സിദ്ധു ദേഷ്യത്തോടെ അമർത്തി മുരണ്ട് കൊണ്ട് മെയിൻ ലൈറ്റ് ഓഫാക്കി സീറോ ബൾബ് ഇട്ട് വന്ന് കിടന്നു…..
എന്റെ രണ്ട് കണ്ണിലൂടെയും കണ്ണീർ ഒരു സൈഡിലേക്ക് ഒലിച്ചിറങ്ങി… സിദ്ധു ചൂടായപ്പോ എന്തോ വല്ലാത്ത സങ്കടം പോലെ… കുറച്ഛ് ദിവസങ്ങൾക്ക് ശേഷം അവൻ ആദ്യയിട്ടാ എന്നോട് ഇങ്ങനെ ദേഷ്യപെടുന്നത്….. ചങ്കിൽ കെട്ടിയ കരച്ചിൽ അടക്കിപ്പിടിച്ഛ് ഏങ്ങുമ്പോ, അത് സിദ്ധു കേൾക്കാതിരിക്കാൻ ഞാൻ തലയണയിലേക്ക് മുഖം പൂഴ്ത്തി വെച്ചു…. പെട്ടന്നാണ് സിദ്ധുന്റെ കൈകൾ എന്റെ വയറിന് വട്ടം ചുറ്റി പിടിച്ഛ് അവനിലേക്ക് വലിച്ചെടുപ്പിച്ചു…. തുടരും…….

by