രചന – ഗ്രീഷ്മ വിപിൻ
” ബാപ്പ……. ”
ഇന്നലെ രാത്രിയിൽ ഷാനു പറഞ്ഞതനുസരിച്ചു എല്ലാവരും ഉറങ്ങി കഴിഞ്ഞതിന് ശേഷം ഞാൻ ഇവിടെ നിന്ന് ഇറങ്ങി.. റോഡിൽ അവൻ പറഞ്ഞത് പ്രകാരം കാർ ഉണ്ടായിരുന്നു…. ഞാൻ അതിൽ കയറിയതും അത് മുന്നോട്ട് ചലിച്ചു തുടങ്ങി… ഒരു ആശ്രമത്തിന് മുന്നിലാണ് ആ കാർ ചെന്ന് നിന്നത്…. ഷാനുവും മനു സാറും സഖാവ് പ്രകാശനും അവിടെ ഉണ്ടായിരുന്നു… പ്രകാശൻ ജില്ലാ സെക്രട്ടറിയാണ്… ഞാൻ കാറിൽ നിന്ന് ഇറങ്ങിയതും ഷാനു എന്റെ അടുത്തേക്ക് വന്നു…
“എന്താ ഷാനു ഇവിടെ……… ” അറിയാനുള്ള ഉൽക്കണ്ഠയോടെ ഞാൻ അവനോട് ചോദിച്ചു…. ”
“കുറച്ച് നേരം കൂടി ക്ഷമിക്കു ശിവ…. ” മനുവായിരുന്നു മറുപടി പറഞ്ഞത്…
“താൻ വാ…. ” ശിവ അവരുടെ കൂടെ അകത്തേക്ക് നടന്നു….. ആശ്രമത്തിന് അകത്തുള്ള ഒരു മുറിയിലേക്കാണ് അവർ പോയത്…. ഷാനു വാതിൽ തുറന്ന് അകത്തേക്ക് കയറി…. ശിവ അവന്റെ പുറകെയും അവളുടെ കണ്ണുകൾ ഷാനുവിന്റെ നോട്ടം ചെന്നിടത്തേക്ക് എത്തി നിന്നു… കട്ടിലിൽ കിടക്കുന്ന വ്യക്തിയെ കണ്ടത് ശിവ ഞെട്ടി പുറകോട്ട് വീഴാൻ പോയാ അവളെ ഷാനു താങ്ങി പിടിച്ചു….
“ഷാനു….. ” അവളുടെ കണ്ണിൽ നിർമുത്തുകൾ തെളിഞ്ഞു…. “ഷാനു ഉപ്പാ….. ” അവന് അവൾക്ക് നേരെ കണ്ണുകൾ ചിമ്മി…. ശിവയുടെ കാലുകൾ മുന്നോട്ട് ചലിച്ചു… കട്ടിലിന്റെ അരികിൽ അവൾ ചെന്നിരുന്നു…
“ഉപ്പാ……. ”
“ഉറക്കത്തിലാണ് ഭദ്രേ…. ” ഷാനു അവളുടെ തോളിൽ കൈ വെച്ച് പറഞ്ഞു….
“ഷാനു ഉപ്പാ….. അപ്പൊ അന്ന്…… എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല….. ആരെങ്കിലും ഒന്നു പറഞ്ഞു താ…. ”
“നീ വാ…. ഞാൻ എല്ലാം പറയാം….. വാ… ” ഷാനു അവളുടെ കൈയിൽ പിടിച്ചു മുറിയ്ക്ക് പുറത്തേക്ക് നടന്നു.. അവിടെ ഉണ്ടായിരുന്നു ഒരു ബെഞ്ചിലിരുന്നു….
“ഭദ്രേ……”
“പറ ഷാനു…. ഉപ്പാ എങ്ങനെയാ…. ”
“അന്ന് ഉപ്പയല്ല……. ഉപ്പയ്ക്ക് ഒരു ഇരട്ട സഹോദരനുണ്ട്….. ഉപ്പയ്ക്ക് പകരം ജീവൻ അവർ വെട്ടിയരിഞ്ഞത് ചെറിയുപ്പായെ ആയിരുന്നു…. ”
“നീ എന്താ ഷാനു പറയണേ….. അന്ന് അച്ഛനും ഉപ്പയും അല്ലേ വീട്ടിലുണ്ടായിരുന്നേ…. പിന്നേ എങ്ങനെ ” ഭദ്ര വിശ്വാസം വരാതെ ചോദിച്ചു…
“ഞാൻ എല്ലാം പറയാം…. താൻ ക്ഷമയോടെ കേൾക്ക്…… ” അവളെ നോക്കി പറഞ്ഞതിന് ശേഷം അവൻ തുടർന്നു
“അന്ന് ഞാൻ പള്ളിയിൽ പോയി തിരിച്ചു വരുമ്പോഴാണ് എളാപ്പയെ കണ്ടത്… ആദ്യം ഞാൻ ബാപ്പയാണെന്നാണ് കരുതിയത് അടുത്തെത്തി സംസാരിച്ചപ്പോഴാണ് നാട് വിട്ടു പോയാ ബാപ്പാന്റെ സഹോദരനാണെന്ന് മനസിലായത്…. ഞാൻ അദ്ദേഹത്തെയും കൂടി വീട്ടിലേക്ക് പോയി… ഉമ്മയാണ് പറഞ്ഞേ ബാപ്പ പള്ളിയിൽ നിന്ന് നേരെ നിന്റെ വീട്ടിലേക്കാണ് പോവും എന്ന് പറഞ്ഞിരുന്നു… കുറെ നേരം കാത്തിരുന്നിട്ടും കാണാതെ ആയപ്പോഴാണ് ഞങ്ങൾ തന്റെ വീട്ടിലേക്ക് വരാൻ തീരുമാനിച്ചത്… ഞങ്ങൾ വരമ്പിലൂടെ നടന്നാണ് വന്നത്… തന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തിയപ്പോഴാണ് എന്നെ ഉമ്മ ഫോൺ വിളിച്ചത് … എളാപ്പ അപ്പോഴേക്കും തന്റെ മുന്നോട്ട് നടന്നിരുന്നു….
ഞാൻ തന്റെ വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ കാണുന്നത് ചോരയിൽ കിടക്കുന്ന തന്റെ അച്ഛനെയും എളാപ്പയെയും ആണ്… നിന്റെ ചെടികൾക്കിടയിൽ ബോധമില്ലാതെ കിടക്കുന്ന ബാപ്പയെയും ആണ്….
ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും അച്ഛനും എളാപ്പയും മരിച്ചിരുന്നു…. പക്ഷേ ബാപ്പ വണ്ടിയിൽ വെച്ച് എന്തോ പറയാൻ ശ്രമിച്ചിരുന്നു… ഞാനും സഖാവ് പ്രകാശനും കൂടിയാണ് ബാപ്പയെ ഇവിടെ എത്തിച്ചത്… സഖാവിന്റെ നിർദ്ദേശ പ്രകാരമാണ് ബാപ്പയാണ് മരിച്ചതെന്ന് പ്രചരിപ്പിച്ചത്.. തലയ്ക്കു ക്ഷതം സംഭവിച്ചത് കൊണ്ട് കഴിഞ്ഞാ മൂന്ന് വർഷമായി ബാപ്പയ്ക്ക് സംസാരശേഷി ഇല്ല… എഴുനേറ്റ് നടക്കാനോ പറ്റില്ല… ബാപ്പ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ കേസ് റീഓപ്പൺ ചെയ്യാൻ പറഞ്ഞത്… ഭദ്രേ സഖാവ് വീരഭദ്രന്റെ മരണം വെറുമൊരു രാഷ്ട്രീയ കൊലപാതകമല്ല… എല്ലാം well planed ആണ്…. ” എല്ലാം കേട്ട് ഞെട്ടി ഇരിക്കുവായിരുന്നു ശിവ….
“ഷാനു ആരാ എന്റെ അച്ഛനെ….. എന്തിന് വേണ്ടി…. ” കണ്ണീരിനിടയിൽ അവളുടെ ശബ്ദം ഇടറി…
“നിനക്ക് ആരെയാണോ സംശയം ഉണ്ടായിരുന്നേ…. അവർ തന്നെ….
അച്ഛനെ വെട്ടി വീഴ്ത്തിയത് നരേന്ദ്രനും രുദ്രനും ആണ്…. ” ഷാനു പറഞ്ഞത് കേട്ടതും അവളുടെ ഉള്ളിൽ അവരെ ചാമ്പലാക്കാൻ ഉള്ള അഗ്നി ഉണ്ടായി….
“ഷാനു….. അവൻ ഇനി ജീവിച്ചിരിക്കാൻ പാടില്ല…. “ശിവയുടെ കണ്ണുകൾ കത്തി ജ്വലിച്ചു…
“കൊല്ലും ഞാൻ അവനെയും അവന്റെ തന്തേയെയും… ”
“ഭദ്രേ നീ അവിവേകം ഒന്നും കാണിക്കരുത്….. നാളെ അവൻ മണ്ഡപത്തിൽ എത്തണം…. പിന്നേ അവൻ പുറം ലോകം കാണില്ല… അതിന് വേണ്ടതെല്ലാം സഖാവ് ചെയ്തിട്ടുണ്ട്…. ” എന്തോ ഓർത്തത് പോലെ അവൾ ഷാനുവിനെ നോക്കി
“ഷാനു ബാപ്പ എങ്ങനെ…. ”
“തന്റെ അച്ഛനെ പിടിച്ചു മാറ്റാൻ ചെന്ന ബാപ്പയെ രുദ്രൻ തലയിൽ ഇരുമ്പ് ദണ്ട് ഉപയോഗിച്ചു അടിക്കുവായിരുന്നു… അതിന് ശേഷം ബാപ്പയെ തള്ളി മാറ്റി…. ചെന്ന് വീണത് ചെടികൾക്കിടയിലായിരുന്നു… ഇതിനിടയിൽ എളാപ്പ അവർക്കിടയിൽ എത്തിയിട്ടുണ്ടാവും… ”
“ബാപ്പയ്ക്ക് ഇപ്പോ എങ്ങനെ….. ”
“സംസാരിക്കുന്നുണ്ട്…. പക്ഷേ എഴുനേറ്റ് നടക്കാൻ പറ്റില്ല…. ” കുറെ നേരത്തേക്ക് അവർ പരസ്പരം ഒന്നും സംസാരിച്ചില്ല…
“ഭദ്രേ നേരം വെളുക്കാനായി… എല്ലാവരും ഉണരുന്നതിന് മുന്നേ വീട്ടിൽ എത്തേണ്ടതല്ലേ…. ”
ശിവ മറുത്തൊന്നും പറയാതെ അവന്റെ പിറകെ പോയി….
ഞാൻ തിരിച്ചു ഇവിടെ എത്തുമ്പോഴേക്കും എല്ലാവരും ഉണരുന്നതേ ഉണ്ടായിരുന്നോള്ളൂ..
ശിവ എല്ലാവരെയും നോക്കി പറഞ്ഞു നിർത്തി…
നിർമ്മലയ്ക്ക് കേട്ടതൊന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
ആയിഷ മരിച്ചെന്നു കരുതിയ തന്റെ പാതിയെ കണ്ടതിലുള്ള ഞെട്ടലിലാണ്… മനു നരേന്ദ്രനെയും രുദ്രനെയും അറസ്റ്റ് ചെയ്തു….
വിവാഹത്തിന് വന്നവരൊക്കെ ഏകദേശം തിരിച്ചു പോയി…. ശിവമഠത്തിൽ വേണിയും അവളുടെ അമ്മയും നിർമ്മലയും ശിവയും മാത്രമായി…
ശിവ വീരഭദ്രന്റെ മുറിയിൽ നിർമ്മലയുടെ മടിയിൽ തല വെച്ച് കിടക്കുവായിരുന്നു…
രുദ്രനും നരേന്ദ്രനും അവളോട് ചെയ്തതെല്ലാം നിർമ്മലയോട് പറഞ്ഞു…. അവർക്ക് അതൊന്നും തന്നെ അംഗീകരിക്കാൻ പറ്റിയില്ല.. തന്റെ സഹോദരൻ തന്നോടും തന്റെ കുടുംബത്തോടും ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് നിർമ്മലയ്ക്ക് വിശ്വസിക്കാനായില്ല….
“ഇതൊന്നു അമ്മയോട് എന്തെ പറയാതിരുന്നത്…. ”
“പറയാൻ ശ്രമിച്ചപ്പോഴൊക്കെ അമ്മാവൻ എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു മാറ്റി നിർത്തി…. പിന്നെ അന്ന് അമ്മ ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാനും തയാറായിരുന്നില്ല…… പിന്നീട് ഞാൻ അമ്മയിൽ നിന്ന് ഒരുപാട് അകലം പാലിച്ചു… ” നിർമ്മലയിൽ തന്റെ മകളുടെ വാക്കുകൾ നോവ് ഉണ്ടാക്കി…. ” അവൾ പറഞ്ഞത് ശരിയാണ്… സഹോദരാ സ്നേഹത്തിന് മുന്നിൽ ഞാൻ എന്റെ മകളെ സ്നേഹിക്കാനും അവളെ കേൾക്കാനും അറിയാനും മറന്നു….
മകൾക്ക് മുന്നിൽ ഞാൻ തോറ്റിരിക്കുന്നു… ” നിർമ്മല തന്റെ മകളെ ചേർത്ത് പിടിച്ചു….. കുറെ നാളുകൾക്ക് ശേഷം തന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും അറിഞ്ഞു ശിവ നിദ്രയിലേക്ക് വഴുതി വീണു…
തന്റെ ബാപ്പയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഷഹന…. ആയിഷ കുറെ നാളുകൾക്കു ശേഷം മനസറിഞ്ഞു ചിരിച്ച ദിവസം…. എല്ലാം അറിഞ്ഞിട്ടും മറച്ചു വെച്ചതിനു ഷാനുവിനെ കുറെ ചീത്ത പറഞ്ഞു…
ഷാനു കുളി കഴിഞ്ഞ് വരുമ്പോൾ റൂമിൽ ഷഹന ഉണ്ടായിരുന്നു…. അവൾ കൈ കെട്ടി അവനെ നോക്കി നിന്നും…. അവന് പുരികം ഉയർത്തി അവളെ നോക്കി…
“എന്താ മോനെ അടുത്ത പ്ലാൻ…. ” ഷഹന അവന്റെ അടുത്ത് ചെന്ന് ചോദിച്ചു…
“എന്ത്……. നീ പോയേ… “തോളിൽ ഇട്ടിരുന്ന ടവ്വൽ വിരിച്ചു കൊണ്ട് പറഞ്ഞു…
“ഈ കള്ളകാമുകൻ എപ്പോഴാണ് തന്റെ ഹൃദയം കാമുകിയ്ക്ക് മുന്നിൽ തുറക്കുന്നതെന്ന്…. “അവൾ പറയുന്നത് കേട്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി മിനി മാഞ്ഞു….
“ശോ….. അപ്പോഴേക്കും നാണം വന്നോ….. ഇനി പ്രേമവും പറഞ്ഞു അവളുടെ അടുത്തേക്ക് ചെല്ല് അവൾ വലിച്ചു കിറി അടുപ്പിൽ വെയ്ക്കും…. ” ഷഹന ഒരു ചിരിയോടെ പറഞ്ഞു
“നിനക്ക് അപ്പുറത്ത് പണി ഒന്നുമില്ലേ…. ഒന്ന് പോയേ… ” ഷാനു അവൾ തള്ളി പുറത്താക്കിയതിന് ശേഷം വാതിലടച്ചു…. അവന്റെ കണ്ണുകൾ മേശ വലിപ്പിലേയ്ക്ക് പോയി…. അതിനുള്ളിൽ നിന്ന് ഒരു ചെറിയ ബോക്സ് എടുത്തു…. ഒരു ചെറിയ പാദസരമായിരുന്നു… ഷാനു അത് തന്റെ ചുണ്ടോട് ചേർത്തു…
“ഭദ്ര പെണ്ണേ ഈ മുറി നിറയെ നീയാണ്……
ഒരർത്ഥത്തിൽ ഞാൻ നീ തന്നെയാണ്……
പറയാതെ അറിഞ്ഞതാണ് നീ ന്റെ സ്നേഹം….
പക്ഷേ നിനക്ക് മുന്നിൽ എനിക്ക് എന്റെ അല്ല നിന്റെ ഹൃദയ വാതിൽ തുറക്കാൻ കഴിയുന്നില്ല…
ബന്ധങ്ങളുടെ താഴ് കൊണ്ട് അത് ബന്ധിച്ചിരിക്കുവാണ് …… അത് തകർക്കാൻ എനിക്ക് കഴിവില്ലാത്തതു കൊണ്ടല്ല…. എന്റെ മനസ്സ് അതിന് അനുവദിക്കുന്നില്ല….
നമ്മുടെ സ്നേഹത്തിനെക്കാൾ മൂല്യം ഉണ്ട് മാതൃ സ്നേഹത്തിന്…. ആ സ്നേഹത്തിന് മുന്നിൽ ഞാൻ തികച്ചു അശക്തനാണ്….. ആ സ്നേഹം കണ്ടില്ലെന്ന് നടിച്ചാൽ…. ഞാൻ വെറുമൊരു കാമുകൻ മാത്രം ആയി തീരും…..
നമ്മുക്ക് പരസ്പരം പറയാതെ സ്നേഹിക്കാം പെണ്ണേ…. മനസ്സ് കൊണ്ട് എന്നെ ഞാൻ നിനക്കും നീ എനിക്കും സ്വന്തമായി കഴിഞ്ഞു…… നിന്റെ അമ്മ നിന്നെ എനിക്ക് കൈ പിടിച്ചു തരുന്ന നിമിഷം ഞാൻ എന്റെ സ്നേഹം നിനക്ക് മുന്നിൽ ഒരു നന്ദിയായി ഒഴുക്കി വിടും….”
💮💮💮💮
“ശിവാ….. എടി പിണങ്ങി ഇരിക്കല്ലേ….. ഞാൻ സോറി പറഞ്ഞില്ലേ…. ” വേണി ശിവയുടെ പിണക്കം മാറ്റാൻ ശ്രമിക്കുകയായിരുന്നു… ഷഹന ഇതൊക്കെ കണ്ട് ചിരിക്കുന്നുമുണ്ട്…
“ഡീ നിന്ന് കിണിക്കല്ലേ…. നിനക്ക് എങ്കിലും എന്നോട് പറയാമായിരുന്നു…. ”
“അത് ഇക്ക ആരോടും പറയരുതെന്ന് പറഞ്ഞു…. അതാ ഞാൻ…. ”
“ശിവ….. പ്ലീസ്…. ” വേണി തന്റെ ചെവി പിടിച്ചു സോറി പറഞ്ഞു…
“എന്നാലും വേണി നിനക്കൊന്നും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ…. ന്റെ ഷാനുനെ മറന്ന് ഞാൻ….. ”
“ഡീ സോറി പറഞ്ഞില്ലേ….. ”
“മ്മ്… ഒരു തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു… ” ശിവ അല്പം ഗൗരവത്തോടെ പറഞ്ഞു….
വേണി ശിവയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തും…. എന്നിട്ട് രണ്ട് പേരും ഷഹനയെ നോക്കി…
“ന്റെ പടച്ചോനെ…. ഈ നോട്ടം ശരി അല്ലല്ലോ… ” എന്ന് പറഞ്ഞു അവൾ ഓടാൻ പോയതും…
“വേണി അവളെ പിടിച്ചോ… ” എന്ന് ശിവ പറഞ്ഞതും ഒരുമിച്ചായിരുന്നു…. വേണി ഷഹനയെ പിടിച്ചു വെച്ചു…
“ഇനി പറ….. അന്റെ ഇക്ക എന്താ നിന്നോട് പറഞ്ഞേ….. ” ശിവ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു….
“എന്ത് പറയാൻ…… ഒന്നും പറഞ്ഞിട്ടില്ല…. ” അവൾ വിക്കി പറഞ്ഞു
ശിവ അവിടെ ഉണ്ടായിരുന്നു ഒരു വടി എടുത്തു…
“സത്യം പറഞ്ഞോ…. ഇല്ലെങ്കിൽ… ”
“അത് അന്റെ കല്യാണം നടക്കില്ല എന്നേ പറഞ്ഞിട്ടു…. ” ശിവ അവളെ നോക്കി കണ്ണുരുട്ടി…
“വേറെ ഒന്നും പറഞ്ഞിട്ടില്ലേ…. ”
“അത് പിന്നെ ഓന് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിന്…. ഇത് അനോട് പറയരുതെന്നും പറഞ്ഞു….. സത്യായിട്ടും വേറെ ഒന്നും പറഞ്ഞിട്ടില്ല…” ശിവ വടി താഴെ ഇട്ടു….
” പിന്നെ നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം… ”
“എന്ത് ഹെല്പ്… ” ശിവ ഷഹനയുടെ ചെവിയിൽ എന്തോ പറഞ്ഞു..
“അള്ളോ….. ഓന് അറിഞ്ഞാൽ എന്റെ ഖബറടക്കം നടത്തും പെണ്ണേ…. ”
“ഷാനു അറിയാൻ ഒന്നും പോണില്ല… നീ ഞാൻ പറഞ്ഞത് പോലെ ചെയ്യ്….
ഇനി ഷാനു ഇങ്ങോട്ട് ഇഷ്ടമാണെന്ന് പറയാതെ ഞാൻ ഷാനിനോട് മിണ്ടില്ല… ”
പിന്നീട് ഷാനുവിനെ കണ്ടെങ്കിലും എത്ര നോക്കരുതെന്ന് കരുതിയാലും അവളുടെ കണ്ണുകൾ അവന്റെ പുറകെ തന്നെ പോയി.. ഇത് കണ്ട വേണിയും ഷഹനയും അവൾ കളിയാക്കി…. അന്ന് വൈകുന്നേരം വേണിയും ശിവയും ഷഹനയുടെ വീട്ടിലേക്ക് പോയിരുന്നു…
ഷഹനയുടെ വീട്ടിൽ നിർമ്മലയെ കണ്ടതും മൂന്നു പേരും ഒരു പോലെ ഞെട്ടി…
“ടീ…. ആരെങ്കിലും എന്നെ നുള്ളിയെ…. ഞാൻ സ്വപ്നം ഒന്നുമല്ലല്ലോ കാണുന്നെ…. ” ശിവ കണ്ണ് തിരുമി കൊണ്ട് പറഞ്ഞു… ഷഹന അവളുടെ കൈയിൽ നുള്ളി കൊടുത്തു…
“ആാാാ………. ” ശിവയുടെ അലർച്ച കേട്ട് നിർമ്മലയും അയിഷയും വാതിൽക്കലേക്ക് നോക്കി….
“നിങ്ങൾ എന്താ അവിടെ തന്നെ നിന്നത്… ഇങ്ങോട്ട് വാ പിള്ളേരെ.. ” ആയിഷ അവരെ അകത്തേക്ക് വിളിച്ചു….
“ഞാൻ എന്താ ഇവിടെ….. ” ശിവ നിർമ്മലയുടെ അടുത്ത് ചെന്ന് ചോദിച്ചു…
“എന്തോന്ന്… ”
“ഛെ…. അല്ല അമ്മ എന്താ ഇവിടുന്ന്….. ”
“അത് എന്താ എനിക്ക് ഇങ്ങോട്ട് വരാൻ നിന്റെ അനുവാദം വേണോ… ” നിർമ്മല ചെറു ചിരിയോടെ ചോദിച്ചു….
“അല്ല പതിവില്ലാത്ത കാര്യങ്ങൾ…. ”
“ഇനി എന്തൊക്കെ ന്റെ മോൾ കാണാനിരിക്കുന്നു…. ” ആയിഷ നിർമ്മലയുടെ അടുത്ത് ചെന്നിരുന്നു ശിവയെ നോക്കി പറഞ്ഞു ..
“അല്ല ഇതിപ്പോ എന്താ ഇവിടെ നടക്കുന്നെ…….. ”
“ഇവിടെ ഇപ്പൊ ഫോഗ് ആണ് നടക്കുന്നെ….. ” ഫ്യൂസ് അടിച്ചത് പോലെ ശിവ പറഞ്ഞേ ആളെ നോക്കി…
തുടരും

by