രചന – വൈദേഹി ദേഹി
നന്ദു ഞെട്ടി തിരിഞ്ഞു നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ടു അവൾ വിളറി വെളുത്തു… ദേവി… വലത്തേ കയ്യിൽ ചുക്കുകപ്പിയും പിടിച്ചു ഇടത്തെ കൈ ഇടുപ്പിൽ കുത്തികൊണ്ട് മുറിയുടെ വാതിൽക്കൽ നിന്ന ദേവി അവളെ അടിമുടി ഒന്നു നോക്കി… എന്നിട്ട് അകത്തേക്ക് വന്നു… എന്താണ് നന്ദുമോളെ… ഇവിടെ… വരുണേട്ടന്റെ റൂമിൽ… ഫോണിൽ പരുപാടി… ഞ… ഞാനെന്ത് പരുപാടി കാണിക്കാന… ഇ…ഇതുവഴി പോയപ്പോ… ഈ ഫോൺ അടിക്കുന്നത് കേട്ടപ്പോ… ഒന്ന് നോക്കിന്നേ ഉള്ളു… അ… അല്ലാണ്ട് എനിക്കെന്തിനാ നിന്റെ ചേട്ടന്റെ ഈ പാട്ട ഫോൺ… ദാ വെച്ചോ… അതും പറഞ്ഞു ദേവിയുടെ ഇടത്തെ കൈയിലേക്ക് അവളാ ഫോൺ വെച്ച് കൊടുത്തു… എന്നിട്ട് ആ ചുക്കുകാപ്പിയും വാങ്ങി ധൃതിയിൽ പുറത്തേക്ക് പോയി… കള്ളി… ഞാൻ രാവിലെ മദാമ്മേടെ കാര്യം പറഞ്ഞേനു ഫോട്ടോ നോക്കാൻ കേറീതാ…അപ്പൊ നന്ദുമോൾക് കുറച്ചൊക്കെ കുശുമ്പ് ഉണ്ട്… ബാക്കി ഞാൻ ശെരിയാക്കിക്കൊള്ളാം… അപ്പോഴാണ് ദേവി ആ മുറിയുടെ പരുവം ഒന്ന് നോക്കിയത്…
ദൈവമേ… ഇതെന്താ ആന കരിമ്പിൻകാട്ടിൽ കേറീതാണോ… അവൾ നോക്കിയപ്പോ പുസ്തകങ്ങളും അവന്റെ സാധനങ്ങളും എല്ലാം താഴെ കിടക്കുന്നു… ഇതിപ്പോ ആരാ ഇങ്ങനെ ഇട്ടത്… നന്ദു ആണോ… അവൾ ഫോണും കൊണ്ടു നിൽക്കുന്നതല്ലേ ഞാൻ കണ്ടുള്ളു… അതും പറഞ്ഞു ഒന്ന് അവിടെ തന്നെ നിന്ന ശേഷം ദേവിയും നന്ദുവിന്റെ പിറകെ പോയി… പുറത്തേക്കിറങ്ങിയപ്പോ അവൾ കണ്ടു കയ്യിൽ ഒരു ഫോണുമായി പിറകോട്ടു നോക്കി കൊണ്ടു നഖം കടിച്ചു നിൽക്കുന്ന വിനുനെ… ഈശ്വരാ… ഇവന്റെ തല ഇതാരാ പുറകോട്ട് വെച്ചേ… ഡാ.. വിനു ഞെട്ടി അവളെ നോക്കി… എന്താടി കോപ്പേ… മനുഷ്യനെ പേടിപ്പിച്ചല്ലോ… നീ എന്തുവ ഈ അങ്ങോട്ടും നോക്കി നിൽക്കുന്നെ… അല്ലെടിയെ… ലവൾ എന്താ ഒരുമാതിരി കൊല്ലാൻ പോണ പോലെ പോകുന്നേ… കൂട്ടത്തിൽ മനുഷ്യനെ നോക്കി പീഡിപ്പിക്കുന്നു…
ആാാാ… ആർക്കറിയാം… അല്ല നീയെന്താ ഈ ഫോണും കൊണ്ടു നിൽക്കുന്നെ… അച്ഛനാ… വരുണിനെ കുറെ നേരമായി വിളിക്കുന്നു അവൻ ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞെന്നെ വിളിച്ചതാ… ആഹ്… വരുണേട്ടൻ റൂമിലില്ല… ഫോൺ അവിടെ ഇരിപ്പുണ്ട്… ഏഹ്… അവനിത് എവിടെ പോയി… ആവോ… ഞങ്ങളെ കൊണ്ടു വിട്ടിട്ട് മൂട്ടില് തീ കൊടുത്ത പോലെയാ മുകളിലോട്ട് വന്നേ…ഒരു മാതിരി കൊല്ലാൻ പോണ പോലെ…എന്തുവാന്നാ… ഹ്മ്മ്…ആഹ് അച്ഛനോട് പറയാം അവൻ വരുമ്പോ വിളിക്കാൻ പറയാന്ന്… അതും പറഞ്ഞു വിനു താഴേക്ക് പോയി..ദേവി നന്ദുന്റെ പിറകെ മുറിയിലേക്ക് കയറി.. കുളത്തിൽ ആരോടോ എന്ന വാശി പോലെ അങ്ങോട്ടും ഇങ്ങോട്ടും നീന്തുകയായിരുന്നു വരുൺ… അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു… കയ്യും കാലും തളരുന്നത് പോലെ തോന്നിയിട്ടും അവൻ നിർത്തിയില്ല…കുറച്ചു നേരം മുൻപ് നവി അയച്ചു തന്ന വീഡിയോ മനസ്സിലേക്ക് വരും തോറും വീണ്ടും വീണ്ടും വാശിയോടെ അവൻ നീന്തി… ഏട്ടാ… ആരുടെയോ വിളി കേട്ട് വരുൺ പടവിലേക്ക് നോക്കി… വിനു ഒരു ഫോണുമായി നിൽപ്പുണ്ടാരുന്നു…
അവൻ ഒന്നും മിണ്ടാതെ പടവിലേക്ക് നീന്തി കയറി ഏറ്റവും താഴത്തെ പടവിൽ ഇരുന്നു… അവിടോട്ട് ഇരുന്ന് മുഖം ഒന്ന് അമർത്തി തുടച്ചു…അവന്റെ മുഖം കണ്ട വിനുന് എന്തോ വല്ലായ്മ തോന്നി… നീയിത് എന്തുവാ ഈ നട്ടുച്ചക്ക് കുളിക്കുന്നെ… വിനു അവന്റെ അപ്പുറത്തോട്ട് ഇരുന്നുകൊണ്ട് ചോദിച്ചു… ഒന്നുല്ല… നീയെന്തിനാ വിളിച്ചത്… അച്ഛൻ നിന്നെ കുറെ വട്ടം വിളിച്ചു… കിട്ടുന്നില്ലെന്നു പറഞ്ഞു എന്നെ വിളിച്ചു അതാ… ആഹ് നീ പൊയ്ക്കോ… ഞാൻ വന്നേക്കാം… ഹ്മ്മ്മ്… വേഗം വാ… മതി കുളത്തിൽ ഇറങ്ങിയത്…നല്ല വെയിലുണ്ട്… മ്മ്മ് വരുവാ… അതും പറഞ്ഞു വിനു മുകളിലേക്ക് കയറി… എങ്കിലും എന്തോ സംശയം പോലെ അവൻ തിരിഞ്ഞു താഴെ ഇരിക്കുന്ന വരുണിനെ ഒന്ന് നോക്കി…തോർത്തോ കുളിച്ചു മാറാൻ ഡ്രെസ്സൊ ഒന്നും അവൻ അവിടെ കണ്ടില്ല അത്കൊണ്ട് തന്നെ വരുൺ കുളിക്കവല്ലാരുന്നെന്ന് അവനു മനസ്സിലായി… ദേവി പറഞ്ഞതും ഇപ്പോ വരുണിന്റെ വലിഞ്ഞു മുറുകി ഇരിക്കുന്ന മുഖം കൂടി കണ്ടതും എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അവനു മനസ്സിലായി… അവൻ വരുണിനെ ഒന്ന് നോക്കിയ ശേഷം വെളിയിലേക്ക് ഇറങ്ങി… വരുൺ ഒന്ന് കണ്ണുകൾ അമർത്തി തുടച്ചു… രണ്ടും കയ്യും കൊണ്ടു നെറ്റിയിലേക്ക് വീണ തലമുടി പുറകോട്ട് വെച്ചു… പിന്നെ എന്തോ മനസ്സിലുറപ്പിച്ച പോലെ എണീറ്റു മുകളിലേക്ക് നടന്നു…
ഉച്ചക്കലത്തെ ചോറുണ്ണുമ്പോഴും വിനുവും ദേവിയും വരുണിനെ ശ്രെദ്ധിച്ചു… അവൻ മറ്റേതോ ലോകത്ത് എന്ന പോലെ ആരുന്നു… അവരെ ആരെയും ശ്രെദ്ധിക്കുന്നുണ്ടാരുന്നില്ല… അവനെ തന്നെ നോക്കി ഇരുന്ന നന്ദു ദേവിയേം വിനുനേം നോക്കി എന്താ എന്നുള്ള രീതിയിൽ കണ്ണു കാണിച്ചു… അവർ രണ്ടും അറിയില്ലെന്ന പോലെ ചുമൽ പൊക്കി കാണിച്ചു… വരുൺ പെട്ടന്ന് തന്നെ കഴിപ്പ് മതിയാക്കി എണീറ്റു… വരുൺ… നീയൊന്നും കഴിച്ചില്ലല്ലോ… ഗായത്രി ചോദിച്ചു… വേണ്ട ചെറിയമ്മേ… വിശപ്പില്ല… പിന്നെ ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ… വരാൻ കുറച്ചു ലേറ്റ് ആകും… ചെറിയച്ഛനും അച്ഛമ്മേം വരുമ്പോ പറഞ്ഞേക്കണേ… ശെരി… ഗായത്രി തലയാട്ടി… അമ്പലത്തിലെ പൂജയുടെ കാര്യങ്ങൾക്കായി കൃഷ്ണനും ലക്ഷ്മിയമ്മയും കൂടെ പണിക്കരെ കാണാൻ പോയിട്ട് വന്നിട്ടുണ്ടാരുന്നില്ല… ദേവിയും നന്ദും വിനും മുഖത്തോട് മുഖം നോക്കി… വരുൺ ആണേ ആരെയും ശ്രെദ്ധിക്കാതെ വേഗം മുകളിലോട്ട് പോയി ഡ്രസ്സ് മാറി കാറുമെടുത്തു പോയി…
എന്നാലും വരുണേട്ടനിത് എന്തുപറ്റി… ചോറുണ്ടു കഴിഞ്ഞ് മൂന്നുപേരുടെ ഇരുന്ന് ദേവിയുടെഡാൻസിനുള്ള പാട്ടു സെലക്ട് ചെയ്തോണ്ടിരുന്നപ്പോളാണ് ദേവി അത് പറഞ്ഞത്… നന്ദുന്റെ മുഖത്തും അതേ സംശയം ആരുന്നു… വിനു ഒന്നും മിണ്ടിയില്ല… വരുണിന്റെ കുളക്കരയിൽ വെച്ചുള്ള ഭാവവും ഇപ്പോഴുത്തെ ഭാവവും എല്ലാം കൂടെ കൂട്ടി വായിച്ചപ്പോ വിനുന് പല സംശയങ്ങളും ഉണ്ടായെങ്കിലും അവനൊന്നും പറഞ്ഞില്ല… ആഹ് വല്ല വായുഗുളികയും വാങ്ങാൻ പോയതാരിക്കും… ദേവിയും നന്ദും അവനെ ഒന്ന് നോക്കി… എന്താ അവനു ഗ്യാസിന്റെ അസുഖം വരാൻ പാടില്ലേ… ശെടാ ഇതെന്ത് കൂത്ത്… അതും പറഞ്ഞു വിനു പാട്ടു സെലക്ട് ചെയ്യാൻ തുടങ്ങി…ദേവിയും നന്ദും പരസ്പരം ഒന്ന് നോക്കി…
ദാ… ഇതാണ് ഞാൻ പറഞ്ഞ ആൾ… ശിവ ഒരു ഫോട്ടോ ഒരാൾക്കു കൊടുത്തു…ദേവിയുടെ ഫോട്ടോ ആരുന്നു അത്… മ്മ്മ്… ഇനി ഇവൾ ജീവനോടെ വേണ്ട… എപ്പോ എങ്ങനെ എന്ന് നിങ്ങൾക് തീരുമാനിക്കാം… ഇനി ഇവൾ എന്റെ കണ്മുന്നിൽ ഉണ്ടാവരുത്… എനിക്കത്രയേ വേണ്ടു… സർ ഒന്നു കൊണ്ടും പേടിക്കണ്ട…ഇവൾടെ കാര്യം ഞങ്ങൾ ഏറ്റു… ഇനി ഇവളെ കൊണ്ട് സാറിനു ഒരു പ്രശ്നോം ഉണ്ടാവില്ല… മ്മ്മ്…പിന്നെ ഉടനെ വേണ്ട ഒന്നും…ഇപ്പൊ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ അത് എനിക്ക് നേരെ വരും… ആർക്കും ഒരു സംശയവും ഉണ്ടാവാൻ പാടില്ല… അവസരം കിട്ടുന്നത് കളയാതെ നോക്കണം… ശെരി സർ… മ്മ് ചെല്ല്… ശിവ പറഞ്ഞതും ഗുണ്ടകളെന്ന് തോന്നിക്കുന്ന രണ്ട് പേർ ആ ഫോട്ടോയുമായി മുറി വിട്ട് ഇറങ്ങി… ദേവീ… ഇനി നീ എനിക്ക് തടസ്സമായി ഈ ഭൂമിയിൽ ഉണ്ടാവില്ല… ശിവ ഒരു പകയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു…
വരുൺ പറഞ്ഞതനുസരിച്ച് നവി ബീച്ചിലേക്ക് വന്നു…രണ്ടുപേരും കുറച്ചു നേരം കടൽ നോക്കി നിന്നു… ഡാ… എങ്ങനാ ഇനി കാര്യങ്ങൾ… നവി ചോദിച്ചു… മ്മ്മ്… നമ്മൾ കളത്തിലേക്ക് ഇറങ്ങാൻ സമയമായി… അവൻ… ആ ശിവ…അവനിനി ഒരു വട്ടം കൂടെ നന്ദുനെ തൊടില്ല…തൊടാൻ പാടില്ല… വരുൺ വല്ലാത്തൊരു മുഖത്തോടെ പറഞ്ഞു… നവി ഒരു നിമിഷം അവന്റെ കണ്ണുകൾ അടച്ചു… കരഞ്ഞുകൊണ്ട് ഇറങ്ങി പോന്ന നന്ദുന്റെ മുഖം മനസ്സിൽ വന്നതും അവൻ കണ്ണുകൾ തുറന്നു… അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു… നമ്മൾ ഇന്ന് തന്നെ അവനെ കാണുന്നു… വരുൺ ദൂരേക്ക് നോക്കി കൊണ്ട് തന്നെ പറഞ്ഞു… നവി അവനെ ഒന്ന് നോക്കി… അതെ… പഴയ സൗഹൃദം ഒന്ന് പുതുക്കണ്ടേ നമുക്ക്… ഒരു പുച്ഛത്തോടെ അവൻ നവിയെ നോക്കി പറഞ്ഞു… പിന്നെ വേണ്ടേ… നവി അത്പോലെ തന്നെ മറുപടി കൊടുത്തു… എന്ന വാ… അതും പറഞ്ഞു അവർ രണ്ടുപേരുടെ അവിടുന്ന് പോയി… …………. തുടരും………… പൂജ അവധി ആയോണ്ട് കുറച്ചു യാത്രകൾ വന്നു… അതുകൊണ്ടാണ് വൈകുന്നത്… എത്രയും പെട്ടന്ന് തന്നെ അടുത്ത പാർട്ടുകൾ ഇടാൻ ഞാൻ ശ്രെമിക്കാം… 🥰

by