രചന – ഷിനു ഷെറിൻ
എന്റെ ആദ്യ പ്രണയം സ്വന്തമാക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്…”വേറെങ്ങോ നോക്കി മറുപടി പറഞ്ഞു..ഉള്ളിൽ സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു… “അതിനർത്ഥം മീരക്ക് ശേഷം….” “അങ്ങനെ ഒരർത്ഥം അതിനുണ്ടോ…” പറഞ്ഞു പൂർത്തിയാക്കും മുന്നേ ചോദ്യം വന്നു, ഇത്രേം നേരത്തെ സങ്കടം ഒരുനിമിഷം കൊണ്ട് ഇല്ലാതായപോലെ… “ഉണ്ടെന്ന് കൂട്ടിയാൽ..അത് ഞാൻ ആണെന്നും പറഞ്ഞാൽ…” “നിഷേധിക്കില്ല…” സന്തോഷവും സങ്കടം ഒരുമിച്ച് വന്നൊരു തേങ്ങൽ അറിയാതെ പുറത്തോട്ട് വന്നു… കേൾക്കാൻ ഏറെ ആഗ്രഹിച്ച വാക്ക്…മീരയെ മറന്ന് തന്നെ ഒരിക്കലും ഇദ്ദേഹം സ്വന്തമാക്കില്ല…പ്രണയം നിറഞ്ഞൊരു നോട്ടം പോലും നൽകില്ല, പ്രതീക്ഷകൾ ഒന്നും ഇല്ലെങ്കിലും സമാധാനിക്കാൻ ആ വാക്ക് തന്നെ ധാരാളമായിരുന്നു ആ ഹൃദയ കോണിൽ എവിടെയോ എന്നോടൊരു സ്നേഹം, അത് വെളിപ്പെടുത്താനോ പ്രകടിപ്പിക്കാനോ ആള് ആഗ്രഹിക്കുന്നില്ല…ഇത്രയും കാലം ഞാൻ പോലും അറിഞ്ഞില്ല…എപ്പോയാണെന്നൊ എന്ത് കൊണ്ടാണെന്നൊ ഒന്നും എനിക്കറിയണ്ട… ആള് നടന്നു നീങ്ങി,ഉറക്കം കൺകളെ മാടി വിളിക്കും പോലെ…അതങ്ങനെയാണല്ലോ സ്വപ്നം കാണാൻ തുടങ്ങുമ്പോ ഉറക്കത്തിനാണോ പഞ്ഞം…. ദിവസങ്ങൾ കടന്ന് പോയി, കോളേജും വീടുമായി ഒതുങ്ങി കൂടി, ആ പഴേ ഞാൻ തിരിച്ചു വന്നു…
അതിൽ ഏറ്റവും വലിയ നന്ദി കാശിയെട്ടന്റെ അച്ഛനോടായിരുന്നു…ഇല്ലാത്ത മോട്ടിവേഷനോക്കെ തന്ന് എന്നെ വീണ്ടും ബോൾഡ് ആക്കി മാറ്റിയത് അങ്ങേരാണ്…അതും അച്ചുന്റെ സ്പെഷ്യൽ റെക്കമെന്റേഷൻ പ്രകാരം… തേർഡ് ഇയർ തുടങ്ങി,ചേച്ചിടെ ഡെലിവറി കഴിഞ്ഞു, നിഹാരിക…നിച്ചു എന്ന് വിളിക്കും, ആള് ഉള്ളതോണ്ട് സമയം പോണത് അറിയേ ഇല്ല…. കുട്ടിയെ കാണാനും കൂടെ കളിക്കാനും ഒക്കെ ഇടയ്ക്കിടെ മീര വരുമായിരുന്നു…കാശിയേട്ടൻ കോളേജ് ഉപേക്ഷിച്ചു ബിസിനസിലെക്ക് തിരിഞ്ഞു…ആൾക്ക് ടീച്ചിങ് ഫീൽഡ് ആണ് ഇഷ്ട്ടം എങ്കിലും ചേട്ടന്റെയും അച്ഛന്റെയും നിർബന്ധ പ്രകാരം ഏറ്റെടുക്കുകയായിരുന്നു… ഇന്ന് കുട്ടീടെ നൂലുകെട്ടാണ്…കുടുംബക്കാരെയും മറ്റും വിളിച്ചു കൂട്ടി വലിയൊരു പരിപാടി തന്നെയാണ്…കൊച്ചിന്റെ മേമ ആയ നിലക്ക് എനിക്ക് ഇച്ചിരി അഹങ്കാരം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്…അതുകൊണ്ട് തന്നെ ഒരു പണി ഇല്ലെങ്കിലും ഞാൻ ചെറിയ വലിയ ബിസി ആയിരുന്നു…. പരിപാടി എല്ലാം ഒതുങ്ങി, അമ്മച്ചിമാരെല്ലാം മേലെ അടുക്കളയിലും അച്ചന്മാരെല്ലാം ലിവിങ് റൂമിലും ഞങ്ങൾ കുറച്ചു പേര് മുകളിലെ ഹാളിലും വന്നിരുന്നു…
തല തെറിച്ച പലതും ഉണ്ടായതോണ്ട് പരസ്പരം ട്രോളിയും തള്ളിയും ചളി പറഞ്ഞും ഇരുന്നു…കാശിയേട്ടനും ആവിശ്യതിലതികം ട്രോളിയതോണ്ട് ഇപ്പൊ എല്ലാവരും ആളെ ഇട്ട് ട്രോളുന്ന തിരക്കിലാണ്…ട്രോളി ട്രോളി ഇതൊരു നടക് പോവൂല എന്ന് കണ്ടതും എല്ലാവരുടെയും സമ്മതപ്രകാരം ട്രൂത് ഓർ ഡെയർ കളിക്കാൻ തീരുമാനിച്ചു… ഒരു ലോഡ് പിള്ളേരു ഉള്ളത് കൊണ്ട്തന്നെ വലിയൊരു റൗണ്ട് ആയിട്ടിരുന്നു…നടുവിൽ ഒരു ബോട്ടൽ കറക്കി സെറ്റ് ആക്കി…ഒരുപാട് എണ്ണതിന്റെ സത്യവും ധൈര്യവും കണ്ടിട്ട് ചിരിച് ചിരിച്ചൊരു വകയായി…ഇടക്ക് വെച് ബോട്ടൽ ശ്രീക്ക് നേരെ തിരിഞ്ഞതും, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നും പറഞ്ഞവൻ ചോദ്യം കാത്തിരുന്നു.. “ലില്ലി എന്ന ഈ ഞാൻ അറിയാത്ത എന്തേലും ഒരു രഹസ്യം…i think..ഞങ്ങൾ തമ്മിൽ ഒരു സീക്രെട്ടുമില്ലെന്ന്…ഇനി അതവ അങ്ങനെ ഒന്ന് ഉണ്ടേൽ അത് പറയണം….” എനിക്കിട്ട് തന്നെ പണിയണോ എന്ന മട്ടിൽ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്…പിന്നെ എന്തോ ആലോചിചെന്നപ്പോലെ എന്നെയും കാശിയേട്ടനെയും നോക്കി…സത്യം പറഞ്ഞ ശെരിക്കും അപ്പൊ ചെറിയ പേടി ഉള്ളിൽ വന്നു…എന്നെയും ഏട്ടനേയും കുറിച്ചാണ് പറയാൻ പോകുന്നത് എങ്കിൽ ആകെ നാറും..ഞങ്ങൾ കുറച്ചു പേർക്ക് ഒഴിച് കാശിയേട്ടനെ എനിക്കിഷ്ടമുള്ള കാര്യം വേറെ ആർക്കും അറിയില്ല..
“ഞാൻ ഇപ്പൊ പറയാൻ പോകുന്ന സത്യം കേട്ട് ആരും ഞെട്ടരുത്…ഒരുപക്ഷെ ഇതറിഞ്ഞാൽ പെങ്ങളെന്ന് അഹങ്കാരത്തോടെ ഞാൻ പറഞ്ഞു നടക്കുന്ന ഈ മുതല് തന്നെ എന്നെ ആദ്യം പിടിച്ചു പുറത്താക്കും…” കുറച്ചധികം സീരിയസൊടെ അവൻ പറഞ്ഞു തുടങ്ങിയതും ഞെട്ടാൻ മാത്രമുള്ള കാര്യം എന്താണാവോ മട്ടിൽ ഞാൻ അവനെ തന്നെ നോക്കിയിരുന്നു… “ഞാനും അച്ചുവും ത്രീ ഇയർസ് ആയിട്ട് റിലേഷൻഷിപ്പിലാണ്…”എന്റെ മുഖത്തെക്ക് തന്നെ നോക്കി കൊണ്ട് ഒരുതരം നിർവികാര്യതയോടെ അവൻ പറഞ്ഞതും കേട്ട ഷോക്കിൽ തന്നെ ഞാൻ കുറച്ചു നേരം ഇരുന്നു.. അച്ചുവാണേൽ തല താഴ്ത്തി ഇരിപ്പുണ്ട്…അവനും അതെ…കാശിയേട്ടൻ പെട്ടന്ന് എണീക്കാൻ നിന്നതും ഞാൻ ആൾടെ കൈ പിടിച്ചു അവിടെ തന്നെ ഇരുത്തി… “കളി തുടരാം…” അവർക്ക് ഒരു മറുപടിയും കൊടുക്കാതെ ഞാൻ വീണ്ടും ബോട്ടൽ തിരിച്ചു…ശ്രീയും അച്ചുവും പരസ്പരം നോക്കി വീണ്ടും എന്നെയും കാശിയേട്ടനെയും നോക്കുന്നുണ്ട്… എന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന രണ്ട് പേരാണ് ശ്രീയും അച്ചുവും…കോളേജ്ൽ നിന്ന് കിട്ടിയ കൂട്ടാണ് രണ്ടെങ്കിലും അതിന് മുന്നേ ആത്മബന്ധം ഉള്ള പോലെയായിരുന്നു ഞങ്ങൾ…ശ്രീ ഞങ്ങളെ കോളേജിലെ അധ്യാപികനായിരുന്നു…കാശിയേട്ടനും ശ്രീയും ഒരുമിച്ച് പഠിച് ഒരേ പത്രത്തിൽ കഴിച്ചവരായിരുന്നു….
ഞങ്ങൾ രണ്ടുപേരെയും പറ്റിച്ചു അവര് ഇത്രയും കാലം പ്രണയിച്ചല്ലോ എന്ന ആലോചിക്കുമ്പോ സങ്കടം വരുന്നു…ഒരു വാക്ക് പോലും അവനോ അവളോ ഞങ്ങളോട് ഇതുവരെ പറഞ്ഞില്ല…ഒരു സൂചന പോലും തന്നില്ല… ചില സമയത്ത് വാക്കിനെക്കാൾ മൂർച്ചയാണല്ലോ മൗനത്തിനു..അവരെ നോക്കാതെ വീണ്ടും കളി തുടങ്ങി…ഒടുക്കം അത് മീരയിൽ എത്തി നിന്നു…ട്രൂത് ആയിരിക്കും അവൾ തിരഞ്ഞെടുക്കുക എന്നെനിക്ക് ആദ്യമേ അറിയായിരുന്നു… വിചാരിച്ച പോലെ തന്നെ നടന്നു…ഒരുപാട് ആയി മനസ്സിൽ കൂട്ടിവെച്ചിരുന്നാ ചോദ്യം ഞാൻ അവളോട് ചോദിച്ചു… “നമ്മളിൽ ആർക്കാണ് ആദ്യമായിട്ട് കാശിഏട്ടനോട് പ്രണയം തോന്നിയത്…ഏട്ടനോടുള്ള പ്രണയം ഒരു റിവഞ്ച് ആയിരുന്നോ…” ചോദ്യം കേട്ട് മീരയടക്കം ഞെട്ടിയിട്ടുണ്ട്…ഒരിക്കലും പ്രതീക്ഷിക്കാതെ എന്ത് മറുപടി കൊടുക്കും എന്ന മട്ടിൽ ഇരിക്കുന്നുണ്ട്…കാശിയേട്ടൻ കേൾക്കാൻ പാടില്ലാതതെന്തോ കേട്ട പോലെ നെറ്റി ചുളിച്ച് നോക്കി നിൽക്കുന്നു…
സത്യം പറഞ്ഞാൽ ചോദിക്കണം എന്ന് ഒരിക്കലും കരുതിയതല്ല…അവരുടെ ലൈഫിൽ ഞാൻ കാരണം ഒന്നും ഉണ്ടാകരുത് എന്ന് ആഗ്രഹവുമുണ്ട്….പക്ഷെ ഉള്ളിൽ ആരും അറിയാതെ കൊണ്ട് നടന്ന കാര്യം ഇപ്പോയെങ്കിലും ഒന്ന് പുറത്ത് കൊണ്ടുവരണം എന്ന് കരുതി…കാശിയെട്ടനെ പ്രണയിക്കാൻ അർഹതയുണ്ടെന്നു കാണിക്കണം തോന്നി… മീര ഒന്നും പറയാതെ താഴോട്ടു തന്നെ നോക്കി ഇരിക്കുന്നു…എല്ലാവരും അവളെ തന്നെ നോക്കി ഇരിക്കുന്നു…എല്ലാം കൂടെ ആലോചിച് ടെൻഷൻ കൂടി ആവണം അവൾ പതിയെ തല ഉയർത്തി…കണ്ണ് കലങ്ങിയിരിക്കുന്നു… ചോദിക്കേണ്ടായിരുന്നു… “ഓക്കേ… ആ ചോദ്യം മാറ്റിയിരിക്കുന്നു…” ഇടക്ക് കയറി ഞാൻ പറഞ്ഞതും കാശിയേട്ടൻ എന്നെ തറപ്പിചൊന്ന് നോക്കി… “ചോദ്യം മാറ്റാൻ കഴിയില്ല…എല്ലാവർക്കും കളി ഒരുപോലെയാണ്…മീര, ലില്ലി ചോദിച്ചതിന് മറുപടി കൊടുക്ക്…ആരെക്കാളും ഈ ഉത്തരം കേൾക്കാൻ എനിക്കിപ്പോ ആവിശ്യം കൂടുതലാ…” കാശിഏട്ടന്റെ വാക്കിൽ മീരയുടെ തേങ്ങൽ ഉറക്കെയായി…ആദ്യമായിട്ടാണ് കാശിയേട്ടൻ മീരയോട് കടുത്ത് സംസാരിക്കുന്നത് കേൾക്കുന്നത്…എന്നോട് തന്നെ ദേഷ്യം തോന്നി…കാശിയേട്ടൻ ഒരിക്കലേങ്കിലും എന്റെ മനസ്സ് അറിയണം എന്ന് തോന്നി…അപ്പൊ മറ്റാരെയും കുറിച് ചിന്തിച്ചില്ല…ഞാൻ കാരണം അവരുടെ സ്നേഹത്തിൽ വിള്ളൽ വരാൻ ഇടയാവെരുതെ എന്നെ ഞാൻ അപ്പൊ പ്രാർഥിചൊള്ളൂ…
“ഞാൻ കാശിയെട്ടനെ സ്നേഹിക്കുന്നതിന് മുന്നേ ലില്ലിക്ക് കാശിഏട്ടനെ ഇഷ്ട്ടമായിരുന്നു…ഏട്ടന് മെസ്സേജ് അയച്ചിരുന്നതും പുസ്തകത്തിൽ പ്രണയ വാക്കുകൾ എഴുതിയിരുന്നതും ഞാൻ അല്ല…ലില്ലിയാ…അതറിഞ്ഞിട്ട് അവളോടുള്ള ഒരു വാശിയുടെ പുറത്ത ഞാൻ കാശിഏട്ടനോട് പ്രണയം നടിച്ചത്…ഞാനാണ് എന്ന് അഭിനയിച്ചത്…അവൾ എന്നോട് വെച്ചൊരു റിവേഞ്ച് ആയിരുന്നു ഒരിക്കലും കാശിയേട്ടൻന് ആള് മാറില്ലെന്ന്..കണ്ടില്ലെങ്കിലും അവളെ മനസ്സിലാക്കാൻ ഏട്ടന് കഴിയും എന്ന്…തെളിവുകൾ എല്ലാം എന്റെ പക്ഷതാക്കി ചതിച്ചതാ ഞാൻ…പക്ഷെ ഇപ്പൊ എനിക്ക് കാശിയേട്ടനെന്ന് വെച്ച ജീവന…നഷ്ട്ടപെടുമോ എന്ന് കരുതിയിട്ട ഞാൻ ഒന്നും പറയാതിരുന്നെ…ലില്ലിയെ കുറിച് ഉള്ളതും ഇല്ലാത്തതും എല്ലാം പറഞ്ഞു ഏട്ടനെ ദേഷ്യം കയറ്റിയത് അവളെ വെറുക്കാൻ വേണ്ടിയാ…അടുത്ത് അറിഞ്ഞാൽ ആളെ തിരിച്ചറിയുമൊ എന്ന ഭയം…പാപിയാ ഞാൻ…എന്നോട് പൊറുക്കണം…കാശിയേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല….” പറഞ്ഞു കൊണ്ടവൾ പൊട്ടികരഞ്ഞു…
അവൾ എല്ലാം ഏറ്റു പറയും എന്ന് ഒരിക്കലും കരുതിയില്ല…എല്ലാവരും എന്തോ തെറ്റ് ചെയ്ത പോലെ അവളെ നോക്കുന്നു…കാശിയെട്ടൻ ദേഷ്യത്തിൽ എണീറ്റ് പോയി… കാശിഏട്ടനെ മാത്രേ അവൾ നോക്കുന്നോള്ളൂ…ആൾടെ ദേഷ്യം അവളെ സങ്കടതിലാക്കിയിട്ടുണ്ട്…കരഞ്ഞു ചീർത അവളുടെ മുഖം കണ്ടപ്പോൾ പാവം തോന്നി…ഞാനാണല്ലോ ഇതിന് ഉത്തരവാദി എന്നാലോജിച്ചപ്പോൾ… “സോറി മീരാ…ഞാൻ നീയും ഒരു തമാശയാക്കും എന്ന് കരുതിയ ചോദിച്ചേ…രണ്ട് വാക്ക് അതെ പ്രതീക്ഷിചൊള്ളൂ.. നീ എല്ലാം പറയും എന്ന് ഞാൻ കരുതിയില്ല…എന്നോട് ക്ഷമിക്കടി…” അവളെ ചേർത്ത് പിടിച്ചു പറഞ്ഞതും അവളും തിരിച്ചു എന്നെ പിടിച്ചു പൊട്ടിക്കരഞ്ഞു… “എല്ലാം ഒരിക്കൽ കാശിയേട്ടൻ അറിയണ്ടേ…നിന്നെയും ഏട്ടനെയും ഒരു പോലെ ചതിച്ചില്ലെ ഞാൻ…ആദ്യം തമാശ തന്നെയായിരുന്നു…ഇപ്പൊ കാശിയേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല…” “നീ കരയല്ലേ…ഞാൻ സംസാരിക്കാം…നിങ്ങൾ ഒന്നാവണം എന്ന് തന്നെയാ എന്റെ ആഗ്രഹം..നീ സങ്കടപെടേണ്ട…ഞാൻ സംസാരിച്ചു നോക്കട്ടെ…” കാശിയേട്ടന്റെ റൂമിലേക്ക് നടക്കുമ്പോൾ ഉള്ളിൽ പേടി തന്നെയായിരുന്നു…
ഞാൻ കാരണം സ്നേഹിച്ചവർ തമ്മിൽ… ആലോചിക്കാൻ കൂടി കഴിയുന്നില്ല… നെറ്റിക്ക് കുറുകെ കൈ വെച് ഇരിക്കുന്ന കാശിഏട്ടനെ കണ്ട് വല്ലാതെ സങ്കടമായി…ആൾക്ക് മീരഎന്ന് വെച്ചാൽ ജീവനാണ്…എന്റെ ഒരു ചോദ്യം കാരണം ഇവര് ഇത്രയും സങ്കടം ചുമക്കുമെന്ന് ഒരിക്കലും കരുതിയില്ലല്ലോ ദൈവമേ… “കാശിയെട്ടാ….” പതിയെ തോളിൽ കൈ വെച് ഞാൻ വിളിച്ചു…തല ഉയർത്തി നോക്കിയ ആളെ കണ്ട് ഞാൻ ശെരിക്കും ഞെട്ടി പോയി..കണ്ണൊക്കെ ചുവന്ന് കലങ്ങിയിരിക്കുന്നു…ആൾടെ സങ്കടം ആ മുഖത്ത് വിളിച്ചോതുന്നുണ്ട്… “എന്നോട് ക്ഷമിക്കണം ഏട്ടാ…ഞാൻ അറിയാതെ ചോദിച്ചു പോയതാ…ഞാൻ കാരണം….” പറഞ്ഞു പൂർത്തിയാക്കും മുന്നേ കാശിയെട്ടൻ എന്നെ വയറിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു…എന്റെ വയറിൽ മുഖം അമർത്തി കരയുന്ന കാശിഏട്ടനെ കണ്ട് ഞാൻ ആകെ വല്ലാതെയായി.. ആദ്യമായിട്ടാണ് കാശിയേട്ടൻ ഇങ്ങനെ…ആളെയും ചേർത്ത് പിടിച്ചു ആശ്വാസിപ്പിക്കണമെന്നുണ്ട്..ആ നെറുകയിൽ തലോടണമെന്നുണ്ട്…കഴിയുന്നില്ല…
“ഇങ്ങനെ കരയല്ലേ ഏട്ടാ…എല്ലാം കഴിഞ്ഞിട്ട് കുറെ ആയില്ലേ…പ്രണയത്തിനിടയിൽ പരിഭവതിന് സ്ഥാനം ഇല്ലെന്ന് കെട്ടിട്ടില്ലേ…വേഗം പോയി മീരയോടുള്ള പിണക്കം മാറ്റ്…അവൾ ആകെ സങ്കടതില…ഇതിനൊക്കെ ഉത്തരവാദി ഞാൻ ആണല്ലോ…സമാധാനിപ്പിക്കാൻ നോക്കി…കഴിയുന്നില്ല…ഏട്ടന് തന്നെ ചെല്ല്…മീര ഇപ്പൊ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് കാശിഏട്ടനെയാ..അത് കണ്ടില്ലെന്ന് നടിക്കരുത്….” സങ്കടം അടക്കി പിടിച്ചു ഏട്ടനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…ആള് ഒന്നും മിണ്ടുന്നില്ല…എന്നെ ഒന്നുകൂടെ മുറുക്കെ പിടിച്ചു…എന്റെ വികാരങ്ങൾ എല്ലാം ഉള്ളിൽ അടക്കി പിടിച്ചു…ഏറെ നേരം ഇങ്ങനെ നിൽക്കാൻ കഴിയില്ലേന്നെനിക്ക് തോന്നി… ഒരുപക്ഷെ ഞാൻ വിട്ട് കൊടുക്കില്ല കാശിഏട്ടനെ എന്ന് തോന്നിപോയി…ആളെ അകറ്റി മാറ്റാൻ എന്റെ കൈ ഉയർത്തിയതും അതറിഞ്ഞെന്ന പോലെ എന്റെ കൈ പോലും നിശ്ചലമാകും തരത്തിൽ ഞാൻ ഏറെ കേൾക്കാൻ ആഗ്രഹിച്ച വിളി വന്നിരുന്നു…കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എനിക്ക് അന്യമായി തീർന്ന വിളി…. “മഴ പെണ്ണെ….!!!!” കാത്തിരിക്കൂ…..തുടരും

by