21/04/2026

നിനക്കായി മാത്രം : ഭാഗം 02

രചന – റോസാ തോമസ്

എന്തുവാ അവിടെ… മനുഷ്യന് ഒന്നു ഫോൺ വിളിക്കാൻ പോലും പറ്റില്ലല്ലോ”… ഫോൺ പെട്ടെന്ന് കട്ട് ചെയ്തു കൊണ്ട് സന്ധ്യ പറഞ്ഞു.” എന്നാ അവിടെ കുറുകി കൊണ്ടിരിക്കു…ഞാൻ പോണു”….ജീനാ ബാത്റൂമിൽ കയറി കൊണ്ട് പറഞ്ഞു.” ഓ… ഡ്യൂട്ടിക്ക് പോണോ… യോ.. എനിക്ക് കുളിക്കണം ബാത്റൂമിൽ ആരാ… ഓ ഇപ്പോഴാണോ തമ്പുരാട്ടിക്ക് ഓർമ്മ വന്നത്?”… ശ്രുതി” അതല്ലെടീ ഞാനിന്ന് വീട്ടിലേക്ക് അല്ല പോകുന്നത്…. ഹേയ്…അപ്പോ നീ…. 😳 അയ്യോ.. സന്ധ്യ കൊച്ച് വഴിതെറ്റി പോയേ… ബാത്റൂമിൽ നിന്ന് തിരിച്ചിറങ്ങി കൊണ്ട് ജീന നിലവിളിച്ചു.
” എന്താ പറഞ്ഞേ…” അന്ന ചോദിച്ച” ഓ ഇങ്ങനെ ഒരു പൊട്ടി.. ഡീ അവൾ അവളുടെ വിനുവിന്റെ കൂടെ എവിടെയോ പോവാന്ന്”… ശ്രുതി” ഒന്നു പോയേ.. അവൾ അങ്ങനെ ഒന്നും പോകില്ല”.. അന്ന.”ഡീ…. വന്നു കഴിയുമ്പോൾ എല്ലാം എനിക്ക് കൂടി പറഞ്ഞു തരണേ… അല്ലാ, ഒരു എക്സ്പീരിയൻസ് ആകുമല്ലോ “…..ജീന” ഫാ… എന്റെ വായിൽ നിന്നും ഒന്നും കേൾക്കരുത്”…. സന്ധ്യയുടെ ആട്ട് കേട്ടതും മൂന്നും കൂടി ഓടി.

” അല്ലടി… എന്നാലും നീ വീട്ടിലേക്ക് അല്ലാതെ എങ്ങോട്ടാ പോവുന്നെ… ഉപ്പുമാവ് കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ശ്രുതി നയത്തിൽ സന്ധ്യയോടു “അത് എനിക്കൊരു കോൺഫറൻസ് ഉണ്ട്….ഡോക്ടേഴ്സ് മീറ്റ്.. എറണാകുളത്ത് വച്ച്… ഇന്ന് വൈകിട്ട് അവിടെ എത്തണം. നാളെ രാവിലെ ആണ് തുടങ്ങുന്നത്. മറ്റന്നാൾ ഈവനിംഗ് തീരും.. അതുകൊണ്ട് ഞായറാഴ്ച തന്നെ ഈവനിംഗ് ഞാൻ എത്തും.. അല്ല…നിങ്ങളുടെ ഹോസ്പിറ്റലിൽ കോൺഫറൻസ് ഒന്നുമില്ലേ….. അവിടുന്ന് ആരും പോകുന്നില്ലേ…” ഉണ്ടെന്ന് തോന്നുന്നു… ഞങ്ങളുടെ ഹോസ്പിറ്റലിൽ ഏതോ രണ്ട് ഡിപ്പാർട്ട്മെന്റ്ൽ നിന്ന് ആരൊക്കെയോ പോകുന്നുണ്ടോ എന്ന് തോന്നുന്നു.” അന്ന പറഞ്ഞു” ഒന്നു പോവായിരുന്നു…..കുറച്ചു വായിനോട്ടം എങ്കിലും നടന്നേനെ…” ശ്രുതി പറഞ്ഞുഞാൻ അപ്പോഴേ പറഞ്ഞതല്ലേ…നമുക്ക് നാല് പേരും ഒരുമിച്ച് അവിടെ കയറാമെന്ന് അപ്പൊ അത് കേട്ടില്ല.. “സന്ധ്യ.” അതു പിന്നെ അവിടെ ഒരു വർഷം കോൺട്രാക്ട് ഉള്ളതുകൊണ്ടല്ലേ… ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല….പറഞ്ഞു കൊണ്ട് ജീന എഴുന്നേറ്റു.വൈകിട്ട് മൂന്നു പേരും യാത്ര പറഞ്ഞു ഇറങ്ങി. അന്ന അവരെ പറഞ്ഞയച്ചു…എങ്കിലും അവളുടെ മനസ്സു നൊന്തു.

തങ്ങൾ മൂന്നുപേരും ഒരുമിച്ച് പഠിച്ചതാണ്… സന്ധ്യ മാത്രം മെഡിസിൻ തൊട്ടുള്ള കൂട്ടാണ്.. ബാക്കി മൂന്ന് പേരും പ്ലസ് ടു തൊട്ടേ ഒരുമിച്ച് പഠിച്ചതാണ്. ഡി എൻ ബി കഴിഞ്ഞ് പുതിയ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു തുടങ്ങിയതേയുള്ളൂ. സന്ധ്യ മാത്രം ഒരു ഹോസ്പിറ്റലിലും ബാക്കി മൂന്നു പേരും വേറൊരു ഹോസ്പിറ്റലിലും. രണ്ടും തമ്മിൽ വീട്ടിൽനിന്ന് വലിയ ദൂരമില്ല രണ്ടു ദിശയിൽ ആണെന്നേ ഉള്ളൂ.. പിജി വരെ ഹോസ്റ്റലിലായിരുന്നു.. ഇപ്പോ നാലുപേരും കൂടി വീട് എടുത്തു താമസിക്കുക ആണ്.
വീട്ടിൽ പോയില്ലെങ്കിലും ആരും ചോദിക്കാനില്ല.. ഏക ആശ്വാസം അത് ആണ്….പിന്നെ പാചകം എങ്ങനെയെങ്കിലും പഠിച്ച എടുക്കണം.. അമ്മയുടെ ഓർഡർ ആണ്… എന്തിനു വേണ്ടിയാണ് എന്ന് ചോദിച്ചാൽ തനിക്കറിയില്ല… എത്രയോ നാളുകളായി കൂട്ടിൽ കഴിയുന്ന ഒരു പക്ഷി മാത്രമാണ് താൻ. എന്നെങ്കിലും ഇതിൽ നിന്നൊരു മോചനം ഉണ്ടാകുമോ ആവോ….
🎋🎋🎋🎋🎋🎋🎋🎋🎋🎋
റസ്റ്റോറന്റ്ലേക്ക് കാറിൽ നിന്നും ആനിയും മാലിനിയും ഇറങ്ങി. ഫുഡ് കോർണർ എന്ന് പേരുള്ള ഇരുനില കെട്ടിടത്തിലേക്ക് അവർ കയറി നാലു ഷോപ്പുകൾ ആണ് ആ ഇരുനില കെട്ടിടത്തിൽ ഉള്ളത്. നേരെ കയറി ചെല്ലുന്നത് റസ്റ്റോറന്റ്ലേക്ക് ആണ്. ദോശ വിഭവങ്ങൾ മാത്രമേ അവിടെയുള്ളൂ. അൻപത്തിയൊന്ന് തരത്തിലുള്ള ദോശകൾ അവിടെ ലഭ്യമാണ്.രണ്ടാമത്തേത് ഒരു കൂൾബാർ ആണ്. പത്തിരി ആണ് അവിടുത്തെ സ്പെഷ്യൽ. പിന്നെ ഇലയട, സമൂസ, വടകൾ…. അങ്ങനെ പലതരം… ഏകദേശം ഇരുപത് പേർക്ക് ഇരിക്കാൻ പറ്റുന്ന തരത്തിലുള്ള സെറ്റിംഗ്സ് ആണ് അവിടെ..ദോശയുടെ റസ്റ്റോറന്റ് ആണെങ്കിൽ അമ്പത് പേർക്കും .. ചൂരൽ കൊണ്ടുള്ള ഫർണിച്ചറുകൾ കൂൾ ബാറിലെ മാത്രം പ്രത്യേകതയാണ്.. ചൂരൽ കസേര,ചൂരൽ മേശ അങ്ങനെ അങ്ങനെ.. മുളകൊണ്ടുണ്ടാക്കിയ ചുവർ ആണ് അവിടുത്തെ ഭംഗി.. മുള കൊണ്ട് ഉണ്ടാക്കിയ പ്ലേറ്റും അതിൽ വാഴയില വെച്ചുള്ളഫുഡും. ഏലക്കായുടെ സ്വാദുള്ള ചായ ആണ് ആൾക്കാരെ അങ്ങോട്ട് അടുപ്പിക്കുന്നു എന്ന് ചിലർ പറയുന്നു…. ചിലർ പത്തിരിയുടെ പെരുമയും…മൂന്നാമത്തെ കേക്കിന്റെ ഷോപ്പ് ആണ്. നാനാതരത്തിലുള്ള രുചിയേറിയ കേക്ക്കൾ ഇവിടെ ലഭിക്കും.

നാലാമത്തേത് മുകൾ നിലയിലാണ്. അത് ബിരിയാണി ഷോപ്പാണ്. മുസ്തഫ എന്ന് പേരുള്ള ഷെഫ് ആണ് അവിടെ ബിരിയാണിയുടെ മേൽനോട്ടം… മുസ്തഫ ചേട്ടന്റെ ബിരിയാണി കഴിക്കാത്തവർ ആ നാട്ടിൽ ഉണ്ടാവില്ല… അത്രയ്ക്ക് രുചിയാണ്. മുസ്തഫ ചേട്ടന്റെ വീട് കോഴിക്കോടാണ്… പക്ഷേ വർഷങ്ങളായി പുള്ളി ഇവിടെയാണ്. പലസ്ഥലങ്ങളിലായി മൊത്തം പതിനെട്ട് ഷോപ്പുകൾ ആനി നടത്തുന്നുണ്ട്.. ഓരോ കടയിലും വൈവിധ്യം പുലർത്താൻ ആനി മാഡം പ്രത്യേകം ശ്രദ്ധിക്കും.. അതാണ് അവരുടെ വിജയം.” മാലിനി…. ഡ്രൈവറോട് വരാൻ പറയൂ… ഫുഡ് കഴിച്ചിട്ട് പോകാം “… മാലിനിയും ഡ്രൈവറും ഫുഡ് ഓർഡർ ചെയ്ത് ഇരുന്നപ്പോൾ ആനി അവളുടെ സ്വന്തം സ്ഥലത്ത് പോയി ഇരുന്നു. ആനി മാഡത്തിന് മാത്രമായിട്ട് ഒരു ഇരിപ്പിടം ഉണ്ട്. ദോശ ഓർഡർ ചെയ്തു ആനി ഇരുന്നു.
ഉള്ളി ദോശ ആണ് ആനിയുടെ ഫേവറിറ്റ്… ആനി മാഡം എപ്പോ വന്നാലും അതുമാത്രമേ ഓർഡർ ചെയ്യൂ.ആനി ഉള്ളി ദോശ ചമ്മന്തിയിൽ മുക്കി വായിലേക്ക് വെച്ചു.. കണ്ണുകളടച്ച് അതിന്റെ രുചി ആസ്വദിച്ചു.. എത്ര ടെൻഷൻ ആയാലും ഇവിടെ വന്ന് ഉള്ള ദോശ കഴിച്ചാൽ ആനി ഒക്കെയാവും.
അന്നത്തെ ആ സംഭവത്തിന് ശേഷം സ്വന്തം വീട്ടിൽ പോലും സ്ഥാനമുണ്ടായിരുന്നില്ല.. എല്ലാവരുടെയും കാലുപിടിച്ച് സ്വന്തം വീട്ടിൽ തന്നെ കുറച്ചുനാൾ നിന്നു.. തന്റെ പദ്ധതികൾ മുഴുവനായി വിജയിച്ചില്ലെങ്കിലും ആനിക്ക് പേരുദോഷം ഉണ്ടാക്കാൻ ടോമിച്ചൻ കഴിഞ്ഞു … അതിലൂടെ വിവാഹമോചനവും.

എങ്കിലും ആനിയുടെ സ്വന്തം വീട്ടുകാരെ സ്വാധീനിച്ച്, ആനിക്ക് മറ്റൊരു ജീവിതം ഉണ്ടാക്കിക്കൊടുത്തപ്പോഴാണ് അയാൾക്ക് സമാധാനമായത്. അവളുടെ ജീവിതം എന്നന്നേക്കുമായി തകർക്കാനുള്ള അയാളുടെ ഗൂഢതന്ത്രം . അങ്ങനെ എല്ലാവരും ഉപേക്ഷിച്ച തകർന്നുപോയടത്തുനിന്നുമാണ് ആനി ഇവിടം വരെ എത്തിയത്…. ആനി ഓർത്തു.
ചെറുപ്പം മുതലേ പാചകത്തോട് ഒരു പ്രത്യേക ആഗ്രഹമുണ്ടായിരുന്നു.. ഡിഗ്രിക്ക് പഠിക്കുമ്പോൾ പോലും പ്രത്യേക ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നതിനു പഠിക്കുന്നതിനും വലിയ ഇഷ്ടമായിരുന്നു… കട നടത്തുന്നതിനെക്കുറിച്ച് ഒക്കെ വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി ചിരിച്ചു… അവസാനം അപ്പം ഉണ്ടാക്കി വിറ്റാൽ ഓ എന്ന് വരെ ചിന്തിച്ചു…അതാവുമ്പോ ആരെയും ആശ്രയിക്കേണ്ടല്ലോ… അതൊന്നും നടന്നില്ലെങ്കിലും ഡിഗ്രിക്ക് ശേഷം ഫാഷൻ ഡിസൈനിങ് പഠിക്കാൻ സാധിച്ചു.. അത് മറ്റൊരു ആഗ്രഹമായിരുന്നു. എങ്കിലും ജോലിക്ക് വിടില്ല എന്ന് അപ്പൻ പറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ടോമിച്ചൻ വിവാഹാലോചന വരുന്നത്.” മാഡം, ഹോസ്പിറ്റലിൽ നിന്ന് എബിൻ ഡോക്ടർ വിളിക്കുന്നുണ്ട് … “മലിനിയുടെ ശബ്ദം ആനിയെ ഓർമ്മയിൽ നിന്നും ഉണർത്തി.” ശരി പോവാം..” ആനി അവിടെ നിന്ന് ഇറങ്ങി ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഹോസ്പിറ്റലിൽ എത്തിയ ഉടനെ എബിൻ ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു.
അവിടെ സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ടായിരുന്നു.. ഇരുനിറം ആണെങ്കിലും സുന്ദരൻ.. ക്ലീൻഷേവ്… ഡോക്ടർ എബിൻ ജോസഫ് മാളിയേക്കൽ.

” എന്താ എബിൻ …..എന്തെങ്കിലും അത്യാവശ്യം ഉണ്ടോ.. നീ വിളിച്ചു എന്ന് മാലിനി പറഞ്ഞു “.” ആ… ആന്റി വിളിച്ചു… ആന്റി എന്താ ലേറ്റ് ആയത്…..എനി പ്രോബ്ലം..” ഒന്നുമില്ല എബി…ഐ ആം ഓക്കേ.” സാലറി ഡീറ്റെയിൽസ് ഒക്കെ ആന്റിക്ക് ഷെയർ ചെയ്തിട്ടുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് നോക്കണേ… “അതിന്റെ ആവശ്യമൊന്നുമില്ല എബി… അല്ലെങ്കിലും നീ പെർഫെക്റ്റ് അല്ലേ..” ചുമ്മാ ഇരിക്കട്ടെ ആന്റി… ആന്റിക്ക് മാത്രമല്ല… ടോമിച്ചൻ അങ്കിൾനും എന്റെ പപ്പയ്ക്കും” എന്നാൽ ഞാൻ ഇറങ്ങിക്കോട്ടെ എബി… ഒരു തലവേദന… “” ഓക്കേ ആന്റി… ആ പിന്നെ ഒരു കാര്യം… എനിക്ക് നാളെ ഒരു കോൺഫറൻസ് ഉണ്ട് ഡോക്ടേഴ്സ് മീറ്റ്… അതുകൊണ്ട് ഇന്ന് വൈകിട്ട് പോണം.. രണ്ടു ദിവസം ഞാൻ കാണില്ല” ആ അത് നീ എന്നോട് പറഞ്ഞിരുന്നല്ലോഞാൻ ഓർക്കുന്നുണ്ട്.” യു ക്യാരി ഓൺ.. ആനി തിരിച്ചു വീട്ടിലേക്ക് പോയി.. മാലിനിയെ ടെക്സ്റ്റൈൽസ് ലേ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ചതിനു ശേഷം.

ആനി കോളിംഗ് ബെൽ അടിച്ചതിനുശേഷം വെയിറ്റ് ചെയ്തു … വീണ്ടും ബെല്ലടിച്ചിട്ടും തുറക്കാത്തതിനാൽ ആനി വാതിൽ തള്ളി നോക്കി. അത് തുറന്നു വന്നു… ചാരി ഇട്ടിട്ട് ഉണ്ടായിരുന്നുള്ളൂ … ആരെയും കാണാത്തതിനാൽ അവർ വേഗം ബാൽക്കണിയിലേക്ക് നടന്നു ബാൽക്കണിയിൽ ചാരുകസേരയിൽ ചാരി ഉറങ്ങുന്ന ആളെ വിളിച്ചു കൊണ്ട് അവൾ ചോദിച്ചു..”ഇതെന്താ ഇവിടെ ഇരുന്ന് ഉറങ്ങുന്നത്…? ” ആ നീ വന്നോ ഇതെന്താ നേരത്തെ… ഞാൻ വെറുതെ കിടന്നുറങ്ങിപ്പോയി.. അയാൾ ഭവ്യതയോട കൂടി പറഞ്ഞു. ഒരു തലവേദന…. നേരത്തെ പോന്നു.. അവൾ പറഞ്ഞു കൊണ്ട് മുറിയിലേക്ക് നടന്നു.അവൾ പോവുന്നത് നോക്കി അയാൾ നിന്നു..ആലത്തറ ഭദ്രൻ……തുടരും….