രചന – വൈദേഹി വൈഗ
“വീടെത്തി മനു.. ഇറങ്ങിക്കോ “എന്തോ… ഇപ്പഴും ആ ചമ്മല് മാറിയിട്ടില്ല…”മം.. നിനക്കുള്ളത് ഞാൻ വഴിയേ തന്നോളാം … “”എനിക്കോ.. ഞാൻ പറഞ്ഞോ നിന്നോട് അങ്ങേരെ പോയി ചീത്ത വിളിക്കാൻ… ”
“അങ്ങനെ പറഞ്ഞില്ലെങ്കിലും എനിക്ക് രണ്ടു കിട്ടാൻ വേണ്ടിയല്ലേ നീ അയാള് പോലീസ് ആണെന്ന് എന്നോട് പറയാതിരുന്നേ… “”അതേടി.. അങ്ങനെങ്കിൽ അങ്ങനെ… അയാള് പോലീസ് ആണെന്ന് അറിയുമ്പോഴുള്ള നിന്റെ ഈ അവലിൽ കുത്തിയ പഴം പോലുള്ള മോന്ത കാണാൻ വേണ്ടി തന്നെയാ… “”ഹ്മ്മ്… എടുത്തോണ്ട് പോടാ നിന്റെ ഈ പാട്ട വണ്ടി… “നീ പോടീ ചക്കക്കുരു… “വീട്ടിൽ കേറി നേരെ ചെന്നു കട്ടിലിൽ വീണു…അയാളെ ഇനി ഒരിക്കലും എന്റെ മുന്നിൽ കൊണ്ട് വന്നേക്കല്ലേ… എന്തൊക്കെയാ ഞാൻ പറഞ്ഞു കൂട്ടിയത്… ആദ്യത്തെത് പോട്ടെന്നു വെക്കാം.. രണ്ടാമതും പോയി തുല്ലുകൂടേണ്ട ആവശ്യം ഇല്ലാരുന്നു…
എന്തൊക്കെയോ ആലോചിച്ചു എപ്പഴോ ഉറങ്ങി പോയി…
****
“മനൂ.. എന്ത് ഉറക്കാടി… എണീറ്റു പോയി കുളിക്കു കുട്ടി… ഞാൻ അത്താഴം എടുത്തു വെക്കാം… “”ആ.. ഞാൻ വന്നോളാം.. അമ്മ ചെല്ല്.. “കുളിച്ചു ഫ്രഷായി താഴേക്കു ചെന്നു… അച്ഛനും മുത്തശ്ശിയും ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടുണ്ട്…എന്താ മോളെ.. പതിവില്ലാത്തൊരു കിടത്തം… “ഏയ്യ് ഒന്നുല്ലച്ഛാ… ഷീണം വന്നപ്പോ…. “മം ”
ഭക്ഷണം കഴിച്ചു നേരെ ബാൽക്കണിയിൽ ചെന്നിരുന്നു… നാളെ കളക്ടറേറ്റ് മാർച്ച് ഉണ്ട്… മന്ത്രി ശ്രീധരനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചു….
****
‘മന്ത്രി ശ്രീധരനെ വിട്ടയക്കുക.. പോലീസ് നീതി പാലിക്കുക. ‘കക്ടറേറ്റിന് മുന്നിൽ മുദ്രവാക്ക്യം ഉയർന്നു കേട്ടു… ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സിരകളിലേക്ക് രക്തം തിളച്ചു കയറി…വാക്കുകളെ മുയർച്ചയേറിയ വാളുകളാക്കി പ്രതികരിച്ച ഞങ്ങൾക്കിടയിൽനിന്നും ഏതോ ഒരുത്തൻ നെറികേട് കാട്ടി…സുരക്ഷയ്ക്ക് നിന്നിരുന്ന പോലീസുകാർക്ക് നേരെ കല്ലേറ്….ജലപീരങ്കിയും ലാത്തിചാര്ജും തുടങ്ങാൻ പിന്നെ അതികം സമയം വേണ്ടി വന്നില്ല…”ആഹ്… “അതിൽ ഒരു പോലീസുകാരൻ ലാത്തി എനിക്ക് നേരെ വീശി… വീണ്ടും വീണ്ടും തുടർന്ന്…പിടിച്ചു നിൽക്കാൻ പറ്റുന്നില്ല… എങ്കിലും തിരിഞ്ഞോടാൻ ഈ മനോമി തയ്യാറല്ല….
“ഡോ അവളെ വിട്… “പറഞ്ഞു തീരും മുന്നേ എന്റെ കൈയിൽ ശക്തിയായി പിടിച്ചു വലിച്ചു കൊണ്ട് ആ തിരക്കിൽ നിന്നും മാറി നടന്നു…കൈയിൽ നിന്നും വിടെടോ… “അതും പറഞ്ഞു അയാളെ നോക്കിയ ഞാൻ ആ മുഖം കണ്ടു ഒന്നു ഞെട്ടി… എന്നാലെ തല്ലുകൂടിയ പോലീസുകാരൻ… വരുൺ…”ഡോ.. വിടെടോ… ഇയാളെന്തിനാ എന്നേ ഇങ്ങോട്ട് കൊണ്ട് വന്നത്… എന്റെ കൈയിൽ കയറി പിടിച്ചാലുണ്ടല്ലോ…. “”ചീ.. നിർത്തേടി… നിനക്കൊക്കെ അന്നം എല്ലിന്റടിയിൽ കുത്തുന്നുണ്ടോ…. ഉണ്ടാവും.. അതാണല്ലോ ഇവിടെ കിടന്നിങ്ങനെ അലറുന്നത്…. “”അതിനു സാറിനെന്താ നഷ്ട്ടം… മന്ത്രിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചാല് നട്ടെല്ലുള്ള പിള്ളേരാണെങ്കിൽ ഇത് പോലെ പ്രതികരിച്ചുനിരിക്കും…. “”അതികം ഡയലോഗ് ഒന്നും വേണ്ട… പറഞ്ഞത് അനുസരിച്ചാൽ മതി.. അതിനിടയിലേക്ക് താൻ ഇനി പോവരുത്… “”അത് പറഞ്ഞാൽ പറ്റില്ല.. എന്നേ വിശ്വസിച്ചു വന്ന എന്റെ ഫ്രണ്ട്സ് ഉണ്ട് അതിൽ.. അവരെ അതിനിടയിലാക്കിയിട്ട് എനിക്ക് രക്ഷപെടണ്ട… സാർ മാറിയട്ടെ… ”
“എന്നാ ചെല്ല്.. അഴിമതി കേസിൽ അകത്തായ നിന്റെ മന്ത്രിയെയും രക്ഷിക്ക്… സ്വന്തം മോള് ലാത്തിചാർജറ്റു പിടയുന്നത് നിന്നെ വിശ്വസിച്ചു കോളേജിലേക്ക് അയക്കുന്ന അച്ഛനും അമ്മയും കാണുമെന്നു നി മറക്കണ്ട…. ”
പോവാൻ നിന്ന ഞാൻ അത് കേട്ടു ഒരുനിമിഷം നിന്ന് പോയി… തന്നെ ഒരു ഉറുമ്പ് കടിച്ചാൽ പോലും വേദനിക്കുന്ന എന്റെ അച്ഛനും അമ്മയും ഇത് കണ്ടാൽ സഹിക്കാൻ പറ്റില്ല…എന്തെ.. നിനക്ക് പോവണ്ടേ… “തിരിഞ്ഞു നിന്ന എന്നേ പിടിച്ചു അങ്ങേരുടെ നേരെ നിർത്തി അത് ചോദിച്ചപ്പോ ഉത്തരം ഇല്ലാതെ തലകുനിച്ചു നിൽക്കാനേ എനിക്കയുള്ളു… “ഇതിനൊക്കെ ഇറങ്ങി തിരിക്കുമ്പോ എല്ലുമുറിയെ പണിയെടുത്തു പഠിക്കാനയക്കുന്ന നിന്റെ അച്ഛനെ പറ്റി നി എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ… നിന്റെ അമ്മയെ പറ്റി… “”മതി.. നിർത്തിക്കെ… എനിക്കിനിയൊന്നും കേൾക്കണ്ട…. ” “ഇല്ല.. നി കേൾക്കണം…നിന്നെ ഒരു ദിവസത്തെ പരിചയം മാത്രമേ ഉള്ളു എങ്കിലും ഇവിടെ കിടന്നു തല്ലുകൊള്ളുന്നത് എന്തോ കാണാൻ വയ്യ… നിയൊക്കെ എവിടെ കിടന്നു ചാവുമ്പോൾ ഉന്നതരുടെ മക്കളെ പറ്റി ചിന്തിച്ചിട്ടുണ്ടോ… അവരൊക്കെ ഇവിടെ എങ്ങനെ പഠിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ… ഇല്ലെങ്കിൽ ചിന്തിക്കണം… പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരച്ഛന്റെയും അമ്മയുടെയും മകളാണെങ്കിൽ ഇതൊക്കെ ചിന്തിക്കണം…. ”
ഇയാളു പറഞ്ഞതൊക്കെയും ശെരിയാണ്… ഈ കാര്യത്തിൽ ഇതുവരെ ഞാൻ എന്റെ അച്ഛനേം അമ്മയെയും പറ്റി ചിന്തിച്ചിട്ടില്ല…. അറിയാതെ കണ്ണുനീർ പൊടിഞ്ഞു…”ഇപ്പോ കണ്ണീരൊലിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല… ഇനിയെങ്കിലും ചിന്തിക്ക്…””അ.. അത്…. “ഞാൻ എന്തെങ്കിലും പറയും മുന്നേ ഒരു പോലീസുകാരൻ അവിടേക്കു ഓടി വന്നു…”വരുൺ സാറേ… കോൺസ്റ്റബിൾ വിശ്വേട്ടന് കുത്തേറ്റു…. ”
കേട്ടയുടനെ ആള് എന്നേ തറപ്പിച്ചൊരു നോട്ടം നോക്കി ആ പോലീസുകാരന്റെ പിന്നാലെ പോയി….
***
എത്ര സമയം അവിടെ അങ്ങനെ നിന്നെന്നറിയില്ല…വരുൺ സാർ പറഞ്ഞ കാര്യങ്ങളൊക്കെയും വീണ്ടും വീണ്ടും എന്റെ തലയെ ചുട്ടുപൊള്ളിക്കുന്നു…
ജനിപ്പിച്ചവരെ കണ്ണീരിലാഴ്ത്തി ജീവിക്കുന്നതിലും ഒരു അർത്ഥം ഇല്ലാലോ…ഹോസ്പിറ്റലിൽ ആയ ആ പോലീസുകാരനെ ഒന്നു കാണണം….
****
ഐ സി യു വിന്റെ മുന്നിൽ തന്നെ വരുൺ സാർ നിൽക്കുന്നുണ്ട്… കൂടെ രണ്ടു പോലീസുകാരും…”മം എന്താ എവിടെ… ”
അയാള് കനത്തിൽ എന്നോട് ചോദിച്ചു…
“അത്… ആ പോലീസുകാരന് എങ്ങനെ ഉണ്ട്… “”ഇപ്പോ കുഴപ്പം ഇല്ല.. എങ്കിലും റൂമിലേക്ക് മാറ്റാറായിട്ടിട്ടില്ല…. “”മം… ”
എന്തോ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ….
“താൻ വാ… “വരുൺ സാർ പുറത്തേക്കു നടന്നു.. പിന്നാലെ അനുസരണയുള്ള കുട്ടിയെ പോലെ ഞാനും..”ഇതാടോ ഒരു പോലീസുകാരന്റെ ജീവിതം… തല്ലും കുത്തും സ്വന്തം നെഞ്ചത്ത് ഏറ്റു വാങ്ങണം… “”മം… “”ഇത്രയയൊക്കെ ആയിട്ടും ഞാൻ തന്റെ പേര് ചോദിച്ചില്ല.. എന്താ പേര്…? “”മനോമി… “”മം… തന്റെ സംസാരം എവിടെ പോയി.. അൽപ്പം മുന്നേ കണ്ട ആൾ അല്ലാലോ… “”മം.. ഞാൻ പോവട്ടെ എന്നാ… “”ഞാൻ കൊണ്ട് വിടാം… “”വേണ്ട ഞാൻ ബസിനു പോയികൊളാം.. ”
അവിടെ നിന്നും ഇറങ്ങുമ്പോൾ ശിരസു കുറ്റബോധത്താൽ കുനിഞ്ഞിരുന്നു…. ഒപ്പം മറ്റെന്തിന്റെയോ ഒരു തുടക്കവും…….തുടരും….

by