18/04/2026

നീ മാത്രം : ഭാഗം 12

രചന – വൈദേഹി ദേഹി

വെളുപ്പിന് 4 മണി ആയി വിനയ് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോ… ബാഗ്ഗേജ് ക്ലിയർൻസ് കഴിഞ്ഞു ഇറങ്ങി വന്ന വിനയ് പുറത്ത് നിന്ന് കൈ പൊക്കി കാണിച്ച നവിയെ കണ്ടു അങ്ങോട്ട് ചെന്നു… അളിയാ… ഡാ വാൽമാക്രി നീ ജിമ്മിൽ ഒക്കെ പോയ്‌ അങ്ങ് ലുക്ക്‌ ആയല്ലോ… ഓഹ് പറയുന്ന ആൾ പിന്നെ ഇത് എന്തോന്ന്… നിങ്ങളിത്ര ഗ്ലാമർ ആകാൻ എന്ത് മരുന്ന മനുഷ്യ ഈ കാച്ചുന്നെ… പോടാ പോടാ… എന്നും പറഞ്ഞു രണ്ടുപേരുടെ ബാഗൊക്കെ കാറിൽ വെച്ചു വീട്ടിലേക്കു തിരിച്ചു… അല്ല നീയെന്താ പെട്ടന്ന് ഒരു അറിയിപ്പുമില്ലാണ്ട് ഇങ്ങോട് പോന്നെ… ഓഹ് മുൻകൂട്ടി അറിയിച്ചിട്ടു വരാൻ ഇതെന്തോന്ന് ഭാരത് ജോടോ യാത്രയോ… ഞാനും ഈ നാട്ടിൽ കളിച്ചു വളർന്ന മനുഷ്യൻ ആണ് ഹേ… അല്ല വരുൺ വിളിച്ചപ്പോ പറഞ്ഞു നിനക്കിപ്പോ നാട്ടിൽ പോണോന്ന് പറഞ്ഞു നീ കയറുപൊട്ടിക്കുവാരുന്നെന്ന്… എന്റെ പൊന്നു നവിയേട്ടാ…ഒന്നാമത്തെ കാര്യം നമ്മളി നാട്ടിൽ ജനിച്ചു വളർന്നിട്ട് അവിടെ പോയാൽ ആകെ ബോർ ആണ്…

ഇവിടൊന്നുമില്ലേ നമ്മുടെ സ്വാതന്ത്ര്യത്തിന് നല്ല പെൺപിള്ളേരെ വായിനോക്കുവേലും ചെയ്യാലോ… അവിടെ ചെന്ന് തുണിയിടാത്ത മദാമ്മമാരെ കണ്ടു മടുത്തു…പിന്നെ രണ്ടാമത്തെ കാര്യം… ഞാൻ വരുന്നെന്നെങ്ങാനും നേരത്തെ പറഞ്ഞിരുന്നേ ആ ദേവിപിശാശ് ഒരു ലിസ്റ്റ് തന്നെ എനിക്കയ്ച്ചു തന്നു എന്നെ മുടിപ്പിച്ചേനെ… വരുണേട്ടൻ അറിഞ്ഞാലും മതിയല്ലോ… അവൾ അറിയുന്നെനു തുല്യമാ… അതാ ഞാൻ വളരെ സീക്രെട് ആയിട്ട് വെച്ചത്… ഉവ്വുവ്വേ… ഒന്നുമില്ലാണ്ട് നീ അങ്ങോട്ട് ചെല്ല്… നിന്നെ അവളാ കുളത്തിലോട്ട് എറിയും.. അഹ് അതൊക്കെ ഇരിക്കട്ടെ…എങ്ങനെ ഉണ്ട് നവിയേട്ട നിങ്ങടെ പഠിപ്പീരൊക്കെ… നല്ലോണം നടക്കുന്നുണ്ടല്ലോ അല്ലേ… അതെന്താടാ നീ അങ്ങനെ ചോദിച്ചേ… അല്ല ഒരുത്തി വിളിച്ചാൽ നിങ്ങളെ തെറി പറയാനെ ഉള്ളെ അവൾക്കു നേരം… ഇത് കേട്ട നവിയുടെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു… അവൾക് ഞാൻ നല്ലരീതിയിൽ ഉള്ള പഠിപ്പീര് ഇന്നലെ അങ്ങോട്ട് തുടങ്ങിതെ ഉള്ളു മോനെ… ഈ രീതിയിൽ പഠിപ്പിച്ചാലേ അവളെ നേരെയാക്കാൻ പറ്റുള്ളൂ… അതേത് രീതി… അതൊക്കെ ഉണ്ട്… ഓഹ് നമുക്ക് പിന്നെ പണ്ടേ ഈ പഠിത്തവും പഠിപീരും ഒന്നും വല്യ താല്പര്യം ഇല്ലാത്തോണ്ട് ഇതൊന്നും വല്യ പിടി ഇല്ലെ… അതോണ്ട് നമ്മളെ വിട്ടേക്ക്… ഈൗ…

• രാവിലെ ഉറക്കം ഉണർന്ന നന്ദുന് കണ്ണുകളിൽ നല്ല നീറ്റൽ തോന്നി… രാത്രി മുഴുവൻ കരഞ്ഞതിന്റെ ആകും… അപ്പോഴാണ് രാവിലെ ദേവിയുടെ വീട്ടിലേക്ക് പോകുന്ന കാര്യം അവൾ ഓർത്തത്…ഈ കോലത്തിൽ അങ്ങോട്ട് ചെന്നാൽ അവൾക്കു കാര്യം മനസ്സിലാകും…അത്കൊണ്ട് കുളിച്ച് റെഡി ആയി പോകാം… എന്നും പറഞ്ഞു നന്ദു കുളിക്കാനായി ബാത്‌റൂമിൽ കേറി… എന്തോ ഒന്ന് പൊത്തോന്നു പറഞ്ഞു തന്റെ കട്ടിലിലേക്ക് വന്നു വീഴുന്ന സൗണ്ട് കേട്ടാണ് ദേവി ഞെട്ടി ഉണർന്നത്… നോക്കിയപ്പോ ദേണ്ടെ കിടക്കുന്നു നമ്മുടെ കനേഡിയൻ വാല തൊട്ട് അപ്പുറത്… ടാ മരപ്പട്ടി… നീയെപ്പോ വന്നു… പോത്തു പോലെ കിടന്ന് ഉറങ്ങുമ്പോ ഓർക്കണം… പിന്നെ നീ വരുന്നെന്നും പറഞ്ഞു ഞാൻ താലപ്പൊലിം കൊണ്ട് നിക്കാം… നിക്കണമെടി നിക്കണം… അയ്യടാ നിന്റെ മറ്റവളോട് പോയി പറയെടാ… ഓഹ് അതൊക്കെ ഭയങ്കര മെനക്കെടാന്നേ…അല്ലടി നന്ദു വരില്ലേ… എന്താടാ…വന്നപ്പോഴേ അവളോട് വഴക്കിടാഞ്ഞു വയ്യേ നിനക്ക്… ഒഞ്ഞു പോടീ…പറയുന്ന കേട്ട തോന്നും അവള് എന്റടുത്തു പിന്നെ നല്ല മര്യാദക്കാ സംസാരിക്കുന്നെന്ന്… ഓഹ് രണ്ടും കണക്കാ…ആഹ് അത് വിട് നിന്റെ ബാഗ് തുറന്നെ… എന്തൊക്കെയാ കൊണ്ട് വന്നേക്കുന്നെന്ന് കാണട്ടെ…

അയ്യടി മനമേ… പോയി പല്ലുതേച്ചിട്ടേലും വാടി… നാറിട്ട് പാടില്ല… നീ പോടാ മാങ്ങാണ്ടിതലയാ…നീ പല്ല് തേക്കാണ്ട് വാ തുറന്നാ പിന്നെ മുല്ലപൂന്റെ മണം ആണല്ലോ… പ്വോഡി…ഞാൻ പോയി ആദ്യം ചെറിയമ്മ എനിക്കെന്താ സ്പെഷ്യൽ ഉണ്ടാക്കി വെച്ചേക്കുന്നെന്ന് നോക്കട്ടെ… അതും പറഞ്ഞു വിനയ് കട്ടിലേന്ന് ചാടി ഇറങ്ങി അടുക്കളയിലോട്ട് ഓടി… അതേ… വേഗം വന്നാൽ നിനക്കുള്ളത് കിട്ടുമേ… ഇല്ലേ ഞാൻ എടുത്ത് കഴിക്കും നിന്റെം കൂടെ… വിനയ് അവിടെ നിന്ന് വിളിച്ചു പറഞ്ഞു… ഓഹ് ഗോഡ് ഇനിം ലേറ്റ് ആയാൽ ആ തീറ്റപണ്ടാരം എനിക്കുള്ളത് കൂടെ എടുത്ത് കഴിക്കും… നോ… എന്നും പറഞ്ഞു ദേവി പല്ലുതേക്കാൻ ആയിട്ട് ഓടി…

കുളി കഴിഞ്ഞിറങ്ങി റെഡി ആയിട്ട് നന്ദു താഴോട്ട് ചെന്നപ്പോ നവി കോളേജിൽ പോകാൻ റെഡി ആയിട്ട് ഡൈനിംഗ് ടേബിളിൽ ഇരുന്നു ഫുഡ്‌ കഴിക്കുവാരുന്നു… നന്ദു ഒരു ചിരിയോടെ ചെന്നു അവൾക്കു വെച്ചിരുന്ന ചായ എടുത്തു അവന്റെ അപ്പുറത്ത്‌ ചെന്നിരുന്നു കുടിക്കാൻ തുടങ്ങി… തലവേദന കുറഞ്ഞോ മോളെ… മ്മ്… കുറഞ്ഞേട്ട… അല്ല നീയിത് എങ്ങോട്ടാ രാവിലെ… ഇന്ന് കോളേജിൽ പോണില്ലേ… അങ്ങോട്ട് വന്നാ മാലതി അവളോട് ചോദിച്ചു… ഇന്നിവൾ പോകുവോ അമ്മേ…തല ഇല്ലാണ്ട് വാല് മാത്രം ആയിട്ട് കോളേജിൽ പോയിട്ടെന്തിനാ… ദേ ഏട്ടാ… ആഹ് ഇന്നപ്പോ ദേവിമോൾ കാണത്തിലാരിക്കുവല്ലോ… വിനയ് വന്നൊണ്ട്… അതല്ലേ അമ്മേ ഇവൾ രാവിലെ അങ്ങോട്ട് പോകാൻ റെഡി ആയിട്ട് നിക്കുന്നെ… ആഹ് അതന്നെ… ഞാൻ ഇറങ്ങുവാ… ഡീ നീ കഴിച്ചിട്ട് പോ… എനിക്കെങ്ങും വേണ്ട അമ്മേടെ ദോഡ്ഡെലി… ഞാൻ അപ്പയുടെ നല്ല ചൂട് മസാലദോശ കഴിച്ചോളാം… എന്നും പറഞ്ഞു നന്ദു സ്കൂട്ടറിൽ നന്ദ്യരത്തേക്ക് ഇറങ്ങി…

നന്ദു ചെല്ലുമ്പോ ഉമ്മറത്തു ആരും ഉണ്ടാരുന്നില്ല… ശെടാ ഇതെന്താ കഥ… സാദാരണ കൃഷ്ണൻമാമ ഉമ്മറത്തിരുന്ന് പച്ചപ്പും ഹരിതാഭയും ഒക്കെ ആസ്വദിക്കേണ്ടതണല്ലോ… എന്നും പറഞ്ഞു അകത്തേക്ക് കാലു കുത്തിയത് മാത്രമേ നന്ദുന് ഓർമ ഉള്ളു… എന്തോ ഒന്ന് റോക്കറ്റ് വരുന്ന പോലെ വരുന്നത് മിന്നായം പോലൊന്നു കണ്ടു…പിന്നെ നോക്കുമ്പോ താൻ ആരുടെയോ മുകളിൽ താഴെ കിടക്കുവാണ്… എണിറ്റു മാറെടി കോപ്പേ… നന്ദു നോക്കിയപ്പോ താഴെ കിടന്നു വിനയ് അലറുവാണ്…നന്ദു പെട്ടന്ന് അവന്റെ മുകളിന്ന് ചാടി എണിറ്റു… എന്നെ തള്ളി ഇട്ടതും പോരാ… എന്നോട് കിടന്നു ചാടുന്നോടാ… വിനയ് നിലത്തുന്നു എണിറ്റു വന്നു… രണ്ടു മത്തങ്ങാ കണ്ണ് ഉണ്ടല്ലോടി നിനക്ക് കാണാൻ വയ്യേ ഞാൻ വരുന്നത്… ഒഞ്ഞു പോടാ… നിന്നെ കണ്ടോണ്ട് ഞാൻ തൊഴുതോണ്ട് മാറിനിക്കാം… ആ നിക്കെടി മാനത്തുക്കണ്ണി… പ്ഫാ… മാനത്തുകണ്ണി നിന്റെ മറ്റവളാട മഞ്ഞതവളെ… നിന്റെ മറ്റവനെ പോയി വിളിക്കെടി മഞ്ഞതവളെന്ന്… വിനയുടെ പിറകെ ഓടി വന്ന ദേവി കാണുന്നത് പരസ്പരം പോരുകോഴികളെ പോലെ നിക്കുന്ന നന്ദുനേം വിനുനേം ആണ്…

ദൈവമേ… രണ്ടുടെ തുടങ്ങി… എന്നും പറഞ്ഞു ദേവി ഓടി വന്നു നന്ദുനെ പിടിച്ചു… ഡീ നീയിങ്ങോട്ട് വന്നേ… എന്നെ വിടെടി… ഇവനോട്‌ ഞാൻ നല്ലത് നാല് പറയട്ടെ… പറയാൻ ഇങ്ങോട്ട് വാടി… എന്റെ നാക്ക് പിന്നെ മാങ്ങാ പറിക്കാൻ പോയേക്കുവാണല്ലോ… എന്റെ പൊന്നു വിനുട്ടാ ഒന്നു നിർത്തി… ഡീ നീ വന്നേ… എന്നും പറഞ്ഞു ദേവി നന്ദുനെ വലിച്ചോണ്ട് പോയി… പോകുന്നെന്റെ ഇടക് നന്ദു തിരിഞ്ഞു നോക്കിയപ്പോ വിനയ് ശബ്ദം ഇല്ലാണ്ട് പോടീ എന്നു പറഞ്ഞു… അത് പോലെ തന്നെ നന്ദു തിരിച്ചു പോടാന്നും പറഞ്ഞു പുച്ഛിച്ചു… വിടെടി എന്നെ… അവളെ വലിച്ചോണ്ട് പോയ ദേവിയുടെ കൈ തട്ടിയെറിഞ്ഞു നന്ദു അടുക്കളയിലോട്ട് ഓടി… ഹോ… അങ്ങനെ നടയടി കഴിഞ്ഞു… ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്റെ ഡിങ്കാ… ദേവി തലയ്ക്കു കൈകൊടുത്തു..

നിനക്കിപ്പോ എന്താ ശിവ ഇങ്ങനെ തോന്നാൻ… രാവിലെ ബ്രേക്ഫാസ്റ് കഴിച്ചോണ്ട് ഇരിക്കുമ്പോഴാരുന്നു മഹേശ്വർ ശിവയോട് ചോദിച്ചത്…ഇത് കേട്ട ശില്പയും പ്രഭയും ശിവയെ നോക്കി… ഒന്നുല്ല ഡാഡി… ഇവിടെ ചുമ്മാ ഇരിക്കണ്ടല്ലോന്ന് കരുതി… നിനക്ക് ബോർ അടിക്കുന്നുണ്ടേൽ ഓഫീസിലോട്ട് ചെല്ലരുതോ… ഡാഡിക്ക്‌ ഒരു ഹെല്പും ആകുമല്ലോ… പ്രഭ പറയുന്നത് കേട്ട് മഹേശ്വർ ശിവയെ നോക്കി… ഇല്ല മമ്മി… ഓഫീസ് അഡ്മിനിസ്ട്രേഷനോട് ഇപ്പോ എനിക്കൊരു ഇന്റെരെസ്റ്റും ഇല്ല… ടീച്ചിങ്ങിനോടാണ് ഇപ്പോ എനിക്കൊരു താല്പര്യം തോന്നുന്നത്… അതാ ഞാൻ ഡാഡിയോട് പറഞ്ഞത് ശില്പ പഠിക്കുന്ന കോളേജിൽ എന്നെ ഒന്ന് റിക്കമ്മെന്റ് ചെയ്യാൻ… ഡാഡിടെ ഫ്രണ്ട് അല്ലെ അവിടുത്തെ പ്രിൻസിപ്പൽ… മ് അതേ… ഞാൻ പറഞ്ഞിട്ടുണ്ട് നീ ഇന്ന് രാവിലെ ഒരു 10 മണി ആകുമ്പോ നിന്റെ സർട്ടിഫിക്കറ്റ്സ് എല്ലാമായി കോളേജിലോട്ടു ചെന്നാൽ മതി…

അതും പറഞ്ഞു അയാൾ കൈകഴുകാൻ ആയിപോയി… പിറകിന് പ്രഭയും… ഏട്ടാ… എന്താ ഏട്ടന്റെ മനസ്സിൽ… അവിടെ പഠിപ്പിക്കാൻ കേറീട്ടു എന്ത് ചെയ്യാനാ… ഏട്ടനെന്തേലും ചെയ്യണമെങ്കിൽ അത് ഞാൻ അവിടെ കേറിയാൽ മാത്രമേ നടക്കുള്ളു… അവളുമാരെ രണ്ടിനേം എന്റെ കയ്യിൽ കിട്ടണം… പക്ഷെ ഏട്ടാ… നവനീത് സാർ ഇല്ലേ അവിടെ… അപ്പോ പിന്നെ എങ്ങനാ… ശില്പ ഒരു സംശയത്തോടെ അവനോട് ചോദിച്ചു… നവനീതിന് ഒന്നും അറിയില്ല മോളെ…അവനിപ്പോഴും ഞാൻ അവന്റെ ആ പഴയ കൂട്ടുകാരനാ… അവളുമാർ എല്ലാം നവനീത് സാറിനോട് പറഞ്ഞിട്ടുണ്ടെങ്കിലോ? ഇല്ല ദേവിയും നന്ദും പറഞ്ഞിട്ടില്ല… പറയാൻ ആരുന്നേൽ അവർക്കന്നു… ആ ദിവസം തന്നെ പറയാമാരുന്നു…അവരത് ചെയ്തില്ലലോ… ഇങ്ങനെ ഒരു സംഭവം നടന്നത് അറിയുന്നത് അവർ 4 പേർക്ക് മാത്രമാ… അതിൽ നവനീത് ഇല്ല… മ്മ്മ്…എന്താണെങ്കിലും സൂക്ഷിക്കണം ഏട്ടാ…എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അന്നത്തെ പോലെ ആകില്ല… അത് മാത്രവുമല്ല ഏട്ടന് നന്ദുനേം എനിക്ക് നവനീത് സാറിനേം എന്നന്നെക്കുമായി നഷ്ടപ്പെടും… അതോർമ വേണം… അതും പറഞ്ഞു ശില്പ കൈകഴുകാൻ എണിറ്റു… ഇല്ല മോളെ… ഇനി ഒരു തോൽവി… അതി ശിവക്കുണ്ടാവില്ല… ഞാൻ ആഗ്രഹിക്കുന്ന പോലെ നന്ദുനെ എനിക്ക് കിട്ടും… എന്നന്നേക്കുമായി തന്നെ…നിനക്ക് നവനീതിനേം… അതിനു തടസ്സമായി നിക്കുന്ന ആ ദേവിയെ ഞാൻ തുടച്ചു നീക്കും…ഈ ഭൂമിന്നു തന്നെ… ഇരയെ കയ്യിൽ കിട്ടിയ വേട്ടക്കാരന്റെ ക്രൗര്യത്തോടെ ശിവ പറഞ്ഞു… ………………. തുടരും……………..