18/04/2026

നിറം : ഭാഗം 33

രചന – അമീന

“ഞാനും അച്ഛന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു “…. ഞങ്ങളെ പിൻ തുടർന്ന് വരരുത് അപേക്ഷയാണ്…. അവരെ നോക്കിയൊന്ന് കൈയ് കൂപ്പി കൊണ്ട് അവൾ അകത്തേക്ക് കേറിപ്പോയി…. കേട്ടല്ലോ…. ഇനി ഇവിടെ നിൽക്കുന്നതിൽ പ്രേതെകിച്ചു ഗുണമൊന്നും ഇല്ല…. പെങ്ങളുടെ ബന്ധം വെച്ച് വേണമെങ്കിൽ ഒരു ഗ്ലാസ്‌ ചായ കുടിച്ചിട്ട് പോകാം….. അയാളെ ഒന്ന് ദയനീയമായി നോക്കികൊണ്ട് ഇരുവരും പടിയിറങ്ങി…… ********** ശ്രീദേവി നീയിങ്ങനെ കരഞ്ഞു കുളമ്മാകാതെ, ഹരി വീട്ടിൽ ഉണ്ടാവും നിന്റെയി മുഖം കണ്ടാൽ അവനു സംശയം തോന്നും…. ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തോണ്ട് കൃഷ്ണൻ അത്രയും പറഞ്ഞു നിർത്തിയതും ശ്രീദേവി കണ്ണുകൾ തുടച്ചു…. ശെരിക്കും നമ്മൾ പാപികളാണ്, ദൈവം പോലും നമ്മളോട് പൊറുക്കില്ല…. കണ്ടില്ലേ നമ്മുടെ മോന്റെ അവസ്ഥ പണം മനുഷ്യനെ പിശാച് ആക്കുമെന്ന് പറയുന്നത് എത്ര ശെരിയാണ്….. എല്ലാം കേട്ട് കൊണ്ട് കൃഷ്ണൻ വീട്ടിലേക്ക് വണ്ടി തിരിച്ചു…..

ഉമ്മറത്തു വണ്ടി വന്ന് നിന്നതും ലക്ഷ്മി ഡോർ തുറന്ന് കൊടുത്തു…. കുഞ്ഞ് ഉറങ്ങിയോ ലക്ഷ്മി…. (ശ്രീദേവി ) ഉവ്…. ഭക്ഷണം എടുത്ത് വെക്കട്ടെ…. ഇപ്പൊ വേണ്ട ഞാനൊന്ന് കുഞ്ഞിന്റെ അടുത്തേക്ക് ചെല്ലട്ടെ….. ഹ്മ്മ്…. ശ്രീദേവിയും കൃഷ്ണനും റൂമിലേക്ക് നടന്നു…. അമ്മേ അച്ഛാ, എന്ത് പറഞ്ഞു അപ്പു… ആകാംഷയോടെ ശ്രീജ ഇരുവരുടെയും മുഖത്തേക്ക് നോക്കി….. അവരുടെ മുഖത്തെ ഭാവം അവൾക്ക് ഏറെ കുറെ കാര്യങ്ങൾ മനസിലാക്കാൻ സഹായിച്ചു. ഇനി അവൾ ഇങ്ങോട്ട് വരില്ലല്ലേ അച്ഛാ, അത്രയിക്കും അനുഭവിച്ചില്ലേ അവൾ…… “ഹരിയെങ്കിലും ആ പെണ്ണിനെ മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷെ മങ്കലത്തു അല്ലെങ്കിൽ മറ്റെവിടെയെങ്കിലും അവനു അപ്പുവുമായി ജീവിക്കാമായിരുന്നു…. കുഞ്ഞിന്റെ പുറത്തു തട്ടിക്കൊണ്ടു ശ്രീജ ഇരുവരെയും രൂക്ഷമായി നോക്കി….. നിങ്ങൾ എന്ത് നേടി എന്നിട്ട്, മകന്റെ സന്തോഷത്തിന് കൂട്ടു നിക്കാതെ പണത്തിന്റെ പുറകെ പോയിട്ട് ഇന്ന് ആ പണം നിങ്ങൾക്ക് സമാധാനം തരുന്നുണ്ടോ….. ഈ പറയുന്ന അഭിമാനവും കുടുംബം മഹിമയും പൊക്കി പിടിച്ചോണ്ട് നടക്കുന്ന അമ്മയും അപ്പുവിനെ പോലൊരു സാധു പെണ്ണലായിരുന്നോ…..

അവളുടെ അച്ഛന്റെ അതെ രക്തം തന്നെ അല്ലെ നിങ്ങളുടെ സിരയിലും ഓടുന്നത്, എന്നിട്ടും എന്തിനായിരുന്നു ഈ കടും പിടുത്തം….. അതെങ്ങനെ പണത്തിന്റെ മുന്പിൽ കണ്ണ് മഞ്ഞളിക്കുമല്ലോ….. പറയുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു….. നഷ്ട്ടം സ്വന്തം മകന് തന്നെയാണ്….. അത്രയും പറഞ്ഞു അവൾ കുഞ്ഞിനെയും കൊണ്ട് ബാൽകണിയിലേക്ക് നടന്നു….. അവരുടെ സംസാരം കെട്ട് നെഞ്ച് തകർന്ന് നിക്കുന്ന ഹരിയെ കാണാതെ എല്ലാരും പല ഭാഗത്തേക്ക് നടന്ന് നീങ്ങി…. ******** നിറഞ്ഞു തുളുമ്പിയ കണ്ണുകളെ കൈയ് തലം കൊണ്ട് അമർത്തി തുടച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്ന്….. എങ്ങോട്ട് എന്നില്ലാതെ കാർ ഓടി കൊണ്ടിരുന്നു….. മനസ്സിൽ അപ്പുവുന്റെ മുഖം മാത്രം തെളിഞ്ഞു നിക്കുന്നു….. ഓർമ്മകൾ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെ….. മനസ്സ് കൈയ് വിട്ട് പോകുന്നു…. ഒരു നഷ്ട്ട പ്രണയതിന്റെ നോവ്….. ❤ ചുറ്റുമുള്ളത് വ്യക്തമക്കാതെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…. നിമിഷ നേരം കൊണ്ട് വണ്ടി ഒരു ലോറിയിൽ ചെന്നിടിച്ചു….. ഇടിയുടെ ശക്തിയിൽ ഹരി വണ്ടിയിൽ നിന്നും തെറിച്ചു വീണു….. കാഴ്ചകൾ മറിഞ്ഞു ചുറ്റും നിൽക്കുന്നവരുടെ ശബ്ദങ്ങൾ നേർത്തു….. കണ്ണുകൾ അടഞ്ഞു……

ശ്രീദേവി നമ്മുക്കൊന്ന് ഹോസ്പിറ്റൽ വരെ പോണം…. ഹോസ്പിറ്റലിലേക്കോ….. അതെന്തിന ഒക്കെ പറയാം നീയിപ്പോ എന്റെ കൂടെ വാ…. എന്താ കൃഷ്ണെട്ടാ… എന്താ നിങ്ങളുടെ മുഖം വല്ലാതെ ഇരിക്കുന്നത്…… ഒന്നുല്ല നീയിപ്പോ എന്റെ കൂടെ വാ…. ശ്രീജ മോൾ…. രാജീവ് ഇങ്ങോട്ട് വരും അവൻ പുറപ്പെട്ടു, അതുവരെ ലക്ഷ്മി നോക്കിക്കോളും…… അപ്പൊ എന്റെ ഹരി മോനേ…. അവർ വിതുമ്പാൻ തുടങ്ങി….. ശ്രീദേവിയുടെ മുഖത്തേക്ക് നോക്കാതെ അയാൾ എന്തോക്കെയോ പറയാൻ ശ്രെമിച്ചു…. എന്റെ കുഞ്ഞിന് എന്താ പറ്റിയത്….കരഞ്ഞുകൊണ്ട് അവർ അയാളെ പിടിച്ചുലച്ചു…. ഒക്കെ പറയാം….. നീയിപ്പോ വണ്ടിയിൽ വന്ന് കേറൂ.. ശ്രീദേവിയെയും താങ്ങി പിടിച്ചു കൊണ്ട് അയാൾ പുറത്തേക്ക് നടന്ന്….. അതികം താമസിയാതെ വണ്ടി ഹോസ്പിറ്റലിന്റെ മുന്പിൽ വന്ന് നിന്നു….. ഏകദേശം കാര്യങ്ങൾ പിടി കിട്ടിയത് പോലെ ശ്രീദേവി അലമുറയിട്ട് കൃഷ്ണന്റെ പിന്നാലെ നടന്നു…..

ഡോക്ടർ എന്റെ മോൻ… ഒന്നും പറയാറായിട്ടില്ല…. നിങ്ങൾ നന്നായി പ്രാർത്ഥിക്ക്…. അത്രയും പറഞ്ഞു ഡോക്ടർ icu വിന്റെ ഉള്ളില്ലേക്ക് കേറി….. ആക്‌സിഡന്റ് ആയിരുന്നു…. ആരൊക്കെയോ ചേർന്ന് ഇവിടെ എത്തിച്ചു….. അത്രയും പറഞ്ഞു കൃഷ്ണൻ ചെയറിലേക്ക് ഇരുന്നു.. എന്റെ ദേവി എന്റെ കുഞ്ഞിനെ കാത്തോളണേ, ഒരുപാട് വേദനിപ്പിച്ചു ഞങ്ങൾ…. ഓരോന്ന് പറഞ്ഞു പദം പറഞവർ കരഞ്ഞു കൊണ്ടേയിരുന്നു……. കളങ്കമില്ലാതെ അവർ അവരുടെ കുഞ്ഞിന് വേണ്ടി ആർത്തു ആർത്തു കരഞ്ഞു…. ഒരു പുലരിയും ഒരു സന്ധ്യയും കടന്ന് പോയി…. നിറഞ്ഞ മിഴികളുമായി ഹരിക്ക് വേണ്ടി മനമുരുകി പ്രാർത്ഥനയിൽ മുഴുകി മങ്കലത്തു കാർ…..::::::::::❇️:::::::::::::❇️::::::::::::❇️ മോളെ അപ്പു….. എന്താച്ചാ…. ഹരിക്ക് ഒരു ആക്‌സിഡന്റ്…. അച്ഛന്റെ വാക്കുകൾ ഒരു ഞെട്ടാലോടെ അവളുടെ കാതുകളിൽ അലയടിച്ചു.. അച്ഛനോട്‌ ആരാ ഇത് പറഞ്ഞത്….. കഴുത്തിൽ പറ്റി ചേർന്ന് കിടക്കുന്ന കുഞ്ഞ് ആലില താലിയിലേക്ക് അവളുടെ കൈയികൾ മുറുകി….. രാജീവ് വിളിച്ചു പറഞ്ഞതാ, ഒരു ദിവസം കഴിഞ്ഞിരിക്കുന്നു ഇതുവരെ ബോധം വന്നിട്ടില്ല….. ഹരിയുടെ ഭാഗത്തു നിന്നുള്ള തെറ്റാണ് ആക്സിഡന്റിന് കാരണമെന്ന കണ്ട് നിന്നവർ പറഞ്ഞത്…… പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു….. മോൾക്ക് കാണണോ…… എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം അവൾ ശങ്കിച്ചു….. പിന്നെ എന്തോ ഓർത്ത പോലെ വേണ്ടന്ന് തലയാട്ടി കൊണ്ട് അവൾ റൂമിലേക്ക് നടന്നു….. എന്തോ കേട്ടപ്പോ മുതൽ ഒരു മരവിപ്പ്…. സ്വയം ഇല്ലാത്തവൻ ശ്രെമിച്ചതാകുമോ….. എന്തിനെന്ന് ഇല്ലാതെ കണ്ണുകൾ നിറഞ്ഞു….. ഇരു കൈകളും കൂപ്പി കൃഷ്ണ വിഗ്രഹതിന്റെ മുന്പിൽ വന്ന് നിന്നു….. എന്താണ് വികാരം എന്നാറിയില്ല മനുഷ്യത്തമൊ, സ്നേഹമേ, അതോ പ്രേണയമോ….. എന്തിനെന്ന് ഇല്ലാതെ കണ്ണുകൾ നിറഞ്ഞു…എവിടെയോ ഒരു പ്രേണയത്തിന്റെ കണിക ഇന്നും നിലനിൽക്കുന്നു…..

അമ്മേ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ, എന്തേലുമൊന്ന് കഴിക്ക്… (രാജീവ് ) ഞാൻ എങ്ങനെയാ മോനെ തിന്നും കുടിച്ചും ഇരിക്കുന്നത്.എന്റെ കുഞ്ഞ് ഒന്ന് കണ്ണ് തുറന്നിരുന്നെങ്കിൽ.. അവർ വിതുമ്പാൻ തുടങ്ങി…. ഞാൻ കാരണ എന്റെ വാശി കാരണ എന്റെ കുഞ്ഞിന് ഈ ഗെതി വന്നത്…. ദൈവം പോലും ഞങ്ങളോട് പൊറുക്കില്ല….. അവർ കൃഷ്ണന്റെ നെഞ്ചിലേക്ക് ചാഞ്ഞു…… എല്ലാവരും നിറഞ്ഞ മിഴികളോടെ ആ കാഴ്ചാ കണ്ട് നിന്നു….. 🌼🌼🌼🌼🌼🌼 ഡോക്ടർ ഹരിയുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ…. ഞാൻ പറയുന്ന കാര്യം താങ്കൾ ക്ഷമയോടെ കേൾക്കണം…. ഹരിയിപ്പോ വെറുമൊരു ജീവശവമായിരിക്കുന്നു ….. ഇടക്ക് കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീർ അല്ലാതെ ഒരു ചലനവും ഇപ്പൊ ഇല്ല…. എങ്കിലും പ്രേതിക്ഷ കൈയ് വിടരുത്….. ഞങ്ങൾ മാക്സിമം നോക്കും… ഒരു ചെറു ചിരിയോടെ ഡോക്ടർ നടന്നകന്നു….. (കാത്തിരിക്കാം )