20/04/2026

ശിവാരുദ്രം : ഭാഗം 33

രചന – അമീന

ശിവ നീ ഇന്ന് ഓഫീസിൽ പോണില്ലേ, സമയം എത്രയായെന്ന് വല്ല വിചാരവും ഉണ്ടോ….. രാവിലെ തന്നെയുള്ള പാറുന്റെ അലറൽ കേട്ടാണ് ശിവ ഉണർന്നത്…. എന്താടി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലെ….. ആ നീയിവിടെ കിടന്നു ഉറങ്ങിക്കോ ഇന്ന് 10 മണിക്ക് ഓഫീസിൽ മീറ്റിംഗ് വെച്ചിരിക്കുന്ന കാര്യം ഓർമ്മയുണ്ടോ മേഡത്തിന്….. ഓഹ് ഞാനത് മറന്നു…. പറഞ്ഞു തീരണ്ട താമസം ശിവ വേഗം വാഷ് റൂമിലേക്ക് ഓടി….. എടി ഇനിയിപ്പോ തല നനക്കാനൊന്നും നിക്കണ്ട….. (പാറു ) പുറകിൽ നിന്ന് പാറു വിളിച്ചു പറഞ്ഞു…… *********** സമയം 8 മണിയായി…. വേഗം ഫ്രഷ് ആയി അവൾ പുറത്തേക്കിറങ്ങി…. നീളൻ മുടി ബൺ ചെയ്തു വെച്ചു…. വൈറ്റ് കളർ ഫുൾ സ്ലീവ് ഷർട്ടും പാന്റുമായിരുന്നു ശിവയുടെ വേഷം….. അതെ എസ്ക്യൂട്ടീവ് സ്റ്റൈലിൽ തന്നെ പാറുവും ഒരുങ്ങി ഇറങ്ങി… അതികം താമസിയാതെ ഇരുവരും ഓഫീസിലേക്ക് എത്തി…. ശിവ നീ പൊക്കോ ഞാൻ കാറ്‌ പാർക്ക്‌ ചെയ്തിട്ട് വരാം….. വേണ്ട നീ വന്നിട്ടേ ഞാൻ പോകുന്നുള്ളൂ, വേഗം പാർക്ക്‌ ചെയ്തിട്ട് വാ….. അങ്ങനെ ഇരുവരും ഒരുമിച്ചു ഓഫീസിന്റെ ഉള്ളിലേക്ക് കേറി…. ശിവയെയും പാറുവിനെയും കണ്ടതും എല്ലാരും ഗുഡ് മോർണിംഗ് വിഷ് ചെയ്യാൻ തുടങ്ങി…. ഒരു പുഞ്ചിരിയോടെ ഇരുവരും തിരിച്ചു മറുപടി കൊടുത്തു ക്യാബിനിലേക്ക് നടന്നു…… എല്ലാവർക്കും ശിവയോടും പാറുവിനോടും വല്ലാത്തൊരു അടുപ്പമായിരുന്നു…. അവർക്കും അങ്ങനെ തന്നെ……

നാളെ ഹോളിഡേയായിട്ട് എന്താ പരുപാടി…. കൂടെ വർക്ക്‌ ചെയ്യുന്ന അഭിലാഷ് ആണ്….. നാളെ പ്രേതെകിച്ചു ഒരു പരിപാടിയും ഇല്ല…. ഏതെങ്കിലും പുതിയ മൂവി കാണണം എന്തെങ്കിലും സ്പെഷ്യൽ ഫുഡ്‌ ഉണ്ടാക്കണം കിടന്നു ഉറങ്ങണം…. അത്ര തന്നെ….. (ശിവ ) എന്നാ പിന്നെ നാളെ നമുക്കൊന്ന് ഔട്ടിങ്ങിനു പോയാലോ…. ഓഹ് പാറു നാളെ എങ്ങോട്ടും പോവണ്ടന്ന് നേരത്തെ ഓർഡർ ഇട്ടിട്ടുണ്ട്…. സൊ നാളെ ഞങ്ങൾ ഒന്നിനുമില്ല….. എന്റെ പൊന്ന് ശിവാനി ആ പെണ്ണ് ഒരു മൂരാച്ചിയാണ്…. അല്ലെങ്കിൽ ഈ രാജ്യത്തു വന്നിട്ട് മാക്സിമം എൻജോയ് ചെയ്യാനുള്ളത്തിന് വീട്ടിൽ കേറി ഇരിക്കുവോ….. ഞങ്ങള് ഇങ്ങോട്ട് വന്നിട്ട് ഏകദേശം 2 വർഷം ആയില്ലേ…. പുഞ്ചിരിയോടെ ശിവ അഭിലാഷിനോട് പറഞ്ഞു…..

എന്ന് കരുതി, നിങ്ങൾ കാണാത്ത എന്തോരം സ്ഥലം ഉണ്ടാവും, ഇനിയിപ്പോ ഈ സ്ട്രീറ്റ്റിൽ കൂടെ ചുമ്മാ നടന്നാലും അതും അടിപൊളിയാണ്….. സത്യം പറഞ്ഞാൽ ഞാൻ ഇങ്ങോട്ട് വന്നത് തന്നെ ഇവിടേം മൊത്തം എക്സ്പ്ലോറു ചെയ്യാനാണ്…… ലൈഫിൽ എല്ലാം എക്സ്പീരിയൻസ് ചെയ്യണം…. ഹ്മ്മ്…. കൊള്ളാം…. അപ്പൊ എങ്ങനെയ നാളെ ഒരു ഔട്ടിങ് നടത്തിയാലോ…. ഇവിടുത്തെ മെയിൻ റെസ്റ്റോറന്റിൽ നിന്നും നല്ല അടിപൊളി ഫുഡും കഴിക്കാം…. ഫുൾ ചിലവ് എന്റെ വക….. ഞാൻ പാറുനോട് ഒന്ന് ചോദിക്കട്ടെ…. ഓഹ് ആ സാധനം സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല അല്ലെങ്കിൽ തന്നെ എന്നെ കാണുമ്പോൾ വെട്ടു പോത്തിനെ പോലെയാ അവൾ നോക്കുന്നത്….. എങ്ങനെ സഹിക്കുന്നു അതിനെ…..😁 ഡോ…. 😡 പിന്നിൽ നിന്നുള്ള പാറുവിന്റെ ശബ്ദം കേട്ടതും അഭിലാഷ് ഒന്ന് ഞെട്ടി….. ആരാടോ വെട്ടു പോത്തു, ദേ കൂടുതൽ കളിക്കാൻ നിന്നാലുണ്ടല്ലോ…. തനിക്ക് എങ്ങോട്ടാടോ ഇവളേം കൊണ്ട് ഔട്ടിങ് പോവണ്ടേത്….. പറയടോ…. എന്താടാ മര തലയ നിന്റെ മിണ്ടാട്ടം മുട്ടിയോ…. പാറു അഭിലാഷിന്റെ അടുത്തേക്ക് ചെല്ലും തോറും അവൻ പിറകോട്ടു ചുവട് വെച്ച് കൊണ്ടിരുന്നു……

പാറു.. വേണ്ടെടി വിട്ടേക്ക്…. നീ മിണ്ടരുത് ഇത് കഴിഞ്ഞിട്ട് നിനക്കുള്ളത് ഞാൻ തരാം…. ഇപ്പൊ മോള് അങ്ങോട്ട് മാറിയിരിക്കു….. അഭിലാഷ് ആണെങ്കിൽ പാറുവിന്റെ പെരുമാറ്റം കണ്ട് അവളെ തന്നെ നോക്കി നിക്കുവാ…. അയ്യോ തേൻ ഒലിപ്പിച്ചു മിണ്ടാൻ പറ്റിയൊരു അവധാരം, അയാളുടെ വടിവാളു പോലോത്തൊരു പൊക്കവും, തുമ്പി കൈ പോലുള്ളരു മൂക്കും…… ഇനി താൻ എന്നെ പറ്റി വല്ല പരദൂഷണവും പറയുന്നത് ഞാൻ കേട്ടാൽ പിന്നെ നീ എണീച്ചു നടക്കില്ല കേട്ടല്ലോ…… അഭിലാഷിനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് പാറു സ്റ്റൈലിൽ പുറം തിരിഞ്ഞു നടന്നു…. അയ്യോ ഇത് എന്ത് സാധനം….🙄അഭിലാഷ് സ്വയം പറഞ്ഞു കൊണ്ട് വേഗം ക്യാബിനിലേക്ക് ഓടി….. എന്റെ പാറു ഇത് കുറച്ചു ഓവർ ആയിരുന്നു അവനോട് ഇത്രയൊന്നും പറയണ്ടായിരുന്നു…… (ശിവ ) അയ്യോ, മോൾക്ക് വിഷമം ആയെങ്കിൽ ചെന്ന് അശ്വസിപ്പിക്ക്…. കുറച്ചൂടെ പറയാഞ്ഞിട്ട എനിക്ക് വിഷമം…. എന്തായാലും ഇന്നത്തോടെ നിന്റെ പുറകെ ഒലിപ്പിച്ചുള്ള നടപ്പ് നിൽക്കും…..

പോടിയൊന്നു അവൻ അങ്ങനെയുള്ള ആളൊന്നുമല്ല…. നല്ലൊരു വ്യക്തിയായിട്ട എനിക്ക് തോന്നുന്നത്….. എന്താ മോളെ അഭിലാഷ് മേനോനെ പിടിച്ച പോലുണ്ടല്ലോ…. പ്രണയം പൂവിടാൻ ചാൻസ് ഉണ്ടോ….. പാറു ശിവയോട് ചേർന്നിരുന്ന് ചോദിച്ചു….. ഓഹ് പിന്നെ പ്രണയം… ഒലക്കയാണ് അതൊക്കെ പണ്ടേ അവസാനിപ്പിച്ചിട്ടല്ലേ ഇങ്ങോട്ട് വണ്ടി കേറിയത്….. പിന്നെ ആ കരിയേട്ടൻ വേറെ പെണ്ണും കെട്ടി സുഖമായി ജീവിക്കുന്നു, ഇനിയിപ്പോ അവനു വേണ്ടി സ്വന്തം ആഗ്രഹങ്ങളൊക്കെ മാറ്റി വെച്ച് ആ തെണ്ടിയുടെ ഓർമ്മയിൽ ജീവിക്കാൻ ആണെങ്കിൽ… എന്റെ അമ്മ സത്യം നിന്നെ ഞാൻ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും….. ദേ ഒരു കാര്യം ഞാൻ ഇപ്പോയെ പറഞ്ഞേക്കാം, ഈ വർഷം നാട്ടിലേക്ക് നമ്മൾ ഒരുമിച്ചു പോകും, എനിക്ക് എന്തായാലും കല്യാണം കഴിക്കണം വേണമെങ്കിൽ ഇയാളും ഒരാളെ കണ്ട് പിടിച്ചാൽ ഒരുമിച്ചു കല്യാണം നടത്താം…. അതാവുമ്പോ ചിലവും ലാഭം….. നീ പോടീ പിശുക്കി…. (ശിവ ) ഹിഹി…. (പാറു ) അങ്ങനെ കളിയും ചിരിയും അടിയും ഇടിയും, ജോലിയുമൊക്കെ ആയി അന്നത്തെ ദിവസം കൊഴിഞ്ഞു പോയി…. പുതിയ പ്രൊജക്റ്റ്‌ നടക്കുന്ന സൈട് വിസിറ്റ് ചെയ്ത ശേഷം ശിവയും പാറുവും തിരികെ വീട്ടിലേക്ക് തിരിച്ചു…..

(ഇതേ സമയം നാട്ടിൽ ) അടുത്ത ഉത്സവം കൂടാൻ മായമ്മയുടെ തറവാട്ടിൽ എല്ലാരും ഒത്തു ചേർന്നിരിക്കുകയാണ് ……. മോളെ ലെച്ചു ഈ പാല് അങ്ങോട്ട് കുടിക്കു….(മായമ്മ ) എനിക്ക് വേണ്ട മായമ്മേ, കുടിച്ച അപ്പൊ ശർദ്ധിക്കും…. (ലെച്ചു ) അതൊന്നും പറഞ്ഞാൽ പറ്റില്ല ഇപ്പൊ ശർദ്ധി ഒക്കെ ഉണ്ടാവും, എന്ന് കരുതി ഒന്നും കഴിക്കാതെയിരിക്കാൻ പറ്റുമോ….. തുഷാര പാൽ ഗ്ലാസ്‌ വാങ്ങി ലക്ഷ്മിയുടെ ചുണ്ടോട് അടിപ്പിച്ചു…… രുദ്ര് എപ്പോ വരുമെന്ന പറഞ്ഞത് രേവതി ചെറിയമ്മേ…. (ഹരി ) അവൻ വരില്ലെന്ന മോനെ പറഞ്ഞത്…. ഇതും പറഞ്ഞോണ്ട് അവനെ വിളിക്കാനും നിൽക്കേണ്ടെന്ന് പറഞ്ഞു…. (രേവതി ) ശിവ ഉണ്ടായിരുന്നപ്പോൾ ഉത്സവത്തിന് ഒരാഴ്ച മുന്പേ എത്തിയിരുന്ന കുട്ടിയ…. ഇപ്പൊ അവൻ ഇങ്ങോട്ടേക്കു വന്നിട്ട് കൊല്ലം രണ്ടായി….. അമ്മമ്മ നിരാശയോടെ പറഞ്ഞു നിർത്തി….. അത് അല്ലെങ്കിലും ആ നശിച്ച പെണ്ണിന് ആണുങ്ങളെ വളക്കാൻ നല്ല വശമായിരുന്നല്ലോ…. (മാധവി) മഞ്ഞ പിത്തം ഉള്ളവർക്ക് എല്ലാം മഞ്ഞയയെ തോന്നു…. രേവതി ഇടയിൽ കേറി….. അല്ലെ…. പത്തിരുപതി മൂന്ന് വർഷം വളർതിയ മായേച്ചിക്ക് ഇല്ലാത്ത വിഷമം ആണല്ലോ രേവതിക്ക്…. അവൾ എന്റെ ശ്രീദേവിയുടെ മോളാണ്, അവളെ പറ്റി ഇല്ലാത്തതു പറയാൻ ഞാൻ സമ്മതിക്കില്ല…. പ്രസവിച്ചില്ലെങ്കിലും വളർത്തിയില്ലെങ്കിലും എനിക്കെന്നും അവളെന്റെ മോള് തന്നെയാ…. മായയെ ഒന്ന് നോക്കികൊണ്ട് രേവതി അകത്തേക്ക് പോയി……

പിന്നെ….. അമ്മയും, അച്ഛനും വളർത്തച്ഛനുമൊക്കെ അവളുടെ ഗുണം കൊണ്ട് പെട്ടന്ന് തന്നെ മേലോട്ട് പോയി…. ഒരു മഹാ ലക്ഷ്മി വന്നിരിക്കുന്നു….. മാധവി പുച്ഛത്തോടെ പറഞ്ഞു നിർത്തി…. ഒന്ന് നിർത്തുന്നുണ്ടോ എല്ലാരും പറഞ്ഞു പറഞ്ഞു ഒരു നല്ല ദിവസം കുളമാക്കരുത്…. (അമ്മമ്മ ) അമ്മേ ഋഷി മോനൊരു കല്യാണം ഒത്തു വന്നിട്ടുണ്ട്, ഈ ഞായറാഴ്ച എല്ലാരും കൂടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്…. സന്തോഷത്തോടെ മായ പറഞ്ഞു നിർത്തി….. ഹ്മ്മ്, ശിവ മോളുടെ നിച്ഛയത്തോടെ എന്തോ കല്യാണ ചടങ്ങുകൾ എന്നൊക്കെ പറയുമ്പോ നെഞ്ചിലൊരു പിടച്ചിലും പേടിയുമൊക്കെയാ….. അമ്മേ എന്തിനാ പേടിക്കുന്നത് ഹരിയുടെയും ലെച്ചുന്റെയും വിവാഹം നടത്തിയിട്ടു വല്ല കുഴപ്പവും ഉണ്ടായോ, ഇല്ലല്ലോ…. അതുപോലെ ഇതും നല്ലത് പോലെ നടക്കും…. (തുഷാര ) അതേ, ആ നശിച്ച ജന്മം ഇല്ലാത്തടുത്തോളം ഇനിയൊരു ദുരന്തവും ഉണ്ടാവില്ല….. (മായ ) എന്തിനാ മോളെ ഇങ്ങനെയൊക്കെ പറയുന്നത്……ഒന്നുല്ലേലും നമ്മുടെ കുട്ടിയായിട്ട് വളർന്നതല്ലേ അവളും… (സേതു ) അങ്ങനെ വളർത്തിയതാണ് ഞങ്ങൾക്ക് പറ്റിയ തെറ്റ്….. അന്നേ അവളുടെ അച്ഛന്റെ വീട്ടിലേക് പറഞ്ഞു വീട്ടിരുന്നെങ്കിൽ ഇന്നും ഞങ്ങളുടെ സന്തോഷം നിലനിന്നേനെ….. ഇനിയിപ്പോ അതുമിതും പറഞ്ഞു നിൽക്കാതെ ഋഷിയുടെ കല്യാണ കാര്യം പറ…. അതല്ലേ ഇപ്പൊ പ്രധാനം.. (മഹി )

അതേ,ഈ പ്രാവിശ്യം നടന്നില്ലേ ഇനി രണ്ട് കൊല്ലം കഴിഞ്ഞേ നടക്കുള്ളൂന്നാ പണിക്കർ പറഞ്ഞത്…. (അമ്മമ്മ ) അങ്ങനെയാണേൽ മോന്റെ ലീവ് തിരുന്നതിനു മുന്പേ നമ്മുക്ക് വിവാഹം നടത്താം…. പെൺ വീട്ടുകാർക്ക് സമ്മത കുറവൊന്നുമില്ലല്ലോ…… ഇല്ലേട്ടാ, മോഹനേട്ടന്റെ ഒരു അകന്ന ബന്ധത്തിൽ ഉള്ള കുട്ടിയ കാവ്യാ…. ഒരു ചടങ്ങിന് വേണ്ടി മാത്രം നമ്മുക്ക് ഒന്ന് അവിടെവരെ പോകാം…. (മായ ) അത് നല്ലതാ കൂട്ടത്തിൽ ബാക്കിയുള്ളവർക്ക് കൂടി പെണ്ണിനെ കാണാല്ലോ…. (തുഷാര ) മായേ മാധവനെ വിളിച്ചു പറയാൻ മറക്കണ്ടാട്ടോ…. (അപ്പുപ്പൻ ) ശെരിയച്ച….. മോനെ ഹരി നാളെ ദാസേട്ടൻ ഇങ്ങോട്ട് വരുന്നുണ്ട് മോൻ ചെന്നൊന്നു പിക് ചെയ്യോ…. (മാധവി ) അതിനെന്താ അമ്മായി ഞാൻ തന്നെ പൊക്കോളാം….. അങ്ങനെ ചിരിയും കളിയുമായി മായമ്മ ഉൾപ്പെടെ എല്ലാരും പൂർണ സന്തോഷത്തിലാണ്…..

എടി കുട്ടി പിശാചെ കിടന്ന് ഉറങ്ങാതെ എന്നെ വന്നോന്നു ഹെല്പ് ചെയ്യടി….. ശിവ വിളിച്ചു കൂവിയതും പാറു ഒന്നുടെ തിരിഞ്ഞു കിടന്നു….. ഓഹ് ഇന്നലെ എന്തായിരുന്നു സൺ‌ഡേ ബിരിയാണി ഉണ്ടാക്കണം പായസം venam എന്നൊക്കെ പറഞ്ഞിട്ട് കുരിപ്പ് കിടന്നു ഉറങ്ങുന്നത് കണ്ടില്ലേ…… ഇങ്ങനെ പോയാൽ ഇന്ന് പട്ടിണി ആവും….. ചവിട്ടി തുള്ളിക്കൊണ്ട് ശിവ ബെഡ് റൂമിലേക്ക് ചെന്നു….. അയ്യോ കിടക്കണ കിടപ്പ് കണ്ടില്ലേ…. സമയം 11 ആവറായി ശെരിയാക്കി താരാട്ടാ…. ഓടിച്ചെന്നു ശിവ പാറുനെ ചവിട്ടി നിലത്തേക്കിട്ട്….. അയ്യോ അമ്മേ എന്റെ നടു ഒടിഞ്ഞേ….. പാറു അലറി കൊണ്ട് എണീറ്റിരുന്നു…… ഇപ്പൊ നടുവേ ഒടിഞ്ഞിട്ടുള്ളു, വേഗം എണിറ്റു വന്നില്ലെങ്കിൽ ബാക്കി കൂടെ ഞാൻ ഒടിക്കും….. അത്രയും പറഞ്ഞു ശിവ വീണ്ടും അടുക്കളയിലേക്ക് നടന്നു….. പാറു വാഷ് റൂമിലേക്കും….. ആരോ ഹോർണിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ശിവ പുറത്തേക്ക് വന്നപ്പോയെക്കും പാറു വാതിൽ തുറന്നു……

ഓഹ് ഇയാളോ…..😏 ഹെലോ, ഗുഡ് മോർണിംഗ് പാർവതി…..(അഭിലാഷ് ) ഹ്മ്മ്, ഗുഡ് മോർണിംഗ്…. ശിവ ഇല്ലേ ഇവിടെ…. (അഭിലാഷ് ) ഉണ്ടെങ്കിൽ….. ഉണ്ടെങ്കിൽ സ്വല്പം അങ്ങോട്ട് മാറി നിക്കണം എനിക്കൊന്ന് അകത്തേക്ക് കേറണം…… അയ്യോ എന്നാ ഇയാളൊന്ന് കേറൂ…. ഇതേ ഞാനും കൂടി റെന്റ് കൊടുക്കുന്ന വീടാണ്…..പാറു തടസ്സം നിന്നു…. അതിന് ഞാൻ ഇവിടെ താമസിക്കാൻ വന്നതൊന്നുമല്ല…. ജസ്റ്റ്‌ ഒന്ന് ശിവയെ കാണാൻ വന്നതാ…… ഇന്നലെയൊക്കെ താൻ ശിവയെ കണ്ടതല്ലേ പിന്നെന്തിനാ നല്ലൊരു ഹോളിഡേ കുളമാക്കാൻ ഇങ്ങോട്ടേക്കു എഴുന്നള്ളിയത്….. അതൊക്കെ ഞാൻ അവിടെ പറഞ്ഞോളാം…. ഇങ്ങോട്ട് മാറി നിക്ക് പെണ്ണെ…. അഭിലാഷ് പാറുനെ തള്ളി മാറ്റികൊണ്ട് അകത്തേക്ക് കേറി….. എടൊ…. തനിക്ക് ഇത്രയ്ക്കും അഹങ്കാരമോ…. കാണിച്ച താരാടാ മര ഭൂതമേ….. പാറു അഭിലാഷിന്റെ പുറകെ വെച്ച് പിടിച്ചു…… (തുടരും )