പ്രണയമംഗല്യം…. 16
പ്രണയമംഗല്യം 💞
ആ രാത്രി എല്ലാവരും സുഖമായി ഉറങ്ങാൻ കിടന്നെങ്കിലും കരുണക്ക് മാത്രം അതിനു കഴിഞ്ഞില്ല.
ആരോടൊക്കെയുള്ള പകയാൽ അവളുടെ ഉള്ളം വല്ലാതെ നീറുന്നുണ്ടായിരുന്നു.
എന്തൊക്കെയോ നഷ്ടമായത് പോലെയും എവിടെയൊക്കെയോ തോറ്റു പോയതുപോലെ അവൾക്ക് ഓരോ നിമിഷവും തോന്നി.
നേരിട്ട് ഒന്നിലും ഇടപെടാൻ കഴിയില്ല. ആരുമായിട്ടും നേരിട്ട് കൊമ്പ് ഓർക്കാൻ കഴിയില്ലെന്ന് ഇത്രയും ദിവസത്തിനുള്ളിലും ആൾക്കാരുടെ സ്വഭാവത്തിലൂടെയും കരുണയ്ക്ക് ബോധ്യമായതാണ്.
ഒളിഞ്ഞു കൊണ്ട് യുദ്ധം ചെയ്യുക അതേ ഇനി മാർഗ്ഗമുള്ളൂ എന്ന് അവൾക്ക് മനസ്സിലായി. അതിനുള്ള ഒരേയൊരു വഴി ചിന്മയി മാത്രമാണ് എന്നാൽ അവളും കൂറുമാറാം എന്നൊരു ധാരണ ഉണ്ട്. അവളുമായി ഒരു കരാറിൽ ഏർപ്പെട്ടാലും എത്രത്തോളം അത് വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
പോകുന്ന ഓരോ നിമിഷവും രുദ്രനും തനുവും കൂടുതൽ അടുക്കും എന്ന പേടിയും കരുണയ്ക്കുള്ളിൽ ഉണ്ട്.
രുദ്രന്റെ സ്നേഹം കിട്ടണമെന്നൊന്നുമില്ല, എങ്ങിനെ എങ്കിലും സ്വത്ത് സ്വന്തമാക്കണം, അതേ ഉള്ളു അവളുടെ ആവശ്യം.
അതിനുള്ള പെടാപ്പാടാണ് ഇതൊക്കെ.
വീട്ടിൽ ഉള്ളവർ തിരികെ പോരാൻ നിർബന്ധം പിടിക്കുന്നുണ്ടെങ്കിലും ഓരോ കാരണനങ്ങൾ ഉണ്ടാക്കി വീണ്ടും വീണ്ടും അവരെയും ഇവിടെ ഉള്ളവരെയും പറഞ്ഞു പറ്റിച്ചു നിൽക്കുവാണ്.
പറയുന്നതൊക്കെ വീട്ടിൽ ഉള്ളവർ വിശ്വസിക്കുമെങ്കിലും ഇവിടെ ഉള്ളോർ അത്രകണ്ടു വിശ്വസിക്കില്ലെന്ന് അറിയാം.
ശിവയെ ഇനി ഒരു തരത്തിലും കിട്ടില്ല, അവനെപ്പോഴും ആ പെണ്ണിന് പുറകെ വാലാട്ടി നടക്കുന്നതിലൂടെ അവരുടെ ബോണ്ടിങ് അത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാം. അവിടെയും പിന്നെയും പ്രതീക്ഷ രുദ്രൻ ആണ്.
ഇരട്ടകൾ ആണെങ്കിലും ശിവയെക്കാൾ സ്വത്തും സമ്പത്തും പ്രശസ്തിയും പിടിപാടും രുദ്രനാണ്. ശിവയെക്കാൾ കൂടുതൽ രാജ്യങ്ങളിൽ പോക്കുവരവ് നടത്തുന്നതും രുദ്രനാണ്.
മാസങ്ങളിൽ ഒരു തവണയെങ്കിലും രുദ്രൻ വിദേശ രാജ്യങ്ങളിൽ എവിടെയെങ്കിലും ഒരു ടൂർ പോകാറുണ്ട്.
പോകുമ്പോൾ പി എ മാരിൽ ആരെങ്കിലും ഒരാളെയോ അല്ലെങ്കിൽ ഒറ്റയ്ക്കോ ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഇനിയിപ്പോൾ എന്തായാലും തനുവിനെ അവൻ കൂടെ കൂട്ടും . അത് ആലോചിക്കാൻ കൂടി വയ്യ വിദേശരാജ്യങ്ങളിൽ പോയ അവിടെ കാണുന്ന ഏതെങ്കിലും കമ്പനിയാകാം അങ്ങനെ അവർക്ക് ഇവനെക്കാൾ കൂടുതൽ സ്റ്റാറ്റസ് നല്ല സ്റ്റാറ്റസ് ആണെങ്കിൽ അവർക്കൊപ്പം ചേർന്ന് ഇവനെ ഒഴിവാക്കാം അങ്ങനെ അറിഞ്ഞുവെച്ച കാര്യങ്ങളെല്ലാം കേട്ട് കരുണ ഒരുപാട് മനക്കോട്ടെ കെട്ടിയിരുന്നു. അതെല്ലാമാണ് ഒരു നിമിഷം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു വീണത്. ഒരുതരത്തിലും അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ ഒരാൾക്ക് പെട്ടെന്ന് ഒരു തിരിച്ചടി അതൊരിക്കലും താങ്ങാൻ കഴിയുമായിരുന്നില്ല.
ആഗ്രഹം അടങ്ങാത്ത പകയായി രൂപാന്തരപ്പെട്ടു കഴിഞ്ഞു.
💞
പിറ്റേന്ന് പെൺകുട്ടികൾ തകൃതിയായി പ്രോഗ്രാമിന്റെ പ്രാക്ടീസ് തുടങ്ങി.
നാളെ ഒരു ദിവസം കൂടിയേ ഉള്ളൂ, അതിനുശേഷം പ്രോഗ്രാമാണ് ഇന്നാണ് ലാസ്റ്റ് റിഹേഴ്സൽ. നാളെ സമ്പൂർണ്ണ വിശ്രമം അരുന്ധതി പറഞ്ഞിരിക്കുകയാണ്.
വീടിനു പുറകുവശത്തെ വലിയ കെട്ടിടത്തിലാണ് ഡാൻസിന്റെ റിഹേഴ്സൽനടക്കുന്നത്. മൂന്നു വശങ്ങളിലും കണ്ണാടി പിടിപ്പിച്ചിട്ടുള്ളതിനാൽ ഏത് ദിശയിൽ നിന്ന് ഡാൻസ് കളിച്ചാലും വ്യക്തമായി അവർക്ക് അവരുടെ പ്രതിബന്ധം കാണാൻ കഴിയും.
രാവിലെ തുടങ്ങിയ പ്രാക്ടീസ് ആണ്.
മുപ്പത്തോളം സ്റ്റുഡന്റസേ പെർഫോമൻസ് കാഴ്ച വെക്കുവാൻ ഉള്ളു. ബാക്കി ഉള്ളവർക്കൊക്കെ ഓരോ കാരണങ്ങളാൽ പങ്കെടുക്കുക അസാധ്യമാണ്. അതിന്റെ കൂടെയാണ് അരുന്ധതിയും മരുമക്കളും പെർഫോമൻസ് ചെയ്യുന്നത്.
ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രോഗ്രാം ചെയ്യുന്നത്. അതിന്റെയൊരു ത്രില്ലിലാണ് എല്ലാവരും.
പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് അരുന്ധതിയുടെ അനുവാദം ഇല്ലാതെ ആർക്കും പ്രവേശനം ഇല്ല.
ഉച്ചയോട് അടുത്തു എല്ലാവരുടെയും പ്രാക്ടീസ് കഴിയുവാൻ.
രാവിലെ എന്തൊക്കെയോ കഴിച്ചതിനു ശേഷം ഉച്ച കഴിയും വരെ എല്ലാവരും വെള്ളം കുടിയല്ലാതെ മറ്റൊന്നും വയറ്റിലേക്ക് എത്തിച്ചിരുന്നില്ല.
എല്ലാവർക്കുമുള്ള ആഹാരം അരുന്ധതി തയ്യാറാക്കുവാൻ ഏൽപ്പിച്ചിരുന്നു.
അരുന്ധതിക്കും മരുമക്കൾക്കും ഒഴികെ ബാക്കി എല്ലാവർക്കും ആഹാരം പ്രാക്ടീസ് സ്ഥലത്തു തന്നെ നൽകി.
ആഹാരം കഴിക്കാൻ ആയിട്ട് മുറിയിലേക്ക് ചെന്ന് ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെല്ലാം എന്ന് വിചാരിച്ച് തനു അവരുടെ മുറിയിലേക്ക് പോയി.
ആകെ വിയർത്തു കുളിച്ച അവസ്ഥയിലായിരുന്നു അവൾ റൂമിലേക്ക് ചെന്നത് ഇനി ഇപ്പോഴെങ്ങും പ്രാക്ടീസ് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഒന്ന് ഫ്രഷ് ആകാൻ അവളും തീരുമാനിച്ചു ഒന്നാകെ വിടർത്തിയിട്ടു മുഖത്തെയും കഴുത്തിലെയും വിയർപ്പുകൾ ഒപ്പി ചുറ്റികെട്ടി വെച്ചിരുന്ന ഡാൻസ് സാരി തുമ്പ് അഴിച്ചു ശേഷം അത് വിടർത്തി ഒന്നിട്ടു. പിന്നീട് ഡ്രസ്സിംഗ് ടേബിളിലേക്ക് പോയി എടുത്തു വച്ചിരുന്ന ഒരു ടോപ്പും കയ്യിലെടുത്ത് ബാത്റൂമിൽ കൊണ്ട് ഹാങ്ങ് ചെയ്തു. പിന്നെയും തിരികെ കണ്ണാടിക്ക് മുൻപിൽ വന്ന് പൊട്ടും കൺമഷിയും ഒക്കെയും മുഖത്ത് നിന്നും തുടച്ചു മാറ്റി. ഫാനിന്റെ ചുവട്ടിൽ അൽപനേരം നിന്നപ്പോൾ എന്തോ ഒരു ആശ്വാസം അങ്ങനെ അവൾ ഫാനിന്റെ കാറ്റേറ്റ് കണ്ണടച്ച് കുറെ നേരം നിന്നു. ഈ സമയമാണ് ബാൽക്കണിയിൽ നിന്നും ഫോൺ കോൾ ചെയ്തതിനുശേഷം റൂമിലേക്ക് രുദ്രൻ കയറി വരുന്നത്.
ഒന്നും ഓർക്കാതെ ഒന്നുമറിയാതെയും ഫാനിന്റെ കാറ്റേറ്റ് കണ്ണടച്ച് നിൽക്കുന്ന തനുവിനെ ഒരു നിമിഷം അവൻ നോക്കി നിന്നു. മാറിലെ സാരി ഊർന്നു താഴെ വീണതൊന്നും അവൾ അറിഞ്ഞിരുന്നില്ല. ഏതോ നിർവൃതിയിൽ അങ്ങനെ കണ്ണടച്ചു നിൽക്കുന്നവളെ ആ രൂപത്തിൽ കാണാൻ ഒരു ഭംഗിയുണ്ടെന്ന് അവന് തോന്നി. ശില്പികൾ കൊത്തിവച്ച നൃത്തശില്പം പോലെ അവൾ നിൽക്കുന്നു.
വിയർപ്പിനാൽ കുതിർന്ന അവളുടെ മുഖവും അതിൽ പാതി മാഞ്ഞ് കുങ്കുമ പൊട്ടും സീമന്ത ചുമപ്പും കഴുത്തിലൂടെ ഓടി ഇറങ്ങി എങ്ങോ മറഞ്ഞു പോകുന്ന വിയർപ്പ് തുള്ളികളെയും ശ്വാസഗതിക്കനുസരിച്ച് ഉയർന്നതാഴുന്ന മാറും അനാവൃതമായ അവളുടെ വയറും അവളുടെ നാഭിച്ചുഴിയും ഒക്കെയും ഒരു കൗതുകത്തോടെ അവൻ നോക്കി നിന്നു.
അവളുടെയാ സൗന്ദര്യം അവന്റെയുള്ളിൽ ഒരു അഗ്നിപഥ സ്ഫോടനത്തിനു ഉതകുന്നതായിരുന്നു. അവൾ പോലും അറിയാതെ അവളുടെ സൗന്ദര്യം അവന്റെ ഉള്ളിലെ കാമുകനെ ഉണർത്തി. അവൻ അറിയാതെ തന്നെ അവന്റെ കാൽപാദങ്ങൾ അവൾക്കറിയിലേക്ക് ചുവട് വച്ചു. അടിക്കുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. അടുത്തേക്ക് വരുംതോറും കാച്ചിയ എണ്ണയുടെ മണം അവനെ മുത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു. അവളുടെ അരികിലേക്ക് കൂടുതൽ അടുത്തപ്പോഴേക്കും വിരിച്ചിട്ട മുടിയിഴകൾ പാറിപ്പറക്കുന്നത് ഇപ്പോൾ അവന്റെ മുഖത്താണ്. ആ ഗന്ധവും ശ്വസിച്ച് അവൻ അവളിലേക്ക് കൂടുതൽ അടുത്തു. അവനും ഇതൊന്നും അറിയാതെ അവളും ഒരു കൈവിരൽ ദൂരെയായി നിന്നു.
ഏതോ ഒരു ഉൾപ്രേരണയാൽ അവന്റെ കൈകൾ അവളുടെ അരക്കെട്ടിലേക്ക് നീങ്ങി. അവന്റെ സ്പർശനം അറിഞ്ഞതും ഞെട്ടി അവൾ കണ്ണുതുറന്നു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിലൂടെ മൃദുവായി തലോടി നീങ്ങുന്നു. എന്തുകൊണ്ടോ അവൾക്ക് അതിനെ എതിർക്കുവാനോ ഒന്ന് ഒച്ച വയ്ക്കുവാനോ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ അവളും അവന്റെ സാന്നിധ്യം ആഗ്രഹിച്ചിട്ടുണ്ടാവാം. അടുത്ത നിമിഷം അവൻ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. അവൾ അവന്റെ നെഞ്ചിൽ ചാരിനിന്നു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിലും വയറിലും നാഭിച്ചുഴിയിലുമായി ഓടി നടന്നു. അവൾ സാരിയിൽ മുറുകെപ്പിടിച്ചു കണ്ണുകൾ അടച്ചു. ചുണ്ടുകൾ എന്തിനോ തുടിക്കുന്ന പോലെ, അവന്റെ സാമ്യത്തിൽ അവരുടെ മാറുകൾ അതിവേഗം ഉയർന്നു താഴുവാൻ തുടങ്ങി .
ദേവ്….ദേവേട്ടാ ആർദ്രമായി അവൾ വിളിച്ചതിന് മുടിയിഴകൾക്കുള്ളിലൂടെ ചെവികൾക്ക് പുറകിലായി അവൻ അവന്റെ മുഖം ഒളിപ്പിച്ചു. ശേഷം അവൾക്കു കേൾക്കുവാൻ പാകത്തിനിന്നോണം അവനൊന്നും മൂളി അത്രയും ശബ്ദമില്ലാതെ.
പിന്നെയും അധികമൊന്നും ചിന്തിക്കുവാനോ പിടിച്ചുനിൽക്കുവാനോ കഴിയാതെ അവൻ അവളെ അവന് അഭിമുഖമായി തിരിച്ചു നിർത്തി.
പേടിച്ചിരുന്ന കണ്ണുകളും നാണത്താൽ ചുവന്ന മുഖവും ഉമിനീർ ഇറക്കുമ്പോൾ കാണുന്ന തൊണ്ട കുഴിയും ഇട്ടിരിക്കുന്ന ബ്ലൗസിനുള്ളിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന അവളുടെ ഇളം മേനിയുടെ ഉയർച്ച താഴ്ചകളും അണിവയറും ഒക്കെയും അവനെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു. ഒപ്പം വിയർപ്പും രാവിലെ അടിച്ചിരുന്ന പെർഫ്യൂമിന്റെ ഗന്ധവും രണ്ടും കൂടെ സമ്മിശ്രമായ ഒരു ഗന്ധം അവന്റെ സിരകളെ ചൂടുപിടിച്ചിരുന്നു. അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് ആകെ ഒഴുകി നടന്നു. കുറുനിരകൾ വിയർപ്പിനാല് പൊതിഞ്ഞ് നെറ്റിയിൽ പറ്റിക്കിടക്കുന്നു. യാന്ത്രികമായി എന്നോണം അവന്റെ കൈവിരലുകൾ അവിടേക്ക് ചലിച്ചു. അവളുടെ നെറ്റിത്തടത്തിൽ പറ്റിച്ചേർന്നിരുന്ന കുറുനിരകൾ മാടിയൊതുക്കി ചെവി പുറകിലായി വെച്ചുകൊടുത്തു. അവന്റെ സ്പർശനം അറിഞ്ഞതും അറിയാതെ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. ഒരു നിമിഷം ആ രൂപം അവൻ മനസ്സിൽ കൊത്തിവച്ചു.
കണ്ണുകൾ പാഞ്ഞു ഒടുക്കം അവ അവളുടെ വിറയാർന്ന ചുണ്ടുകളിൽ എത്തി നിന്നു. ഒരു നിമിഷം അവനൊന്ന് ഉമിനീർ വിഴുങ്ങിപ്പോയി. ശേഷം അവളുടെ ചെവി പുറകിലായിരുന്ന അവന്റെ കൈകൾ പതിയെ അവളുടെ ചുണ്ടുകളിലേക്ക് ചലിച്ചു. അവയൊന്ന് തലോടുവാൻ അവന് ആഗ്രഹം തോന്നി.
പതിയെ അവന്റെ മുഖം അവളുടെ ചുണ്ടുകൾക്ക് നേരെ നീങ്ങി.
പിന്നെ ഒട്ടും വൈകാതെ അവനാ ചൊടികളെ നുകർന്നു.
കൂമ്പിയടഞ്ഞുപോയ അവളുടെ കണ്ണുകൾ കാണെ അവനു വീണ്ടും അവളെ നുകരാതെയിരിക്കാൻ കഴിയുമായിരുന്നില്ല…
അത്രയും അലസ്യത്താൽ അവനാ ചൊടികൾ നുകർന്നുകൊണ്ടിരുന്നു.
ഒരു പൂവിതളിന്റെ ഭാരംപോൽ അവളവന്റെ കരവലയത്തിൽ ഒതുങ്ങി നിന്നുകൊടുത്തു.
അവന്റെ കൈകൾ അവളുടെ വയറിൽ തഴുകി തലോടി നടന്നു. ഇടക്ക് അവ പുക്കിൾച്ചുഴിയിൽ ആഴിന്നിറങ്ങും. ആ നേരം അവളൊന്ന് പുളയും…..
അവൻ അപ്പോഴും അവളുടെ ഇരു ദളങ്ങളും മാറി മാറി നുകർന്നുകൊണ്ടിരുന്നു.
പിന്നീട് എപ്പോഴോ അവന്റെ കൈകളുടെ സ്ഥാനം ദിശ മാറി അവളുടെ മാറുകളിലേക്ക് നീങ്ങി.
വലം കൈ ഇടതു മാറിൽ എത്തിയ നിമിഷം അവനും അവളും ഒന്നു ഞെട്ടി.
മേൽ ചുണ്ടിനെ നുണയുന്നതിനൊപ്പം അവൻ അവളുടെ മാറിൽ ഒന്നു തഴുകി മുറുകിപ്പോയി.
ആ സമയം അവൾ അറിയാതെ അവനിലേക്ക് അടുത്തതും അവനിലെ കാമം ഉണർന്നത് അവൾക്ക് മനസിലായതും ഇരുവരിലും ഒരു വിറയൽ കടന്നുപോയി.
അവനിലെ ആവേശം കൂടിയതും അവന്റെ കൈകൾ രണ്ടും അവളുടെ മാറുകളെ ഞെരിച്ചുടച്ചു.
ചുണ്ടുകൾ വേർപെട്ട നിമിഷം അവൻ അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർത്തി.
ഒരേങ്ങലോടെ അവളൊന്ന് ഉയർന്നതും അവളുമായി അവനാ കട്ടിലിലേക്ക് വീണു.
കഴുത്തിൽ മുഖമിട്ടുരസിയും നുണഞ്ഞും അവനവളെ പുളകം കൊള്ളിച്ചു.
അവൻ നൽകുന്ന അനുഭൂതിയിൽ അവളെവന്റെ മുടിയിൽ കോർത്തു പിടിച്ചു.
ബെഡിൽ ഉയർന്നു പൊങ്ങുന്നവളെ ഒരുകൈ കൊണ്ട് അരക്കെട്ടിൽ പിടിച്ചു കിടത്തി മറു കൈ മാറിൽ അമർത്തിയവൻ അവളിൽ അലിയാൻ വെമ്പി.
മുഖവും കഴുത്തുമൊക്കെയായി അവൻ മാറി മാറി മുത്തി ചുമപ്പിച്ചു.
ഉമ്മകൾ നൽകി ഒടുക്കം അവളുടെ മാറിലെ വസ്ത്രം അൽപ്പം നീക്കി അവനവിടെ ഒന്നു മുത്തിയതും തളർന്നു പോകുന്നപോലെ തനുവിന് തോന്നി. ഒപ്പം അവനെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുവാനും.
അതറിഞ്ഞെന്നോണം അവൻ അവളുടെ മാറിടുക്കിൽ മുഖം അമർത്തി ചുംബനങ്ങളാൽ മൂടി.
അവന്റെ പല്ലും നാവും ഉമിനീരും അവളുടെ മാറുകളിൽ മാറി മാറി ചുമപ്പിച്ചു.
അവൾക്കോ അവനൊ അടർന്നു മാറുവാൻ കഴിയാതെ അവനിൽ അടിമപ്പെട്ടുപോയവൾ.
വീണ്ടും അവളുടെ ചുണ്ടിലേക്ക് ചേക്കേറാൻ വേണ്ടി മാറിൽ നിന്നും എഴുന്നേറ്റവൻ ഉയർന്നതും വലിയൊരു ശബ്ദത്തോടെ വാതിൽ ഭിത്തിയിൽ ചെന്നടിച്ചതും ഒന്നിച്ചായിരുന്നു.
ഞെട്ടി നോക്കിയവർ വാതിലിൽ നിൽക്കുന്നയാളെ കണ്ടതും വല്ലാതെയായി.
💞
തുടരും…….





