സിന്ദൂരം… 15

ഒരു ഓറഞ്ച് ജ്യൂസ് അവൾക്ക് അഗ്നി പറഞ്ഞു..

ഏതാനും മിനിറ്റുകൾ കൊണ്ട് തന്നെ ഓറഞ്ച് ജ്യൂസ് അവൾക്കു മുന്നിലെത്തി…

അവളുടെ മുഖത്തെ വല്ലായ്മ കണ്ട് അഗ്നി അവളോട് കാര്യം ചോദിച്ചു…

എന്തുപറ്റി തനിക്ക് മടുത്തോ..

എന്തോ വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നുന്നുണ്ട്….. ഇതുവരെ ഇങ്ങനെയുള്ള പാർട്ടികളിൽ പങ്കെടുക്കാത്തത് കൊണ്ടായിരിക്കാം…. സാർ ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ കേൾക്കുമോ..

എന്താന്ന് പറ എന്നിട്ട് ആലോചിക്ക കേൾക്കണോ വേണ്ടയോ എന്ന്..

പിന്നിലുള്ളവരോട് ഒന്ന് മറ്റെങ്ങോട്ടെങ്കിലും പോയി ഡാൻസ് ചെയ്യാൻ പറയൂ…. എനിക്ക് ഇതെല്ലാം കണ്ട് വല്ലാത്തൊരു ബുദ്ധിമുട്ട്..

അവരൊന്നു ചിരിച്ചുകൊണ്ട് അവളെ നോക്കി….. വലിയ വലിയ പാർട്ടികളിൽ ഇതുപോലുള്ള ഡാൻസുകൾ സുലഭമാണ്..

ആയിരിക്കാം പക്ഷേ എനിക്കെന്തോ ഇത് കാണുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നുണ്ട്..

അവൻ അവൾ പറഞ്ഞതിനെ കണക്കിൽ എടുത്തുകൊണ്ട് അവരോട് മറ്റെവിടെയെങ്കിലും പോയി ഡാൻസ് ചെയ്യാനായി ആവശ്യപ്പെട്ടു അവര് പെട്ടെന്ന് തന്നെ അവിടെ നിന്നും മാറി കൊടുക്കുകയും ചെയ്തു.

ഇടയ്ക്കിടെ അഗ്നി അവന്റേതായ ഓഫീസ് ആവശ്യങ്ങൾക്കായി മറ്റുള്ളവരോട് സംസാരത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നു ഇതേ സമയങ്ങളെല്ലാം ജ്വാല ഇരുന്നിടത്ത് തന്നെ ഇരുന്നു ക്ഷീണതയായി തുടങ്ങിയിരുന്നു….

ജ്വാല ഒരു അഞ്ചു മിനിറ്റ് ഞാനിപ്പോൾ വരാം..

അത് പറഞ്ഞു കൊണ്ട് ഒരാളുടെ കൂടെ കുറച്ചു മാറി ബാൽക്കണിയിലെ അടുത്തേക്ക് പോയി നിന്നു..

ഇതേസമയം ഒന്ന് രണ്ട് പയ്യന്മാർ അവൾക്ക് അരികിലേക്ക് വന്നിരുന്നു..

അഗ്നി സാറിന്റെ PA ആണ് അല്ലേ…

അതെ…

അവൾ ഇരുന്നിദത്തു നിന്നും അല്പം നീങ്ങി ഇരുന്നു കൊണ്ട് പറഞ്ഞു..

പേടിക്കണ്ട ഞങ്ങൾ ഒന്നും ചെയ്യതൊന്നും ഇല്ല.

എത്രയായി  അഗ്നി സാറിന്റെ കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്..

ഇന്നലെ ജോയിൻ ചെയ്തതേയുള്ളൂ..

അതല്ല കുട്ടി ചോദിച്ചത്…. എത്ര രൂപ അഗ്നിസാർ തന്നു എന്ന ചോദിച്ചത്..

ഒരു മടിയും ഇല്ലാതെ ഒരു വർഷളൻ ചിരിയോടെ ഒരുത്തൻ അവളോട് ചോദിച്ചു..

എനിക്കൊന്നും വ്യക്തമാകുന്നില്ല….

ദേ കൊച്ചേ ഒന്നുമറിയാത്തതു പോലെ അഭിനയിക്കാൻ നിക്കല്ലേ..

അവൾ ഒന്നും മനസ്സിലാവാതെ മുഖം ചുളിച്ചുകൊണ്ട് അവരെ തന്നെ നോക്കി..

ദേ    വളച്ചു കെട്ടില്ലാതെ ചോദിക്കാം ഒരു കളിക്ക് അഗ്നി സർ എന്ത് തന്നു..

പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…..

നിങ്ങൾ എന്തൊക്കെ ആണ് ഈൗ ചോദിക്കുന്നത്….. ഞാനങ്ങനെ ഒരാളല്ല..

എന്റെ പൊന്നു കൊച്ചേ അങ്ങനെയാണെങ്കിൽ തന്നെ ആരെങ്കിലും അത് വിളിച്ചുപറഞ്ഞു നടക്കുമോ….. ദേ താല്പര്യമുണ്ടെങ്കിൽ റൂമെല്ലാം സെറ്റാണ് പറഞ്ഞാൽ മതി പക്ഷേ ഞങ്ങൾ രണ്ടാളും ഉണ്ടെന്നെ ഒള്ളു.. ഇതൊക്കെ സർവ്വസാധാരണമാണ് കൊച്ചേ…. അങ്ങോട്ട് നോക്കിക്കേ, അവരെല്ലാം തന്നെപ്പോലെ തന്നെ ആയിരുന്നു.. പണ്ടൊക്കെ വലിയ പേടി ആയിരുന്നു ഇപ്പൊ കാശ് കിട്ടിയ എന്തിനും തയ്യാറായി നടക്കുകയാണ്

അവരങ്ങനെ ആയിരിക്കാം പക്ഷെ  ഞാൻ അങ്ങനെ ഒരാളല്ല..

ജ്വാല  നിറ കണ്ണുകളെ പറഞ്ഞുകൊണ്ട് അവിടെ എഴുന്നേറ്റു..

പെട്ടെന്ന് ഒരുവൻ അവളുടെ കയ്യിൽ കയറി കടന്നു പിടിച്ചു..

പട്ടു പോലെ ഉണ്ടല്ലോടി പെണ്ണേ…. അധികം ഒന്നും സമയമില്ല എത്രയാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി തന്നേക്കാം.

എന്റെ കൈയിന്ന് വിടടോ…. വീട്ടില്ലങ്കിൽ ദേ ഞാൻ അഗ്നി  സാറേ വിളിക്കും…

പെട്ടെന്ന് അവന്മാർ അവളുടെ കയ്യിൽ നിന്നും പിടിവിട്ടു..

ജ്വാല ജീവനും കൊണ്ടെന്നോണം അഗ്നിക്ക് അരികിലേക്ക് ഓടി..

കിതച്ചു പാഞ്ഞ് അവനെ വന്നു അടക്കിപ്പിടിച്ച  അവളെ അവൻ അമ്പരപ്പടെ നോക്കി..

അവന്റെ കയ്യിൽ ആയിരുന്നു അവൾ ശക്തമായി പിടിമുറുക്കിയത്..

ഭയന്ന് അരണ്ട അവളെ കണ്ടതും അവൻ പെട്ടെന്ന് കാര്യം തിരക്കി.

എന്താടോ എന്തുപറ്റി..

ഒന്നുമില്ല സർ നമുക്ക് പോവാം..

അവളുടെ ശബ്ദത്തിൽ ഭയം ഉണ്ടായിരുന്നു..

ജ്വാല താൻ കാര്യം എന്താണെന്ന് വെച്ചാൽ പറ..

ഇല്ല സർ ഒന്നുമില്ല നമുക്ക് പോകാം… അല്ലെങ്കിൽ വേണ്ട ഒരു 50 രൂപ തരുമോ ഞാൻ ബസ്സിൽ പൊയ്ക്കോളാം..

അവൾ നന്നേ ഭയന്നിട്ടുണ്ടെന്ന് അവന് മനസ്സിലായി..

റോയ് നമുക്ക് പിന്നെ കാണാം ഞാൻ അങ്ങോട്ട് ചെല്ലട്ടെ..

  അഗ്നി സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തോട് പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു..

അപ്പോഴേക്കും ജ്വാല അവന്റെ കയ്യിൽ നിന്നും പിടിവിട്ടിരുന്നു..

കാറിന്റെ അരികിൽ എത്തിയതും അഗ്നി അവളെ തന്നെ ഒന്ന് നോക്കി..

എന്താടോ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ..

ഇല്ല സർ നമുക്ക് വേഗം പോകാം..

കാര്യമില്ലാതെ താനെന്തിന് ഇത്ര ഭയക്കണം..

ഒന്നുമില്ല സർ….

ദേ ജ്വാല നിന്നെ ഞാനാണ് കൊണ്ടുവന്നതെങ്കിൽ നിന്നെ നല്ലതുപോലെ തിരിച്ചുകൊണ്ടുപോയി ആകേണ്ടതും എന്റെ ഉത്തരവാദിത്വമാണ് മര്യാദയ്ക്ക് പറ എന്താ നിന്റെ പ്രശ്നം അവിടെ എന്താ പാർട്ടി ഹാളിൽ വച്ച് നടന്നത്….

അവന്റെ കോപത്തോടുള്ള ചോദ്യം കേട്ടതും ജ്വാല ഒന്ന് പിന്നോട്ടേക്കാഞ്ഞു..

  അഗ്നി സർ ഞാൻ ഒന്ന് ചോദിച്ചോട്ടെ ഈ PA ജോലി എന്ന് പറയുന്നത് സെക്സ് വർക്ക്‌ കൂടെ ഉള്ളതാണോ ആണോ..

എന്തോന്ന്?

പെട്ടെന്ന് അഗ്നി അവളെ തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു…

  ഒരു PA ജോലി എന്ന് പറഞ്ഞ മറ്റു പലർക്കും സെക്സ് വർക്ക് കൂടെ ഉൾപ്പെട്ടതാണ് എന്നാണ് തോന്നുന്നത്…

അഗ്നി കണ്ണുകൾ കുറുക്കി കൊണ്ട് അവളെ നോക്കി…

അങ്ങനെ എന്തെങ്കിലും ഈ വർക്കിൽ ഇൻക്ലൂഡ് ആണെങ്കിൽ ഇപ്പോൾ തന്നെ സർ എന്നോട് പറഞ് എന്നെ പിരിച്ചു വിട്ടേക്കാം തിരയിൽ പെട്ടു കിടക്കുന്ന ഒരു തോണി ആണ് എന്റെ ജീവധം എന്നുവച്ച് കിട്ടിയ ഏത് വൃത്തികെട്ട കച്ചിതുരുമ്പിലും പിടിച്ചു കയറുന്നവൾ അല്ല ഈ ജ്വാല… പണത്തിന് ഒരുപാട് ആവശ്യം എനിക്കുണ്ട് പക്ഷേ ഒരിക്കലും ഞാൻ ഈയൊരു മാർഗ്ഗത്തിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നില്ല….

എന്റെ പൊന്നു ജോല താൻ എന്തൊക്കെ പറയുന്നേ….. PA വർക്കുന്ന് പറഞ്ഞാൽ പേഴ്സണൽ അസിസ്റ്റന്റ് എന്നാണ്… അല്ലാതെ  താൻ പറയുന്ന പോലെ മറ്റെ പണിയല്ല… എനിക്ക് അതിനോട് താല്പര്യവും ഇല്ല..

അഗ്നി അവൾക്ക് നേരെ ജ്വലിക്കുന്ന കണ്ണുകളുടെ നോക്കിക്കൊണ്ട് ഉറച്ച ശബ്ദത്തോടെ പറഞ്ഞു..

താൻ പറ തന്നോട് ആരാണ് അകത്തു നിന്നും അപമര്യാതയായി പെരുമാറിയത് എന്ന്…..

ഞാനത് പറഞ്ഞിട്ട് എന്താണ് സർ കാര്യം…. അവർക്ക് എന്നോട് ദേഷ്യവും വാശിയുമായി മറ്റെന്തെങ്കിലും ചെയ്യാൻ വന്ന അതെല്ലാം ചെറുത്തുനിൽക്കാൻ ഞാൻ ഒരാൾ മാത്രം എന്റെ ജീവിതത്തിൽ ഒള്ളു എനിക്ക് പേടിയാണ്..

താൻ പറ ഏതാവന തന്റെ മാനത്തിന് വില പറഞ്ഞതെന്ന്..

അത് പറയുമ്പോൾ അവന്റെ മുഖത്തെ ശൗര്യം അവളെ ഭയപ്പെടുത്തി..

പെട്ടന്ന് അവളുടെ കയ്യിൽ ആഞ്ഞൊരു പിടി പിടിച്ചു കൊണ്ട് വലിച്ചു പാർട്ടി ഹാളിലേക്ക് നടന്നു.

ആഞ്ഞൊരു ചവിട്ടിൽ വാതിൽ മലക്ക് തുറന്നു

പാർട്ടി ഹാളിലെ എല്ലാവരും ഞെട്ടലോടെ വാട്ജിൽകാലേക് നോക്കി.

പറയടി ആരാ ആള്.

പെട്ടന്ന് ആ രണ്ട് പയ്യന്മാർ ഉമിനീർ വിഴുങ്ങി കൊണ്ട് ആൾക്കൂട്ടത്തിന് ഇടയിലേക്ക് നുഴഞ്ഞു.

സർ അവര….

ജ്വാല ആലുക്കൂട്ടത്തിന് ഇടയിലേക്ക് നുഴഞ്ഞു നീങ്ങുന്നവർക്ക് നേരെ വിറക്കുന്ന വിരലുകൾ ചൂണ്ടി പറഞ്ഞതും അഗ്നി അവളിലെ പിടി വിട്ട് കൊണ്ട് പാഞ്ഞവർക്ക് നേരെ ചെന്നു..

”
അതുകേട്ട സെക്കൻഡിൽ അഗ്നിയുടെ മുഖം മാറി. ജ്വാലയുടെ കയ്യിലെ പിടി അയഞ്ഞു. അടുത്ത നിമിഷം അവൻ ഒരു പുലിയെ പോലെ ആൾക്കൂട്ടത്തിലേക്ക് കുതിച്ചു.

ആദ്യത്തെവന്റെ കോളറിന് കുത്തിപ്പിടിച്ച് ഒറ്റ വലി. 80 കിലോ ഉള്ളവൻ പഞ്ഞിക്കെട്ട് പോലെ പറന്ന് വന്ന് നടുക്കുള്ള glass table-ൽ വീണു. 

ചില്ല് നുറുങ്ങി നാലുപാടും തെറിച്ചു. ഹാളിൽ കൂട്ട നിലവിളി.

രണ്ടാമത്തെവൻ ഞെട്ടി തിരിഞ്ഞോടാൻ നോക്കി. പക്ഷേ അഗ്നിയുടെ കാൽ ഒരു ചാട്ടവാർ പോലെ വന്നു അവന്റെ കാൽമുട്ടിന് തട്ടി. 

അവൻ മുട്ടുകുത്തി വീണത് നേരെ DJ console-ന്റെ മുകളിലേക്ക്. Music ചീറ്റി നിന്നു. പകരം അവന്റെ എല്ല് ഒടിയുന്ന ശബ്ദം മാത്രം.

“എടാ പന്ന കഴിവേറികളെ …” അഗ്നി മുരണ്ടു. അവന്റെ ശ്വാസം ചൂട് കാറ്റ് പോലെ വന്നു തട്ടി. “ഏത് നാവ് കൊണ്ടാടാ നീ അവളുടെ മാനത്തിന് വില പറഞ്ഞത്?”

നിലത്ത് കിടന്നവൻ പേടിച്ച് ഒരു ഒഴിഞ്ഞ champagne bottle എടുത്ത് അഗ്നിയുടെ തല ലക്ഷ്യമാക്കി ഓങ്ങി.

അഗ്നി ഒഴിഞ്ഞില്ല. ഒരു ചെറു ചിരി. Bottle അടുക്കുന്നതിന് മുൻപേ അവന്റെ ഇടതുകൈ മിന്നൽ പോലെ വന്നു അവന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടു. 

എല്ല് തെറ്റുന്ന ഒച്ച. Bottle നിലത്തുവീണ് പൊട്ടി. അവന്റെ അലർച്ച ഹാളിന്റെ സീലിംഗ് തുളച്ചു.

“അഗ്നീ!” ജ്വാല വിളിച്ചു. അവളുടെ ശബ്ദം ഇടറി.

അപ്പോഴേക്കും രണ്ടാമത്തെവൻ പുറകിൽ നിന്ന് ഒരു knife എടുത്ത് കുത്താൻ വന്നു. ആൾക്കൂട്ടത്തിൽ നിന്നും ഒരലർച്ച മാത്രം

അഗ്നി സർ സൂക്ഷിക്ക്!”

അഗ്നി തിരിഞ്ഞു പോലുമില്ല. ഒരു തോന്നലിൽ, വലതു കൈ പുറകിലേക്ക് വീശി. Knife പിടിച്ച കൈ അവന്റെ കൈക്കുള്ളിൽ. ഒറ്റ പിടിത്തം, ഒറ്റ തിരിച്ചിൽ. Knife തെറിച്ച് പോയി നേരെ ചെന്ന് തറച്ചത് ഭിത്തിയിലെ വലിയ painting-ൽ.

അവനെ മുടിക്ക് കുത്തിപ്പിടിച്ച് അഗ്നി മുകളിലേക്ക് ഉയർത്തി. അവന്റെ കാലുകൾ അന്തരീക്ഷത്തിൽ തൂങ്ങിയാടി.

“ഇനി… ഇനി ജീവിതത്തിൽ… ഒരു പെണ്ണിനെ കാണുമ്പോൾ തല താഴ്ത്തി നടക്കണം നീ.” 
ഓരോ വാക്കും പറയുമ്പോൾ അവന്റെ പിടി മുറുകി. അവന്റെ മുഖം നീലിച്ച് വന്നു.

മുഴുവൻ ഹാളും മരവിച്ച് നിന്നു. Bouncers അനങ്ങാൻ ധൈര്യമില്ലാതെ door-ൽ തന്നെ freeze ആയി. ആരുടെയോ കയ്യിൽ നിന്ന് phone നിലത്ത് വീണു.

അഗ്നി അവനെ ദൂരേക്ക് വലിച്ചെറിഞ്ഞു. അവൻ ചെന്ന് വീണത് bar counter-ൽ. കുപ്പികൾ മുഴുവൻ നിലത്തുവീണ് പൊട്ടി. ചുവന്ന wine രക്തം പോലെ ഒഴുകി.

അഗ്നി കിതച്ചു കൊണ്ട് പതിയെ നിവർന്നു. ഷർട്ടിന്റെ കൈ മടക്കി, മുടി ഒന്ന് കോതി. എന്നിട്ട് നിലത്ത് കിടന്ന് പിടയുന്ന രണ്ടുപേരെയും നോക്കി ചിരിച്ചു. ആ ചിരിയിൽ ഒരു തണുപ്പ് ഉണ്ടായിരുന്നു.

“ഇന്ന് നിങ്ങളുടെ കൈ ഒടിഞ്ഞുള്ളൂ. അടുത്ത തവണ അവളുടെ പേരുപോലും പറഞ്ഞാൽ… ശ്വാസം പോലും എടുക്കാൻ നിന്നെ കൊണ്ടൊന്നും ആവില്ല……

അവൻ തിരിഞ്ഞു നടന്നു. ജ്വാലയുടെ അടുത്തെത്തി. അവളുടെ വിറയ്ക്കുന്ന കയ്യിൽ വീണ്ടും മുറുകെ പിടിച്ചു. ഇത്തവണ പിടുത്തത്തിൽ ദേഷ്യമല്ല, ഒരു സംരക്ഷണത്തിന്റെ ചൂട് ഉണ്ടായിരുന്നു.

“പോവാം.” 

പൊട്ടിയ ചില്ലുകളിൽ ചവിട്ടി, സ്തംഭിച്ച് നിന്ന ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി, അവൻ അവളെയും കൊണ്ട് വാതിൽ കടന്നു.

പിന്നിൽ ബാക്കിയായത് തകർന്ന ഹാളും, പൊട്ടിയ bottles-ന്റെ മണവും, അഗ്നി എന്ന പേര് കൊണ്ട് വിറയ്ക്കുന്ന ഒരു ജനക്കൂട്ടവും മാത്രം….

Similar Posts

Leave a Reply