രചന – വൈദേഹി വൈഗ
“മെ ഐ കം ഇൻ സർ? ” “പ്ലീസ് കം ഇൻ ” കോളേജ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ഞാൻ കയറി.. “ടേക്ക് യുവർ സീറ്റ്… ” “താങ്ക് യു സർ… സർ ആം മീര ശ്രീനിവാസൻ… ” “യാ ഐ നോ.. ന്യൂ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ത ഡിപ്പാർട്മെന്റ് ഓഫ് മാത്തമാറ്റിക്സ്.. ” “അതേ സർ… ” “ആഹ്… ക്ലാസ്സ് ഒക്കെ നാളെ മുതൽ അറ്റൻഡ് ചെയ്താൽ മതി.. ഇന്നിപ്പോ രജിസ്റ്ററിൽ ഒപ്പിട്ടോളു.. പറ്റുമെങ്കിൽ മറ്റു ടീച്ചേഴ്സിനെ പരിചയപ്പെടു… ” ” ഓക്കേ സാർ…. സാർ ഞാൻ ഇവിടെ ആദ്യം ആയിട്ടാണ്… ആരെയും പരിചയം ഇല്ല… സ്റ്റേ ടെ കാര്യത്തിൽ കുറച്ചു ബുദ്ധിമുട്ടിലാണ്..” “ഓഹ് ഐ സി.. ” പ്രിൻസിപ്പാൾ ആരെയോ ഫോണിൽ വിളിച്ചു.. കുറച്ചു കഴിഞ്ഞതും ഒരു മധ്യവയസ്ക്കൻ റൂമിലേക്ക് വന്നു… “രവി… ഇത് മീര.. മാത്തമാറ്റിക്സിലെ പുതിയ അസിസ്റ്റന്റ് പ്രൊഫസർ… ഈ കുട്ടിക്ക് വേണ്ട ഹെല്പ് ചെയ്യണം.. ഗേൾസ് ഹോസ്റ്റലിൽ സ്റ്റേ റെഡി ആക്കണം ” “ഒക്കെ സർ.. ” “മീരാ.. ഇത് രവി.. പ്യൂൺ ആണ്..
എന്ത് ആവശ്യം ഉണ്ടെങ്കിലും രവിയോട് പറഞ്ഞാൽ മതി… ചെല്ല്.. ഡിപ്പാർട്മെന്റ് ഒക്കെ കണ്ടിട്ട് വരൂ.. ” “ഒക്കെ.. താങ്ക് യു സർ ” ഞാൻ ഓഫീസിൽ നിന്നും പുറത്തിറങ്ങി രവി ഏട്ടനോടാപ്പം നടന്നു… “മോള് ഈ നാട്ടിൽ പുതിയത് ആണോ…” “ഉവ്വ്.. ഞാൻ തിരുവല്ല ആയിരുന്നു.. പാലക്കാട് ആദ്യം ആയിട്ടാണ്…” “പെട്ടന്നുള്ള വരവ് ആണെന്ന് തോന്നുന്നല്ലോ…” “അതേ.. ഇന്ന് തന്നെ വന്നു ജോയിൻ ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് സ്റ്റേയും റെഡി ആക്കാൻ പറ്റിയില്ല… ” ‘”അതോർത്തു മോള് വിഷമിക്കണ്ട.. തല്ക്കാലം ഹോസ്റ്റലിൽ കഴിയാം എന്ന് പറഞ്ഞല്ലോ.. ” “മ്മ്. ഇപ്പൊ ഇന്റർവെൽ ആണെന്ന് തോന്നുന്നു ല്ലോ.. കുട്ടികളൊക്കെ പുറത്തുണ്ടല്ലോ.. ” “.. എന്റെ കൊച്ചേ.. ഇവിടുത്തെ പിള്ളേരെ പറ്റി പറയാതിരിക്കുന്നതാ ഭേദം… ഒക്കെയും തലതെറിച്ചതാ… ക്ലാസ്സ് ടൈം ആണ് ഇപ്പൊ.. ന്നിട്ടും ക്ലാസ്സിൽ കയറാതെ ഇങ്ങനെ തെണ്ടി നടക്കും.. ”
“അവർക്ക് ഇതൊക്കെ അല്ലേ രവിയേട്ടൻ ഒരു എന്ജോയ്മെന്റ്.. ” “ആഹാ.. ടീച്ചർ ആള് കൊള്ളാലോ… ” അത് കേട്ടു ഞാനൊന്നു ചിരിച്ചു.. ഡിപ്പാർട്മെന്റിൽ ചെന്നു ടീച്ചേഴ്സിനെ ഒക്കെ പരിചയപെട്ടു… എച് ഓ ഡി ഒരു ജോസഫ് അലക്സ്.. ഒരു കോട്ടയം കാരൻ അച്ചായൻ… പിന്നെ വിനോദ്, രാധിക, സ്നേഹ.. മൂന്നു അസിസ്റ്റന്റ് പ്രോഫ്ഫസേർസ്.. സ്നേഹ ഒഴികെ ബാക്കി മൂന്നു പേരും മധ്യവയസ്ക്കർ ആണ്.. സ്നേഹക്ക് എന്റെ പ്രായമേ ആവാൻ സാധയത ഉള്ളു.. ഒരു ഇരുപത്തി ആറോ ഏഴോ… പിന്നെ ഒരു സാർ ഇന്ന് ലീവിൽ ആണെന്നും അറിയാൻ കഴിഞ്ഞു… രവിയേട്ടൻ എന്നേ അവിടെ ആക്കി പുറത്തേക്കു പോയി.. ഞാൻ അവിടെ ഉള്ളവരും ആയി പെട്ടന്ന് അടുത്തു…
“മുൻപ് എവിടെ ആയിരുന്നു വർക്ക് ചെയ്തത്… ? ” “തിരുവല്ലയിൽ ഉണ്ടായിരുന്നു… രണ്ടു വർഷം…” “എവിടെയാ സ്റ്റേ ഒക്കെ? ” സ്നേഹ ആണ് ചോദിച്ചത് “ഒന്നും ആയിട്ടിട്ടില്ല.. തല്ക്കാലം രണ്ടു ദിവസം കോളേജ് ഹോസ്റ്റലിൽ നിൽക്കണം… താൻ എവിടെയാ താമസം..” “ഇവിടെ അടുത്തുള്ളൊരു വിമൻസ് ഹോസ്റ്റലിൽ ആണ് ” “പറ്റുമെങ്കിൽ എനിക്കും കൂടെ അവിടെ ഒരു… ” “ഞാൻ ശ്രമിക്കാം… ” “എന്നാൽ ഞാൻ ഇറങ്ങട്ടെ… രവിയേട്ടനേം കൂട്ടി ഇനി ഹോസ്റ്റലിൽ പോണം.. സ്ഥലം എനിക്ക് ശെരിക്കും അറിയില്ല.. ” രവിയേട്ടന്റെ തിരക്കി ഞാൻ ഡിപ്പാർട്മെന്റിന്റെ പുറത്തിറങ്ങി… കോളേജ് ആകെ മൊത്തം ഒന്ന് വീക്ഷിച്ചു… പാലക്കാട്ടെ അറിയപ്പെടുന്നൊരു കോളേജ്… വാക മരങ്ങളും കാറ്റാടിയും കൊണ്ട് നിറഞ്ഞിരിക്കുന്നു… അങ്ങിങ്ങായി ചിതറി കിടക്കുന്ന കുട്ടിപ്പട്ടാളം… ഓഫീസിന്റെ മുന്നിൽ ഒരു കൊച്ചു പൂന്തോട്ടവും കുളവും… കോളേജ് വരാന്തയിലൂടെ ഞാൻ മെല്ലെ മുന്നോട്ടു നടന്നു…
ഓർമ്മകൾ കടിഞ്ഞാൺ പൊട്ടിക്കും മുന്നേ പുറകിൽ നിന്നും രവിയേട്ടൻ വിളിച്ചു…. “മോള് ഇവിടെ നിൽക്കുവാണോ… ബാഗ് ഒക്കെ എവിടെയാ വച്ചിരിക്കുന്നേ.. ഹോസ്റ്റലിലേക്ക് കുറച്ചു നടക്കാൻ ഉണ്ട്.. ഓട്ടോ വിളിക്കണോ… ” “വേണ്ട രവിയേട്ടാ.. കാർ ഉണ്ട്.. ബാഗ് ഒക്കെ അതിലാ… ” ഞങ്ങൾ കാറിനടുത്തേക്ക് നടന്നു… ഹോസ്റ്റലിൽ എത്തുന്ന ആ ചെറിയ സമയത്തിനുള്ളിൽ തന്നെ രവിയേട്ടൻ ഏട്ടന്റെ കാര്യങ്ങളൊക്കെ പറഞ്ഞു.. പതിമൂന്ന് കൊല്ലം ആയി ഇവിടെ.. ഇവിടെ അടുത്ത് തന്നാണ് വീട്… വീട്ടിൽ വയസായ അമ്മയും ഭാര്യയും ഒരു മകനും… ഹോസ്റ്റലിൽ എത്തി… കാറിൽ നിന്നു സാധനങ്ങൾ എടുക്കാൻ രവിയേട്ടനും സഹായിച്ചു.. വാർഡനോട് പറഞ്ഞു എന്റെ റൂമിന്റെ കാര്യങ്ങളും ശരിയാക്കി ഫോൺ നമ്പറും തന്നിട്ടാണ് അയാള് മടങ്ങിയത്…. ഞാൻ മുറിയിൽ കയറി…
നല്ല വൃത്തി ഉള്ള ഒരു കൊച്ചു മുറി… ചെറിയൊരു കട്ടിലും ഷെൽഫും ഉണ്ട്… എനിക്ക് അതൊക്കെ തന്നെ ധാരാളം.. റൂമിന്റെ സൈഡിൽ ഉള്ള ജനൽ തുറന്നാൽ റോഡ് നന്നായി കാണാം… മെയിൻ റോഡ് അല്ലാത്തതിനാൽ വാഹനങ്ങൾ ഒക്കെ കുറവാണു…. നടന്നു പോകുന്നവരാണ് കൂടുതൽ… ബാഗ് ഒക്കെ ഞാൻ താഴെ ഒരു സൈഡിൽ ഒതുക്കി വച്ചു.. ഒന്നും പുറത്തെടുത്തു വെക്കാൻ തോന്നിയില്ല.. രണ്ടു ദിവസം അല്ലേ കാണു ഇവിടെ… ഞാൻ കുളിക്കാൻ കയറി… കുളിച്ചു ഫ്രഷ് ആയി വന്നതിനു ശേഷം യാത്രാ ഷീണം ഒക്കെ മാറിയിരുന്നു… സമയം ഉച്ച അവറായി… നന്നായി വിശക്കുന്നും ഉണ്ട്.. ഹോസ്റ്റലിൽ ഭക്ഷണം ഉണ്ടെങ്കിലും എനിക്ക് അവിടുന്ന് കഴിക്കാൻ തോന്നിയില്ല.. ഞാൻ പെട്ടന്ന് റെഡി ആയി താഴേക്കു ചെന്നു.. ഒരു ഷോപ്പിങ് നു.. അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങാൻ…. താഴെ വാര്ഡന് നിൽക്കുന്നുണ്ടായിരുന്നു.. ആ സ്ത്രീ എന്നേ കണ്ടതും ഒന്ന് തുറിച്ചു നോക്കി..
സാരിയിൽ നിന്നും ജീൻസ് ആൻഡ് ഷർട്ട് ലേക്കുള്ള മാറ്റം ആവാം കരണം…. ഇരുപത്തേഴു വയസ്സ് ആയെങ്കിലും ഇരുപത്തി രണ്ടോ മൂന്നോ മാത്രേ എന്നേ കണ്ടാൽ പറയുള്ളു എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്… പിന്നെ ഒത്ത ശരീരവും ആയതിനാൽ ജീൻസും ഷർട്ടും ഒന്നും എനിക്ക് ബോറാണ് എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല… അല്ല പറഞ്ഞാലും മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ലലോ… ഞാൻ അവരെ നോക്കി ഒന്നും ചിരിച്ചിട്ട് കാർ എടുത്തു ഇറങ്ങി… നേരെ ജോബിബിസ് മാളിലേക്ക് ആയിരുന്നു പോയത്.. ഫുഡും കഴിച്ച്അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി അവിടെ നിന്നും ഇറങ്ങി…. ഇനി എങ്ങോട്ട് പോവും… നാലു മണി ആകാൻ പൊകുന്നതെ ഉള്ളു… ഇത്ര നേരത്തെ ഹോസ്റ്റലിലെ മുറിയിൽ കയറി ഇരുന്നാൽ എനിക്ക് മടുപ്പ് വരും… പിന്നീട് പാലക്കാട് ഫോർട്ടിൽ കുറച്ചു സമയം ചിലവഴിച്ചു….
അവിടെ വന്നിരുന്ന ചെറിയ കൊച്ചു കുട്ടികളിൽ പോലും ഞാൻ എന്റെ ബാല്യം കണ്ടു… അവിടെ ഉണ്ടായ പല കാഴ്ചയ്ക്കും എന്നേ പലതും ഓർമിപ്പിച്ചു … അധികനേരം അവിടെ നിൽക്കാൻ എനിക്ക് തോന്നിയില്ല…. സന്ധ്യ കഴിഞ്ഞു.. എന്തോ ഹോസ്റ്റലിലേക്ക് മടങ്ങി പോകാൻ എനിക്ക് തോന്നുന്നില്ല … കാർ ഒരു സൈഡിൽ പാർക്ക് ചെയ്തു റോഡിലൂടെ ഞാൻ ഇറങ്ങി നടന്നു… എത്ര ദൂരം അങ്ങനെ പോയെന്നു എനിക്കറിയില്ല…. ഒറ്റക്ക് ഉള്ള നടത്തവും ജീവിതവും പണ്ട് മുതലേ ഇഷ്ട്ടപ്പെട്ടു തുടങ്ങിയാലാണല്ലോ ഞാൻ… ഈ ഏകാന്തത മാത്രമായിരുന്നല്ലോ എനിക്കന്നും ഇന്നും കൂട്ട്… രാത്രിയത്തേക്ക് ഉള്ള ഭക്ഷണവും കഴിച്ചാണ് ഞാൻ ഹോസ്റ്റലിൽ ചെന്നു കയറിയത്… കയറിയപ്പോൾ തന്നെ വാർഡന്റെ വീർത്ത മുഖം കാണേണ്ടി വന്നു… അവരെ ശ്രദ്ധിക്കാതെ മുകളിലേക്ക് പോകാൻ തുനിഞ്ഞതും… “ഒന്നവിടെ നിന്നെ…. ” ഞാൻ ചോദ്യ ഭാവത്തിൽ അവരെ ഒന്ന് നോക്കി…
“ഇപ്പൊ സമയം എത്രയായി .. ? ” “ഒൻപതു മണി കഴിഞ്ഞു..” “കുട്ടി.. നി എവിടെ പോകുന്നു എന്നതൊന്നും എന്റെ വിഷയം അല്ല.. പക്ഷെ ഇവിടെ ഒരു സമയം ഒക്കെ ഉണ്ട്.. കയറാനും ഇറങ്ങാനും.. രണ്ടു ദിവസത്തേക്ക് ആണെങ്കിൽ പോലും ഇവിടുത്തെ കാര്യങ്ങൾ അനുസരിച്ചേ പറ്റു… ” “സോറി… ഇനി ശ്രദ്ധിച്ചോളാം.. ” പിന്നെ പറയുന്നതിനൊന്നും മുഖം കൊടുക്കാതെ ഞാൻ മുറിയിലോട്ട് കയറി പോയി… കുറേ സമയത്തെ അലച്ചിൽ കരണം ആവാം ഞാൻ പെട്ടന്ന് കട്ടിലിൽ വീണു … പക്ഷെ സ്ഥലം മാറിയതിനാലാവണം നിദ്രാദേവിക്ക് എന്നോട് ഒരു പിണക്കം… എന്തൊക്കെയോ ആലോചിച്ചു എപ്പഴോ ഉറങ്ങി പോയി..
ഒൻപതരയ്ക്ക് കോളേജിൽ ബെൽ അടിക്കും.. ഒൻപതു മണിക്ക് തന്നെ ഞാൻ കോളേജിൽ എത്തി… ക്ലാസ്സിൽ കയറുന്നത് വരെ ഉള്ള സമയം പഠിപ്പിക്കേണ്ട പോർഷൻസ്നെ കുറിച്ച് നോക്കി ബെൽ അടിച്ചപ്പോൾ ബുക്സ് എടുത്തു സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങി…. “ആഹ്…. ” സ്റ്റാഫ് റൂമിലേക്ക് കയറാൻ വന്ന ഒരാളുമായി കൂട്ടി ഇടിച്ചതാണ്… താഴെ വീണ ബുക്സ് എടുത്തു ഞാൻ അയാൾക്ക് നേരെ നോക്കി… ‘മാധവ് ‘ ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു… ദേഷ്യവും വെറുപ്പും കൊണ്ട് എന്റെ മുഖം ചുവന്നു… തുടരും….. മീനാക്ഷിയെയും മനോമിയെയും യാമിയെയും സ്വീകരിച്ചത് പോലെ മീരയെയും മാധവ് നെയും നിങ്ങള് സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു…. അഭിപ്രായങ്ങൾ തുറന്നു പറയണെ

by