രചന – അമീന
മോഹനനൊരു ആക്‌സിഡന്റ് പറ്റി സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിട്ടുണ്ട്….. എത്രയും വേഗം ഹോസ്പിറ്റലിലേക്ക് ബന്ധുക്കൾ ആരെങ്കിലും വരണം”…… എന്ത് ചെയ്യണം എന്നറിയാതെ അയാൾ ചുറ്റും പരതി….. എല്ലാരും സന്തോഷത്തിലാണ്….. ശിവ മോള് അച്ഛനെ തിരക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി…… മുഹൂർത്തവും അടുത്തു കൊണ്ടിരിക്കുന്നു……. ആരോട് പറയും എന്ത് ചെയ്യും, ഒരു നിമിഷം അയാൾ പകച്ചു നിന്നു….. എന്താ ഏട്ടാ ഇവിടെ നിൽക്കുന്നത് സ്റ്റേജിലേക്ക് ചെല്ല് മുഹൂർത്തം അടുക്കാറായി….. സേതു ഒരു പ്രശ്നമുണ്ട്….. എന്ത് പറ്റിയേട്ടാ….. ആവലാതിയോടെ സേതു മഹിയെ പിടിച്ചു കുലുക്കി….. അയാൾ സേതുവിനോട് എല്ലാം തുറന്നു പറഞ്ഞു….. ഇരുവരും ഒരുപോലെ നടുങ്ങി….. ഇനിയിപ്പോ ഇങ്ങനെ നിന്നിട്ട് കാര്യമില്ല ഹോസ്പിറ്റലിലേക്ക് പോകാം….. തത്കാലം ആരെയും ഇതറിയിക്കണ്ട…… പെണ്ണിന്റെ അച്ഛനാണ് മോഹനൻ, ഇത്രയും നേരമായിട്ടും അദ്ദേഹത്തെ കണ്ടില്ല എന്ന് പലരും പറയുന്നുണ്ട്…..
എത്ര നേരം നമ്മളിത് മറച്ചു വെക്കും….. വിതുമ്പലോടെ മഹി സേതുവിന്റെ തോളിൽ കൈയ് അമർത്തി….. ഇനിയിവിടെ നിന്നിട്ട് കാര്യമില്ല വാ ഹോസ്പിറ്റലിലേക്ക് പോകാം….. ബാക്കിയൊക്കെ വരുന്നിടത്തു വെച്ചു കാണാം…. സേതു മഹിയെയും കൊണ്ട് പുറത്തേക്കിറങ്ങിയതും മഹിയുടെ ഫോൺ വീണ്ടും ബെൽ അടിച്ചു….. ഒരു പകപ്പോടെ മഹി ഫോൺ ചെവിയിലേക്ക് ചേർത്ത് വെച്ചു….. നിമിഷ നേരം കൊണ്ട് ഫോൺ നിലത്തേക്ക് ഊർന്നു വീണു…… എന്ത് പറ്റിയെട്ടാ, എന്താ പറഞ്ഞത്…. *പോയി* .. ഒരു തേങ്ങലോടെ മഹി നിലത്തേക്കിരുന്നു…… എന്റെ കൃഷ്ണ എന്തൊരു വിധിയാണ്, ഒരു സന്തോഷം നടക്കാൻ പോകുന്ന വീടിനെ നീ കണ്ണീർ കയത്തിലേക്ക് തള്ളി വിട്ടല്ലോ…. സേതു നെഞ്ചിൽ കൈവെച്ചു…… മഹിയും സേതുവും നിർവികാരിതയോടെ ചിരിച്ച മുഖത്തോടെ നിൽക്കുന്ന ശിവയെ ഒന്ന് നോക്കി…..
അപ്പോഴേക്കും പതിയെ പതിയെ മാധവനും മറ്റു ബന്ധുക്കളും വിവരമറിഞ്ഞ് ഞങ്ങളുടെ അരികിലേക്ക് ഓടി വന്നു…. അച്ഛേ ശിവയോടും മായമ്മയോടും എന്ത് പറയും…. (രുദ്ര് ) അറിയില്ല മോനെ ഇനിയിപ്പോ ഇവിടെ നിന്നിട്ട് കാര്യമില്ല ഹോസ്പിറ്റലിൽ ചെന്ന് ബാക്കിയുള്ള കാര്യമൊക്കെ ചെയ്യണം…. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ മഹിയും സേതുവും ഹോസ്പിറ്റലിലേക്ക് പാഞ്ഞു……. കൊച്ചു കുഞ്ഞുങ്ങളെ പോലെ മാധവൻ രുദ്രിന്റെ തൊളിൽ വീണു പൊട്ടി കരയാൻ തുടങ്ങി…… എന്റെ മോഹന്റെ ആഗ്രഹമായിരുന്നു ശിവ മോളുടെ വിവാഹം, എന്തിനാ ദേവി നീ അവനോട് ഈ ക്രൂരത കാണിച്ചത്…… അവനു പകരം നിനക്ക് എന്റെ ജീവൻ എടുത്തൂടായിരുന്നോ….. മാധവൻ പദം പറഞ്ഞു നിലത്തേക്കിരുന്നു….. മാധവേട്ട എന്തായിത് എന്താ പറ്റിയത്…. മാധവന്റെ ഇരുപ്പ് കണ്ട് കൊണ്ട് സുമിത്ര ആവലാതിയോടെ അയാൾക്ക് അരികിലേക്ക് ഓടി വന്നു……
എന്താ ഏട്ടാ, മുഹൂർത്തം അടുത്തപ്പോൾ എല്ലാരും ഇതെങ്ങോട്ടാ പോയത്…. മോഹനൻ എവിടെ….. അത് കേട്ടതും മാധവന്റെ ചങ്കോന്ന് കാളി….. അവൻ ഇനി വരില്ല…… ഒരു തേങ്ങലോടെ മാധവൻ സുമിത്രയെ നോക്കി പറഞ്ഞു……. എന്താ ഏട്ടാ നിങ്ങൾ പറയുന്നത്…. എനിക്കൊന്നും മനസിലാവുന്നില്ല…… സുമിത്ര ആന്റി …. നമ്മുക്ക് മാറി നിന്ന് സംസാരിക്കാം രുദ്ര് അവരെ വിളിച്ചു കുറച്ചു മാറി നിന്നു….. എന്താ മോനെ എന്ത് പറ്റി എന്താ നിന്റെ മുഖം വല്ലാതെയിരിക്കുന്നത്….. രുദ്ര് കാര്യങ്ങൾ മുഴുവൻ സുമിത്രയോട് പറഞ്ഞു…. അത് കേട്ടതും അവരുടെ കണ്ണുകളിലും നനവ് പടർന്നു….. എന്റെ ഈശ്വരന്മാരെ….. ഇത് ഞാൻ എങ്ങനെ സഹിക്കും…… ഇപ്പൊ ആന്റി തളരരുത്, പുതിയൊരു ജീവിതം സ്വപ്നം കണ്ടിരിക്കുന്ന ശിവയുടെ അവസ്ഥ വഷളാകാതെ നോക്കണം….. അതിഥികൾ ഒക്കെ വിവരം അറിഞ്ഞു കഴിഞ്ഞു…… താമസിയാതെ ശിവയും മായമ്മയും അറിയും…. അവർക്ക് താങ്ങായി നിക്കണം…….
രുദ്ര് അവരെ അകത്തേക്ക് പറഞ്ഞയിച്ചു….. പതിയെ പതിയെ മരണ വാർത്ത എല്ലാരും അറിഞ്ഞു ശിവയും മായമ്മയും അച്ഛമ്മയും അച്ഛാച്ചനും ഒഴിച്ച്….. മകനെ കാണാത്തതിൽ രോഷം പൂണ്ട് ഇരിക്കുന്ന അച്ഛാച്ചനെ വേദനയോടെ എല്ലാരും നോക്കി നിന്നു…… മായമ്മയും ശിവയും പ്രതിക്ഷയോടെ മോഹനനെ നോക്കി നിൽക്കുന്നു….. ഇതെന്താ വിളിച്ചവരാരും ഇതുവരെയായിട്ട് വരുന്നില്ലല്ലോ…. (അച്ഛമ്മ ) സമയം ആവുന്നതേയുള്ളു… അമ്മേ…. വിതുമ്പൽ അടക്കി പിടിച്ചു കൊണ്ട് രേവതി എങ്ങനെയോ പറഞ്ഞു തീർത്തു….. ഈ സാരിയൊക്കെ ഉടുത്തു വരുമ്പോ ഒരു സമ്മാനം തരാമെന്ന് പറഞ്ഞ ആളാ, ദേ ഇപ്പൊ വരാൻ വൈകുന്നത്…… ചെറിയ പരിഭവത്തോടെ ശിവ കസേരയിൽ വന്നിരുന്നു….. എല്ലാരും ഒന്നും പറയാതെ അങ്ങനെ നിന്നു….. രേവതി ഏട്ടത്തി, എല്ലാരും ഇവിടുന്ന് എങ്ങോട്ടാ ഈ പോയത്…. വല്ല അരുതാത്തതും സംഭവിചോ…… പറയുമ്പോൾ മായമ്മ കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു….. ഒന്നുല്ല….. പറഞ്ഞു തീർന്നതും രേവതിയുടെ ഫോൺ റിങ് ചെയ്തു….. “സേതുവേട്ടൻ കാളിങ് ” കുറച്ചു മാറി നിന്ന് അവൾ ഫോൺ അറ്റൻഡ് ചെയ്തു….
അവരെ വീട്ടിലേക്ക് കൊണ്ട് വരാൻ വണ്ടി അയച്ചിട്ടുണ്ട്, നിങ്ങൾ വേഗം അതിൽ കേറി ശ്രീ മങ്കലത്തു എത്തു…. എന്തെങ്കിലുമൊന്ന് തിരിച്ചു ചോദിക്കുന്നതിനു മുന്പേ ഫോൺ കട്ട് ആയി….. ഒരു വിറയാലോടെ രേവതി മായയുടെ അടുത്തേക്ക് നടന്നു…. മായേ…. എന്താ ഏടത്തി…. ഇന്ന് ഈ നിച്ഛയം നടക്കില്ല….. ഏട്ടത്തി എന്തൊക്കെയാ ഈ പറയുന്നത് മുഹൂർത്തം അടുത്തു, എല്ലാം ഒരുക്കി കഴിഞ്ഞപ്പോൾ ഇപ്പൊ എന്താ….. (മായ ) മായേ…. മോഹനന് ഒരു ആക്‌സിഡന്റ് ഹോസ്പിറ്റലിൽ ആണ്….. രാവിലെ ഓഡിറ്റോറിയത്തിലേക്ക് വരുമ്പോൾ ഒരു വണ്ടി തട്ടിയതാ കാര്യമായി ഒന്നും പറ്റിയില്ല….. എങ്കിലും ഇങ്ങനൊരു അവസ്ഥയിൽ നിച്ഛയം മാറ്റി വെക്കുന്നതല്ലേ നല്ലത്……. (സുമിത്ര ) എന്റെ കൃഷ്ണ എന്റെ കുട്ടിക്ക് എന്ത് പറ്റി….. അച്ഛമ്മ കരയാൻ തുടങ്ങി….. കാര്യങ്ങൾ ഏകദേശം പിടി കിട്ടിയ പോലെ അച്ഛാച്ചൻ അച്ഛമ്മയെ ചേർത്ത് പിടിച്ചു….. മായയും ശിവയും ഒന്നും ഉൾകൊള്ളാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു……
അവരുടെ ഭാവ മാറ്റം ചുറ്റുമുള്ളവരെ കണ്ണീരിൽ ആഴ്ത്തി….. അതികം താമസിയാതെ വൈശാഖ് കാറുമായി വന്നു….. കരഞ്ഞു തളർന്ന മുഖവുമായി എല്ലാരും അതിൽ കേറി ശ്രീ മങ്കലത്തേക്ക് പുറപ്പെട്ടു…… റോഡ് നിറയെ കിടക്കുന്ന വണ്ടികൾ കണ്ടതോടെ മായ ആകെ തളർന്നു….. തന്റെ പാതി തന്നിൽ നിന്നും അടർന്നു വീണോ, അതോ മറ്റെന്തെങ്കിലുമാണോ…… ഒന്നും ഉൾകൊള്ളാൻ ആവാതെ അവർ പുറത്തേക്കിറങ്ങി…… ചുറ്റും കൂടിയ ജന കൂട്ടത്തിന്റെ ഭാവം പലതും അവരോട് പറയാതെ പറഞ്ഞു…… തോരണങ്ങൾ കൊണ്ട് അലങ്കാരിച്ച പന്തലുകളുടെ സ്ഥാനത്തു നീല പടുത വലിച്ചു കെട്ടിയിരിക്കുന്നു…… മുല്ല പൂവിന്റെയും സദ്യയുടെയും മണം നില നിന്നടുത്തു നിന്ന് കർപ്പൂരത്തിന്റെയും ചന്തന തിരിയുടെയും മണം മൂക്കിലേക്ക് തുളഞ്ഞു കേറി…… ഉള്ളിൽ നിന്നും ആരുടെയൊക്കെയോ തേങ്ങലുകൾ കേൾക്കാം…. തലയിലൂടെ ഒരു പെരുപ്പ്….. ദൂരെ നിന്നുള്ള ആദരാജ്ഞലികൾ പതിപ്പിച്ച അച്ഛന്റെ ഫോട്ടോയും നിലവിളക്കും കണ്ടപ്പോൾ ഉള്ളിൽ രൂപപ്പെട്ട വികാരം എന്താണെന്ന് മനസിലായില്ല……
എന്തോ തൊണ്ട കുഴിയിൽ നിന്നും പുറത്തേക്ക് വരാൻ പാട് പെടുന്നത് പോലെ….. ചുറ്റുമുള്ളവർ എന്തൊക്കെയോ പറയുന്നുണ്ട് ഒരു ഇരമ്പൽ പോലെ കാതുകളിൽ വന്ന് പതിക്കുന്നു എന്നല്ലാതെ ഒന്നും വ്യക്തമാവുന്നില്ല……. ഞാനിത് ഏത് ലോകത്താണ്, ഇതൊക്കെ ഉറക്കത്തിൽ കാണുന്ന സ്വപ്നം ആയിരിക്കും…… ഭ്രാന്ത് പിടിക്കുന്ന പോലെ….. ആരെക്കെയോ തന്നെ താങ്ങി പിടിക്കുന്നുണ്ട് ആരാണെന്ന് വ്യക്തമല്ല…… ഉടുത്തു ഒരുങ്ങി നിൽക്കുന്ന മകൾക്ക് കാണാൻ അച്ഛൻ ഒരുക്കി വെച്ചിരിക്കുന്ന സമ്മാനം….. കണ്ടു കണ്ണു നിറയെ കണ്ടു ഹാളിന്റെ ഒത്ത നടുവിലായി വെള്ള പുതച്ചു കിടക്കുന്ന അച്ഛന്റെ ശരീരം…… മനസ്സ് കൈയ് വിട്ടു പോകുന്ന പോലെ….. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വരുന്നില്ല….. നെഞ്ചു പൊട്ടി പോകുന്ന വേദന….. മുറ്റത്തു വന്ന് നിന്ന് അച്ഛൻ വിളിക്കുന്നത് പോലെ….. അഭിയേട്ടന് തരാതെ എനിക്കായി കൊണ്ട് വരുന്ന പലഹാര പൊതി തരാൻ വിളിക്കുന്നതാവും…… ശിവ കുട്ടി…… കാതുകളിൽ അച്ഛന്റെ ശബ്ദം അലയടിച്ചു……
പെടുന്നനെ അവൾ പുറത്തേക്കോടി….. രുദ്ര് പിടിച്ചു നിർത്തിയതും അവനെ തള്ളി ഇട്ടോണ്ട് അവൾ വീണ്ടും പുറത്തേക്ക് ഓടി…… അച്ഛേ…. അച്ഛേ….. ഒളിച്ചു കളി മതിയാക്ക് മാഷേ, ഇങ്ങ് വാ…. ഞാൻ മടുത്തു…. ആർത്തു കൈയ് കൊട്ടി ചിരിച്ചുകൊണ്ട് അവൾ റോഡിലേക്ക് ഓടാൻ നിന്നതും ആരെക്കെയോ ചേർന്ന് അവളെ പിടിച്ചു വെച്ചു…… വിട്ടേ, എന്നെ വിടാനാ പറഞ്ഞത്….അച്ഛേ ഇത് കണ്ടോ എന്നെ ഇവരൊക്കെ പിടിച്ചു വെച്ചിരിക്കുന്നു…… കൊച്ചു കുട്ടികളെ പോലെ അവൾ ചിണുങ്ങിയതും ഒരു ഞ്ഞെട്ടലോടെ എല്ലാരും ആ പെണ്ണിന്റെ മുഖത്തേക്ക് നോക്കി…… ശിവ….. അച്ഛനാണ് അകത്തു കിടക്കുന്നത്…. മോളു ഇങ്ങോട്ട് വന്നേ…. നിറഞ്ഞ മിഴികൾ അമർത്തി തുടച്ചുകൊണ്ട് ഋഷി അവളെ അകത്തേക്ക് കൊണ്ടുപോയി…… ഇത് അച്ഛനല്ല ഋഷിയേട്ടാ അച്ഛന്റെ മുഖത്ത് ഇങ്ങനെ മുറിവുകളൊന്നും ഇല്ലല്ലോ…… ആ കുട്ടിയുടെ സമനില തെറ്റിയെന്ന് തോന്നുന്നു….. പുറത്തു നിന്ന് ആരുടെയോ ഉറക്കയുള്ള ശബ്ദം ആ വീടിനെ ചെറുതായൊന്നു നടുക്കി…….
ഒരു കൊച്ചു കുഞ്ഞിനെ പോലെ അച്ഛനെ ഉറ്റു നോക്കുന്ന അവളെ എല്ലാരും സസൂഷമം നീരീക്ഷിച്ചു…… അൽപ്പ നേരത്തെ ശാന്തതക്ക് ശേഷം അവൾ അലമുറയിട്ട് കരയാൻ തുടങ്ങി…… അച്ഛന്റെ അരികിലായി ചേർന്ന് ഇരുന്നു….. എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് മുടി പിച്ചി പറിക്കാൻ തുടങ്ങി…. ഒരു ഭ്രാന്തിയെ പോലെ….. ഒടുവിൽ ഞെട്ടന്റ താമര തണ്ട് പോലെ അവൾ തറയിലേക്ക് കുഴഞ്ഞു വീണു….. കണ്ണുകൾ മെല്ലെ അടഞ്ഞു….. കണ്ണുകളിൽ നിന്നും കവിൾ തടത്തിലേക്ക് കണ്ണുനീർ ഒലിച്ചിറങ്ങി….. കണ്ണു തുറക്കുമ്പോൾ അച്ഛമ്മ അല്ലാതെ ചുറ്റും ആരുമില്ലായിരുന്നു…. അച്ഛമ്മയുടെ കൺ പോളകൾ കരഞ്ഞു നീര് വെച്ചിരിക്കുന്നു….. ഒരു കൈയ് കൊണ്ട് എന്നെ തലോടുന്നുണ്ട്……. സ്വബോദത്തിലേക്ക് വന്നപ്പോൾ വേഗം അവൾ ചാടി എണിറ്റു….. എന്ത് പറ്റി മോളെ…. എന്റെ അച്ഛൻ എവിടെ അച്ഛമ്മേ….. ഞാൻ എപ്പോഴാ ഉറങ്ങി പോയത്…. തലയിൽ കൈയ് വെച്ചുകൊണ്ട് ശിവ ചോദിച്ചതും അച്ഛമ്മ ഒന്നുടെ അവളെ ചേർത്ത് പിടിച്ചു….. ആ തോളിൽ തല വെച്ച് കിടക്കുമ്പോൾ ഞാൻ കണ്ടു മറു വശത്തു എരിഞ്ഞടങ്ങുന്ന അച്ഛന്റെ ചിത…….
ആരോടും ഒന്നും പറയാതെ പെട്ടെന്നൊരു ഇറങ്ങി പോക്ക്….. അച്ഛൻ ഉണ്ടായിരുന്നപ്പോൾ കിട്ടിയിരുന്ന ആ സ്നേഹവും സന്തോഷവും അച്ഛൻ പോയപ്പോൾ തിരികെ കൊണ്ടുപോയി….. എത്ര പെട്ടന്നാണ് എല്ലാം കീഴ് മേൽ മറിഞ്ഞത്……അച്ഛൻ പോയിട്ട് ഇന്നേക്ക് 7 ദിവസം പിന്നിട്ടു…… അച്ഛന്റെ ഓർമ്മകളിൽ നീറി നീറി ശിവ ആ മുറിയിൽ തന്നെ കഴിഞ്ഞു കൂടി….. ആ കണ്ണുകളിൽ ഇപ്പോളാ പഴയെ തിളക്കമില്ല, കുസൃതി ചിരി വിരിയാറുള്ള ചെഞ്ചുണ്ട് ഇന്ന് ശൂന്യമാണ്….. മുടിയിൽ ഒരിറ്റ് എണ്ണ മയം ഇല്ല, കണ്ണിന്റെ അടിയിൽ തെളിഞ്ഞു നിൽക്കുന്ന കറുപ്പ് അവളിലെ ക്ഷീണത്തെ വിളിച്ചു ഉണർത്തി…… ഇടക്ക് കണ്ണുകളിൽ നിന്നും ഉതിർന്നു വീഴുന്ന നീർ കണം മാത്രമാണ് ആ പെണ്ണിൽ നിന്നും ഉയരുന്ന പ്രതികരണം…… മായമ്മ തന്റെ പാതിയുടെ ഓർമ്മകൾ ഉള്ള മുറിയിലേക്ക് ഒതുങ്ങി……
ആ വലിയ തറവാടിന്നു നിശബ്ദമാണ്…… അച്ഛ വരും…. അച്ഛേ…. വേഗം വാ മോളിവിടെ കാത്തിരിക്കുവ…… വിതുരതയിലേക്ക് നോക്കിയിരുന്നു പദം പറയുന്ന ശിവയെ അച്ഛമ്മ വേദനയോടെ നോക്കി നിന്നു…… മോനെ ഋഷി, മോളെ ഏതെങ്കിലും നല്ലൊരു ഡോക്ടറെ കാണിക്കണ്ടേ,എന്റെ കുട്ടിയെ ഇങ്ങനെ കാണാൻ എനിക്ക് ആവുന്നില്ല……അച്ഛമ്മ കണ്ണുകൾ തുടച്ചു…… എന്തിനാ അച്ഛമ്മേ, എന്റെ മോളെയൊരു ഭ്രാന്തിയാക്കാൻ നോക്കുവാണോ എല്ലാരും കൂടി….. (ഋഷി ) അങ്ങനെയല്ല ഋഷി, ഇപ്പോൾ അവൾക്കൊരു മാറ്റം അത്യാവശ്യമാണ്….. ഈ അന്തരീക്ഷം അവളുടെ അവസ്ഥ കൂടുതൽ മോശകരമാക്കും……..മാധവൻ കൂടി അച്ഛമ്മയുടെ പക്ഷം ചേർന്ന് പറഞ്ഞതും ഋഷി എന്ത് ചെയ്യണമെന്ന് ഒരു വേള ശങ്കിച്ചു….. എന്റെ ശിവയെ ഒരു ഭ്രാന്ത് ആശുപത്രിയിലേക്കും വിടേണ്ട ഞാൻ കൊണ്ട് പോകുവാ അവളെ…… പിറകിൽ നിന്നുള്ള പാറുവിന്റെ ശബ്ദം കേട്ട് എല്ലാരും അവളിലേക്ക് ദൃഷ്ട്ടി പായിച്ചു…… (തുടരും…. )

by