രചന – ആതിര
ശ്രീരാഗ് ചാരുവിന്റെ വാശിയിൽ സ്കൂളിൽ പഠിപ്പിക്കാൻ പോകാൻ തുടങ്ങിയിരുന്നു..അവനും ഇപ്പോൾ അത് ഇഷ്ടപെട്ട മട്ടാണ്..ശ്രീരാഗിന് മാറ്റങ്ങൾ വന്നപ്പോൾ ഇപ്പോൾ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത് ഭാഗിയിലാണ്… പണ്ടത്തെപ്പോലെ ചിരിയോ കൊഞ്ചലോ ഒന്നും ഇല്ല.. എപ്പോഴും ഒരുതരം വിഷാദഭാവം.. ചോദിക്കാതെ തന്നെ അതിന് യദുവെന്ന ഒറ്റയുത്തരം ആണെന്ന് എല്ലാർവക്കും അറിയാമായിരുന്നു.. യദു നാട്ടിലേക്ക് വന്നിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു… ഭാവിയെ അത് അത്രമേൽ ശ്വാസം മുട്ടിക്കുന്നുണ്ട്.. ഉള്ള് പൊള്ളിക്കുന്നുണ്ട്.. പക്ഷേ അവൾ തളർന്നാൽ ആർക്കും ഒരു സമാധാനവും കാണുകയില്ല.. ഓഫീസിൽ പോകുന്നത്കൊണ്ട് അത്രയും സമയം തള്ളി നീക്കം.. എന്നാൽ രാത്രിയിൽ തലയിണകൾ നനഞ്ഞ് കുതിർന്നിരുന്ന സങ്കടം ആരും അറിഞ്ഞിരുന്നില്ല.. ആരെയും അവൾ അറിയിച്ചിരുന്നില്ല… യദു നാട്ടിലേക്ക് വന്നിട്ടിപ്പോ വർഷം ഒന്ന് കഴിഞ്ഞു.. മരവിച്ച മനസ്സുമായി അവനെ ഒന്ന് കാണാനുള്ള ആ ശബ്ദം കേൾക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തിലാണ് ചാരൂ.. അനുവും കൂടി നാട്ടിൽ നിന്ന് അമലിനൊപ്പം ജോലി സ്ഥാലത്തേയ്ക്ക് ചിരിച്ചപ്പോൾ തീർത്തും അവൾ ഒറ്റപ്പെട്ടു..
ലേബർ റൂമിന്റെ വാതിലിൽ അക്ഷമാനായി കാത്ത് നിക്കൽക്കുകയാണ് യദു.. ആദ്യമായാണ് ഇങ്ങനെ.. വല്ലാതായൊരു പേടിയും വെപ്രാളവും അവനെ പൊതിഞ്ഞു.. കുച്ച് നേരം മുൻപുള്ള നിമിഷങ്ങൾ അവന് വീണ്ടും ഓർത്ത് പോയി.. ചരുവിനെ മെഡിസിൻ കഴിപ്പിച്ചു അത്യാവശ്യമായി പുറത്തേയ്ക്ക് പോയതാണ്..തിരിച്ച് വന്നു കാളിങ് ബെൽ അടിചാർജും ചാരു വാതിൽ തുറന്ന് തന്നിരുന്നു.. പതിവില്ലാത്ത എന്തോ ഒരു അസസ്ത്വത അവളുടെ മുഖത്ത് ഉണ്ടായിരുന്നു.. “എന്തുപറ്റി.. നിനക്ക് വയ്യേ..?? കുഴപ്പം വല്ലതും ഉണ്ടോ.. വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം..” അവളുടെ മുഖം കണ്ട് യദു പറഞ്ഞു.. “കുഴപ്പം ഒന്നും ഇല്ലയദുവേട്ടാ.. ഇങ്ങനെ എന്തിനാ പേടിക്കുന്നേ..” “ഒന്നും ഇല്ലല്ലോ.. ഒറപ്പല്ലേ..” “അതേ..” അവൻ അടുക്കളയിലേയ്ക്ക് നടന്നു..
ചാരൂന് എഴുമാസം കഴിഞ്ഞതിൽ പിന്നീട് ഇങ്ങോട്ട് ഏ ഒമ്പതാം മാസം വരെയും ചാരൂവിന് ഫുൾ ബെഡ് റസ്റ്റ് ആണ് അവന് പറഞ്ഞിരിക്കുന്നത്.. അടുക്കള ജോലിയും ഓഫീസ് ജോലിയും ഒന്നിച്ചു കൊണ്ടുപോകാനും അതുപോലെ ഓഫീസിൽ പോയ് കഴിഞ്ഞാൽ ചാരൂ ഒറ്റയ്ക്ക് ആയതിനാലും അവന് ഓഫീസിൽ നിന്നും ലീവ് എടുത്തിരിയ്ക്കുവാണ്.. ജോലി ചെയ്യുന്നത്തിനിടയ്ക്കാണ് ചാരുവിന്റെ നിലവിളി കേട്ടത്.. ഓടി മുറിയിൽ ചെന്നപ്പോഴേക്കും വയറും താങ്ങി കരഞ്ഞുകൊണ്ട് വല്ലാത്തൊരവസ്ഥായിലാരുന്നു ചാരൂ.. “യദുവേട്ടാ..എനിക്ക് പറ്റുന്നില്ല..ന്റെ കുഞ്ഞ്..” വേദങ്ങൾ സ്വരം ചിലമ്പി പോകുന്നുണ്ട്.. അപ്പോഴാണ് യദു ശ്രദ്ധിച്ചത്.. ഇട്ടിരിക്കുന്ന ടോപ്പും പാന്റും നനഞ്ഞ് വെള്ളം പോലെ എന്തോ തറയിലേയ്ക്ക് ഒഴുകുന്നുണ്ട്… ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.. ചാറൂവിന്റെ വേദന കലർന്ന സ്വരം പിന്നെയും കൂടിവന്നു.. കൂടുതൽ ആലോചിക്കാതെ പെട്ടന്ന് തന്നെ ടാക്സി അറേഞ്ച് ചെയ്ത് അവളെ കൈകളിൽ കോരിയെടുത്ത് ഒടുകയായിരുന്നു..
അതത്ര എളുപ്പം ആയിരുന്നില്ല.. ആശുപത്രിയിൽ ചെന്നുപാടെ അവളെ ലേബർ റൂമിലേയ്ക്കാണ് കൊണ്ടുപോയത്.. വേദനായാൽ വരയിൽ അള്ളിപ്പിടിച്ച് അലറിക്കരയുന്ന ചാരുവിന്റെ മുഖം മനസ്സിലങ്ങനെ വിങ്ങി നിൽക്കുകയാണ്.ഹോസ്പിറ്റലിയ്ക്ക് ആവശ്യമുള്ള സാധങ്ങൾ അടുത്തുള്ള കടയിൽ നിന്നും വാങ്ങിച്ചു കൊടുത്തു..എന്നും എടുക്കാൻ സമയം ഉണ്ടായിരുന്നില്ലല്ലോ.. മുതിർന്നവർ കൂടെബെല്ലല്ലോ ഇതൊന്നും പറഞ്ഞ് തരാൻ..ഞാൻ മാത്രമല്ലേ അവൾക്കിപ്പോൾ… “സാരംഗിയുടെ ആരാ ഉള്ളത്..??” ചിന്തകൾക്ക് വിരാമമിട്ടത് ലേബർ റൂം തുറന്ന് നേഴ്സ് വിളിച്ചപ്പോഴാണ്.. “പെൺകുട്ടിയാണ്…” വെളുത്ത ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ നേഴ്സ് കയ്യിലേയ്ക്ക് വെച്ച് തന്നു.. ചുവന്ന തുടുത്ത് ഒരു കുഞ്ഞു മാലാഖ.. കുഞ്ഞിനെ കയ്യികേയ്ക്ക് വാങ്ങുമ്പോൾ അവന്റെ നെഞ്ചം ശക്തിയായി മുടിച്ചു.. ആദ്യമയാണ് ഒരു ചോരകുഞ്ഞിനെ കൈകളിയ്ക്ക് ഏറ്റുവാങ്ങുന്നത്.. കണ്ണുപോലും തുറക്കാതെ കൈകൾ ചുരുട്ടിപ്പിടിച്ച് ഒരു പാവക്കുട്ടെയെപ്പോലെ..സന്തോഷം കൊണ്ട് യദുവിന്റെ കണ്ണുകൾ നിറഞ്ഞു.. “സാരംഗി…” “അമ്മ സുഖമായി ഇരിക്കുന്നു.. സുഖപ്രസവം ആയിരുന്നു.. കുറച്ച് കഴിയുമ്പോൾ റൂമിലേക്ക് മാറ്റും..” പെട്ടന്ന് തന്നെയാ നേഴ്സ് കുഞ്ഞിനെ വാങ്ങി തിരികെ നടന്നു..പാൽ കൊടുക്കണമെന്ന്..
മയക്കം വിട്ട് ചാരു എഴുനേൽക്കുമ്പോൾ റൂമിലായിരുന്നു അവൾ.. അടുത്തുള്ളൊരു കസേരയിൽ യദു ഇരിക്കുന്നു.. “യദുവേട്ടാ ന്റെ കുഞ്ഞ്..” അടുത്ത് കുഞ്ഞിനെ കാണാതെ അവൾ പരിഭ്രാന്തയായി.. “ഇപ്പൊ നേഴ്സ് കൊണ്ടുപോയത്തെ ഉള്ളൂ.” “ചായ വേണോ ചാരൂ..?” “ഹ്മ്മ്..” വല്ലാത്ത ദാഹം തോന്നിയവൾക്ക്.. ചായ കുടിച് കഴിഞ്ഞപ്പോഴേക്കും നേഴ്സ് കുഞ്ഞുമായി വന്നു.. അവളുടെ കൈകളിലേയ്ക്ക് കുഞ്ഞിനെ വെച്ച് കൊടുത്തു.. ആ സമയം ചാരുവിന്റെ കണ്ണ് നിറഞ്ഞു വന്നു. അമ്മയുടെ സാമിപ്യം അറിഞ്ഞെന്നപോലെ ആ കുഞ്ഞിപ്പെണ് കണ്ണ് വിടർത്തി നോക്കുന്നുണ്ട്.. “ന്റെ കുഞ്ഞ്.. ഏ ഭൂമിയിൽ തനിക്ക് സ്വന്തമെന്ന് പറയാൻ ഈശ്വരൻ തന്നആ നിധി..” അമ്മയുടെ മാറിലെ ചൂടറിഞ്ഞപോലെ കുഞ്ഞ് പതുങ്ങി കിടന്നു..
“അതേ കുഞ്ഞിന് മുലപ്പാൽ കൊടുത്തോളൂ..” നേഴ്സ് പറഞ്ഞത് കേട്ടതും യദു ഡോർ ക്ലോസ് ചെയ്ത് വെളിയിലേയ്ക്ക് നടന്നു.. ഇട്ടിരുന്ന നൈറ്റി താഴ്ത്തി കുഞ്ഞിനെ മാരോട് ചേർത്ത് പിടിച്ചു.. കുഞ്ഞിചുണ്ടിലേയ്ക്ക് മുട്ടിച്ചു കൊടുത്തതും നോട്ടിനുണഞ്ഞ് കുടിക്കാൻ തുടങ്ങി.. കുഞ്ഞിളം ചുണ്ടുകൾ മാറിൽ പരാതി കൂടുമ്പോൾ ചാരൂ കണ്ണടച്ചു.. ആത്മ നിർവൃതി.. ഏ നിമിഷത്തിന് വേണ്ടിയാണ് ഇക്കണ്ട വേദനകളും ഒക്കെ തളരാതെ പിടിച്ചു നിന്നത്.. ആൾക്ക് നിറഞ്ഞെന്ന് തോന്നുന്നു മാറിൽ മുഖമാമർത്തി ഉറക്കം പിടിച്ചു കക്ഷി.. അപ്പോഴും നുണഞ്ഞു പിടിച്ചിട്ടുണ്ട്.. മാറിൽ നിന്നും മാറ്റി അടുത്തേക്ക് ചേർത്ത് കിടത്തി.. ഇടാം കൈയ്യാൽ കുഞ്ഞിനെ ചേർത്ത് പിടിച്ചവൾ കവിളിൽ മുത്തി.. യദു അകത്ത്തേയ്ക്ക് ചെന്നപ്പോൾ അമ്മയും കുഞ്ഞും ഉറക്കം പിടിച്ചിട്ടുണ്ടായിരുന്നു.. അടുത്തുള്ള കസേര ശബ്ദം കേൾപ്പിക്കാതെ വലിച്ചിട്ടു അതിലേയ്ക്കിരുന്നു..
ഉറങ്ങുന്നില്ലേ രണ്ടുപേരെയും ചേർത്ത് പിടിച്ചു.. പിറ്റേ ദിവസം തന്നെ ചാരുവിനെ ഡിസ്ചാർജ് ചെയ്തു.. അവളെ നോക്കാനും കുളിപ്പിക്കണം മറ്റും ഒരാളെ വെയ്ക്കാന്ന് പറഞ്ഞെങ്കിലും ജാനാകിയാന്റി സമ്മതിച്ചില്ല.. സ്വന്തം മക്കൾ വിദേശത്തായ കാരണം പ്രസവ ശേഷം നോക്കാം ആന്റിയ്ക്ക് കഴിഞ്ഞിരുന്നില്ല.. അതുകൊണ്ട് തന്നെയാ ചാരുവിന്റെ കാര്യങ്ങൾ ഏറ്റടുത്തിട്ടിയ്ക്കുവാണ്.. ഒരു കണക്കിന് യദുവിനും ചാറുവിനും അതൊരാശ്വാസമായിരുന്നു.. എല്ലാം അറിയുന്നൊരാൾ കൂടെയുണ്ടല്ലോ.. പകൽ യദു ഓഫീസിൽ പോയിട്ട് വൈകിട്ട് വരുന്നവരെ ജാനകിയാന്റി ചാരുവിനൊപ്പമുണ്ട്… കുഞ്ഞിപ്പെണ്ണിന് ഇപ്പോൾ രണ്ട് മാസം കഴിഞ്ഞു..മോണകാട്ടിയുള്ള ചിരിയിൽ ആരും മയങ്ങും.. ജാനാകിയാന്റി കുഞ്ഞിനെ താഴത്തും തലയിലും വെയ്ക്കാതാണ് കൊണ്ട് നടന്നത്.. കഴിഞ്ഞ് ആഴ്ചയാണ് മക്കൾ അവരുടെ അടുത്ത്തേയ്ക്ക് വിളിച്ചുകൊണ്ടു പോയത്.. രണ്ടാൾക്കും അവരെ വീട്ടിപിരിയാൻ പ്രസായമായിരുന്നു..
യദുവിനും ചാറുവിനും അങ്ങനെ തന്നെയാ ആയിരുന്നു.. രണ്ട് മാസം കൊണ്ട് തന്നെ ചാരൂ കുഞ്ഞിനേ കുളിപ്പിക്കണം മറ്റും പഠിച്ചിരുന്നു.. “ചാരൂ.. ഞാൻ പറഞ്ഞതോർമ്മയുണ്ടല്ലോ.. എന്തൊക്കെ നടക്കുമെന്ന് അറിയില്ല… പിടിച്ച് നിൽക്കണം.. എന്തിനും ഞാൻ നിന്റെയൊപ്പമുണ്ട്..വിഷമിക്കരുതെന്ന് പറയില്ല.. പക്ഷേ തളരരുത്..” ഫ്ലാറ്റ് പൂട്ടി താക്കോൽ സെക്യൂരിറ്റിയെ ഏൽപ്പിച്ചു.. വൈകിട്ട് ഓഫീസിൽ നിന്ന് അല്ല വന്നു വാങ്ങിച്ചോളും..പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്.. സാധനങ്ങൾ എല്ലാം കാറിൽ ഭദ്രമായി വെച്ചു.. കുഞ്ഞിനേയും കൊണ്ട് ചാരൂ കാറിന്റെ ബാക്ക് സീറ്റിൽ കയറി.. യദു ഡ്രൈവറുടെ ഒപ്പം ഫ്രണ്ടിലും… കുഞ്ഞിപ്പെണ് അപ്പോഴേക്കും അമ്മയുടെ മാറിൽ പതുങ്ങി ഉറക്കം പിടിച്ചിരുന്നു..ബാംഗ്ലൂർ നഗരത്തിനു വിടചൊല്ലിക്കൊണ്ട് അവർ യാത്ര തുടങ്ങി.. (തുടരും…)

by