25/05/2026

പ്രണയകാലം 16

അങ്ങനെ ആയാൽ കുഴപ്പമില്ല.
സന്ധ്യ പറഞ്ഞു

പിന്നീട് കുറച്ചുസമയം വണ്ടിയിൽ മൗനമായിരുന്നു. ഭാമയ്ക്ക് ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല.  അവളുടെ മനസ്സിൽ നിറയെ വിഷ്ണുവും വർഷവും ഒരുമിച്ചുള്ള നിമിഷങ്ങൾ മാത്രമാണ്.

വിഷ്ണുവിന്റെ തോളിൽ തലചായ്ച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വർഷയുടെ മുഖം ആലോചിക്കുമ്പോൾ കണ്ണുനീർ തികട്ടി വരികയാണ്. ഏതെങ്കിലും നാട്ടിലോട്ട് അങ്ങ് ഓടിപ്പോയാലോ എന്ന് വരെ തോന്നും.  ഇതൊന്നും കാണാതെ.

                         ***

എല്ലാവരും പോയിക്കഴിഞ്ഞ് ഒന്നു കുളിച്ച് വസ്ത്രം എല്ലാം മാറിയപ്പോഴാണ് വർഷയ്ക്ക് ആശ്വാസം കിട്ടിയത്.

മേക്കപ്പും വസ്ത്രവും എല്ലാം കൂടി വല്ലാതെ ശ്വാസം മുട്ടുകയായിരുന്നു.  വസ്ത്രം മാറിയതും ഫോണെടുത്ത് അവൾ ആദ്യം വിളിച്ചത് നീതുവിനെയാണ്.

എടി നീ ഫോട്ടോ ഒന്നും ഇൻസ്റ്റയിലും എഫ്ബിയിലും ഒന്നും ഇടല്ലേ.,

അതെന്താടി…?

ഉടനെ ഇപ്പോൾ ഒന്നും ഇടേണ്ട. ഹരി വല്ലതും കണ്ട് പ്രശ്നമായാലോ..? 

ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേ അപ്പോ അതൊക്കെ സമയത്ത് തന്നെ അപ്ഡേറ്റ് ചെയ്യേണ്ട  ? നീതു ചോദിച്ചു

ഇപ്പോ ഉടനെ ഒന്നും ഇടണമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. പുതിയൊരു അക്കൗണ്ട് തുടങ്ങണം.  പഴയതൊക്കെ ഞാൻ ഡിലീറ്റ് ചെയ്തു കളഞ്ഞു. അതില് കോളേജിലും സ്കൂളിലും ഒക്കെ ഞാൻ ലൈൻ അടിച്ച് കുറച്ച് അവന്മാര് ഫ്രണ്ട്സ് ആയിട്ടുണ്ട്.  അതിൽ രണ്ടുമൂന്നെണ്ണത്തിനേ ഞാൻ തന്നെ തേച്ചത്  ആണ്. എന്തെങ്കിലും പണി തരാൻ നോക്കിയാൽ എന്ത് ചെയ്യും.  അതുകൊണ്ട് കല്യാണം കഴിയുന്നത് വരെ ഇതൊന്നു ഉപയോഗിക്കാതിരിക്കുന്നതാണ് സേഫ് എന്നാണ് എനിക്ക് തോന്നുന്നത് .

ഡി ഒരു മിനിറ്റ് നീ കട്ട് ചെയ്തേ ഹരി വിളിക്കുന്നുണ്ട്. ഞാൻ പിന്നെ വിളിക്കാം.

പെട്ടെന്ന് അവൾ അത് പറഞ്ഞു ഫോൺ കട്ട് ചെയ്തു .

രാവിലെ മുതൽ ഈ സമയം വരെ ഞാൻ എത്ര തവണ വിളിച്ചു നീ ഒരു മെസ്സേജ് പോലും അയച്ചില്ലല്ലോ.

ഹരിയുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യമാണ് അവൾക്ക് വന്നത്.

ഇത്രയും അധികാരത്തിൽ ചോദിക്കേണ്ട കാര്യം എന്താണ്? വിവാഹനിശ്ചയമാണ് ഇന്ന് എന്ന് അവനോട് നേരത്തെ പറഞ്ഞതാണ്. പിന്നെയും ഇങ്ങനെ സംസാരിക്കേണ്ട ആവശ്യം ഉണ്ടോ എന്നാണ് അവൾ ചിന്തിച്ചത്.

ഹരിയോട് ഞാൻ പറഞ്ഞതല്ലേ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.  ഇവിടെ മുഴുവൻ ബന്ധുക്കൾ വന്നിരിക്കുകയായിരുന്നു. അപ്പൊ എനിക്ക് മെസ്സേജ് അയച്ചു കൊണ്ടിരിക്കാനാണോ സമയം.

അനിഷ്ടത്തോടെ അവൾ ചോദിച്ചു

ഞാൻ ഇവിടെ എന്ത് വിഷമിച്ചിരിക്കുകയാണെന്ന് നിനക്കറിയോ.? നിന്റെ കയ്യിലെ മറ്റൊരാൾ മോതിരം ഇടുമ്പോൾ ഞാൻ എങ്ങനെ സഹിക്കും

അത് ആരുടെ കുഴപ്പം കൊണ്ടാ..?  ഹരിക്ക് പിടിപ്പില്ലാഞ്ഞിട്ടല്ലേ വേറൊരാള് എന്റെ കയ്യിൽ മോതിരം ഇട്ടത്. ഞാൻ ഇന്നലെ കൂടി പറഞ്ഞതല്ലേ ഞാൻ ഇറങ്ങി വരാം എന്ന്.  അപ്പൊ ഹരിക്ക് അത് വയ്യ.  ഹരിയുടെ വീട്ടുകാർക്ക് സേഫ് ആയിരിക്കണം.  പെങ്ങളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കണം.  അതൊക്കെ കഴിഞ്ഞ് എല്ലാവരും സമ്മതിച്ചാൽ ഹരി എന്നെ കെട്ടും . ആ ഒരു രീതിയിലല്ലേ നിൽക്കുന്നത്. 

അവൾ ചോദിച്ചപ്പോൾ പെട്ടെന്ന് അവന് മറുപടി ഇല്ലാതെയായി…

നിനക്കറിയാലോ ഞാൻ അങ്ങനെയൊന്നും അല്ല കരുതിയത്. ഹേമയുടെ പഠിപ്പ് തീർക്കണം അതുകഴിഞ്ഞ് വിദേശത്ത് എവിടെയെങ്കിലും എനിക്കും കൂടി ജോലി കിട്ടിയാൽ നിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ച് സമ്മതിപ്പിക്കണം എന്ന് തന്നെയാണ്. വീട്ടിൽ സമ്മതിച്ചില്ലെങ്കിലും നമ്മൾ ഒരുമിച്ച് ജീവിക്കുന്നാ ഞാൻ മനസ്സിൽ കരുതിയിട്ടുള്ളത് .

ഹരി പറഞ്ഞു

ഇപ്പൊൾ കൂടി ഞാൻ അച്ഛനോട് ദേഷ്യപ്പെട്ടിട്ട് ഇരിക്കാ, അയാൾ ഇട്ട ആ മോതിരം ഞാൻ അപ്പോൾ തന്നെ ഊരി മാറ്റി വച്ചു.

കയ്യിൽ കിടന്ന് മോതിരതിലേക്ക് നോക്കിക്കൊണ്ടാണ് അവൾ അത് പറഞ്ഞത്. അതിൽ വിഷ്ണു എന്ന് സ്വർണ്ണ ലിപികളിൽ എഴുതിയിരിക്കുന്നതിന്റെ ഭംഗി അവൾ ആസ്വദിച്ചു.

അവൾ മോതിരം ഊരിവെച്ചു എന്ന് പറഞ്ഞപ്പോൾ കുറച്ചു സമാധാനം തോന്നിയിരുന്നു ഹരിക്കും.

അച്ഛനേ ഇപ്പൊ നീ പിണക്കണ്ട  നമുക്ക് എന്തെങ്കിലും ചെയ്യാം.  ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ . വൈകിട്ട് വിളിക്കാം.. നിന്റെ സ്വരം കേൾക്കാൻ വിളിച്ചത് ആണ്. അവന് അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.

അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു കോൾ വന്നത്.  നോക്കിയപ്പോൾ ആദർശാണ്. നീതുവിന്റെ ഭർത്താവ്..!  വശ്യമായ ഒരു ചിരിയോടെ അവൾ ഫോൺ എടുത്തു .

ആദർശേട്ടാ പറ….

നീ ഫ്രീ ആയോ…?

പിന്നെ ഫ്രീ ആവാതെ, നിങ്ങളുടെ പെണ്ണുമ്പിള്ള എവിടെ ?

അവള് കുളിക്കാൻ പോയി ആ സമയം നോക്കിയ ഞാൻ വിളിച്ചത്..

ഇന്ന് ആരാ നിനക്ക് മേക്കപ്പ് ചെയ്തത് അടിപൊളി ആയിരുന്നു

ആണോ..?

പിന്നല്ലേ പക്ഷേ ആ സാരി നീ വൃത്തിക്ക് അല്ല ഉടുത്തിരുന്നത്.  വയറും പൊക്കിളും പിന്നെ നിന്റെ ബൂബ്സും ഒക്കെ നന്നായി കാണായിരുന്നു ..

അവൻ പറഞ്ഞു

അത് കുറച്ച് ഫാഷന് വേണ്ടി ചെയ്തതാ കൊള്ളായിരുന്നോ..? അവൾ ചോദിച്ചു

എനിക്ക്  അത് കണ്ടിട്ട് കൊതി ആയിട്ട് വയ്യായിരുന്നു. കഴിഞ്ഞ ആഴ്ച ഇതൊന്നുമില്ലാതെ ഞാൻ കണ്ടതല്ലേ..?

ചുണ്ട് നനച്ചുകൊണ്ട് ആദർശ് പറഞ്ഞു 

ഒന്ന് പതിയെ പറ മനുഷ്യ, നീതു കേട്ടാ കഴിഞ്ഞു എല്ലാം 

ഇനിയിപ്പോൾ കഴിഞ്ഞാൽ എന്താ..? നിനക്ക് നല്ല പൂത്ത പണക്കാരനെ കിട്ടിയില്ലേ.?  ഇനിയിപ്പോ നമ്മുടെ ആവശ്യം ഒന്നും ഉണ്ടാവില്ലല്ലോ .

ആദർശ് പറഞ്ഞു

അങ്ങനെ എന്റെ ആദർശേട്ടനെ ഞാൻ മറക്കുമോ.? എന്റെ ആവശ്യങ്ങളെല്ലാം സാധിച്ചു തന്നിട്ടുള്ളത് ആദർശേട്ടനല്ലേ..? 8 ഇവിടെ അച്ഛനോട് എന്തെങ്കിലും പണം ചോദിക്കുമ്പോൾ എന്തൊരു മടിയായിരുന്നു തരാൻ. ചേട്ടൻ എനിക്ക് എന്തെല്ലാം ഗിഫ്റ്റുകളാണ് തന്നിട്ടുള്ളത്.  നമ്മൾ ഓരോ വട്ടവും ഹോട്ടലിൽ പോയി തിരിച്ചു വരുമ്പോൾ സ്വർണവും ഡ്രസ്സും മൊബൈലും അങ്ങനെ എന്തെല്ലാം തന്നിട്ടുണ്ട്.

സ്വർണം ഒക്കെ എവിടുന്നാണെന്ന് അമ്മ ചോദിക്കുമ്പോൾ ഞാനിവിടെ അമ്മയോട് പറയുന്നത് ഞാൻ ചിട്ടി കൂടി ഉണ്ടാക്കിയതാണ്  എന്നാണ്. അതിനുമാത്രം പൈസ ഒന്നും എനിക്ക് ആ പരട്ട ലാബിൽ നിന്ന് കിട്ടില്ലെന്ന് അമ്മയ്ക്ക് ഊഹിക്കാനുള്ള ബോധം ഒന്നുമില്ല.

അവൾ ഒന്ന് പൊട്ടി ചിരിച്ചു.

നിന്റെ കല്യാണത്തിന് മുമ്പ് ഇനി നമ്മൾ കാണുമോ.? ആദർശ് കൊതിയോടെ ചോദിച്ചു.

സേഫ് പീരിയഡ് അല്ല ചേട്ടാ  അതിനെന്താ ഞാൻ കോ,ണ്ടം യൂസ് ചെയ്യുന്നില്ലേ..?

എങ്കിലും ഒരു ടെൻഷൻ പോലെ…

ഞാൻ  ഒരു ഗുളിക വാങ്ങിയിട്ട് സമയം പോലെ വിളിക്കാം,

അവൾ പറഞ്ഞു

വിളിക്കണം..!

ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു

തുടരും

ഫാമിലിയിൽ തന്നെ നടന്നിട്ടുള്ള ഒരു സംഭവത്തിന്റെ ബേസിലാണ് ഈ ഒരു കഥ എഴുതുന്നത്. അതുകൊണ്ട് ഇങ്ങനെയുള്ള സ്ത്രീകൾ ഉണ്ടോ എന്ന് ചോദിക്കേണ്ട ഇങ്ങനെയുള്ളവരും ഉണ്ട്