രചന – അമീന
(ഡെവി)
നേരം പുലർന്നതേ ശിവ ബെഡിലായെണീറ്റിരുന്ന് കൈ ഉയർത്തി മൂരി നിവരവേ തനിക്കരികിലായി കിടന്നുറങ്ങുന്ന തന്റെ പാതിയെ കാണെ അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു……
അതെ പുഞ്ചിരി മായാതെ കുനിഞ്ഞു നെറ്റിയിലായ് ചുണ്ട് ചേർത്തവൾ മുടിവാരി കെട്ടി ബെഡിൽ നിന്നായിറങ്ങി…….
കുളിച്ചിറങ്ങിയുടുക്കാനുള്ള ഡ്രസ്സുമെടുത്ത് പുറത്തേക്കിറങ്ങവെ അടുത്ത റൂമിന്റെ കതക് തുറന്ന് വീണയും പുറത്തോട്ടു വന്നു…..പിന്നീട് അവറൊരുമിച്ച് കുളപ്പടവിലേക്ക് വെച് പിടിച്ചു……
വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞ് അലക്കിയ തുണിയുമെടുത്തവർ അടുക്കള ഭാഗത്തായി കെട്ടിയ അയലിൽ തുണി വിരിച്ചിട്ട് അടുക്കള വഴി അകത്തോട്ടു കയറി……
ബെഡിലായി കിടക്കുന്നവരെ എണീപ്പിച്ചു ഫ്രഷാവാൻ വിട്ട് മുടി കുളിപ്പിന്നലിട്ട് അടുക്കളയിലെത്തി താകൃതിയായി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന ചിറ്റയെ സഹായിക്കാൻ കൂടി……
എല്ലാം തയാറാക്കി വെച്ചതിനുശേഷം ഡൈനിങ് ടേബിളിലോട്ടടുത്തു കൊണ്ടു വച്ചു….
അപ്പോഴേക്കും ഡെവിയും എബിയും ഫ്രഷായി ഇറങ്ങി വന്നിരുന്നു…..
ഭക്ഷണം കഴിച്ചതിനുശേഷം….. അടുക്കളയെല്ലാം ഒതുക്കി വെച്ചുകൊണ്ട് ശിവ ചിറ്റയോടായി…….
“ചിറ്റേ പാല് കൊടുത്ത് രാഘു ചേട്ടൻ ഇതുവരെ വന്നില്ലേ……..”
“അത് തന്നെയാ ഞാനും ആലോചിക്കുന്നത്…. അല്ലെങ്കിൽ പാലും കൊടുത്തു കുപ്പിയുമായി തിരികെ വന്ന് മനക്കലെ തോട്ടത്തിലേക്ക് പോകുന്ന സമയം ആയിട്ടുള്ളതാ…….
ഇപ്പോഴേ അവൻ മോഷണം ഒക്കെ നിർത്തി തെങ്ങിന്റെ തടം തുറക്കാനും അവിടെയുള്ള ഓരോ പണിക്കും മുന്നിലാണ്….ന്നാലും ഈ നേരമായിട്ടും ഇവനിത് എവിടെപ്പോയി……..”
ന്ന് പറയേ…..
“ശിവേച്ചി……..”
ന്നുള്ള അലർച്ച കേട്ട് വീണയും ചിറ്റയും ആകുലതയോടെ ഓടി മുൻവശത്തേക്ക് വന്നു അവർക്ക് പുറകെ ഡെവിയും എബിയും…….
അവിടെ വന്ന് കണ്ണും മിഴിച്ചു വായും തുറന്ന് നിൽക്കുന്ന വീണയെ കണ്ട ശിവ…….
“എന്താ പെണ്ണെ മനുഷ്യനെ പേടിപ്പിക്കാൻ നീയിങ്ങനെ അലറി വിളിച്ചെ…….”
ന്ന് ചോദിച്ചതിന് മറുപടിയായിയവൾ മുന്നോട്ടു വിരൽ ചൂണ്ടവേ…..അവിടെ നിൽക്കുന്ന ആളെ കണ്ടവർ ഞെട്ടി തറഞ്ഞുനിന്നു…..
വെള്ളമുണ്ടും വെള്ള ഷർട്ടുമിട്ടു കൊണ്ട് അതാ നിൽക്കുന്നു….രാഘു ചേട്ടൻ വിത്ത് നിഷ്കു ലുക്ക്…….
ക്ലോസ്സപ്പിന്റെ പരസ്യം കണക്ക് വെളുക്കെ ചിരിച്ചു നിൽക്കുന്ന രാഘുവിന്റെ പല്ലുകൾ അവന്റെ കൊമ്പൻ മീശകൾക്കിടയിലൂടെ അവ്യക്തമായി തെളിഞ്ഞിരുന്നു……
തനിക്ക് മുന്നിലായി നിൽക്കുന്നവരെ നോക്കി….രാഘു…..
അതെ നോം തന്നെ…… 😁😁
ന്ന എക്സ്പ്രെഷൻ കാഴ്ച വെക്കവേ….
അവനെ അടിമുടി നോക്കുന്ന തിരക്കിലായിരുന്നു ബാക്കിയുള്ളവർ…….
കഴുത്തിലായി കിടക്കുന്ന മാലയും കയ്യിലായി പാൽക്കുപ്പികൾ നിറച്ച സഞ്ചിയും പിടിച്ചു നിൽക്കുവ ആള്…….
അവന്റെ ആ നിൽപ്പ് കണ്ട് ചിറ്റ……..
“രാഘു…..നീ എന്താടാ ഈ വേഷത്തിൽ….. അല്ല എവിടെയായിരുന്നു നീയിത്രയും നേരം…….”
“ചെച്ചി….എന്റെ കല്യാണം കഴിഞ്ഞു…..” 😁😁
ന്ന് പറഞ്ഞതും ചിറ്റ വായും തുറന്നു നിന്നു…..പിന്നെ ബോധം വന്ന കണക്ക്……
“എ…..എന്താ പറഞ്ഞേ…….”
“ചേച്ചിയെന്നോട് ക്ഷമിക്കണം…..പ്രത്യേകമായ ദുർബല സാഹചര്യത്തിൽ എനിക്ക് കല്യാണം കഴിക്കേണ്ടി വന്നു……”
ന്നു പറഞ്ഞ് അവന്റെ പുറകിലായി മറഞ്ഞു നിൽക്കുന്ന വ്യക്തിയെയവൻ മുന്നോട്ടു നിർത്തി…..ആ വ്യക്തിയെ കണ്ട് ശിവ കണ്ണുമിഴിച്ചു നിന്നു…
“കുട്ടിമാളു ചേച്ചി…….”😲😲
ന്ന് പറഞ്ഞ് കണ്ണും വിടർത്തി നിന്നതും…..ചിറ്റ…..
“കുട്ടിമാളുവോ…. ന്റെ ദേവി…..ഇതെങ്ങനെയാഡാ സംഭവിച്ചത്….രാവിലെ നീയിതിനാണോടാ ചാടി പുറപ്പെട്ടത്……”
“അത് പിന്നെ…. സത്യത്തിൽ ഞങ്ങൾ പ്രണയത്തിലായിരുന്നു ചേച്ചി…. 😁….”
ന്ന് പറഞ്ഞതും ചിറ്റയുടെ രൂക്ഷമായ നോട്ടത്തിൽ……
“സത്യം ശരിക്കും ആയിരുന്നു….”😌😌…
ന്ന് പറഞ്…..അവരുടെ ഭാവം നോക്കി നിന്ന രാഘു……
“വിശ്വാസം വന്നില്ല….. ചേച്ചിക്ക് അറിയോ…..കഴിഞ്ഞ ദീപാവലി ദിവസത്തിൽ ഒരു മിഠായിക്ക് പകരം രണ്ട് മിട്ടായി നൽകി ഞങ്ങളുടെ പ്രണയം പൂവണിഞ്ഞു ചേച്ചി…. അങ്ങനെ ചിറക്കലെ കുട്ടിമാളുവെന്റെ കുട്ടിമാളുവായി മാറി……”
“എടാ ദ്രോഹി…. അതിന് എടുപിടി ന്ന് കെട്ടുവാണോ വേണ്ടത്…. ന്റെ ദേവി…..നീ എന്ത് പണിയാ കാണിച്ചത്…..അവിടെയാ നാണി മുത്തശ്ശി തനിച്ചല്ലേ……അതിന് ആകെയുള്ള ഒരു കൂട്ടിനെ ചാടിച്ചു വന്ന് ഇളിച്ചോണ്ട് നിക്കുവാ അവൻ…….”
“അതിന് ആ തള്ളേനെ…..”
“രാഘു……. “😡
“അത് പിന്നെ ആ അമ്മൂമ്മനെ 😁.. പുലർച്ച അവരുടെ മക്കള് വന്നു കൂട്ടിക്കൊണ്ടു പോയി…..പാവം കുട്ടി മാളു പിന്നെ അവിടെ ആർക്ക് വേണ്ടി ഒറ്റയ്ക്ക് നിൽക്കേണ്ടത്…..അവർ വീടൊക്കെ വിറ്റുത്രെ….അവിടെ നിന്ന് ഇറങ്ങിക്കോളാൻ പറഞ്ഞു….
പെട്ടന്ന് വന്ന് പറഞ്ഞാൽ ഇവൾ എങ്ങോട്ട് പോകാനാ…. പാലും കൊടുത്ത് വന്നപ്പോൾ ഇവൾ അവിടെ വിജിലമ്പിച്ചു നിക്കുവാ……പാവം തോന്നിയപ്പോൾ അടുത്ത വീട്ടിലെ അയലിലിട്ട തുണിയും ഷർട്ടും ഇട്ട് അമ്പലത്തിൽ പോയി താലി കെട്ടി എനിക്കൊരു ജീവിതം കൊടുക്കേണ്ടി വന്നു…..അതൊരു തെറ്റാണോ ചേച്ചി പറയൂ തെറ്റാണോ……..”
ന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു ബാക്കിയുള്ളവരെ തെറ്റാണോ പറയൂ ന്നുള്ള കണക്ക് നോക്കിയതും…..അവരൊക്കെ അവന്റെ വാക്കിൽ പുഞ്ചിരിയോടെ നിന്നു……
“എന്നാലും രാഘു…….”
“ചേച്ചി ഒന്നും പറയണ്ട…..ഞാൻ പുര നിറഞ്ഞു നിൽക്കുന്ന ഒരു അവിവാഹിതനാണ്….എനിക്ക് 20 അല്ല 35 ആണ്….ചേച്ചി ശ്രീ മോളെ കെട്ടിച്ച്……..”
ന്ന് പറഞ്ഞതും അവിടെ നിൽക്കുന്ന ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ പതറിയ രാഘൂ……
“ഞാൻ ഉദ്ദേശിച്ചത് ശ്രീ മോളെ കെട്ടുപോലും കഴിഞ്ഞു…..എന്നിട്ടും പുരയും കഴിഞ് അപ്പുറത്തെ തോപ്പും നിറഞ്ഞു നിൽക്കുകയായിരുന്നു ഞാൻ….. അവസാനം ഞാൻ എന്റെ ട്രൂ ലവ് കണ്ടുപിടിച്ചു ചേച്ചി…..
ചേച്ചിയൊന്ന് മനസിലാക്കണം….. വേലക്കാരിയായിരുന്താലും കുട്ടിമാളുതാ എൻ മോഹവല്ലി……..”😌
ന്നു പറഞ്ഞു നെടുവീർപ്പിട്ടുകൊണ്ട് ശിവയോടായി……
“ശ്രീ മോളെ വീണേ ഇതാ നിങ്ങൾക്ക് ഒരു അമ്മായിയെ കൂടി ഞാൻ നൽകിയിരിക്കുന്നു…..സന്തോഷമായില്ലേ…. “😌😌
“മാളു ചേച്ചീനെ കെട്ടി കൊണ്ട് വന്ന് ഇനിയും പഴയ പരിപാടിയും കൊണ്ട് നടക്കാനാണോ ഉദ്ദേശം……”
“അയ്യോ ശ്രീ മോള് എന്തൊക്കെയാ ഈ പറയണെ….മോഷണവോ…. ഞാനതൊക്കെ എന്നോ നിർത്തി…..ഇപ്പോൾ ഒരു തെണ്ടിയും എന്നെ കണ്ടാൽ കുറ്റം പറയില്ല……… മോൾക്കറിയോ ഇപ്പോൾ ഞാൻ ഇവിടുത്തെ സത്യസന്ധതയുടെ പ്രതീകമാണ്…….😌
സത്യം തെളിവുണ്ട്…..😁… ഞാൻ ഒരു ദിവസം ഇങ്ങോട്ട് നടന്നു വരണ വഴി ആർക്കും വേണ്ടാത്ത ഒരു കൊട്ട തേങ്ങ വഴിയിൽ കിടക്കുന്നു…..ഞാനുണ്ടോ അതെടുക്കുന്നു…..എന്റെ മനസ്സ് കൈവെടിയാതെ മുറുകെപ്പിടിച്ച് തേങ്ങയെയൊന്ന് പുച്ഛിച്ചു വിട്ട് നടന്നു വന്നു എന്റെ വിജയം ഞാൻ തെളിയിച്ചു മോളെ…… ഇപ്പോൾ മോഷണം പോയിട്ട് ഒരു മൊ പോലും എന്റെ ജീവിതത്തിൽ ഇല്ല ശ്രീ മോളെ…ഇല്ല…..”😌😌
“അങ്ങനെയായാൽ ചേട്ടന് കൊള്ളാം….. ചിറ്റേ കുട്ടിമാളു ചേച്ചി പാവല്ലേ…..വീട്ടിലേക്കു വിളിച്ചൂടെ…….”
“കുട്ടിമാളു പാവം തന്നെയാ….അല്ലേലും ഈ കുഞ്ഞിത് എന്ത് കണ്ടിട്ടാണെന്ന ഇവന്റെ കൂടെ ഇറങ്ങി വന്നേക്കണേ…….. നിക്കറിയില്ല….ഒരു ജോലിക്ക് പോലും കൃത്യമായി പോവില്ലിവൻ…..ഇങ്ങനെയൊരുത്തൻ……
ജോലിക്ക് കൃത്യമായി പോയി ഈ കുഞ്ഞിനെ നോക്കാൻ കഴിയുമെങ്കിൽ….ഉണ്ടെങ്കിൽ മാത്രം ഇങ്ങോട്ട് കയറിയാൽ മതി……..”
“ഉണ്ടോയെന്നോ…..എപ്പോഴേ കൃത്യമായി….. ഇനി അകത്തോട്ട് കയറിക്കൂടെ ചേച്ചി…….
പുരുഷു….അല്ല ചേച്ചി ഞങ്ങളെ അനുഗ്രഹിക്കണം……. “😌😌
ന്ന് പറഞ്ഞ് ചിറ്റയുടെ കാലിലേക്കായി വീണത് കാണെ മാളു ചേച്ചിയും ചിറ്റയുടെ കാൽ തൊട്ടു……
ചിറ്റ പുഞ്ചിരിയോടെ അവരെ രണ്ടുപേരെയും അനുഗ്രഹിച്ചു….അത് കണ്ട് അകത്തോട്ട് പോയ ശിവ നിലവിളക്കുമായി വന്നു ചിറ്റയുടെ കയ്യിലേക്ക് നൽകി……
വിളക്ക് ചിറ്റ കുട്ടിമാളുവിന് നൽകിയതിന് പുറകെ വലതുകാൽ വെച്ച് അവർ അകത്തേക്ക് പ്രവേശിച്ചു……വിളക്കുമായി അകത്തേക്ക് പോയതിന് പുറകെ വെച് പിടിച്ച രഘുവിനെ ഇതെല്ലാം ചെറുചിരിയോടെ വീക്ഷിച്ച ഡെവിയും എബിയും തോളിലൂടെ കയ്യെത്തിപ്പിടിച്ച്…..
“അപ്പൊ അമ്മാവോ…..പോകാൻ വരട്ടെ……”
“പ്ലീസ് എന്നെ ഇനി അമ്മാവോ… ന്ന് വിളിക്കരുത്….. ഞാൻ ഒരു യുവകോമളനാണ് എന്റെ ഭാര്യയുടെ മുന്നിൽ ഒരു അമ്മാവനായി എന്റെ വയസ്സ് അധികരിപ്പിക്കരുത്……”
ന്ന് കൈക്കൂപ്പിയതും അവർ പുഞ്ചിരിയോടെ രാഘുവിനെയും കൊണ്ട് അകത്തേക്ക് പ്രവേശിച്ചു അപ്പോഴേക്കും ശിവ അല്പം മധുരം കൊണ്ട് വന്ന് അവരെ രണ്ടുപേരെയും പിടിച്ചിരുത്തി വായിലേക്ക് വെച്ചുകൊടുത്തു…..
മധുരം കൊടുപ്പ് കഴിഞ്ഞപ്പോഴും ശോകമൂകമായിരിക്കുന്ന രാഘുവിന്റെ മുഖം കണ്ട് ശിവ സംശയത്തോടെ….
“എന്താ രാഘു ചേട്ടന്റെ മുഖത്തൊരു സന്തോഷമില്ലാത്തത്…….”
മധുരം ഒക്കെ നല്ലതാ…..പക്ഷെ ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ ഒരു കല്യാണം കഴിച്ചപ്പോൾ നിങ്ങളാരും എന്നെ ഒന്ന് ഹാപ്പി ബർത്ത് ഡേ ടു യു പോലും പറഞ്ഞില്ല…….. ”
” എന്ത്…..ഹാപ്പി ബർത്ത് ഡേയോ……. “🙄🙄….
“ആ എന്റെ കല്യാണം കഴിഞ്ഞില്ലേ….ഒരു ആശംസ ആവാം…..ഹാപ്പി ബർത്ത്ഡേ റ്റു യു…….”😌😌
“അതിന് അമ്മാവാ…….”(വീണു)
“നോ…..വീണ മോളെ…നോ അമ്മാവൻ…. കാൾ മി അങ്കിൾ… ഇവൾ ആന്റി…..അല്ലേ മാളു……..”😁
ന്ന് കേട്ട് പൊട്ടിവന്ന ചിരിയടക്കിക്കൊണ്ട് വീണ…….
“രാഘു അങ്കിൾ…….”
“വെരി ഗുഡ്…..” 😁😁
ന്തൊ വലിയ കാര്യം പറഞ്ഞ കണക്ക് കുട്ടിമാളുവിനെ നോക്കിയതും അവന്റെ നോട്ടത്തിൽ കുട്ടിമാളു നാണം കലർന്ന ചിരിയോടെ മുഖം താഴ്ത്തി……
“എന്തായാലും ഹാപ്പി ബർത്ത് ഡേ അല്ല അങ്കിൾ…..വിഷ് യൂ ഹാപ്പി മാരീഡ് ലൈഫ് എന്ന പറയുന്നെ……..”
“ഹേ… അതെപ്പോ മാറ്റി……🙄🙄
ചിലപ്പോ അതിങ്ങനെയും പറയാമായിരിക്കും…..”
ന്ന് ആത്മീച് പോയി……..
പിന്നീട് കാര്യമറിഞ് മനക്കൽ നിന്ന് എല്ലാവരും വീട്ടിലോട്ടു വന്നു……..
പിന്നീട് അവരുടെ നേതൃത്വത്തിൽ സദ്യ ഉണ്ടാക്കി രാഘുവിനെയും കുട്ടിമാളുവിനെയും പിടിച്ചിരുത്തി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു……
അങ്ങനെ സിങ്കിളായി പാടി രോധിച്ചു കൊണ്ടിരുന്ന രാഘുവിന്റെയും കല്യാണം കഴിഞ്ഞു….
രാത്രിയിലെ ഭക്ഷണം കഴിച്ചതിനു ശേഷം മനയ്ക്കലുള്ളവർ അങ്ങോട്ടേക്ക് മടങ്ങിയതും ഡെവിയും എബിയും മുകളിലേക്ക് അവരുടെ റൂമിലേക്ക് പോയി……
കുട്ടിമാളുവിന്റെ കയ്യിലായി പാൽ ഗ്ലാസും ഏൽപ്പിച്ച് ശിവയും വീണയും അവരെ താഴത്തെ രാഘു ചേട്ടന്റെ മുറിയിലേക്ക് കൊണ്ട് ചെന്നാക്കി…….
റൂമിനകത്ത് പ്രവേശിച്ച കുട്ടിമാളു കതകടച്ചു ലോക്ക് ചെയ്ത് പിന്തിരിഞ്ഞു നോക്കവെ….അവിടെയതാ എവിടുന്നോ സംഘടിപ്പിച് കൊണ്ട് വന്ന മുല്ലപ്പൂവ് കൈയിലും ചുറ്റി പൂവോട് മൂക്കിനുള്ളിലോട്ട് വലിച്ചെടുക്കുന്ന കണക്ക് ഇരിക്കുന്ന രാഘുവിനെ കണ്ടു….
രാഘുവിനെ കാണെ നാണത്തോടെയവൾ മുന്നോട്ടു ചെന്നു പതിയെ ബെഡിലായിരുന്നു…..തലയും കുനിച്ചിരിക്കുന്ന കുട്ടിമാളുവിന്റെ അടുത്തേക്കായ് പതിയേ ചേർന്നിരുന്നു……
കയ്യിലുള്ള ഗ്ലാസ് അവൾ നാണത്തോടെ രാഘുവിനായി നീട്ടി….
“പാൽ എനിക്കാണോ…..”😁
“മ്മ്……”😌😌
“ടാങ്ക്സ്……”😁😁
ന്ന് പറഞ് പല്ല് മുഴുവൻ കാണാത്തക്ക രീതിയിൽ ചിരിച്ചവൻ ഗ്ലാസ് മേടിച് ഒന്നാകെ മോന്തി മുന്നോട്ടു നോക്കിയതും വായും തുറന്നു നിൽക്കുന്ന കുട്ടിമാളുവിനെ കണ്ട് വീണ്ടും ചിരിച്ചു……
കൊമ്പൻ മീശയിലായി പറ്റിപ്പിടിച്ച് നിൽക്കുന്ന പാലിനംശം കാണെ കുട്ടിമാളു പുഞ്ചിരി…….
“കൊച്ചു ഗള്ളി ചിരിക്കുന്നു….😁😁…. വ ഇങ്ങോട്ട്…… ഞാൻ ഒരു ലുമ്മം തരട്ടെ കുട്ടിമാളു…….”
“മ്മ്………”
ന്ന ചെറു മൂളലിൻ ഫലമായി ആ രാത്രി കുട്ടിമാളു രാഘുവിന് എല്ലാ അർത്ഥത്തിലും സ്വന്തമായി…….
പിറ്റേന്ന് അവർ ചിറ്റയോടും മാളുവിനോടും രാഘു ചേട്ടനോടും യാത്ര പറഞ്ഞ് കളത്തിങ്കലോട്ട് മടങ്ങി…….
ശാന്തതയോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും അവരുടെ ജീവിതം തടസങ്ങളില്ലാതെ മുന്നോട്ട് നീങ്ങി….ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും ആരെയും കാത്തു നിൽക്കാതെ കടന്ന് പോയി……..
അപ്പോഴും മാറ്റമില്ലാതെ അസുരന്റെയും അവന്റെ റൗഡിയുടെയും പ്രണയം കൂടുതൽ ദൃടമായി ആഴത്തിൽ അവരിൽ അലയടിച്ചു കൊണ്ടിരുന്നു……
അഭി അല്ലുവിന്റെ കുരുത്തകേടിന്റെ ഫലമായി സീൽ പതിപ്പിക്കൽ തുടർന്നുകൊണ്ടും….ഫ്രണ്ടി ഇവയുടെ ചൊറിയൻ പുഴു എന്ന ഇരട്ടനാമം സ്വയം ഏറ്റെടുത്ത കണക്ക് അവളെ ചൊറിഞ്ഞു കൊണ്ടിരുന്നു….എന്നാൽ എബിയുടെ ചളിയടി കൊണ്ട് വീണയുടെ ചൊടിയിലെ പുഞ്ചിരിയിലൂടെ അവളിലായി പ്രണയം പകർന്നു നൽകി മുന്നേറുമ്പോഴും അവന്റെ കരുതലോടെയുള്ള ചേർത്ത് പിടിക്കൽ വീണയിൽ പുഞ്ചിരി തെളിയിച്ചു……
ഇടക്കിടക്കുള്ള ജോണിന്റെ പഠന ഉപദേശം കാറ്റിൽ പറത്തി നൈനയുടെ എസ്‌കേപ്പടിക്കൽ മുളയിലേ നുള്ളി അവന്റെ പ്രണയത്താൽ നൈനയെ തന്നിലായി ചേർത്ത് പിടിച്ച് പഠനത്തോടൊപ്പം അവരുടെ പ്രണയവും മുന്നേറി…….
ലേറ്റായി വന്നാലും ലെറ്റസ്റ്റായി വരുമെന്ന കണക്ക് രാഘു ചേട്ടൻ കെട്ടി 6 മാസം കഴിയും മുൻപേ കുട്ടിമാളുവിന്റെ വയറ്റിൽ കുഞ്ഞു തുടിപ്പ് നൽകി നാട്ടിൽ മുഴുവൻ മിട്ടായി വിതരണം നടത്തിയെന്നാണ് കരകമ്പി…..
അതോടെ ആദ്യം കെട്ടിയ എബി വീണയോട്…..
“ബൈ ദി ബൈ നിന്റെ കൊമ്പൻ മീശ അമ്മാവന് ആകാമെങ്കിൽ ഇനി നമുക്കും കുട്ടികളൊക്കെ ആകാം…… ”
ന്ന് ഡയലോഗ് കേട്ട വല്യമ്മച്ചി… ആദ്യം നിന്റെ കുട്ടിക്കളി മാറട്ടെ എന്നിട്ട് മതി കുട്ടി….
എന്ന് പറഞ്ഞു തളർത്തിയെങ്കിലും…. ഉടുമ്പിനെക്കാൻ അപാര തൊലിക്കട്ടിയുള്ള എബി അവയെ പുച്ഛിച്ചു തള്ളി അടുത്ത ഗോളടിക്കാനുള്ള ശ്രമത്തിനായി വീണയ്ക്ക് പുറകെ വീണ മീട്ടി നടന്നു…..
******പിന്നെയും ഒട്ടനവധി ദിവസങ്ങൾ ഓടി മറഞ്ഞു…..ചെറിയ വലിയ മാറ്റങ്ങളോടെ വീണ്ടുമൊരു ദീപാവാലി നാൾ കടന്ന് വന്നു……..
ശിവയുടെ അമ്മയുടെ ആഗ്രഹപ്രകാരം കളത്തിൽ പറമ്പ് ഫാമിലിയും കുരിശിങ്കൽ ഫാമിലിയും ഒരുമിച്ച് എന്നന്നേക്കുമായി അവരുടെ പഴയ തറവാട്ട് വീട്ടിലായി ഒന്ന് ചേർന്നു………
ഒരു മതിൽക്കട്ട് വ്യത്യാസത്തിൽ പണിത വീട്…..രണ്ട് കുടുംബങ്ങളുടെയും ഒത്തൊരുമയിൽ ആ മതിൽക്കട്ടുകൾ പൊളിച്ചു മാറ്റി ആധുനിക രീതിയിൽ ആ രണ്ട് വീടും ഒരുമിച്ചു ചേർത്ത് ഇരുകുടുംബം ഒരു കുടുംബമായി മാറി……
(Nb:ലക്ഷമിയുടെ പാസ്റ്റിൽ പറഞ്ഞ വീട്… ഓർമ കാണുമെന്ന് കരുതുന്നു…. ഇവരുടെ വഴക്കിനു ശേഷമാണ് അവർ രണ്ട് വീടുകളിലായി മാറി താമസിച്ചത്….)
HEAVEN….. 🏩
ദീപാലങ്കാരത്തിൽ തലയുയർത്തി നിൽക്കുന്ന വലിയ ഭവനം……
ഹെവൻ….എന്ന നാമം ചേർത്തെഴുതിയ വലിയ ഗേറ്റ് കടന്ന് ഒരു വാഹനം മുറ്റത്തേക്കായ് പ്രവേശിച്ചു…….
ഗേറ്റ് കടന്ന് ചെല്ലുന്നത് വിശാലമായ പുല്ലിനാൽ വിരിച്ച മുറ്റത്തേക്ക്….ഗേറ്റ് മുതൽ വീടിന് മുൻവശം വരെ നീളത്തിൽ കല്ലിന്നാൽ നടപ്പാത്ത തീർത്തിരിക്കുന്നു…..പഴയ വീടുള്ള അന്ന് മുതൽക്കുള്ള വലിയ വൃക്ഷങ്ങൾ ഇപ്പോഴും പുതുക്കി പണിത ചുറ്റുമതിൽക്കരികിലായി തലയുയർത്തി നിൽക്കുന്നു….
നടപ്പാതയുടെ വലത് ഭാഗത്തായി നിരവധി പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന ഗാർഡൻ ഏരിയ…പൂക്കൾക്ക് നടുവിലായി കുഞ്ഞേശുവിനെ കയ്യിലേന്തി നിൽക്കുന്ന പരിശുദ്ധ മാതാവ്…..
വീടിന് മുന്നിലായി ഹാങ്ങ് ചെയ്ത് വെച്ച ഒട്ടനവതി ക്ലാസ്സിക് ബൾബുകളുടെ വെളിച്ചത്താൽ മാതാവിന്റെ മുഖം കൂടുതൽ തെളിമയോടെ കാണപ്പെട്ടു….
അകത്തേക്ക് പ്രവേശിച്ച വാഹനം ഒരുമിച്ച് എട്ടോളം വാഹനങ്ങൾ നിർത്തിയിടാൻ സാധിക്കുന്ന കാർ പോർച്ചിലായി വന്ന് നിന്നു……
അതിൽ നിന്നും അഭിയുടെ അച്ഛനും അമ്മയും ചിറ്റയും രാഘുവും കുട്ടിമാളുവും ഇറങ്ങവേ അവർക്ക് പുറകെ വന്ന രണ്ട് ബൈക്കുകളിലായി അഭിയും അല്ലുവും ജോണും നൈനയും ഇറങ്ങി….
രാഘുവിന്റേയും കുട്ടിമാളുവിന്റെയും പൊന്നോമന 4 വയസ്കാരൻ *അർജുൻ രാഘവ്* എന്ന ഉണ്ണികുട്ടൻ ചിറ്റയുടെ എളിയിലായി ഇരുന്ന് ആ കുഞ്ഞു മിഴികളാൽ അവിടമാകെ പകർത്തുന്ന തിരക്കിലായിരുന്നു…….
അവരെല്ലാം ഒരുമിച്ച് സിറ്റൊട്ടിലേക്കായി കയറും മുൻപേ മലർക്കെ തുറന്നിട്ട വാതിലൂടെ പുഞ്ചിരിയാലെ കുരിശിങ്കൽ വീട്ടിലേയിം കളത്തിൽ പറമ്പിലെയും വല്യമ്മച്ചിമാർ കടന്ന് വന്നു…..
നിറഞ്ഞ സന്തോഷത്താൽ അവരെ അകത്തേക്ക് സ്വീകരിച്ചിരുത്തവേ നൈനയും അല്ലുവും ഓടി വന്ന് വല്യമ്ച്ചിമാരെ പുണർന്നിരുന്നു……തിരികെ വാത്സല്യത്താൽ അവരെ പുണർന്നു……
“മക്കള് അകത്തൊട്ട് വാ….കുറച്ചൂടെ നേരത്തെ ഇറങ്ങായിരുന്നില്ലെ മക്കളെ…..”
“പൂജ തുടങ്ങുമ്പഴേക്കും എത്തിയില്ലേ അമ്മച്ചി…..ജോണും അഭിയും ഡ്യൂട്ടി കഴിഞ് വന്ന് എല്ലാവരും ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും നേരം വൈകിയതാ അമ്മച്ചി……”
രചന – അമീന
ന്ന് അഭിയുടെ അമ്മ വല്യമ്മച്ചിയുടെ കരം കവർന്ന് പറഞ്ഞു…..
അപ്പോഴേക്കും ശബ്ദം കെട്ട് സകരിയയും തരകനും ആൾഫ്രഡും അങ്ങോട്ടായി കടന്ന് വന്നു……..
പിന്നീട് പ്രത്യേകം സെറ്റ് ചെയ്ത ലിവിങ് ഏരിയയിൽ അഭിയുടെ അച്ഛനെയും കൂട്ടി അവർ നാല് പേരും സംസാരത്തിലേർപ്പെട്ടു……
“അല്ല അമ്മച്ചി ട്രീസയും ലീനയും റോസ്‌ലിയും എവിടെ…..”
ന്ന ചിറ്റയുടെ ചോദ്യത്തിന് ചെറുപുഞ്ചിരിയോടെ അവർ മൂന്നു പേരും പുറത്തേക്ക് വന്നു…..
പുഞ്ചിരിയോടെ അടുത്ത ട്രീസ അവരോട്…..
“വണ്ടി വരുന്ന ശബ്ദം കേട്ടാരുന്നു…. നിങ്ങളാണെന്ന് ഉറപ്പിച് പെട്ടെന്ന് ഒരുങ്ങിയേച്ചും ഇറങ്ങിയതാ…….”
“വന്ന പാടെ നിൽക്കാതെ ഇങ്ങോട്ട് ഇരിക്കൂ….. കുടിക്കാൻ എടുക്കാം……”
ന്ന് പറഞ്ഞ് അലീന അടുക്കളയിലേക്ക് പോയി അവർക്ക് പുറകെ റോസിലിയും……
ഹാളിൽ ഇരുന്ന വല്യമ്മച്ചിയോട് അല്ലു…….
“വല്യമ്മച്ചി അപ്പൊ ശിവേച്ചിയൊക്കെ എവിടെ……”
“അവര് മൂന്നും കൂടെ ഇപ്പോൾ സ്വീറ്റ്സ് എല്ലാം തയ്യാറാക്കി താലത്തിൽ അടുക്കി വെച് ഇവിടെയെല്ലാം മൺചിരാതും ഒരുക്കി വെച്ച് ഇപ്പോൾ അങ്ങ് മുകളിലോട്ട് പോയിട്ടേയുള്ളൂ…….”
ന്ന് വല്യമ്മച്ചി പറയുന്നത് കേൾക്കേ അവിടെ നിൽക്കുന്ന രാഘുവും കുട്ടിമാളുവും പരസ്പരം ഒന്നു നോക്കി വർഷങ്ങൾക്കു മുൻപ് ഈയൊരു ദീപാവലി നാളിലെ സ്വീറ്റ്സിൽ നിന്നാണല്ലോ അവരുടെ പ്രണയം പൊട്ടിമുളച്ചത്…….
“ഇച്ചായീസോ…….”
“അവർ മുകളിലെ ഓപ്പൺ ടെറസിൽ കാണും മക്കള് അങ്ങോട്ട് ചെല്ല്……”
ന്ന് പറഞ്ഞതും അവർ നാല് പേരും മുകളിലോട്ട് പോയി…..
“നീയെന്നാ ഉണ്ണികുട്ടാ മിണ്ടാതെ നിക്കുന്നെ…..”
“അത്…. എല്ലാവരെയും ഒരുമിച്ച് കണ്ട പരുങ്ങലാ അവന്….. വീട്ടിൽ നാലാള……”
ന്ന് കുട്ടിമാളു പുഞ്ചിരിയോടെ പറഞ്ഞതും….ഫ്രഡിയുടെ വല്യമ്മച്ചി അവനെ തന്റെ മടിത്തട്ടിലേക്കായ് ഇരുത്തി…….
രാഘു ചേട്ടൻ പിന്നെ ആ പെൺപടകൾക്കിടയിൽ ഞാനെന്തിനന്നുള്ള രീതിയിൽ വലിയ ഏമാനെന്ന കണക്ക് അവൻ ലിവിങ് ഏരിയയിലിരിക്കുന്ന ഡെവിയുടെ അപ്പന്മാരുടെ അടുത്തായി പോയിരുന്നു…..
40 വയസിലും അതിന്റെ പക്വത ഇല്ലെങ്കിലും ഉള്ളതുപോലെ അഭിനയിചവൻ മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് പക്വത കാണിച്ചു കൊണ്ടിരുന്നു…….
എന്നാൽ മുകളിലേക്ക് സ്റ്റെയർ കയറിയവർ നേരെ വന്ന് നിന്നത് വലിയൊരു ഹാളിലേക്കാണ്…..അവിടെ ഒത്തിരി റൂമുകളുണ്ട്…..പിന്നെയും മുന്നോട്ട് ചെന്നാൽ വലിയ ഒരു ചില്ലുജാലകം തുറന്ന് നേരെ ചെല്ലുന്നത് ഓപ്പൺ ടെറസിലേക്കാണ്………
ഓപ്പൺ ടെറസിന്റെ ഒരു ഭാഗത്തായി ഗാർഡൻ…..അതിന് നടുവിലായി കുറച്ചുയർന്ന രീതിയിൽ ഒരു പെൺകുട്ടിയുടെ പ്രതിമ അതിന്റെ കയ്യിലായുള്ള തൊട്ടിയിൽ നിന്നും വെള്ളം ഒഴുകിയിറങ്ങുന്നു അവ ആ ചെടികൾക്കായി വെള്ളം പകർന്നു നൽക്കുന്ന രീതിയിൽ വളരെ ഭംഗിയോടെ സെറ്റ് ചെയ്തിരിക്കുന്നു……
ഗാർഡനോട് വിട്ടായി മറുഭാഗത്തായുള്ള സ്പെസിൽ കുഞ്ഞു റൗണ്ട് ടേബിൾ അതിന് ചുറ്റുമായി ഒത്തിരി ബീൻ ബാക്സും…… ഒഴിവുസമയങ്ങൾ ചിലവഴിക്കാൻ പാകത്തിന് അവിടം സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു…….
ആ ഓപ്പൺ ടെറസിന്റെ ഒരു ഭാഗത്ത് നിന്നും താഴോട്ടായി സ്റ്റെപ്പുകളുണ്ടായിരുന്നു….ആ വഴി എത്തിച്ചേരുന്നത് കുളത്തിലേക്കായിരുന്നു……പണ്ടുള്ള അവരുടെ കുളം മോഡേൺ രീതിയിലേക്കായ് പുതുക്കിയ നിലയിലായിരുന്നു……
അതിന്റെ മോഡൽ ഡെവിയുടെ നിർദ്ദേശപ്രകാരമായിരുന്നു……സ്റ്റെപ്പിനിരുവശങ്ങളിലെ റെയിലിങ്ങിൽ കുഞ്ഞു ബൾബുകൾ പിടിപ്പിച്ചിരുന്നു അതിൽ നിന്നുള്ള വെട്ടം അവിടമാകെ പ്രകാശപൂർണമാക്കി……..
അവ കൂടാതെ ടെറസിന്റെ കൈവരിയിൽ മുഴുവൻ ശിവയുടെയും വീണയുടെയും ഇവയുടെയും നേതൃത്വത്തിൽ മൺചിരാതുകൾ സജ്ജീകരിച്ചിരിക്കുന്നു……..
വീടിന്റെ ഓരോ ഭാഗവും ദീപാവലി ആഘോഷത്തിനായി ഉണർന്നൊരുങ്ങി……
ജോണും അഭിയും അല്ലുവും നൈനയും അങ്ങോട്ട് പ്രവേശിക്കവേ അവിടെയുള്ള ബീൻ ബാഗ്സിൽ ഫ്രെഡിയും ഡെവിയും എബിയും ഉണ്ടായിരുന്നു……
അങ്ങോട്ടായി കടന്ന് വരുന്നവരെ കണ്ട് എബി…..
“അളിയൻസ്……”
ന്ന് വിളിച്ചു കൂവി എണീറ്റ്…….
“അളിയാ നിന്നിൽ അലിയാൻ ഇനിയൊരു നിമിഷം…….”
ന്ന് പറഞ്ഞു അഭിയേയും ജോണിനെയും പുണർന്നു…….
“എന്തോന്ന് പാട്ടാടോ ഇത്……”
“എന്താ വെറൈറ്റി അല്ലേ……”
ന്ന് പറഞ്ഞു പിരികം പൊക്കിയതും…..
“ചളി തെറിപ്പിക്കതളിയ….. പുതിയ ഡ്രസ്സാണെ……”
ന്ന് ജോണിന്റെ വാക്കിൽ പല്ല് കടിച്ചതും…..ഫ്രെഡിയും ഡെവിയും വന്ന് ആൺപടകളെ പുണർന്നു…..
അവർ മൂന്നും അവരുടെ പെങ്ങന്മാരെയും പുണർന്ന് ദീപാവലി വിഷ് ചെയ്തു…..
പിന്നീട് അവിടെയായി നിരത്തിയിട്ട ബീന്‍ ബാഗിലായി ഓരോരുത്തരും സ്ഥാനം പിടിച്ചു…….
“എന്തായി നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട്…..”
ന്ന് അഭിയോടുള്ള ഡെവിയുടെ ചോദ്യത്തിൽ…..
“മാസത്തിലൊരിക്കലുള്ള വീട്ടിലേക്കുള്ള ഓട്ടം കുറഞ്ഞത് കൊണ്ട് ഇപ്പൊ കുറച്ച് സമാധാനമുണ്ട്……അച്ഛനും അമ്മയ്ക്കും ഞങ്ങൾ അവിടെ സ്ഥിരമായി നിൽക്കുന്നത് കൊണ്ട് ഒറ്റപ്പെടൽ അറിയുന്നില്ല……
ലീവിന് നൈനയും ജോണും വരുന്നത്…..ഇവളും നൈനയും ഉണ്ടേൽ പിന്നെ ആന കരിമ്പിൻ കാട്ടിൽ കയറിയ കണക്കാ ഒച്ചയും ബഹളവും ഒഴിഞ്ഞ നേരം ഇല്ല………”
“അതിവിടെയും അങ്ങനെയാ ഇവനും ഇവളും കൂടിയാൽ വീട് തിരിച്ചു വെക്കും……”
ന്ന് ഡെവി എബിയേയും അല്ലുവിനെയും നോക്കി പറഞ്ഞതും…… അഭി…..
“ഡെവി നിന്റെ പെങ്ങള് എനിക്ക് തോന്നുന്നത് ഇവൾ ശിവയുടെ കുറച്ച് സ്വഭാവം കൂടിയുണ്ടെന്ന്…….”
“🙄🙄….” (ഡെവി)
“പണ്ട് ശിവയെ ആയിരുന്നു…. അത് നികത്താനെന്ന പോലെ ഇപ്പൊ ഇവളെ എവിടെ നിന്നെങ്കിലും പൊക്കി കൊണ്ട് വരേണ്ട അവസ്ഥയാ….അച്ഛനും അമ്മയും ഫുൾ സപ്പോർട്ട്…..
ഒരുദിവസം വീട്ട് മുറ്റത്തെ മാവിൽ കയറി…. അവസാനം ഞാൻ സ്റ്റേഷനിൽ നിന്ന് വന്ന് എങ്ങനെയൊക്കെയാ ഇറക്കിയത്…….”🤦♂️
“ദേ നിങ്ങൾ ഇങ്ങോട്ട് വന്നത് ദീപാവാലി ആഘോഷിക്കാനോ അതൊ ന്റെ കുറ്റം വിളമ്പാനോ…..അല്ലേ ഒരു മാങ്ങ തിന്നുന്നത് ഇത്രയും വലിയ കുറ്റമാണോ…ഇതെന്താ കുക്കുമ്പർ സിറ്റിയോ… ഒരു പാവം പിടിച്ച പെണ്ണിന് ഇവിടെ നീതിയില്ലേ… കർത്താവെ… ..”😬😬
ന്ന് പറഞ് പല്ല് കടിച് ചാടി തുള്ളി പോയത് കണ്ട് ബാക്കിയുള്ളവർ വായും തുറന്ന് നിന്നതും….. ഇനി അടുത്ത പൊങ്കാലയ്ക്കുള്ള അടുപ്പ് തനിക്ക് കൂട്ടുമെന്ന് കണക്ക് കൂട്ടി അവൾക്ക് പിറകെ നൈനയും എസ്‌കേപ്പടിച്ചു……..
നൈനയുടെ പരുങ്ങിയുള്ള പോക്ക് കണ്ട് ജോൺ…….
“ഫ്രഡി….നിന്റെ പെങ്ങള് മുങ്ങിയത് കണ്ടോ…..ഞാൻ വല്ലതും പറയുമെന്ന് കരുതിയ…..” 🤭
“പക്ഷെ സത്യം പറഞ്ഞാൽ അവരുടെ ഈ സ്വഭാവം ആണ് ആ വീടിന്റെ സന്തോഷം……”
ന്ന് പറയവെ അവർ അഞ്ചു പേരുടെയും ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു……
കുറച്ച് കഴിഞ്ഞതും നൈന വന്ന്……
“ഇച്ചായൻസ്…. പൂജ തുടങ്ങാൻ നേരമായി…..അമ്മച്ചി തഴോട്ട് വരാൻ പറഞ്ഞു…….”
ന്ന് പറഞ്ഞു പോയതും…അവൾക്ക് പിറകെ ബാക്കിയുള്ളവരും താഴോട്ടിറങ്ങി……..
അവരെല്ലാം പരസ്പരം ദീപാവലി വിഷ് ചെയ്തു…..
“അല്ല മക്കള് മൂന്നും എവിടെ…..നിങ്ങള് വിളിച്ചില്ലായിരുന്നോ…….”
“അവർ ഒരുങ്ങുവാ അമ്മച്ചി….ഇപ്പൊ വന്നേക്കാമെന്ന് പറഞ്ഞത് കൊണ്ടാ ഞങ്ങളിങ്ങോട്ടിറങ്ങിയത്……”
ന്ന് നൈന അവളുടെ അമ്മച്ചിയോടു പറഞ്ഞു……
മതവും ജാതിയും വേർത്തിരിവില്ലാതെ തുല്യമായി കാണുന്ന ആ കുടുംബം രണ്ട് മതപ്രകാരമുള്ള പ്രാർത്ഥന ഹാളുകൾ ആ വീടിനുള്ളിൽ സജ്ജീകരിച്ചിരുന്നു…….ഒരു ഭാഗത്തായി യേശുവിനെ ചുമരിലായി സ്ഥാപിച്ചിരുന്നു……അതിന്റെ താഴെയുള്ള തട്ടിലായി ബൈബിളും……
അതുപോലെതന്നെ ശിവയ്ക്കും വീണക്കുമായി പൂജാമുറിയും…….വയ്ക്കുന്നേരത്തെ വിളക്ക് വെപ്പും കർത്താവിന് മുന്നിലായി മുട്ടിലായിരുന്നവരുടെ സന്ധ്യ പ്രാർത്ഥനയും വ്യക്തി വ്യത്യാസ്മില്ലാതെ മൗനമായി ഓരോരുത്തരും അതിൽ പങ്കുചേർന്നിരുന്നു……
“പൂജയ്ക്ക് വേണ്ടതെല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടോ…….”
ന്ന അഭിയുടെ അമ്മയുടെ ചോദ്യത്തിന്……
“ശിവയും വീണയും എല്ലാം ശരിയാക്കി വെച്ചിട്ടാ അകത്തേക്ക് പോയത്….. ഇനി വന്നു പൂജ തുടങ്ങിയാൽ മാത്രം മതിയെന്ന് പറഞ്ഞിരുന്നു…..”
“തുടങ്ങാനുള്ള സമയമായല്ലോ മക്കളെന്ത വരാത്തത്……”
ന്ന് ചിറ്റ പറഞ്ഞു നാവിടുത്തില്ല അപ്പോഴേക്കും മുകളിൽ നിന്നും സ്റ്റപ്പിറങ്ങി വരുന്ന ശബ്ദം കേട്ട് എല്ലാവരുടെയും മിഴികൾ മുകളിലേക്ക് പതിഞ്ഞു…….
ഗ്രീൻ വൈറ്റ് കോമ്പിനേഷനിലുള്ള ദാവണിയണിഞ് വീണയും ബ്ലൂ വൈറ്റ് കോമ്പിനേഷനിലുള്ള ദാവണിയുടുത്ത് ഇവയും സ്റ്റെയർ ഇറങ്ങിവരുന്നത് കണ്ടു….
അവരുടെ വരവിൽ എബി എലി പുന്നെല്ല് കണ്ട കണക്ക് വായും തുറന്നു വീണയെ നോക്കി നിന്നു…..എന്നാൽ ഇവയെ ആദ്യമായി ധാവണിയിൽ കണ്ട ഫ്രഡി വിടർന്ന മിഴികളാൽ അവളുടെ ഭംഗിയിൽ ലയിച്ചു നിന്നു…….
സ്റ്റെയർ ഇറങ്ങി വന്നവർ അവിടെയുള്ളവരെയെല്ലാം പുണർന്ന് ദീപാവലി വിഷ് ചെയ്തു……
“ശിവ മോളവിടെ…..”
“ചേച്ചി ദേ…….”
ന്ന് പറഞ്ഞു വീണ സ്റ്റയെറിന് മുകളിലേക്ക് വിരൽ ചൂണ്ടി…….
എല്ലോ വൈറ്റ് കോമ്പിനേഷനിലുള്ള ദാവണിയുടുത്ത് കയ്യിലെ ചെറുതാലത്തിൽ ഒത്തിരി പൂക്കളുമായി പുഞ്ചിരിയോടെ ഇറങ്ങി വരുന്ന ശിവയെ ഡെവി കണ്ണിമ ചിമ്മാതെ നോക്കി നിന്നു…..ഡെവിയുടെ മിഴികൾ ശിവയിൽ ലയിച്ചു കൊണ്ട് അവളിൽ നിന്നും മിഴികൾ പിൻവലിക്കാൻ കഴിയാതെ നിന്നു…….
താലവും കയ്യിൽ പിടിച്ച് സ്റ്റൈൽ ഇറങ്ങി താഴെ എത്തവെ അവരെ നോക്കി ഇറങ്ങിയതിനാൽ സ്റ്റെപ്പിൽ തടഞ്ഞ് അവൾ മുന്നോട്ടു വീഴും മുൻപേ….
“ശിവ……..”
ന്ന് വിളിച്ച് ഓടിയെടുത്ത ഡെവി അവളുടെ ഇടുപ്പിലൂടെ ചുറ്റു വരിഞ്ഞു വീഴാതെ തന്നിലേക്ക് ചേർത്തു ഉയർത്തിയിരുന്നു…….
കയ്യിലെ താലം വീണ് പോകാതെ ശിവ കയ്യിലായൊതുക്കി പകപ്പിൽ ഡെവിയെ നോക്കി നിന്നു…..ആ നോട്ടം അല്പസമയത്തേക്ക് ഇരുവരെയും പരിസരം മറന്ന് നോക്കി നിന്നു……..
മറ്റുള്ളവരുടെ ശബ്ദത്തിൽ അവരു മിഴികൾ പിടപ്പോടെ മാറ്റിക്കൊണ്ട് പതിയെ അവളെ നിലത്തേക്ക് നിർത്തി…….
പുഞ്ചിരിയോടെ അവൾ ചിറ്റയെ പുണർന്ന് ദീപാവലി വിഷ് ചെയ്തു തിരികെ ചിറ്റയും…..
മാളുവിന്റെ കയ്യിലെ ഉണ്ണിക്കുട്ടനെ എടുത്ത് കവിളിൽ ചുണ്ട് ചേർക്കാനും ശിവ മറന്നില്ല…..പക്ഷെ ആ ചുണ്ട് ചേർക്കൽ കുറച്ച് മാറി നിന്ന അസുരനിൽ കുശുമ്പ് സൃഷ്ടിചു…..സ്റ്റെയർ ഇറങ്ങി വന്നപ്പഴേ പിടിച്ചു കടിക്കാൻ തോന്നിയവന് ആ ഒരു ഉമ്മ പോലും കുശുമ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ…….🤭🤭
പിന്നീട് പൂജയ്ക്കായ് ശിവ പൂജാമുറി തുറന്ന് കയ്യിലെ താലവുമായി അകത്തേക്ക് പ്രവേശിച്ചു…..അവൾക്ക് പുറകെ പൂജാമുറിക്ക് പുറത്തായി……രണ്ട് വല്യമ്മച്ചിമാരും വന്ന് നിന്നു അവർക്കൊപ്പം തന്റെ പെണ്ണിനെ നോക്കി ഡെവിയും വന്ന് നിന്നു….അവർക്ക് പുറകിലായി ബാക്കിയെല്ലാവരും ജോഡികളായി നിന്നു…..
കയ്യിലെ താലം ദേവിക്ക് മുന്നിലായി വെച്ച് പൂജ ചെയ്യേണ്ട ക്രമത്തിനനുസരിച്ച് ശിവ ഓരോ കാര്യങ്ങളും ചിട്ടയോടുകൂടി ചെയ്തു……
താലത്തിൽ വിളിക് വെച്ചവൾ തിരി തെളിയിച്ചു……അതും എടുത്തു കൊണ്ട് ലക്ഷ്മി ദേവീക് മുന്നിലായ് നിന്നവൾ മിഴികളടച്ചു…..
മൗനം നിറഞ്ഞ അന്തരീക്ഷത്തെ ഭംഗം വരുത്തിക്കൊണ്ട് ശിവയുടെ സ്വരമാധുര്യം അവിടമാകെ ഒഴുകിയിറങ്ങി……
🎶ഓം ജയ് ലക്ഷ്മി മാതാ,
മൈയ ജയ് ലക്ഷ്മി മാതാ,
തുമ്കൊ നിശ്ടിന് സേവത് ,
ഹർ വിഷ്ണു ദയവറ്റ് .
ഓം ജയ് ലക്ഷ്മി മാതാ..🎶
ദേവിക്ക് മുന്നിൽ ആരതി ഉഴിഞ്ഞു കൊണ്ട്…..ശിവയുടെ പ്രാർത്ഥനയോടെ പൂജ മുന്നോട്ടുപോയി…….ശിവയുടെ സ്വരമാധുര്യത്തിലേവരും ലയിച്ചു നിന്നു…..
പ്രാർത്ഥന കഴിഞ്ഞതും അവൾ താലം അവിടെവച്ച് അടുത്തുള്ള മറ്റൊരു താലം കയ്യിലെടുത്ത് പുറത്തിറങ്ങി…..
കയ്യിലെ താലത്തിൽ നിന്നും മിഠായി എടുത്തു രണ്ടു വല്യമ്മച്ചിമാരുടെയും വായിൽ വച്ച് കൊണ്ട് ദീപാവലി ആശംസിച്ചു…….
ബാക്കിയുള്ളവരെല്ലാം ചെറുപുഞ്ചിരിയോടെ അതെല്ലാം വീക്ഷിച്ചു….. തുടർന്ന് ശിവ എല്ലാവർക്കും സ്വീറ്റ്സ് നൽകി…..ദീപാവലി ആശംസിച്ചു…..
ഉണ്ണിക്കുട്ടന്റെ കയ്യിലായി ഒരുപിടി മിട്ടായി നൽകിയതും സന്തോഷത്താൽ അവൻ ശിവയെ പുണർന്ന് കൊണ്ട്……
“താങ്കു ശ്രീമമ്മ…..”
ന്ന് പറഞ്ഞതും വീണ…..
“വീണമ്മു ന്റെ ഉണ്ണിക്കുട്ടൻ എനിക്ക് മിട്ടായി തരില്ലേ……”
“ഒന്ന് തയാവേ….. ”
ന്ന് പറഞ്ഞു ഉള്ളതിൽ വെച് ഒന്നെടുത്തു നൽകി…. അത് കണ്ട് എബി എനിക്കും ന്ന് പറഞ്ഞു ചാടിവീഴും മുൻപ് ഡെവി അടുത്ത് നിൽക്കുന്ന ജോണിന്റെ കയ്യിലെ മിട്ടായി വാരിയെടുത്തു എബിയുടെ വായിലേക്ക് തിരുകി കൊണ്ട്…..
“കൊണ്ട് പോയി മുണുങ്ങ്….. ”
ന്ന് പറഞ് പല്ല് കടിച്ചു…. എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തിട്ടും തനിക്ക് മാത്രം കിട്ടാത്തത് കൊണ്ടുള്ള കലിപ്പാണ് അതിന് കാരണമെന്ന് വായിൽ തിരുകിയ സ്വീറ്റ്സ് കഴിക്കുന്ന എബിക്കോ കയ്യിലെ മുഴുവൻ മിട്ടായിയും കാലിയായി മിഴ്ച് നിൽക്കുന്ന ജോണിനോ മനസിലായില്ല……🤭🤭
എന്നാൽ ശിവ തന്റെ പാതിക്കായ് മിഴികളാൽ തിരയവേയാണ് അടുത്തുള്ള ചുമരോട് ചാരി കൈകൾ പിടിച്ചു കെട്ടി മുഖവും വീർപ്പിച്ചു നിൽക്കുന്ന ഡെവിയെ കണ്ടത്…..
അപ്പോൾ തന്നെ ശിവ പുഞ്ചിരിയോടെ ഇവയുടെ കയ്യിലേക്കായി താലം നൽകി അതിൽ നിന്നും ഒരു സീറ്റ് എടുത്ത് അവനടുത്തേക്കായ് നടക്കവേ പെട്ടെന്ന് തന്നെ അവനവിടെ നിന്നും പുറത്തോട്ടിറങ്ങിപ്പോയി…..
കൃഷ്ണ…..അങ്ങേര് കലിപ്പിലാണല്ലോ ഇറങ്ങിപ്പോയേക്കുന്നത്….ഇനിയിപ്പോ ആദ്യം സ്വീറ്റ്സ് കൊടുക്കാത്തതിനുള്ളതാകുവോ…..
ന്നെല്ലാം ആലോചിച്ച് അവൾ അവനു പുറകെ മുറ്റത്തേക്കായിറങ്ങി…….
മുറ്റത്തായി ആരെയും കാണാതെ വന്നതും….
“ഇങ്ങേരിത് ഇത്ര പെട്ടെന്ന് ആവിയായി പോയോ…….”
ന്ന് സ്വയം പറഞ്ഞു തിരിയും മുൻപേ ഒരു കൈ അവളെ വലിച്ചു ഒരു ഭാഗത്തെ തൂണിനോട് ചേർത്തു വെച്ചിരുന്നു……
കുറച്ച് മാറിയുള്ള ക്ലാസിക് ബൾബുകളുടെ വെട്ടത്തിൽ ഡെവിയുടെ മുഖം അവൾക്കു മുന്നിലായ് തെളിഞ്ഞു……
“മനുഷ്യന്റെ നല്ല ജീവനങ്ങ് കളഞ് നിൽക്കുന്നത് കണ്ടില്ലേ അസുരൻ……”
ന്ന് നെഞ്ചിൽ കൈ വെച് പറഞ്ഞവൾ…..
“എന്താ നിങ്ങളിങ് ഇരുട്ടത്തേക്ക് ഇറങ്ങിപ്പോന്നത്….”
“പിന്നെ ഞാനെന്ന വേണ്ടത്…..എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തു….. എന്നെ മാത്രം എന്ന വിട്ടു കളഞ്ഞത്…….”
“പൂജ കഴിഞ്ഞ് നിങ്ങൾക്ക് തരാൻ വേണ്ടി വന്നപ്പോഴല്ലേ അവിടെ നിന്ന് പോയത്….എന്നിട്ട് ഞാൻ തരാത്തതാണോ…….”
ന്ന് കലിപ്പിൽ പറഞ്ഞതും അവളിലേക്ക് ചേർന്ന് അവളുടെ മിഴികളിലേക്ക് ഉറ്റുനോക്കി പതിഞ്ഞ ശബ്ദത്തിൽ……
“എന്നാൽ താ കൊച്ചെ…….”
“അതിന് ഇങ്ങനെ ഒട്ടി നിന്നാൽ എങ്ങനെ തരുവാ….. അങ്ങോട്ട് നീങ്ങി നില്ല് മനസുഷ്യ…..”
ന്ന് പറഞ്ഞു പിടഞ്ഞു മാറിയവൾ ….. കയ്യിലെ മിട്ടായി ഡെവിയുടെ വായിലേക്ക് വെക്കും മുൻപേ അവൻ അവളുടെ കയ്യിലായി പിടിച്ച് അത് തന്റെ കയ്യിലേക്ക് മേടിച്ചു തിരികെ ശിവയുടെ വായിലേക്കായ് ചേർത്തുവെച്ചു…..
“ഹാപ്പി ദിവാലി മൈ റൗഡി……”❤️
എന്ന് പറയവേ ശിവയുടെ ചൊടിയിലായി പുഞ്ചിരി വിരിഞ്ഞ അടുത്ത നിമിഷം അവളുടെ കൈയിൽ പിടിച്ച് തിരിച്ചു കൊണ്ട് തൂണിനോട് ചേർത്ത് നിർത്തിയ നിമിഷം ഡെവി അവളുടെ ചുണ്ടിലേക്കായി തന്റെ ചുണ്ട് ചേർത്തുവെച്ചു…..
അവന്റെ പെട്ടെന്നുള്ള നീക്കത്തിൽ പിടഞ്ഞു പോയ ശിവ ഡെവിയുടെ നെഞ്ചിൽ പിടിച്ചു തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ അവളുടെ കൈ ലോക്ക് ചെയ്ത് വെച് ഒന്നാകെ അധരത്തെ വായിലെ സ്വീറ്റ്‌സോഡ് കൂടി നുണഞ്ഞെടുത്തു…..
ചുണ്ട് കടന്ന് ശിവയുടെ നാവിനെ തന്റെ നാവിനാൽ ചുഴറ്റി നുണഞ്ഞവന്റെ കൈവിരൽ ഇടുപ്പിലായി മുറുകി…….
അവളിൽ നിന്നും വിട്ടുമാറാൻ കഴിയാതെ ആഴത്തിൽ ചുംബിച്ചു കൊണ്ടിരുന്നു……
ശ്വാസo വിലങ്ങവേയാണ് ഡെവി തന്റെ അധരത്തെ അവളിൽ നിന്നും മോചിപ്പിച്ചത്…..
കിതപ്പോടെ തൂണിലേക്ക് ചേർന്ന് നിന്നവൾ തനിക്കു മുന്നിലായി കള്ള ചിരിയോടെ നിൽക്കുന്ന ഡെവിയെ രൂക്ഷമായി നോക്കിയതും……
“സ്വീറ്റ്സ് ഇത്രയും പെർഫെക്റ്റ് ആണെന്ന് ഞാൻ കരുതിയില്ല പെണ്ണെ…. എന്നതാണെന് അറിയുവേല കൊച്ചെ ഇതിന്റെ രുചി ഓസം…..ഇപ്പോഴാ ദീപാവലി ഒന്ന് കളറായത്……”
“😬😬🤨….. ”
“എന്നാടി റൗഡി നോക്കി പേടിപ്പിക്കുന്ന….. നിന്നെ ഈ അറ്റയറിൽ കണ്ടപ്പഴേ പിടിച്ചു കടിക്കാൻ തോന്നിയതാ….കൺട്രോൾ ചെയ്തു വെച്ച എന്നെ സമ്മതിക്കണമല്ലിയോ കൊച്ചെ…….”
ന്ന് ചോദിചവൻ തന്റെ വാക്കുകൾ അവളിലുണ്ടാക്കുന്ന വിറയിൽ ആസ്വദിച്ചു നിന്നു……
അവന്റെ മുഖത്തെ കുസൃതി നിറഞ്ഞ ഭാവം കാണെ തന്റെ പരവേശം കാണാൻ അവൻ ഇതിലും കൂടുതൽ വാക്കുകൾ ഉപയോഗിക്കുമെന്ന് മനസ്സിലാക്കിയ ശിവ അടുത്ത നിമിഷം അവന്റെ വാ തുറക്കും മുൻപ് ഡെവിയെ പുറകിലേക്ക് തള്ളി ഷോൾഡറിലായി പിടിച് കുറഞ്ഞ രീതിയിൽ ഇരുട്ടു പടർന്ന ചുമരിലേക്ക് ചേർത്ത് അവനിലേക്കായ് ചേർന്നു നിന്നവൾ…..
രചന – അമീന
“ഡോ….അസുരൻ ഡേവിടെ…..അപ്പൊ ഞാനും മോശമല്ല അല്ലേ…. ഈ കണ്ട്രോൾ ചെയ്യുന്ന കാര്യത്തിൽ…..
പറയാതെ വയ്യ അസുര നീയും ഒട്ടും മോശമല്ല…..ദേ ഈ നെഞ്ചിൽ ഇങ്ങനെ പറ്റി ചേർന്ന് കിടക്കുന്ന ഈ കുരിശുമാലയുണ്ടല്ലോ….എന്തൊരു ഹോട് ലുക്കാണ് ന്റെ പൊന്ന് നസ്രാണി ചെക്കാ….ഇതിങ്ങനെ ഈ നെഞ്ചിലായ് ചേർന്നുള്ള കിടപ്പിൽ അസൂയ കൊണ്ടങ് തിളയ്ക്കുമ്പോ നിക്ക് ഈ നെഞ്ചിലിങ്ങനെ……..”
ന്ന് പറഞ്ഞവൾ മുഖം കുനിച്ച് അവന്റെ നെഞ്ചോട് ഒട്ടിക്കിടക്കുന്ന കുരിശുമാലയിലേക്കായ് തന്റെ അധരം ചേർത്തുവച്ചു……
അവളിൽ നിന്നുതിർന്ന വാക്കിലും അധരത്തിന്റെ സ്പർശനത്തിലും മിഴികൾ അടഞ്ഞുപോയി…..
“ശിവ……..”
ന്ന് കാറ്റ് പോലെ വിളിച്ചതും അവനിലേക്ക് തെല്ലുയർന്നുകൊണ്ടവൾ തുടർന്നു….
“ചുണ്ട് ചേർത്ത് വെക്കാൻ തൊന്നും…….”
ന്ന് ഹസ്കി വോയ്‌സിൽ പറഞ്ഞതും….. ഡെവിയുടെ നിയന്ത്രണം തെറ്റി പോകുമെന്ന് ഒരുവേള അവൻ ഭയന്നു…….വിടാൻ ഭാവമില്ലാതെ ശിവ പിന്നെയും തുടർന്നു…….
“പക്ഷെ അതിലും കൂടുതൽ……ഉമിനീർ ഇറക്കുമ്പൾ ഈ ഉയർന്ന് താഴുന്ന ആഡംസ് ആപ്പിൾ കടിച്ചെടുക്കാൻ തോന്നും…….”
ന്ന് പറഞ്ഞ നിമിഷം മുഖം ചരിച്ച് അവന്റെ ആഡംസ് ആപ്പിളിൽ പതിയെ കടിച്ചു…….അതോടെ മനസിന്റെ നിയന്ത്രണം പാടെ വീട്ടുപോയവന്റെ ഇരുകൈകൾ അവളുടെ ഇടുപ്പിലായി ചേർത്ത് പിടിക്കും മുൻപ് അവൾ അവനിൽ നിന്നും പിടഞ്ഞു മാറി പുറകിലെ ചുമരോട് ചേർന്ന് ഡെവിയെ നോക്കി…….
“ഇച്ചായോ….. ശ്വാസം ഒന്നു വിട്ടേക്ക്…. ഈ അസുരന് മാത്രമല്ല ഈ റൗഡിക്കും അറിയാം ദേ ഇങ്ങനെ പരവേശത്തോടെ നിൽക്കാനുള്ള ചില പൊടിക്കൈകൾ……😉
ഹാപ്പി ദിവാലി………”😘
ന്ന് പറഞ് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചവൾ അവിടെനിന്നും മുൻവശത്തേക്ക് ഓടി……
“ഈ പെണ്ണ്…..ഹോ മനുഷ്യന്റെ കൺട്രോൾ മുഴുവൻ കളഞ്ഞിട്ടു ഓടിയേക്കുന്നു…..സാൾഫ്യൂറിക് ആസിഡ് തന്നെയാ…..അവൾ ചേർന്ന് നിന്നതിന്റെ എഫക്ട് പോകുന്നില്ലല്ലോ കർത്താവേ………”
ന്ന് പറഞ്ഞവൻ അവളുടെ സാമീപ്യത്തിൽ ഉയർന്ന ഹൃദയത്തെ നെഞ്ചിലായി കൈ ചേർത്ത് വെച്ച് അടക്കാൻ ശ്രമിച്ചു…..ആ നിമിഷം തന്നെ അവന്റെ ചൊടിയിൽ ചെറുപുഞ്ചിരി വിരിഞ്ഞു തന്റെ പാതിയോടുള്ള പ്രണയത്താൽ……..
പിന്നീട് അവിടെ ദീപാവലി ആഘോഷത്തിന് തുടക്കമിട്ടു…..നിരത്തിവെച്ച എല്ലാ മൺചിരാതുകളിലായി അവിടെയുള്ള പെൺപടകളെല്ലാം കൂടെ തിരി തെളിയിച്ചു…….
ആട്ടവും പാട്ടവുമായി ആ ദീപാവലി കൂടുതൽ പുതുമയോടെ കൊണ്ടാടി……ദീപാവലി ആഘോഷത്തിന്റെ ഒടുവിലായി വല്യമ്മച്ചിമാരുടെ ആഗ്രഹപ്രകാരം ശിവയുടെ നൃത്തം മുറ്റത്തുള്ള ലോണിലായി നടത്താമെന്നുള്ള തീരുമാനത്തിൽ എല്ലാവരും അവിടെക്കായ് വന്ന് ചേർന്നു……
വല്യമ്മച്ചിമാർക്കിരിക്കാൻ കസേര കൊണ്ടിട്ട് അവർക്ക് ചുറ്റും ലോണിലായി കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി…….
ശിവയുടെ നിർദ്ദേശപ്രകാരം റൂമിലുള്ള തന്റെ ചിലങ്ക എടുത്തു കൊണ്ടു വരാൻ വീണയെ ഏൽപ്പിക്കവേ…..അതിനായി വീണ അകത്തേക്ക് പോകും മുൻപ് ഗുങ്രുവിൽ നിന്നുതിർന്ന ശബ്ദം കേട്ട ഭാഗത്തേക്കായ് എല്ലാവരുടെയും മിഴികൾ ചലിക്കവേ മുറ്റത്തേക്കിററങ്ങുന്ന വഴിയിലെ തൂണിൽ ചാരി നിന്ന് തന്റെ കൈയിലെ ചിലങ്കയിൽ താളം പിടിച്ചു കൊണ്ട് ഡെവി മുന്നോട്ടു നടന്നു വന്നു……
അവൾക്ക് തൊട്ടടുത്തായി വന്ന് നിന്നവൻ അവളുടെ കാൽക്കീലായി മുട്ടിനാൽ ഇരുന്നു….അവളുടെ വലത് കാൽപാദം തന്റെ കാൽ മുട്ടിലേക്കായുയർത്തി വെച്ചവൻ അവളുടെ പാതത്തിലായി കൈത്തലം ചേർത്ത് വെച് ശിവയോടായി……
“ശിവ…. കഴിഞ്ഞു പോയ ഓരോ ദീപാവലി നാളിലും നിന്റെ പാദങ്ങൾ ചുവടുവെക്കുന്നത് ലക്ഷ്മി അമ്മയുടെ ഈ ചിലങ്ക കൊണ്ടല്ലേ…..ഈ വീട്ടിലേക്ക് വന്നിട്ടുള്ള ആദ്യത്തെ നിന്റെ ചുവടുവെപ്പ് അതും ഈ ചിലങ്ക കൊണ്ട് തുടങ്ങടണം…..
ഇവിടെ മുഴുവൻ നിന്റെ അമ്മയുടെ സാന്നിധ്യമുണ്ടാകും ശിവ….. ലക്ഷ്മി അമ്മ കളിച് വളർന്ന ഇടമാണ്…..ഈ മണ്ണിൽ വെച്ച് തന്നെ ലക്ഷ്മി അമ്മയുടെ മകളുടെ പാദങ്ങളും ചുവടുവെക്കട്ടെ…….”
ന്ന് പറഞ്ഞവൻ തിരിഞ്ഞ് കുടുംബങ്ങൾക്ക് നേരെ…..
“അങ്ങനെയല്ലേ വല്യമ്മച്ചി……”
ന്ന് ചോദിച്ചതിന് നിറ കണ്ണുകളോടെ ആ മാതൃഹൃദയം തല ചലിപ്പിച്ചു…..
ഒരു വേള ശിവയുടെ അധരം തന്റെ അമ്മയുടെ ഓർമ്മകളാൽ വിറകൊണ്ടു…..
അമ്മയുടെ ആഗ്രഹമായിരുന്നു ഇരുകുടുംബങ്ങളും സന്തോഷത്തോടെ ജീവിക്കണമെന്നുള്ളത്…..അതിതാ സഫലമായിരിക്കുന്നു….. ഒരു കുടക്കീഴിനുള്ളിൽ ഇരു കുടുംബങ്ങളും…..
ന്ന് അവളുടെ ഉള്ളം മന്ത്രിക്കവേ നിറഞ മിഴികളിക്കിടയിലും ചെറുപുഞ്ചിരി വിരിഞ്ഞു……
അപ്പോഴേക്കും ഡെവി ശിവയുടെ ഇരുകാലിലും ചിലങ്കയണിയിച്ചു കൊടുത്തു…..
ഇവയുടെ കയ്യിലെ സ്പീക്കറിൽ നിന്നും ഗാനം ഒഴുകിയിറങ്ങി…….
🎶സിൽസില ഏഹ് ചാഹത് ക ന മേനെ ബുജ്ഹ്നെ ദിയ……
സിൽസില ഏഹ് ചാഹത് ക ന മൈനേ ബുജ്ഹ്നെ ദിയ……
ഓഹ് പിയ ഏഹ് ദിയ ന ബുജാ ഹയ് ന ബുജ്ഹേഗ…..
മേരെ ചാഹത് ക ദിയ മേരെ പിയ അബ് ആജ രെ മേരെ പിയ…..
ഓഹ് മേരെ പിയ അബ് ആജ രെ മേരെ പിയ…..
ഈസ് ഡിയെ സങ് ജൽ രഹാ മേരാ റോം റോം റോം ഓർ ജിയാ…..
അബ് ആജ രെ മേരെ പിയ ഓഹ് മേരെ പിയ അബ് ആജ രെ മേരെ പിയ……🎶
തുടക്കം മുതൽ അസാമാന്യ മെയ്‌വഴക്കത്തോടെ ശിവയുടെ ചുവടുകൾ മുന്നേറി കൊണ്ടിരുന്നു…….
അവളുടെ ഓരോ ചുവടും വല്യമ്മച്ചിമാരിലും അവരുടെ മക്കളിലും മരുമക്കളിലും അവരുടെ ലച്ചുവിന്റെ ഭാവം കണ്മുന്നിൽ നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി….അവരുടെ മിഴികൾ ലച്ചുവിന്റെ ഓർമയിൽ സചലങ്ങളായി…..
ഏട്ടന്മാരോട് കുറുമ്പ് കാണിക്കുന്ന പെങ്ങളായും ഏട്ടന്മാരുടെ ഭാര്യമാർക്ക് കൂട്ടുകാരിയായും അമ്മച്ചിമാർക്ക് കുഞ്ഞു മകളായും ഓരോരുത്തരിലും നിറഞ്ഞാടിയ ലക്ഷ്മി അവരുടെ ഉള്ളിൽ ചെറു നോവായി മാറും മുൻപേ അവളുടെ മകളിലൂടെ അവൾക്കായി നൽകാൻ ബാക്കിയായ സ്നേഹം നൽകാൻ കഴിയുന്നതിൽ അവരുടേയുള്ളാകെ സന്തോഷം നിറഞ്ഞു……..
ഗാനം അന്ത്യത്തോടെടുക്കെ വേഗതയേറിയ ശിവയുടെ കാൽ പാതങ്ങൾ തനിക്ക് ചുറ്റുമായി ഒഴുകി പരന്ന ചെമ്പക ഗന്ധം നാസികയിലേക്കായ് ചേരവേ അവയുടെ വേഗത കുറഞ്ഞു വന്നു……
തന്റെ അമ്മയുടെ സാന്നിധ്യം അറിഞ്ഞ പോലെ ശിവയുടെ മിഴികൾ നിറഞ്ഞു വന്നു……ഒരു വേള അവളുടെ മിഴികൾ തന്നിലേക്കായ് മിഴികൾ പതിച്ചു കൊണ്ടിരിക്കുന്ന തന്റെ കുടുംബങ്ങൾക്ക് പുറകിലായി പുഞ്ചിരിയോടെ നിൽക്കുന്ന അവളുടെ അമ്മയുടെ രൂപം തെളിഞ്ഞ പോലെ അനുഭവപ്പെടവേ വിതുമ്പി പോയവളുടെ ചൊടികൾ…….
“അമ്മ……..”
ന്ന് പതിഞ്ഞ സ്വരത്തിൽ മൊഴിയവേ……
“കണ്ണാ……..”
ന്ന് തന്റെ അമ്മയുടെ ശബ്ദം തന്റെ കാതിലായി താരാട്ട് പോലെ വന്ന് പതിഞ്ഞതും ശിവയുടെ മിഴികൾ ഇടതടവില്ലാതെ ഒഴുകിയിറങ്ങി…..
ഒരു മായ കാഴ്ച പോലെ തന്നിൽ നിന്നകലുന്ന ആ രൂപത്തിലേക്കായ് ഓടിയെടുക്കാൻ മനസ് മുറവിളി കൂട്ടിയെങ്കിലും കാൽ പാദങ്ങൾ അതിനായൊരുങ്ങുവാനെന്നോണം മുന്നോട്ട് ചലിക്കും മുൻപേ തളർച്ചയോടെ മിഴികൾ അടഞ്ഞവൾ വാടിയ ചേമ്പിന് തണ്ട് കണക്ക് നിലത്തേക്കായ് ഊർന്ന് വീഴവേ…..
“ശിവ…….”
ന്ന് അലറി വിളിച് നിലത്തേക്കായ് പതിക്കും മുൻപേ ഡെവിയുടെ കരങ്ങൾ അവളെ പിടിച്ചിരുന്നു…..
തന്റെ കയ്യിലായി തളർന്നു കിടക്കുന്ന തന്റെ പെണ്ണിനെ കാണെ…..
“ശിവ…….”
ന്ന് ആകുലതയോടെ വിളിച്ചു കൊണ്ടിരുന്നു……അപ്പോഴേക്കും വീണ അകത്തു നിന്നും വെള്ളവുമായി ഓടി വന്നതും…..ഡെവി അതവളുടെ കയ്യിൽ നിന്നും വാങ്ങി മുഖത്തായി തെളിച് കവിളിലായി ചെറുതായി തട്ടിയതും….മിഴികൾ ആയാസപ്പെട്ട് തുറന്നവളുടെ അധരം……
“അമ്മ……”
ന്ന് മന്ത്രിക്കവേ….
അത് കേട്ട ഡെവി ശിവയെ തന്നിലേക്കായ് പൊതിഞ്ഞു പിടിച് പുറത്തായി തഴുകി…..ചുറ്റും ആകുലതയോടെ കൂടി നിൽക്കുന്നവരോടായി ഒക്കെയാണെന്ന് പറഞ്ഞതും ഫ്രഡി…..
“ഡെവി…..ശിവയെ അകത്തു കൊണ്ട് കിടത്ത് ഞാനൊന്ന് നോക്കട്ടെ…….”
ന്ന് പറഞ്ഞതും ഇരുകയ്കളിലായി കോരിയെടുത്തവൻ അവളുമായി അകത്തേക്ക് നടന്ന് വല്യമ്മച്ചിയുടെ റൂമിലേക്ക് കൊണ്ട് കിടത്തി……
അവൾക്കടുക്കലായിരുന്ന ഫ്രഡി പൾസ് ചെക്ക് ചെയ്ത ശേഷം ശിവയുടെ മിഴികൾ പതിയെ തുറന്ന് നോക്കി…..
“പേടിക്കേണ്ട….തലകറക്കം ഫുഡ് കഴിക്കാത്തത് കൊണ്ട്……”
ന്ന് പറഞ്ഞു നിർത്തിയതും ഡെവി കലിപ്പിൽ….ശിവയെ രൂക്ഷമായി നോക്കി……
“മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഇരിക്കുന്ന ഇരിപ്പ് കണ്ടോ അവള്…..അല്ലേലും ആരെങ്കിലും പറഞ്ഞാൽ ആദ്യം അനുസരണ വേണം….. അതെങ്ങനെയാ എന്നതിനെലും മുന്നിട്ടിറങ്ങിയാൽ വെള്ളവും വേണ്ട ഒന്നും വേണ്ട….. മര്യാദക്ക് പറഞ്ഞതല്ലേ നിന്നോട് കഴിച്ചേച്ചും ഉള്ള ആഘോഷവും പണികളും മതിയെന്ന്…….”
“😁😁……”
“ഇളിച്ചോണ്ട് ഇരിക്കുവാ…. കൈ നൂത്തൊന്ന് തന്നാലുണ്ടല്ലോ….. ഇനി ഫുഡ് കഴിക്കാതെ നീ എന്നതിനെലും ഇറങ്ങിയാൽ…. ഇവ…. പോയിട്ട് കുറച്ച് ചോറെടുത്തിട്ട് വാ… അവളുടെ വായിക്കൂടെ ഉറങ്ങുവോ ന്ന് ഞാനാന്ന് നോക്കട്ടെ……”
ന്ന് കലിപ്പിൽ കത്തിക്കയറിയതും ഫ്രഡി….
“ഹലോ മിസ്റ്റർ….അസ് എ ഡോക്ടർ എന്ന നിലയിൽ എന്ന ഒന്ന് പറയാൻ അനുവദിക്കുവോ…അല്ലേ കാള പെറ്റന്ന് കേൾക്കുമ്പോ എവിടെ കുഞ്ഞുടുപ്പ് എവിടെ ബേബി സോപ്പെന്ന് പറഞ്ഞു തുള്ളുവ ഇവൻ…….”
ന്ന് പറഞ്ഞതും വല്യമ്മച്ചി..
“എന്നതെലും പറയ് നിങ്ങൾ….ന്റെ കൊച്ചിന് എന്ന പറ്റി…..”
ന്ന് വല്യമ്മച്ചി ആകുലത്തൊയോടെ ചോദിച്ചതും ഡെവി….
“എന്നാ പറ്റാനാ ഇവനല്ലേ ഫുഡ്……”
“ന്റെ പൊന്നു ഡെവി….ഫുഡ് കഴിക്കാത്തത് കൊണ്ട് തല ചുറ്റി യെന്നല്ല ഞാൻ ഉദ്ദേശിച്ചത്…..ഷീണം ഫുഡ് കഴിക്കാഞ്ഞിട്ടാണ്….പിന്നെ……”
“പിന്നെ എന്ന …”😡😡
ന്ന് കലിപ്പിട്ടതും അവന്റെ ചെവിയിൽ…..
“ഇത് നിന്റെ കഴപ്പ്……”
“😡😡…”
“സോറി അളിയാ ഇത് നിന്റെ കഴിപ് കുറച്ചു കൂടിയിട്ടാ……”😁😁
ന്ന് പറഞ്ഞതും….സകരിയ….
“എന്താടാ ഒരു സ്വകാര്യo…. ഞങ്ങൾ ഒക്കെ ഇവിടെ നിൽക്കുന്നത് കണ്ടില്ലേ……”
ന്ന് ചോദിച്ചതും…. ഫ്രഡി….
“അത് അങ്കിൾ അസ് എ ഡോക്ടർ എന്ന നിലയിൽ ഇത് തിരിച്ചറിയാൻ ഞാൻ ഒരു ഗ്യനക്ക് ആകേണ്ട ആവശ്യം ഇല്ലാന്നാണ് ന്റെ ഒരു ഇത്…….”
“ഡാ……”😡
“ന്റെ പോന്നോടൊവ്വേ…. ഐ തിങ്ക് ശീ ഈസ് പ്രെഗ്നന്റ്……..”
ന്ന് ഡെവിയുടെ കലിപ്പ് താങ്ങാതെ പെട്ടന്ന് പറഞ്ഞതും….
“അതൊന്ന് നിനക്ക് വാ തുറന്ന് പറഞ്ഞൂടെ അവൾ പ്രേഗ്നെണ്ട് ന്ന് അല്ലേ ഞാൻ അങ്ങ് പേടി…….”
ന്ന് പറഞ് നിർത്തിയവൻ…..
“എ….. എന്നതാ പറഞ്ഞെ….. പ്രെഗ്നന്റ്…….”
ന്ന് പറഞ്ഞു ഞെട്ടലോടെ ശിവയെ നോക്കിയതും എല്ലാവരിലും അമ്പരപ്പ് നിറഞ്ഞിരുന്നു…..
ശിവ പകപ്പോടെ കയ്യാൽ തന്റെ ഉദരം പൊതിയവേ…..ഇരുവരുടെയും മിഴികൾ ഇടഞ്ഞ നിമിഷം.,..
പീരിയഡ്സ് തെറ്റിയിട്ട് ഇന്നേക്ക് 10 ദിവസത്തോളമായെന്നവരുടെ മനസ്സിൽ വന്നതും ഇരുവരുടെയും മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു….
“എന്നതാ ഫ്രഡി നീ പറഞ്ഞെ ശിവ മോള്……”
“അതെ വല്യമ്മച്ചി ശിവ അമ്മയാകാൻ പോകുവാ……”
ന്ന് കേൾക്കെ….
“ഹുറേ…… ശിവേച്ചി അമ്മ….. അപ്പൊ ഞാൻ കുഞ്ഞിന്റെ…..”
ന്ന് അല്ലു തുള്ളിയതും…..
“നീ അച്ഛൻ ഒഞ്ഞു പൊടി….ഞാൻ ചെറിയപ്പൻ….കർത്താവെ ഉത്തരവാദിത്തം കൂടി……”
ന്ന് എബിയുടെ വാക്ക് കേട്ട്….അല്ലു പല്ല് കടിച്ചു…..
ഡെവി പതിയെ ശിവയ്‌ക്കരികിലായ് ഇരിക്കവേ അവരുടെ ഇരു മിഴികൾ ആനന്ദത്താൽ നിറഞ്ഞു…..തന്റെ കൈകളാൽ അവളുടെ മുഖം പതിയെ കോരിയെടുത്തവൻ ശിവയുടെ നെറ്റിത്തടത്തിലായി അധരം ചേർത്തുവച്ചു…….
ആ നിമിഷം ഇരുവരുടെയും മിഴികൾ നിറഞ്ഞു ഒഴുകി ഇറങ്ങി…….
അതോടെ ഫ്രഡിയുടെ വാക്കുകൾ സത്യമാണെന്ന് അവിടെ കൂടി നിന്നവർക്കെല്ലാം ബോധ്യപ്പെടുകയും സന്തോഷത്താൽ അവരുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു……
സന്തോഷത്താൽ അവളെ ഒന്നാകെ പുണർന്നവൻ അവളുടെ കാതിലായി പതിയെ…..
“വെൽക്കം മമ്മ……”❤️
ന്ന് പതിയെ മൊഴിയവേ അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു…. തിരികെ അവന്റെ നെഞ്ചിലായി കൂടുതൽ ചേർന്നു കൊണ്ടവൾ മറുപടിയായി…..
“വെൽക്കം ഡാഡി……”❤️
ന്ന് മൊഴിയവേ അവന്റെ ചൊടികൾ…….
“എസ് അയാം ഗോയിങ് ടു ബി എ ഡാഡ്….”🔥
ന്ന് മന്ത്രിച്ചിരുന്നു…….
പിന്നീട് അവരുടെ സന്തോഷം പ്രകടനങ്ങളുടെ ഗോശയാത്രയായിരുന്നു……
അഘോശങ്ങൾക്ക് താൽക്കാലിക തിരശീല വീണു ഇനിയുള്ള നാളുകൾ പ്രസവ നാളുകൾ…….
ശിവയെ കൂടുതൽ ചേർത്ത് നിർത്തി ഡെവി അവന്റെ പാതിയേയും അംശത്തെയും പൊതിഞ്ഞു പിടിച്ചു…….
അമ്മച്ചിമാർ കഴിപ്പിക്കാനും പരിചരിക്കാനും കച്ചക്കെട്ടിയിറങ്ങിയ കണക്ക് ശിവയ്ക്ക് പുറകെ കൂടി…..
മാസങ്ങൾ ആരെയും കാത്ത് നിൽക്കാതെ കടന്ന് പോയി…..ഇപ്പോൾ ശിവയ്ക്ക് 7 മാസം ആണ്…. വീട്ടിലേക്ക് കൊണ്ട് പോകുന്ന ചടങ്ങ് മുറ പ്രകാരം നടന്നത്തിന്റെ പിറ്റേ ദിവസം ഡെവി ശിവയുടെ വീട്ടിലെത്തി…..വാല് പോലെ വീണയും എബിയും…..ശിവയെ കാണാതിരിക്കാൻ കഴിയാത്ത അവസ്ഥ ഡെവിയെക്കാൾ കൂടുതൽ ഞങ്ങൾക്കാണെന്ന് വാദിക്കുന്നത് പോലെ അമ്മച്ചിമാർ ശിവയെ തിരികെ ഹെവനിലോട്ട് കൊണ്ട് വന്നു……
“എന്നാൽ ഞാനും പോകുന്നു……”😌
ന്ന് പറഞ്ഞു അല്ലു അവരോടൊപ്പം എസ്‌കേപ്പടിച്ചു……അത് കണ്ട് ചുണ്ട് പിളർത്തി നിന്ന നൈനയെയും അവർക്കൊപ്പം പറഞ്ഞു വിട്ടു…….
പിന്നീട് ഹെവനിൽ അബിയോടൊപ്പം കൂടി പെണ്ണുങ്ങൾ നാലും ഓരോ ഇഷ്ടമുള്ള ഭക്ഷണ ലിസ്റ്റുകൾ ശിവയുടെ പേരിൽ ഡെവിക്ക് വിളിച്ചു പറഞ് വൈകുന്നേരം ഓഫീസിൽ നിന്ന് വരുമ്പോൾ കൊണ്ട് വരാനേൽപ്പിച് തട്ടൽ മഹാമഹം മുറയ്ക്ക് നടത്തി പോന്നു…..
വോമിറ്റിംഗ് ഇല്ലാത്തത് കൊണ്ട് ഭക്ഷണം കഴിപ്പിൽ ശിവയ്ക്ക് പ്രത്യേകിച്ച് പ്രശ്നം ഇല്ലാത്ത കൊണ്ടും ശിവ അല്പം തടിച്ചു….. വയറൊക്കെ വലുപ്പം വെച്ചു കവിളൊക്കെ തുടുത്തു ചബ്ബി ആയിരുന്നു…. അതുകൊണ്ട് ഇടക്കിടക്ക് ഡെവിയുടെ പല്ലുകൾ അവിടെ ആഴ്ത്തി നുണഞ്ഞില്ലേൽ ചെക്കന് ഉറക്കം വരാത്ത കണക്കായി…… 🤭🤭
ഇതിനിടയിൽ ഒരു മാസത്തോളം ഡെവിയുടെ സ്മെൽ പിടിക്കാതെ അവളുടെ കിടപ്പ് ഇവയുടെ കൂടെ ആക്കിയതിന് രണ്ട് ആൺപടകളുടെ കവിളിൽ ഗർഭ വന്നകണക്ക് വീർത്തിരുന്നു…..ഇവയെ ഒന്ന് കിട്ടാത്ത കാരണം ഫ്രഡിയുടെ കവിളും… ഡെവി അടുത്ത് വരുമ്പോൾ മുഖം ചുളുക്കുന്നത് കണ്ട് കുട്ടികളെ പോലെ ഡെവിയുടെ മുഖവും വീർത്തിരുന്നു…..
അതെല്ലാം മാറിയതിന് ശേഷം ഡെവി ശിവയെ ചെറുതായൊന്ന് സ്നേഹിച്ചു കൊണ്ടാണ് പരിഭവം തീർത്തത്…. 🤭🤭….
“ശിവ…..ഇതാ നീ പറഞ്ഞത്…..”
ന്ന് പറഞ്ഞു അവളുടെ കയ്യിലേക്കായ് ഒരു കവർ കൊടുത്തതും…..അത് തുറന്നു നോക്കിയവൾ…..
“ഇതെന്താ ഇച്ചായാ നൊന്ങ്കോ (nb:അറിയില്ലേൽ ഗൂഗിൾ നോക്കൂട്ടോ )…..ഇതിപ്പോ എന്തിനാ……”
“നിനക്ക് വേണമെന്ന് പറഞ് വീണ വിളിച്ചു പറഞ്ഞതാണല്ലോ… എന്തെ….”
“ഞാൻ പറഞ്ഞോന്നുല്ല ഇച്ചായ……”
ന്ന് പറഞ്ഞതെ എവിടെ നിന്നോ പൊട്ടിവന്ന കണക്ക് അവിടെ എബി ചാടി വീണു……
“എന്ത് പറഞ്ഞില്ലേ…..പക്ഷെ എന്നതായാലും കൊണ്ട് വന്നതല്ലേ കുറച് കഴിച്ചോ ബാക്കി ഞാൻ കഴിച്ചോളാം…….”
ന്ന് പറഞ്ഞു കവർ കയ്യിലായി പിടിച് ശിവയ്‌ക്കരികിലായി ഇരുന്നതും ശിവയ്ക്ക് ജ്യൂസുമായി വന്ന വീണയോട് ഡെവി…..
“വീണേ…. ശിവയ്ക്ക് നൊങ്ക് വേണമെന്ന് നീ പറഞ്ഞില്ലേ……”
“അ… അത് പിന്നെ എബിച്ചായന ന്നോട് വിളിച്ചു പറയാൻ പറഞ്ഞത്……”
ന്ന് പറഞ്ഞതും സ്റ്റെയർ ഇറങ്ങി വന്ന അല്ലു….
“മാതാവേ എലാം തീർത്തോ……”
ന്ന് പറഞ്ഞു ഓടി വന്നവൾ ഡെവിയെ കണ്ട് സഡൻ ബ്രേക്ക് ഇട്ട് നിന്ന് വെളുക്കെ ചിരിച്ചതും പുറത്ത് നിന്ന് അകത്തേക്ക് വന്ന ഫ്രഡി……
“ഡെവി… ഇവറ്റകളെ നിനക്ക് ഇനിയും മനസിലായില്ലേ…. ശിവയുടെ പേരും പറഞ്ഞു നിന്നോട് ഓരോന്ന് വിളിച് പറഞ് മുഴുവൻ വെട്ടിവിഴുങ്ങുന്ന പരിപാടിയാ…….”
ന്ന് പറഞ്ഞു ശിവയ്‌ക്കരികിലായി വന്നിരുന്നു….
“ക്ഷീണം തോന്നുന്നുണ്ടോ മോളെ…….”
“ഇലിച്ച….. ഇപ്പൊ പ്രശ്നം ഒന്നും ഇല്ല……”
“മ്മ്….വെള്ളം നന്നായിട്ട് കുടിക്കണം…. ഡെലിവറി അടുക്കാനായില്ലേ ചെറിയ വേദന വന്നാലും പറയണം…….
ഞാൻ ഫ്രഷ് ആയിട്ട് വരാം….. ഇവ ഒരു കോഫിയെടുക്ക്…….”
ന്ന് പറഞ് അവൻ മുകളിലേക്ക് പോയതും…..
ഒരമ്മ പെറ്റ അളിയന്മാരെ പോലെ ഇരുന്ന് കഴിക്കുന്ന എബിയും അല്ലുവും നൈനയും ഇവയെയും കാണെ ഡെവി ഒന്ന് നോക്കിയതും നാലും വെളുക്കെ ചിരിച്ചു 😁😁😁😁……
“ഇവ ആ പോയവൻ കോഫി കൊണ്ട് കൊടുത്തേക്ക്…….”
രചന – അമീന
“ഡോ അസുര……..”
“ഡി അങ്ങനെ വിളിക്കാതെടി….ന്റെ കൊച്ചിതിനകത്തുള്ളതാ വല്ലതും കേൾക്കും…….”
“ന്നാൽ എന്നും രാവിലെ ഈ ഉരുട്ടി കയറ്റി വെക്കുന്നതിന് കാര്യം ഉണ്ടാവാൻ തനിക്കൊന്നേനേ എടുത്തോണ്ട് പൊക്കൂടെ……”
ന്ന് പറഞ്ഞതും അവളെ കോരിയെടുത്തിരുന്നു… കൂട്ടത്തിൽ ഉണ്ട കവിളിലായി ഉമ്മയും……
“ഇച്ചായാ…. ഇച്ചായന് അറിയുന്നതല്ലേ അവർ വിളിച്ചു ചുമ്മാ പറയുന്നതാണെന്ന്….”
“അറിയാതെ…. ഇതും ഒരു രസം അല്ലേ പെണ്ണെ…..എന്റെ അനിയനും പെങ്ങന്മാരും അല്ലേ….. പിന്നെ നിന്റെ ആഗ്രഹം ഒക്കെ നിയെന്നെ പാതിരാത്രി ഓടിചിട്ടായാലും തീർത്ത് തരുന്നില്ലേ……”
ന്ന് പറഞ്ഞു വീണ്ടും കുഞ്ഞുമ്മ നൽകി
അവളെ ബെഡിലായി കൊണ്ട് കിടത്തി ഫ്രഷായി ഒരുങ്ങി ഇറങ്ങി……
പിന്നീടുള്ള സമയം കുഞ്ഞിനോടുള്ള അവന്റെ സംസാരത്തിനായുള്ളതായിരുന്നു…. വയറിൽ തലോടിയും ചുംബനങ്ങൾ കൊണ്ട് മൂടിയും അവൻ തന്റെ പാതിയെ പ്രണയത്തോടെയും കരുതലോടെയും ചേർത്ത് പിടിച്ചു……..
******************************************************
ശ്രാവണി ഡേവിഡ് പ്രസവിച്ചു പെൺകുട്ടി…..🔥🔥
ന്ന് കേൾക്കവേ കൂടി നിന്നവരിലെല്ലാം ആശ്വാസത്തിന്റെ പുഞ്ചിരി തെളിഞ്ഞു….
കുഞ്ഞു ടർക്കിയി പൊതിഞ് പഞ്ഞി കെട്ട് കണക്കെയുള്ള കുഞ്ഞു മാലാഖയെ ഡെവി തന്റെ കയ്യിലേക്കായ് വാങ്ങിയ നിമിഷം സന്തോഷത്താൽ അവന്റെ മിഴികൾ നിറഞ്ഞു…. അത്യധികം വാത്സല്യത്തോടെ ആ കുഞ്ഞു നെറ്റിയിലായി അവൻ ചുണ്ട് ചേർത്ത്……
എസ്… ഐ ബീകം എ ഡാഡ്…. ❤️
ന്ന് അവനുള്ളo സന്തോഷത്താൽ തുടി കൊട്ടി…
റൂമിലേക്ക് മാറ്റിയതിന് ശേഷം അവന്റെ സന്തോഷം തന്റെ പാതിയുടെ നെറുകയിലായി ചുണ്ട് ചേർത്ത് വെച്ചവൻ അവളോടൊപ്പം പുഞ്ചിരിച്ചു……
കുഞ്ഞു മാലാഖയുടെ വരവ് കുടുംബഗങ്ങൾ ഒന്നാകെ ആഘോഷിച്ചു……..
************************************************************
#…….നാല് വർഷങ്ങൾക്ക് ശേഷം……#
ശിവയുടെ ഗ്രാമം അപ്പോഴും പഴമയുടെ ഗന്ധം ചോരാതെ ഇപ്പോഴും അതിന്റെ മനോഹാരിതയോടെ നിലനിൽക്കുന്നു……
ഡെവിയുടെ ലാമ്പോർഗിനി ശിവയുടെ വീടിന് മുറ്റത്തായി വന്ന് നിന്നു……..
അവിടെയായി ആരെയും കാണാതെ വന്നതും അവൻ അകത്തേക്ക് കയറി…..അടുക്കളയിൽ ചിറ്റയുടെ ശബ്ദം കേട്ടെങ്കിലും അവൻ ചിലങ്കയുടെ ശബ്ദം കെട്ടിടത്തേക്കായ് ചുവട് വെച്ചു……
ഇടനാഴി കടന്ന് നടുത്തളമെത്തും മുൻപേ അവന്റെ കാതിലായി ചിലങ്കയുടെ ശബ്ദം വന്ന് പതിഞ്ഞു…..കൂട്ടത്തിൽ ചെറു ചിണുക്കത്തോടെയുള്ള കുഞ്ഞു ശബ്ദവും……
“ഇറ്റ് ഷതിയാവനില്ല മമ്മ…..നോക്കിയേ കൈ മമ്മയെ പോലെ വരനിയ….. മമ്മേടെ അന്ന മോൾക്ക് കളിച്ചാൻ അരിയൂല്ല…..”
ന്ന് പറഞ്ഞു ചുണ്ട് ചുളുക്കി നിൽക്കുന്ന കുഞ്ഞു മുഖം കാണെ ശിവ മുട്ടിലായിരുന്നു കൊണ്ട്…….
“മമ്മേടെ അന്ന മോൾക്ക് കുറച്ചൂടെ വലുതായാൽ അറിയുമല്ലോ… മമ്മ പഠിപ്പിച്ചു തരാവേ……”
“പഷേ…. ഡാഡി പരഞ്ഞല്ലോ വലുതായാൽ കലാട്ടെ പതിപ്പിക്കാമെന്ന്…. മമ്മയ്ക്ക് അതിയാവോ കലാട്ടെ പതിച്ചാലെ ഇതിച്ചിടാനുള്ള ശത്തി ഉണ്ടാവൂലോ……”
ന്ന് പറയുന്ന ഡെവിയുടെയും ശിവയുടെയും മൂന്നര വയസ്കാരി *ദേവ ലക്ഷ്മി* എന്ന അന്ന മോള് ടെ വാക്ക് കേൾക്കെ ശിവ മിഴിച്ചു നിന്നു……
ദേവ ലക്ഷ്മി…. ശിവയുടെ ആഗ്രഹം പോലെ അവളുടെ അപ്പയുടെയും അമ്മയുടെയും പേരുകൾ കൂട്ടിയിണക്കി നൽകിയ നാമം…..
“ന്റെ കൃഷ്ണ…. മോട്ടെന്ന് വിരിഞ്ഞില്ല കരാട്ടെ യൊക്കെയാ പറഞ്ഞു കൊടുത്തേക്കുന്നെ…. ഇങ് വരട്ടെ ആ നസ്രാണി…..”😬😬
ന്ന് ആത്മീക്കവേ അങ്ങോട്ടായി കടന്ന് വന്ന ഡെവി പുഞ്ചിരിയോടെ അ കുഞ്ഞു മുഖം നോക്കി…….
“ഡാഡിടെ പോന്ന……”❤️
ന്ന് വിളിച്ചതും അവന്റെ ശബ്ദം കാതിൽ പതിഞ്ഞതും മിഴികൾ ഉയർത്തി നോക്കവേ അവനെ കാണെ കുഞ്ഞു കണ്ണുകൾ വിടർന്നു…….പിങ്ക് ഡെനിം ഷോർട്സും വൈറ്റ് ക്രോപ് ടോപ്പും അണിഞ് ചെമ്പൻ മിഴികൾ വിടർത്തി നുണക്കുഴി കാണിച്ചു ചിരിച്ചു കൊണ്ട്…….
“ഡാഡി……..”
ന്ന് ഉച്ചത്തിൽ വിളിച്ചവൾ ഓടി വന്ന് നിമിഷം നേരം കൊണ്ട് ഡെവിയുടെ കാലിലായി വട്ടം ചുറ്റി പിടിച്ചു……
തന്റെ കയ്യിലായി കോരിയെടുത്തവൻ ആ കുഞ്ഞു ഉണ്ട കവിളായി ചുണ്ട് ചേർത്തതും……
“ഡാഡി മിഷ് യൂ……”😘
“മിസ്സ് യൂ ടൂ പോന്ന…..ഡാഡി ടെ കൊച്ചെന്ന മമ്മേടെ കൂടെ ഡാൻസ് കളിക്കുവായിരുന്നോ…..”
“മ്മ്… പഷേ നിക്ക് കഴിയന്നില്ല….നാൻ കുഞ്ഞു ബേബിയല്ലേ…….”
“അച്ചോ…. കുഞ്ഞു ബേബിയാ അല്ലിയോ….. കള്ളി പാറു എബിപ്പായി പറഞ്ഞല്ലോ നീ ഒരാഴ്ച കുരുത്തകേട് കാണിക്കുവായിരുന്നെന്ന്….”
“കത്താവേ… എബി പ്പ നുന പലയുവാ……നമ്മക്കെ കലാട്ടെ പതിച്ചിത്ത് എബി പ്പായിയെ ഇതിക്കണം… എബിപ്പ കലവ് പരഞ്ഞില്ലേ……”
ന്ന് കാര്യം പോലെ പറഞ്ഞതും……
“ന്നാൽ അപ്പനും മോളും നാട്ടിലോട്ടു ഇറങ്ങി അടിതുടങ്ങിക്കോ…… ”
ന്ന് പിറുപിറുക്കുന്നത് കേൾക്കെ അവന്റെ മിഴികൾ അവിടെയുള്ള തിട്ടയിലായി ഇരുന്ന് കാലിൽ നിന്നും ചിലങ്കയഴിക്കുന്ന തിരക്കിലായുള്ള തന്റെ പ്രണയത്തിലായി പതിഞ്ഞു……
വീർത്തു കെട്ടിയ മുഖം കണക്കുള്ള തന്റെ പെണ്ണിനെ കാണെ…..
“ഡാഡിടെ പോന്ന ഉണ്ണികുട്ടന് അവിടെ സോഫയിൽ വെച്ച ചോക്ലേറ്റ് കൊടുത്തേക്കണേ….പിന്നെ ചിറ്റമ്മേടെ അടുത്തോട്ടു പോയി പെട്ടന്ന് ഒരുങ്ങിയെച്ചും വാ ജോക്കുട്ടന്റെ പിറന്നാളിന് പോണ്ടേ…….”
ന്ന് ചോദിച്ചതും.. പതിയെ…
“വേനം….നാനെ ഒരുങ്ങിയേച്ചും വലാം….”
ന്ന് പറഞ്ഞു അവനിൽ നിന്നും പിടഞ്ഞിറങ്ങി തുള്ളി പിടച്ചു ഓടിയിരുന്നു……..
ചിലങ്ക അഴിച്ചു പട്ടിൽ പൊതിഞ് അവനെ ഗൗനിക്കാതെ മുന്നോട്ട് പോയി ചിലങ്ക തട്ടിലായി വെച് പിന്തിരിഞ് പോകാൻ നിന്നവളെ ഞൊടിയിടയിൽ അവൻ തന്റെ കയ്യിലായി ഒതുക്കി അടുത്തുള്ള റൂമിലേക്കായ് കയറ്റി കതകടച്ചു ലോക്ക് ചെയ്തതും…..അവന്റെ പിടിയിൽ കിടന്ന് പിടഞ്ഞവൾ…..
“ഇച്ചായാ വിടുന്നുണ്ടോ……..”
“എന്നടി കൊച്ചെ നിനക്കൊരു മൈൻഡ് ഇല്ലാത്തത്…….ഞാനവിടെ പന പോലെ നിൽക്കുന്നത് നിനക്കെന്ന കാണുന്നില്ലായോ……”
“മൈൻഡ് ചെയ്യാൻ പറ്റുന്ന കാര്യമാണല്ലോ ചെയ്തേ…..ബിസിനസ് മീറ്റന്നും പറഞ്ഞു ഞങ്ങളെ ഇവിടെ കൊണ്ടിട്ടു പോയിട്ട് ആഴ്ച ഒന്നാ…..വീട്ടിൽ ജോക്കുട്ടന്റെ പിറന്നാൾ ഇന്നാണ് നാളെയല്ല…..ഒറ്റയ്ക്ക് പോകാൻ അതിനും സമ്മതിച്ചില്ല….എന്നിട്ട് വരുന്നത് ഇപ്പോഴും…… അബിയേട്ടൻ പൊങ്കാലയിടും……അന്ന മോളെ ചോദിച് കരഞ്ഞിട്ട് ജോകുട്ടനെയും കൊണ്ട് കഴിഞ്ഞ ദിവസം എബിയും വീണയും വന്ന് പോയി….പോയപ്പഴേ പറഞ്ഞതാ നേരത്തെ വന്നേക്കാൻ…… അതെങ്ങനെ കെട്ടിയോൻ ഒരുത്തൻ വന്നിട്ട് പോകാമന്ന് പറഞ്ഞിട്ട് ഒരഡ്രസ്സ് പോലും ഇല്ല……..”
“ഹാ ഒന്നടങ് ഭാര്യേ……..”
“അടങ്ങാൻ നിക്ക് സൗകര്യല്ല…..ന്നെ വിട്ടിട്ട് മാറുന്നുണ്ടോ…..”
“സോറി പെണ്ണെ…. ഫ്ലൈറ്റ് ഡിലേ ആയിട്ടല്ലേ……അതിനെ ഞാനെന്ന ചെയ്യാനാ…..
“നിക്കൊന്നും കേൾക്കണ്ട…….മാറുന്നുണ്ടോ…..”😡😡
ന്ന് പറഞ്ഞവളെ ഇടുപ്പിലായി ചുറ്റി പിടിച്ചതും കുതറി മാറിയവൾ……
“ദേ അസുര…. ന്റെ ദേഹത്തു തൊട്ടാലുണ്ടല്ലോ……😡😡
“ഇവളെ ഞാൻ…..തൊട്ടാൽ എന്നാ…… ഞാൻ തൊട്ടാലെന്നാന്ന്…..എന്റെ പെണ്ണിനെ തൊടാൻ എനിക്ക് നിന്റെ അനുവാദം പോലും വേണ്ട……..”
ന്ന് പറഞ്ഞു ഇട്ടിരുന്ന ഷർട് അഴിച് അടുത്തുള്ള ടേബിളിലേക്കായ് ഇട്ട് അവൾക്കടുത്തേക്കായ് നടന്നടുത്തതും…..അവന്റെ നീക്കത്തിൽ പതറിയ ശിവ……
“ദേ…. ന്റെ അ….അടുത്തോട്ട് വന്നാലുണ്ടല്ലോ……..”
“അടുത്തോട്ടു വരേം ചെയ്യും….. നിന്നെ പിടിക്കേം ചെയ്യും എനിക്ക് ഇഷ്ടമുള്ളത് ചെയ്യേം ചെയ്യും…..”😡
“ന്നെ തൊട്ടാൽ……”
ന്ന് പറഞ്ഞു ചുറ്റുമൊന്ന് നോക്കി…. കയ്യിൽ തടഞ്ഞ പെൻ ഹോൾഡർ കയ്യിലായെടുത്തവൾ……
“ഉറപ്പായിട്ടും ഇതെറിയും……”😬😬
“എറിയുവോ…….”
“ആ…….”😏
“ന്നാൽ അതൊന്ന് കാണണമല്ലോ കളത്തിൽ പറമ്പൻ ഡേവിഡിനെ എറിഞ്ഞിടാൻ മാത്രം നീ വളർന്നോ…….”
ന്ന് പറഞ്ഞു മുന്നോട്ട് നടന്നതും ശിവ കയ്യിലെ പെൻ ഹോൾഡർ എറിഞ്ഞു കഴിഞ്ഞിരുന്നു…..അത് മുൻകൂട്ടി കണ്ട ഡെവി പെട്ടന്ന് ഒഴിഞ്ഞു മാറവെ ചുമരിൽ ഇടിച്ച് വീണു…….
“ഡി ഡി റൗഡി…… അടങ്ങി നിന്നോ……..”
ന്ന് പറഞ്ഞു മുൻപോട്ട് വന്നതും അടുത്തുള്ള കുഞ്ഞു ബോക്സ് കയ്യിലെടുത്ത് പിടിച്ചു കൊണ്ട്…….
“ഞാൻ പറഞ്ഞതാ അടുത്തോട്ടു വന്നാൽ കിട്ടുമെന്ന്…..മീറ്റിങ്ങെന്ന് പറഞ്ഞു പോയിട്ട് ഒന്ന് ഫോൺ ചെയ്തോ ടോ താൻ….. എന്നിട്ട് കണ്ടവളുമാരുടെ കൂടെ നിന്ന് ഫോട്ടോയെടുത്തേക്കുന്നു…….”
“🙄🙄ആരുടെ……”
“ആരുടെ ന്ന് ഞാൻ പറയുന്നില്ല…. നിക്ക് എബി ഏട്ടായി അയച് തന്നത് കൊണ്ട് കണ്ടു……..”
ന്ന് പറഞ്ഞു ടേബിളിൽ വെച്ച ഫോൺ എടുത്ത് കാണിച്ചതും തലയിൽ കൈ വെച്…….
“ഡി കോപ്പേ അത് ക്ലയന്റ് ആടി…..ആ നാറി ഓരോന്ന് അയച് തന്നത് ചുമ്മാ നിന്നെ പൊട്ടിയാക്കാനാ……..”
“ഇനി ഏട്ടായിയെ ഒന്നും പറയണ്ട….. അവളെന്നെത്തിനാ നിങ്ങടെ കയ്യേൽ പിടിച്ചു നിന്നെ അതിന് ഇളിച്ചോണ്ട് നിക്കുവാ അസുരൻ……”😬😬
“ആ മാതാമ കൈ കോർത്തു പിടിച്ചതിനാണോ…. ഡി അതിന് 40,50 വയസുണ്ട് ന്റെ അമ്മച്ചിടെ പ്രായം……ഇവളെ ഞാൻ……തിരക്കിലായിട്ട് ഒന്ന് വിളിക്കാൻ പറ്റിയില്ല… അഥവാ വിളിച്ചു പോയാൽ എനിക്ക് അവിടെ നിൽക്കാതെ നിങ്ങളെ രണ്ടിനേം കാണാൻ തോന്നാത്തില്ലായോ…..”
ന്ന് പറഞ്ഞു അടുത്തോട്ടു വന്നതും….ബോക്സ് ഉയർത്തി നിൽക്കുന്നവളെ കണ്ട്…….
“പൊന്ന് ശിവ ആ ബോക്സ് ഒന്ന് ദൂരെ കള……..”
“കളയാൻ സൗകര്യം ഇല്ല……” 😏
“ഇവളെ ഞാൻ……”😬😬
ന്ന് പറഞ്ഞു അവൾക്കടുത്തേക്കായ് നടന്നതും അവൾ കൈ ഉയർത്തിയതും ഞൊടിയിടയിൽ ഡെവി ആ കയ്യിൽ പിടിച്ചു വെച് മറുകയ്യാൽ അരയിലൂടെ ചുറ്റി വരിഞ്ഞു കൊണ്ട്…….
“അടങ്ങി നില്ലടി റൗഡി………”
“ആഹ്…. ന്നെ വിടുന്നുണ്ടോ…….”
“ആദ്യം നിയടങ്……..”
“ഇല്ലേൽ…….”😏….
ന്ന് പറഞ്ഞു നാവെടുത്തില്ല ഡെവിയുടെ മുഖം ശിവയുടെ മാറിലേക്കായ് ചേർന്നതും പൊള്ളിപ്പിടഞ്ഞു പോയ ശിവയുടെ കയ്യിൽ നിന്നും ബോക്സ് ഊർന്ന് വീണു……
അവിടെ നിന്നും ഡെവി ശിവയുടെ കഴുത്തിലേക്കായ് മുഖം ചേർത്തതും…..പതറി പോയ ശിവ……
“ഇ…. ഇച്ചായാ…..എന്താ ചെയ്യണേ…….”
“നിനക്ക് കുറച്ച് അഹങ്കാരം കൂടുതലായിട്ടുണ്ട് കുറക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ…….”
ന്ന് പറഞ്ഞു അവളുടെ കഴുത്തിലായ് ആഴത്തിൽ കടിച്ചതും…..
“സ്സ്…. ഡെവിച്ചായാ…….”
ന്ന് വിളിച്ചു പിടഞ്ഞതും…..നിമിഷ നേരം കൊണ്ട് ഡെവിയുടെ മൂഡ് ചേഞ്ച് ആയിരുന്നു……
“അ…..അങ്ങനെ വിളിക്കാതെ കൊച്ചെ…….”
ന്ന് പറഞ്ഞവന്റെ അധരം കോതി അടക്കാൻ കഴിയാതെ ശിവയുടെ തൊണ്ടകുഴിയിലായി പതിഞ്ഞു നാവിനാൽ അവിടം തഴുകിയതും…….
“ഇ…. ഇച്ചായ വേണ്ടാട്ടോ…..ഞാൻ പൊക്കോട്ടെ…..ആ…ആകെ വിയർത്… ഞാൻ കുളിച്ചിട്ട്……”
ന്ന് കിതപ്പോടെ വാക്കുകൾ പെറുക്കി കൂട്ടി പറയവേ അവളിലെ ഗന്ധം ആഞ്ഞു ശ്വസിച്ചവൻ ഹസ്ക് വോയ്‌ക്സിൽ……
“ഞാൻ കുളിപ്പിച്ച് തരാം പെണ്ണെ……..”
ന്ന് പറഞ്ഞതും ഞെട്ടി പിടഞ്ഞു മാറിയവൾ അവന് മുഖം നൽകാതെ വെപ്രാളത്തിൽ വെട്ടിത്തിരിഞ്ഞു പോകവെ…..കയ്യിലായി പിടിച്…….
“ഐ വാണ്ട് യൂ ശിവ…….”
ന്ന് പറഞ്ഞു പിടിച്ചു ബെഡിലേക്കായിട്ടവൻ അവൾക്ക് മുകളിലായി സ്ഥാനം പിടിച്ചു……
“ഇച്ചായാ………”
“ഐ വിൽ നോട് ലീവ് യൂ ശിവ…….നിന്റെ കുറുകൽ…ആൻഡ് യുവർ സ്മെൽ…..ഇട്സ് മേക് മി ക്രെസി ശിവ……സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല പെണ്ണെ…….”
ന്നെല്ലാം കേട്ട് ഉമിനീർ വിഴുങ്ങിയവളുടെ ഉയർന്ന് തഴുന്ന മാറിടം കാണെ……
“ഐ നീഡ് യൂ ശിവ………”
“ഇച്ചായാ…. മൊ… മോള്…..വരും….. ന്നെ…വിടാവോ……”
“ഇല്ല……”
ന്ന് പറഞ്ഞവന്റെ മിഴികൾ പ്രണയത്താൽ ജ്വലിച്ചു…… അവന്റെ മിഴിയിലെ ഭാവത്തിൽ പിടഞ്ഞു പോയവളുടെ മുഖം ചുമപ്പ് പടർന്നു…….
“ടാറ്റൂ……..”
😳😳….
ന്ന് കേൾക്കെ അവനെ മിഴിച്ചു നോക്കിയെങ്കിലും എവിടെ അങ്ങേര് ബ്ലൗസഴിക്കുന്ന തിരക്കിലായിരുന്നു……
തനിക്ക് മുന്നിലായി അനാവൃതമായാ ടാറ്റൂവിലായി നാവിനാൽ തഴുകിയതും പിടഞ്ഞു പോയ ശിവ മിഴികൾ ഇറുകെ അടച്ചു……..
തന്നിൽ നിന്നും മുഴുവൻ അഴിച്ചു മാറ്റിയതും മാറിലേക്കായ് മുഖം പൂഴ്ത്തിയ നിമിഷം പിടഞ്ഞു പൊങ്ങിയവൾ…..
“ഡെവിച്ചായാ…….”
ന്ന ഓരോ കുറുകലിലും അവനവളിലെ ഓരോരോ അണുവിലും ചുംബനം പതിപ്പിച്ചു….ആവേശത്തോടെ അധരം തന്റെ ഇണയെ കടിച് നുണജു കൊണ്ട് മുഖമാകെ ചുംബനം വർഷം നിറച്ചു…….
അസുര പ്രണയത്തെ എല്ലാം ഭാവങ്ങളോട് കൂടെയും അവൻ തന്റെ പതിയിൽ പകർന്ന് കിതപ്പോടെ അവളുടെ മാറിലായി മുഖം ചേർക്കവേ…..ശിവ കിതപ്പോടെ ഡെവിയെ തന്നിലേക്കായ് ചേർത്ത് പുണർന്ന് കിടന്നു……
********പിന്നീട് എല്ലാം പെട്ടന്നായിരുന്നു……
ഒരുങ്ങിയിറങ്ങി ഡെവിയും ശിവയും മോളും ചിറ്റയോടും രാഘുവിനോടും കുട്ടിമാളുവിനോടും വൈകുന്നേരത്തേക്ക് അങ്ങോട്ട് എത്താൻ പറഞ്ഞു അവർ ഇറങ്ങി……
രാഘുവിനും കുട്ടി മാളുവിനും ഒപ്പം നിൽക്കുന്ന അവരുടെ എട്ട് വയസ്സുകാരൻ അർജുൻ രാഗാവ് എന്ന ഉണ്ണി മോനെ നോക്കി….അന്ന മോള്……
“ഉന്നിയേട്ടാ….വയന്നേരം വയനെ….ജോചുട്ടന്റെ ബർത്ഡേയ…..കേക്ക് ഉന്താവും……”
ന്ന് പറഞ്ഞു നുണക്കുഴി കാട്ടി ചിരിച്ചതും ഉന്നി ഓടിവന്നു……
“ദേവ മോൾടെ വീട്ടിലേക്ക് ഉണ്ണിയേട്ടൻ വരാവേ……”
ന്ന് പറഞ്ഞതും കോ ഡ്രൈവർ സീറ്റിലിരുന്ന ശിവയുടെ മടിയിൽ നിന്നും അന്ന മോള് പുറത്തേക്ക് തല ചായ്ച് ഉണ്ണിയുടെ കവിളായി ചുണ്ട് ചേർത്ത് കുലുങ്ങി ചിരിച്ചവൾ…..
“ചിറ്റമ്മേ വയനെ….അങ്കിലും ആന്തിയും വയനെ…..കേക്ക് തരാവേ…….”
“വരാടി ചിറ്റമ്മേടെ കുറുമ്പി……..”
ന്ന് പറഞ്ഞു ഉമ്മ വെച്ചതും അവർ അവിടെ നിന്ന് ഹെവനിലോട്ട് വിട്ടു……
ഹെവനിൽ എത്തിയതും ബഹളം കേട്ടവർ അകത്തേക്ക് പ്രവേശിച്ചതും……
“ഈ വീട്ടിൽ ഒരു എബിൻ തരകൻ മതി രണ്ടാമത് ഒന്ന് വേണ്ട…… നിന്റെ അപ്പനായ ഞാൻ പറയും……നീ കേട്ടാൽ മതി…. അല്ലേ ന്റെ വാക്കിനൊരു വിലയില്ലേ ഇവിടെ……..”😏
“നിച് വെന്ത…..നിച്ചേ ഷോബിറി കേക്ക് ഇഷ്ടം……”
ന്ന് പറഞ്ഞു മാറിൽ കൈ പിണച്ചു കുഞ്ഞി മുഖവും വീർപ്പിച്ചു ഹാളിൽ നിൽക്കുന്ന രണ്ട് വയസ് പ്രായം ഉള്ള എബിയുടെയും വീണയുടെയും മകൻ *ജോഷ്യോ എബിൻ* എന്ന ജോക്കുട്ടനെ നോക്കി എബി……
“അതെന്താ ചെക്കാ അനക് വേണ്ടാത്തത്…..ഷോബിറി ഇസ്‌തം പോലും….. ഡാ ഡാ കൊച്ചെറുക്കാ ഞാൻ ഇല്ലായിരുന്നേൽ നിനക്ക് ഷോബിറി ഇഷ്ടമാ ന്ന് പറയാൻ നീയിടെ ഉണ്ടാവില്ലായിരുന്നു… ആ അവനാണ് എന്നോട് പുച്ഛം…..”😏😏…
“ഡാ എബിൻ എന്താടാ പിള്ളേരെ പോലെ…..”
ന്ന് കേട്ട് നോക്കിയതും ഡെവിയെ കാണ്ട്……
“ഡാ ബ്രോ…. ഇവനെ എന്റെ തന്നെ വിത്ത് എന്നെ ഒറ്റിയട…….. ”
“ന്റെ കുറുക്ക് കുച്ചിലെ പപ്പാ…..”
“😬😬…”
“അത് പിന്നെ നീയൊന്ന് ആലോചിച്ചു നോക്ക് ബ്രോ…..അല്ലേൽ വേണ്ട നിനക്കറിയാവോ ചെറുതിലെ കുറുക്ക് കുടിച്ച ഓർമയില്ലാത്തത് കൊണ്ട് അതൊന്ന് അയവിറക്കാൻ ഞാൻ കുറച്ച് വയറിലോട്ട് ഇറക്കി അതിനാണ് അവൻ മുഴുവൻ കുടിച്ചെന്ന് പറഞ്ഞു ന്നെ നാണം കെടുത്തിയത്…….”
“നിന്നെ… കൊച്ചിനോട് അടിയുണ്ടാക്കാൻ നിക്കുവാ അവൻ…..ഞാൻ ഏൽപ്പിച്ച ഫയൽ നീ കമ്പ്ലീറ്റ് ചെയ്തോ…….”
“അ…. അത് പിന്നെ…….”
“😡😡….”
” എന്റെ കർത്താവേ എനിക്ക് നോക്കാൻ മാത്രം ഫയൽ ഈ വീട്ടിൽ എവിടെ കിടക്കുന്നൊ എന്തൊ…… ന്റെ ജീവിതം ഫയല് നക്കി…….”
ന്ന് പറഞ്…..
“നീ ഇങ്ങട് വാ കാന്താരി നിന്റെ പ്പൻ ആള് ശരിയല്ല……”
ശിവയുടെ കയ്യിലുള്ള മോളെ എടുത്തു കൊണ്ട് എബി ചവിട്ടി തുള്ളി പോയതും അവിടെ നിൽക്കുന്ന കൊച്ചറുക്കനെ തിരികെ വന്നു….. മറുകയ്യിലായി കോരിയെടുത്ത്……
“പപ്പാടെ മോന് സ്ട്രോബെറി അല്ലേ….”
“മ്മ്……”😌😌
“ഡൺ…..അപ്പോൾ നമ്മൾ മൂന്നും ഒരുമിച്ച് പോയി വാങ്ങുന്നു…..”
“ധൻ…… ഒലുമിച്ചു വാങ്ങുന്നു…..”
കോറസ് ഓഫ് അന്ന ജോക്കുട്ടൻ……
ഇപ്പൊ ഞാൻ ആരായി എന്ന നിലയിൽ നിൽക്കുന്ന ഡെവിയെ നോക്കി ശിവ അടക്കി ചിരിച്ചതും……
“വല്ലാണ്ട് ഇളിക്കല്ലേ അതൊരു കുറുകലാക്കാൻ എനിക്ക് അധികം സമയം വേണ്ട…….”
ന്ന് അവളെ അടിമുടി നോക്കി മുൻപോട്ട് പോയതും ശിവ വയും തുറന്ന് നിന്നു…….
പിന്നീട് ശിവ കിച്ചണിലേക്ക് പോയി അവിടെ നിൽക്കുന്ന അമ്മമാരെ കണ്ടു……
“ആ മോള് വന്നൊ…. അ തെമ്മാടി എന്തിയെ…….”
“ഫ്രഷാവാൻ പോയേക്കുവാ…… ഇത് ആർക്കാണ് അമ്മച്ചി……”
“ഇവ മോൾക്ക…… കൊച് ഇന്ന് വോമിറ്റ് ചെയ്ത് കിടക്കുവാ സ്വല്പം ഷീണിച് കിടക്കുവാ……”
“ന്നാൽ ഞാൻ കൊടുത്തിട്ട് വരാം…….”
ന്ന് പറഞ്ഞു ജ്യൂസ് മായി മുകളിലേക്ക് പോയി…….
ഇവയ്ക്ക് ഇപ്പോൾ 7 മാസം ആണ്…..വോമിറ്റിംഗ് ഇടക്ക് ഉള്ളത് കൊണ്ട് അവളെ പിടിച്ചു വെച്ചേക്കുവാ ഫ്രഡിച്ചൻ…..
ജ്യൂസും കുടിച് ആളൊന്ന് ഓക്കേ ആയതും അവിടെനിന്നും ഇവയെ കൊണ്ടുവന്ന് ഹാളിൽ ഇരുത്തി ശിവയും വീണയും എല്ലാവരും ചേർന്ന് പാർട്ടിക്കുവേണ്ടി ആ ഹാൾ മുഴുവൻ അലങ്കരിക്കാൻ തുടങ്ങി…….
വൈകുന്നേരത്തോടെ എല്ലാം സെറ്റ് ആക്കി അവരെല്ലാവരും ഒരുങ്ങി ഇറങ്ങി…… അപ്പോഴേക്കും മനക്കൽ നിന്നും അഭിയുടെ അമ്മയും അച്ഛനും അഭിയും അല്ലുവും ജോണും നൈനയും വാഹനത്തിലായി വന്നിറങ്ങി പുഞ്ചിരിയോടെ അകത്തേക്ക് പ്രവേശിച്ചു……
അല്ലുവിന്റെ കയ്യിലായി അവരുടെ 6 മാസം പ്രായമായ *ആദിദേവ് അഭിനവ്* എന്ന ആദി മോൻ സുഖം ഉറക്കത്തിലായിരുന്നു…… നൈന 5 മാസം പ്രെഗ്നന്റ് ആണ്…….
അവർക്ക് പുറകെ വന്ന മറ്റൊരു കാറിലായ് രാഘുവും കുട്ടിമാളുവും ഉണ്ണിയും ചിറ്റയും കടന്നുവന്നു…….
അവരെ കണ്ടതെ…..ഹന്ന മോള്…..
“ഉന്നിയേട്ടാ……..”
ന്ന് വിളിച്ചു അവനടുത്തേക്കായ് ഓടി കൈ പിടിച്ചു അകത്തേക്ക് കൊണ്ട് വന്നു…….
പിന്നീട് എല്ലാവരുടെയും സാന്നിധ്യത്തിൽ വീണയുടെയും എബിയുടെയും നടുവിലായി നിന്നു കൊണ്ട് ജോക്കുട്ടൻ അവന്റെ ഫേവറൈറ്റ് സ്ട്രോബെറി ബര്ത്ഡേ കേക്ക് കട്ട് ചെയ്തു…….
അവനായി നൽകിയ ഗിഫ്റ്റ് കൊണ്ട് അവിടം നിറഞ്ഞു…….
ആഘോഷം എല്ലാം ഒതുങ്ങി….. അന്നെല്ലാവരും വല്യമ്മച്ചിമാരുടെ ആഗ്രഹം പ്രകാരം അന്നവിടെ നിൽക്കാമെന്ന തീരുമാനമെടുത്തു…..
ഉണ്ണിയും ഹന്നമോളും അക്കി മോന് കിട്ടിയ ഗിഫ്റ്റ് നോക്കുന്ന തിരക്കിലായിരുന്നു…..
ഓപ്പൺ ട്രെസ്സിൽ ചെക്കന്മാർ ഒത്തു കൂടി…. അല്ലു ഇടക്കൊന്നു ചിണുങ്ങി ഉണർന്ന ആദി മോന് പാല് കൊടുത്ത് ഉറക്കം പിടിച്ചതും അഭിയുടെ അമ്മയെ ഏൽപ്പിച് പെണ്പടകളുടെ കൂടെ ചെക്കന്മാരോടൊപ്പം ഓപ്പൺ ടെറസിലെ ബീൻ ബാഗിലായിരുന്നു…….
ജീവിതത്തിലെ ഓരോ കുഞ്ഞു നിമിഷങ്ങൾ അവർ പുഞ്ചിരിയോടെ പരസ്പരം പറഞ് ആ രാവിനെ കൂടുതൽ സന്തോഷകരമാക്കി മാറ്റി…….
ഉറക്കം പിടിച്ചതും ജോൺ നൈനയെയും ഫ്രഡി ഇവയെയും ചേർത്ത് പിടിച് അകത്തേക്ക് നടന്നു…..ആദി മോൻ ഉണർന്നെന്ന് ഉണ്ണികുട്ടൻ വന്ന് പറഞ്ഞതും അഭിയും അല്ലുവും ഗുഡ് നൈറ്റ് വിഷ് ചെയ്ത് പോയി…..
ഉറക്കം തൂങ്ങി കൊണ്ടിരുന്ന ജോകുട്ടനെയും എടുത്ത് അവർക്ക് പുറകെ എബിയും വീണയും റൂമിലേക്ക് നടന്നു……അപ്പോഴും അവിടെ ഡെവിയും ശിവയും ബാക്കിയയായി…….
“ഇച്ചായ നമുക്ക് അവിടെ പോയി ഇരിക്കാം……..”
ന്ന് പറഞ്ഞതും……
“മമ്മ…. ഡാഡി……”
ന്ന് വിളിച്ചു ഓടി വന്ന അന്നമോളെ…..
“ഡാഡിടെ പോന്ന വന്നേ……”
ന്ന് പറഞ്ഞ് അവളെ തന്റെ കയ്യിലായി കോരിയെടുത്ത് കവിളിൽ ചുണ്ട് ചേർത്ത് അവിടെ നിന്നും ശിവയോടൊപ്പം ഓപ്പൺ ടെറസ്സ് വഴി കുളത്തിലേക്കിറങ്ങാനുള്ള സ്റ്റെയർ ഇറങ്ങവേ…….
“ദേവ……..”
എന്ന വിളിക്ക് അവർ മൂന്നുപേരും പിന്തിരിയവെ…..പുഞ്ചിരിയോടെ നിൽക്കുന്ന ഉണ്ണിയെ കണ്ട്…….
“എന്ന ഉന്നിയേട്ടാ……..”
ന്ന് ചോദിച്ചവർക്ക് നേരെ പുഞ്ചിരിയോടെ നടന്നവൻ തന്റെ പുറകിലേക്കായ് പിടിച്ച കൈകൾ മുന്നിലേക്ക് അവൾക്ക് നേരെ നീട്ടി ഉയർത്തിപ്പിടിച്ചു…….
“ദേവ…..എന്നോട് ചോദിച്ചില്ലേ…..എടുത്ത് തരാവോയെന്ന് ദേവിയുടെ ഉണ്ണിയേട്ടൻ പറിച്ചെടുത്തത…..”
“നിക്കാനോ ഇത്……”
ന്ന് മിഴികൾ വിടർത്തി ചോദിച് തന്റെ ഇരു കുഞ്ഞി കൈകൾ നീട്ടിയതും ഉണ്ണി തന്റെ കയ്യിലെ ഒരു പിടി നീലാംബൽ പൂക്കൾ ദേവയുടെ കൈയിലേക്ക് ചേർത്തുവച്…….
പുഞ്ചിരിയോടെ അവൻ അവിടെ നിന്നും പോയതും ഡെവിയും ശിവയും പരസ്പരമൊന്ന് നോക്കി പടവുകൾ ഇറങ്ങവെ ഡെവിയുടെ കയ്യിലായി ഇരുന്ന് പിന്തിരിഞ്ഞു നോക്കിയ അന്നമോൾക്ക് മാത്രമായി വാതിൽക്കലായി നിൽക്കുന്ന ഉണ്ണിയുടെ ചൊടിയിലായി ചെറു പുഞ്ചിരി വിരിഞ്ഞു…..
ഇതെല്ലാം വീക്ഷിച്ച ഡെവി ശിവയോടായി പതിഞ്ഞ സ്വരത്തിൽ……
“നീലാംബൽ പൂവിനാൽ മറ്റൊരു പ്രണയകാവ്യം വിരിയുമോ പെണ്ണെ…….”
ന്ന് പറഞ്ഞതും…..തങ്ങളുടെ പ്രണയവും ഒരു നീലാമ്പൽ പൂവിൽ നിന്നും തുടങ്ങിയതെന്ന ഓർമയിർ ശിവ ഡെവിയിലേക്കായ് ചേർന്നു നിന്നതും അവളെ പൊതിഞ്ഞു പിടിച് ഡെവി താഴെയുള്ള കുളത്തിനരികിലായിരുന്നു……
പടവിലായിരുന്നവർ കുളത്തിലേക്കായ് കാൽ വയ്ക്കവേ അവർക്കരികിലേക്കായ് ഒഴുകിവന്ന നീലാംബൽ പൂവിനെ തന്റെ കൈയിലായെടുത്ത പ്രണയാർദ്രമായി ശിവയെ നോക്കി അവൾക്കായി നൽകിയതും….. അവൾ അവയെ തന്റെ കയ്യിലേക്കായ് മേടിച് അവന്റെ നെഞ്ചിലേക്കായി ചേർന്നതും…..മറ്റൊരുകൂട്ടം നീലാംബൽ പൂക്കളെ തന്നോട് ചേർത്ത് അവരുടെ കുരുന്ന് ഡെവിയുടെ നെഞ്ചിലേക്കായി ഒതുങ്ങി ചേർന്ന് പതിയെ മിഴികൾ അടച്ചിരുന്നു…….
ഒരു കൂട്ടം നീലാംബൽ പൂക്കളിൽ നിന്നും തുടങ്ങിയ അവരുടെ പ്രണയം അസുരന്റെ ക്രോധത്താലും അവനിലെ ക്രോധത്തേ പോലും പ്രണയമാക്കിയ അവരുടെ മാത്രം
❤️പ്രണയശ്രാവണാസുരം❤️ നിലയ്ക്കാത്ത പുഴ പോലെ അവരിൽ വീണ്ടും ഒഴുകിയലയടിക്കട്ടെ………
അവസാനിച്ചു……..

by