രചന : ഷംസിയ ഫൈസൽ
”ഒറ്റക്കാണെന്ന് വിചാരിക്കേണ്ടനാട്ടില് ഇരുന്ന് കൊണ്ടുള്ള എന്ത് സഹായത്തിനും ഞങ്ങള്‍ റെഡി., പിന്നെ നീ മറ്റേ കാര്യം അറിഞ്ഞില്ലെ.ദീപു സംശയത്തോടെ ചോദിച്ചു’ഏത് കാര്യം ? നന്ദു നെറ്റി ചുളിച്ചു ദേവന്റെ കാര്യം ?ദേവന്റെ എന്ത് കാര്യം.,നീ തെളിയിച്ച് പറയെടാ., നന്ദു കുറച്ചൊന്ന് പേടിച്ചു
‘എടാ അവനെ ഇഷ്ടാന്ന് പറഞ്ഞ കൊച്ചില്ലെ.,
‘ആ..ഹ് കൃഷ്ണ ദച്ചൂന്റെ ചങ്ക്.,എന്താടാ എന്താ കൃഷ്ണക്ക് എന്തെങ്കിലും പറ്റിയോ ? നന്ദു വെപ്രാളപ്പെട്ടു’അതെ പറ്റി അവക്ക് നല്ലൊരു തെറ്റ് പറ്റി.
അതാണല്ലൊ ദേവനെ പ്രേമിച്ചത്’എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.,നന്ദു പറഞ്ഞു
‘എടാ അളിയാ അവര്‍ സെറ്റായടാ.,ദേവനോട് അവള്‍ക്ക് ഇഷ്ടമുള്ള കാര്യം അവന് അറിഞ്ഞത് കൃഷ്ണ അറിഞ്ഞിരുന്നില്ലല്ലൊ., ദേവന് അവന്റെ ഇഷ്ടം അവന് തന്നെ അവളോട് പറയണം പോലും.,
എന്നിട്ടവന്‍ കൃഷ്ണക്ക് മെസ്സേജ് അയച്ചു.,
”എന്ത് പറഞ്ഞാ മെസ്സേജ് അയച്ചത് എടുത്ത് ചാടി ഇഷ്ടാന്ന്പറഞ്ഞോപൊട്ടന്.നന്ദുചിരിച്ചു’അങ്ങനൊന്നും അല്ല.,ആ പാവത്തിനെ ദേവന് വട്ട് കളിപ്പിച്ചു.’നീ കണ കൊണ പറയാതെ എങ്ങനെയാണെന്ന് പറ.,നന്ദു ദീപൂന് നേരെ ചൂടായി
എന്നാ കേട്ടൊ.,
ദേവന് ഒന്ന് ആലോചിച്ച് ഫോണെടുത്ത് കൃഷ്ണയുടെ നമ്പര്‍ എടുത്ത്ഇത്രനാള് വാട്സാപ്പില്‍ കൃഷ്ണയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ നോക്കി സ്വപ്നം കാണാന്‍ മാത്രമായിരുന്നു അവളെ നമ്പര്‍ ഉപകാരപ്പെട്ടത്
ഇന്ന് ആദ്യമായിട്ട് മെസ്സേജ് അയക്കാന്‍ പോകാണ്
അതും കൃഷ്ണയുടെ ഇഷ്ടം അറിഞ്ഞതിന് ശേഷം
”ഹായ്..,,ദേവന് ആദ്യ മെസ്സേജ് അയച്ച് ഫോണ്‍ എടുത്ത് വെച്ചു.ആ സമയം കൃഷ്ണ ഒാണ്‍ലൈനില്‍ ഇല്ലായിരുന്നു.നെറ്റ് ഒാണ് ചെയ്തപ്പോള്‍ ദേവന്റെ നമ്പറില്‍ നിന്ന് വന്ന മെസ്സേജ് കണ്ട് വണ്ടറടിച്ച് നില്‍ക്കായിരുന്നു കൃഷ്ണ അവള് പെട്ടന്ന് തന്നെ അവന് തിരിച്ച് ഹായ് അയച്ചു.
എന്നിട്ട് വേഗം ദച്ചൂന് വിളിച്ചു.”ഹലോ കൃഷ്ണം കൂട്ടീ.. എന്താണ് ഈ നേരത്തൊരു വിളി.,ദച്ചു ചോദിച്ചു.”എടീ ദച്ചൂ.. നീ ദേവനോട് എന്റെ കാര്യം പറഞ്ഞിരുന്നോ ?കൃഷ്ണ ആവേശത്തോടെ ചോദിച്ചു
നിന്റെഎന്ത് കാര്യം ?’ദേ ദച്ചൂ എന്നെ ദേഷ്യം പിടിപ്പിക്കല്ലെ നീ ദേവനോട് എനിക്ക് ഇഷ്ടാന്നുള്ള കാര്യം പറഞ്ഞിരുന്നോ കൃഷ്ണ ചോദിച്ചു.അയ്യോ ഞാന്‍ മറന്നെടീ.,ഞാനിപ്പോള്‍ എന്റെ വീട്ടിലാണ് ഇപ്പോള്‍ തന്നെ ദേവനോട് പോയി നിന്റെ ഇഷ്ടം പറഞ്ഞേക്കാം.,
ദച്ചു കള്ളം തട്ടി വിട്ടു.’ഇനി നീ പറയണ്ട.,ഞാന്‍ കരുതി ദേവന് മെസ്സേജ് അയച്ചത് എന്റെ ഇഷ്ടം അറിഞ്ഞിട്ടാണെന്ന്.,കൃഷ്ണ പറഞ്ഞപ്പോയാണ് ദേവന് മെസ്സേജ് അയച്ച കാര്യം അവള് അറിഞ്ഞത്
”ദേവന് നിനക്ക് മെസ്സേജ് അയച്ചോ എന്താ അയച്ചെ ?’ഹായ് എന്ന്.,”അതാണോ ?
അവനെന്നോട് നമ്പര്‍ ചോദിച്ചിരുന്നുഎന്ത് കാര്യത്തിനാണെന്നെനിക്കറിയില്ല.,എന്തായാലും നീയങ് ഇഷ്ടം പറഞ്ഞേക്ക്., ദച്ചു പറഞ്ഞു ഞാന്‍ വളക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ എന്നാ ശെരി നാത്തൂനെ.കൃഷ്ണ ഫോണ്‍ വെച്ചു
ദച്ചു ദേവന്റെ അടുത്തേക്ക് ഒാടി’എടാ കള്ളാ നീ കൃഷ്ണക്ക് മെസ്സേജ് അയച്ചല്ലെ., ദച്ചു അവന്റെ വയറിനിട്ടൊരു കുത്ത് വെച്ച് കൊടുത്തു.നീയെങ്ങനെ അറിഞ്ഞു.,അവള് വിളിച്ചോ ?ദേവന് നെറ്റി ചുളിച്ച് ചോദിച്ചു.’ഇപ്പോള്‍ വിളിച്ച് വെച്ചെ ഒള്ളു.,എന്റെ ഗുരുവായൂര്‍ അപ്പാ നീ കൊളാക്കിയോ ?ഞാനവളെ പറ്റിക്കാനിരുന്നതാ. ദേവന് നിരാശയോടെ പറഞ്ഞു
”ഞാനൊന്നും പറഞ്ഞില്ല പൊട്ടാ.,നിന്നോട് അവള്‍ക്കുള്ള ഇഷ്ടം ഞാന്‍ നിന്നെഅറിയിച്ചിട്ടില്ലെന്നാ പറഞ്ഞെ.,നിന്നെ വളക്കാന്‍ പറ്റുമോന്ന് നോക്കട്ടേന്ന് പറഞ്ഞാ ഫോണ്‍ വെച്ചത്.,
ദച്ചു ചിരിച്ചു.’എന്ത് വളക്കുന്ന കാര്യമാ ദച്ചൂ.., അമ്മ അങ്ങോട്ട് വന്നു’അത് അമ്മാ കമ്പിയില്ലെ
കമ്പി വളച്ച് അവള്‍ക്ക് തുണി തൂക്കിയിടാന്‍ ഒരു ഹാങര്‍ ഉണ്ടാക്കി തരോന്ന് ചോദിച്ചതാ.,ദേവന് പെട്ടന്ന് വിഷയം വഴിതിരിച്ച് വിട്ടു.’ഇത്ര ദാരിദ്ര്യം കാട്ടണോ ഒന്ന് വാങ്ങിയാല്‍ പോരെ.,ദേവാ ഒന്ന് വാങ്ങി കൊടുത്തേക്ക്.,അല്ലെങ്കില്‍ ദീപു പുറത്ത് പോയതല്ലെ അവന് വിളിച്ച് പറഞ്ഞേക്ക്.,അമ്മ പറഞ്ഞതും രണ്ട് പേരും തല കുലുക്കി സമ്മതിച്ച് അവിടെന്ന് പോയി .’രണ്ടിനും എന്തോ കള്ളത്തരം ഉണ്ട്.,അമ്മ അവര്‍ പോകുന്നതും നോക്കി പതിയെ പറഞ്ഞു.
”ദേവാ പെട്ടന്ന് നോക്ക് അവള് മെസ്സേജ് അയച്ച് കാണും.,ദേവന്റെ കൂടെ അവന്റെ മുറിയിലേക്ക് പോയ ദച്ചു പറഞ്ഞു.’ഞാന്‍ നോക്കിക്കോളാം.,
അതിന് നീ എന്തിനാ.,മോള് സ്ഥലം വിടാന്‍ നോക്ക്.,ദേവന് ഫോണ്‍ പൊത്തിപിടിച്ചു.’ഒാ..ഹോ ഇപ്പോള്‍ നമ്മള് പുറത്തല്ലെ.,ഇതിനാണ് പണ്ടുള്ളവര്‍ പറയുന്നത് പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ.,ദച്ചു അവനെ ദഹിപ്പിച്ച് നോക്കി ”അപ്പൊ മനസ്സിലായല്ലൊ എന്നാ ചെല്ല്.,
എന്തെങ്കിലും ഉണ്ടായാല്‍ ഞാന്‍ പറയാം.,,നീ ഉണ്ടായാല്‍ എനിക്ക് പറയാനുള്ളത് ഉള്ളീന്ന് വരില്ല .,
ദേവന് ദച്ചൂനെ ഒാടിച്ച് വിട്ട് ഫോണ്‍ എടുത്ത് നോക്കി.കൃഷ്ണയുടെ ഹായ് വന്ന് കിടപ്പുണ്ട്.’എന്റെ കൃഷ്ണാ.ഈ കൃഷ്ണയെ എനിക്ക് തന്നെ തന്നെക്കണെ.,ദേവന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു
‘കൃഷണയല്ലെ ?ദേവൻ മെസ്സേജ് അയച്ചപ്പോയേക്കും അവള് സീന്‍ ചെയ്ത’അതെ ആരാണ് ?അറിയാത്ത പോലെയുള്ള കൃഷ്ണയുടെ ചോദ്യം കേട്ട് ദേവന് ചിരി വന്നു’ഹ്മ് മികച്ചി അഭിനേത്രി തന്നെ.,ദേവന് മനസ്സില്‍ മൊഴിച്ചു.”ഞാന്‍ ദേവനാണ് ദച്ചൂന്റെ ചേട്ടന് .,’ഹാ ചേട്ടാ സുഖാണോ ?എന്റെ നമ്പര്‍ എവിടെന്ന് കിട്ടി.,
കൃഷ്ണ വീണ്ടും ഒന്നും അറിയാത്ത പോലെ റിപ്ലെ അയച്ചു.”നിന്റെ റേഷന്‍ കാര്‍ഡില്‍ നിന്ന് കിട്ടിയതാ.എന്റെ പൊന്ന് കൊച്ചെ ഞാന്‍ ദച്ചൂന്റെ കൈയ്യില്‍ നിന്ന് വാങ്ങിയതാ അല്ലാതെ എനിക്കെവിടെന്ന് കിട്ടാന്‍.,ദേവന്റെ മറുപടിയില്‍ കൃഷ്ണ ചമ്മി നാറി’അത് പിന്നെ ഞാന്‍ ആ ഫ്ലോയിലങ് ചോദിച്ചതാ.,’ഹ്മ്.. മനസ്സിലായി.,,
‘ദേവേട്ടന് ചുമ്മാ മെസ്സേജ് അയച്ചതാണോ അതോ എന്തെങ്കിലും കാര്യമുണ്ടോ കൃഷ്ണ ചോദിച്ചു
‘ഞാനങ്ങനെ ചുമ്മാ പെണ്പിള്ളേര്ക്ക് മെസ്സേജ് അയക്കാറില്ല.,ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.,
ദേവന് കുറച്ച് മസില് പിടിച്ചാണ് മെസ്സേജ് അയക്കുന്നത്.
ഒരു കോഴി ആയി കാണേണ്ടെന്ന് കരുതി.എന്താ കാര്യം ?’കൃഷ്ണ സിംഗിളാണോ ?ദേവന്റെ ചോദ്യം കൃഷ്ണയുടെ ഉള്ളില്‍ ലഡു പൊട്ടി”ഇപ്പൊ സിംഗിളാണ്.,എന്നാലും ഒരാളോട് ഒരിഷ്ടം ഉണ്ട്.,
ദേവേട്ടന് പിന്നെ വലിയ യൂറ്റ്യൂബര്‍ ആയത് കൊണ്ട് കുറേ ഗേള്‍സ് ഫാന്‍സ് ഉണ്ടാകുമല്ലെ.,കൃഷ്ണ കുശുമ്പോടെ ചോദിച്ചു.’ഫാന്‍സിനെ മുയുവന്‍ കെട്ടാന്‍ പറ്റില്ലല്ലൊ.,അതൊരു ആരാധന മാത്രമാണ് അല്ലാതെ പ്രണയം അല്ല.ദേവന്റെ മെസ്സേജ് വായിച്ചതും കൃഷ്ണക്ക് ആശ്വാസമായി.”ദച്ചു പറഞ്ഞിട്ടുണ്ട് ദേവേട്ടനും ദീപുചേട്ടനും സിംഗിളാണെന്ന്. നിങ്ങളെ ഒരേ പ്രായമല്ലെ നന്ദേട്ടന് അവന് നിങ്ങളെ പെങ്ങളെ കെട്ടി ഇനി നിങ്ങളെ കല്ല്യാണം എന്നാ ?
കൃഷ്ണ അവന്റെ മനസ്സറിയാന്‍ ചോദിച്ചു.’ആ..ഹ് ഞാന്‍ കൃഷ്ണക്ക് മെസ്സേജ് അയച്ചത് ഈ കാര്യത്തിനാണ്.,എനിക്കൊരു കുട്ടിയോട് ചെറിയ ഇഷ്ടമുണ്ട്.,നന്ദൂന്റെ മെസ്സേജ് വായിച്ച് കൃഷ്ണ ഫോണ്‍ പിടിച്ച് ചാടി കളിച്ചു.ദേവന് ഇഷ്ടം പറയാന്‍ പോകാണെന്നോര്ത്ത് അവള്‍ക്ക് സന്തോഷം അടക്കി നിര്‍ത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല .’ആരാണ് ആ പെണ്‍കുട്ടി.,മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ കൃഷ്ണയുടെ കൈ വിറക്കുന്നുണ്ടായിരുന്നു
”അതൊക്കെ പറയാം.,കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഒരു പെണ്‍കുട്ടിയുടെ കൂടെയുള്ള ഫോട്ടോ ഇടാറില്ലെ., ദേവന്റെ ചോദ്യം കേട്ട് കൃഷ്ണ നെറ്റി ചുളിച്ചു.
”അത് ദച്ചുവല്ലെ.,പെങ്ങളെ കണ്ടാല്‍ നിങ്ങള്‍ക്ക് തിരിച്ചറിയില്ലെ ?കൃഷ്ണക്ക് ചെറുതായി ദേഷ്യം വന്നു
‘ദച്ചു അല്ല കുറച്ച് ദിവസം മുമ്പ് കൃഷ്ണ ഒരു കുട്ടിയുടെ കൂടെ ഡാന്‍സ് വീഡിയോ ഇട്ടില്ലെ ആ കുട്ടി.,അതാരാ ?നന്ദു ചോദിച്ചതും കൃഷ്ണക്ക് പെരുത്ത് കയറിഎന്തിനാ ?പറയെടോ ഒരാവിശ്യത്തിനാ.,”അതെന്റെ മാമന്റെ മോളാണ്., കൃഷ്ണ താല്പര്യമില്ലാതെ മറുപടി പറഞ്ഞു
”പേരെന്താ ?ദേവന് വീണ്ടും ചോദിച്ചു.കൃഷ്ണക്ക് ഇതൊന്നുംദഹിക്കുന്നില്ലായിരുന്നു.”ഗായത്രി.,’നൈസ് നല്ല പേര്.,ഈ ഗായത്രി പഠിക്കാണോ ?ദേവന് അവളെ കുറിച്ച് തന്നെ ചോദിച്ചു. അല്ല വര്‍ക്ക് ചെയ്യാണ് .,ദേവേട്ടന് ഗായത്രി കുറിച്ച് അറിഞ്ഞിട്ടെന്താ ?
കൃഷ്ണക്ക്പെരുത്ത്കയറുന്നുണ്ടായിരുന്നു”ആവിശ്യമുണ്ട്.,ഗായത്രി സിംഗിള്‍ ആണല്ലൊ അല്ലെ ?’എനിക്കറിയാന്‍ പാടില്ല.,കൃഷ്ണ മുഖം വീര്‍പ്പിച്ച് മറുപടി അയച്ചു.തന്റെ മാമന്റെ മോളല്ലെ അപ്പൊ തനിക്കറിയില്ലെ ? ദേവന് ചോദിച്ചു.അറിയുന്ന കാര്യമല്ലെ ചേട്ടാ പറയാന്‍ പറ്റൂ..,’എന്നാ ഗായത്രീടെ ഇന്‍സ്റ്റഗ്രാം ഐഡി തരോ ?’അവള്‍ക്ക് ഇന്‍സ്റ്റഗ്രാം ഇല്ല., കൃഷ്ണ പല്ല് കടിച്ചു”അത് നുണ.,
എന്നാ അവളെ നമ്പര്‍ തരോ ?ഞാന്‍ തനിക്ക് ഡയറി മില്‍ക്ക് വാങ്ങി തരാം.,
ദേവന് കൃഷ്ണയെ പരമാവധി വട്ട് പിടിപ്പിക്കാന്‍ നോക്കി.ഡയറി മില്‍ക്ക് അല്ല എനിക്കൊരു കുപ്പി വിഷം വാങ്ങി തന്നേക്ക്. കൃഷ്ണ പിറു പിറുത്തു
എനിക്ക് ചോക്ലേറ്റ് ഒന്നും വേണ്ട.,,അവളോട് ചോദിക്കാതെ നമ്പര്‍ തരാനും പറ്റില്ല.,ദേവേട്ടന് അവളോട് എന്തെങ്കിലും തരത്തില്‍ ഇഷ്ടം ഉണ്ടോ ?സഹിച്ച് നില്ക്കാന് പറ്റാത്തത് കൊണ്ട് കൃഷ്ണ തുറന്ന് ചോദിച്ചു,”അത് പിന്നെ കൃഷ്ണാ നീ ദച്ചൂനോടിപ്പോള് ഈ കാര്യം പറയരുത്.’ഇല്ല പറ ഞാനാരോടും പറയില്ല., കൃഷ്ണക്ക് സങ്കടം വരുന്നുണ്ടായിരുന്നു.ദേവന് മറ്റൊരാളോട് ഇഷ്ടാന്ന് പറയുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നുഅവള് അവന്റെ മറുപടിക്കായി കാത്ത് നിന്നു
(തുടരും..)

by