രചന : ആയിഷ അക്ബർ
നാളെ….. ഞാൻ ഹോസ്പിറ്റലിലേക്ക് പോയി തുടങ്ങും……ഉറങ്ങിയ ആദിയെ കിടത്തി നിവർന്നപ്പോഴാണ് അവനവളോടത് പറഞ്ഞത്……
അവൾ മിഴികളൊന്നുയർത്തി അവനെ നോക്കി…..
അതേ……. ഇവിടെയുള്ള തന്റെ രാത്രികൾ കഴിഞ്ഞെന്നു പറയാതെ പറയുകയാണവനെന്ന് അവൾക്ക് മനസ്സിലായിരുന്നു….അപ്പോഴും അവന്റെ കണ്ണുകളിൽ അത് നൽകുന്ന ഭാരം തെളിഞ്ഞു കാണുന്നത് അവളിലൊരു പുഞ്ചിരിക്കിടം നൽകിയിരുന്നു……..മനസ്സിൽ വല്ലാതെ തണുപ്പ് നിറച്ച രാത്രികൾ തന്നെയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങൾ….
അവൻ സദാ സമയവും കൂടെയുണ്ടായിരുന്നത് താനത്ര മേൽ ആസ്വദിച്ചിരുന്നു……അവന്റെ ഓരോ നോട്ടങ്ങൾക്ക് പോലും തന്നിൽ അത്ര മേൽ സന്തോഷം ചൊരിയാൻ കഴിഞ്ഞിരുന്നു…..
അവളൊന്നു നെടു വീർപ്പിട്ടു…….ഇനി…… താൻ രാത്രി ഇവിടെയുണ്ടാവില്ല അല്ലെ….അവനതും കൂടി ചോദിചൊന്ന് പുഞ്ചിരിക്കുമ്പോൾ ആ പുഞ്ചിരിയിൽ കലർന്ന വേദന അവൾക്കളന്നെടുക്കാൻ കഴിഞ്ഞിരുന്നു……ഇനി ഞാൻ വരുമ്പോൾ താൻ ഇവിടെയുണ്ടെങ്കിൽ കാണാം …..ശിവായതും പറഞ്ഞു കൊണ്ടൊരു പുഞ്ചിരിയോടെ അവളുടെ മിഴികളിലേക്ക് നോക്കി…
അവയിലും തിരയടിക്കുന്ന ഒരു സാഗരമുണ്ട്…….
ചുരുങ്ങിയ കാണലുകൾ മതിയാകാത്തവിധം ഹൃദയങ്ങൾ അടുത്തിരിക്കുന്നു എന്ന തിരിച്ചറിവിൽ…..തനിക്ക്……. തനിക്ക് പോകാതിരുന്നുകൂടെ…..എങ്ങോട്ടും……..അവൻ അവളുടെ മിഴികളിൽ തന്നെ നോക്കി പെട്ടെന്നത് ചോദിക്കുമ്പോൾ അവളൊന്നു പിടച്ചു…..
അവനിലും ഒരു പ്രത്യേക ഭാവം…..അതേ….. അവൻ തുറന്ന് ചോദിച്ചിരിക്കുന്നു…..അവൾക്കെന്ത് പറയണമെന്നറിയില്ലായിരുന്നു…….തന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന അവനുള്ള ഉത്തരത്തെ അവൾ മനപ്പൂർവം തെന്നി നീക്കി……..
അല്ലെങ്കിലും താനോരാളുടെ ഭാര്യ യാണെന്ന് താനവന്റെ മുഖത്ത് നോക്കി എങ്ങനെ പറയും……
അവനു മുമ്പിൽ താനൊരു മോശക്കാരിയാവില്ലേ…..
തന്റെ ഹൃദയത്തിലെ പരിശുദ്ധമായ അനുരാഗത്തെ അവൻ മറ്റൊരു തരത്തിലെടുത്താൽ അത് തനിക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല……അവളൊന്നും മിണ്ടാതെ അവിടെ നിന്നും നടന്നകലുമ്പോൾ ഹൃദയം ഒരു വേള പൊട്ടി പിളരുന്നത് പോലെ തോന്നിയിരുന്നു ശിവക്ക്…..ആദ്യമായ്……. ആദ്യമായാണ് ഒരുപെണ്ണിനോട് ഇഷ്ടം തോന്നുന്നതും തുറന്ന് പറയുന്നതും…പക്ഷെ….. തന്റെ സമയം അതിനു പറ്റിയതല്ലെന്ന തിരിച്ചറിവ് വേണമായിരുന്നു തനിക്ക്….
തന്റെ ഭാഗത്തും തെറ്റുണ്ട്…..അവന്റെ തൊണ്ട വല്ലാതെ ഇടറി…..തന്റെ കുഞ്ഞിനെ വേണ്ടി അവളുടെ ജീവിതം താൻ ചോദിച്ചു എന്നവൾക്ക് തോന്നി കാണുമോ……അതോ തന്റെ കണ്ണിലെ അനുരാഗം അവൾ കണ്ടില്ലെന്ന് നടിച്ചതാണോ….ശിവക്ക് തലക്കൊരു ഭാരം തോന്നി…….കണ്ണുകൾ എന്തിനോ നിറയാൻ വെമ്പി…..അവൻ മുറിയിലേക്ക് നടന്നാ വാതിൽ കൊട്ടിയടച്ചു കൊണ്ട് കട്ടിലിലേക്ക് വീണിരുന്നു …….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കോണിപ്പടികളിറങ്ങുമ്പോൾ വേദക്ക് കണ്ണുകളിൽ ഇരുട്ട് പടരും കയറും പോലെ തോന്നിയിരുന്നു….
അവൻ തന്നെ വിളിച്ചത് അവന്റെ ജീവിതത്തിലേക്കാണ്….തന്നെ സംബന്ധിച്ച് ഒരു സ്വപ്നത്തിലേക്ക്……പക്ഷെ താൻ നിസ്സഹായയാണ്….പ്രസാദ്ദേന്നൊരു കയറ് കൊണ്ട് തന്നെ ബന്ധിച്ചിരിക്കുന്നു……ആ ബന്ധനം തനിക്ക് നൽകിയ ദുഃഖങ്ങളിൽ നിന്നും തന്നിലേക്ക് മാത്രമായി ഒതുങ്ങി പോയ തന്നെ ആ പഴയ വേദയാക്കിയത് പോലും ഇവനാണ് ……സ്നേഹവും സംരക്ഷണവും തന്ന് ഉള്ളിലെ മുറിവുണക്കി….വേദയുടെ ഇഷ്ടങ്ങൾ ഹൃദയം ചികഞ്ഞെടുത്തതും അവനെ കണ്ട ശേഷമാണ്……പക്ഷെ….. കഴിയില്ലെനിക്ക്…..
അവരിലൊരു കരടായി പറ്റി പിടിക്കാൻ കഴിയില്ലെനിക്ക്……ഇരുട്ട് വീണ ആ വരാന്തയിലിരുന്നവൾ തേങ്ങലിനെ അടക്കി പിടിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാവിലെ ആദിയെഴുന്നേറ്റപ്പോൾ അവൾ മുറിയിലേക്ക് ചെന്നതും gശിവ ആദിയെ അവൾക്ക് നേരെ നീട്ടി…..ശിവ സ്വാഭാവികമായി ചിരിക്കാൻ ശ്രമിച്ചെങ്കിലും എന്തോ ആ ചിരിയിൽ തലേന്നത്തെ നോവ് ഇട കലർന്നിരുന്നത് അവൾക്ക് വ്യക്തമായി അറിയാൻ കഴിഞ്ഞിരുന്നു…..ആദിയെ കയ്യിലേക്ക് വാ ങ്ങുമ്പോൾ അവളവനെ യൊന്നു നോക്കി…..എന്നാൽ അവൻ മിഴികൾ പതിയെ തെന്നി നീക്കും പോലെ…..അവൾക്കെന്തോ ഒന്ന് തൊണ്ടയിൽ തടഞ്ഞു നിന്നത് പോലെ തോന്നി….അവൾ ആദിയെ എടുത്തിട്ടും അവനെ തന്നെ നോക്കി നിൽക്കുമ്പോൾ അവനവളിൽ നിന്നൊന്ന് മുഖം തിരിച്ചു…….
വേദക്ക് ഉള്ളിൽ നിന്നൊരു കരച്ചിൽ പൊട്ടി വന്നു….
അവന്റെ നോട്ടങ്ങളെ ചുറ്റിയായിരുന്നു തന്റെ ഓരോ സന്തോഷങ്ങളും…..പുറം തിരിഞ്ഞു നിൽക്കുന്ന വനെ കണ്ണിമ വെട്ടാതെ നോക്കി അവളെങ്ങനെ തന്നെ നിന്നു…….പുറം തിരിഞ്ഞാണ് നിൽക്കുന്നതെങ്കിലും അവൾ നിറ കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്നത് അവനറിയുന്നുണ്ടയായിരുന്നു…..അവൻ രണ്ട് കൈ കളും ഇടുപ്പിലേക്കൊന്ന് കുത്തി തല അവൾക്ക് നേരെയൊന്ന് ചെരിച്ചു……അവൾ അവനെ തന്നെ നോക്കി നിൽക്കുകയാണ്….മ്മ്……
വല്ലാത്തൊരു ഭാവം വരിഞ്ഞു മുറുക്കിയ ആ കണ്ണുകളിൽ നോക്കി അവനെന്തെന്ന അർത്ഥത്തിലൊന്ന് പുരികമുയർത്തിയതും അവളുടെ ഉള്ളിലെ ആ മഞ്ഞു മല ഉരുകിയോലിച്ചത് അവളറിഞ്ഞു….
ആ കണ്ണുകളിൽ പഴയ കുസൃതി കണ്ടതും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു…
അവളതേ ചിരിയോടെ തിരിഞ് നടന്നപ്പോഴേക്കും അവന്റെ മുഖത്ത് അവൾകായി കരുതിയ ആ പുഞ്ചിരി ക്ക് പകരം ദുഃഖം തെളിഞ്ഞു നിന്നു….
ഇല്ലാ…. തനിക്ക് ചിരിക്കാൻ കഴിയുന്നില്ല…..അവളുടെ കണ്ണുകളിൽ പ്രകാശം നൽകുന്നത് താനാണെന്ന് തനിക്ക് മനസ്സിലായത് കൊണ്ടാണ് അവൾക്ക് വേണ്ടിയൊന്ന് പുഞ്ചിരിച്ചത്….. പക്ഷേ അവളെ തനിക്ക് മനസ്സിലാകുന്നതേയില്ല…..തന്നിൽ നിന്നും അവളെ പിന്തിരിപ്പിക്കുന്നതെന്താണ്…..അവൾ പറയുന്നതിന് മുമ്പേ അത് തനിക്ക് കണ്ട് പിടിച്ചേ മതിയാവു……
അവൻ കൈ കൊണ്ട് ചുമരിലൊന്ന് ആഞ്ഞിടിച്ചു……..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശിവ ആശുപത്രിയിലേക്ക് പോകും വരെ അവൾ അവനെ ചുറ്റി പ്പറ്റി നിന്നെങ്കിലും അവനെന്തോ ഒന്ന് ഉള്ളിൽ കിടക്കുന്നത് കൊണ്ട് അധികം അവൾക്ക് മുഖം കൊടുത്തിരുന്നില്ല…..നാളെ മുതൽ അവളെ ചിലപ്പോൾ മാത്രമേ കാണുകയുള്ളു എന്ന് അറിയാമെങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല…..അവന്റെ നോട്ടത്തിനായവളുടെ ഹൃദയം വല്ലാതെ തേടുന്നുണ്ടായിരുന്നു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വേദാ…….ആ വരാന്തയിലൂടെ നടന്നിരുന്നവൾ പെട്ടെന്ന് നിന്നതാ വിളി കേട്ടിട്ടായിരുന്നു…….വിഷ്ണുവാണ്…..മുഖത്ത് പതിവില്ലാത്ത ഒരു ഗൗരവം…….എപ്പോഴും ചിരിയോടെ മാത്രം കാണുന്നവനാണ്…..
അവൾ എന്തെന്ന അർത്ഥത്തിൽ കണ്ണുകളൊന്ന് വിടർത്തി…എനിക്കൊരു….. കാര്യം പറയാനുണ്ട്……മുഖ വുര ഇട്ട് കൊണ്ടവനത് പറഞ്ഞു തുടങ്ങുമ്പോൾ എന്താണെന്നൊരു ആശങ്ക അവൾക്കുള്ളിൽ നിറഞ്ഞിരുന്നു…..ഏട്ടൻ……. ഏട്ടനെ തനിക്കിഷ്ടമല്ലേ…..വിഷ്ണു പെട്ടെന്നത് ചോദിച്ചതും അവളൊന്നു പതറി പോയിരുന്നു…..
ശിവ തന്റെ ഇഷ്ടം അറിയിക്കുമ്പോഴും അതിനൊരു മറ യുണ്ടായിരുന്നു….ആണെന്ന മറുപടി അല്ലെങ്കിൽ മൗനം കൈ കൊള്ളാമെന്ന പോൽ….
പക്ഷെ വിഷ്ണു അങ്ങനെയല്ല……നേരിട്ട് തന്റെ മിഴികളിൽനോക്കിയാണ്ചോദിക്കുന്നത്…..എന്തായാലും രണ്ടാലൊരുത്തരം വേണമെന്ന പോൽ….
അവൾ മിഴികൾ പെട്ടെന്ന് നിലത്തേക്കൂന്നി……
തന്നെ കുറിച് പറയാൻ തനിക്ക് ഭയമാണ്…….
തന്റെ കഴിഞ്ഞ കാലം മറ്റൊരാൾക്ക് മുമ്പിൽ പറയാൻ മാത്രം ധൈര്യം വേദക്കായിട്ടില്ല…..
എന്തോ ഒന്ന് ഉള്ളിൽ നിന്നും തന്നെ പിടിച്ചു വലിക്കുന്നു…….ശിവ…. അവനൊരു പാവമാണ്……ഒരു കാര്യവുമില്ലാതെ ഒത്തിരി വേദനിച്ചു…..ഒറ്റപ്പെട്ടു………ഇപ്പോഴും അവനൊറ്റക്കാണ്……എന്നാൽ വേദയുടെ കൂടെയാണ് അവനത്രയേറെ സന്തോഷത്തോടെ കാണുന്നത്…..
ശിവ മാത്രമല്ല…. ആദിയും….ആദിയെ അത്രത്തോളം താൻ സ്നേഹിക്കാൻ കാരണമെന്തെന്ന് എനിക്കറിയില്ല……
എങ്കിലും അവർക്ക് രണ്ട് പേർക്കും നിന്നെക്കാൾ നലൊരു കൂട്ട് കിട്ടാനില്ല….അത് കൊണ്ടാണ് ചോദിക്കുന്നത്……ഈ വീട്ടിലെ മരു മകളാവാൻ തനിക്ക് സമ്മതമാണോ……വിഷ്ണു അത്രയും ചോദിച്ചു നിർത്തുമ്പോൾ അവൾക്കുള്ളിലെ ആ പഴയ വേദ ഏറെ സന്തോഷിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ഉത്തരം നൽകാൻ അവൾക്കാകുമായിരുന്നില്ല……അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു……..ആണെന്നോ അല്ലെന്നോ ഒരുത്തരമാണ് എനിക്ക് വേണ്ടത്……നിശബ്‍ദയായ അവളെ നോക്കി അവനതും കൂടി പറഞ്ഞു നിർത്തുമ്പോൾ അവളെന്തു പറയണമെന്നറിയാതെ അങ്ങനെ നിന്നു….
ഈ വീടിന്റെ മരു മകളാകാനുള്ള അർഹത തനിക്കില്ല…..അന്യ മതക്കാരിയെ വിവാഹം ചെയ്തതിന്റെ അപമാനത്തിലാണ് അവനെയന്ന് പുറത്താക്കിയതെങ്കിൽ തന്നെ പോലൊരു പെണ്ണും അവർക്ക് അപമാനം തന്നെയായിരിക്കും….
അവർ തന്നെ കുറിച്ചറിയുന്ന നിമിഷം താനിവിടെ ഉണ്ടാവാൻ പാടില്ല..വേദാ……വിഷ്ണു ഒന്ന് കൂടി വിളിച്ചു……അവൾ ചിന്തകളിൽ നിന്നുണർന്നെന്ന പോൽ മിഴികളൊന്നുയർത്തി…. അല്ലാ……. എനിക്ക്…. സമ്മതമല്ല….അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ഉറച്ച വാക്കുകളോടെ അത് പറയുമ്പോൾ കണ്ണുകൾ നിറയാൻ വെമ്പി നിന്നിരുന്നു……
വിഷ്ണു ഒരു ഞെട്ടലോടെ അവളെ നോക്കി….
അവളിൽ നിന്ന് അറുത്തു മുറിച്ചൊരു വാക്ക് പ്രതീക്ഷിക്കുന്നില്ലെന്നപോൽ………പ….ക്ഷെ….എന്ത് കൊണ്ട്….രണ്ടാലൊരുത്തരം ഞാൻ പറഞ്ഞു കഴിഞ്ഞു…….വിഷ്ണു വീണ്ടും സംശയം വിട്ട് മാറുന്നില്ലെന്ന പോലത് ചോദിച്ചതും വേദ അതും പറഞ്ഞു നിറഞ്ഞ മിഴികൾ അവൻ കാണാതിരിക്കാൻ വേഗം തിരിഞ്ഞു നടന്നിരുന്നു……..വിഷ്ണു വിനു ഒന്നും മനസ്സിലാകുന്നില്ലായിരുന്നു…..
അവർപരസ്പരംഅത്രമേൽഇഷ്ടപ്പെടുന്നവരാണ്….എന്നാൽ…. എന്താണ് അവർ രണ്ട് പേരും ഒളിച്ചു വെക്കുന്നത്….അവരെ ഒന്നിക്കാൻ സമ്മതിക്കാത്താ വിധം ഇടക്ക് നിൽക്കുന്നതെന്താണ്…അവനൊരു ചിന്തയോടെ അങ്ങനെ നിന്നു………
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അമ്മേ….. വല്യമ്മേ……വേദക്ക് ഏട്ടന്റെ ഭാര്യ യായി വരാൻ താല്പര്യമില്ലെന്ന് പറഞ്ഞു…..പെട്ടെന്ന് വിഷ്ണു വത് പറഞ്ഞതും രേഖയും രേവതിയും ഞെട്ടലോടെ അവനെ നോക്കി….എന്താ….എന്താ… നീ പറഞ്ഞത്…..രേഖ അതും ചോദിച്ചു കണ്ണുകൾ ചുരുക്കി…….അവനൊന്നും മിണ്ടിയില്ല…..അവരു തമ്മിൽ ചേരാൻ യോഗണ്ടാവില്ല…..രേവതി അത് പറഞ് നിർത്തുമ്പോൾ വാക്കുകൾ വല്ലാതെ ഇടറിയിരുന്നു…..അങ്ങനെ പറഞവരെ ഒഴിയാൻ വരട്ടെ വല്യമ്മേ…..വിഷ്ണു പെട്ടെന്നത് പറഞ്ഞതും അവർ രണ്ട് പേരും അവനെയൊന്ന് നോക്കി…..ഞാൻ പറയും പോലെ വല്യമ്മ അവളോടൊന്ന് പറയാമോ……..അവരെ തമ്മിൽ ഒരുമിപ്പിക്കാൻ പറ്റുമോയെന്ന് നമുക്ക് നോക്കാം…..വിഷ്ണു ഒരു കുസൃതി ചിരിയോടെ അത് പറഞ്ഞതും അവർ രണ്ട് പേരും അവനിലേക്ക് മിഴികൾ തറപ്പിച്ചു നിന്നു…..എന്താ….. എന്താ പറയേണ്ടത്….രണ്ട് പേരും ഒരേ സ്വരത്തിൽ ചോദിക്കുമ്പോൾ അവൻ അടുക്കളയിലെ സ്ലാബിലേക്ക് കയറിയിരുന്നു……
(തുടരും)

by