രചന : അശ്വതി അച്ചു
കുഞ്ഞാ പോകാംകണ്ണൻ ഒന്ന് ഞെട്ടിഅമ്മ വിളിക്കുന്നു ജെനിഉംപോകണോ ഡീ ഇവിടെ നിക്കോ നീ. കല്യാണം കഴിഞ്ഞിട്ട് കൊണ്ട് ആക്കി തരാം
വേണ്ട എനിക്ക് ഡ്രസ്സ് ഒന്നും എടുത്തിട്ടില്ലഅത്രേ ഉള്ളൂ ഞാൻ എടുത്തു തരാം. ഒന്ന് പറ ഇന്ന് ഇല്ലെന്ന്അവൾ അവനെ ഒന്ന് നോക്കി എത്ര പ്രതീക്ഷയോടെ ആണ് അവന്റെ മുഖംപോകാം മോളെ
അവൾ ഇല്ല സുജമ്മേ. ഇനി ഒരാഴ്ച കൂടെ അല്ലെ ഉള്ളൂ.കല്യാണ കഴിഞ്ഞിട്ട് ഞാൻ കൊണ്ട് വന്നു ആക്കി കോളം
ആണോ കുഞ്ഞാഅവൻ പ്രതീക്ഷയോടെ അവളെ നോക്കി ഞാൻ ഇവിടെ നിന്നോട്ടെ അമ്മേ ജീവ എന്തോ പറയാൻ വന്നതായിരുന്നു എന്നാ ഇവിടെ നിന്നോ അമ്മയുടെ സമ്മതം കേട്ടപ്പോൾ അവൻ പറയാൻ വന്നത് വിഴുങ്ങി.എന്നാ കല്യാണം കഴിഞ്ഞിട്ട് വാ.അമ്മ എന്നാ വരാ ഇനിഅന്നേ വരുന്നുള്ളു. എനിക്ക് വയ്യ തിക്കും തിരക്കും ഒക്കെഉംഎന്നാ ഞങ്ങൾ ഇറങ്ങട്ടെ. ശ്രീ സന്തോഷം ആയി ഇരിക്കു മോളെ. വേണി ശരി എന്നാദേവും ജീവയും കൂടെ യാത്ര പറഞ്ഞു. അവർ പോയപ്പോൾ കണ്ണൻ ചിരിയോടെ വളെ നോക്കിവാ ഡ്രസ്സ് എടുക്കാം പോകാം
എന്താ എടുക്കാൻ എന്താ വേണ്ടേ എന്ന് വെച്ചാ എടുത്തോഅവൻ വണ്ടിയുടെ ചാവി എടുത്തു വന്നു
അമ്മേ ദേ ഇവൾക്ക് കല്യാണത്തിന് ഡ്രസ്സ് ഇല്ല എന്ന് എടുത്തിട്ട് വരാംആ വേഗം വരണേ മക്കൾ
വന്നേക്കാംപോകാം ടാഉംഅവന് പിറകിൽ കയറി ഇരിക്കുമ്പോൾ മുൻപ് എപ്പോഴോ ഉണ്ടായിരുന്ന സങ്കടം പൂർണമായും അവളെ വിട്ട് പോയിരുന്നു.
💔💔💔
സാരി മതി കുഞ്ഞാ നിനക്ക് ഒരു പ്രാക്ടീസ് ആയ്കോട്ടെഅത് വേണ്ട കണ്ണേട്ടാഎടുക്ക് ടാ
മെറൂൺ നിറമുള്ള ഒരു ലൈറ്റ് വൈറ്റ് സാരീ അവൻ തിരഞ്ഞെടുത്തു എങ്ങനെ ഉണ്ട് ഇഷ്ടായോഉം… ഒത്തിരിഒരു മിനിറ്റ് ഈ കളർ ഒരു ഷർട്ട് കൂടെ ഞാൻ എടുക്കട്ടേ. നീ അപ്പോഴേക്ക് പാകത്തിന് ബ്ലൗസ് നോക്കി വെക്ക്.ഉംഅവൻ ഷർട്ട് എടുക്കാൻ സാരീ കൊണ്ട് പോയപോൾ അവർ എടുത്തിട്ട റെഡി മെയ്‌ഡ് ബ്ലൗസ് നോക്കുകയായിരുന്നു അവൾ
ചേട്ടന് ആ ചേച്ചിയെ നല്ല ഇഷ്ടം ആണല്ലേ
ഷർട്ട് എടുത്തു കൊടുക്കുന്നതിനിടെ ആ കുട്ടി ചോദിച്ചപ്പോൾ അവൻ തെല്ലൊരു അത്ഭുതത്തിൽ നോക്കിഎന്തെഅല്ല ചേട്ടന് അതിലും നല്ല കുട്ടിയെ കിട്ടുമായിരുന്നുആര് പറഞ്ഞു. കാണാൻ നല്ല കുട്ടിയേ കിട്ടിയിട്ട് കാര്യം ഒന്നും ഇല്ല കൊച്ചേ. അവളെ റയർ പീസ് ആണ്. പക്ഷെ എനിക്ക് യോഗം ഇല്ല. കെട്ടുന്ന ആൾ ഭാഗ്യവാൻഅതെന്തേഅവളുടെ കല്യാണം ആണ് അടുത്ത മാസംവേറെ ആളായിട്ടാ
ഉംഅപ്പോ ചേട്ടനോഅറിയില്ല വിധി പോലെ വരട്ടെ. എനിക്ക് ഉള്ളതാണെങ്കിൽ എനിക്ക് തന്നെ കിട്ടും
അവൻ ഷർട്ട് ആയി പോകെ ആ കുട്ടി അവനെ നോക്കി നിന്നിരുന്നു.
എന്തായി കുഞ്ഞാ കഴിഞ്ഞോഅവൻ ഒന്ന് ച്ചുറ്റും നോക്കിഅവൾ എവിടെഇപ്പോ വരും ചേട്ടാ ഡ്രസ്സ് ഒന്ന് ഇട്ടു നോക്കാൻ പോയതാണ്സെയിൽസ് ഗേൾ പറഞ്ഞു ആ.ഒന്ന് മൂളിയിട്ട് അവൻ അരികെ കിടന്ന സീറ്റിൽ ചെന്നിരുന്നു. പിന്നെയും അഞ്ചു മിനിറ്റ് കഴിഞ്ഞാണ് അവൾ വന്നത്.കണ്ണേട്ടാഅവൻ ഇരുന്നിടത്ത് നിന്ന് ഒന്ന് എണീറ്റ് പോയിഅത്രക്ക് സുന്ദരി ആയിരുന്നു അവൾ. സൗന്ദര്യം അവന്റെ ഉള്ളിൽ തന്നെ ആണോ അതോ ശരിക്കും അങ്ങനെ തന്നെ ആണോ എന്നൊന്നും അറിയാൻ കഴിഞ്ഞില്ല
ആഞ്ഞൊന്ന് പുൽക്കാനും നെഞ്ചോട് ചേർത്ത് പിടിക്കാനും അവന്റെ ഉള്ള് തുടിച്ചു.
അവളുടെ വിവാഹം ആണെന്ന ചിന്ത മനസിനെ അലോസര പെടുത്തി.എങ്ങനെ ഉണ്ട് കണ്ണേട്ടാ
നന്നായിട്ട് ഉണ്ട്അഴിച്ചിട്ട മുടിയിഴകൾ ചെവിക്ക് അരികിലേക് ഒതുക്കി വെച്ച് നെറ്റിയിൽ ചുണ്ടുകൾ അമർത്തി.തന്റേത് ആകുമോ എന്നറിയില്ല. അവസാന നിമിഷം വരെ വിട്ട് കൊടുക്കല്ലേ എന്ന് ആർത്തു വിളിക്കുന്ന മനസ് ഉണ്ട്. കടയാണെന്ന് ഓർത്തില്ല… ആളുകൾ ഉണ്ടെന്നും ഓർത്തില്ല. അത്രയെങ്കിലും…. ആ ചുമ്പനം എങ്കിലും… വേണമായിരുന്നു പിടിച്ചു നിൽക്കാൻ.പോകാം ജെനി
ഉംപിന്നെ നമ്മൾ ഇതാണ് ഇടാൻ പോകുന്നേ എന്ന് പ്രിയയോട് പറയണ്ടഅതെന്താഅവൾ മേച്ച് ഒപ്പിച്ചു വരും അതെനിക്ക് തീരെ പിടിക്കുന്നില്ല കണ്ണേട്ടാ
ഉംകണ്ണേട്ടൻ ആ കുട്ടിയെ ഒത്തിരി ഇഷ്ടം ആണോ
ഏത് കുട്ടിയെഒരു കുട്ടിയെ ഒരുപാട് ഇഷ്ടം ആണെന്ന് പറഞ്ഞല്ലോഉം.. ഇഷ്ടമാണ്… ഒത്തിരി…. ജീവനാണ്മനസിൽ ഒരു കനം നിറയുന്നത് ജെനി അറിയുന്നുണ്ടായിരുന്നു.ഇത് പോലെ… ആയിരുന്നില്ലേ താനും. ആദി ഏട്ടനെ തനിക്ക് എന്തിഷ്ട്ടാ ആയിരുന്നു. അതിന്റെ ആഴം. അളക്കാൻ പോലും കഴിയില്ലായിരുന്നു എന്ന് കരുതി. പക്ഷെ ആ ആൾക്ക് താൻ ആരുമല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം…. ആ നിമിഷം അറിഞ്ഞു ആദിയേട്ടനോട് ഉള്ള സ്നേഹം അത്ര അധിക ഒന്നും ഇല്ല എന്ന്. തകർന്നു പോകുമായിരുന്നിട്ടും പിടിച്ചു നിന്നത് ഒരുപക്ഷെ അതുകൊണ്ടായിരിക്കും.
കണ്ണേട്ടന്റെ സ്നേഹം കാണുമ്പോൾ പേടിയാണ്. ആ കുട്ടിക്ക് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിയുന്ന നിമിഷം താങ്ങുമോ…. ഒരുപക്ഷെ ആ കുട്ടിക്ക് അത് പോലെ ഒരിഷ്ടം. തിരിച്ചും ഉണ്ടെങ്കിലോ. ഉണ്ടെങ്കിൽ ഈ ലോകത ഏറ്റവും ഭാഗ്യവതി അവളായിരിക്കും… അല്ല അവരായിരിക്കും.ബന്ധങ്ങളിൽ പ്രണയം ഉണ്ടാകണം എന്നാലേ എല്ലാം ആസ്വദിക്കാൻ പറ്റൂ. ആർക്കോ വേണ്ടി ഒന്നിച്ചാൽ അധിക കാലം ഒന്നും അത് നില നിൽക്കില്ല.കുഞ്ഞാ ഉം വീട് എത്തിയെടി. എന്താ ഒരു ആലോചന. ഞാൻ പറഞ്ഞത് ഒന്നു കേട്ടില്ലല്ലോ
സോറി കണ്ണേട്ടൻ എന്താ പറഞ്ഞെഇനി പറയാൻ സൗകര്യം ഇല്ല എനിക്ക്.അതെ കണ്ണേട്ടൻ ആ കുട്ടിക്ക് ഇത്രേം സ്നേഹ്മം കണ്ണേട്ടനോട് തിരിച്ചു ഇല്ലെങ്കിലോഇല്ലെങ്കിലോ… അതാണോnee ഇത്രയും നേരം ഓർത്തെ. ഇപ്പോ ഇല്ലെങ്കിലും പിന്നീട് ഉണ്ടായാലും മതിഅവൻ കള്ള ചിരിയോടെ പറഞ്ഞത് കേട്ട് മുഖം പരിഭവം കൊണ്ട് വീർത്തു.
💔💔💔
ആദിക്ക് ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നു . കണ്ണൻ അവളെ ഇഷ്ടം ആണെന്ന് അറിയാമായിരുന്നു. അവൾക്ക് അതറിയില്ല എങ്കിലും. അവനത് വിട്ടു എന്നാണ് കരുതിയത്. പഴയതിലും ശക്തമായി തന്നെ ഇപ്പോഴും ഉണ്ടന്ന് മഹി പറയുമ്പോൾ ആണ് അറിഞ്ഞത് തന്നെ
അതാലോചിക്കുമ്പോൾ ആണ്… അവൻ വണ്ടിയുടെ താക്കോൽ എടുത്തു ഇറങ്ങിഎങ്ങോട്ടാ ആദി ഈ നട്ടുച്ചക്ക്നട്ടുച്ചക്ക് പുറത്ത് പോകാൻ പാടില്ല എന്ന് ഉണ്ടോ അമ്മ
ഇല്ല ചോദിച്ചു എന്നെ ഉള്ളൂ ഉം ഫോൺ എടുത്ത് ഏതോ നമ്പർ ഡയൽ ചെയ്ജു നീ അവിടെ ഉണ്ടോ
ഞാൻ വരുന്നുണ്ട് എങ്ങോട്ടും പോകണ്ട കാൾ കട്ട് ചെയ്തു അവൻ വണ്ടി എടുത്തു.ഫ്ലാറ്റിമു മുന്നിൽ ബെൽ അടിച്ചു അവൻ നിന്നു.അല്പം പതർച്ചയോടെ നിമ്മി വാതിൽ തുറന്നു.വല്ലാത്തൊരു ഭാവത്തോടെ വാതിൽ ലോക്ക് ചെയ്തു അവളെ നോക്കി.
💔💔💔
ഇത് കഴിക്കാൻ മറക്കല്ലേ നിമ്മി അവനൊരു ഗുളിക എടുത്ത് അവൾക്ക് മുന്നിലേക്ക് വെച്ചുആദി പോവണോഉംഅവളെ ഒന്ന് നോക്കിയിട്ട് അവൻ ഇറങ്ങി. തൊണ്ടയിൽ നിന്ന് കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വന്നു.അവൾ ആ ഗുളിക എടുത്തു കഴിച്ചു.ആദ്യമായി അവന്റെ വിരലുകൾ തന്നിൽ പതിഞ്ഞപ്പോൾ ഒന്ന് ഭയന്നു. അവനോട് നീ എന്റെ നല്ല ഒരു ഫ്രണ്ട് ആണെന്ന് പറയുമ്പോഴും അവനോടുള്ള പ്രണയം ഉള്ളിൽ ഒളിപ്പിച്ചിരുന്നു.
അതുകൊണ്ടാണ് ഹൃദയം വേണ്ടന്ന് പറഞ്ഞിട്ടും അവന്റെ സാമിപ്യത്തിൽ അലിഞ്ഞു പോയതു. അവനായി കിടന്ന് കൊടുത്തത് പക്ഷെ അവസാനം..
ജെനിയെ വേണം എന്ന് തോന്നിയപ്പോഴാ നിന്റെ അടുത്തേക്കുവന്നത് എന്ന് പറഞ്ഞാ നിമിഷം.അവൾ കണ്ണുകൾ തുടച്ചു എഴുന്നേറ്റു.ആദി പോയി കാണും എന്നാണ് കരുതിയത്. സോഫയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നവനെ കണ്ടപ്പോൾ ഒന്ന് നിന്നു അവനെന്തോ പറയാനുണ്ട് എന്ന് തോന്നി.ആദി പോയില്ലായിരുന്നോഅവൻ അവളെ ഒന്ന് നോക്കി.
കണ്ണുകൾക്കൊണ്ട് ഇരിക്കാൻ കാണിച്ചു.അവന് മുന്നിൽ ഇരിക്കുമ്പോഴും വെപ്രാളം ആയിരുന്നു. എന്താണ് പറയാൻ വരുന്നത് എന്ന് അറിയാതെ.
നിനക്ക് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ നിമ്മി
അവളൊന്നു ചിരിച്ചുഉണ്ടാകും അല്ലെഇല്ലെന്ന് പറഞ്ഞാൽ കള്ളം ആകും ആദിഉം….നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ ദേഷ്യപെടോ നീ
ചോദിക്ക്സത്യത്തിൽ നിനക്ക് ജെനിയെ ഇഷ്ടം ആണോ ആദി ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന എന്റെ ഉത്തരം കേൾക്കാൻ ആണ് നീ ആഗ്രഹിക്കുന്നതെന്ന് എനിക്ക് അറിയാം നിമ്മി. പക്ഷെ…പണ്ട് തൊട്ടേ അവൾക്ക് എന്നോട് പ്രണയം ആയിരുന്നു വലുതാകും തോറും അതിന്റെ നിറവും രൂപവും മാറി മാറി വന്നു.എനിക്ക് അവളെ ഇഷ്ടം ആണ്. സത്യം പറഞ്ഞാൽ അവൾ കുറച്ചൂടെ വെളുത്ത സുന്ദരി ആയിരുന്നേൽ എന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്.
അവൾ ഒന്ന് പുച്ഛിച്ചുഎനിക്ക് അറിയാം നിനക്ക് പുച്ഛം തോന്നും എന്ന്നീ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്
അവളുടെ നിറത്തോട് എനിക്ക് യോജിക്കാൻ കഴിയുമായിരുന്നില്ല. എന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞു കണ്ട പെൺകുട്ടിക്ക് അവളുടെ നിറമോ രൂപമോ അല്ലായിരുന്നു. അങ്ങനെ ഒക്കെ ആണെങ്കിലും അവൾക്ക് എന്റെ മനസുള്ള ഒരു സ്ഥാനം ഉണ്ടായിരുന്നു അതെന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് വരെ.
അന്ന് നിന്നെ ചേർത്ത് പിടിച്ചു നീയാണ് എന്റെ പെണ്ണ് എന്ന് പറയുമ്പോഴും. അവളെ കുത്തി നോവിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ എന്നിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയിരുന്നു. കൈവിട്ട് കളയുന്നത് വലിയൊരു ഭാഗ്യമാണെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. അവൾ പോയതിന് ശേഷമുള്ള എന്റെ ആദ്യപിറന്നാൾ. അമ്പലത്തിൽ പോയി. അർച്ചന കഴിക്കണം എന്ന് തോന്നിയില്ല. അവളുടെ പേരിൽ ആണ് ഞാൻ അർച്ചന കഴിക്കും പതിവ് ആ അമ്പലത്തിലെ ശാന്തിക്ക് വരെ അതൊക്കെ അറിയാം
എന്നിട്ട്അ വൾ ആകാംക്ഷയോടെ ചോദിച്ചു
rഅവൾക്ക് ഒരു ചിരി നൽകി അവൻ ബാക്കി പറഞ്ഞത്അന്ന് അവളുടെ പേരും നാളും വിളിച്ചു അർച്ചന ചെയ്ത പ്രസാദം നീട്ടി. ഞാൻ ചെയ്തില്ല എങ്കിലു തിരുമേനി അതെല്ലാം കണ്ടറിഞ്ഞു ചെയ്തലോ എന്നായിരുന്ന
മനസ്സിൽ പ്രസാദം വാങ്ങിയാലോ ഏയ് താൻ ചീട്ട് എടുത്തിയിട്ടില്ലല്ലോ അങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ ആണ് അവൻ ആ പ്രസാദം കൈ നീട്ടി വാങ്ങിയത്ആര്ഗോപി കൃഷ്ണൻ… അവളുടെ കണ്ണേട്ടൻഅതാരാ ആദി പുതിയ ഒരാൾ
പുതിയതല്ല നിമ്മി പഴയത് തന്നെ. അവൾ എന്നെ എത്ര ആഴത്തിൽ. സ്നേഹിച്ചോ അതിനേക്കാൾ ആയിരം മടങ്ങ് കൂടുതൽ അവൻ അവളെ സ്നേഹിച്ചു… ഇപ്പോഴും സ്നേഹിക്കുന്നു പക്ഷെ അവൾക്ക് അതറിയില്ല എന്ന് മാത്രം . അന്നാണ് ആദ്യമായി ജെനി ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് തോന്നിയത്.നിനക്ക് അറിയാമോ ഒരു പക്ഷെ ഈ നാളുകൾക്കു ഇടയിൽ എപ്പോഴെങ്കിലും ആ ഇഷ്ടം അവൾ. അറിഞ്ഞിരുന്നു എങ്കിൽ എന്നെ എപ്പോഴേ മറന്നു പോകുമായിരുന്നു. അത് അവൾക്ക് എന്നോട് ഉള്ള സ്നേഹ്മ കുറഞ്ഞിട്ടല്ല. അവന് അവളോട് അത്രക്കും ഇഷ്ടം ഉള്ളകൊണ്ടാണ്. അവളെ എനിക്ക് വേണം നിമ്മി. അവന് ഞാൻ അവളെ വിട്ട് കൊടുക്കില്ല.ആദി അവൾ അമ്പരപ്പോടെ വിളിച്ചു.അതെ ഭാവത്തോടെ അവളെ വാരി നെഞ്ചോട് ചേർത്തു നിമ്മി.. എനിക്ക് വേണം ജെനിയെ… വിട്ട് കൊടുക്കില്ല ഞാൻഅവളെന്തെങ്കിലും പറയും മുന്നേ അവളുടെ ചുണ്ടുകളെ അവൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു.എന്തിനാ ചോദിക്കുന്നെ ബാക്കി മഹാ ബോറ് ആണെന്നല്ലേ പറഞ്ഞെ.

by