രചന : ആയിഷ അക്ബർ
ഞാൻ….. ഞാനീ മാല ഇട്ട് കൊടുത്തോട്ടെ….
അവൾ വീണ്ടും അത് ചോദിച്ചതും അവൻ ഒന്നും
പറയാതെ ആദിയെ അവൾക്ക് നേരെ നീട്ടി…..
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു….അവൻ മുറിയിലേക്ക് പോകുമ്പോൾ അവനെ തഴുകുന്ന അവളുടെ മിഴികൾ അവൻ കണ്ടിരുന്നു……..അവൾ മാലയെടുത് ആദിയുടെ കഴുത്തിലിട്ട് താഴേക്ക് നടക്കുമ്പോൾ മനസ്സെന്തോ വല്ലാതെ നിറഞ്ഞു തുളുമ്പിയിരുന്നു….താഴെക്കിറങ്ങി പോകുന്ന വളെ അവനും ഒരു നിമിഷം മുറിയിൽ നിന്നോന്നെത്തി നോക്കി…..
തന്റെ മനസ്സിലെ വാശിയെയും ദേഷ്യത്തെയും അവളെത്ര ചുരുങ്ങിയ വാക്കുകൾ കൊണ്ടാണ് അലിയിച്ചു കളഞ്ഞതെന്നോർത്ത് അവനു അത്ഭുതം തോന്നി…അതിലേറെ എത്ര മനോഹരമായി ഒരു ബന്ധത്തെ അവൾ ചേർത്ത് വെച്ചു എന്നതിന് അവളോടൊരു ബഹുമാനവും………മറ്റേത് ഉപാദികളും തടസ്സമില്ലെന്ന വണ്ണം അവളെ തന്റെ മനസ് ആഗ്രഹിച്ചു പോകുകയാണ്.. ആധിക്കൊരു അമ്മയെന്നതിൽ കവിഞ്ഞു തനിക്കൊരു കൂട്ടായി അവളുണ്ടായിരുന്നനെങ്കിലെന്ന് തോന്നി പ്പോകുകയാണ്….ഇതാണോ അനുരാഗം…
അവനൊരു വേള ശ്വാസം നിലക്കുന്നത് പോലെ തോന്നി പോയിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആദിയെ എടുത്ത് വേദ നേരെ ചെന്നത് ഉമ്മറത്തായിരിക്കുന്ന രേവതിയുടെ അടുത്തേക്കായിരുന്നു….അവളെ കണ്ടതും തിണ്ണയിൽ നീട്ടി വെച്ചിരുന്ന കാലവർ അവൾക്കിരിക്കാനെന്ന പോൽ ചുരുക്കി……
അവൾ അവിടെ ഇരുന്ന് കൊണ്ടാ മുഖത്തേക്കൊന്ന് നോക്കി….നേരത്തെ നടന്ന സംഭവം അവരിൽ തീർത്ത ദുഃഖം ആ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്…..അവൾ അവരെ തന്നെ നോക്കിയിരുന്നതും ആ നോട്ടം അറിഞ്ഞെന്ന വണ്ണം അവരൊന്നു മുഖമുയർത്തി….നേരത്തെ കയറി പോയത് പോലെയല്ല അവളുടെ മുഖമെന്നത് അവർ ശ്രദ്ധിച്ചെങ്കിലും ആ തിളക്കത്തിനു കാരണം അറിയാൻ ആധിയിലേക്ക് നോക്കേണ്ടി വന്നു…..
എന്തിനാ മോളെ…. ഇത് വീണ്ടും കെട്ടി കൊടുത്തത്….അവനെ ഇനിയും ദേഷ്യം പിടിപ്പിക്കണ്ട…അത് കണ്ടവരുടെ കണ്ണുകളൊന്ന് തെളിഞ്ഞെങ്കിലും പെട്ടെന്ന് തന്നെ അതും പറഞ്ഞു കൊണ്ടവർ നിരാശയെ പുൽകിയിരുന്നു…..
വേദ പതിയെ ഒന്ന് പുഞ്ചിരിച്ചു….ഇത്….. ഡോക്ടറുടെ സമ്മതം വാങ്ങി യിട്ട് തന്നെയാ ഞാനിട്ട് കൊടുത്തത് ….അവൾ പതിയെ അത് പറഞ്ഞതും രേവതിയുടെ കണ്ണുകൾ ഒന്ന് വിടർന്നു….
സംശയത്തോടെ അവർ അവളെയൊന്ന് നോക്കി….
അവൾ പതിയെ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..
സത്യമാണോ മോളെ… അവൻ…. അവൻ സമ്മതിച്ചോ….അവർ വീണ്ടും അത് ചോദിക്കുമ്പോൾ അവൾ പതിയെ യൊന്നു തലയാട്ടി….അവരുടെ കണ്ണുകൾ നിറഞ്ഞു….
അവർ ആദിയെ കൂട്ടി പ്പിടിച്ചു ചുംബിച്ചു…..
ദേ…. രാജേട്ടാ….. രേഖേ….
ഒന്നിങ്ങു വന്നേ….അവർ അകത്തേക്ക് വിളിച്ചു കൂവി…..രേവതിയുടെ വിളി കേട്ടെന്ന വണ്ണം എല്ലാവരും അങ്ങോട്ട് വന്നിരുന്നു…..അരുണിമയും ഗായത്രിയും എന്തെന്നറിയാൻ അങ്ങോട്ട് വന്നു……
ദേ… നോക്കിയേ…..രാജേട്ടൻ വാങ്ങിയ മാല കുഞ്ഞിന്നിട്ട് കൊടുക്കാൻ ശിവ സമ്മതിച്ചത്രേ…. നോക്കു…. എത്ര നന്നായി അതവന് ചേരുന്നുണ്ട്…..
രേവതി നിറഞ്ഞു വന്ന സന്തോഷം അടക്കാൻ കഴിയാതെ അത് പറയുമ്പോൾ രാജന്റെ കണ്ണുകളും ആധിയിലേക്ക് നോക്കി….അയാളുടെ മനസ്സും വല്ലാതെ നിറഞ്ഞിരുന്നു…..അരുണിമയും ഗായത്രിയും കണ്ണുകൾ തുറിച്ചു കൊണ്ട് പരസ്പരം നോക്കി…….അവരോട്ടും പ്രതീക്ഷിച്ചിരുന്നില്ല അത്…….പക്ഷെ…. എങ്ങനെ….രാജനു അതോട്ടും വിശ്വസിക്കാൻ പറ്റുന്നില്ലെന്ന വണ്ണമായിരുന്നു വീണ്ടുമത് ചോദിച്ചത്…..അവനോട് പറയാനും അവനെ തിരുത്താനും ഇപ്പൊ ഇവിടെ ഒരാൾക്കല്ലേ പറ്റു……രേവതി നിറഞ്ഞു വന്നൊരു ചിരിയോടെഅ അവളെ നോക്കി അത് പറയുമ്പോൾ വേദക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു….ഗായത്രിക്ക് തൊണ്ടയിൽ നിന്നൊരു ഗദ് ഗദം ഉരുണ്ടു കൂടി……
രാജൻ പതിയെ മുന്നോട്ട് വന്നു ആദിയെ അമർത്തി ചുംബിച്ചു അവനിൽ നിന്ന് പിന്മാറുമ്പോൾ വേദയുടെ മുടിയിൽ വാത്സല്യ ത്തോടെ അതിലേറെ കടപ്പാടോടു കൂടി അയാളോന്ന് തഴുകിയിരുന്നു……ഇത് കണ്ട് കൊണ്ട് അങ്ങോട്ട് വന്ന ശിവ ഉമ്മറ പ്പടിയിൽ തന്നെയൊന്ന് നിന്നു…… ആ കാഴ്ച നോക്കി നിൽക്കുമ്പോൾ മനസ്സിലെ വെറുപ്പും ദേഷ്യവുമെല്ലാം പാടെ മാഞ്ഞു പോകുന്നത് പോലെ അവനു തോന്നിയിരുന്നു….വേദ പറഞ്ഞത് ശെരിയാണ്…
അവരുടെ കണ്ണുകളിൽ കാണുന്ന ആദിയോടുള്ള വാത്സല്യം എന്തിന്റെ പേരിലായാലും താൻ തടഞ്ഞു വെക്കുന്നത് ന്യായമല്ല….അത് ഞാൻ അവനോട് ചെയ്യുന്ന വലിയൊരു തെറ്റാണ്….
രാജനൊന്ന് തിരിഞ്ഞപ്പോഴാണ് ശിവയെ അവർ കാണുന്നത്…..അയാൾ അവനെ അങ്ങനെ നോക്കി നിന്നു ….കണ്ണിമ വെട്ടാതെ….ആ നോട്ടത്തിൽ കലർന്ന ക്ഷമാപണം ശിവക്ക് വ്യക്തമായി അറിയുന്നുണ്ടായിരുന്നു…..രേവതിയുടെ കണ്ണുകളും പതിയെ അവരെ തഴുകുമ്പോൾ ശിവ അങ്ങനെ നിന്നു…..അപ്പോഴാണ് ആ വീടിന്റെ ഗേറ്റ് കടന്നൊരു കാറ് അങ്ങോട്ടെത്തുന്നത്……എല്ലാവരുടെയും മിഴികൾ ഒരു നിമിഷം അങ്ങോട്ടേക്ക് പാഞ്ഞു……
കാറിൽ നിന്നിറങ്ങിയ ആളെ കണ്ടൊരു നിമിഷം എല്ലാവരുടെയും കണ്ണുകൾ വിടരുമ്പോൾ
വേദ അല്പം പിറകിലേക്ക് നീങ്ങി നിന്നു…
വിഷ്ണു…. എല്ലാവരും കൂടി അവനെ വിളിച്ചു കൊണ്ട് ഉമ്മറത്തേക്കൊടി ചെല്ലുമ്പോൾ അവിടെ തന്നെ നിന്നിരുന്ന ശിവക്ക് പിറകിലേക്കായി വേദ നിന്നു……വിഷ്ണു വരുമെന്ന് രാവിലെ പറഞ്ഞതാണ്….അവൾ അവനെയൊന്ന് നോക്കി……നല്ല വെളുത്ത നിറത്തിൽ വലിയ തടിയൊന്നുമില്ലാത്ത ഒരാൾ…..വെളുത്ത മുഖത്ത് കറുത്ത നിറത്തിലുള്ള കുറ്റി താടിയുണ്ട്…..ചുണ്ടിൽ ആരെയും മയക്കാനെന്ന പോലൊരു പുഞ്ചിരിയും…….നീ ഉച്ചക്കെത്തുമെന്ന് പറഞ്ഞിട്ടെന്താ ഇത്ര വൈകിയത്….ഓഹ്…. അതിനെ കുറിച്ചൊന്നും പറയേണ്ടന്റെ വല്യമ്മേ….
അത് വല്യ കഥയാണ്….നമുക്കെന്തെങ്കിലും കഴിച്ചിട്ട് പറയാം…..
രേവതി ചോദിച്ചതിനോട് അവൻ മറുടിയായതും പറഞ്ഞു അകത്തേക്ക് കയറി…..ഏയ്…. ഡോക്ടർ ബ്രോ…..നീങ്ക തീറുമ്പി വന്താച്…..?
അകത്തേക്ക് കയറിയ വിഷ്ണു ശിവയെ കണ്ടതും അതും പറഞ്ഞു കെട്ടി പിടിച്ചപ്പോഴാണ് അവനു പിറകിലായി നിന്നിരുന്ന വേദ കണ്ണുകളിൽ പതിയുന്നത്….അവനൊരു നിമിഷം അവളെയൊന്നു നോക്കി…..കണ്ണുകളിൽ പെട്ടെന്ന് അവൾ പതിഞ്ഞത് പോലെ….അവൻ പതിയെ ശിവയിൽ നിന്നകന്നു മാറുമ്പോഴും കണ്ണുകൾ അവളിൽ തന്നെയായിരുന്നു….യാറ് മാ നീ…….ഏറെ ആർദ്രമായിരുന്നാ ചോദ്യം……
വേദ ഉണ്ട കണ്ണുകൾ ഒന്ന് കൂടി വിടർത്തി….
അതൊരു നിമിഷം തന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ തോന്നിയിരുന്നു വിഷ്ണുവിന്..കുഞ്ഞിനെ നോക്കാൻ നിൽക്കുന്ന കുട്ടിയാണേടാ….ഞാൻ പറഞ്ഞിരുന്നില്ലേ….
വിഷ്ണുവിന്റെ ചോദ്യത്തിന് രേഖയായിരുന്നു മറുപടി പറഞ്ഞത്…..ഓഹ്…. ഇങ്ങനെയൊരാളെ അല്ല ഞാൻ പ്രതീക്ഷിച്ചത്….വിഷ്ണു അതും പറഞ്ഞോന്നു പുഞ്ചിരിക്കുമ്പോൾ ആ കണ്ണുകളിൽ അത് വരെയുള്ള ഭാവത്തിന് എന്തോ ഒരു വ്യത്യാസം വന്നത് പോലെ വേദക്ക് തോന്നിയിരുന്നു…അവൾ പതിയെ തല കുനിച്ചു…. ഏയ്….. കുട്ടാപ്പി……
അവൻ വേദയുടെ കയ്യിലുള്ള ആദിയെ വിളിച്ചതും പരിചയമുള്ളത് പോലെ ആദി വേഗം വിഷ്ണുവിന്റെ കയ്യിലേക്ക് ചാടി……ഞങ്ങളെ ആരെയും അവനു പിടിക്കില്ലല്ലോ…. നിന്നേ കണ്ടപ്പോഴേക്കും എങ്ങനെ…..
ഏല്ലാവരുടേയും കണ്ണുകളിലുള്ള ആ ചോദ്യം ചോദിച്ചത് രേഖ തന്നെയായിരുന്നു…..അതിനു നിങ്ങൾക്കല്ലേ ഇത്ര കാലം ഇവനാരുമല്ലാതിരുന്നത്….എനിക്കിവൻ അന്നും ഇന്നും ചേട്ടനാണ്….എന്റെ ചേട്ടനായ ഇവനെ കാണാൻ ഞാൻ മുടങ്ങാതെ പോകാറുണ്ടായിരുന്നു….ശിവയെ നോക്കി അവനത് പറയുമ്പോൾ രാജനും രേവതിയും ഒന്ന് മുഖം കുനിച്ചു…..അവർ തമ്മിൽ കോൺടാക്ട് ഉള്ള കാര്യം അവരപ്പോഴായിരുന്നു അറിയുന്നത്…..അല്ലാ… എങ്ങനെ പറയും…..
തറവാട്ടിലുള്ള ആർക്കും അവനുമായി ഒരു ബന്ധവുമുണ്ടാവരുതെന്ന് പറഞ്ഞതല്ലെ….രാജൻ ജയനെ യൊന്നു നോക്കി….ജയൻ ഒന്ന് നെടുവീർപ്പിട്ടു…..കയ്യിലുള്ള ആദിയെ കളിപ്പിക്കുമ്പോഴും വിഷ്ണുവിന്റെ കണ്ണുകൾ ശിവക്ക് പിറകിലേക്കോതുങ്ങി നിൽക്കുന്ന വേദയിലേക്ക് ഇടയ്ക്കിടെ നീണ്ടു പോയിരുന്നു……
എന്നാൽ വേദയുടെ ഉള്ളിലപ്പോഴും നിറഞ്ഞു നിന്നിരുന്നതാ ചന്ദന ഗന്ധം തന്നെയായിരുന്നു…..
(തുടരും)

by