രചന : ആയിഷ അക്ബർ
ആരാ……..കാർത്തി നേരെ വന്ന് നിന്ന് ഗൗരവത്തിലത് ചോദിച്ചതും വിനയൻ മുന്നിലേക്ക് കയറി നിന്നു….ഞാൻ…. ഞാനിവളുടെ വല്യചന്റെ മകനാണ്…..വിനയൻ….ഇവളെ കൂട്ടി കൊണ്ട് പോകാൻ വന്നതാണ്……തടയാൻ പറ്റുമെങ്കിൽ തടയേന്നൊരു പുച്ഛ ഭാവത്തോടെ വിനയൻ കാർത്തിയുടെ മുഖത്ത് നോക്കിയത് പറഞ്ഞതും അവൻ കൃഷ്ണയിലേക്കൊന്ന് നോക്കി…….
അവളവനെ നോക്കാൻ കഴിയുന്നില്ലെന്ന വണ്ണം മിഴികൾ താഴ്ത്തി നിൽക്കുകയാണ്…….
കൃഷ്ണാ…അവൻ പതിഞ്ഞ ശബ്‍ദത്തിൽ വിളിച്ചതും അവളൊന്നു മിഴികലുയർത്തി…..കാർത്തി അവൾക്കരികിലേക്ക് നിന്നു…….
ഞാൻ നിന്നോടാണ് ചോദിച്ചത്…. ഇയാൾ നിനക്കാരാ……കാർത്തി അത് ചോദിച്ചതും കൃഷ്ണ ദയനീയമായി അവനെ നോക്കി……..എന്തോ തന്നോട് പറയാനെന്ന വണ്ണം ആ മിഴികൾ തുളുമ്പുന്നത് കാർത്തിക്കറിയുന്നുണ്ടായിരുന്നു….
കൃഷ്ണ ഒന്നും മിണ്ടാതെ നിൽക്കുന്നത് അവിടെ നിൽക്കുന്നവർക്കെല്ലാം അത്ഭുതം നൽകിയിരുന്നു….
എന്നാൽ തന്നോടവൾ മൗനമായി വാചാലമാകുന്നത് കാർത്തിക്ക് മാത്രമായി കേൾക്കാൻ കഴിഞ്ഞു….
എന്നോളം…… നിന്നേ സംരക്ഷിക്കുന്നവനാണ് ഇവനെന്ന് നിനക്കുറപ്പുണ്ടോ….കാർത്തി അവളുടെ മിഴികളിൽ നോക്കിയത് ചോദിച്ചതും അവളൊരു പിടപ്പോടെ അവനെ നോക്കി… .ആ കണ്ണുകളിൽ അലയടിക്കുന്ന ഭാവങ്ങൾ താനിതിനു മുമ്പും അവളുടെ കണ്ണുകളിൽ കണ്ടതാണ്…..
അങ്ങോട്ട് പോകണമെന്ന് പറയുമ്പോഴുള്ള ആ ഭയം…..അത് തന്നെയാണ് ആ കണ്ണുകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത്……അപ്പോൾ ആ ഭയത്തിന്റെ കാരണം… അതിവൻ തന്നെയാവുമെന്ന് അവനുറപ്പിച്ചിരുന്നു……പറ കൃഷ്ണാ…. എന്നോളം നിന്നേ ഇയാള് സംരക്ഷിക്കുമെന്ന് നിനക്കുറപ്പുണ്ടോ…..അവൻ വീണ്ടും അവളുടെ മിഴികളിൽ നോക്കിയത് ചോദിച്ചതും ആ വിടർന്ന മിഴികൾ കവിഞ്ഞൊഴുകി….ഒരു ബന്ധവുമില്ലെങ്കിലും അവനോളം തന്നെ കുറിച്ചോർക്കുന്ന ആരും ഇന്നീ ഭൂമിയിലില്ലെന്ന് അവൾക്കു റപ്പായിരുന്നു….
എല്ലാവരും അവളുടെ ഉത്തരത്തിനെന്ന പോൽ കാത്തിരിക്കുകയാണ്……അവൾ പതിയെ ഇല്ലെന്ന അർത്ഥത്തിലൊന്ന് തലയാട്ടിയതും എല്ലാവരുടെ മുഖത്തും ആശ്വാസം തളം കെട്ടി……കാർത്തി അവളെ തന്നെ ഒരു നിമിഷം നോക്കി നിന്നു……
ഡീ…..അവൾ ഇല്ലെന്ന പറഞ്ഞതും ആ നിമിഷം ദേഷ്യം കൊണ്ട് വിറച്ച വിനയൻ അവളുടെ നേർക്ക് വന്നതും ഒരു മിച്ചായിരുന്നു…..എന്നാൽ അവളുടെ അടുത്തേക്കവനെത്തും മുന്പേ അവന്റെ ഷർട്ടിന്റെ പിറകിലൊരു പിടുത്തം വീണിരുന്നു…. വിനയൻ ന്റെ കണ്ണുകളിൽ അഗ്നി പടർന്നു….അവൻ പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തന്റെ ഷർട്ടിൽ പിടിച്ചു തന്നെ നോക്കി നിൽക്കുന്ന കാർത്തിക്ക് നേരെ അവൻ കയ്യുയർത്തി തിരിഞ്ഞതും ആ കൈ പിടിച്ചു തിരിച്ചു കാർത്തിയവനെ ചുമരിലേക് ചേർത്ത് നിർത്തിയിരുന്നു…..
കൃഷ്ണ പെട്ടെന്ന് വാ പൊത്തി…..എല്ലാവരും ഒരു നിമിഷം ഞെട്ടി…….ഡാ…… നീയാരുടെ ദേഹതാ കൈ വെക്കുന്നതെന്നറിയുമോ..ചുമരിൽ ചാരി നിൽക്കുമ്പോൾ ദേഷ്യത്തോടെ വിനയനത് പറഞ്ഞതും കാർത്തി അവനരികിലേക്ക് ചെർന്നു നിന്നു…..പെങ്ങളുടെ ശരീരത്തിന്റെ ചൂട് പറ്റാൻ നടക്കുന്ന ഒരു മോന്റെ ദേഹത്….കാർത്തി പല്ലുകൾ ഞെരിച്ചു കൊണ്ടത് പറഞ്ഞത് വിനയന് മാത്രം കേൾക്കാൻ പാകത്തിലായിരുന്നു…അവനൊന്നു ഞെട്ടി…..അവനിനി ഒന്നും ചെയ്യില്ലെന്ന് തോന്നിയ ആ നിമിഷം കാർത്തി പതിയെ അവന്റെ ബലമുള്ള കൈ അയച്ചു …..
നീയിവളെ ഒളിപ്പിച്ചു വെച്ചാലും ഇവളെ എങ്ങനെ കൊണ്ട് പോകണമെന്ന് എനിക്കറിയാം………
അതിനുള്ള അവകാശം എനിക്കുണ്ട്…
അതിനു വിനയൻ വരിക തന്നെ ചെയ്യും……
പോകും വഴി വിനയൻ അവനു നേരെ നിന്ന് ദേഷ്യത്തോടെ അത് പറയുമ്പോൾ നോട്ടം കൃഷ്ണയിലേക്ക് നീങ്ങിയിരുന്നു…..അവളുടെ കണ്ണുകൾ ചുരുങ്ങി….അവൾ പതിയെ കാർത്തിക്ക് പിറകിലേക്കോതുങ്ങി നിന്നു…….അവനിലാണ് താൻ പൂർണ സുരക്ഷിതയെന്ന അങ്ങേയറ്റം വിശ്വാസത്തോടെ…..നാളെ കഴിഞ്ഞാൽ ഇവളെന്റെ ഭാര്യ യാണ്….കെട്ടിയ പെണ്ണിനെ എങ്ങനെ കാത്തു വെക്കണമെന്ന് എനിക്കും അറിയാം….. ഇവളെ കൊണ്ട് പോകാൻ അവകാശം പറഞ് നീ വാ……
അപ്പൊ നോക്കാം നമുക്ക് …..
കാർത്തി പുച്ഛത്തോടെ അവനു നേരെ നോക്കിയത് പറഞ്ഞതും കൃഷ്ണ ഒരു ഞെട്ടലോടെ അവനെ നോക്കി….അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നു…..പല വിധ ചിന്തകൾ അവൾക്കുള്ളിലൂടെ നീങ്ങി…..നന്ദിനി യുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു……നഷ്ടപ്പെട്ടെന്ന് കരുതിയ എന്തോ ഒന്ന് തിരിച്ചു കിട്ടിയത് പോലെ…….അവിടെയുള്ള എല്ലാവരിലും ഒരാശ്വാസം തളം കെട്ടി നിന്നു……..നിനക്കെന്താ ഭ്രാന്താണോ കൃഷ്ണാ ….അവന്റെ കൂടെ പോകാനാണോ ഇത്രയും…വിനയന്റെ ജീപ്പ് അവിടം വിട്ട് പോയതും കാർത്തി പെട്ടെന്ന് കൃഷ്ണയിലേക്ക് തിരിഞ്ഞത് പറയുമ്പോൾ ആ കണ്ണുകളിൽ ദേഷ്യവും സങ്കടവും ഇട കലർന്നിരുന്നു……
കൃഷ്ണ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു……
അവർക്ക് സംസാരിക്കാനുള്ള ഇടം നൽകിയെന്ന പോൽ എല്ലാവരും അകത്തേക്ക് പോയി….
ആ വലിയ വീടിന്റെ ഉമ്മറത്തു അവരിരുവരും തനിച്ചായി…….ചെറിയമ്മ വിളിച്ചു പറഞ്ഞു ഞാനിവിടെ എത്തിയില്ലായിരുന്നെങ്കിൽ
ശെരിക്കും നീയയാളോടൊപ്പം പോകുമായിരുന്നോ…..കാർത്തി വീണ്ടും അത് ചോദിച്ചപ്പോഴേക്കും ശബ്ദം വല്ലാതെ ഉയർന്നിരുന്നു……കൃഷ്ണ ഭയത്തോടെ മിഴികളുയർത്തി അവനെയൊന്ന് നോക്കി….
അവനോട് പറയാൻ മറുപടിയൊന്നും ഇല്ലെന്നു തനിക്കറിയാം……
താനേന്ത് പറഞ്ഞാലും അതിലൊന്നും ഒരു കാര്യവുമില്ലെന്ന് അവൾക്കറിയാമായിരുന്നു……..
അവനൊരു നിമിഷം അവളുടെ മിഴികളിലേക്കൊന്ന് നോക്കി……ഞാൻ…. ഞാനെന്ന ശല്യം ഇതോടെ തീരട്ടെ യെന്ന് കരുതി…… ഇയാളുടെ ജീവിതത്തിലിനിയും ഒരു കരടായി വയ്യെന്ന് തോന്നി……അവൾ നിറ മിഴികളോടെ അത് പറയുമ്പോൾ അവന്റെ ഉള്ളും ഒന്ന് പിടഞ്ഞു …
അവന്റെ ദേഷ്യം എവിടെയോ പൊയ് മറഞ്ഞു…….
അവന്റെ കണ്ണുകളിലും അവളോടുള്ള അലിവ് നിറഞ്ഞു…..ഇവളെ പോലൊരു പെണ്ണിനെ താൻ കണ്ടിട്ടേയില്ല…..അവനൊരു നിമിഷം അവളോട് തോന്നിയ വികാരത്തിന് വാത്സല്യത്തിന്റെ ചൂടുണ്ടായിരുന്നു…..അവളെ തന്നിലേക്ക് ചേർത്ത് പിടിക്കാനെന്ന പോൽ…..
താൻ അവനോടൊപ്പം പോയാൽ എന്റെ കാര്യങ്ങളൊക്കെ ശരിയാകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…. അതും പോരാന്നിട്ട് നിന്റെ അവസ്ഥ എന്താകും…..ഒന്നും ആലോചിക്കാത്തൊരു എടുത്ത് ചാട്ടം….
വിവാഹം മുടക്കാൻ വഴിയൊന്നും കിട്ടിയില്ലേ …
വീണ്ടും കാർത്തി കനപ്പിച്ചു കൊണ്ടത് പറഞ്ഞു തിരിയുമ്പോഴാണ് അവൾ പിറകിൽ നിന്നത് ചോദിച്ചത്……അവനൊരു നിമിഷം ഒന്ന് നിന്നു…..നിനക്ക്….. നിനക്ക് വേണ്ടിയാണ് ഈ വിവാഹം മുടക്കാനിത് വരെയും ശ്രമിച്ചത്….. പക്ഷെ ഇനി അതേ വിവാഹം നടക്കേണ്ടതും നിനക്ക് വേണ്ടിയാണ്…….ദൈവത്തിന്റെ നിശ്ചയം അതാണെങ്കിൽ നടക്കട്ടെ …നമ്മളിനി ഇതിലൊരു കാഴ്ചക്കാരാണ്…….ഐആം….. ആം സോറി കൃഷ്ണാ…..
അവൻ ഏറെ ഭാരത്തോടെ അത് പറഞ്ഞവിടെ നിന്നും നടക്കുമ്പോൾ അവൾ തറഞ്ഞു നിന്നു……
അവൻ അവനെ കുറിച്ച് പാടെ മറന്നത് പോലെ……തന്നെ കുറിച് മാത്രം ചിന്തിക്കുന്നു…
അവന്റെ ഉള്ളിൽ മുഴുവൻ മെറിനാണ്…..
തങ്ങളുടെ ജീവിതം ആ പെണ്ണ് കാണലിലേക്ക് തന്നെ തിരിച്ചു പോകുന്നത് പോലെ……അവനന്ന് തനിക് മുമ്പിൽ വെച്ചു നീട്ടിയ ആ താലി ഏറ്റു വാങ്ങേണ്ടത് ഇന്ന് തന്റെ ആവശ്യമായി മാറിയിരിക്കുന്നു…….
ഇതിനിടക്ക് താനും അവനും മാത്രമുണ്ടായ ആ ദിവസങ്ങൾ മനസ്സ് മായ്ച്ചു കളയുന്നത് പോലെ….അവൾ ഒരു ശില കണക്കെ അങ്ങനെ നിന്നു പോയി….ഇനിയെന്തെന്ന ചോദ്യങ്ങൾ മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ ശരീരം ദുർബലമാവുന്നത് പോലെ…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കാർത്തി മുറിയിലേക്ക് ചെന്നതും കയ്യിലെ വാച്ച് അഴിച്ചു വെച്ചു……അല്പം വെള്ളം കൈ കുമ്പിളിലേക്കെടുത്തവൻമുഖത്തൊഴിച്ചു……
മുമ്പോട്ട് ഇനിയെന്ത് ചെയ്യണമെന്നറിയില്ല….
മെറിനെ കുറിച്ച് മനസ്സ് നോവോടെ മാത്രമാണ് ഓർമിപ്പിക്കുന്നത്…..എന്നാൽ അതിനേക്കാളേറെ ദയനീയത തുളുമ്പി നിൽക്കുന്ന ആ വട്ട കണ്ണുകൾ തന്റെ ഉള്ളിലങ്ങനെ നിറഞ്ഞു നിൽക്കുവാണ്….
ആരോരും ആശ്രയത്തിനില്ലാതെ തന്റെ ചിറകിലൊതുങ്ങി നിൽക്കുന്ന അവളെ കുറിച്ചാണ് മനസ്സ് അത്ര മേൽ വേവലാതി പ്പെടുന്നത്…..
തനിക്കെന്ത് തന്നെ സംഭവിച്ചാലും അവളെ താൻ ആർക്ക് മുമ്പിലും വിട്ട് കൊടുക്കില്ല……
ജീവിത കാലം മുഴുവൻ ഒരു ഭാര്യ സ്ഥാനത് അവളെ നിർത്തിയിട്ടാണെങ്കിലും താനവൾക്ക് നിറഞ്ഞ സംരക്ഷണ നൽകും…..അപ്പോഴും ഭർത്താവിനെ കുറിച്ചുള്ള അവളുടെ സ്വപ്നങ്ങളെ ഓർത്താണ് തന്റെ ഉള്ള് നീറുന്നത്…..ഒരിക്കലും അവൾ മനസ്സിൽ കണ്ടൊരു ഭർത്താവാവൻ തനിക്ക് കഴിയില്ലായിരിക്കാം….. ഉള്ളിലെന്തോ ഒന്ന് കിടന്നു തിളച്ചു മറിയുന്നത് കൊണ്ട് തന്നെ കണ്ണുകൾ വല്ലാതെ നിറഞ്ഞു വന്നിരുന്നവന്റെ……
(തുടരും)

by