രചന : ഷംസിയ ഫൈസൽ
ഒരുപാട് മെസ്സേജ് ഉണ്ടായിരുന്നു
ഫോട്ടോയും വീഡിയോയും ഒാഡിയോ എല്ലാം വന്ന് കിടപ്പുണ്ട് നന്ദു ഒാരോന്നായി ഒാപ്പണ്‍ ചെയ്തുഅര്പ്പണയുടെ അമ്മയോട് ഫോണ്‍ വിളിച്ചപ്പോള്‍ ചോദിച്ച തെളിവാണ് അയച്ചതെല്ലാം ആ സമയത്ത് വെറുതെ ചോദിച്ചതാണെങ്കിലും അവരെ ഭര്‍ത്താവും മകളും കാരണം ഞങ്ങളെ കുടുംബം തകരരുത് എന്ന് കരുതിയാകും ഇതെല്ലാം പെട്ടന്ന് തന്നെ അയച്ച് തന്നത്ങ്ങനെ എങ്കിലും താനത് എല്ലാം മനസ്സിലാക്കട്ടെ എന്ന് കരുതികാണും
നന്ദു ഒാരോന്ന് തുറന്ന് നോക്കി പലതും അര്‍പ്പണയും അവളെ അച്ഛനും തമ്മിലുള്ള സംസാരമാണ്അവര് തമ്മില്‍ പ്ലാന്‍ ചെയ്യുന്നതുമെല്ലാം
നന്ദൂനെ ഞെട്ടിച്ചത് അവര്‍ പ്ലാന്‍ ചെയ്ത മിക്ക കാര്യങ്ങളും അത് പോലെ നടന്നൂ എന്നുള്ളതാണ്
അധികവും ദച്ചൂനെ ഭീഷണിപ്പെടുത്തിയതും ദച്ചു അവരില്‍ നിന്ന് നേരിട്ടതുമായ കാര്യങ്ങളായിരുന്നു
ഇതെല്ലാം നന്ദൂന് അറിയുന്ന കാര്യങ്ങളും ദച്ചു ആയിട്ടുള്ള അര്‍പ്പണയുടെ മെസ്സേജുംകോള്സുമെല്ലാം നന്ദു ആദ്യമെ തെളിവായി എടുത്ത് വെച്ചതിനാലും അവന് വലുതായി ഞെട്ടലോ അര്‍പ്പണക്ക് എതിരായി തെളിവ് കിട്ടിയ സന്തോഷമോ നന്ദൂന് തോന്നിയില്ല
പക്ഷെ നന്ദു മനസ്സിലാക്കുവായിരുന്നു ഒരു പ്ലാന്‍ തകര്‍ന്നാല്‍ നൂറ് പ്ലാന്‍ അവരെ കൈയ്യിലുണ്ടെന്ന്
താന്‍ വിചാരിക്കുന്നതിലും റിസ്ക്കാണ് അര്‍പ്പണയുടെ അച്ഛനെ വീഴ്ത്തുന്നത്. ഒരു ഗുണ്ടാ തലവനെ പോലെയാണ്അയാളെപെരുമാറ്റംഅപ്രതിക്ഷമായിട്ടാണ് നന്ദു ഒരു വോയിസ് റെക്കോര്‍ഡ് കേട്ടത്
ജസ്റ്റ് ഒന്ന് കേട്ട് അടുത്തത് നോക്കാന്ന് കരുതി റെക്കോര്‍ഡ് ഒാണ് ചെയ്തതും നന്ദു അതില്‍ തറഞ്ഞിരുന്ന് പോയി.അര്‍പ്പണയുടെ അമ്മയുടെയും അച്ഛന്റെയും സംസാരമാണത്.”ഏട്ടാ നിങ്ങളെന്തിനാ എന്നോട് ചോദിക്കാതെ അപ്പൂനെ ലണ്ടനിലേക്കയച്ചത്.,നിങ്ങളോ അപ്പുവോ ഒരു വാക്ക് എന്നോട് പോകുന്നത് പറഞ്ഞോ ?
”നിന്നോട്പറയേണ്ആവിശ്യമില്ലെന്ന്തോന്നി.,അയാള്‍ നിസാരമായി പറഞ്ഞു”ആവിശ്യമില്ലെന്നോ അപ്പു എന്റെ കൂടെ മകളാണ്നിങ്ങള് ഒാരോന്ന് പറഞ്ഞ് അവളിപ്പോള്‍ എന്നോട് ശെരിക്ക് മിണ്ടാറ് പോലുമില്ല.,നാട്ടിലേക്ക് പോയിട്ട് പോലും എന്നെ ഒരുവട്ടം പോലും അപ്പു വിളിച്ചിട്ടില്ല.,
ഞാന്‍ വിളിച്ചാല്‍ സംസാരിക്കും അത്രതന്നെ.,
അര്‍പ്പണയുടെ അമ്മ വിഷമത്തോടെയാണ് സംസാരിക്കുന്നത്.’നീ വലിയ നല്ല പിള്ള ചമയാന്‍ പോയിട്ടല്ലെ., നീ യാത്ര മുടക്കുമെന്ന് കരുതിയിട്ട് തന്നെയാണ് അപ്പു ലണ്ടനിലേക്ക് പോകുന്നത് ഡേറ്റ് നിന്നെ അറിയിക്കാതിരുന്നത്., അത് എന്റെയും അപ്പൂന്റെയും കൂടെ തീരുമാനമായിരുന്നു.,
”പിന്നെ ഒരു പാവം പയ്യന്റെ ജീവിതം തകര്‍ക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കണോ ?അമ്മയുടെ ശബ്ദം ഉയര്‍ന്നു”എവിടെക്കാ നിന്റെ ശബ്ദം ഉയരുന്നത്.,
എന്റെ മുന്നില്‍ മുട്ട് വിറച്ച് നിന്നോണം.,
എന്നെ ചോദ്യം ചെയ്യാന്‍ വരരുതെന്ന് നിന്നോട് നൂറ് പ്രാവിശ്യം പറഞ്ഞതാ.,അയാള്‍ അവര്‍ക്ക് നേരേ ഒച്ചയെടുത്തു.”പിന്നെ ഞാന്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ട് മിണ്ടാതെ നില്‍ക്കണോ ?
”അതെ നില്‍ക്കണം.,ഒന്നങ്കില്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നില്‍ക്കണം.,അതിന് പറ്റില്ലെങ്കില്‍ ഒന്നും കണ്ടില്ലെന്ന് നടിക്കണം.,,ഇതിന് രണ്ടിനും പറ്റില്ലെങ്കില്‍ ഇറങ്ങി പോടീ.,അയാളുടെ സംസാരം കേള്‍ക്കുന്ന നന്ദൂന് വരെ ദേഷ്യം കയറി
”സ്നേഹിച്ച് പോയില്ലെ വഴിയില്‍ കളഞ്ഞെന്റെ പാട് നോക്കി പോകാന്‍ മനസ്സ് വരുന്നില്ല.,എന്നെങ്കിലും ചെയ്ത തെറ്റുകള്‍ മനസ്സിലാക്കി മനുഷ്യനാകുമെന്ന പ്രതീക്ഷയിലാണ് ഞാനിപ്പോയും ഈ താലി കഴുത്തിലിട്ട് നടക്കുന്നത്., അമ്മയുടെ ദയനീയാവസ്ഥ കേട്ട് നന്ദൂന് സങ്കടം തോന്ന തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എത്രത്തോളം അവര്‍ തന്റെ ഭര്‍ത്താവിനെ സ്നേഹിക്കുന്നുണ്ട് ഒരു പക്ഷെ മുമ്പ് അയാളൊരു നല്ല ഭര്‍ത്താവ് ആയിരിക്കാം.,
തിരിച്ച് ഭര്‍ത്താവ് പഴയ പോലെ ആകുമെന്ന പ്രതീക്ഷയിലാകും പാവം.നന്ദു തലയണ എടുത്ത് ചുമരില്‍ ചേര്‍ത്ത് വെച്ച് അതില്‍ ചാരിയിരുന്നു ബാക്കി കൂടെ കേട്ടു
”ഞാന്‍ ചെയ്യുന്നത് തെറ്റായി എനിക്ക് തോന്നിയിട്ടില്ല
ഞാനെന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളുമാണ് നേടിയെടുക്കുന്നത് അതിന് ആര് ബലിയാടായാലും എന്നെയത് ബാധിക്കില്ല.,അതിന് നീ ഈ പറഞ്ഞ താലി പോലും പൊട്ടിച്ചെറിയേണ്ടി വന്നാല്‍ അതിനും എനിക്ക് മടിയില്ല.,അയാള്‍ പുച്ഛത്തോടെ പറഞ്ഞ’നിങ്ങള്‍ക്ക് അതിന് സ്വന്തത്തേയും ബന്ധത്തേയും ഒരു വിലയും ഇല്ലല്ലൊ. നിങ്ങള്‍ക്ക് മാത്രമല്ല ഇപ്പോള്‍ നമ്മുടെ മകള്ക്കുംപക്ഷെ എല്ലാവരും അങ്ങനെ അല്നിങ്ങളോ ഇങ്ങനെ നശിച്ചു എന്തിനാണ് എന്റെ മകളേയും നശിപ്പിക്കുന്നത്
നിങ്ങള്‍ പറഞ്ഞ് പറഞ്ഞ് അപ്പൂനിപ്പോള് അഭിനന്ദ് എന്നാല്‍ ഭ്രാന്ത് പിടിച്ച് നടക്കാണ്അവനൊരു ഭാര്യയുള്ള കാര്യം അച്ഛനും മകളും മറക്കരുത്
നിങ്ങളെ പോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളവനാണ് നന്ദുവും.,
എന്തിനാണ് അവനെ ഇങ്ങനെ ചതിക്കുന്നത്
ആ പാവത്തിനെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്., അര്‍പ്പണയുടെ അമ്മ അയാളെ ചോദ്യം ചെയ്തു”എന്റെ മകളെ ഇഷ്ടം എന്റെ ഇഷ്ടങ്ങള്‍ക്ക് തുല്ല്യമാണ്അപ്പു അഭിനന്ദിനെ ആഗ്രഹിക്കുന്നുഅവളവനെ നേടിയെടുക്കുക തന്നെ ചെയ്യുംഅതിന് വേണ്ടി എന്ത് സഹായം ചെയ്ത് കൊടുക്കാനും ഞാന്‍ തയ്യാറാണ്അതിന് വേണ്ടിയാണല്ലൊ അപ്പൂനെ ലണ്ടനിലേക്ക് അയച്ചത് പോലും അഭിനന്ദിനെ അപ്പൂന് നേടാന്‍ അവന് ഭാര്യയുള്ളത് ഒരു തടസ്സമായി എനിക്ക് തോന്നിയിട്ടേയില്ല അല്ലെങ്കിലും അവന്റെ കല്ല്യാണത്തിലേക്കുള്ള പെട്ടന്നുള്ള നീക്കം ഞങ്ങള്‍ ഒാര്ത്തില്ലഅവന് ഒരിക്കലും അവളെ തട്ടികൊണ്ട് പോയി രജിസ്റ്റര്‍ മാരേജ് ചെയ്യുമെന്ന് അറിഞ്ഞില്ല
അറിഞ്ഞിരുന്നെങ്കില്‍ ആ പെണ്ണിനെ കൊന്നിട്ടായാലും അവന്റെ കല്ല്യാണം മുടക്കിയേനെ.
ആ പീറ പെണ്ണിനെ കുറേ ഞങ്ങള്‍ തടഞ്ഞതാ.അവളിപ്പോള്‍ അപ്പൂനോട് എതിര്‍ത്ത് സംസാരിക്കുന്നത് കുറച്ച് കൂടിയിട്ടുണ്ട്ഇപ്പോള് തല്ക്കാലം ആ ദക്ഷയെ മാറ്റി നിര്ത്തിയേക്കാണ്
ഉടനെ അവള്‍ക്കിട്ട് പണി കൊടുക്കും.,അതും അഭിനന്ദിലൂടെ തന്നെ., അയാള്‍ പറഞ്ഞ് നിര്‍ത്തി’ഇങ്ങനൊക്കെ ചെയ്തിട്ട് നിങ്ങള്‍ക്കെന്താണ് കിട്ടുന്നത്ഒരു ഭാഗത്ത് തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും പണമുണ്ടാക്കുന്നുമറ്റൊരു ഭാഗത്തൂടെ ഒാരോ കുടുംബത്തിന്റെ സന്തോഷം ഇല്ലാതാക്കുന്നു. ഇതൊക്കെയാണോ ഒരു മനുഷ്യന്റെ സന്തോഷവും ആഗ്രഹവും ഈ പകയും ദേഷ്യവും കൊണ്ടല്ലാതെ ഒരു ദിവസമെങ്കിലും നിങ്ങള്‍ സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടോ ?
അര്‍പ്പണയുടെ അമ്മയുടെ ചോദ്യം വളരെ തീക്ഷ്ണമായിരുന്നു’പക വീട്ടുന്നതില്‍ തന്നെയാണെന്റെ സന്തോഷവും സമാധാനവും.,
നീ കണ്ടോ വൈകാതെ അഭിനന്ദ് അവന്റെ ഭാര്യയെ ഉപേക്ഷിച്ച് നമ്മുടെ അപ്പൂനോട് ഇഷ്ടം പറയും.,
എന്റെ മകളുടെ ആഗ്രഹം പോലെ അടുത്ത കൂട്ടുക്കാരനുമൊത്ത് പ്രണയിച്ച് നടക്കുംഅത് കണ്ടെനിക്ക് സന്തോഷിക്കണം.,അയാള്‍ വീണ്ടും പറഞ്ഞ് നിര്‍ത്തി.”എന്നിട്ട് ?ഇതാണോ നിങ്ങളെ ഉദ്ദേശം ?മകളോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലല്ലൊ നിങ്ങളീ ചതിക്ക് കൂട്ട് നില്‍ക്കുന്നത് നിങ്ങള്‍ തന്നെ പറ അപ്പൂനെ അഭിനന്ദിനെ കൊണ്ട് നിങ്ങള്‍ കല്ല്യാണം കഴിപ്പിക്കുമോ ?അമ്മയുടെ ചോദ്യത്തിനയാള്‍ പൊട്ടി ചിരിച്ചു”ഹഹഹ എന്റെ ഭാര്യക്ക് എല്ലാം അറിയാം.,നീ സ്മാര്ട്ടാണ്വനെ പോലെ ഒരുത്തനെ കൊണ്ടൊന്നും ഞാനെന്റെ മകളെ കല്ല്യാണം കഴിപ്പിക്കില്ല
ഞാന്‍ ആഗ്രഹിക്കുന്ന മരുമകന് എന്റെ കൂടെ എല്ലാത്തിനും കട്ടക്ക് കൂടെ നില്‍ക്കുന്നവനാകണം
അപ്പൂനെ കല്ല്യാണം കഴിപ്പിക്കാന്‍ എന്റെ ബിസിനസ്സ് പാര്‍ട്ടണറെ മകന് മാധവിനെ ഞാന്‍ എന്നോ കണ്ട് വെച്ചിട്ടുണ്ട്അവന് ഈ കാര്യങ്ങളെല്ലാം അറിയാം.,
അവനും രണ്ട് മൂന്ന് കാമുകിമാരുണ്ട്.,സമയം ആകുമ്പോള്‍ മാധവ് ആ പെണ്ണുങ്ങളെ നൈസായി ഒഴിവാക്കി അപ്പൂനെ കെട്ടുംഅതായത് അപ്പുവും അഭിനന്ദും പ്രണയിച്ച് പ്രണയിച്ച് പരസ്പരം പിരിയാന്‍ പറ്റില്ലെന്ന അവസ്ഥയിലെത്തുമ്പോള് അവരെ ഞാനങ് പിരിക്കും എന്നിട്ട് മാധവിനെ കൊണ്ടങ് കെട്ടിക്കും.,
അയാള്‍ വീണ്ടും ചിരിച്ചു”എന്താ നിങ്ങള്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.,അപ്പൂനെ കൊണ്ട് നന്ദൂനെ പ്രണയിപ്പിച്ചത് നിങ്ങള്‍ എല്ലാ തെമ്മാടിത്തരങ്ങും ചെയ്ത് അവരെ ഒന്നിപ്പിക്കുന്നതും നിങ്ങള്‍ അവസാനം അവര്‍ പ്രണയിച്ച് കല്ല്യാണത്തെ പറ്റി ചിന്തിക്കുമ്പോള്‍ അവരെ പിരിക്കുന്നതും നിങ്ങള്‍.,ശെരിക്കും നിങ്ങള്‍ക്ക് ഭ്രാന്താണോ ?
അര്‍പ്പണയുടെ അമ്മക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ടെന്ന് വാക്കുകളില്‍ വ്യക്തമായിരുന്നു
”അതേടി ഭ്രാന്ത് തന്നെയാ ?ഇന്ന് അപ്പു അഭിനന്ദിനെ സ്നേഹിക്കുന്നതിന്റെ ഇരട്ടി പണ്ട് ഞാന്‍ അവന്റെ അമ്മ രമ്യയെ സ്നേഹിച്ചതാ.,പുല്ല് വില പോലും എനിക്കവള് തന്നില്ലെന്ന് മാത്രമല്ല ഒരു നസ്രാണി ചെക്കനെ സ്നേഹിച്ച് അവനെ കൊണ്ടെന്നെ തല്ലിപ്പിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ മക്കളുമൊത്ത് സന്തോഷത്തോടെ കഴിയുന്നു എന്ന വാര്‍ത്ത എന്നെ എത്രത്തോളം ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടെന്നോ ?അതെനിക്ക് ഇല്ലാതാക്കിയെ പറ്റു.,അതിന് പറ്റി മാര്‍ഗം തന്നെയാ രമ്യയുടെ മകന് അഭിനന്ദ്അവരെ കുടുംബത്തിന്റെ സന്തോഷം എനിക്കില്ലാതാക്കണം.
അതിന് അപ്പുവും അഭിനന്ദും പ്രണയിക്കണം
പ്രണയിച്ച് പ്രണയിച്ച് പിരിയാന്‍ പറ്റാത്ത സ്റ്റേജില്‍ അപ്പു അവനെ തേക്കും.,മനംമൊന്ത് അഭിനന്ദ് ഒന്നെങ്കില്‍ ആത്മഹത്യ ചെയ്യും അല്ലെങ്കില്‍ വിരഹം താങ്ങാനാകാതെ അവന് മാനസിക രോഗിയാകും
എങ്ങനെയായാലും അവന്റെ കുടുംബത്തിന്റെ സന്തോഷം നശിക്കും., ഇടക്ക് അവന്റെ കുടുംബത്തില്‍ ഒാരോ അപകടങ്ങള്‍ ഞാന്‍ ബോണസായി കൊടുക്കും., ഈ അടുത്ത് അഭിനന്ദിന്റെ അപ്പന് അതായത് രമ്യയുടെ ഭര്‍ത്താവിന് പറ്റിയ അപകടം പോലും എന്റെ പണിയല്ലെആ മാത്യു തീര്‍ന്നെന്നാ കരുതിയെ പക്ഷെ കാലന് അന്ന് ലീവെടുത്തത് കൊണ്ടവന് രക്ഷപ്പെട്ടു.
സമയം ഉണ്ടല്ലൊ ഒാരോ പണികളായി ഞാന്‍ കൊടുത്തോളാം.,ഇനി എന്റെ ലക്ഷ്യം അഭിനന്ദ് അപ്പൂനെ സ്നേഹിക്കുന്നതാണ്
ഇനി അത് കഴിഞ്ഞെ വേറെ പണിയെ പറ്റി ഞാന്‍ ചിന്തിക്കുന്നൊള്ളു.,, അര്‍പ്പണയുടെ അച്ഛനില്‍ നിന്ന് കേട്ട വാക്കുകള്‍ നന്ദൂനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച കൈയ്യില്‍ നിന്ന് ഫോണ്‍ ബെഡിലേക്ക് വീണു. അപ്പന്റെ ആക്സിഡന്റിന്റെ പിന്നില്‍ അര്‍പ്പണയുടെ അച്ഛന്റെ കറുത്ത കരങ്ങളാണെന്ന് അറിഞ്ഞിരുന്നില്ലനന്ദൂന്റെ കണ്ണുകള്‍ നിറഞ്ഞു
മുഖം വലിഞ്ഞ് മുറുകി .കണ്ണ് നിറഞ്ഞൊഴുകുന്നതിനോടൊപ്പം തലക്ക് കൈ കൊടുത്തവന് സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു
”നന്ദൂ..,,കൃത്യ സമയത്ത് അര്‍പ്പണ വാതില്‍ തുറന്നങ്ങോട്ട് കയറി വന്നു
*(തുടരും..)*

by