24/04/2026

അഗ്നിമിത്ര : ഭാഗം 26

രചന : റിസ്വാന

ഉപ്പപ്പായുടെ പെങ്ങളുടെ(ആത്ത, ഉപ്പപ്പയും സഹോദരങ്ങളും ചെറുപ്പത്തിൽ അവരെ വിളിച്ചിരുന്ന പേര്, അവരുടെ കുട്ടികളും അങ്ങനെ തന്നെ വിളിക്കുന്നത്) പേരകുട്ടിയുടെ കുട്ടിന്റെ കല്യാണം ആണ്,ആത്തയുടെ പേരകുട്ടി (വലിയ മകന്റെ മകൾ) ആണ് ഷാഹിന.. അവരുടെ മകന്റെ ആണ് കല്യാണം.. ഷാഹിന അമ്മായി എന്നാണ് കുട്ടികളെല്ലാം വിളിക്കാറ്.. അവരുടെ വീട്ടിൽ വെച്ചാണ് കല്യാണം,ഉമ്മയുടെ ചൂട് കാരണം ശടപെടേന്ന് കാര്യങ്ങള് കഴിഞ്ഞ് കല്യാണത്തിന് പോകാൻ ഒരുങ്ങി, ഫസീലയുടെ മൂത്ത സഹോദരി ഫഹിമ ഭർത്താവിന്റെ കൂടെ നേരെ കല്യാണ വീട്ടിലേക്ക് എത്താം എന്ന് പറഞ്ഞതനുസരിച്ച് അവർ ആരേയും കാക്കാതെ വണ്ടിയെടുത്തു.

റോഹൻന്റെ, ബർത്ത് ഡേ ഗിഫ്റ്റ് ആയ റെഡ് സാരിയിൽ അവൾ ഒന്നൂടെ സുന്ദരി ആയി, ആ സാരി അവൾക്കു നന്നായി ചേരുന്നുണ്ടായിരുന്നു,
കല്യാണ വീട്ടിലെ തിക്കിലും തിരക്കിലും പെടാതെ അവൾ ഒരു മൂലയിൽ ഒതുങ്ങി കൂടി നിന്നു, കാണുന്നവരെല്ലാം കുശലം ചോദിച്ചു, കുശലാന്വേഷണം നടത്താൻ വന്നവർക്കൊക്കെ അറിയേണ്ടത് ഒരു കാര്യം മാത്രം, കല്യാണം കഴിഞ്ഞതാണോ അല്ലെയോ. ഒരു വിധത്തിൽ അവരിൽ നിന്നെല്ലാം തടി തപ്പി നിൽക്കുമ്പോൾ ആണ് ഷഹിനമ്മായിയുടെ വരവ്‌,എന്താ ഫസി, ഇവിടെ ഒറ്റക്ക് നിൽക്കുന്നെ”

“ഒന്നുല്ല.. ഞാൻ വെറുതെ”ഉം.. ഇൗ സാരിയിൽ നല്ല മൊഞ്ചത്തി ആയിട്ടുണ്ടല്ലോ.. ആര് വാങ്ങിതന്നതാ, ആരായാലും നിനക്ക് നന്നായിട്ട് ചേരുന്നുണ്ട്”മറുപടിയായി അവൾ ഒരു പുഞ്ചിരി നൽകി, അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവർ മകന്റെ കല്യണതിരക്കുകളിലേക്ക്‌ ഊളിയിട്ടു.
കമ്പനിക്ക് പറ്റിയ ആരേയും കിട്ടാത്തത് കൊണ്ട് അവൾ ഉമ്മമ്മയേയും തിരഞ്ഞ് കൊണ്ട് നടന്നു. അവൾക് സുഹ്റയുടെയും അഫ്സലിന്റെയും പ്രണയത്തെ കുറിച്ച് ഇനിയും കഥകൾ കേൾക്കണമായിരുന്നു..അവൾ ചെല്ലുമ്പോൾ ഉമ്മമ്മ അവരുടെ പ്രായത്തിലുള്ള ആരുമായോ സംസാരത്തിലാണ്.. കൂടെ ഒരു പയ്യനും നിൽക്കുന്നുണ്ട്..

അവൾ അവരുടെ അടുത്തേക്ക് നടന്നു.. ഫസീലയെ കണ്ടതും ആ സ്ത്രീ ഞെട്ടി.. അൽഭുതത്തോടെ, സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ വിറയാർന്ന ഇരുകൈകൾ കൊണ്ടും ഫസീലയുടെ മുഖം അവർ കോരിയെടുത്തു..നബിസുമ്മാ.. ഇത്.., ഇത് നമ്മുടെ സുഹ്റ….”ഇടറുന്ന ശബ്ദത്താൽ അവർക്ക് വാക്കുകൾ മുഴുവിപിക്കാൻ കഴിഞ്ഞില്ല.. അതിന് മുന്നേ അവരുടെയും നബീസുമ്മയുടേയും മിഴികൾ നിറഞ്ഞൊഴുകി..
ഒന്നും മനസ്സിലാകാതെ ഫസീല ഉമ്മമ്മാരേയും ആ പയ്യനേയും മാറി മാറി നോക്കി.. അവനും ഫസീലയെ നോക്കി പുഞ്ചിരിച്ചു.. അവന്റെ പൂചകണ്ണുകളിലെ തിളക്കം അവളെ ഏതോ ഒരു മായിക ശക്തിയാൽ അവനിലേക്ക് അടുപ്പിച്ചു..

“അല്ല.. ഇത് സുഹ്റയല്ല കതീസൂ.. ഇത് ഫസീല ആണ്, ഞാൻ നിന്നോട് പറഞ്ഞില്ലേ, സുഹ്റയെ പടച്ചോൻ കൊണ്ട് പോയെങ്കിലും കാലങ്ങൾക്ക് ശേഷം, നിന്റെ മകനെ തിരിച്ച് തന്ന പോലെ എന്റെ മകളേയും എനിക്ക് തിരിച്ച്തന്നു എന്ന്..””ഉം.. എന്റെ മകന്റെ രൂപത്തിൽ എനിക്ക് ഒരു പേരകുട്ടിയെ കിട്ടി.. നിനക്കും നിന്റെ മകളുടെ രൂപത്തിൽ ഒരാളെ കിട്ടി..””ഫസീ..”എന്താ ഉമ്മമ്മ..”ഞങ്ങൾ ചങ്ങാതികൾക്ക്‌ ചില വിശേഷങ്ങൾ പങ്കുവെക്കാനുണ്ട്‌, നീയും ഇവനും ഒന്ന് പരിചയപ്പെട്ടു വാ.. അപ്പോഴേക്കും ഞങ്ങളുടെ കുശലം തീരും..”

“ഉം..” എന്നൊരു ഇരുത്തി മൂളലിലൂടെ അവൾ അവനോടൊപ്പം നടന്നു തുടങ്ങി..അവർ പിൻവാങ്ങി തുടങ്ങിയപ്പോഴേക്കും കൂട്ടുകാരുടെ ഏറെ നാളത്തെ വിശേഷങ്ങൾ പങ്കുവെക്കുന്നതോടൊപ്പം, നഷ്ടപെട്ട മക്കളെ കുറിച്ച് വ്യകുലപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു..”നബീസോ.. നമ്മളെ മക്കൾ ഒന്നാകുന്നത് അവർ ഒരുപാട് കിനാവ് കണ്ടിരുന്നു, പക്കെങ്കി അവർക്കതിന് കഴിഞ്ഞില്ല, പടച്ചോന്റെ വിധി അതിന് സമ്മയ്ച്ചീല, എന്നാലും ഞമ്മളെ ബന്ധുക്കൾ ആക്കാനാണ് പടച്ചോന്റെ തീരുമാനം എന്നാണ് എനിക്ക് തോന്നുന്നത്..”ഇയ്യെന്താണ് പറഞ്ഞ് വരുന്നത്..”

“അന്ന് മക്കൾ ജീവിതത്തിൽ ഒരുമിച്ചീലെങ്കിലും മരണത്തിൽ ഒരുമിച്ചു, എന്നാൽ ഇപ്പൊ അത് പോലത്തെ പേരകിടാങ്ങളെ തന്ന് അവരെ ഒരുമിപ്പിക്കാനാണ് പടച്ചോന്റെ വിധി എങ്കിലോ..?”
“അതിപ്പോ ഞമ്മളെങ്ങനെ തീരുമാനിക്കാ.. അവരോട് ഒന്ന് ചോയ്ക്കണ്ടെ..”അവരുടെ ചിന്തകളും സംസാരങ്ങളും വഴിനീട്ടി പോയി.. ഇതേ സമയം അവനും ഫസീലയും തമ്മിൽ പരിചയപ്പെടുകയാണ്.”ഹൈ..””ഹൈ..””അഫ്സൽ..”ഫസീല..””എന്ത് ചെയ്യുന്നു..””ഇലക്ട്രോണിക് എൻജിനീയറിങ് പഠിക്കുന്നു.. ലാസ്റ്റ് ഈയർ.. നിങ്ങൾ എന്ത് ചെയ്യുന്നു””ഞാൻ ടെക്നോ പാർകിൽ വർക് ചെയ്യുന്നു..”അല്ല നിങ്ങൾ ശരിക്കും എങ്ങനെ.. ഇവിടെ?”

“ഹഹ ഹാ.. കല്യാണത്തിന് വലിഞ്ഞ് കയറി വന്നതൊന്നും അല്ല..””അല്ല.. അങ്ങനെ അല്ല.. സുഹ്റമ്മയിയെ കുറിച്ച് പറയുന്നത് കേട്ടു..”
“ഉം..”അല്ല സുഹ്റ അമ്മയിനെ ഒക്കെ എങ്ങനെ അറിയാം..””അവരുടെ പ്രണയ കഥയിലെ നായകന്റെ സഹോദരന്റെ മകനാണ് ഞാൻ, നായകന്റെ ഉമ്മയാണ് അവിടെ ഇരിക്കുന്നത്..”
“ഓഹ്.. അപ്പൊ അഫ്സലിന്റെ സഹോദരന്റെ മകൻ..””അതേ.. ഇപ്പൊ ഇല്ലെങ്കിലും, കണ്ടിട്ടില്ലെങ്കിലും എളാപ്പയെ അങ്ങനെ പേര് പറഞ്ഞ് വിളിക്കാമോ..”ക്ഷമിക്കണം.. ഞാൻ അത് അറിയാതെ..”സാരല്യ..””അല്ല.. രണ്ട് പേർക്കും എന്താ ഒരേ നയിം വെച്ചിരിക്കുന്നത്. അഫ്സൽ..?”

“അതോ.. ആ കഥയിലെ നായകനെ കണ്ടിട്ടില്ലല്ലോ..”ഇല്ല..”കാണണമെന്നുണ്ടോ..”
“ഫോട്ടോ ഉണ്ടോ.. കയ്യിൽ?””ഒരു നിമിഷം കണ്ണ് അടക്ക്‌..എന്തിനാ..?” കണ്ണടയ്ക്ക്..”ഓകെ..”
അവൻ പറഞ്ഞതനുസരിച്ച് അവൾ കണ്ണുകളടച്ചു.. കണ്ണുകളടച്ചു പിടിച്ചപ്പോൾ അവൾക്ക്, ചുറ്റിലും അത്തറിന്റെ ഗന്ധം അനുഭവപ്പെട്ടു, അൻഷാദ്‌ മുന്നിൽ നിൽക്കുന്ന പോലെ തോന്നി.. അവൾ കണ്ണുകൾ തുറന്നു, കണ്ണടകൾ അഴിച്ച് കൈകൾ രണ്ടും കെട്ടി പുഞ്ചിരിച്ച് നിൽക്കുന്ന അഫ്സലിനെ കണ്ടു, എങ്കിലും അവൾ അൻഷാദിനായി ചുറ്റിലും നോക്കി.., പക്ഷേ കണ്ടില്ല..,

“ഏയ്.. താനിത് ആരെയാ തിരയുന്നത്..”.. ആരേയും ഇല്ല.. ഞാൻ വെറുതെ.., അല്ല എവിടെ സുഹറമ്മായിന്റെ മജ്നു അഫ്സലിന്റെ ഫോട്ടോ, കാണിച്ച് തരാം എന്ന് പറഞ്ഞിട്ട്..”ഹം.. ഫോട്ടോ ഇല്ല, ദാ.. എന്നെ കണ്ടോ.. ഇൗ കണ്ണട അഴിച്ച് വെച്ചാൽ ഞാൻ എളാപ്പയുടെ അതേ രൂപം ആണെന്ന് എല്ലാവരും പറയുന്നത്.., അത് കൊണ്ട് തന്നെ ആണ് എനിക്ക് ആ പേര് ഇട്ടതും..””ഓഹ്… എന്നാ പിന്നെ നിങ്ങൾക് ഞാൻ സുഹ്റമ്മായിയേയും കാണിച്ച് തരാം..””വേണ്ട.. ഞാൻ കണ്ടു, കുറച്ച് മുന്നേ നടന്ന സംഭവം മറന്നോ.. ഉമ്മമ്മ തന്നെ കണ്ട് സുഹ്റ എന്ന് വിളിച്ചത്.. അപ്പഴേ ഞാൻ ഊഹിച്ചു, തന്റെ ഉമ്മമ്മ തന്നെ കുറിച്ചായിരുക്കും പറഞ്ഞിരുന്നത് എന്ന്..”

“ഹാ..””തന്റെ ഉമ്മമ്മായും എന്നെ ആദ്യം എളാപ്പയെ വിജാരിച്ച് അഫ്സൽ എന്നാണ് വിളിച്ചത്.. ഞാനും ആദ്യം തന്നെ പോലെ അന്ധാളിച്ചു നിന്നതാണ്, അപ്പോ ഉമ്മമ്മയാ പറഞ്ഞത് സുഹ്റത്തായുടെ ഉമ്മയാണെന്ന്..”ഉം.. അല്ലാ നിങ്ങൾ എങ്ങനെ ഇവിടെ..?”കല്യാണ ചെക്കന്റെ എളാമ എന്റെ അമ്മായി ആണ്..””ഓഹ്, അത് ശരി..
എന്നാ നമുക്ക് പോയി നോക്കാം, കൂട്ടുകാർ വിശേഷങ്ങൾ പറഞ്ഞ് കഴിഞ്ഞിട്ടുണ്ടാകും,”
എന്നും പറഞ്ഞ് അവൾ നടക്കാൻ തുടങ്ങി..
ഉം.. പോയി നോക്കാം.. ആ ഫസീല, ഒരു കാര്യം..”അവൾ എന്താണെന്നുള്ള അർത്ഥത്തിൽ തല അനക്കി, തിരിഞ്ഞ് നോക്കി..

“ഇതിന് മുൻപ് തന്നെ ഞാൻ കണ്ടിട്ടില്ല, എങ്കിലും പറയുകയാണ്, ഈ സാരിയിൽ താൻ സുന്ദരി ആയിട്ടുണ്ട്..”ഇത് എന്റെ ഫ്രണ്ട്ന്റെ ബർത്ത് ഡേ ഗിഫ്റ്റ് ആണ്..””ഫ്രണ്ടിന്റെ സെലക്ഷൻ സൂപ്പർ ആയിട്ടുണ്ട്..”ഇൗ കോമ്പ്ലിമെന്റ് ഞാൻ അവന് കൊടുത്തോളാം..”ആ.. പിന്നെയ്, ഒരുദിവസം ഞാനും വരുന്നുണ്ട് നടുത്തൊടി തറവാട്ടിലേക്ക്..”
“പിന്നെന്താ.. പോന്നോളൂ..”എന്തിനാണെന്ന് അറിയുമോ..?”ഇല്ലെന്നവൾ തലയാട്ടി”നമ്മളെ സുഹ്‌റത്തയുടെ ഇരഞ്ഞി മരവും, എളാപ്പയുടെ സ്നേഹ സമ്മാനം മുല്ലവള്ളിയും എല്ലാം കാണാൻ.. ഇരഞ്ഞിയും മുല്ലയും കോർത്ത് മാലയുണ്ടാക്കണം,

അന്ന് നമുക്ക്, അവരൊന്നിച്ച് നടക്കാൻ ആഗ്രഹിച്ച ഇടവഴിയിലൂടെ നടക്കണം പഴയ അഫ്സലും സുഹ്റയുമായിട്ട്‌,മഴ ചാറുമ്പോൾ ഇടവഴിയിലെ മരചോട്ടിൽ നിൽക്കണം, തേന്മാവിൽ കയറി മാമ്പഴം പറിക്കണം,അങ്ങനെ അവർ ചെയ്യാൻ ആഗ്രഹിച്ച്, സാധിക്കാതെ പോയ ഓരോ കാര്യവും നമുക്ക് വീണ്ടും ഒന്ന് റി ക്രീയേറ്റ് ചെയ്യണം..എന്താ തനിക്ക് സമ്മതമാണോ..?””ഇന്ഷാ അല്ലാഹ്.. നമുക്ക് നോക്കാം..”ജീവിതത്തിലേക്ക് കടന്നു വരുവാനുള്ള സമ്മതമായി കണ്ട്, ഫസീലയോട് സംസാരിക്കുംതോറും അഫ്‌സലിന്റെ പുഞ്ചിരി വിടർന്നുകൊണ്ടേയിരുന്നു, അവന്റെ മിഴികളിലെ തിളക്കം വർദ്ധിച്ച് വന്നു

അവർ നടന്നു വരുന്നത് ദൂരെ നിന്നും നോക്കിനിൽക്കുന്ന ആ വയോധികർക്ക് സന്തോഷം അലതല്ലി.. അവർ പലതും പറഞ്ഞ് ഉറപ്പിച്ചിരുന്നു.. തങ്ങളുടെ മക്കളെ ഓർമിപ്പിക്കുന്ന ഇരുവരുടേയും നടത്തം അവർ കൺകുളിർക്കെ കണ്ട”ഉമ്മമ്മ പോവാം..””നബിസോ.. ന്നാ ഞങൾ അങ്ങ് നടക്കട്ടെ.. ബാക്കിയൊക്കെ നമ്മൾ പറഞ്ഞ പോലെ ആവട്ടെ,””ഉം.. അങ്ങനെ ആവട്ടെ.. ന്നാ പിന്നെ കാണാം അസ്സലാമു അലൈക്കും..”
വ അലൈകും സ്സലാം.. ഫസീല മോളെ.. ഞങ്ങൾ പോകുവാണ് ട്ടോ.. ഇഞ്ഞിം കാണാം ട്ടോ..”പുഞ്ചിരിച്ച് കൊണ്ട് അവൾ തലയാട്ടി, അഫ്സലും അവളോട് ബൈ പറഞ്ഞു..അവരെ യാത്രയാക്കി തിരിച്ച് വന്നിരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ ആണ്, “മൂത്തമ്മാ..” എന്നൊരു വിളി കേട്ടത്..

രണ്ട് പേരും തിരിഞ്ഞ് നോക്കി..”അസ്സലാമു അലൈക്കും..””വ അലൈകും സ്സലാം..”
“എന്നെ മനസ്സിലായോ..””പിന്നെ.. ന്റെ മുംതാസിന്റെകുട്ടിനെഎനിക്ക്അറിയാതിരുക്കുമോ..”ആളെ പെട്ടന്ന് മനസ്സിലാകാതെ ഇരുന്ന ഫസീല, ചുറ്റിലും നോക്കിയപ്പോൾ ആണ് ഒരു സ്ത്രീ നടന്നവരുന്നത്‌ കണ്ടത്, അടുത്തെത്തിയപ്പോൾ മനസ്സിലായി ഉമ്മമ്മയുടെ അനിയത്തിയുടെ മകൾ ആണത് എന്ന്..ഓഹ് ഉമ്മമ്മന്റെ അനിയത്തി ജമീലകുഞ്ഞാമാന്റെ മകൾ മുംതാസിന്റെ മകൻ ആണ്.. ഇപ്പൊ മനസ്സിലായി” അവരോട് പുഞ്ചിരിച്ച് കൊണ്ട് അവൾ ആത്മഗതം പറഞ്ഞു..അവരുടെ മക്കൾ ആൺ കുട്ടികൾ ആയത് കൊണ്ടും തന്നേക്കാൾ വലുതായത് കൊണ്ടും അവൾക്ക് അവരെ അത്ര പരിചയംഇല്ലായിരുന്നു..അവരോടൊന്ന് കുശലം പറഞ്ഞെന്ന് വരുത്തി അവിടെ നിന്നും മെല്ലെ സ്‌കൂട്ടാവാൻ നോക്കിയപ്പോഴാണ് ഒരാളുമായി കൂട്ടി ഇടിച്ചത്..

തുടരും