രചന : റിസ്വാന .എൻ
“ഞാനും വന്ന അന്ന് തൊട്ടെ ശ്രദ്ധിക്കുന്നതാ, ആ കുട്ടിയോട് ആരും കൂട്ട്കൂടുന്നില്ല”എന്നാ വാ.. നമുക്ക് അവളെ കൂട്ടാം””ശരി വാ..”ജീൻസും ടോപും ഇട്ട്, ഷാംപൂ ചെയ്ത്, സ്ട്രൈറ്റൻ ചെയ്ത പാറി പറക്കുന്ന മുടി, ഒരുകാതിൽ നിറയെ സ്റ്റഡ്കളും, മറ്റേതിൽ ഒന്നുമില്ല, ഒരു വിരലിൽ തന്നെ മൂന്നിൽ കുറയാത്ത റിംഗുകൾ, ഒരു കാലിൽ മാത്രം ഒരു കറുത്ത ചിരട്, കൈകളിൽ ഒന്നിൽ ഒരു വാച്ച് മറ്റതിൽ നിറയെ വർണങ്ങളിലുള്ള ചരടുകൾ, മൂക്കിൽ വലിയൊരു മൂക്കുത്തി, ചായം തേച്ച് ചുവപ്പിച്ച അധരങ്ങൾ ഇതാണ് ആ പെൺകുട്ടിയുടെ ഔട്ട് ഫിറ്റ്..
ചുയിംഗം ചവച്ച് കൊണ്ട് ഒരു കൈ കൊണ്ട് മുഖത്തേക്ക് വരുന്ന മുടിയിഴകളെ മാടി ഒതുക്കി, മറു കയ്യിൽ ഫോണും പിടിച്ച് തോണ്ടി കളിച്ച് ഇരിക്കുന്ന, അവളുടെ അടുത്തേക്ക് അവർ വന്നതറിഞ്ഞ്, അവൾ മുഖമുയർത്തി നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു:”ഹായ് ഗായ്സ്.. നൈസ് റ്റു മീറ്റ് യു””ഹായ് ജീന.. ഹൗ ആർ യു” എന്നും പറഞ്ഞ് ഫസി ജീനക്ക് ഷൈക്ക് ഹാൻഡ് കൊടുത്തപ്പോൾ ഫസീല എന്നെഴുതിയ ഒരു ബാന്റ് കണ്ട് അപ്പു കണ്ണുംമിഴിച്ച് നിന്നു..”ഐ ആം ഫൈൻ, ഹൗ ആർ യു ഫസി, ആൻഡ് ഹു ഈസ് ദിസ് ന്യൂ ബഡ്ഡി”
“ആം ഗുഡ്.. ജീന മീറ്റ് അപ്പു.. അപർണ കിഷോർ വർമ”
“ഹായ് അപ്പൂ.. ആം ജീന.. ജീന ഫ്രാൻസിസ്.. യു കാൻ കാൾ മി ജീന..””ഹായ് ജീന””കാൻ ഐ കോൾ യു അപ്പു..?””യാ ഷുവർ, വൈ നോട്ട്..”
“ഹെലോ.. നിങ്ങളെ രണ്ടാളെയും ഞാനാ പരിചയപ്പെടുത്തിയത്, അവസാനം ഞാൻ പുറത്തായോ..”ഫസീല പരിഭവപ്പെടുന്നത് കണ്ട് രണ്ട് പേരും ചിരിച്ചു..”എന്നെ കൂട്ടാതെ, നീ ഒറ്റക്ക് ജീനയെ പരിചയപ്പെട്ടത് കൊണ്ടല്ലെ ഇന്ന് ഞാൻ ഒറ്റക്ക് പരിചയപ്പെടേണ്ടി വന്നത്””ഓ.. ശരി ശരി..”
അന്നത്തെ ആ ദിവസം അവരുടെ സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു..
**********************
“അപ്പൂ.. ഒരുക്കം കഴിഞ്ഞില്ലേ വേഗം വാ”ആ.. കഴിഞ്ഞു. ഞാൻ വരുവാ മുത്തശ്ശീ””എല്ലാവരുടേം ജാതകം എടുത്തില്ലേ..””എടുത്തിട്ടുണ്ട് മുത്തശ്ശി”ശേഖരാ.. എത്താറായോ.. എന്താ പണിക്കരുടെ പേര് പറഞ്ഞെ..? നല്ല രാശിയുള്ള ആളാണോ..?”ഉവ്വ് തമ്പുരാട്ടിയമ്മേ.. എത്താറായി. ‘രാമ കൃഷ്ണ പണിക്കർ’ എന്നാ പേര്.. പറഞ്ഞ അച്ചട്ട..””ഉം.. ചെന്ന് നോക്കട്ടെ ആളെ ബോധിച്ചാൽ ജാതകം നോക്കി ഒന്ന് പ്രശ്നം വെപ്പിക്കണം”ഇറങ്ങിക്കോളൂ തമ്പുരാട്ടിയമ്മേ.. ഇതാണ് വീട്”നീ ഇവിടെ നിന്നോ.. ഞങ്ങൾ ചെന്ന് കണ്ടിട്ട് വരാം””ശരി തമ്പുരാട്ടി”
—————————
“വരൂ.. വരൂ ഇരിക്യ.. ഞാൻ അഛനെ വിളിക്കട്ടെ””അപ്പൊ, നിങ്ങളല്ലെ രാമ കൃഷ്ണ പണിക്കർ..””ഉവ്വ്.. അത് ഞാൻ തന്നെ ആണ്.., ശേഖരൻ പറഞ്ഞ കോവിലകത്തെ തമ്പുരാട്ടി അല്ലെ..””അതെ.. അത് ഞങ്ങൾ തന്നെ ആണ്..”നിങ്ങളുടെ കുടുംബ ജോത്സ്യർ ശങ്കര പണിക്കരുടെ വല്യച്ചൻ, എന്റെ അഛന്റെ മുത്തശ്ശനാണ്.. നിങ്ങൾടെ കോവിലകത്തെ കുറിച്ചും, അവിടെ പണ്ട് നടന്ന കാര്യങ്ങളെ കുറിച്ചും ഒക്കെ ഞങ്ങക്ക് അറിവുള്ളതാണ്.. എങ്കിലും എന്നേക്കാൾ നന്നായി അഛൻ കവടി നിരത്തി പറഞ്ഞ് തന്നോളും.. അതാ ഞാൻ അഛനെ വിളിക്കാം എന്ന് പറഞ്ഞത്..”
“എങ്കിൽ അങ്ങനെ ആവട്ടെ, ഞങ്ങൾക്കും സന്തോഷം””വിരോധല്യാ ച്ചാ, അഛന്റെ മുറിയിലേക്ക് വരാമോ.. മറ്റൊന്നും കൊണ്ടല്ല.. പ്രായത്തിന്റെ അവശതകൾ ഉണ്ടേഇങ്ങട്ട്കൊണ്ടരാൻ……”വേണ്ട ഞങ്ങൾ അങ്ങട്ട് വരാം””എങ്കിൽ എന്റെ കൂടെ വന്നോളൂ””അഛാ.. ഇവരാണ് ശേഖരൻ പറഞ്ഞ കോവിലകത്തെ തമ്പുരാട്ടി””ഹാ.. രാമാ എന്നെ ഒന്ന് ഇരുത്തി തരൂ.. ആ കവടിയും ഒന്ന് ഇങ്ങട്ട് എടുക്കൂ””ശരിയഛാ..ദാ അഛാ കവടി”രാമ ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തോളൂ, ഞാൻ അപ്പോയേക്കും രാശിയൊന്ന് നോക്കട്ടെ””ശരി അഛാ..””എന്താ തമ്പുരാട്ടീ വല്ല ദുഃഷഘുനവും ഉണ്ടായോ.. മുഖമാകെ വെപ്രാളത്തിലാണല്ലോ”
“അത്.. ഈ ഇടെയായി സുഖകരമല്ലാത്ത സ്വപ്നങ്ങൾ കാണുന്നു.. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ”
”ഉം.. നിങ്ങൾക്, പണ്ട് നടന്ന കാര്യങ്ങൾ ഒക്കെ അറിയുമോ””ഏതോ കുരുതി നടന്ന കാര്യമല്ലേ.. അത് ഇവളുടെ മുത്തശ്ശന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്””ഉം.. അത് എന്തോ കുരുതിയല്ല.. അന്നത്തെ താമ്പുരാക്കന്മാർ ചെയ്ത കൊലപാതകം ആണ്, അതിന്റെ പക തീർക്കാൻ അവൾ വരും, അതിന്റെ ആകും ഈ സൂചനകളെല്ലാം””എന്താ ജോത്സ്യരേ, വല്ല പ്രശ്നവും ഉണ്ടോ..? ന്റെ കുട്ടീം സ്വപ്നം കാണുന്നുണ്ട് ചിലതൊക്കെ, പക്ഷേ..”
“ഹം.. ഞാൻ പറഞ്ഞ് കേട്ടിരിക്കുന്നത്, കുറച്ച് കാല പഴക്കം ചെന്ന സംഭവമാണ്. ഇപ്പൊ കാലം കുറേ ആയില്ലേ നിങ്ങളുടെ കുടുംബക്കാരെല്ലാം മറന്ന് പോയിട്ടുണ്ടാകും..”ജോസ്യരേ.. എന്താണ് പണ്ട് നടന്ന സംഭവം?’കൂട്ടീ.. മോളെന്താ സ്വപ്നം കാണാറുള്ളത്?””അത് ഞാൻ, ഒരു തമ്പുരാട്ടിയെ സ്ഥിരമായി സ്വപ്നം കാണാറുണ്ട്.. ഒപ്പം ഒരു വലിയ കോവിലകവും, ചോര ചിന്തിയ നടുമുറ്റം അങ്ങനെ പലതും”തമ്പുരാട്ടിയെ കാണാറുണ്ടല്ലേ.. അവര് കുട്ടിയോട് എന്തെങ്കിലും പറയാറുണ്ടോ സ്വപ്നത്തിൽ”
“ഇല്ല.. സ്വപ്നത്തിൽ ഒന്നും മിണ്ടാറില്ല, പക്ഷേ.. അതേ മുഖമുള്ള ഒരു കൂട്ടുകാരിയുണ്ട് എനിക്ക്”
അതേ മുഖമുള്ള കൂട്ടുകാരിയോ..?” ഞെട്ടലോടെയുള്ള ജോത്സ്യരുടെ ചോദ്യം രണ്ടാളെയും പരിഭ്രാന്തരാക്കി..”ആ.. കൂട്ടുകാരി”
“അങ്ങനെ ആണെങ്കിൽ മോളുടെ അതേ പ്രായം ആകും അല്ലെ?””ഉം ആകും””ആ കൂട്ടുകാരി ഒരു, മുസ്ലിം അല്ലെങ്കിൽ വേറെ ഏതേലും മത വിശ്വാസി ആണോ?””ആ, ഒരു മുസ്ലിം കുട്ടിയാണ്”ഓഹ്.. അപ്പൊ അവൾ തന്നെ, ആ നിമിഷം അടുത്തിരിക്കുന്നു””എന്താ ജോത്സ്യരേ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ന്റെ കുട്ടിക്ക് ആ കൂട്ടുകാരിയുമായുള്ള കൂട്ട് പ്രശ്നാണോ? ആ കൂട്ട് ഒഴിവാക്കണോ?””ഈ കുട്ടിക്ക് പ്രശ്നം ഒന്നും ഉണ്ടാകില്ല.. പക്ഷേ ഈ കുട്ടിയുടെ തലമുറയിൽ പെട്ട, നിങ്ങളുടെ വംശത്തിൽ പെട്ട ഒരു യുവാവിന് മൃത്യു യോഗം ഉണ്ട്”
പണിക്കരുടെ വാക്കുകൾ അവരെ സ്തംഭരാക്കി..
അഛാ ഇതാ സംഭാരം..””തമ്പുരാട്ടീ, ഇത് കുടിക്കൂ.. എന്നിട്ടാകാം ബാക്കി”ജോത്സ്യരുടെ വാക്കുകൾ, അപ്പു വിന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.. തന്റെ തലമുറയിലുള്ള യുവാവ് ആകുമ്പോൾ ഗിരിയും അതിൽപെടും.. ഗിരിയും ഫസിയും നല്ല കൂട്ടുമായിട്ടുണ്ട്, അവൾക്ക് ഗിരിയോട് താൽപര്യമുണ്ട്, അവൾ പറഞ്ഞതുമാണ് ഗിരിയെ താൻ തന്റേതാക്കും എന്ന്, അങ്ങനെ ഒരോ ചിന്തകൾ, അറിയാതെ അവളുടെ മനസ്സിൽ വന്ന് നിറഞ്ഞ് കൊണ്ടിരുന്നു..”ഈശ്വരാ ഗിരിക്ക് ഒന്നും സംഭവിക്കല്ലെ.., ഗിരിയേ കാത്തോളണേ ദൈവമേ..” അവൾ മനമുരുകി പ്രാർത്ഥിച്ചു..
തുടരും

by