25/05/2026

കിഡ്നാപ്പിംങ് ലൗ: ഭാഗം 140

രചന: ഷംസിയ ഫസിൽ

ദച്ചു നന്ദൂനെ തല ഉയര്‍ത്തി നോക്കിയതും നന്ദു അപ്രതിക്ഷമായി അവളെ ചുണ്ടിലൊന്ന് മുത്തി
കള്ള ചിരിയോടെ തന്നെ നോക്കുന്ന നന്ദൂന്‍റെ കൈയ്യിലായി ദച്ചു ഒന്ന് അടിച്ചു”എന്താ നന്ദൂ അവിടൊരു ശബ്ദം ”അര്‍പ്പണയുടെ ശബ്ദം ചെവിയില്‍ എത്തിയപ്പോയാണ് നന്ദു അവളില്‍ നിന്ന് നോട്ടം മാറ്റിയത്”ശബ്ദമോ അ.. അത് കൊതുക്.,,കൊതുകിനെ അടിച്ചതാ.,,നന്ദു പെട്ടന്നൊരു കള്ളം തട്ടിവിട്ടു”നന്ദൂ.. നീയും ദച്ചുവും മിണ്ടാതെ നടക്കുന്നത് വീട്ടുക്കാര് കണ്ടില്ലെ ?അര്‍പ്പണ സംശയത്തോടെ ചോദിച്ചു.”അവരെ കാണുമ്പോള്‍ മാത്രം ഞാനവളോട് അടുപ്പം കാണിക്കും.,
കഷ്ടക്കാലത്തിന് ഞാനായിട്ട് തലയില്‍ കയറ്റി വെച്ചതല്ലെ പെട്ടന്നവളെ ഒഴിവാക്കിയാല്‍ വീട്ടുക്കാര് അവളെ കൂടെയാകും നില്‍ക്കാ.,
നിനക്കറിയാലോ ദച്ചു എന്‍റെ വീട്ടുകാര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്.,,

നന്ദു പറഞ്ഞ് നിര്‍ത്തിയതും അര്‍പ്പണയൊന്ന് മൂളി”നിനക്കവളെ ശെരിക്കും വെറുത്തോ ?അര്‍പ്പണ ഉറപ്പിക്കാന്‍ വേണ്ടി ചോദിച്ചു.”മടുത്തു അപ്പൂ..,
ഇനിയും അവളെന്നെ ചതിക്കില്ലെന്ന് എന്താ ഉറപ്പ്.,
കരഞ്ഞെന്‍റെ കാല് പിടിക്കുന്നുണ്ട്.,
എന്നെ കണ്ടാല്‍ അപ്പൊ കരച്ചിലാണ്.,,
അങ്ങനെ അവളെ പൂകണ്ണീരില്‍ വീഴാന്‍ ഞാന്‍ വേറെ ജനിക്കണം.,,നന്ദു ദച്ചൂനെ തള്ളി പറയുന്നത് കേട്ടിട്ട് അര്‍പ്പണ കുളിര് കോരി.നന്ദൂന്‍റെ പെട്ടന്നുള്ള നാട്ടിലേക്കുള്ള യാത്ര തനിക്ക് പണിയാകുമെന്നാ കരുതിയത്.തന്‍റെ പ്ലാനെല്ലാം പൊളിഞ്ഞെന്ന് കരുതിയടത്ത് ഇതൊരു സര്‍പ്രൈസ് തന്നെയായിരുന്നു
ഈ നാട്ടില്‍ പോക്ക് കൊണ്ട് എന്തായാലും ബംബറടിച്ചത് എനിക്കാണ്ഇത്രനാള്‍ അവരെ പിരിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു.,
പക്ഷെ അപ്രതിക്ഷമായി അവരെ കല്ല്യാണം കഴിഞ്ഞപ്പോള്‍ ഇനിയും ഒരുപാട് പ്ലാനിംങുകള്‍ നടത്തേണ്ടി വരുമെന്ന് കരുതിയതാ.,
ഇതെന്തായാലും പ്രതീക്ഷിക്കാതെ ഇഷ്ടപ്പെട്ട സമ്മാനം കിട്ടിയ പോലെയായി.,,

”ഹലോ അപ്പൂ..,നന്ദൂന്‍റെ ശബ്ദം ഫോണിലൂടെ കേട്ടതും അര്‍പ്പണ ഫോണിലേക്ക് നോക്കി കോട്ടി ചിരിച്ച് ചെവിയോട് ചേര്‍ത്തു.”ഹാ നന്ദൂ..,,
”നീയെന്താടീ അപ്പൂ മിണ്ടാത്തെ ?”നന്ദൂ പെട്ടന്നൊരു സങ്കടം.,വര്‍ഷങ്ങളായി നിങ്ങളെ പ്രണയ നിമിഷങ്ങള്‍ക്ക് ശാക്ഷിയായതല്ലെ ഞാന്‍
നിങ്ങള്‍ രണ്ട് പേരും അകലുന്നതോര്‍ത്ത് എന്തോ മനസ്സിന് വല്ലാത്ത സങ്കടം.,ശെരിക്കും പിരിയാന്‍ തന്നെയാണോ നിന്‍റെ തീരുമാനം.,അര്‍പ്പണ വിഷമത്തില്‍ ചോദിക്കുന്നത് കേട്ട് ദച്ചു താടിക്ക് കൈ കൊടുത്ത് ഇരുന്നു.”ഇതാണ് ഒാസ്കാര്‍ ലെവല്‍ അഭിനയം.,ദച്ചു മനസ്സിലോര്‍ത്തു.നന്ദു ദച്ചൂനെ ഒന്ന് നോക്കി അര്‍പ്പണക്കുള്ള മറുപടി കൊടുത്തു
”പിരിയാന്‍ തന്നെ തീരുമാനം അപ്പൂ.,
എന്തിന് ഇഷ്ടമില്ലാത്തവരെ കൂടെ ജിവിച്ച് ജീവിതത്തിന്‍റെ നല്ല നിമിഷങ്ങള്‍ ഇല്ലാതാക്കണം.,
ഞാന്‍ ഒാപ്പണായി തന്നെ ദക്ഷയോട് ഡിവോഴ്സ് വേണമെന്ന് പറഞ്ഞു.,അവള്‍ തരില്ലെന്നൊക്കെ പറഞ്ഞത്.,പക്ഷെ തിരിച്ച് ലണ്ടനിലേക്ക് വരുന്നതിന് മുമ്പ് ഞാനവളില്‍ നിന്ന് ഒപ്പിട്ട് ഡിവോഴ്സ് പേപ്പര്‍ വാങ്ങിയിരിക്കും.,,

നന്ദു വാശിയോടെ പറഞ്ഞു.’ഹ്മ്.., നിന്‍റെ ജീവിതമല്ലെ ഞാനെന്ത് പറയാന്‍.,
നമ്മള്‍ കരുതിയോ ദച്ചു ഇങ്ങനൊരു പെണ്ണാകുമെന്ന്.എന്നോട് കുറേ പേര് പറഞ്ഞതാ അവളത്ര ശെരിയല്ല എത്രയോ ആണുങ്ങളോട് പ്രേമം നടിച്ച് പണം തട്ടിയിട്ടുണ്ടെന്ന്.,
അവള്‍ക്കൊന്നും സ്നേഹത്തിന്‍റെ വില അറിയില്ല നന്ദൂ.,യഥാര്‍ത്ഥ പ്രണയം എന്താണെന്ന് പോലും അറിയാതെ ആണുങ്ങളെ ഫീലിംങ്സ് വെച്ച് കളിക്കാണവള്‍.,നിന്നോട് പല തവണ ദച്ചൂനെ കുറിച്ച് ഞാന്‍ പറയാനൊരുങ്ങിയതാ ഞാനെങ്ങനെ നിന്‍റെ മുഖത്ത് നോക്കി നീ ജീവന് തുല്ല്യം സ്നേഹിക്കുന്ന പെണ്ണ് ശെരിയല്ലെന്ന് പറയും.,
സത്യം പറഞ്ഞാല്‍ നീയവളെ കല്ല്യാണം കഴിച്ചതാ ഏറ്റവും വലിയ തെറ്റ്.,അതെങ്ങനെ എടുത്ത് ചാട്ടം നിനക്ക് പണ്ടെ കൂടുതലാണല്ലൊ.,
സാരല്ല നന്ദൂ.. നീ വിഷമിക്കേണ്ട.,,
നിന്നെ മനസ്സിലാകുന്ന നല്ലൊരു പെണ്ണ് നിന്‍റെ ജീവിതത്തിലേക്ക് വരും. എനിക്കുറപ്പാ.,
അര്‍പ്പണ പറയുന്നത് കേട്ട് ദച്ചു അനക്കമില്ലാതെ കേട്ടിരുന്നു.,,തന്നെ കുറിച്ചവള്‍ പറയുന്നത് കേട്ട് അവള്‍ക്ക് തന്നെ ചിരി വരുന്നുണ്ടായിരുന്നു

”അപ്പൂ.., ഞാന്‍ വിളിക്കാം.,
ആ ദക്ഷയെ കുറിച്ച് സംസാരിച്ച് എന്‍റെ മൂഡ് പോയി.,നിന്‍റെ ശബ്ദം കേള്‍ക്കുമ്പോയാണ് എനിക്ക് ആകെ ഒരു സമാധാനം.,
നിന്നെ കണ്ട് മുട്ടിയത് മുതല്‍ നീയെന്നെ ചേര്‍ത്ത് പിടിച്ചിട്ടെ ഒള്ളു.,ഇന്നും അതെ.,
അല്ലെങ്കിലും വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ആ ബന്ധം അവിടെ തീര്‍ന്നു.,അല്ലെ അപ്പൂ..,
നീയെന്നെ ചതിക്കില്ലെന്ന വിശ്വാസം എനിക്കും ഞാന്‍ നിന്നെ ചതിക്കില്ലെന്ന വിശ്വാസം നിനക്കും ഉള്ളത് കൊണ്ടാണ് നമ്മുടെ ബന്ധം ഇത്ര സ്ട്രോങായി മുന്നോട്ട് പോകുന്നത്.,ഈ സത്യസന്ധമായ നമ്മുടെ സൗഹൃദം മരണം വരെ നില നില്‍ക്കട്ടെ.,
എന്നും എന്‍റെ കൂടെ ഉണ്ടാകില്ലെ അപ്പൂ..,,നന്ദു ഒന്നാക്കിയാണത് ചോദിച്ചത്.”തീര്‍ച്ചയായും നിന്നെ വിട്ട് എങ്ങും പോകില്ല.,

അര്‍പ്പണ ആവേശത്തോടെ  പറഞ്ഞു.”എന്നാ ശെരി അപ്പൂസെ.,,ബായ്.,,നന്ദു ഫോണ്‍ കട്ടാക്കി ആഞ്ഞ് ശ്വാസം വലിച്ച് ദച്ചൂനെ നോക്കി.അവളെന്തോ ആലോചനയിലായിരുന്നു”എടി പെണ്ണെ എങ്ങനെ ഉണ്ടായിരുന്നു എന്‍റെ പ്രകടനം.,
ഒന്ന് എന്നെ പുകഴ്ത്ത് ഭാര്യേ..,,നന്ദു ദച്ചൂനെ നോക്കി പറഞ്ഞതും അവള്‍ നന്ദൂന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു.”അഭിനയമായിട്ടും എല്ലാം നമ്മുടെ പ്ലാനിംങായിട്ടും എനിക്കിതൊന്നും കേട്ടിട്ട് സഹിക്കുന്നില്ല നന്ദേട്ടാ.,തമാശക്ക് പോലും നിന്നില്‍ നിന്ന് പിരിയുന്നത് കേള്‍ക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.,ദച്ചു ഇടര്‍ച്ചയോടെ പറയുന്നത് കേട്ട് നന്ദു അവളെ രണ്ട് കൈ കൊണ്ടും പൊതിഞ്ഞ് മുടിയില്‍ അമര്‍ത്തി മുത്തി.”എല്ലാ പ്രശ്നങ്ങളും തീര്‍ത്ത് സമാധാനത്തോടെ ജീവിക്കാന്‍ ഇൗ പ്ലാനിംങ് നടന്നെ പറ്റൂ ദച്ചൂ..കുറെ കാലം നീ ഒറ്റ ആരോടും പറയാതെ പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നോക്കിയില്ലെ.,വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും എവിടേയും എത്തിയില്ലല്ലൊ.,ഇനി നമ്മള്‍ ഒറ്റകെട്ടായി നിന്നാല്‍ അര്‍പ്പണയെ അല്ല അവളെ തന്തയെ വരെ നിസാരമായി ഒതുക്കാവുന്നതൊള്ളു.,
രണ്ട് പൊട്ടിച്ച് നാല് പറഞ്ഞവളെ  ഒഴിവാക്കാന്‍ അറിയാഞ്ഞിട്ടല്ല.,അത് ചിലപ്പോള്‍ മറ്റൊരു പ്രശ്നത്തിന് തുടക്കം കുറിക്കത്തെ ഒള്ളു.,
എല്ലാം അറിഞ്ഞ് തല കുനിച്ചളെന്‍റെ മുന്നില്‍ നില്‍ക്കണം.പിന്നീട് അവരുടെ ഒരു നോട്ടം പോലും നമുക്ക് നേരെ ഉണ്ടാകരുത്
അങ്ങനെ വേണം അവരെ ഒതുക്കാന്‍.,,

നന്ദൂന്‍റെ മനസ്സില്‍ കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നു
ദച്ചു ഒന്നും മിണ്ടിയില്ല
നന്ദു പറഞ്ഞതെല്ലാം ശെരിയായിരുന്നു
രണ്ട് രണ്ടര വര്‍ഷം അര്‍പ്പണയെ പേടിച്ച് വെറുതെ കളഞ്ഞ പോലെ തോന്നിയവള്‍ക്ക്രണ്ട് പേരും പരസ്പരം മിണ്ടാതെ ചേര്‍ന്നിരുന്നു
ഇപ്പോയും അപ്പന്‍റെ കേസ് നടന്ന് കൊണ്ടിരിക്കാണ്
വെറുമൊരു ആക്സിഡന്‍റ് അല്ലെന്ന് തെളിഞ്ഞ് കഴിഞ്ഞു.ആരാകും അതിന്‍റെ പിന്നിലെന്നറായാലുള്ള ആകാംശയിലാണ് എല്ലാവരും

………………

പിറ്റേന്ന് രാവിലെ തന്നെ നന്ദു ദച്ചൂനെ കോളേജിലാക്കി കൊടുത്തു.രണ്ട് മണിക്കൂര്‍ നീളുന്ന ക്ലാസ് മാത്രമെ ഉണ്ടായിരുന്നൊള്ളു”ദച്ചൂ.. നീ പറഞ്ഞോ ?കോളേജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ദച്ചൂനെ തോണ്ടി കൃഷ്ണ  ചോദിച്ചു
”എന്ത് പറയാന്‍ ആരോട് പറയാന്‍.,,
ദച്ചു അവളെ മുഖത്തേക്ക് നോക്കി.”എടീ പോത്തെ നീയെല്ലാം മറന്നോ ?നിന്നോടല്ലെ ദേവനോട് എന്‍റെ ഇഷ്ടം പറയാന്‍ പറഞ്ഞേല്‍പിച്ചത്.,,കൃഷ്ണ പറഞ്ഞപ്പോയാണ് ദച്ചു അത് ഒാര്‍ത്തത് തന്നെ
ഒാരോ കാര്യങ്ങള്‍ക്കിടയില്‍ അവളത് വിട്ട് പോയിരുന്നു”അത് കൃഷ്ണാ..,ഞാനെയ് ചെറുതായി മറന്ന് പോയി.,പരീക്ഷ ഒക്കെ അല്ലായിരുന്നോ അത് കഴിഞ്ഞ് ഞാന്‍ നന്ദൂന്‍റെ വീട്ടിലേക്ക് പോയില്ലെ.,നീ വിഷമിക്കേണ്ട ഞാനിപ്പൊ എന്‍റെ വീട്ടിലേക്കാണ് എന്തായാലും ഞാനിന്ന് ദേവന്‍റെ മനസ്സിലാരെങ്കിലും ഉണ്ടോന്ന് അറിഞ്ഞിരിക്കും.,,

ദച്ചു വാക്ക് കൊടുക്കുമ്പോലെ കൃഷ്ണയുടെ  കൈ പിടിച്ച് പറഞ്ഞതും കൃഷ്ണ അവളെ കടുപ്പിച്ച് നോക്കി”സത്യം പറ ദച്ചൂ.നിനക്ക് ഞാന്‍ നിന്‍റെ ചേട്ടത്തിയമ്മയായി വരുന്നത് ഇഷ്ടമല്ലല്ലൊ.,
അതല്ലെ നീ പറയാതിരുന്നെ.,,കൃഷ്ണ ചോദിച്ചു”കണ്ട് പിടിച്ചു കള്ളി.,,നിന്നെയൊക്കെ കെട്ടേണ്ട ഗതികേട് എന്‍റെ ചേട്ടനില്ല മോളെ.,
പാവം അവനെ ഞാനെങ്ങനെ അറിഞ്ഞ് കൊണ്ട് നരഗത്തിലേക്ക് തള്ളിയിടുന്നത്.,നീ പേടിക്കേണ്ട ദേവനേക്കാള്‍ നല്ലൊരു പയ്യനെ നിനക്ക് കിട്ടും.,
എനിക്കുറപ്പാ.,,ദച്ചു ഇതും പറഞ്ഞ് നടന്നതും പിന്നില്‍ നിന്നൊരു കരച്ചില്‍ കേട്ടത്.”ഇതെവിടെന്നാ ഒരു പട്ടീടെ മോങ്ങല്‍.,ദച്ചു ചുറ്റും നോക്കി പിറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ കൃഷ്ണ നിന്നിടത്ത് നിന്ന് കരയുന്നു.അതിലെ പോകുന്ന കോളേജ് പിള്ളേരെല്ലാം ഇവള്‍ക്കെന്താ ഭ്രാന്താണോ എന്ന കണക്ക് നോക്കുന്നുണ്ട്

*(തുടരും..)*