രചന: ആയിഷ അക്ബർ
അവർ ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോഴേക്കും അവിടെയുള്ള സാധനങ്ങൾ വെച്ച് വേദ ഭക്ഷണം തയ്യാറാക്കിയിരുന്നു…എല്ലായിടവും അടുക്കി പെറുക്കി വൃത്തിയാക്കി വെച്ചത് അവർക്ക് മൂന്ന് പേർക്കും വല്ലാത്തൊരു പുതുമ നൽകിയിരുന്നു…..
ഇത് നമ്മുടെ വീട് തന്നെയാണോടി……
നീലിമ അഞ്ജുവിനോട് ചോദിക്കുമ്പോൾ അഞ്ചുവൊന്ന് ചിരിച്ചു…..എന്തിനാ ഇതെല്ലാം ചെയ്തത്….. വേണ്ടായിരുന്നു…..അഞ്ചുവത് പറഞ്ഞപ്പോഴും വേദ തിരികെയൊന്നും പറഞ്ഞില്ല……അവർ ഫ്രഷ് ആയി വന്നു എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിന്റെ ടേസ്റ്റ് കൊണ്ട് തന്നെ അവർ മൂന്ന് പേരും പരസ്പരം നോക്കി…….
കൊള്ളാം നന്നായിട്ടുണ്ട് കറി…..ആൻസി മനസ്സ് നിറഞ്ഞു കൊണ്ടത് പറയുമ്പോഴേക്കും വേദയിൽ പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല……അത് കൊണ്ട് തന്നെ പിന്നീടാരും അതിനെ കുറിച്ചൊന്നും പറഞ്ഞതുമില്ല…….വേദാ….. ഞങ്ങളുടെ ഡേ കെയറിന്റെ അടുത്ത് നിന്ന് അല്പം അപ്പുറം മാറി കമ്പനിയിൽ ഒരു ഒഴിവുണ്ട്……അഞ്ചുവത് പറഞ്ഞതും വേദ പ്രതീക്ഷയോടെ അവളെ നോക്കി…..ഒരു ജേഴ്‌സി സ്റ്റിച്ചിങ് യൂണിറ്റ് ആണ്……നൂല് വെട്ടും മറ്റുമായി അവിടെയൊരു ഹെൽപറേയാണ് ആവശ്യം……ശമ്പളം കൂടുതലൊന്നും ഉണ്ടാകില്ല…..
പറ്റുകയാണെങ്കിൽ നോക്കാം……..അഞ്ചുവത് പറഞ്ഞതും വേദ സമ്മതമെന്നോണം ഒന്ന് തല കുലുക്കി……
എനിക്ക്….. എനിക്കീ ആഭരണങ്ങൾ ഒന്ന് വിൽക്കണം…….അഞ്ചു തിരിഞ്ഞതും വേദ പെട്ടന്നായിരുന്നത് പറഞ്ഞത്……എന്തിനെന്ന അർത്ഥത്തിൽ അവൾ വേദയെ നോക്കി…..
ജോലി ആയി ശമ്പളം കിട്ടുന്നത് വരെ…..
വേദ അത് മാത്രം പറഞ് നിർത്തി…..അത് വരെ ഞങ്ങളുണ്ടല്ലോ..താൻ വിഷമിക്കേണ്ട….അത് പറഞ്ഞു അങ്ങോട്ട് വന്നത് ആൻസിയായിരുന്നു….
അഞ്ചു വും അവളെ നൊക്കിയൊന്ന് പുഞ്ചിരിച്ചു…..റൂം ഏതായാലും ഞങ്ങൾ വാടക കൊടുക്കുന്നുണ്ട്…പിന്നേ ഞങ്ങൾക്ക് ഉണ്ടാക്കുന്നതിൽ ഒരാൾക്ക് അധികം ഫുഡ് മതിയല്ലോ.. അതൊന്നും വിഷയമല്ല……
നീലിമ അതും കൂടി പറഞ്ഞതും വേദക്ക് സന്തോഷം കൊണ്ടോ എന്തോ മനസ്സിന് വല്ലാത്തൊരു പിടപ്പ് തോന്നിയിരുന്നു……
ഇനി നിനക്ക് പേഴ്സണലായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങളിലാരാടെങ്കിലും ചോദിച്ചാൽ മതി….
വെറുതെ വേണ്ടാ…. കടമായിട്ട്……
ജോലി കിട്ടുമ്പോൾ തിരിച്ചു തരാമല്ലോ…
അഞ്ചു അതും കൂടി പറഞ്ഞു അവളുടെ തോളിൽ കൈ വെച്ചതും വേദ അത്ര മേൽ നന്ദിയോടെ അവളെ നോക്കി…….അത് വരെ ഇതീ സുന്ദരി കയ്യിൽ കിടക്കട്ടെ……ആൻസി അതും കൂടി പറഞ്ഞു കൊണ്ട് അവൾ കയ്യിൽ ഊരി പ്പിടിച്ചിരുന്ന വള അവളുടെ കൊലുന്നനെയുള്ള കയ്യിലെക്കിട്ടു കൊടുത്തു ……എല്ലാവരും ഒരു പുഞ്ചിരിയോടെ നിൽക്കുകയാണെങ്കിലും വേദയിൽ മാത്രം പുഞ്ചിരിയില്ലായിരുന്നു…പക്ഷെ ആ കണ്ണുകൾ നന്ദി സൂചകമായി തിളങ്ങുന്നുണ്ടയായിരിന്നു….അവൾ അവരോട് മിണ്ടുന്നോ ചിരിക്കുന്നോ ഇല്ലെങ്കിൽ കൂടി അവർക്ക് അവളോട് അകലം തോന്നാതിരിക്കാനുള്ള കാരണവും അവളുടെ കണ്ണുകൾ മിന്നി മറിയുന്ന ഭാവങ്ങൾ തന്നെയായിരുന്നു……..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മുത്തശ്ശി….. ഞാൻ വരാൻ അല്പം വൈകും……
മുത്തശ്ശി ശങ്കരേട്ടനെ കൂട്ടി പോയി ആധിയെ ഒന്ന് കൂട്ടി കൊണ്ട് വരാമോ…..അപ്പോഴേക്കും ഞാനെത്തിക്കൊള്ളാം…..ഞാനിവിടെ നിന്ന് ഇറങ്ങുന്നതേയുള്ളു…..രണ്ട് ദിവസം കൂടി അത് പോലെ പോയി കഴിഞ്ഞൊരു വൈകുന്നേരമാണ് ശിവ വിളിച്ചു മുത്തശ്ശിയോടത് പറയുന്നത്……
ശങ്കരാ…. നീയാ വണ്ടിയെടുത്തെ…..
ശിവ വരാൻ വൈകും…..കുഞ്ഞിനെ കൂട്ടികൊണ്ട് വരാനാണ്……അമ്മേ… ഞാൻ പോയാൽ മതിയോ…….മുത്തശ്ശി അതും പറഞ്ഞിറങ്ങുമ്പോഴാണ് രേവതി പ്രതീക്ഷയോടെ അത് ചോദിച്ചത്ത്…..
വേണ്ടാ…. ഞാൻ പൊയ്കൊള്ളാം……
മുത്തശ്ശി ഗൗവരവത്തിലത് പറഞ്ഞതും രേവതിയുടെ മുഖം മാറി……മറ്റൊന്നും കൊണ്ടല്ല….. അവനെങ്ങാനും അറിഞ്ഞാലോ എന്ന് പേടിച്ചാണ്…..എന്നെ വിശ്വസിച്ചു അവനെല്പിച്ചതല്ലേ……ഇനി ഞാൻ കൂടി അവനെ ഒറ്റപ്പെടുത്തിയാൽ അവനിവിടം വിട്ട്പോകുമോയെന്ന് എനിക്ക് ഭയമുണ്ട് ……അറിയാമല്ലോ…..
അവരതും കൂടി പറഞ്ഞിങ്ങുമ്പോൾ രേവതി അങ്ങനെ നിന്നു..ഹെവെൻസ് എന്നെഴുതിയ ആ ഡേ കെയറിലേക്ക് അവർ കയറി ചെല്ലുമ്പോൾ ആരെന്ന സംശയത്തിൽ എല്ലാവരും അവരെ നോക്കി…..
ഞാൻ ആദിത്തിനെ കൂട്ടാൻ വന്നതാണ്…..
ആ…..സാറ് വിളിച്ചു പറഞ്ഞിരുന്നു……
മുത്തശ്ശി പറഞ്ഞതും അഞ്ചു അതും പറഞ്ഞു കൊണ്ട് ഉറങ്ങുന്ന കുഞ്ഞിനെ എടുത്തു…..
അവനെങ്ങനെ…. ഇണങ്ങി തുടങ്ങിയോ……
ഇല്ലാ…. ഇണങ്ങുന്നതേയുള്ളൂ…. ഞങ്ങളെയൊന്നും പരിചയമില്ലാത്തതിന്റെ നല്ല പ്രശ്നമുണ്ട് ആൾക്..രണ്ട് ദിവസം കൂടിയൊക്കെ കഴിഞ്ഞാൽ ഓക്കേ ആകുമായിരിക്കും..മുത്തശ്ശിയുടെ ചോദ്യത്തിന് നീലിമ അത് പറഞ്ഞതും അവർ മനസ്സിൽ നിറഞ്ഞു നിന്നൊരു ഭാരത്തോടെ അവനെ കയ്യിലേക്ക് വാങ്ങി…….ഇവന്റെ അമ്മ എവിടെയാ….. കണ്ടതേയില്ലല്ലോ…..തിരിഞ് നടന്നിരുന്ന മുത്തശ്ശിയോട് ആൻസി അത് ചോദിച്ചതും അവരുടെ നെഞ്ചോന്ന് വിങ്ങി…..അമ്മ…. അവന്റെ അമ്മയില്ലാ…മുത്തശ്ശി അത് മാത്രം പറഞ്ഞു തിരിച്ചിറങ്ങുമ്പോൾ കേട്ട് നിന്ന മൂന്ന് പേരുടെയും മനസ്സ് വല്ലാതെ ഉലഞ്ഞിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മുത്തശ്ശി വീട്ടിലെത്തുന്നതും കാത്ത് ഓരോരുത്തരും പുറത്തേക്കിറങ്ങി നിന്നു…..അവൻ വരും മുന്പേ ആ കുഞ്ഞിനെയൊന്നെടുക്കാനും ലാളിക്കാനും…..
എന്നാൽ മുത്തശ്ശി കാറിൽ നിന്നിറങ്ങിയപ്പോഴേക്കും ശിവയുടെ കാറ് അവിടെ വന്നു നിന്നിരുന്നു…..
പെട്ടെന്ന് എല്ലാവരുടെയും മുഖം ഒരു പോലെ മാറി…..അവൻ കുഞ്ഞിനേയും വാങ്ങി അകത്തേക്ക് കയറുമ്പോൾ എല്ലാവരും വല്ലാത്തൊരു നോവോടെ അങ്ങനെ നിന്നിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നാല് പേരും കൂടി ഭക്ഷണം കഴിക്കുമ്പോഴാണ് അഞ്ജുവിന്റെ ഫോൺ റിങ് ചെയ്യുന്നത്….
അവൾ വേഗം ഫോണെടുത്തു…..ഹെലോ…..
എവിടെയാ നീ ……എന്തൊക്കെ…..
ശെരിക്കും…..കോൺഗ്രറ്റ്സ് ഡി……ഓഹ്… എന്തായാലും വരും…..അഞ്ചു ആരോടാണു സംസാരിക്കുന്നതെന്നറിയാതെ എല്ലാവരും അവളെയൊന്ന് നോക്കി…….എടി ഷഹനയാണ് വിളിച്ചത്.അവളുടെ നിക്കാഹ് ഉറപ്പിച്ചൂന്ന്……
കല്യാണം വിളിക്കാൻ അവള് വരാമെന്നും പറഞ്ഞിട്ടുണ്ട്……അപ്പൊ അവളിനി ജോലിക്ക് വരില്ലേ…..അഞ്ചു പറഞ്ഞതിന് ആൻസി പെട്ടെന്നായിരുന്നു അത് ചോദിച്ചത്…..ഇല്ലാത്രേ…. ജോലിക്കൊന്നും പോകേണ്ടാന്നാ പറഞ്ഞതെന്ന്…..പാവം….. എന്തായാലും കല്യാണമോന്ന് ശെരിയായല്ലോ…..അഞ്ചു പറഞ്ഞതും ആൻസി പെട്ടെന്ന് വേദയെ യൊന്നു നോക്കി…….
എങ്കി അവളുടെ ഒഴിവിലേക്ക് നമുക് വേദയെ കൊണ്ട് പോയാലോ……അത് പറ്റും……. എന്നാൽ പിന്നേ അവളെ കമ്പനിയിലേക്കൊന്നും വിടേണ്ടല്ലേ….. നമ്മുടെ കൂടെ ഉണ്ടാകുമല്ലോ…..
നീലിമ പറഞ്ഞതിനോട് ആൻസി കൂട്ടി ചേർത്തു ….
നിനക്ക് നല്ല ഭാഗ്യമുണ്ട് വേദാ…..ഷഹനയുടെ നിക്കാഹ് നടക്കാത്തതിന്റെ പേരിലാണ് അവള് ജോലിക്ക് വന്നിരുന്നത്….നിനക്ക് നല്ല ഐശ്വര്യമുണ്ട്….വന്നു കയറിയപ്പോഴേ ഒരാളുടെ കാര്യം സെറ്റായി…ഇനി ഞങ്ങളെയൊക്കെ ഒന്ന് പരിഗണിച്ചാൽ മതി…..അഞ്ചു അതും പറഞ്ഞു ചിരിക്കുമ്പോൾ അവളിൽ നിന്ന് പ്രത്യേകിച്ച് മറുപടിയൊന്നും കിട്ടില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ അഞ്ചു അവളെ ചേർത്തൊന്ന് പിടിച്ചിരുന്നു……ഭാഗ്യം……
വേദ ഉള്ളിൽ പുച്ഛത്തോടെയൊന്ന് ചിരിച്ചു…
അതെന്തെന്ന് പോലും താനറിഞ്ഞിട്ടില്ല….അങ്ങനെ ഒന്നുണ്ടായിരുന്നണെങ്കിൽ താനൊരിക്കലും ഇവിടെ എത്തില്ലായിരുന്നു…..അവളുടെ ഉള്ളിൽ ഒരു പിടപ്പ് തോന്നി….നാളെ തന്നെ ഞാൻ നമ്മുടെ മാഡത്തിനോടൊന്ന് പറഞ്ഞു നോക്കട്ടെ……
എങ്കി എത്രയും പെട്ടെന്ന് തനിക്ക് വന്നു തുടങ്ങാമല്ലോ….അഞ്ചു അത് പറഞ്ഞു കൊണ്ടെഴുന്നേറ്റു…
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നീ ഒരുങ്ങി ക്കഴിഞ് കുഞ്ഞിനെ കൊണ്ടാക്കുമ്പോഴേക്കും നിനക്ക് വൈകില്ലേ ശിവാ….അല്ലാതെന്തു ചെയ്യും മുത്തശ്ശി…..
ഇവന്റെ കാര്യങ്ങളൊക്കെ അതാത് സമയതല്ലേ ചെയ്യാനൊക്കൂ……നേരത്തെ എഴുന്നേറ്റിട്ടും പ്രയോജനമൊന്നുമില്ലല്ലോ…..മുതശ്ശിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞവൻ കുഞ്ഞിന് വീണ്ടും ഭക്ഷണം കൊടുത്ത് കൊണ്ടിരുന്നു…..
നീയൊരു കാര്യം ചെയ്യ്….അവനെയിങ് താ….
ഞാൻ ശങ്കരന്റെ കൂടെ പോയി കൊണ്ടാക്കാം ……
അപ്പൊ നിനക്കൊരുങ്ങി നേരെ ആശുപത്രിയിലേക്ക് പോകാമല്ലോ….മുത്തശ്ശി അത് പറയുമ്പോൾ അവനൊരു നിമിഷം ആലോചിച്ചു നിന്നു……
മുത്തശിക്ക് ബുദ്ധിമുട്ടാവുമോ…..എന്ത് ബുദ്ധിമുട്ട്….. അവനെ നോക്കാനൊ എന്നെ കൊണ്ട് പറ്റുന്നില്ല….അപ്പൊ അവനെ കൊണ്ടാക്കലും കൊണ്ട് വരവും ഞാൻ ചെയ്യാം…. പോരെ…ശിവയുടെ ചോദ്യത്തിന് മുത്തശ്ശി അതും പറഞ്ഞേഴുന്നേറ്റ് മാറ്റാൻ പോയതും അവൻ വേഗം ആദിക്കും ഡ്രസ്സ് മാറ്റി കൊടുത്തു…..സെബാ മെഡിന്റെ കുപ്പി തുറന്നതിൽ നിന്നും അല്പം ക്രീമെടുത് അവന്റെ ദേഹത്തു പുരട്ടി..അച്ചേടെ പൊന്ന് മുത്തശ്ശിയുടെ കൂടെ പൊയ്ക്കോ… കേട്ടോ…
വൈകിയില്ലെങ്കിൽ അച്ഛ കൂട്ടി കൊണ്ട് വരാം…..
അവൻ കുഞ്ഞിന്റെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ടത് പറയുമ്പോൾ പറഞ്ഞതെന്തെന്ന് മനസ്സിലായിട്ടെന്ന പോൽ അവൻ മോണ കാട്ടി ചിരിച്ചു………
(തുടരും)
അനുയോജ്യമായ സമയത് അവര് കണ്ട് മുട്ടും….
അധികം വൈകില്ലാ……
ആകാംക്ഷയോടെ കൂടി കാഴ്ചക് വേണ്ടി കാത്തിരിക്കുന്ന വരോട്…….😂🙏

by