22/04/2026

പ്രണയാർദ്രം:ഭാഗം -20

രചന:അഞ്ചു തങ്കച്ചൻ

അവർ മൂന്നാളും ഗുപ്തന്റെ നേർക്ക് കുതിച്ചു.
ഓടി വന്നവർ ഗുപ്തനെ തള്ളി താഴെയിട്ടു.
താഴെ വീണ ഗുപ്തൻ, കാലുയർത്തി ഒരുവനെ തൊഴിച്ചു.പൊടുന്നനെചാടി എഴുന്നേറ്റ,ഗുപ്തന്റെ അടിയേറ്റ് ഓരോരുത്തരായി നിലം പതിച്ചു.പോരു കോഴിയെ പോലെ നിൽക്കുന്ന ഗുപ്തനോട് എതിരിട്ട് തളർന്ന് വീണ തന്റെ ആളുകളെ കണ്ട് ചന്ദ്രശേഖരൻ തരിച്ചു നിന്നു.മൂന്നുപേരെ നിസ്സാരമായി ഇടിച്ചുതാഴെയിട്ട ഗുപ്തൻ നേരെ ചന്ദ്രശേഖരന്റെ മുൻപിൽ വന്നു നിന്നു.ഇനി ആരെങ്കിലും ഉണ്ടോ?
ചന്ദ്രശേഖരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
കൊള്ളാം… വെറുതെയല്ല,എന്റെ മകൾ നിന്നെ മോഹിച്ചു പോയത്.പറയെടോ കാർത്തുവും കറുപ്പനും എവിടെയാണ്?പറഞ്ഞില്ലെങ്കിൽ…?തന്നെക്കൊണ്ട് ഞാൻ പറയിക്കും.ഓഹോ…ചന്ദ്രശേഖരൻ ഞൊടിയിടകൊണ്ട് അരയിൽ ഒളിപ്പിച്ച ഒളിപ്പിച്ച തന്റെ റിവോൾവർ പുറത്തെടുത്തു.

അയാൾ അത് ഗുപ്തന്റെ നേരെ ചൂണ്ടി.മോനേ ഗുപ്ത, നിനക്കറിയില്ല ഈ ചന്ദ്രശേഖരനെ. അങ്ങനെ പെട്ടന്നൊന്നും തോറ്റു തരുന്നവനല്ല ഞാൻ.നീ ഇവിടെ തീരുകയാണ് മോനേ. ഇങ്ങോട്ട് വന്നപ്പോൾ നീ കണ്ടുകാണും താഴെയുള്ള അഗാധമായ കൊക്ക…
അവിടെ ശാന്തമായുറങ്ങുന്ന അനേകം പേരിൽ ഒരാളാവാനാണ് നിന്റെ വിധി.എന്റെ കൈകൊണ്ട് ഞാൻ തീർത്തവരുടെ എണ്ണമെടുത്താൽ അത് എന്റെ പ്രായത്തിനേക്കാൾ കൂടുതൽ കാണും.അയാൾ റിവോൾവർ ഗുപ്തന്റെ നെറ്റിയിൽ മുട്ടിച്ചു.സന്തോഷമായിട്ട് പൊയ്ക്കോ ഗുപ്ത..അയാളുടെ മുഖത്ത് രൗദ്രം നിറഞ്ഞു.പെട്ടന്നാണ് ഗുപ്തൻ വന്ന വാഹനത്തിന്റെ ഡോർ തുറന്ന് സാന്ദ്ര ഇറങ്ങിയത്.
അവളുടെ പിന്നാലെ ഒരു സ്ത്രീയും ഇറങ്ങി, ഇറങ്ങിയപാടെ ആ സ്ത്രീ സാന്ദ്രയുടെ കഴുത്തിലേക്ക് ഒരു കത്തി ചേർത്തുവച്ചു.

സാന്ദ്രയുടെ കഴുത്തിൽ ഒരു കത്തി ചേർത്തുവച്ചുകൊണ്ട് ഒരു സ്ത്രീ കൂസലില്ലാതെ നിൽക്കുകയാണ്.തോക്ക് മറ്റെടോ ഇല്ലെങ്കിൽ നിന്റെ മകളുടെ തല ഉരുണ്ട് നിന്റെ കാൽക്കൽ കിടക്കും, ആ സ്ത്രീ പറഞ്ഞു.ചന്ദ്രശേഖരൻ പൊടുന്നനെ ഗുപ്തന്റെ നെറ്റിയിൽ നിന്നും തോക്ക് മാറ്റി.അയാൾ പകപ്പോടെ സാന്ദ്രയെ നോക്കി.അവൾ വല്ലാതെ ക്ഷീണിതയാണ്, അടികിട്ടി അവളുടെ മുഖം ചതഞ്ഞിട്ടുണ്ട്.നേരെ നിൽക്കാനുള്ള ത്രാണി ഇല്ലാത്ത അവൾ വളരെ കഷ്ട്ടപ്പെട്ടാണ് താഴെ വീഴാതെ പിടിച്ചു നിൽക്കുന്നത് എന്ന് അയാൾക്ക്‌ തോന്നി.എന്റെ മോളെ ഒന്നും ചെയ്യരുത് അയാൾ പറഞ്ഞു.
ഗുപ്തൻ അയാളുടെ കൈയിൽ നിന്നും തോക്ക് പിടിച്ചു വാങ്ങി.ഇല്ല ഒന്നും ചെയ്യില്ല, പക്ഷെകാർത്തുവും കറുപ്പനും,അവർ എവിടെ ഉണ്ടെന്ന് പറ.സത്യമായിട്ടും എനിക്കറിയില്ല.

ഗുപ്തൻ പുറം കൈകൊണ്ട് അയാളുടെ മുഖത്തൊന്നു കൊടുത്തു.പറയെടോ… എവിടെ അവർ??അറിയില്ല. കറുപ്പന് ബോധം ഇല്ലായിരുന്നു. ആ പെൺകുട്ടിക്ക് എഴുന്നേൽക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. അതുകൊണ്ട് മുറി ഞാൻ അടച്ചില്ലായിരുന്നു.എനിക്കൊന്നു മദ്യപിക്കണമെന്ന് തോന്നി ഞാൻ, ഇവരുടെ കൂടെ പുറത്തിരുന്നു.
പിന്നെ ചെന്നുനോക്കുമ്പോൾ അവർ അവിടെ ഇല്ല.
എഴുന്നേൽക്കാൻ പറ്റാത്ത അവർ പിന്നെ എങ്ങനെ പോകാനാണ്, തന്നെക്കൊണ്ട് ഞാൻ സത്യം പറയിക്കും ഗുപ്തൻ കൈ ഓങ്ങി.ഞാൻ സത്യമാ പറഞ്ഞത്. അവർ ഇവിടെ ഉണ്ടായിരുന്നു… പക്ഷെ എങ്ങോട്ടോ രക്ഷപ്പെട്ടു..ഞങ്ങൾ അവരെ തിരയുകയായിരുന്നു ഇത്രയും നേരം.അയാൾ പറയുന്നത് സത്യമാണെന്ന് ഗുപ്തന് തോന്നി.

ഗുപ്തൻ വീടിനകത്തേക്ക് ചെന്നു..
മുറിയിൽ രക്തം തളംകെട്ടി കിടപ്പുണ്ട്.വലിച്ചു കൊണ്ടുപോയപോലെ രക്തം തറയിൽ പടർന്നിട്ടുണ്ട്.
അയാൾ പിന്നിലെ മുറ്റത്തേക്ക് ഇറങ്ങി.
സൂക്ഷ്മമായി അവിടമാകെ നിരീക്ഷിച്ചു.
രക്തത്തുള്ളികൾ അവിടിവിടെ കാണാം.മുറ്റത്തിനരികിൽ വരെ അങ്ങനെ കാണുന്നുണ്ട്.അവർ എവിടെ പോയിരിക്കും.
പെട്ടന്നാണ് അയാൾ, അവർ വെട്ടിയ വലിയ കുഴി കണ്ടത്.ഓഹോ… അപ്പോൾ അവരെ കൊന്ന് കുഴിച്ചുമൂടാൻ തന്നെയായിരുന്നു തീരുമാനം. ഇത്രയും ദുഷ്ട്ടതയോടെ ചിന്തിക്കാൻ ഇവർക്കെങ്ങനെ കഴിയുന്നു.ഗുപ്തൻ ചന്ദ്രശേഖരന്റെ അടുത്തെത്തി,
അയാളെയും അയാളുടെ മൂന്ന് ഗുണ്ടകളെയും ഗുപ്തൻ കൈകൾ പിന്നിലാക്കി കെട്ടിയിട്ടു.
സാന്ദ്രയെ ആ സ്ത്രീ അകത്ത് ഒരു കസേരയിൽ ഇരുത്തി. അവൾ പതിയെ അബോധവസ്ഥയിൽ ആയിരുന്നു.ആ സ്ത്രീ അവളെ മുറിയിൽ ആക്കി കതക് പുറത്ത് നിന്നും ലോക്ക് ആക്കി.

ഗുപ്ത… കാർത്തുവും കറുപ്പനും ഏത് അവസ്ഥയിൽ ആണെന്ന് നമുക്ക് അറിയില്ല.
ഇയാൾ പറയുന്നത് വച്ച് നോക്കിയാൽ അവർക്ക് നടക്കാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയിക്കണം.
അപ്പോൾ പിന്നെ അവർ എവിടെ??നമുക്ക് നോക്കാം.. വരൂ…അവർ മുറ്റത്ത് കിടന്ന ടോർച്ചുമായി അവിടെയാകെ തിരഞ്ഞു.അയാൾ ഉറക്കെ വിളിച്ചു. കാർത്തൂ….
നീയെവിടെയാ…കൂരിരുളിൽ അയാളുടെ ആ ശബ്ദം മാത്രം മുഴങ്ങികേട്ടു.ഗുപ്ത ഇനിയീ ഇരുട്ടിൽ എങ്ങനെ നോക്കിയിട്ടും പ്രയോജനം ഒന്നുമില്ല. അവർ പറഞ്ഞത് വച്ച് നോക്കിയാൽ അവർക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.ഇനി അവരെ എവിടെ തിരയും???ഒരുപക്ഷെ അവർ നമ്മളോട് പറഞ്ഞത് നുണയായിരിക്കുമോ ഗുപ്ത?? കേട്ടിട്ട്, അവർ പറഞ്ഞത് സത്യമാണെന്നാണ് എനിക്ക് തോന്നിയത്.പിന്നെ അവർ എവിടെ??

ചന്ദ്രശേഖരനോട് ഞാൻ ഒന്ന് ചോദിക്കട്ടെ ഗുപ്ത. എനിക്ക് നിന്നെ പോലെ മയത്തിൽ ചോദിക്കാനൊന്നും അറിയില്ല.അവൻ ചോര തുപ്പേണ്ടി വരും, അപ്പോൾ അവൻ സത്യം പറയും.ശരി… ഒന്നൂടെ ചോദിച്ചു നോക്ക്.അവർ തിരികെ ചെന്നു.ഗുപ്തൻ ആകെ തളർന്നെന്ന പോലെ ആ വീടിന്റെ വരാന്തയിൽ ഇരുന്നു.അപ്പുറത്ത് നിന്നും ചന്ദ്രശേഖരന്റെ അടികൊള്ളുമ്പോഴുള്ള ഉറക്കെയുള്ള കരച്ചിൽകേൾക്കാമായിരുന്നു.അൽപനേരം കഴിഞ്ഞപ്പോൾ ആ സ്ത്രീ ഗുപ്തനരികിലേക്ക് ചെന്നു.ഇല്ല ഗുപ്ത, അവർ പറഞ്ഞത് ശരിയാണ്.കറുപ്പനും കാർത്തുവും എവിടെയെന്ന് അവർക്കറിയില്ല.ഇനി ഇവിടെ തിരഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല.നമുക്ക് മടങ്ങി പോകാം ഗുപ്താ..അവർ വാഹനത്തിൽ കയറി.

*************

ഈ സമയം ചന്ദ്രശേഖരൻ മദ്യം വാങ്ങാനായി പറഞ്ഞയച്ചവൻ, മദ്യവും വാങ്ങി മടങ്ങി വരുകയായിരുന്നു.അയാൾ വന്നിറങ്ങിയപ്പോഴാണ് കണ്ടത്. ചന്ദ്രശേഖരനെയും തന്റെ കൂട്ടാളികളേയും കെട്ടിയിട്ടിരിക്കുന്നത്.അയാൾ വേഗത്തിൽ വണ്ടിയിൽ നിന്നിറങ്ങി.അഴിച്ചു വിടെടാ… ചന്ദ്രശേഖരൻ അവശതയോടെ പറഞ്ഞു.ആരാ മുതലാളീ ഇങ്ങനെ ചെയ്തത്? അയാൾ ചുറ്റും നോക്കി.

************