രചന – കണ്ണന്റെ മാത്രം
എന്താ പിയ നിനക്ക് അറിയോ ആളെ…
മ്മ്… നേരിട്ട് പരിചയം ഇല്ല പക്ഷേ നന്നായി കേട്ടറിയാം.. പേര് വിശ്വരുദ്രപ്രതാപ് വർമ….
എങ്ങനെയാ നിനക്ക് പരിചയം ആളെ… അഭിയും അവിയും ഒരേ സ്വരത്തിൽ ചോദിച്ചു..
ഡൽഹിയിൽ ഏറ്റവും കൂടുതൽ ക്രൈംസ് ഏത് ഭാഗത്ത് ആണെന്ന് അറിയോ നിങ്ങൾക്ക്… അവൾ അവരോട് തിരികെ ചോദിച്ചു..
മ്മ്… നോർത്ത് ഡൽഹി ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്… നവി പറഞ്ഞു..
ആ നോർത്ത് ഡൽഹി ഒരു രണ്ടുമൂന്ന് കൊല്ലം മുൻപ് രണ്ടുമാസംകൊണ്ട് കൺട്രോളിൽ കൊണ്ടുവന്ന മുതലാണ് ഇത്..ഞാൻ അന്ന് ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസിൽ വർക്ക് ചെയ്യുകയായിരുന്നു. അന്ന് എല്ലാ ദിവസത്തെ പേപ്പറിലും ഇദ്ദേഹത്തെ കുറിച്ച് ഒരു ന്യൂസ് എങ്കിലും ഉണ്ടാകും.. ഞാൻ നാട്ടിൽ വന്നതിന് ശേഷം ആണ് ഏതോ കേന്ദ്ര മന്ത്രിയെ എടുത്തിട്ട് ചാമ്പിയതിന് ഇങ്ങേർക്ക് സസ്പെന്ഷൻ കിട്ടി എന്നൊക്കെ അറിഞ്ഞത്… കുറ്റവാളികളുടെ അടുത്ത് ദയ എന്ന് പറഞ്ഞ സാധനം ഇല്ല ഇങ്ങേർക്ക്.. അതിപ്പോ എത്ര കൊടികുത്തിയവൻ ആയാലും ഇങ്ങേര് സ്കെച്ച് ഇട്ടാൽ തീർന്നു പിന്നെ അയാൾ ആത്മഹത്യ ചെയ്യുന്നതാവും നല്ലത്..
ആഹാ കൊള്ളാലോ… കാശിയേട്ടനുമായിട്ട് എങ്ങനെയാ പരിചയം ആവോ.. നവി ആലോചനയോടെ പറഞ്ഞു…
അതൊക്കെ നമുക്ക് പിന്നെ ചിന്തിക്കാം.. ഇപ്പൊ എങ്ങനെ ഈ മുതലിനെ ഒന്ന് മീറ്റ് ചെയ്യും എന്നാലോചിക്ക്.. പിയ പറഞ്ഞു
DCP ഓഫീസിൽ പോയി കാണുക എന്നൊക്കെ വച്ചാൽ റിസ്ക് ആണ്. അല്ലാതെ വേറെ എങ്ങനെയെങ്കിലും കാണണം.. അതിന് ആദ്യം ആളെ ഒന്ന് വിളിച്ച് നോക്കണം. പേർസണൽ നമ്പർ ഇല്ലാത്ത സ്ഥിതിക്ക് ഓഫീസ് നമ്പറിൽ ഒന്ന് വിളിച്ച് നോക്കാം അല്ലേ.. അഭി പറഞ്ഞു..
അതേ വിളിച്ചു നോക്കാം…. പക്ഷേ.. നവി സംശയത്തോടെ നിർത്തി..
എന്താ ഒരു പക്ഷേ… പിയ ചോദിച്ചു..
അല്ല ഏത് നമ്പറിൽ നിന്ന് വിളിക്കും ഇപ്പൊ… അവൻ സംശയം പ്രകടിപ്പിച്ചു..
വിച്ചു ഇപ്പൊ വരാം എന്ന് പറഞ്ഞിട്ടുണ്ട് അവന്റെ ഫോണിൽ നിന്ന് വിളിക്കാം. എന്നിട്ട് അവനോട് തന്നെ ഒരു മൂന്ന് സിം എടുത്തു തരാൻ പറയാം….
ആ.. അതുമതി.. പിന്നെ അങ്ങോട്ട് വിച്ചു വരാൻ ഉള്ള കത്തിരിപ്പിൽ ആയിരുന്നു എല്ലാവരും… ഏകദേശം അരമണിക്കൂർ കഴിഞ്ഞതും അഭിക്ക് ഫോൺ വന്നു അവൻ താഴെ ഉണ്ടെന്നും പറഞ്ഞ്. അഭി വേഗം താഴേക്ക് പോയി അവനേം കൂട്ടി റൂമിലേക്ക് പോയി..
വിച്ചു നിന്റെ ഫോൺ ഒന്ന് തന്നേ.. ഒരു ഫോൺ ചെയ്യാനാ…വിച്ചു റൂമിലെത്തി ഒന്ന് സെറ്റ് ആയതും അഭി ചോദിച്ചു…
നിന്റെ ഫോണിന് എന്തുപറ്റി ഡാ.. തന്റെ ഫോൺ എടുത്ത് കൊടുക്കുന്നതിന് ഒപ്പം വിച്ചു ചോദിച്ചു..
അതൊക്കെ പറയാം. ആദ്യം ഞങ്ങൾ ഒരു കാൾ ചെയ്യട്ടെ.. അതും പറഞ്ഞ് അവൻ DCP ഓഫീസിലേക്ക് വിളിച്ചിട്ട് ഫോൺ സ്പീക്കറിൽ ഇട്ടു..
ഹലോ.. കമ്മീഷണർ വിശ്വരുദ്ര് ഹിയർ.. ഫോൺ എടുത്തതും വളരെ ഗാഭീര്യം നിറഞ്ഞ സ്വരം അവർ കേട്ടു….
സാർ.. ഞാൻ ശ്രീപ്രിയ പത്മനാഭൻ.. ജേർണലിസ്റ്റ് ആണ്… പിയ പറഞ്ഞു…
ശ്രീപ്രിയ… അവൻ കുറച്ചുനേരം ആലോചിച്ചു.. നമ്മുടെ ആഭ്യന്തര മന്ത്രി വീട്ടിൽ ഇരിക്കാൻ കാരണമായ ആർട്ടിക്കിൾ എഴുതിയ ആളാണോ..
അവൻ പിന്നെ ചോദിച്ചു..
അതേ സാർ.. ഞാൻ സാറിന്റെ ഒരു സഹായത്തിന് വേണ്ടിയാണ് വിളിച്ചത്..
പറയൂ.. ഞാൻ എന്ത് ഹെല്പ് ആണ് ചെയ്യത് തരേണ്ടത്.. ഒരു മിനിറ്റ് താൻ കാശിയുടെ കസിൻ അല്ലേ..
അതേ സാർ.. മരിക്കുന്നതിന് മുൻപ് അദ്ദേഹം ആണ് സാറിനെ കാണാൻ ഞങ്ങളോട് പറഞ്ഞത്…
എന്താ കാര്യം ശ്രീപ്രിയ. എന്തിനാ അവൻ എന്നെ കാണാൻ നിങ്ങളോട് പറഞ്ഞത്.. അവന്റെ മരണം കൊലപാതകം ആണെന്ന് ഞാൻ അറിഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് വല്ലതും ആണോ…
അതേ സാർ.. കാശിയേട്ടൻ….
വേണ്ട.. ഫോണിലൂടെ ഉള്ള സംസാരം ഒന്നും വേണ്ട…പിയ പറഞ്ഞു തുടങ്ങുമ്പോഴേക്കും അവൻ തടുത്തിരുന്നു..
എങ്കിൽ ഞങ്ങൾ നാളെ അങ്ങോട്ട് വരാം… പിയ പറഞ്ഞു..
വേണ്ട.. ഞാൻ അങ്ങോട്ട് വരാം. ഞാൻ എന്തായാലും വരണം എന്ന് കരുതി ഇരിപ്പായിരുന്നു. അവൻ മരിച്ചിട്ട് എനിക്ക് വരാൻ പറ്റിയില്ല.. ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നു..
ശരി സാർ.. എങ്കിൽ നാളെ കാണാം..
ബൈ ശ്രീപ്രിയ…
എന്താ അഭി ഇതിന്റെ ഒക്കെ അർത്ഥം.. കാശിയേട്ടന്റെ കൊലപാതകം ആണെന്ന് ഉറപ്പിച്ചോ… പിയ ഫോൺ വച്ചതും വിച്ചു അഭിയോട് ചോദിച്ചു…
അതോടെ അഭി ഒരു ദീർഘ നിശ്വാസത്തോടെ കാശിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ തൊട്ടുള്ള എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു. അതുപോരാതെ കാശി ശേഖരിച്ച തെളിവുകളും കാണിച്ചു കൊടുത്തു…
പന്ന ********ൾ…. നല്ല ഒന്നാന്തരം ഒരു തെറി ആണ് എല്ലാം കേട്ടതും ആദ്യം അവന്റെ വായിൽ വന്നത്. പിന്നെ ആണ് പിയ അവിടെ ഇരിക്കുന്നത് അവന് ഓർമ വന്നത്. അവൻ ഒരു ഇളിഞ്ഞ ചിരിയോടെ അവളെ നോക്കി…
അവന്റെ മുഖഭാവം കണ്ടതും മൂന്നാൾക്കും ചിരിപ്പൊട്ടി…
അതിപ്പോ ഇത്രേം തെണ്ടിത്തരം ചെയ്തവന്മാരെ കുറിച്ച് കേൾക്കുമ്പോൾ ആർക്കായാലും തെറി തന്നെയേ വരുള്ളൂ.. അവനെ കളിയാക്കി നോക്കുന്നവരെ നോക്കി അവൻ വീർത്ത മുഖത്തോടെ പറഞ്ഞു..
അതിന് നീ തെറി പറഞ്ഞതിന് ഞങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ. അത് കഴിഞ്ഞിട്ടുള്ള നിന്റെ മുഖഭാവം കണ്ടിട്ടാണ് ചിരി വന്നത്.. അഭി ഒരു ചിരിയോടെ പറഞ്ഞു..
അല്ല ഇത്രേം തെണ്ടിത്തരം ചെയ്തവരെ നിങ്ങൾ ചുമ്മാ ജയിലിൽ ആക്കാൻ പോവുകയാണോ… വിച്ചു ഗൗരവത്തോടെ ചോദിച്ചു…
അങ്ങനെ അങ്ങോട്ട് ജയിലിൽ ആക്കുമോ.. ഒരു വധശിക്ഷ എങ്കിലും ഉറപ്പിച്ചിട്ടേ അവനെ ഒക്കെ ജയിലിൽ അയക്കൂ.. അതും രുദ്രൻ സാറ് ബാക്കി വല്ലതും തന്നെങ്കിൽ മാത്രം… അഭി പറഞ്ഞു..
മ്മ്… വിച്ചു അതിനൊന്ന് മൂളിയതേ ഉള്ളൂ..
വിച്ചു നീ പോകുമ്പോൾ അമ്മയും ആമിയും ഉണ്ടാകും ട്ടോ.. നിധി വരുന്നുണ്ട് അവിടെ. അതുകൊണ്ട് അവർ മൂന്നാളും അവിടെ നിൽക്കാം എന്ന് പറഞ്ഞു..
ഓക്കേ ഡാ.. എങ്കിൽ ഞാൻ പോട്ടേ.. വിച്ചു ചോദിച്ചു…
എടാ ഒരു കാര്യം കൂടി ഉണ്ട്.. നീ ഒരു മൂന്ന് സിം എടുത്ത് തരണം ഞങ്ങൾക്ക്.. എന്തോ ഞങ്ങളുടെ നമ്പർ വഴി ഈ വക കാര്യങ്ങൾ സംസാരിക്കുന്നത് സേഫ് അല്ല എന്നൊരു തോന്നൽ. കാശിയേട്ടൻ അവസാനമായി സംസാരിച്ചത് ഞങ്ങളോട് ആയതുകൊണ്ട് എന്തായാലും കാശിയേട്ടനെ ഇല്ലാതാക്കിയവരുടെ ഒരു ശ്രദ്ധ ഞങ്ങളുടെ മുകളിൽ ഉണ്ടാകും… അഭി പറഞ്ഞു..
മ്മ്.. ഞാൻ നാളെ തന്നെ കൊണ്ട് വരാം. നീ അമ്മയോടും ആമിയോടും റെഡി ആകാൻ പറയ്…
മ്മ്.. ശരി അതും പറഞ്ഞ് എല്ലാവരും പുറത്തേക്ക് പോയി. അഭി ചെന്ന് അമ്മയോടും ആമിയോടും യാത്രയാവാൻ പറഞ്ഞു. എല്ലാവർക്കും അവർ പോകുന്നത് വിഷമം ആണെങ്കിലും നിധി ഇന്ന് വൈകീട്ട് എത്തും എന്ന് പറഞ്ഞതുകൊണ്ട് അവർക്ക് പോകാതെ വേറെ വഴി ഇല്ലായിരുന്നു… അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് സാവിത്രിയമ്മയും ആമിയും വിച്ചുവും തിരികെ പോയി..
…………………
പറഞ്ഞതുപോലെ തന്നെ പിറ്റേന്ന് ഒരു 10 മണിയോടെ വിച്ചു മൂന്ന് സിംമും കൊണ്ട് അഭിയുടെ അടുത്തേക്ക് വന്നു.. രുദ്രൻ വരുന്നത് കൊണ്ട് അവനേം കൂടി കണ്ടിട്ടേ പോകുന്നുള്ളൂ എന്നും പറഞ്ഞ് അവിടെ കൂടി വിച്ചുവും. ഒരു 11 മണിയോടെ അവരുടെ വീടിന്റെ എക്സാക്ട് ലൊക്കേഷൻ ചോദിച്ച് വിച്ചുവിന്റെ ഫോണിലേക്ക് രുദ്രന്റെ കാൾ വന്നിരുന്നു. പിയ ലൊക്കേഷൻ അവന് അയച്ചു കൊടുത്തു…
ഉച്ചക്ക് എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കായിരുന്നു. ഒരുപാട് നിർബന്ധിച്ചിട്ടാണ് കാത്തു കഴിക്കാനായി വന്നിരുന്നത്. അവളുടെ കണ്ണുകൾ ഇപ്പോഴും തോർന്നിരുന്നില്ല. എല്ലാവർക്കും അവളുടെ അവസ്ഥ മനസിലാകുന്നതുകൊണ്ട് ആരും അവളെ ഒന്നിനും നിർബന്ധിച്ചിരുന്നില്ല. പക്ഷേ ഇനിയും ഒന്നും കഴിക്കാതെയും കുടിക്കാതെയും ഇരുന്നാൽ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ വരും എന്ന് മനസിലായപ്പോൾ ആണ് നവി അവളെ നിർബന്ധിച്ച് കഴിപ്പിക്കാൻ കൊണ്ടിരുത്തിയത്.. കഴിക്കാൻ കൊണ്ടിരുത്തിയിട്ടും അവൾ ചുമ്മാ അതിൽ ചിക്കി ഇരിക്കുന്നു എന്നല്ലാതെ ഒന്നും കഴിക്കാൻ കൂട്ടാക്കുന്നുണ്ടായില്ല..
എന്താ മോളെ ഇത് എന്തെങ്കിലും ഒക്കെ കഴിക്ക്.. ഇനിയും ഇങ്ങനെ ഒന്നും കഴിക്കാതെ ഇരുന്നാൽ മോൾക്ക് എഴുന്നേൽക്കാൻ ഉള്ള ആരോഗ്യം പോലും ഉണ്ടാവില്ല… പപ്പൻ അവളെ നോക്കികൊണ്ട് പറഞ്ഞു..
എനിക്ക് വിശക്കുന്നില്ല അങ്കിൾ.. അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.. എന്തെങ്കിലും കഴിക്ക്..
മ്മ്.. അവൾ ഒന്ന് മൂളിക്കൊണ്ട് എന്തൊക്കെയോ നുള്ളി പെറുക്കി കഴിച്ച് എഴുന്നേൽക്കാൻ നോക്കി.
ആഷി അത് മുഴുവൻ കഴിക്ക്… നവി ഗൗരവത്തോടെ പറഞ്ഞു..
എനിക്ക് വേണ്ടാഞ്ഞിട്ടാ നവിയേട്ടാ…അവൾ വിതുമ്പലോടെ
പറഞ്ഞു…
അത് പറഞ്ഞാൽ പറ്റില്ല. കുറച്ചുംകൂടി കഴിച്ചേ പറ്റൂ…നവി പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
എന്തിനാ മോളെ കരയുന്നത്. നീ വീണുപോകാതിരിക്കാൻ വേണ്ടിയല്ലേ അവൻ പറയുന്നത്. അത് മാത്രം അല്ല മോൾക്ക് തോന്നുന്നുണ്ടോ മോളിങ്ങനെ കഴിക്കാതെയും കുടിക്കാതെയും ഇരുന്ന് വിഷമിച്ചാൽ കാശിയേട്ടന് സമാധാനം കിട്ടുമോ.. എന്റെ ആമി ഒരു നേരം കഴിച്ചില്ലെങ്കിൽ എനിക്ക് സഹിക്കാൻ പറ്റില്ല. അങ്ങനെ ഉള്ളപ്പോ മോളിങ്ങനെ രണ്ടു ദിവസമായിടട്ടും ഒന്നും കഴിക്കാതെ ഒക്കെ ഇരുന്നാൽ കാശിയേട്ടന് അത് സഹിക്കാൻ പറ്റുമോ.. ഇല്ല… അതുകൊണ്ട് മോള് കുറച്ചെന്തെങ്കിലും കൂടി കഴിക്ക്. അല്ലെങ്കിൽ വേണ്ട ഇങ്ങോട്ട് വായോ ഏട്ടൻ വാരിത്തരാം. എനിക്ക് എന്റെ ആമിയെ പോലെ തന്നെ ആണ് മോളും.. വായോ.. അഭി പറഞ്ഞു..
കാത്തു അഭിയുടെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു. അവൻ ഓരോ ഉരുളകൾ ആയി അവളുടെ വായിലേക്ക് വച്ച് കൊടുത്തു. കണ്ണുകൾ നിറഞ്ഞൊഴുകി എങ്കിലും അവൾ അവൻ കൊടുത്തത് മുഴുവൻ കഴിച്ചു…
ഗുഡ് ഗേൾ.. ഇനി പോയി കൈ കഴുകിക്കോ.. അഭി ഒരു ചിരിയോടെ പറഞ്ഞു..
അടുത്ത നിമിഷം ഒരു വലിയ കരച്ചിലോടെ അവൾ അഭിയെ കെട്ടിപിടിച്ചു. അഭി തന്റെ ഒരു കൈകൊണ്ടു അവളെ ചേർത്തുപിടിച്ച് അവളുടെ പുറത്ത് തട്ടികൊടുത്തു.. കുറച്ചുനേരം കരഞ്ഞതും അവൾ പതിയെ ശാന്തമായി..
മ്മ്.. ചെല്ല്.. ചെന്ന് കൈയും മുഖവും കഴുകിയിട്ട് വായോ..
ശരിയേട്ടാ.. അവൾ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോയി. ബാക്കി ഉള്ളവർ നന്ദിയോടെ അഭിയെ നോക്കി. അവൻ അങ്ങനെ ഒക്കെ സംസാരിച്ചത് കൊണ്ടാണ് അവൾ എന്തെങ്കിലും ഒക്കെ കഴിച്ചത്. ഇല്ലായിരുന്നെങ്കിൽ അവൾ ഒന്നും കഴിക്കില്ലായിരുന്നു എന്ന് അവർക്ക് അറിയാമായിരുന്നു…
എല്ലാവരും ഭക്ഷണമെല്ലാം കഴിഞ്ഞ് ഹാളിലായി ഇരിക്കുന്ന നേരത്താണ് കാളിങ് ബെൽ അടിച്ചത്. ഹരിയാണ് ചെന്ന് വാതിൽ തുറന്നത്. ഹരിയുടെ കൂടെ ഉള്ളിലേക്ക് വരുന്നവനെ പപ്പനും പാറുവും മനസിലാകാതെ നോക്കി. ബാക്കി എല്ലാവരും അവനെ തന്നെ നോക്കി നിൽപ്പായിരുന്നു.. അങ്ങനെ നിൽക്കുമ്പോൾ ആണ് കാത്തു കാറ്റുപോലെ അവന്റെ അടുത്തേക്ക് പോകുന്നതും അവന്റെ നെഞ്ചിലേക്ക് വീഴുന്നത്…
രുദ്രേട്ടാ… കാശിയേട്ടൻ പോയി രുദ്രേട്ടാ.. എന്നെ ഒറ്റക്ക് ആക്കി പോയി… അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..
അവനും അവളെ ചേർത്തുപിടിച്ചു. അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്നുവീണു..
പിയയും കൂട്ടരും മുന്നിൽ നടക്കുന്ന കാഴ്ച്ചയിൽ മിഴിച്ച് നിന്നു…
തുടരും….

by