രചന – കണ്ണന്റെ മാത്രം
സത്യാമ്മേ…. അവളെ വിളിച്ചു വരുന്ന ആളെ കണ്ടതും നിധി ഓടിപ്പോയി അവരെ കെട്ടിപ്പിടിച്ചു…( സത്യാമ്മയെ കുറിച്ച് പാസ്റ്റിൽ പറയുന്നുണ്ട് )
എവിടെയായിരുന്നു മോളെ നീ… എത്ര സ്ഥലത്ത് അന്വേഷിച്ചു ജോ മോൻ… ഇത്രയും കൊല്ലം വേണ്ടിവന്നോ ഞങ്ങളെ ഒക്കെ ഓർമ വരാൻ… അവർ പരിഭവത്തോടെ പറഞ്ഞു…
അങ്ങനെ അല്ല സത്യാമ്മേ.. ആ ഒരു അവസ്ഥയിൽ എന്ത് ചെയ്യണം എന്നൊരു ബോധം ഉണ്ടായില്ല… ഇപ്പൊ അറിയുന്നുണ്ട് എത്ര വലിയ തെറ്റാണ് ഞാൻ ചെയ്യ്തത് എന്ന്… നിധി കുറ്റബോധത്തോടെ പറഞ്ഞു…
ആ സാരമില്ല.. ഇപ്പോഴെങ്കിലും മോൾക്ക് തിരികെ വരാൻ തോന്നിയല്ലോ… ഇന്നലെ ജോ മോൻ നിങ്ങൾ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടേ എന്ന് നിശ്ചയം ഇല്ലാതെ ആയി.. അവർ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് കാറിന്റെ ഡോർ തുറന്ന് ചിട്ടുവും കുഞ്ഞിയും പുറത്തേക്ക് ഇറങ്ങിയത്… അവരെ കണ്ടതും അതുവരെ സംസാരിച്ചുകൊണ്ട് നിന്ന സത്യാമ്മ സൈലന്റ് ആയി.. അവരുടെ ദൃഷ്ടി പോകുന്ന ദിക്കിലേക്ക് നോക്കിയ ജോയും നിധിയും പുറത്ത് ഇറങ്ങി നിന്ന് ചുറ്റും നോക്കുന്ന ചിട്ടുവിനെയും കുഞ്ഞിയേയും കണ്ട് ഒരു ചിരിയോടെ അവരെ തങ്ങളുടെ അടുത്തേക്ക് വിളിച്ചു..
സത്യാമ്മേ.. ഇതു ഞങ്ങളുടെ മക്കൾ ആണ് ആരോൺ ആവ്‌ലിൻ.. ചിട്ടു എന്നും കുഞ്ഞി എന്നും വിളിക്കും… അവരെ തന്നെ നോക്കിനിൽക്കുന്ന സത്യാമ്മയെ നോക്കി രണ്ടുമക്കളെയും ചേർത്തുപിടിച്ചുകൊണ്ട് നിധി പറഞ്ഞു…
മോൾടെ കുഞ്ഞുങ്ങളോ… അവർ രണ്ടുമക്കളുടെയും കവിളിൽ തഴുകിക്കൊണ്ട് അത്ഭുധത്തോടെ ചോദിച്ചു…
ഹായ് നാനി… അവർ രണ്ടാളും ഒരേ സ്വരത്തിൽ അവരെ നോക്കി വിഷ് ചെയ്യ്തു…
നാനി എന്ന് വച്ചാൽ അമ്മുമ്മ എന്നാണ് സത്യാമ്മേ… നാനി എന്ന് വിളിച്ചത് മനസിലാകാതെ നിൽക്കുന്ന സത്യാമ്മയെ നോക്കി നിധി അത് പറഞ്ഞതും അവരുടെ മുഖത്ത് ചിരി വിരിഞ്ഞു…
ആണോ… എനിക്ക് അത് മനസിലായില്ല… മക്കള് എന്താ ഇവിടെ തന്നെ നിൽക്കുന്നത് ഉള്ളിലേക്ക് വായോ… ഞാൻ മോളുടെ ഇഷ്ടഭക്ഷണം ആയ നെയ്യ്പത്തലും ചിക്കൻ കറിയും ഉണ്ടാക്കിയിട്ടുണ്ട്… വായോ കഴിക്കാം… അവർ നിറഞ്ഞ ചിരിയോടെ പറഞ്ഞു..
കണ്ടോ കണ്ടോ അവളെ കണ്ടപ്പോഴേക്കും സത്യാമ്മ എന്നെ മറന്നു… ജോ കള്ളപ്പിണക്കത്തോടെ പറഞ്ഞു…
ഇല്ലെടാ.. ചെക്കാ.. നിനക്ക് ഇലയട ഉണ്ടാക്കി വച്ചിട്ടുണ്ട്… പക്ഷേ മക്കൾക്ക് ഒന്നും കരുതിയില്ലല്ലോ.. എന്താ കൊടുക്കാ അവർക്ക് ഇനി.. അവർ ആദ്യം ജോയെ നോക്കി കണ്ണുരുട്ടിക്കൊണ്ട് മക്കളെ നോക്കി വിഷമത്തോടെ പറഞ്ഞു…
അവർക്ക് അവരുടെ പപ്പയുടെ കൂട്ട് ഇലയട എന്ന് വച്ചാൽ പ്രാന്താണ് സത്യാമ്മേ.. അത് മതി അവർക്കും… നിധി ഒരു ചിരിയോടെ പറഞ്ഞു..
ആണോ.. എങ്കിൽ വായോ ഞാൻ ചായ വെക്കാം…
സത്യാമ്മ ചെല്ല്… ഞാൻ അമ്മേടേം അച്ഛന്റേം അടുത്തൊന്ന് പോയിട്ട് വരാം… നിധി അതും പറഞ്ഞുകൊണ്ട് വീടിന്റെ തെക്കുഭാഗത്തായി അവരെ അടക്കിയ ഭാഗത്തേക്ക് പോയി.. ജോ മക്കളെയും കൂട്ടി അവളുടെ പിന്നാലെ പോയി…
ഒരുപാട് ചെടികൾക്കിടയിൽ അവരെ അടക്കിയ ഭാഗത്ത് ചെന്നുനിൽക്കുമ്പോൾ നിധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
രാമേട്ടാ… വന്ദു… ഞാൻ തിരികെ വന്നു.. ഇത്രയും നാൾ വരാതെ ഇരുന്നതിൽ എന്നോട് ക്ഷമിക്കണം… പക്ഷേ ഇപ്പൊ ഞാൻ തിരികെ വന്നിട്ടുള്ളത് നിങ്ങൾക്ക് നീതി വാങ്ങി തരാൻ കഴിവോടെ ആണ്… അതിനുള്ള പണവും അധികാരവും എനിക്ക് ഇപ്പൊ ഉണ്ട്.. നിങ്ങളുടെ മരണത്തിന് പിന്നിൽ ഉള്ള സത്യങ്ങൾ ഞാൻ മറ നീക്കി പുറത്തുകൊണ്ട് വന്നിരിക്കും… അവൾ മനസ്സിൽ നിറയുന്ന പകയോടെ അവർക്ക് വാക്ക് കൊടുത്തു… ആ സമയം അവളെ കടന്നുപോയ കാറ്റിന് അവരുടെ മണമായിരുന്നു….
ഹേയ്… എന്താടോ ഇത്… നീ കരഞ്ഞാൽ അവർക്കും സങ്കടം ആവില്ലേ… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടതും ജോ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു… അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു…
നിധി.. മോളെ.. കരയല്ലേടാ.. ദേ നീ കരയുന്നത് കണ്ടിട്ട് മക്കളും സങ്കടപ്പെടുന്നു… ജോ അത് പറഞ്ഞതും നിധി കണ്ണും മുഖവും തുടച്ചുകൊണ്ട് മക്കളെ നോക്കി… ആകെ വിങ്ങിപ്പൊട്ടി നിൽക്കുന്ന മക്കളെ കണ്ടതും അവൾ വേഗം അവരുടെ അടുത്തേക്ക് ഇരുന്നു..
ഏയ്യ് മമ്മയുടെ മക്കൾ സങ്കടപ്പെടല്ലേ… ദേ നോക്കിയേ മമ്മ ഉഷാറായി… നിങ്ങള് വായോ നമുക്ക് അമ്മച്ഛനേം അമ്മുമ്മയെയും പരിചയപ്പെടാം… നിധി അതും പറഞ്ഞുകൊണ്ട് മക്കളെ രണ്ടുസൈഡിൽ ആയി ചേർത്തുപിടിച്ചുകൊണ്ട് അവരെ രാമേട്ടനും വന്ദുവമ്മക്കും പരിചയപ്പെടുത്തികൊടുത്തു.. ജോ അവരെ നാലാളെയും ഒരുപോലെ ചേർത്തുപിടിച്ചു… ആ നിമിഷം അവിടെ അടിച്ച കാറ്റിൽ അവരുടെ അടുത്തായി നിന്നിരുന്ന ചെമ്പകമരത്തിൽ നിന്നും പൂവിതളുകൾ അവരുടെ നാലാളുടെയും ശിരസ്സിൽ പതിച്ചു രാമേട്ടന്റെയും വന്ദുവിന്റെയും അനുഗ്രഹം എന്നപോൽ…
………………….
ഹന്ന നീ എങ്ങോട്ടാ ഈ ഉച്ചനേരത്ത് പോകുന്നത്.. ഉച്ചക്ക് യാത്രയായി ഇറങ്ങുന്ന അവളെ കണ്ടതും അവളുടെ മമ്മി ചോദിച്ചു….
എന്റെ ഒരു ഫ്രണ്ടിനെ കാണാൻ ആണ് മമ്മി.. അവൾ ടൗണിലേക്ക് വരാം എന്ന് പറഞ്ഞിട്ടുണ്ട്… അവൾ ഒരു പതർച്ചയും ഇല്ലാതെ കള്ളം പറഞ്ഞു…
മ്മ്.. പോയി വായോ.. അധികം വൈകണ്ട… അവർ അതും പറഞ്ഞിട്ട് ഉള്ളിലേക്ക് പോയപ്പോൾ അവൾ അവരെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി… അവളുടെ ഉള്ളിൽ ഇനി വരാനിരിക്കുന്ന നല്ല നിമിഷങ്ങൾ ആയിരുന്നു..
ഹന്നയുടെ കാർ അവർ സ്ഥിരം മീറ്റ് ചെയ്യാറുള്ള ഹോട്ടലിന്റെ പാർക്കിങ്ങിൽ നിർത്തി.. പിന്നെ ഫോൺ എടുത്ത് അയാളുടെ നമ്പറിലേക്ക് വിളിച്ചു…
ഇച്ചായാ… അപ്പുറത്തെ സൈഡിൽ ഫോൺ എടുത്തതും അവൾ കൊഞ്ചലോടെ വിളിച്ചു…
എവിടെയാ പെണ്ണേ… ഞാൻ എത്രനേരം ആയി കാത്തുനിൽക്കുന്നു… അയാൾ അക്ഷമയോടെ പറഞ്ഞു…
ഞാൻ ദേ പാർക്കിങ്ങിൽ ഉണ്ട്.. ഇച്ചായൻ എവിടെയാ… അവൾ ചോദിച്ചു…
എവിടെയാ ബേസ്മെന്റ് പാർക്കിങ്ങിൽ ആണോ..
അതേ…
എങ്കിൽ ആ മൂലയിൽ ഉള്ള പാർക്കിങ്ങിലേക്ക് കയറ്റ് ഞാൻ അങ്ങോട്ട് വരാം… അയാൾ അത് പറഞ്ഞതും അവൾ ഫോൺ വച്ചിട്ട് മൂലക്കൽ ഉള്ള പാർക്കിങ്ങിലേക്ക് കാർ കയറ്റി.. അവൾ കാർ നിർത്തി ഇറങ്ങുമ്പോഴേക്കും അവളുടെ അടുത്തേക്ക് അയാൾ വന്നിരുന്നു… അയാൾ അവളെ മൊത്തമായി ഒന്ന് നോക്കി.. വളരെ നേർത്ത ഒരു ഷിഫോൺ സാരിയിൽ അവളുടെ ആകാരവടിവ് മുഴുവൻ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.. അയാൾ ഒന്നും മിണ്ടാതെ അവളെ കാറിലേക്ക് ചാരി നിർത്തി ആർത്തിയോടെ അവളുടെ ചുണ്ടുകൾ കടിച്ചു വലിച്ചു നുണഞ്ഞു തുടങ്ങി… വല്ലാത്തൊരു ആവേശം നിറഞ്ഞിരുന്നു അയാളിൽ.. അവളും തിരികെ അതേ ആവേശത്തിൽ ചുംബിച്ചു… ഈ സമയം അയാളുടെ കൈകൾ അവളിൽ പരതി തുടങ്ങി…
ശ്വാസം തടസ്സമായി വന്നതും അവൾ അയാളെ തന്നിൽ നിന്ന് തള്ളിമാറ്റി…
ഹോ.. എന്തൊരു കൊതിയാ ഇച്ചായാ ഇത്… റൂമിൽ എത്താൻ ഉള്ള സാവകാശം പോലും ഇല്ലേ… അവൾ ആഞ്ഞു ശ്വാസം വലിച്ചുകൊണ്ടു പറഞ്ഞു…
എത്രനാളായി പെണ്ണേ.. അതല്ലേ ഈ ഭാഗത്തേക്ക് കാർ കയറ്റാൻ പറഞ്ഞത്.. ഇവിടെ ആകുമ്പോൾ cctv ഇല്ലാ.. വായോ ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല… അതും പറഞ്ഞുകൊണ്ട് അയാൾ ഒരു മാസ്ക് എടുത്ത് അവൾക്ക് കൊടുത്തുകൊണ്ട് അയാളും ഒന്ന് ധരിച്ചു. പിന്നെ അവളെയും കൊണ്ട് ലിഫ്റ്റിനു അടുത്തേക്കായി നടന്നു…
എന്നാൽ അവർ അറിഞ്ഞില്ല അവരുടെ ഈ കാമപേകൂത്ത് മുഴുവൻ ഒരു ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നത്… അത് എടുക്കുന്ന ആളുടെ കണ്ണുകളിൽ ദേഷ്യവും വെറുപ്പും പകയും ഒരുപോലെ നിറഞ്ഞു.. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…
………………..
സത്യാമ്മേ.. നമ്മുടെ ഹരിയുടെ വിവരം എന്താ.. അവളുടെ കല്യാണം കഴിഞ്ഞോ… ഇവിടെ ഉണ്ടോ… ഭക്ഷണം എല്ലാം കഴിഞ്ഞ് ഇരിക്കുന്ന നേരത്താണ് നിധി സത്യാമ്മയുടെ അടുത്ത് അത് ചോദിക്കുന്നത്… ( ഹരിയെ കുറിച്ച് പാർട്ട് 7 ഇൽ പറയുന്നുണ്ട് )
അവർ കുടുംബം മൊത്തമായി ഇവിടെ നിന്ന് താമസം മാറിപ്പോയി മോളെ… പാവം സതീശനും മാലതിയും ആ കുട്ടിക്ക് സുഖമില്ലാതെ ആയതോടെ ആകെ തകർന്നു… അവർ ഒരു നിശ്വാസത്തോടെ പറഞ്ഞു..
താമസം മാറിയെന്നോ.. എന്തിന്.. ആർക്ക് സുഖമില്ലാതെ ആയ കാര്യം ആണ് സത്യാമ്മ ഈ പറയുന്നത്… നിധി ആകുലതയോടെ ചോദിച്ചു…
വേറെ ആർക്ക് ഹരി മോൾക്ക് തന്നെ.. എന്തോ കണ്ട് പേടിച്ചതാണ്.. അതിന്റെ മാനസിക നില തെറ്റി… ഇവിടെ അടുത്തൊന്നും ആശുപത്രി ഇല്ലല്ലോ.. അതാവും അവർ ഇവിടെ നിന്ന് പോയത്… അവർ വിഷമത്തോടെ പറഞ്ഞു…
മാനസിക നില തെറ്റി എന്നോ അതിനും മാത്രം എന്താ ഉണ്ടായേ… അവർ എന്നാ ഇവിടെ നിന്ന് മാറിയത്…
അത് രാമേട്ടനൊക്കെ പോയതിന്റെ പിറ്റേ ആഴ്ച ആണെന്ന് തോന്നുന്നു… ആ സമയത്തൊന്നും ആ കുട്ടിയേ പുറത്തേ കണ്ടിരുന്നില്ല… അങ്ങനെ ചോദിച്ചപ്പോൾ ആണ് മാലതി മോൾക്ക് സുഖമില്ലാത്തത് പറഞ്ഞത്… അധികം വൈകാതെ അവർ ഇവിടെ നിന്ന് മാറുകയും ചെയ്യ്തു…
രാമേട്ടനൊക്കെ മരിച്ച ആ സമയത്തോ.. എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ… നിധി സംശയത്തോടെ ചോദിച്ചു.. അവളുടെ ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ നിറയുന്നുണ്ടായിരുന്നു… അവൾ നോക്കിയപ്പോൾ ജോയും ആകെ സംശയം നിറഞ്ഞ മുഖത്തോടെ ഇരിക്കുന്നുണ്ട്….
മോള് ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നില്ലേ… പിന്നെ തിരിച്ച് പഠിക്കുന്നിടത്തേക്കും പോയി അതാ അറിയാതെ പോയത്…
അവർ എങ്ങോട്ടാ പോയത് എന്ന് സത്യാമ്മക്ക് അറിയോ….. അവൾ പ്രതീക്ഷയോടെ ചോദിച്ചു… എന്തോ ഹരിക്ക് തന്നോട് എന്തെങ്കിലും പറയാൻ ഉണ്ടാകും എന്നൊരു ചിന്ത അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നു ആ സമയം..
അറിയില്ല മോളെ… എവിടെക്കാ എന്നൊന്നും പറഞ്ഞില്ല.. അവർ അത് പറഞ്ഞതും അവളുടെ ഉള്ളിൽ ആകെ നിരാശ നിറഞ്ഞു…
ആ പിന്നെ മോളെ ഒരു ആറ് മാസം മുൻപ് സതീശൻ വന്നിരുന്നു ഇവിടെ.. ഇവിടുള്ള ഭൂമി വിൽക്കുന്നതിനോ മറ്റോ ഒക്കെ ആയിട്ട്.. അന്ന് എന്നെ കാണാൻ വന്നിരുന്നു.. മോൾടെ വിശേഷം ഒക്കെ ചോദിച്ചു.. പിന്നെ ഒരു നമ്പറും തന്നിട്ട് പോയി.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ട്…
ഉവ്വോ.. എങ്കിൽ സത്യാമ്മ ആ നമ്പർ എനിക്കൊന്ന് തായോ.. ഞാൻ അവളെ ഒന്ന് വിളിച്ച് വിശേഷം അറിയട്ടെ… അവൾ ആവേശത്തോടെ പറഞ്ഞു…
ആ എന്റെ ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്.. ഞാൻ കൊണ്ട് വന്നുതരാം.. അവർ അതും പറഞ്ഞ് എഴുന്നേറ്റതും നിധി അവരെ തടഞ്ഞിരുന്നു…
ഡയറി മാത്രം അല്ല സത്യാമ്മക്ക് ആവശ്യം ഉള്ളത് മുഴുവൻ എടുത്തോ.. നമ്മൾ തിരികെ പോവുകയാണ്.. നിധി അത് പറഞ്ഞതും സത്യാമ്മ ഒന്ന് ഞെട്ടി…
മോളെ.. എനിക്ക് പണ്ടത്തെ ആരോഗ്യം ഒന്നുമില്ല… ഇപ്പൊ ഞാൻ വന്നിട്ടും വല്യ കാര്യം ഒന്നും ഇല്ലാ.. അവർ ഒരു വിഷമത്തോടെ പറഞ്ഞു…
അതിന് പണിയെടുക്കാനാ സത്യാമ്മയെ കൊണ്ടുപോകുന്നത് എന്ന് ആരാ പറഞ്ഞത്.. സത്യാമ്മ ഞങ്ങളുടെ കൂടെ ഒരാളായിട്ട് ഉണ്ടായാൽ മതി.. ഒരു കാർന്നോര് ആയിട്ട്.. അല്ലേ നിധി.. ജോ ഒരു കുസൃതിയോടെ പറഞ്ഞു…
മോനേ അത്…. അവർക്ക് ആകെ വല്ലാതെ തോന്നി…
വേണ്ടാ.. ഒന്നും പറയണ്ട… സത്യാമ്മ ഞങ്ങളുടെ കൂടെ വേണം… ഇവിടെയും ഒറ്റക്ക് അല്ലേ താമസം… നിധി അവസാനതീരുമാനം എന്നോണം പറഞ്ഞു… അതോടെ അവർക്ക് എതിർക്കാൻ കഴിയാതെ ആയി…
അന്ന് തന്നെ സത്യാമ്മയെയും കൂട്ടി അവർ എറണാകുളത്തേക്ക് തിരിച്ചു…
അവർ തേടി നടക്കുന്ന സത്യങ്ങൾ അധികം വൈകാതെ അവരെ തേടിയെത്തും എന്നത് അപ്പോഴും അവർ അറിഞ്ഞിരുന്നില്ല…
തുടരും….

by