രചന – ശംസിയ ഫൈസൽ
രണ്ട് പേരും സിനിമ കാണാനായി അടുത്ത തിയേറ്ററില്‍ എത്തിയപ്പോയാണ് അടുത്ത പ്രശ്നം അവരെ കുരുക്കിലാക്കിയത്
”എന്താ നന്ദേട്ടാ ടിക്കറ്റ് കിട്ടിയില്ലെ?
ടിക്കറ്റെടുക്കാന്‍ പോയ നന്ദു നിരാശയോടെ മടങ്ങി വരുന്നത് കണ്ട് ദച്ചു ചോദിച്ചു
”ടിക്കറ്റൊക്കെ കിട്ടി.,
അവസാനത്തെ രണ്ട് ടിക്കറ്റാണ്.,
അടുത്തടുത്ത് ഇരിക്കാന്‍ പറ്റില്ല മോളെ.,,
നന്ദു സങ്കടത്തോടെ പറഞ്ഞു
”അത് സാരല്ല്യാ ഇന്ന് ഇങ്ങനെ പോട്ടെ?
ഷോ തുടങ്ങാന്‍ പതിനഞ്ച് മിനിറ്റു കൂടെയില്ലെ അത് വരെ ഇവിടെ എവിടേലും ഇരിക്കാം.,,
ദച്ചു നന്ദൂന്‍റെ കൈ പിടിച്ച് തിയ്യേറ്ററിന്‍റെ പുറത്തേക്ക് നടന്നു
”നില്‍ക്ക്., പോപ്കോണ്‍ വാങ്ങിക്കട്ടെ.,
നന്ദുവും ദച്ചുവും കൂടെ പോപ്കോണും പെപ്സിയും വാങ്ങി സിനിമ തുടങ്ങാന്‍ കാത്തിരുന്നു
ഷോ തുടങ്ങിയതും ദച്ചു അവളെ സീറ്റില്‍ പോയി ഇരുന്നു
അവളെ സീറ്റിന്‍റെ തൊട്ട് മുന്നിലുള്ള സീറ്റിലാണ് നന്ദു
ദച്ചു അടുത്തുള്ള ആളുകളിലേക്കാന്ന് നോക്കി മുഖത്തെ ഷോള് അഴിച്ചു
അവളെ ഒരു സൈഡില്‍ ഒരു ഫാമിലിയാണ് മറു സൈഡില്‍ മുപ്പത് വയസ്സ് തോന്നിക്കുന്നൊരാളും
സിനിമ തുടങ്ങിയതും ദച്ചു പോപ്കോണും കഴിച്ച് ആസ്വദിച്ച് കണ്ടു
നന്ദൂന് ആണെങ്കില്‍ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ലായിരുന്നു
അവന്‍ ഇടക്കിടെ അവളെ തിരിഞ്ഞ് നോക്കി കൊണ്ടിരുന്നു
ഇടക്ക് ദച്ചു കൈയ്യിലുള്ള പോപ്കോണ്‍ അവന് നേരെ നീട്ടി കൊടുക്കും
അവനതില്‍ നിന്നെടുത്ത് ശെരിക്ക് ഇരിക്കും
”അതാരാ ബോയ് ഫ്രണ്ടാണോ ?
നന്ദു ഇടക്കിടെ തിരിഞ്ഞ് നോക്കുന്നത് കണ്ട് ദച്ചൂന്‍റെ അടുത്തിരിക്കുന്നയാള്‍ അവളോട് ചോദിച്ചതും അവളൊന്ന് തലയാട്ടി
”താനിങ്ങനെ എപ്പോയും തിരിഞ്ഞ് നോക്കിയാല്‍ നിന്‍റെ കഴുത്ത് ഉളുക്കും.,
നീ ഇവിടെ വന്നിരുന്നോ ?
ഞാന്‍ നിന്‍റെ സീറ്റിലിരുന്നോളാം.,,
നന്ദൂന്‍റെ ബുദ്ധിമുട്ട് കണ്ട് അയാള്‍ എണീറ്റ് നന്ദൂന്‍റെ സീറ്റിലിരുന്നു
നന്ദു സന്തോഷത്തോടെ അവളെ അടുത്ത് വന്നിരുന്നു
”ഈ റൊമാന്‍റിക് ഫിലിം കാണുമ്പോള്‍ നിന്‍റെ കൈപിടിച്ചിരുന്ന് കാണുന്നതാണ് അതിന്‍റെ സുഖം.,,
നന്ദു ദച്ചൂന്‍റെ കൈയ്യിലേക്ക് അവന്‍റെ കൈ കോര്‍ത്ത് പിടിച്ചു
ദച്ചു അവന്‍റെ തോളിലേക്ക് ചാരി
ഇടക്കിടെ നന്ദൂന്‍റെ ചുണ്ടുകള്‍ അവളെ കൈയ്യിലും മുടിയിലുമെല്ലാം മുത്തമിടുന്നുണ്ട്
സിനിമ കഴിഞ്ഞ് എല്ലാവരും എണീറ്റ് പോകാന്‍ തുടങ്ങി
നന്ദുവും ദച്ചുവും തിരക്കൊഴിഞ്ഞ് പതിയെ എണീക്കാന്ന് കരുതി സീറ്റില്‍ തന്നെ ഇരുന്നു
”എന്താണ് മോനെ എണീക്കാന്‍ തോന്നുന്നില്ലെ.,,
നന്ദൂന് സീറ്റൊഴിഞ്ഞ് കൊടുത്ത ചേട്ടന്‍ ചിരിയോടെ അവരെ കളിയാക്കി എണീറ്റ് പോയി
”നന്ദേട്ടാ അങ്ങേര് നമ്മളെ വല്ലാണ്ട് സംശയിച്ചെന്ന് തോന്നുന്നു.,,
”അതേയതെ.,, ആ ചേട്ടന്‍റെ ചിരിയില്‍ തന്നെ ഉണ്ടത്.,,
നന്ദു ദച്ചൂന്‍റെ കൈ പിടിച്ച് എണീറ്റു
ദച്ചു പുറത്തിറങ്ങുന്നതിന് മുമ്പ് തലയും മുഖവും മറച്ചു
”ദച്ചൂ നമുക്കൊരു റൈഡിന് പോയാലോ ?
ബൈക്കില്‍ കയറുന്നതിനിടെ നന്ദു ചോദിച്ചു
”ഹേയ് വേണ്ട.,,
അമ്മ എന്നോട് സന്ധ്യ ആകുമ്പോയേക്കും വീട്ടില്‍ കയറാന്‍ പറഞ്ഞതാ.,
ഇപ്പോള്‍ തന്നെ നേരം ഇരുട്ടി.,
എത്രയും പെട്ടന്ന് വീട്ടില്‍ എത്തിയാല്‍ മതി.,,
ദച്ചൂന്‍റെ വാശിക്ക് മുന്നില്‍ നന്ദു അവളെ വീട്ടിലേക്ക് വണ്ടിയോടിച്ചു
”നമുക്കെന്തേലും കഴിച്ചാലോ ?
”എനിക്കൊന്നും വേണ്ട നന്ദേട്ടാ.,,
അമ്മ വിളിച്ചോണ്ടിരിക്കാണ് എങ്ങനെ എങ്കിലും വീട്ടിലെത്തിയാല്‍ മതി.,,
ദച്ചൂന് പേടിയായി തുടങ്ങിയിരുന്നു
ദച്ചൂന്‍റെ ടൗണിലെ ബസ് സ്റ്റോപ്പും കഴിഞ്ഞ് അവരെ നാട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു
”നന്ദേട്ടാ അവിടെ നിര്‍ത്തിക്കോ ഇവിടെ ഒന്നും ആരെയും കാണാനില്ല.,,
ഞാന്‍ പെട്ടന്ന് ഇറങ്ങട്ടെ.,,
ദച്ചു പറഞ്ഞതും നന്ദു ഒാരത്തേക്ക് ചേര്‍ത്ത് നിര്‍ത്തി
പെട്ടന്ന് ഒാടി പോകാന്‍ നിന്ന ദച്ചൂന്‍റെ കൈ പിടിച്ചവന്‍ അടുത്തേക്ക് നിര്‍ത്തി
”ഒരു ഉമ്മ തന്നിട്ട് പോടീ..,,
”ഉമ്മയല്ല ബാപ്പ.,
ഒന്ന് വിട്ടേ നന്ദേട്ടാ ആരെങ്കിലും കണ്ടാല്‍ അത് മതി.,,
റോഡാണെന്നുള്ള ബോധം പോലും ചെര്‍ക്കനില്ല.,,
ദച്ചു നന്ദൂന്‍റെ വയറ്റിനിട്ട് കുത്തി ഒാടി പോയി
നന്ദു ചിരിയോടെ വണ്ടി തിരിച്ച് പോയി
ദച്ചു നന്ദൂനെ ഒാര്‍ത്ത് ചിരിച്ച് നേരെ ചെന്ന് ചാടിയത് ഹരീടെ മുന്നിലേക്ക്
”അതാരാ ?
ഹരീടെ നോട്ടം പിറകിലേക്കാണ്
”ആര് ?
ദച്ചുവും തിരിഞ്ഞ് നോക്കി
”നീ വന്നപ്പോള്‍ ഒരു ബൈക്ക് തിരിച്ച് പോയില്ലെ
നീ അതിലല്ലെ വന്നിറങ്ങിയത്.,,
നന്ദു ഹെല്‍മറ്റും മാസ്കും കണ്ണടയൊക്കെ വെച്ചതിനാല്‍ ഹരിക്ക് ആളെ മനസ്സിലാകുന്നുണ്ടായിരുന്നില്ല
പിന്നെയാണ് അവന്‍ വണ്ടി ഒാര്‍ത്തെടുത്തു
”ആ..ഹ് അത് ദേവന്‍റേയും ദീപൂന്‍റേയും ഫ്രണ്ടല്ലെ.,
നീയെന്താ അവന്‍റെ കൂടെ ?
ഹരി അധികാരത്തോടെ ചോദിച്ചു
”ചേട്ടമ്മാരെ മാത്രമല്ല എന്‍റേയും ഫ്രണ്ടാണ്.,
പിന്നെ നന്ദൂനെ കണ്ടപ്പോള്‍ അവന്‍റെ കൂടെ കയറിയന്നെയൊള്ളു.,,
ദച്ചു താല്‍പര്യമില്ലാതെ പറഞ്ഞു
”എന്നിട്ടെന്താ വീട്ടില്‍ ഇറങ്ങാതെ നീ ഇവിടെ ഇറങ്ങിയത്.,
ഹരീടെ സംശയം തീരുന്നില്ല
”ഹോ എന്തൊക്കെ അറിയണം.,
നന്ദൂന് പെട്ടന്നൊരു കോള്‍ വന്നപ്പോള്‍ പോയതാണ്.,
വീട്ടിലേക്കിനി അധിക ദൂരം ഇല്ലല്ലൊ.,
അമ്മ വിളിക്കുന്നുണ്ട് ഞാന്‍ പോകാണ്.,,
ദച്ചു വീട്ടിലേക്ക് ദൃതിയില്‍ നടന്നു
ഹരി അപ്പോള്‍ തന്നെ ട്രിപ്പിന് പോയ ദേവനേയും ദീപൂനേയും വിളിച്ച് കാര്യം പറഞ്ഞു.,
അവര് അപ്പോള്‍ തന്നെ ദച്ചുവും നന്ദുവും ഇഷ്ടത്തിലാണെന്ന് തുറന്ന് പറഞ്ഞു.,,
ഹരിക്ക് കിട്ടിയ ആദ്യത്തെ കൊട്ടായിരുന്നത്
എങ്കിലും ദച്ചൂനോടുള്ള പ്രണയം ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായില്ല
ദച്ചു വീട്ടില്‍ എത്തിയ ഉടനെ വൈകിയതിന് അമ്മയുടെ കൈയ്യില്‍ നിന്ന് നല്ലോണം വഴക്ക് കേട്ടു
പോരാളി ന്യായമുള്ള എന്ത് പറഞ്ഞാലും ദച്ചു ചിരിയോടെ കേട്ട് നില്‍ക്കും
രാത്രി അച്ഛന്‍ വന്നതും ദച്ചൂന് തിയ്യേറ്ററില്‍ നിന്ന് അച്ഛനെ കണ്ടത് ഒാര്‍മ വന്നു
”അച്ഛാ ഇന്ന് മെഡിക്കല്‍ ഷോപ്പില്‍ എങ്ങനെ, തിരക്കുണ്ടായിരുന്നോ ?
ദച്ചു അച്ഛന്‍റെ അടുത്തിരുന്നു
”ഹോ ഒന്ന് ഇരിക്കാന്‍ പോലും സമയം കിട്ടിയില്ല.,,
അച്ഛന്‍ ക്ഷീണത്തോടെ മറുപടി പറഞ്ഞു
”ഈ കാലാവസ്ഥയില്‍ രോഗികളുടെ എണ്ണം കൂടി വരാണെല്ലെ അച്ഛാ.,
അല്ലാ ഒരു മൂന്ന് മണിക്ക് ശേഷം എത്ര പാരസറ്റമോള്‍ വിറ്റ് പോയിട്ടുണ്ടാകും.,
ദച്ചു അര്‍ത്ഥം വെച്ച് ചോദിച്ചതും അച്ഛനൊന്ന് ഞെട്ടി
”അതെന്താ ദച്ചു ഒരു മൂന്ന് മണിയുടെ കണക്ക്.,,
ദച്ചൂന്‍റെ ചോദ്യം കേട്ട് അമ്മ ചോദിച്ചു
”ഹേയ് ചുമ്മാ ചോദിച്ചതാ അമ്മെ.,
അച്ഛാ നമുക്ക് നാളെ ഒരു സിനിമക്ക് പോയാലോ ?
”അ.. അതിനെന്താ പോകാം.,,
പിടിക്കപ്പെട്ടന്ന് അച്ഛന് ഉറപ്പായി
”ന്‍റെ ഗുരുവായൂരപ്പാ ആരാണിത് പറയുന്നെ.,
എന്‍റെ ഭര്‍ത്താവ് തന്നെയാണോ ?
നിങ്ങള്‍ക്കതിന് ഒഴിവുണ്ടോ മന്‍ഷ്യാ.,
എന്ത് പറഞ്ഞാലും ഷോപ്പിന്‍റെ പേരും പറഞ്ഞ് മുടക്കാറാണല്ലൊ പതിവ്.,,
അമ്മ ആശ്ചര്യത്തോടെ പറഞ്ഞു
”ഇപ്പൊ സമ്മതിച്ചതായോ കുഴപ്പം.,,
അച്ഛന്‍ ദച്ചൂനെ ഇടം കണ്ണിട്ട് നോക്കി
”അമ്മാ., ചിലര് തിയ്യേറ്ററില്‍ കിടന്ന് കറങ്ങുന്ന വിവരം കിട്ടിയിട്ടുണ്ട്.,
ദച്ചു പറഞ്ഞതും അച്ഛന്‍ മെല്ലെ എണീറ്റ് പോകാന്‍ നിന്നു
”എവിടെ പോകുന്നച്ഛാ ഇവിടെ ഇരിക്ക്.,
അമ്മാ ഈ കള്ള അച്ഛന്‍ നമ്മളെ കൂട്ടാതെ ഇന്ന് സിനിമക്ക് പോയേക്കുന്നു.,,
ദച്ചു പറഞ്ഞതും അമ്മേടെ മുഖം മാറി
എണീറ്റോടാന്‍ പറ്റാത്തതിനാല്‍ അച്ഛന്‍ അമ്മയെ നോക്കി വെളുക്കനെ ചിരിച്ചു
”ദുഷ്ടാ.,
നിങ്ങളെന്നെ അവസാനമായി സിനിമക്ക് കൊണ്ട് പോയത് എന്നാണന്നറിയോ ?
ഒാര്‍ക്കാന്‍ വഴിയില്ല ദച്ചൂന് ഒരു വയസ്സായപ്പോള്‍.,,
ഇപ്പൊ അവള് വളര്‍ന്ന് മുതുക്കിയായി,,
എന്ന് ചോദിച്ചാലും ഷോപ്പ് ഷോപ്പ് ഷോപ്പ്.,
എന്നിട്ട് എന്നെ കൂട്ടാതെ പോയേക്കുന്നു.,
കാണിച്ച് തരാം നിങ്ങള്‍ക്ക്.,,
അമ്മ കലിതുള്ളി അടുക്കളയിലേക്കോടി
”അച്ഛാ ഒാടിക്കോ അമ്മ ചിരവയെടുക്കാന്‍ പോയതാ.,,
ദച്ചു പറഞ്ഞതും അച്ഛന്‍ തല പൊത്തി പിടിച്ച് അടുത്തുള്ള ഗസ്റ്റ് റൂമില്‍ ഒാടി കയറി വാതില്‍ അടച്ചു
അച്ഛന്‍റെ അവസ്ഥ കണ്ട് ദച്ചു പൊട്ടിചിരിച്ചു
•••••••••••••••••••••••••••••••••••••••••
പഴയ ഒാര്‍മകള്‍ ചിരിയോടെ ഒാര്‍ത്ത് ദച്ചു അറിയാതെ ഉറങ്ങി പോയി
രാവിലെ കോളേജുള്ളതിനാല്‍ മടി പിടിച്ചാണ് ദച്ചു ഉറക്കം ഉണര്‍ന്നത്
പാതിമയക്കത്തില്‍ പല്ല് തേച്ച് ഒരു ചായ കുടിക്കാനായി അടുക്കളിയിലേക്ക് പോകാന്‍ വേണ്ടി മുറിക്ക് പുറത്തിറങ്ങിയതും പെട്ടന്നൊരാള്‍ അവളെ മുന്നിലേക്ക് ചാടി
”ആ..ഹ്.,,
ദച്ചു പേടിച്ച് അലറി വിളിച്ച് പിറകിലേക്ക് മറിഞ്ഞ് വീണു.,
*(തുടരും..)*

by