രചന – മഞ്ജിമ സുധി
അനന്തൻ വീണ്ടും എന്തൊക്കെയോ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഞാൻ ഫോൺ വലിച്ചെറിഞ്ഞ് പൊട്ടിച്ചിരുന്നു… അനന്തന്റെ വാക്കുകളും എന്റെ ഉള്ളിലെ ദേഷ്യവും സങ്കടവും എല്ലാം കൂടി അപ്പഴേക്കും എനിക്ക് നിയന്ത്രിക്കാൻ പറ്റാവുന്നതിലും അപ്പുറം കടന്നിരുന്നു…. സോഫയിൽ വീണ്ടും പഴേപ്പോലെ ഇരിക്കുമ്പോ അനന്തന്റെ വാക്കുകൾ ഒന്ന് പോലും വിട്ടാതെ ചെവിയിലും തലയിലും വലിയ തിരപോലെ അലയടിച്ചു കൊണ്ടിരുന്നു.. പെട്ടന്ന് കയ്യിലേക്ക് ഉറ്റി വീണ വെള്ളത്തുള്ളികൾ എന്റെ കണ്ണിൽ നിന്ന് പൊടിഞ്ഞതാണെന് തിരിച്ചറിയാൻ കൈകൾ കവിളിൽ തൊട്ടേണ്ടിവന്നു…. പതിയെ സോഫയിൽ നിന്ന് എണീറ്റ് ബെഡിലേക്ക് നടക്കുമ്പോ ചങ്ക് വെട്ടിപ്പൊളിയുന്ന വേദന എന്നെ കാര്ന്ന തിന്നാൻ തുടങ്ങിയിരുന്നു… ബെഡിൽ കിടന്ന് അവള് കിടക്കാറുള്ള സ്ഥലത്തേക്ക് നോക്കുമ്പോ വൃഥാ ഞാൻ ആഗ്രഹിച്ഛ് പോയി,, അവള് അവിടെ ഉണ്ടായിരുന്നെങ്കിൽ….?? ബെഡിന്റെ സൈഡിലുള്ള അവളുടെ തലയണയിൽ മുഖമമർത്തി കിടക്കുമ്പോ പതിവിലും വിപരീതമായി എന്റെ കണ്ണീരാൽ അത് കുതിർന്നിരുന്നു….
പിന്നെ സൂര്യ പ്രകാശം കണ്ണിലേക്ക് കുതിയിറങ്ങിയപ്പഴാണ് ഞാൻ കണ്ണ് തുറന്നത്…. ഇന്നലെ ഓരോന്ന് ആലോചിച്ചു അപ്പഴാ ഉറങ്ങി പോയതെന്ന് അറിയില്ല…. വേഗം വർക്ക് ഔട്ട് ഒക്കെ കഴിഞ്ഞ് കുളിച്ചിറങ്ങി കബോഡ് തുറന്നു…. കുറേ തിരഞ്ഞെങ്കിലും ഡ്രെസ്സ് കിട്ടിയില്ല…. നാശം ഇവളിതെവിടെ കൊണ്ട് പോയി വെച്ചോ ആവോ… “അമ്മേ…… അമ്മേ….. *അമ്മേ…!!!!*” വിളിച്ഛ് കുറച്ചു കഴിഞ്ഞ് ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ദേഷ്യത്തോടെ കബോഡിൽ വീണ്ടും തിരഞ്ഞു കൊണ്ട് പറഞ്ഞു……. ” എന്റെ ഷർട്ടും പാന്റും ഒക്കെ എവിടെ…..??? എവിടെയാ നീ അതൊക്കെ എടുത്ത് വെച്ചേക്കുന്നത്….??? ഒരു സാധനം വെച്ചാ വെച്ചേടത്ത് കാണില്ല… എന്റെ ഷർട്ട്……….” ഞാൻ ദേഷ്യത്തോടെ പറഞ്ഞ് തുടങ്ങീട്ടും അവള് വരുന്നതോ, ഡ്രസ് എടുത്ത് തരുന്നതോ കാണാതെ എന്തിന് ഒരു അനകം പോലും കേൾക്കാതത് ശ്രദ്ധിച്ഛ് ഞാൻ സംശയത്തോടെ വാതിൽക്ക്ലേക്ക് തിരിഞ്ഞതും എളിയിൽ കൈ കുത്തി വാതിൽക്കൽ നിൽക്കുന്ന അമ്മയെ കണ്ട് അന്തം വിട്ടു…
“അമ്മ……????? അമ്മ…. എന്താ ഇവിടെ….????” ജാളിത്യത്തോടെ ഞാൻ പറഞ്ഞത് കേട്ട് അമ്മ റൂമിലേക്ക് കയറി നിന്ന് എന്നെ അടിമുടിയൊന്ന് നോക്കി…. “ഇത്രയും നേരം കമ്മേ കമ്മേന്ന് വിളിച്ചു കൂവിട്ട് ഇപ്പോ ഞാനെന്താ എവിടെന്നോ…???” “ഹഹഹ……. അയ്യോ,,,,, അമ്മേ……. വിളിച്ചത് അമ്മേ ന്ന് ആയിരിക്കും പക്ഷേ പ്രതീക്ഷിച്ചത് ഏട്ടത്തിയെ ആണ്… അല്ലേ എട്ടാ…. എന്നും അമ്മേ ന്ന് ആണ് വിളിച്ഛ് കൂവി കാത്ത് നിൽക്കാറ് ഏട്ടത്തിയെയാ അതാ…. കുറേ കാലത്തെ ശീലല്ലേ…!!! അമ്മ പൊയ്ക്കോ ഏട്ടന് ഡ്രസ് ഞാൻ എടുത്തു കൊടുത്തോളാം….” ചിരിയോടെ കയറി വന്ന് എന്നെ കളിയാക്കാൻ നിമ്മി പറഞ്ഞതാണെങ്കിലും അവള് പോയ കാര്യം എനിക്ക് അപ്പഴാ ഓർമ്മ വന്നത്…. എന്റെ അടുത്തേക്ക് വന്ന് കബോഡിൽ നിന്ന് എനിക്ക് വേണ്ട എല്ലാ ഡ്രെസ്സും എടുത്ത് തന്ന് അവളെനിക്ക് നേരെ നീട്ടി……
“ഏട്ടത്തി എല്ലാം എന്നെ പറഞ്ഞു ഏൽപിച്ചിട്ടാ പോയത്…. ഒരു ദിവസം കൊണ്ട് തന്നെ ഏട്ടൻ ഏട്ടത്തിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് ല്ലേ…. ഏട്ടൻ ഭാഗ്യവനാ ഏട്ടാ…… u are so lucky….” നിറഞ്ഞ ചിരിയോടെ ഇത്രയും പറഞ്ഞ് നിമ്മി റൂമിനിറങ്ങി പോയി…. അതേ മോളേ… നീ പറഞ്ഞപ്പോലെ ഞാൻ ഭാഗ്യവാൻ ആയിരുന്നു,,, ഇന്നലെ വരെ പക്ഷേ,,, ഇന്ന്….??? ഇന്ന്, ഇപ്പോ ഈ ലോകത്തിലെ എറ്റവും വലിയ വിഡ്ഢിയാ ഞാൻ… എന്റെ ഭാഗ്യത്തെ ഞാൻ തന്നെ എന്നിൽ നിന്ന് ആട്ടിയക്കറ്റി…. അനന്തൻ പറഞ്ഞ പോലെ അവളെ പോലൊരു പെണ്ണിനെ ഭാര്യയായി കിട്ടാൻ ഞാൻ ആർഹനല്ല..!!! എനിക്കത്തിനുള്ള യോഗമില്ല….!!! ഒരുവിധത്തിൽ അതു നന്നായി… ഒരിക്കലും മനസ്സ് നിറഞ്ഞ അവളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല…. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ല, അങ്ങനെ ചെയ്തു കൂടാ….. എന്നോടും എന്റെ പ്രണയത്തോടും നീതി പുലർത്താൻ എനിക്ക് കഴിഞ്ഞില്ല…. പക്ഷേ എന്റെ അച്ഛന്റെ ആത്മാവിനോടെങ്കിലും എനിക്ക് നീതി പുലർത്തണം…..
ഇന്നലെ രാത്രി സത്യം പറഞ്ഞാൽ ഉറങ്ങീട്ടില്ല…. മടിയിൽ കിടന്ന് ഉറങ്ങുന്ന അമ്മൂനേയും അച്ചനേയും അമ്മയേയും പിന്നെ…. പിന്നെ സിദ്ധുനേയും ഒക്കെ ആലോചിച്ഛ് അങ്ങനെ ഇരുന്നു.. അതോണ്ട് രാവിലെ പ്രത്യേകിച്ച് എണീക്കേണ്ടി വന്നില്ല… അമ്മൂനെ നേരെ കിടത്തി എണീറ്റ് കുളിച്ഛ് കാവിൽ പോയെന്ന് തൊഴുതു…. ഇത്ര കാലമായി ആ നടയ്ക്കൽ ചെന്ന് നിന്ന് കൈകൂപ്പിയിട്ട്….എന്തൊക്കെയോ പറയണം ന്നൊക്കെ ഉണ്ടായിരുന്നു, പക്ഷേ അവിടെ പോയി നിന്നപ്പോ മനസ്സ് ശൂന്യമായിരുന്നു… എന്റെ കണ്ണീർ മാത്രം ആ കൽ തറയിൽ വീണ് ചിതറി…. നാളെയാണ് അമ്മൂന്റെ കല്യാണ പാർട്ടി… വീട്ടിൽ എല്ലാരും അതിന്റെ തിരക്കിലാണ്… ബന്ധുക്കളും നാട്ടുകാരും ഓരോരുത്തരായി വീട്ടിൽ എത്തി തുടങ്ങിയിരിക്കുന്നു, ബഹളം കേൾക്കാം… ഞാൻ എപ്പോഴും അച്ഛന്റെ റൂമിൽ അടുത്ത തന്നെ നിന്നു….
അമ്മയാണെങ്കിൽ അച്ഛനെ ഒന്ന് തൊട്ടാൻ പോലും എന്നെ അനുവദിക്കുന്നില്ല…. ഞാൻ തൊട്ടാൽ ശേഷിക്കുന്ന ജീവൻ കൂടി നിലച്ചു പോകുമെന്ന് അമ്മ പറഞ്ഞത് കേട്ട് കണ്ണീരോടെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ….. എപ്പോഴും റൂമിൽ തന്നെ ഒതുങ്ങി കൂടാൻ അമ്മു സമ്മതിച്ചില്ല… ഞാൻ കുറെ ഒഴിഞ്ഞു മാറിയെങ്കിലും വൈക്കുനേരം ആയപ്പോ അമ്മു എന്നെ നിർബന്ധിച്ചു വീട്ടിന്റെ പുറത്തിറക്കി… കുടുംബക്കാർ എല്ലാരും വന്നിട്ടുണ്ട് എന്നെ കണ്ടപ്പോ തന്നെ എല്ലാരുടെയും മുഖം മങ്ങുന്നത് ഞാൻ കണ്ടു….എന്നെ കുറിച്ചുള്ള ചർച്ചകൾ അവർക്കിടയിൽ മുറുമുറുക്കുന്നത് ഞാൻ ശ്രദ്ധിച്ചു…ഒരു നികൃഷ്ട ജീവിയെന്ന പോലെ എല്ലാരും എന്നെ മാത്രം കൂട്ടത്തിൽ കൂട്ടാതെ അകറ്റി നിർത്തി…
ഒരു കാലത്ത് എന്റെ എല്ലാം എല്ലാം ആയിരുന്നവർ…എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞവർ, വാത്സല്യത്തോടെ മാത്രം നോക്കിയവർ, പക്ഷേ,,,,, ഇപ്പോ സ്നേഹത്തിനും വാത്സല്യത്തിനും പകരം അവരുടെ മുഖത്ത് നിറയുന്ന ഈ പുച്ഛവും വെറുപ്പും എന്നെ വല്ലാതെ വേദനിപ്പിച്ചു…. ചുറ്റും എത്രയും പേരുണ്ടായിട്ടും ആ കല്യാണവീട്ടിൽ ഞാൻ വല്ലാതെ ഒറ്റപ്പെടു… അറിയാതെ പോലും എന്റെ അടുത്തേക്ക് കുട്ടികൾ പോലും ഓടിവരാതിരിക്കാൻ അവരൊക്കെ പ്രത്യേകം ശ്രദ്ധിക്കുന്നത് കണ്ടപ്പോ എന്റെ ചങ്ക് പൊടിഞ്ഞു…. അത്രത്തോളം വെറുക്കപ്പെടുപോയോ എല്ലാർക്കും ഞാൻ….???? അമ്മ എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല അതാണെന്നെ മറ്റെന്തിനേക്കാളും തളർത്തുന്നത്…. അധികം നിന്ന് മറ്റുള്ളവരെ മുഷിപ്പിക്കാതെ ഞാൻ റൂമിലേക്ക് നടന്നു…
ഇടനാഴികയിൽ നിന്ന് അച്ഛന്റെ റൂമിലേക്ക് കടക്കാൻ തുടങ്ങിയതും പുറക്കീന്നൊരു ഡീ വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി… വെല്യച്ഛന്റെ മക്കളായിരുന്നു…. നീന,നീതു,നീനു…. നീനു എന്റെ സെമീം ഐജ് ആണ്….. ബാക്കി രണ്ടും എന്റെ മൂത്തതും…. നിറഞ്ഞ പുച്ഛത്തോടെ അവരെന്റെ അടുത്തേക്ക് നടന്നു വന്നു….. ” ഹ,,,,ആരായിത്……!!!!!! അച്ഛൻ ഇന്നലെ ഇവിടുന്ന് വീട്ടിലേക്ക് വന്നപ്പോ പറഞ്ഞായിരുന്നു ഒരു ഉളുപ്പും ഇല്ലാതെ നീ വന്ന് കേറീട്ടുണ്ടെന്ന്…. ന്താടീ നിന്റെ കെട്ടിയോൻ വന്നില്ലേ…???” നീതു മൂന്നും എന്റെ ചുറ്റിലിൽ നിന്ന് അടിമുടിയൊന്ന് കണ്ണുഴിഞ്ഞ് അഹങ്കാരത്തോടെ ചോദിച്ചത് കേട്ട് ഞാൻ തലകുനിച്ഛ് മിണ്ടാതെ നിന്നു… “എത്ര കാലായി തമ്പുരാട്ടിയെ ഒന്ന് വൃത്തിയായിട്ട് കണ്ടിട്ട്…..
നീ വല്ലാതെ അങ്ങു ക്ഷീണിച്ചു പോയലോഡീ….??? എന്താ നിനക്ക് അവിടുന്ന് തിന്നാൻ ഒന്നും കിട്ടാറില്ലായിരുന്നോ…..??? അതോ തരാറില്ലേ…???”നീന പരിഹാസം ആവോണം നീനയുടെ ആ ചോദ്യത്തിൽ തെളിഞ്ഞ് നിന്നിരുന്നു… ഞാൻ അപ്പഴും ഒന്നും മിണ്ടാതെ ചുമരിനോട് ചേർന്ന് തലകുനിച്ഛ് നിന്നു…. “കാണില്ല ചേച്ചി…..!!! ഇവളെയൊക്കെ സ്നേഹിച്ചു കെട്ടണമെങ്കിൽ വല്ല അണ്ടന്നോ അടക്കോടനോ മറ്റോ ആകും… നല്ല കുടുബത്തിലുള്ള ആരെങ്കിലും ഇവളെയൊക്കെ പ്രേമിക്കോ….???? കാൽ കാശിന് ഗതിയും വേലയും കൂലിയും ഒന്നും കാണില്ല,,, ദേ കണ്ടില്ലേ കഴുത്തിൽ ഈ ഒരു നൂലേള്ളൂ…..!!!” കഴുത്തിൽ സാരിയ്ക്കടിയിൽ കിടന്ന എന്റെ താലി ചൂണ്ടുവിരൽ കൊണ്ട് കൊളുത്തി പുറത്തേക്ക് വലിച്ഛ് പിടിച്ഛ് പുച്ഛത്തോടെ നീനു പറഞ്ഞ് തീർക്കുന്നതിന് മുമ്പേ തന്നെ ശരവേഗത്തിൽ ഞാൻ എന്റെ താലി അവളുടെ ചൂണ്ട് വിരലിൽ നിന്ന് ശ്രദ്ധയോടെ വലിച്ചെടുത്ത് മാറോടടക്കി പിടിച്ചിരുന്നു….
സ്വന്തം ന്ന് പറയാൻ എനിക്ക് ആകെയുള്ളത് ഈ താലി മാത്രമാണ്…. അവരെ നോക്കി ദേഷ്യത്തോടെ കണ്ണ് നിറച്ഛ് ഞാൻ റൂമിലേക്ക് കയറാൻ നോക്കിയതും നീനു എന്റെ കയ്യിൽ ബലമായി പിടിച്ച് വീണ്ടും അവരുടെ നടുവിലേക്ക് നിർത്തിച്ഛ് കൈ പിടിച്ചു ഞെരിച്ചോണ്ടിരുന്നു… ഞാൻ വേദനയോടെ കൈ വിട്ടീക്കാൻ ശ്രമിച്ചോണ്ടിരുന്നു…. ” അങ്ങനെ അങ്ങു പോയല്ലോ മോളേ…. ചേചിമ്മാര് പറഞ്ഞു കഴിഞ്ഞില്ല…. അടങ്ങി നിൽക്കവിടെ…!!!!”നീനു ഹും…..!!!! നീ കാരണം ഞങ്ങള് ഒരുപാട് ചീത്ത കേട്ടിട്ടുള്ളതാ… നീ വലിയ സൽഗുണ സമ്പന്നയോ, കുലസ്ത്രീയോ, എന്താ,,, ആഹ് സത്യവാൻ സാവത്രിയോ, ഒക്കെ ആയിരുന്നല്ലോ നാട്ടിലും വീട്ടിലും…
ഹോ,,,,,, എന്തൊക്കെ ആയിരുന്നു… അച്ഛനും അമ്മയും പറയുന്നതല്ലാതെ മറ്റൊന്നും കേൾക്കില്ല, അവരുടെ വാക്കിന് മറുവാക്ക് പറയില്ല, ആരുടേയും മുഖത്തേക്ക് പോലും നോക്കില്ല എന്ന് തുടങ്ങി പഠിപ്പിലും കലയിലും അങ്ങനെ എല്ലാത്തിലും ഞങ്ങളെക്കാൾ ഒരുപടി എപ്പഴും മുന്നിലായിരുന്നു നീ….. നിന്നെ കണ്ട് പഠിക്ക്, നീ അങ്ങനെയാണ്, ഇങ്ങനെയാണ് അങ്ങനെ എല്ലാത്തിലും നീ ഞങ്ങൾക്ക് ഒരു വലിയ വിലങ്ങ് തടിയായിരുന്നു…. “നീതു സത്യം പറയല്ലോ മോളേ,,,,, നാട്ടുകാരെ ഇടയിലും ഭർത്താക്കന്മാരുടെ വീട്ടിലും നാണം കേട്ടെങ്കിലും നീ ഒളിച്ചോടി കല്യാണം കഴിച്ചതിൽ എറ്റവും കൂടുതൽ സന്തോഷിച്ചത് ഞങ്ങളാ…. അല്ലെടാ….?? നിന്നെ ഇങ്ങനെ നാടിനും വീട്ടിനും സ്വന്തം അമ്മയ്ക്ക് പോലും വേണ്ടാതെ കാണുമ്പോ we are sooo much happy maa dear……. ഞങ്ങളെക്കാൾ വല്യ കൊമ്പത്തേക്കായിരുന്നു നിന്റെ കല്യാണം ഉറപ്പിച്ചത്, നീ അങ്ങ് നന്നായി, മെച്ചപ്പെട്ട് പൊവോന്ന് ഞങ്ങൾ ഭയന്നിരുന്നു പക്ഷേ,,,,
ഇപ്പോ ഓകെ…!!!! “നീന ” കണ്ടല്ലോ നീ,,,,,,,, ഈ വീട്ടിലോ, സരസ്വതി ചെറിയമ്മയുടെ മനസ്സിലോ ഇപ്പോ പുഴുത്ത പട്ടിയുടെ സ്ഥാനം പോലും നിനക്ക് ഇല്ലെടീ….. ഇപ്പോ, ഇന്ന് നിന്നെക്കാൾ അധികാരവും അവകാശവും ഞങ്ങൾക്ക് നിന്റെ വീട്ടിൽ ണ്ട്…..!!!!” നീനു എന്റെ കൈപിടിച്ച് തിരിച്ഛ് എന്നെ ബലമായി അച്ഛന്റെ അകത്തേക്ക് തള്ളിക്കൊണ്ട് അവര് മൂവരും പുച്ഛത്തോടെ പൊട്ടിച്ചിരിച്ഛ് കൊണ്ട് നടന്നകന്നു… അച്ഛന്റെ കട്ടിലിന്റെ സൈഡിൽ ഇരുന്ന് തല താഴ്ത്തി ഞാൻ കുറേ കരഞ്ഞു…. അച്ഛന്റെ വിറയാർന്ന വിരലുകൾ എന്റെ തലയിൽ പതിയെ തലോടൽ എന്നെപ്പോൽ പതിഞ്ഞതും ഞാൻ അച്ഛന്റെ കൈ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞു….. “അച്ഛാ…… അച്ഛാ ഞാൻ…. ഞാൻ കാരണാ അച്ഛൻ ഇങ്ങനെ….. ഞാൻ ഉണ്ടാക്കും അച്ഛാ,, ഇനി എന്നും അച്ഛന്റെ കൂടെ… അച്ഛനെ വിട്ട് ഞാനിനി എങ്ങോട്ടും പോകില്ല…. ആട്ടിയിറക്കിയാലും പഴിചാരിയാലും എനിക്കിന്ന് എവിടെയല്ലാതെ പോകാൻ മറ്റൊരിടമില്ല… വാക്ക് തരാ ഞാൻ……. എന്റെ അച്ഛൻ അനു വാക്ക് തരാ….. അച്ഛന്റെ മോള് ഇനി അച്ഛനെ വിട്ട് എങ്ങോട്ടും പോകില്ല….”
ഇന്നാണ് അമ്മൂന്റെ കല്യാണപാർട്ടി, രാവിലെ തന്നെ മിച്ചമുള്ള കുടുംബക്കാരെ കൊണ്ട് വീട്ടിൽ നിറഞ്ഞു…. ഞാൻ അധികം ആർക്കും മുഖം കൊടുക്കാൻ നിൽക്കാതെ എപ്പോഴും അച്ഛന്റെ റൂമിൽ അച്ഛന്റെ കൂടെ ചിലവഴിച്ചു….. എന്നെ കാണാനും ആർക്കും വലിയ താൽപ്പര്യം ഇല്ലായിരുന്നു, അതോണ്ട് തന്നെ അമ്മുവും ചെറിയമ്മയും ചെറിയച്ഛനും നന്ദുവും അല്ലാതെ മറ്റാരും എന്നെ അന്വേഷിച്ചതുംല്ല….. അച്ഛനെ കാണാൻ വരുന്നവരുടെ മുഖം എന്നെ കണ്ട് വിളറി വെളുക്കുന്നതും, പുച്ഛവും സഹതാപവും നിറയുന്നതും ഞാൻ മനപ്പൂർവ്വം അവഗണിച്ചു…. ഉച്ചയായപ്പോ അമ്മു നിറഞ്ഞ സന്തോഷത്തോടെ എന്റെ അരികിലേക്ക് ഓടി വന്നു…..
അച്ഛന്റെ അരികിൽ ഇരിക്കുന്ന എന്നെ പിടിച്ചു വലിച്ചു എണീപ്പിച്ഛ് കോലായിലേക്ക് നടത്തിച്ചു… ഞാൻ കുറേ എങ്ങോട്ടാ, ആരെ കാണിക്കാനാ, ഞാൻ ഇല്ല, ഇഷ്ടാവില്ല, വേണ്ടന്നൊക്കെ ഒരുപാട് പറഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ സപ്രൈസ് ആണ്, നടക്ക്, വാ ന്നൊക്കെ പറഞ്ഞു എന്നെ കോലായിലേക്ക് തള്ളിപിടിച്ഛ് കൊണ്ടു പോയി നിർത്തിച്ചു……. അവിടെ കസേരയിൽ ഇരിക്കുന്ന ആൾക്കാരെ ഒരു മിന്നായം പോലെ നോക്കി തലകുനിച്ചെങ്കിലും കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ഉള്ളിൽ ഉയരുന്ന ഹൃദയമിടിപ്പും കിതപ്പും വെപ്രാളവും അടക്കിപ്പിടിച്ഛ് സംശയത്തോടെ ഞൊടിയിടയിൽ തലയുയർത്തി വീണ്ടും അങ്ങോട്ട് നോക്കുമ്പോ എന്റെ കണ്ണുകൾ നിറഞ്ഞ് തൂവി തുടങ്ങിയിരുന്നു…..
ഇന്നലെ ഉച്ചയോടെയാണ് അനുവിന്റെ ഫോൺ കാൾ എന്നെ തേടി വന്നത്… നിറഞ്ഞ ആശ്ചര്യത്തോടെ ആവേശത്തോടെ സന്തോഷത്തോടെയാണ് ഞാൻ ആ കാൾ അറ്റൻഡ് ചെയ്ത് കാതോരം ചേർത്തത് പക്ഷേ,,, എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അനൂ ന്ന് പകരം അനിയത്തി അമ്മുവായിരുന്നു മറുവശത്ത്… ഇന്നലെ അനന്തൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എനിക്ക് അമ്മു തന്നു…. പിന്നെ ഒന്നും നോക്കിയില്ല ഓഫീസ് വർക്ക് ഒക്കെ ജയനെ ഏൽപിച്ഛ് പാലക്കാട് നിന്ന് അനന്തനെയും കൂടി ഇന്ന് രാവിലെ തന്നെ കോഴിക്കോടേക്ക് വെച്ചു പിടിച്ചു… അമ്മയോടും അച്ഛമ്മയോടെയും അമ്മൂന്റെ കല്യാണകാര്യം ഒന്നും പറയാൻ നിന്നില്ല… പറയാൻ തുടങ്ങിയാൽ ആദ്യം മുതൽ പറയേണ്ടിവരും…. അതോണ്ട് ഓഫീസി ആവിശ്യത്തിന് പോവാണെന്ന് കള്ളം പറഞ്ഞു..
അനന്തൻ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും ഞാൻ ഒരുപാട് നിർബന്ധിച്ചപ്പോ അവൻ പോരാമെന്ന് ഏറ്റു പക്ഷേ,, എനിക്ക് വേണ്ടി ഇനിയൊരിക്കലും അനുവിന്റെ മുന്നിലേക്ക് അവൻ വക്കാലത്തുമായി ചെല്ലില്ലന്ന ഉറപ്പിൽ മേലാണെന്ന് മാത്രം…. രാവിലെ തിരിച്ചെങ്കിലും എത്തിയപ്പോ ഉച്ചയോട് അടുത്തിരുന്നു… ഞാൻ വീട്ടീന്ന് എന്റെ കാറെടുത്താണ് പോയത്… കാർ അനൂന്റെ വീട്ടിലേക്ക് കയറിയതും എന്തോ അന്യഗ്രഹ ജീവിക്കളുടെ പറക്കും തളികയോ മറ്റോ കണ്ടപ്പോലെ കോലായിലും പന്തലിലും ഇരിക്കുന്ന എല്ലാരും ഞങ്ങളേയും കാറിനേയും മാറിമാറി തുറിച്ചു നോക്കി.. ഞാനും അനന്തനും ഇറങ്ങി നിന്ന് ചുറ്റും ഒന്ന് നോക്കി…. ഇന്ന് പാർട്ടിയാണെന്ന് അമ്മു പറഞ്ഞിരുന്നു…. വലുതായൊന്നും കഴിക്കുന്നില്ലെന്ന് തോന്നുന്നു അധികം ആൾക്കാരൊന്നും ചുറ്റുപാടും കണ്ടില്ല….
പിന്നെ പാർട്ടിയായതോണ്ട് ആള് കൂടാൻ രാത്രിയാവും…. ഇപ്പോ അയൽക്കാരും റിലേക്റ്റീവ്സും മാത്രേ ള്ളൂ ന്ന് തോന്നുന്നു….. അതിൽ ചിലർ എന്നെ ചൂണ്ടിക്കൊണ്ട് എന്തൊക്കെയോ പറയുന്നത് ശ്രദ്ധിച്ചു നിൽകുമ്പഴേക്കും ഒരു പെണ്കുട്ടി ഞങ്ങൾക്കരികിലേക്ക് ഓടിവന്നിരുന്നു… ആരെന്ന് മനസ്സിലാവാതെ നിൽക്കുന്ന ഞങ്ങളുടെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ സ്വയം പരിചയപ്പെടുത്തി… *അനുപമ എന്നെ അമ്മു* ” ഇത് എന്റെ ഏട്ടൻ ഇത് അനന്തേട്ടൻ….. അല്ലേ….???” ചെറിയൊരു ചിരിയോടെ അവള് കൃത്യമായി ഞങ്ങളെ തിരിച്ചറിഞ്ഞത് കണ്ട് ഞാനും അനന്തനും അത്ഭുതത്തോടെ പരസ്പരം നോക്കി….. ” ഇന്നലെ ചേച്ചീന്റെ ഫോൺ ഗ്യാലറി തപ്പിയപ്പോ അതിൽ കണ്ടു…..” ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ഛ് കൊണ്ട് കുസൃതി ചിരിയോടെ അമ്മു പറഞ്ഞത് കേട്ട് ഞങ്ങളൊന്ന് ചിരിച്ചു….
കോലായിലെ കസേരയിൽ കൊണ്ടിരുത്തി അവിടെ നിന്നിരുന്ന ചെറിയമ്മയെയും ചെറിയച്ഛനെയും അവരുടെ മകൻ നന്ദുവിനെയും അവൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു.. ചെറിയച്ഛനോട് കുശലം പറഞ്ഞ് ബാക്കിയുള്ളവരെ പരിചയപ്പെടുമ്പഴാണ് അമ്മു ഇപ്പോ വരാമെന്ന് പറഞ്ഞു അകത്തേക്ക് ഓടിപോയത്…. എന്റെ കണ്ണും മനസ്സും അനുവിന് വേണ്ടി അവിടെ ചുറ്റും പരത്തിക്കൊണ്ടിരുന്നു…. ഒട്ടും വൈകാതെ അനുവിന് മുന്നിലേക്ക് തള്ളിപിടിച്ചു അമ്മു കോലായിലേക്ക് കൊണ്ട് നിർത്തിയത്… ആദ്യം ഒഴുകനെ ഒന്ന് നോക്കി തല കുനിച്ചെങ്കിലും വീണ്ടും ഞെട്ടലോടെ അവൾ തലയുയർത്തി നോക്കി…. എന്നില്ലാണ് ആദ്യം അവളുടെ കണ്ണുകൾ തറച്ചു നിന്നത്…. തികഞ്ഞ അമ്പരപ്പും ആശ്ചര്യവും നിറഞ്ഞിരുന്നു അവളുടെ മുഖത്തെ വിടർന്ന കരിനീല കണ്ണിൽ നിന്ന് നിയന്ത്രണമില്ലാതെ കണ്ണീർ കവിളിലൂടെ ഇടതടവില്ലാതെ ഒളിച്ചിറങ്ങിക്കൊണ്ടിരുന്നു….
ഞാനും കണ്ണെടുക്കാതെ അവളെ തന്നെ നോക്കി ഇരുന്നു,, സത്യം പറഞ്ഞാൽ അവളെ കണ്ടപ്പോ തന്നെ എന്റെ പാതി ജീവൻ കിട്ടിയപ്പോലെ വല്ലാത്തൊരു സമാധാനം തോന്നി…. ഇന്നലെ മുതൽ ഞാൻ അനുഭവിച്ച വീർപ്പ്മുട്ടൽ, സഫോകേഷൻ, വിങ്ങൽ,അങ്ങനെ എല്ലാം എല്ലാം അവളെ ഒരു നോക്ക് കണ്ട മാത്രയിൽ തന്നെ എന്നിൽ നിന്ന് അകന്ന് പോയിരുന്നു…. ചെറിയമ്മയും അമ്മുവും ചെറിയച്ചനും കൂട്ടിനിൽകുന്ന അയൽപകക്കാരുമെല്ലാം അവളെ നോക്കി ചിരിച്ചു കൊണ്ട് അടക്കം പറയുന്നുണ്ടെങ്കിലും അവളത്തൊന്നും കേട്ട ലക്ഷണമില്ല…. സംശയവും ആശ്ചര്യവും നിറഞ്ഞ ആ കരിനീലകണ്ണുകൾ എന്നിൽ മാത്രം അനകമില്ലാതെ തറയ്ച്ഛ് നിന്നു…. പൊടുന്നനെ അനന്തൻ എണീറ്റ് പോയി അവളെ തട്ടി വിളിച്ചതും എന്നിൽ നിന്ന് നോട്ടം തെറ്റിച്ച് ഞെട്ടലോടെ അവള് അവനെ നോക്കി…..
സ്തംഭിച്ചു നിന്ന് അവനെ തന്നെ കണ്ണെടുക്കാതെ നോക്കുമ്പോ എന്റെ കയ്യും കാലും തളർന്ന് ശ്വാസം പോലും വിലങ്ങി പോവുന്നത് ഞാൻ അറിഞ്ഞു… കണ്ണൊക്കെ നിറഞ്ഞു കവിഞ്ഞൊഴുക്കി കാഴ്ച്ച മറിച്ചെങ്കിലും കണ്ണെടുക്കാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു… അത്ഭുതമാണോ സന്തോഷമാണോ ആശ്ചര്യമാണോ എന്നിൽ ആ നിമിഷം നിറഞ്ഞതെന്ന് എനിക്കറിയില്ല… ഏട്ടൻ വന്ന് തട്ടി വിളിക്കുമ്പഴാണ് കൂടെ ഏട്ടൻ കൂടെയുള്ളത് ഞാൻ ശ്രദ്ധിച്ചത് പോലും…. നിറഞ്ഞ കണ്ണോടെ അമ്പരപ്പോടെ നോക്കുന്ന എന്നെ കണ്ട് ഏട്ടൻ ചിരിച്ചതും എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല… ഒരു പൊട്ടി കരച്ചിലോടെ ഞാൻ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു കെട്ടിപ്പിടിച്ചു… തുടരും…….

by