രചന – ആയിഷ അക്ബർ
മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് റാനി യൊന്നു പിറകിലേക്ക് തിരിഞ്ഞത്…
ഒരു നിമിഷം അവന്റെ ശ്വാസമൊന്ന് നിലച്ചു പോയത് പോലെ…..
മണവാട്ടിയായി ഒരുങ്ങി നിൽക്കുന്ന അവളിൽ അവന്റെ കണ്ണുകൾ കുരുങ്ങിയങ്ങനെ കിടന്നു…..
ഒരു കടും പച്ച നിറത്തിലുള്ള ലഹങ്കയാണ് വേഷം….
ആ നിറത്തിൽ അവളുടേ മുഖം കത്തി നിൽക്കുന്നുണ്ടായിരുന്നു…
അവൾ മിഴികളുയർത്തി അവനെയൊന്ന് നോക്കി…
കരി മഷി പടർത്തിയ ആ വെള്ളാരം കല്ലുകൾ ഹൃദയത്തെ കൊളുത്തി വലിച്ചു……
നോക്കി നിൽക്കാതെ കൈ പിടിക്ക് ഹാഷിക്കാ…..
അവളുടേ പിറകിലായി വന്ന പെൺപട യിൽ നിന്നും ആലിയ അത് പറഞ്ഞപ്പോഴാണ് അവനൊരു നിമിഷം സ്വബോധത്തിലേക്ക് വന്നത് …..
അവൻ അവളിലേക്കൊന്ന് കൂടി നോക്കി….
അവന്റെ നോട്ടത്തിനും അദരങ്ങളിൽ ഊറിയ വശ്യമായ ആ ചിരിക്കും മിഴികൾ കൊടുക്കാതെ
അവൾ തെന്നി നീക്കി കൊണ്ടിരുന്നു…..
അവൻ കയ്യവൾക്ക് നേരെ നീട്ടി….
അവന്റെ വിരലിൽ കിടക്കുന്ന വെള്ളി മോതിരമൊന്ന് തിളങ്ങി….
അവൾ പെട്ടെന്നൊന്നു അവനിലേക്ക് നോക്കിയ അതേ നിമിഷം അവളുടേ നീളൻ വിരലുകൾ അവന്റെ കയ്യിലേക്ക് വെച്ചു….
രണ്ട് പേരും കൂടി ആ കോണിപ്പടികൾ ഇറങ്ങി വരുന്നത് കണ്ടൊരു നിമിഷം എല്ലാവരുടെയും മിഴികൾ അവരിലേക്ക് നീണ്ടു…
ലൈല നിർവികാരമായി അവരെ അങ്ങനെ നോക്കി നിന്നു….
മധുരം കൊടുക്കലും മറ്റു ചടങ്ങുകളുമായി എല്ലാവരും അവരെ പൊതിഞ്ഞപ്പോഴും ഭാഗ്യം മാത്രം വിട്ട് നിന്നു…
ഒത്തിരി നാളുകൾക്ക് ശേഷം ഹിമയുടെ മുഖം സന്തോഷത്താൽ തിളങ്ങി..
പരമ്പരാഗദമായി കൈ മാറി വരുന്ന അവരുടെ ആഭരണങ്ങളോരോന്നും ഹിമയെ അണിയിച്ചപ്പോൾ അവൾ കൂടുതൽ സുന്ദരി യായിരുന്നു….
എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ഭാഗ്യത്തെ റാനി കണ്ട ഭാവം പോലും നടിക്കാത്തത് അവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയായിരുന്നു….
അവൻ തന്നോട് പറഞ്ഞ കാര്യങ്ങളിൽ തനിക്ക് വിഷമമില്ല….
കാരണം തെറ്റ്…. അത് പൂർണമായും തന്റെ ഭാഗത്താണ്…..
എന്നാൽ അവന്റെയീ മൗനം തന്നെ അത്രമേൽ നീറി പുകക്കുന്നുണ്ട്….
പരിപാടി കഴിഞ്ഞ് വൈകുന്നേരം ആയപ്പോൾ ജയ ദേവനും രേണുകയും ഇറങ്ങാനായി യാത്ര പറയാൻ റാനിയുടെ അടുത്തേക്ക് വന്നു….
റാനിയുടെ അടുത്തേക്കവരെത്തിയതും ജയദേവൻ അവനെ ഗാഡമായോന്ന് കെട്ടിപ്പിടിച്ചു…
എന്റെ മോളേ ഞാൻ നിന്നെ എൽപ്പിച്ചാണ് പോകുന്നത്…….
അവരുടെ കണ്ണുകൾ അതും പറഞ്ഞോന്നു നിറഞ്ഞു…….
ജാതിയും മതവും നാടും വീടും എല്ലാം വ്യത്യസ്തരാണ് നിങ്ങൾ….
പക്ഷെ ഹൃദയങ്ങൾ എപ്പോഴും ഒന്നിച്ചായിരിക്കണം…..
ജയ ദേവൻ അത് പറഞ്ഞതും റാനി ഒരു നിമിഷം ഹിമയെ യൊന്നു നോക്കി……
അവളിലും ഒരു പുഞ്ചിരിയാണ്…
എന്റെ…എന്റെ അമ്മയെ നോക്കിയേക്കണേ…
ജയ ദേവൻ പോകാൻ തുടങ്ങിയതും കയ്യിൽ പിടിച്ചു കൊണ്ട് റാനിയത് പറയുമ്പോൾ അയാളോന്ന് പുഞ്ചിരിച്ചു…..
നിന്റെ അമ്മയെ അത്രത്തോളം സ്നേഹിക്കുന്ന നിനക്ക് എന്റെ മോളെയും സ്നേഹിക്കാൻ കഴിയും..
അമ്മയെ കുറിച്ചോർത്തു വിഷമിക്കേണ്ട….
ഈ അന്തരീക്ഷത്തിൽ നിന്നൊന്ന് മാറി നിൽക്കട്ടെ….
അപ്പൊ എല്ലാം വിശദമായി ചിന്തിച് മാമസ്സിലാക്കി കൊള്ളും….
പിന്നെ നിങ്ങള് വന്നാൽ മതി…..
ജയ ദേവനത് പറയുമ്പോൾ ശെരിയെന്ന അർത്ഥത്തിൽ റാനി യൊന്നു തല ചലിപ്പിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വീട്ടിലെ തിരക്കൊഴിഞ്ഞു…..
എല്ലാവർക്കും ഇടയിൽ വെച്ച് കണ്ടതല്ലാതെ അവളെ ഒന്നൊറ്റക്ക് കണ്ടില്ലെന്നുള്ളത് റാനിയിലൊരു അസ്വസ്ഥത നിറച്ചു……
നേരം ഇരുട്ടി….
ഇന്ന്…… വീണ്ടും ഞങ്ങളുടെ ആദ്യ രാത്രിയാണ്…..
മുൻപ് കല്യാണം കഴിഞ്ഞ ആ ദിവസം അവൾ അടുക്കളപ്പുറത്തായിരുന്നു കിടന്നത്…..
എന്നാൽ ഇന്ന് റാണിയായി എന്റെ അറയിൽ……
റാനി ഒരോന്നോർത്ത് നിൽക്കുമ്പോഴേക്കും വാതിൽ പതിയേ തുറന്ന് ഹിമ അകത്തേക്ക് കയറി വന്നിരുന്നു……
മുറിയുടെ അകത്തേക്ക് കയറുമ്പോഴേ ഏ സി യുടെ തണുപ്പ് അവളെ പൊതിഞ്ഞു….
ചുറ്റും നിറഞ്ഞു നിൽക്കുന്ന മുല്ലപ്പൂവിന്റെ മാധക ഗന്ധം…….
ഒരിളം റോസ് നിറത്തിലുള്ള ചുരിദാറിൽ അവളങ്ങനെ വെട്ടി തിളങ്ങി നിൽക്കും പോലെ അവന് തോന്നി…..
കയ്യിലൊരു ഗ്ലാസുമായി തന്റെ മുഖത്ത് നോക്കാൻ മടിച്ചു നിൽക്കുന്നവളെ അവൻ തല കൊണ്ട് അടുത്തേക്ക് വിളിച്ചു…..
അവള് ഗ്ലാസ് അരികിലെ മേശയിൽ വെച്ച് അവനടുത്തേക്കിരുന്നു….
ഒരിക്കലും പ്രതീക്ഷിക്കാത്തൊരു രാത്രിയായിരുന്നത് രണ്ട് പേർക്കും……..
ഇന്നലെ ഈ സമയമൊക്കെ തീ തിന്നു നടക്കുകയായിരുന്നെന്നവനോർത്തു…..
അത് കൊണ്ട് തന്നെയാവാം ഈ നിമിഷത്തിനിത്രയും സൗന്ദര്യവും……
മുഖത്തേക്ക് നോക്കാൻ മടിച്ചിരിക്കുന്ന അവളുടേ കൈകളെ അവൻ കവർന്നെടുത്തു…..
ഹിമാ…..
ആർദ്രമായ അവന്റെ വിളിയിൽ അവളൊന്നുലഞ്ഞു……
അവൾ പിടക്കുന്നൊരാ വെള്ളാരം കണ്ണുകൾ അവന് നേരെ ഉയർത്തി….
ഇന്ന്….. ഇന്നീ വിവാഹം നടന്നില്ലായിരുന്നെങ്കിലോ…
അവൻ പതിയേ അത് ചോദിച്ചതും അവളുടേ മിഴികൾ പതിയേ നിറഞ്ഞു വരുന്നവതവനറിഞ്ഞു…
ഏയ്…. ഏയ്…. ഇനിയീ വെള്ളാരം കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല…..
ഇത് വരെ നിറഞ്ഞതിനെല്ലാം കൂടി പകരം സന്തോഷം തരാനാ ഞാൻ നിന്നെ സ്വന്തമാക്കിയത് ….
അവൻ അവളുടേ കവിളുകൾ ചേർത്ത് പിടിച്ചതും പറഞ്ഞാ നെറ്റിയിലൊന്ന് ചുണ്ടുകൾ ചേർത്തു……
അവൾ എല്ലാം മറന്നവന്റെ നെഞ്ചോട് പറ്റി ചേർന്നു…..
അവളുടേ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞൊഴുകിയിരുന്നു….
കയ്യിൽ നിന്നും വഴുതി പോയ പ്രണയം കൈ വെള്ളയിലേക്ക് തിരിച്ചു കിട്ടിയിരിക്കുന്നു…..
അവൾ ഒന്ന് കൂടി അവനെ മുറുകെ പിടിച്ചു….
ഇനിയൊരിക്കലും വിടില്ലെന്ന പോൽ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇത് വരെ അടുക്കളക്കാരിയായിരുന്നവൾ പെട്ടെന്ന് വീട്ടുകാരിയായി മാറിയതിലുള്ള തെല്ലൊരു പരിഭ്രമം അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവൾക്കുണ്ടായിരുന്നു…
ജമീലത്ത അവളെ കണ്ടതെ വല്ലാത്തൊരു ചിരിയോടെ യാണ് വരവേറ്റത്….
ഇങ്ങനെയൊന്നും ആണ് കാര്യങ്ങളെന്നു ഞാൻ വിചാരിച്ചില്ല കുട്ട്യേ….
അവരത് പറഞ് ചിരിക്കുമ്പോൾ അവളും കൂടെ ചിരിച്ചു…..
ഇത് വരെ അനുഭവിച്ചതിൽ നിന്നെല്ലാം പുതുമയുണ്ടായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾക്കു……
വീട്ടിലുള്ള എല്ലാവരോടുമൊത് ഭക്ഷണം കഴിക്കുമ്പോഴും തമാശ പറയുമ്പോഴും അവൾ വിചാരിച്ചതിലേറെ സംതൃപ്തയായിരുന്നു….
കാത്തിരുപ്പിന് ഇത്രയേറെ നല്ലൊരു പാരിതോഷികം നൽകി തന്റെ പ്രണയം തന്നെ സന്തോഷിപ്പിക്കുമെന്ന് കരുതിയിട്ടേയില്ല……
ഏ സി യുടെ തണുപ്പിൽ അവന്റെ മാറോടു ചേർന്ന് കിടക്കുമ്പോഴും ഇതെല്ലാം സ്വപ്നമാണോ എന്നവളൊരു വേള അവൾക്ക് സംശയം തോന്നിയിരുന്നു…..
പ്രണായർദ്രമായ അവന്റെ വാക്കുകളോരൊന്നും തന്നിലെ പ്രണയിനിയെ പൂർണമാക്കാൻ കഴിവുള്ളവയാണ്…..
നമുക്ക്…… നമുക്ക് മുത്തശ്ശിയെ ഒന്ന് കാണാൻ പോയാലോ…..
റാനി യത് ചോദിക്കുമ്പോൾ ഭാഗ്യത്തെ കാണാനുള്ള അവന്റെ ആഗ്രഹത്തോടൊപ്പം അതിൽ തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് കൂടി തിരക്കുന്നതായി അവൾക്ക് തോന്നി…..
അതിനെന്താ…. പോകാം…. അപ്പച്ചി വരുന്നുണ്ടെങ്കിൽ തിരികെ കൂട്ടി കൊണ്ട് വരികയും ചെയ്യാം ….
അവന്റെ കൈകൾക്ക് മേൽ കൈ വെച്ച് അവളത് പറയുമ്പോൾ അവനവളെയൊന്ന് നോക്കി…..
അത്രയേറേ അമ്മ നിന്നെ വേദനിപ്പിച്ചിട്ടുണ്ട്…..
എന്നിട്ടും ഇത്ര മനോഹരമായി നിനക്കെങ്ങനെ പൊറുത്തു കൊടുക്കാൻ കഴിയുന്നു ഹിമാ…
അവനത് ചോദിക്കുമ്പോൾ അവളൊന്ന് പുഞ്ചിരിച്ചു……
അനുഭവിച്ച സങ്കടങ്ങളെക്കാൾ ഒരായിരം മടങ് സന്തോഷം ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നീയെനിക്ക് തന്ന് കഴിഞ്ഞു റാനി…..
ഇനി തരുന്നത് അതിനെക്കാൾ അധികമല്ലേ…
ആ നിന്റെ സന്തോഷമാണ് എനിക്ക് വലുത്…
ഒരാളില്ലെങ്കിൽ പോലും പൂർണമായി നിർവചിക്കാനാവാത്ത ഒന്നാണ് കുടുംബം….
അപ്പച്ചിക്ക് ചെയ്ത തെറ്റിൽ ഖേധമുണ്ടെങ്കിൽ….. നമ്മുടെ കൂടെ തിരിച്ചു പോരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ..തീർച്ചയായും നമുക്ക് കൊണ്ട് വരാം….
അവളത് പറഞ്ഞതും റാനി ഇരു കൈകൾ കൊണ്ടും അവളെ വട്ടം പിടിച്ചു…..
പിന്നീടവളുടെ ചെവിയിൽ പതിയെയൊന്ന് കടിച്ചു…..
അവൾ നാണം കൊണ്ട് പൂത്തുലഞ്ഞിരുന്നപ്പോൾ…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തങ്ങളുടെ ഒരുമിച്ചുള്ള രണ്ടാമത്തെ യാത്ര…..
പക്ഷെ മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ തങ്ങൾക്കിടയിൽ പറഞ് തീർക്കാൻ പറ്റാത്തത്രയും പ്രണയമുണ്ട്……
ഡ്രൈവിംഗിനിടയിലും അവൻ കൈ വിരലുകൾ അവളുടേ വിരലുകളോട് ചേർത്തു…..
ഇനിയുള്ള ജീവിതയാത്ര മുഴുവൻ ഇത്ര മേൽ മനോഹരമാകണമെന്ന ഉറച്ച വിശ്വാസത്തോടെ…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഉച്ചക്ക് മുൻപ് തന്നെ അവർ തറവാട്ടിലെത്തിയിരുന്നു….
അവിടെ എത്തിയപ്പോഴേ എന്തോ വല്ലാത്തൊരു പ്രയാസം റാനിയിൽ നിറയുന്നത് പോലെ അവന് തോന്നി…..
ഇവിടെ നിന്ന് കിട്ടിയ അനുഭവങ്ങളൊന്നും അത്ര മനോഹരമല്ലാത്തത് കൊണ്ടായിരിക്കാം ഒരു പക്ഷെ……
അകത്തേക്ക് കയറാനൊരുങ്ങിയപ്പോഴേക്കും അമ്മ ഞങ്ങളെ കണ്ടിരുന്നു…..
ഒരു വേള ആ കണ്ണുകൾ വിടർന്നു…..
നാളുകൾക്ക് ശേഷമുള്ള ആ കൂടി കാഴ്ചയിൽ റാനിയുടെ ഹൃദയവും ഒന്ന് പിടച്ചു…..
അപ്പോഴാണ് മുത്തശ്ശി പതിയേ അങ്ങോട്ട് വരുന്നത്……
ഞങ്ങളെ കണ്ടതും മുത്തശ്ശിയുടെ മുഖം പൂർണ ചന്ദ്രനെ പോൽ തിളങ്ങി…..
മുത്തശ്ശി…..
അവളോടി ചെന്ന് മുത്തശ്ശിയെ വട്ടം പിടിച്ചു….
മുത്തശ്ശി അവളെ ആകെയൊന്ന് നോക്കി ..
പുതിയ തരം വേഷം…..
മനോഹരങ്ങളായ ആഭരണങ്ങൾ…..
ആകേ കൂടി അവളാകെ മാറി പോയിരുന്നു……
റാനി…..
അവരുടെ സ്നേഹ പ്രകടന്നങ്ങൾ കണ്ട് അല്പം മാറി നിന്നിരുന്ന അവനെയും മുത്തശ്ശി വിളിച്ചു….
അവനും മുത്തശ്ശിയെ ഒന്ന് കെട്ടിപ്പിടിച്ചു…..
അപ്പോഴേക്കും രേണുവും ജയ ദേവനുമെല്ലാം അകത്തു നിന്നും വന്നിരുന്നു…..
മുമ്പത്തേത് പോലെയല്ല…. മരുമകനെ വരവേൽക്കാൻ അവർ തിരക്ക് കൂട്ടി……
ഭാഗ്യം നിർവികാരയായി അങ്ങനെ നിന്നു….
ഇനിയും അവർക്ക് തന്നോടുള്ള ദേഷ്യം ഒതുങ്ങിയിട്ടില്ലെന്നതോർത്തപ്പോൾ ഭാഗ്യത്തിന്റെ ഹൃദയമൊന്ന് പിടച്ചു…..
നിങ്ങളെന്താ മക്കളെ ഒരു മുന്നറിയിപ്പുമില്ലാതെ…..
ജയ ദേവനത് ചോദിക്കുമ്പോൾ ഹിമ ഭാഗ്യത്തെ ഒന്ന് നോക്കി….
ഞങ്ങൾ…. ഞങ്ങൾ അപ്പച്ചിയെ കൂട്ടി കൊണ്ട് പോകാൻ വന്നതാ അച്ഛാ….
ഹിമ പെട്ടെന്നത് പറഞ്ഞതും ഭാഗ്യം ഞെട്ടലോടെ അവളെ നോക്കി…..
അപ്പച്ചി ഞങ്ങളുടെ കൂടെ വരുന്നില്ലേ…..
ഹിമ ഭാഗ്യത്തിലേക്ക് നീങ്ങി നിന്നത് ചോദിച്ചതും ഭാഗ്യം വിതുമ്പി കൊണ്ട് ചുണ്ടുകൾ കൂട്ടി പിടിച്ചു…
അവളോട് ചെയ്തതെല്ലാം മനസ്സിൽ തെളിഞ്ഞു നിൽക്കുമ്പോൾ അവർക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..
അവർ റാനി യിലേക്കൊന്ന് നോക്കി….
അവനും ഭാഗ്യത്തെ തന്നെ നോക്കി നിൽക്കുകയാണ്….
ഭാഗ്യതിന് കുറ്റബോധം ഉരുണ്ടു കൂടിയിട്ടോ എന്തോ അവർ ഹിമയെ പെട്ടെന്നങ് വാരി പുണർന്നു….
കണ്ട് നിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾക്ക് അതൊരു മനോഹരമായ കാഴ്ച്ചയായിരുന്നു……
ഹിമയുടെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞു വന്നു……
മോളോട് ഞാൻ…
ഭാഗ്യം പറഞ്ഞു തുടങ്ങിയതും ഹിമ അവരുടെ വാ പൊത്തി….
ചിലത് ഓർക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളാണ് അപ്പച്ചി …. അത് മറവി തിന്ന് പോകട്ടെ…
പകരം ഇങ്ങനെയൊരു മകനു ജന്മം നൽകിയ നിങ്ങളോടുള്ള കടപ്പാട് ഞാൻ ജീവിത കാലം മുഴുവൻ സൂക്ഷിച്ചു വെച്ചോളാം……
അവൾ റാനി യെ കൂടി നോക്കിയത് പറഞ്ഞതും അവൻ അഭിമാനത്തിന്റെ കൊടുമുടിയിലായിരുന്നു….
അവനവളെ കെട്ടിപ്പിടിച്ചു നൂറു ചുംബനങ്ങൾ നൽകാൻ തോന്നിയെങ്കിലും സാഹചര്യം പറ്റാത്തത് കൊണ്ട് അതൊരു പുഞ്ചിരിയിലൊതുക്കി…..
കുളി കഴിഞ്ഞ് വരുന്ന മേഘ പെട്ടെന്നാണവരെ കണ്ടത്….
മുടിയിലെ നനവ് പോലും തോർത്താതെ അവൾ ഓടി വന്നു റാനിയെ വട്ടം പിടിച്ചു….
അതേയ്…. ഞാനും ഉണ്ട് കൂടെ…..
അവർ രണ്ട് പേരും പുഞ്ചിരിച്ചു സംസാരിക്കുന്നതിനിടയിലാണ് ഹിമ മേഘയോടത് പറയുന്നത്….
അതിനിവിടെ പ്രസക്തിയില്ല…
അവൾ അതും പറഞ് ചിരി കോട്ടി…..
ഹിമ അവളെ നോക്കിയൊന്ന് കണ്ണൂരുട്ടി…
വെള്ളമൊക്കെ കുടിച് ഡ്രസ്സ് ഒന്ന് മാറ്റാൻ ഹിമയുടെ മുറിയിലേക്ക് കയറും നേരം റാനി യൊന്നു നിന്നു…..
പഴയ എന്തൊക്കെയോ ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്നു പോയി…
കയറാമോ…. അടി കിട്ടുമോ….
അവൻ ചെറു ചിരിയോടെയാണത് ചോദിച്ചെങ്കിലും ഹിമയുടെ മുഖം പെട്ടെന്ന് മങ്ങി….
അന്നത്തെ ആ ദിവസം ആലോചിച്ചു തന്നെയായിരുന്നത്….
അവളുടേ മുഖം പെട്ടെന്ന് മാറിയത് കൊണ്ട് തന്നെ മുറിയിലേക്ക് കയറിയതും അവൻ അവളെ വലിച്ചു നെഞ്ചോട് ചേർത്തു….
ഇനി നിന്നെ കാണാനും നിന്നെ ചേർത്ത് പിടിക്കാനും ഞാനാരെ ഭയക്കണം….
അവളുടേ കണ്ണുകളിൽ നോക്കിയത് ചോദിക്കുമ്പോൾ അവളും പ്രണയാർദ്രമായി അവനെ നോക്കി നിന്നു……
നീ…. എന്റേതല്ലേ…..
അവൻ പതിയേ അത് പറഞ്ഞതും അത് വരെയുള്ള എല്ലാം അവളുടേ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു…..
പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്ക് അവളുടേ ചിന്തകൾ ചേക്കേറിയിരുന്നു….
അവൻ അവളെ ദീർഘമായൊന്നു ചുംബിച്ചു..
എല്ലാ ത്തിനെയും മറി കടന്നവരുടെ പ്രണയം നിറഞൊഴുകി കൊണ്ട്….
പ്രണയത്തിന്റെ ഒരിക്കലും നിലക്കാത്തൊരു ഉറവ അവർക്കിടയിലുണ്ടെന്നവർ പറയാതെ പറഞ്ഞിരുന്നു ഓരോ നിമിഷവും…..
നമുക്ക് ആ വായനാശാലയിലേക്കൊന്ന് പോകണം…..
റാനി അവളെ കൈ പിടിയിലൊതുക്കി അത് പറയുമ്പോൾ അവൾ പ്രണാർദ്രമായി ഒന്ന് മൂളി….
മുത്തപ്പൻ ബസ്സിലൊന്ന് കയറണം…..
മ്മ്….. അവൾ വീണ്ടും മൂളി….
പിന്നെ നിന്നെയിങ്ങനെ കെട്ടി പിടിക്കണം…..
അതും പറഞ്ഞവൻ അവളെ ഒന്ന് കൂടി ഇറുക്കി…
അവളും അവന്റെ കൈ പിടിയിൽ ഏറെ സ്നേഹത്തോടെ ഒതുങ്ങി കൂടി……
അപ്പോഴും ജാതിയും മതവും സമ്പത്തും മറ്റെല്ലാ തടസങ്ങളെയും തോൽപ്പിച്ചെന്നൊരു അഹങ്കാരം കൂടി അവരുടെ പ്രണയത്തിനുണ്ടായിരുന്നിരിക്കാം……
ശുഭം…..
റാനിയും ഹിമയും വിട പറയുന്നു……
ഒരിക്കൽ പാതി വെച്ച് നിർത്തി ഒരു വർഷത്തിന് ശേഷമാണ് തുടർന്നെഴുതിയത്……
അത് നിങ്ങളുടെ ഓരോരുത്തരുടെയും. വാക്കുകൾ കൊണ്ട് തന്നെയായായിരുന്നു….
സ്നേഹം….. അക്ഷരങ്ങൾ കൊണ്ട് എന്റെ കൂടെയിങ്ങനെ നിൽക്കുന്നതിനു….. ❤

by