23/04/2026

നിനക്കായ് : ഭാഗം 62

രചന – കണ്ണന്റെ മാത്രം

എന്താ സാർ.. എന്താ പറ്റിയത്.. ദേവൻ ഡേവിയോട് ചോദിച്ചു.

ദേവാ.. എന്റെ അലൻ ജെനി അവർക്ക് എന്തോ പറ്റിയിട്ടുണ്ട്. നീ വാ….

ആരാ സാർ വിളിച്ചത്…ദേവൻ അവനോട് ചോദിച്ചു.

അന്നയാണ് വിളിച്ചത്. അവൾക്കും ഒന്നും പറയാൻ പറ്റുന്നുണ്ടായില്ല.. കരച്ചിൽ ആയിരുന്നു… അപ്പോഴേക്കും അവർ വണ്ടിയുടെ അടുത്ത് എത്തിയിരുന്നു.

ദേവാ വണ്ടി നീ എടുക്ക്. എനിക്ക്… എനിക്ക്..

സാർ കയറ്.. ഡേവി വണ്ടിയിലേക്ക് കയറി അടുത്ത നിമിഷം ജെറ്റ് വിട്ടതുപോലെ വണ്ടി ആ വണ്ടി കോപൗണ്ട് കടന്നിരുന്നു.

ഡേവി എല്ലാം എത്തുമ്പോൾ അന്ന icuവിന്‌ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു.  കരഞ്ഞുകരഞ്ഞ് അവളാകെ തളർന്നിരുന്നു. അവളെ ചേർത്തുപിടിച്ചുകൊണ്ട് തന്നെ മറ്റൊരു കുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ ഡ്രെസ്സിൽ മുഴുവൻ ചോര ആയിരുന്നു. അതുകൂടി കണ്ടതോടെ ഡേവിക്ക് ആകെ ടെൻഷൻ ആയി

എന്താ മോളെ… എന്താ ഉണ്ടായത്.. ഡേവി വന്ന് അന്നയോട് ചോദിച്ചു.

ഡേവിയുടെ ശബ്ദം കേട്ടതും അന്ന ഉറക്കെ കരഞ്ഞുകൊണ്ട് icuവിന്‌ നേരെ ചൂണ്ടിക്കാട്ടി ജെനി അലൻ അങ്ങനെ എന്തൊക്കെയോ പറഞ്ഞ് അവന്റെ കൈയിലേക്ക് തന്നെ മയങ്ങി വീണു.

ഡേവി വേഗം അവളെ താങ്ങി പിടിച്ചുകൊണ്ട് അവിടെ ഉള്ള കസേരയിലേക്ക് ആയി ഇരുത്തി…
ദേവാ കുറച്ച് വെള്ളം.. ഡേവി പറഞ്ഞു.

ദേവൻ വെള്ളം എടുക്കാൻ പോയ ഗ്യാപ്പിൽ ആണ് ഡേവി അവിടെ നിൽക്കുന്ന പെൺകുട്ടിയെ കാണുന്നത്. അവളുടെ ഡ്രെസ്സിലെ ബ്ലഡ്‌ വിളിച്ച് പറയുന്നുണ്ടായിരുന്നു അവളാണ് അവരെ ഇവിടെ എത്തിച്ചത് എന്ന്..

കൊച്ച് ഏതാ.. എന്താ ഉണ്ടായത്.. ഡേവി ചോദിച്ചു..

സാർ ഞാൻ നിങ്ങളുടെ സ്കൂളിൽ വർക്ക്‌ ചെയ്യുന്നതാണ് ടീച്ചർ ആയിട്ട്. ഞാൻ സ്കൂളിലേക്ക് വരുന്ന വഴിയിൽ ആണ് ജെനിയെയും വേറെ ഒരു പയ്യനെയും ആക്‌സിഡന്റ് ആയി കിടക്കുന്നത് കണ്ടത്. ജെനിക്ക് വലിയ കുഴപ്പം ഇല്ല. റോഡിനു സൈഡിൽ ഉള്ള പുല്ലിൽ ആയിരുന്നു അവൾ. പക്ഷേ ആ പയ്യൻ… ഞാൻ ആദ്യം അന്നയെ ആണ് വിളിച്ചത്. അവളുടെ നമ്പറെ എനിക്ക് അറിയുമായിരുന്നുള്ളൂ. പക്ഷേ അവൾ എടുത്തില്ല. അതാ കിട്ടിയ വണ്ടിക്ക് ഇങ്ങോട്ട് കൊണ്ടുവന്നത്. ഇവിടെ വന്നിറങ്ങുമ്പോൾ തന്നെ കാണുന്നത് അന്നയെയും അവളുടെ ഹസ്ബന്റിനെയും ആണ്. പിന്നെ എല്ലാം ആദ്ദേഹം ആണ് ചെയ്യ്തത്. രണ്ടാളെയും ഇവിടെ കയറ്റിയിട്ടുണ്ട്.. സീത പറഞ്ഞു നിർത്തി.

ഈശോയെ എന്റെ അലൻ… ഡേവി നെഞ്ചിൽ കൈവച്ചുകൊണ്ട് ദൈവത്തിനെ വിളിച്ചുപോയി.

ദേവൻ വെള്ളം കൊണ്ടുവന്നതും ഡേവി അതിൽ നിന്ന് കുറച്ച് ശക്തിയായി അവളുടെ മുഖത്തേക്ക് തളിച്ചു. അന്ന ഞെട്ടി എന്നതുപോലെ എഴുന്നേറ്റ് ചുറ്റും നോക്കി. പിന്നെ ഡേവിയെ കണ്ടതും അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..

ചേട്ടായി നമ്മുടെ അലൻ…

നീ ഇങ്ങനെ കരയാതെ മോളെ. അവന് ഒന്നും ഉണ്ടാവില്ല. നീ ഇങ്ങനെ കരഞ്ഞാൽ ഉള്ളിലുള്ള കുഞ്ഞിന് ആണ് ദോഷം.. ഡേവി തന്റെ സങ്കടം മറച്ചുവച്ചുകൊണ്ട് പറഞ്ഞു..

പെട്ടന്നാണ്  icuവിന്റെ വാതിൽ അവരുടെ മുന്നിൽ തുറന്നത്. പുറത്തേക്ക് ഇറങ്ങി വന്ന എബിയെ കണ്ടതും ഡേവി ഒറ്റകുതുപ്പിന് അവന്റെ മുന്നിൽ എത്തി. മുന്നിൽ ഡേവിയെ കണ്ടതും ഡോക്ടർ ആണെന്ന് പോലും ഓർക്കാതെ അവൻ ഡേവിയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു..

എബി ഡാ… എന്താ.. എന്തിനാ നീ ഇങ്ങനെ കരയുന്നേ.. ഡേവി ആകുലതയോടെ ചോദിച്ചു

ചേട്ടായി നമ്മുടെ അലൻ… എബി പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഡേവി അവനെ തന്നിൽ നിന്നും മാറ്റികൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..

എന്താടാ നമ്മുടെ അലന്… ഡേവി ചോദിച്ചു.

ക്രിട്ടിക്കൽ ആണ് ചേട്ടായി. ഒന്നും പറയാൻ പറ്റില്ല. കണ്ടമാനം ബ്ലഡ്‌ ലോസ് ഉണ്ടായിട്ടുണ്ട്. പിന്നെ തെറിച്ച് വീണപ്പോ തല റോഡിൽ അടിച്ചിട്ട് ആഴത്തിൽ ഉള്ള ഹെഡ് ഇഞ്ചുറിയും ഉണ്ട്. കൈക്കും കാലിനും ഫ്രക്ചർ ഉണ്ട്. നട്ടെല്ലിന് പരിക്കുണ്ട്. അതു പക്ഷേ അത്ര പേടിക്കേണ്ടതില്ല. ഇപ്പൊ വെന്റിലേറ്ററിൽ ആണ്. 72 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല ചേട്ടായി. എനിക്ക് ആകെ പേടിയാകുന്നു… എബി കരച്ചിലോടെ പറഞ്ഞു..

കർത്താവേ.. എന്റെ കുഞ്ഞ്… ഡേവിയും കൂടെ കരഞ്ഞു പോയി.

ആ സമയത്ത് ആണ് ജോണും ജെയിംസും കൂടി അങ്ങോട്ട് വരുന്നത്..

എന്താടാ പ്രശ്നം.. എന്താ മക്കൾക്ക് ആക്‌സിഡന്റ് ആയി എന്ന് പറഞ്ഞ് വിളിച്ചേ.. എന്നിട്ട് രണ്ടാൾക്കും കുഴപ്പം ഒന്നും ഇല്ലല്ലോ.. ജോൺ തന്റെ മക്കളോടായി ചോദിച്ചു.

അവർ എന്ത് പറയും എന്നാലോചിച്ച് ഒരുമിനുട്ട് നിന്നു. പിന്നെ എബി അവരെ നോക്കി കൊണ്ട് പറഞ്ഞു..

ചേട്ടത്തിക്ക് കുഴപ്പം ഒന്നുമില്ല. ആ ആക്സിഡന്റിന്റെ പേടിയിൽ ബോധം പോയിട്ടുള്ളതതാണ്. പിന്നെ പുല്ലിലേക്ക് വീണതിന്റെ ചെറിയ ഉരച്ചലുകൾ ഉണ്ട്. നെറ്റിയിലും ചെറിയ ഒരു മുറിവ് ഉണ്ട്. പക്ഷേ നമ്മുടെ അലന്.. അവന്.. എബിക്ക് എങ്ങനെ അതു ജെയിംസിന്റെ മുഖത്ത് നോക്കി പറയും എന്ന് അറിയാതെ അവൻ വിക്കി.

അലന് എന്താ മക്കളേ.. കുഴപ്പം ഒന്നും ഇല്ലല്ലോ… ജെയിംസ് അതു ചോദിക്കുമ്പോഴേക്കും അയാളുടെ ശബ്ദം വിറച്ചു തുടങ്ങിയിരുന്നു. അയാൾ ജോണിന്റെ കൈയിൽ മുറുക്കെ പിടിച്ചു ഒരു ധൈര്യത്തിന് എന്നോണം..

നിങ്ങൾ എന്താ മിണ്ടാതെ നിൽക്കുന്നത്.. എന്റെ ചെറുക്കന് എന്താടാ… ജോൺ അവരോട് ദേഷ്യപ്പെട്ടു.

അവന് ക്രിട്ടിക്കൽ ആണ് അപ്പാ… വെന്റിലേറ്ററിലേക്ക് മാറ്റി. 72 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല…. എബി കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് പറഞ്ഞു..

എന്റെ കർത്താവേ.. എന്റെ കുഞ്ഞ്… ജെയിംസ് ഉറക്കെ കരഞ്ഞുപോയി. ജോൺ അയാളെ മുറുക്കി ചേർത്തുപിടിച്ചു. അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി..

ജേക്കബും അവിടെ എത്തി ആ നേരം. അയാൾ വരുമ്പോൾ കാണുന്നത് ഉറക്കെ കരയുന്ന ജെയിംസിനെ സമാധാനിപ്പിക്കാൻ നോക്കുന്ന ജോണിനെ ആണ്. എബിയുടെയും ഡേവിയുടെയും കണ്ണുകൾ നിറഞൊഴുകുന്നുണ്ട്…അന്നയും അവിടെ നിന്ന് കരയുന്നുണ്ട്

എന്താടാ പ്രശ്നം.. ജേക്കബ് തന്റെ ചേട്ടന്മാരെ നോക്കികൊണ്ട്‌ ചോദിച്ചു.

എബി അലന്റെ ഇപ്പോഴത്തെ അവസ്ഥയും മറ്റും അയാളോടും പറഞ്ഞു. അയാളും കേട്ട വാർത്തയിൽ തറഞ്ഞു നിന്നു. അയാൾക്ക് എന്ത് പറഞ്ഞ് തന്റെ ചേട്ടനെ സമാധാനിപ്പിക്കണം എന്ന് അറിയാതെ ആയി.

ആ സമയത്താണ് icuവിന്റെ ഡോർ തുറന്ന് ഒരു സിസ്റ്റർ പുറത്തേക്ക് വന്നത്. ജെനിഫറിന്റെ കൂടെ ഉള്ളത്…

ഡേവിയും എബിയും അവർ വിളിക്കുന്നത് കേട്ടപ്പോൾ തിരിഞ്ഞു നോക്കി. അവരെ കണ്ടതും സിസ്റ്റർ ഒന്നു സ്റ്റക്ക് ആയി. പിന്നെ പറഞ്ഞു സാർ ജെനിഫറിന്റെ കൂടെ ഉള്ള ആളെ ഡോക്ടർ മീനാക്ഷി കാണണം എന്ന് പറഞ്ഞിട്ടുണ്ട്.

മ്മ്.. ഞങ്ങൾ ഡോക്ടറുടെ കേബിനിലോട്ട് പോകണോ… ഡേവി ചോദിച്ചു.

വേണ്ട സാർ.. ഇവിടെ നിന്നാൽ മതി ഡോക്ടർ ഇപ്പൊ വരും.. അതും പറഞ്ഞ് അവർ ഉള്ളിലേക്ക് പോയി.

ആ നേരം ജോണും ജേക്കബും കൂടി ജെയിംസിനെ അവിടെ ഉള്ള കസേരയിലേക്ക് ഇരുത്തി അവരും അവിടെ ആയി ഇരുന്നു.

ഡേവി അവരെ നോക്കി തിരിയുമ്പോൾ ആണ് അവിടെ അന്നയെ ചേർത്തുപിടിച്ച് നിൽക്കുന്ന സീതയെ കണ്ടത്..

ദേവാ.. അവൻ ദേവനെ വിളിച്ചുകൊണ്ട് സീതയെ കണ്ണ് കൊണ്ട് കാട്ടി.

ശരി സാർ.. ദേവൻ ഉടനെ സീതയുടെ അടുത്തേക്ക് ചെന്നു.

കുട്ടി വരൂ.. ഞാൻ വീട്ടിലേക്ക് ആക്കി തരാം… ദേവൻ സീതയോട് ആയി പറഞ്ഞു.

അല്ല ഞാൻ ജെനിയുടെ വിവരങ്ങൾ ഒന്ന് അറിഞ്ഞിട്ട്.. സീത മുഴുവനാക്കാതെ നിർത്തി.

മ്മ്.. എന്നാൽ വാ അടുത്തൊരു ടെസ്റ്റിൽസ് ഉണ്ട്. അവിടെ നിന്ന് ഒരു ഡ്രെസ്സ് വാങ്ങി ഇതൊക്കെ ഒന്ന് മാറാം. അപ്പോഴാണ് അവൾ സ്വയം ഒന്ന് നോക്കുന്നത്. ഡ്രെസ്സിൽ ആകെ ചോര ഒക്കെ ആയി നിൽപ്പാണ് എന്ന് അവൾ അപ്പോഴാണ് ഓർക്കുന്നത്. അവൾ വേഗം അവന്റെ കൂടെ ചെന്നു.

സാർ.. ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് ഡേവിയും എബിയും അങ്ങോട്ട് നോക്കുന്നത്..

ആ ഡോക്ടർ പറഞ്ഞോളൂ… മീനാക്ഷി ഡോക്ടർ ആണെന്ന് കണ്ടതും ഡേവി അവരെ നോക്കികൊണ്ട്‌ പറഞ്ഞു.

സാർ ജെനിഫറിന്റെ… അവർ മുഴുവനാക്കാതെ നിർത്തി

ജെനിഫർ എന്റെ വൈഫ്‌ ആണ് ഡോക്ടർ. എന്താ കാര്യം… ഡേവി ഗൗരവത്തോടെ പറഞ്ഞു.

ഓഹ് ആണോ അറിഞ്ഞില്ല സാർ.. ജെനിഫർ പ്രെഗ്നന്റ് ആണ്. ആക്‌സിഡന്റ് ആയി കൊണ്ടുവന്നതല്ലേ അപ്പൊ പരിശോധിച്ചപ്പോ ഒരു ഡൌട്ട് തോന്നി Dr. സായിക്ക് അതാ പിന്നെ എന്നെ വിളിച്ചത്. ഞാനാ പറഞ്ഞത് ഒന്ന് സ്കാൻ ചെയ്യത് നോക്കിയിട്ട് പറയാം എന്ന്. ഇത്രേം വലിയ ട്രോമയിലൂടെ കടന്നു പോയതല്ലേ. അപ്പൊ അതു സർവൈവ് ആവുമോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല. കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല. ജെനിഫറിനും bp ഇത്തിരി കൂടുതൽ ആണെന്നൊഴിച്ചാൽ വേറെ ഹെൽത്ത്‌ ഇഷ്യൂസ് ഒന്നും ഇല്ല. പിന്നെ ആക്സിഡന്റിന്റെ ഭാഗമായി കുറച്ച് മുറിവും സ്ക്രാച്ചെസും ഉണ്ട്. അത്രേ ഉള്ളൂ. ആള് ഇതുവരെ കോൺഷ്യസ്  ആയിട്ടില്ല. ഒരു ഡ്രിപ് കേറുന്നുണ്ട് അതു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം..

ഡേവിക്ക് കേട്ട ന്യൂസിനോട് എങ്ങനെ റിയാക്ട് ചെയ്യണം എന്ന് അറിയാതെ നിന്നു. അവന് താൻ ഒരു അപ്പൻ ആകാൻ പോകുന്ന വാർത്തയിൽ സന്തോഷിക്കാൻ കഴിഞ്ഞില്ല കാരണം അവന്റെ ഉള്ളിൽ ജീവനുവേണ്ടി പൊരുതുന്ന അവന്റെ കൂടെപ്പിറപ്പ് മാത്രമേ അപ്പൊ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം… എൽസിയുടെ ശബ്ദം ആണ് അവനെ ചിന്തകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്.

ആഹാ വന്നപ്പോ തന്നെ സന്തോഷവർത്ത ആണല്ലോ കേട്ടത്. ഇതിനാണോ ഇങ്ങേര് ചെറിയ ഒരു ആക്‌സിഡന്റ് എന്നും പറഞ്ഞ് ഓടി പോന്നത്. ബാക്കി ഉള്ളവർ അവിടെ കിടന്ന് ടെൻഷൻ അടിച്ച് വയ്യാതെ ആയി. ഞാൻ കരുതി ആ ചെക്കൻ ജെനിമോളെ എവിടേലും കൊണ്ടോയി ഉരുട്ടി ഇട്ടുന്നു. അല്ല അവനായത് കൊണ്ട് പറയാൻ പറ്റില്ല. അതാ പിന്നെ ഞാനും റാണിയും കൂടി വണ്ടി എടുത്തിങ്ങോട്ട് പോന്നത്. ശേ.. ചേട്ടത്തിയും കൂടി വരാൻ ഇരുന്നതാ. ഞാനാ പറഞ്ഞത് ഞങ്ങൾ അവിടെ എത്തിയിട്ട് വിളിക്കാം എന്ന്. ചേട്ടത്തി ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ സന്തോഷം കൊണ്ട് തുള്ളി ചാടിയേനെ.  അല്ല എന്തിനാ ഈ icuവിന്റെ അവിടേക്ക് വരാൻ പറഞ്ഞത് ആ റിസപ്ഷനിൽ  ഇരിക്കുന്ന പെണ്ണ്. ജെനിമോളെ ഇവിടെ ആണോ കെടുത്തിയിരിക്കുന്നത്… എൽസി ജെനിയുടെ വാർത്ത അറിഞ്ഞ സന്തോഷത്തിൽ ഓരോന്നും പറഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

അവരുടെ കൂടെ ഉണ്ടായിരുന്ന റാണിക്ക് ബാക്കി ഉള്ളവരുടെ മുഖഭാവത്തിൽ നിന്നും എന്തോ കുഴപ്പം ഉള്ളതായി തോന്നി.

ഇതെന്താ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ആരും മിണ്ടാതെ നിൽക്കുന്നെ എന്നും പറഞ്ഞ് നോക്കിയപ്പോൾ ആണ് എല്ലാവരുടെയും നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവർ കാണുന്നത്.

എന്താ… എന്തിനാ എല്ലാവരുടെയും കണ്ണ് നിറഞ്ഞിരിക്കുന്നത്. ജെനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ… എൽസി ടെൻഷനോടെ ചോദിച്ചു.
പറ ഡേവി.. ജെനിക്ക് പ്രോബ്ലം ഒന്നും ഇല്ലല്ലോ.. അവർ ഡേവിയുടെ അടുത്ത് ചെന്ന് ചോദിച്ചു.

ഡേവി നിറഞ്ഞൊഴുകുന്ന കണ്ണോടെ തന്നെ ഇല്ല എന്ന് തലയാട്ടി. പിന്നെ നിങ്ങൾ ഒക്കെ എന്തിനാ ഇങ്ങനെ കണ്ണും നിറച്ചിരിക്കുന്നത്. പിന്നെ അവർ ചുറ്റും നോക്കി..

അല്ല ആ ചെക്കൻ എവിടെ.. അല്ലെങ്കിൽ എന്റെ നിഴൽവട്ടം കണ്ടാൽ അപ്പൊ വരൂലോ ചൊറിയാൻ. ഇപ്പൊ എവിടെ പോയി… അവർ ചോദിക്കുന്നതിന് ഒന്നും ആർക്കും മറുപടി ഉണ്ടായിരുന്നില്ല. അവർക്ക് എന്തോ പന്തികേട് തോന്നി തുടങ്ങി.

ഡേവി.. അലൻ എവിടെ മോനേ.. അവന്.. അവന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ… അവർ വിറയലോടെ എല്ലാവരെയും നോക്കികൊണ്ട്‌ ചോദിച്ചു.

ആർക്കും അവരോട് എങ്ങനെ ഈ കാര്യം പറയും എന്ന് അറിയില്ലായിരുന്നു. അവർ ചുറ്റും ഉള്ളവരെ നോക്കി. എല്ലാവരും നിറഞ്ഞ കണ്ണോടെ തന്നെ നോക്കുന്നത് കണ്ടതും അവർ വിറക്കുന്ന കാലടികളോടെ ജെയിംസിന്റെ അടുത്തേക്ക് ചെന്നു.

ഇച്ചാ.. ഇച്ചായാ.. എന്റെ കു.. കുഞ്ഞെവിടെ.. പറ ഇച്ചായാ നമ്മുടെ അലൻ എവിടെ… അവർ അയാളെ പിടിച്ചു കുലിക്കികൊണ്ട് വിക്കലോടെ ചോദിച്ചു. അപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

പറ.. ഇച്ചായാ.. എന്റെ മോനെവിടെ.. അവർ അയാളെ പിടിച്ചുകുലിക്കിക്കൊണ്ട് അലറി. ജെയിംസ് ഒന്നും മിണ്ടാൻ കഴിയാതെ തല ചുമരിലേക്ക് മുട്ടിച്ച് കണ്ണുകൾ ഇറുക്കി അടച്ചിരുന്നു. അയാളുടെ കണ്ണുകൾ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

ജെയിംസിനെ പിടിച്ച് കുലുക്കുന്ന എൽസി ജോൺ ചേർത്തുപിടിച്ചു..
ചേട്ടായി… എന്റെ കുഞ്ഞ്.. അവർ തേങ്ങലോടെ ചോദിച്ചു.

ഒരു ആക്‌സിഡന്റ്.. അവൻ.. അവിടെ  ഉണ്ട്. കുറച്ച്.. കുറച്ച്… ജോണിന് എങ്ങനെ പറയണം എന്നറിയില്ലായിരുന്നു.

ജോൺ പറയുന്നത്  മുഴുവൻ കേൾക്കുന്നതിനു മുൻപ് തന്നെ അവർ അവിടെ ഉള്ള ചെയറിലേക്ക് ഇരുന്നുപോയിരുന്നു.