രചന. – തൂലിക
“വീണാ…..” രാജീവ് അലറി
അവന്റെ അലർച്ച കേട്ട് മനുവും മറ്റ് സുഹൃത്തുക്കളും മുകളിൽ വന്നു.
“ഡാ.. എന്താടാ പറ്റിയെ..?”മനു
രാജീവ് ഒന്നും കേൾക്കുന്നില്ലായിരുന്നു.. അവന്റെ സ്വബോധം നഷ്ടപ്പെട്ടു.
വീണയെ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.
“ഡോക്ടർ.. വീണ?” മനു
“സോറി.. വീണ പോയി ”
“what..” മനുവിന് താങ്ങാൻ കഴിഞ്ഞില്ല.. തന്റെ പ്രിയ കൂട്ടുകാരി ഇനിയില്ല എന്ന് വിശ്വസിക്കുവാൻ അവന് കഴിഞ്ഞില്ല
രാജീവ് ഒഴികെ എല്ലാവരും ആ വാർത്ത അറിഞ്ഞു.. രാജീവിനെ എങ്ങനെ അറിയിക്കുമെന്ന് ആർക്കും ഒരു പിടിയുമില്ലാരുന്നു
“രാജീവ് ” കൈകൾ നെറ്റിയിൽ വെച്ച് കുനിഞ്ഞിരിക്കുന്ന രാജീവിന്റെ അടുത്തേക്ക് മനു ചെന്നു.
” എന്തായെടാ എന്റെ വീണക്ക്.. അവൾക്ക് എന്നോട് പിണക്കാവും.. ഞാൻ കാരണമല്ലേ അവൾ വീണത്. എനിക്കൊന്നു കാണാൻ പറ്റുമോടാ “കരഞ്ഞുകൊണ്ട് രാജീവ് ചോദിച്ചപ്പോൾ മനുവിന്റെ ചങ്ക് തകർന്നുപോയി. അവനോട് എങ്ങനെ പറയും അവന്റെ പ്രിയപെട്ടവൾ ഈ ലോകത്ത് നിന്നും പോയെന്ന്.
“ഡാ… നമ്മുടെ…… നമ്മുടെ.. വീണ.. പോ.. പോയെടാ .'” പൊട്ടികരഞ്ഞുകൊണ്ട് മനു രാജീവിന്റെ ദേഹത്തേക്ക് വീണു.
രാജീവ് അത് കേട്ട് മരവിച്ചു നിന്നു
“എന്താടാ നീ പറഞ്ഞെ.. എന്റെ വീണ എവിടെപ്പോയെന്ന നീ പറഞ്ഞെ.. പറയെടാ “മനുവിനെ പിടിച്ചു കുലുക്കികൊണ്ട് രാജീവ് ചോദിച്ചു
“അവൾ ഇനി…. തിരിച്ചു വരില്ലെടാ..” മനു 😢
“‘എന്റെ മോളെ… നീ ഡാഡിയെ വിട്ട് പോയോടി..”‘ വീണയുടെ ഡാഡിയുടെ കരച്ചിൽ കണ്ട് രാജീവിന് സഹിക്കാൻ പറ്റിയില്ല.. വീണക്ക് ജീവനാരുന്നു ഡാഡിയെ ഡാഡി വേദനിക്കുന്നത് അവൾക്ക് സഹിക്കില്ലാരുന്നു..
” നീ അല്ലെ രാജീവ്.. നീയാണോടാ എന്റെ മോളെ കൊന്നേ.. പറയെടാ.. നീ കാരണമല്ലേ എന്റെ മോള് പോയത്.. നിന്നെ ഒരുപാട് ഇഷ്ടമല്ലാരുന്നോടാ അവൾക്ക്.. എന്നിട്ടും.. നീ ” വീണയുടെ ഡാഡി പറഞ്ഞു.
മറുതൊന്നും പറയാൻ കഴിയാതെ തല കുനിച്ചു നിൽക്കാനേ രാജീവിന് കഴിഞ്ഞുള്ളു.
എല്ലാവരും അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു
“ഞാൻ… ഞാനാ…ഞാനാ എന്റെ വീണയുടെ മരണത്തിനു കാരണം.. ഞാൻ തള്ളിയത് കൊണ്ടാ അവൾ… പാവം ഒത്തിരി വേദനിച്ചു കാണില്ലേ അവൾക്ക്… ഇല്ലെടാ മനു….ഞാൻ കാരണമാ..”
” നിന്നോടാരാ പറഞ്ഞത്.. നീയൊന്നും ചെയ്തില്ല അവൾ കാൽ തെന്നി വീണതാ.. നീ അറിഞ്ഞോണ്ടല്ലല്ലോടാ ” മനു
“ഇല്ലെട.. ഞാൻ തന്നെയാ കാരണം.. അവളെ ഞാൻ വേദനിപ്പിച്ചില്ലേ…. പാവം എന്റെ വീണ..” രാജീവ് പൊട്ടികരഞ്ഞു. എല്ലാം തകർന്നവനെപ്പോലെയായി അവൻ.
*********************************************************
” ഞങ്ങളുടെ രാജീവ് ഒരു ഭ്രാന്തനെ പോലെയായി.. അവനാണ് വീണയെ കൊന്നതെന്ന് അവൻ വിശ്വസിച്ചു.. പലതവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു..മെന്റൽ ഹോസ്പിറ്റലിൽ വരെ കൊണ്ടുപോയി.. ആരോടും മിണ്ടാതെ ഒരു റൂമിൽ തന്നെ അടച്ചിരുന്നു…2 വർഷം .. എല്ലാത്തിനോടും ദേഷ്യമായി..അവന്റെ അമ്മയുടെയും അച്ഛന്റെയും പ്രാർത്ഥന കൊണ്ടും സ്നേഹം കൊണ്ടും ഒരുവിധം നേരെയായി..വിവാഹം വേണ്ട എന്ന് വച്ച അവന്റെ ജീവിതത്തിൽ നീ വന്നത് അവന്റെ അമ്മയുടെ കണ്ണീര് കണ്ട് സഹിക്കാൻ വയ്യാതെയാ.. ഇതാണ് അവന്റ ജീവിതത്തിൽ സംഭവിച്ച ആ ദുരന്തം. ” മനു പറഞ്ഞു നിറകണ്ണുകളോടെ അത് കേട്ട് അരുന്ധതിയും.
“ഇത്രേം വലിയൊരു സങ്കടം ഉണ്ടാരുന്നോ രാജീവേട്ടന്… ജീവനേക്കാൾ സ്നേഹിച്ചവർ വിട്ടുപോകുമ്പോൾ വല്ലാത്ത വേദന തന്നെയാ.. എന്റെ ഏട്ടനെ കാണാതായപ്പോൾ ഞാൻ അനുഭവിച്ചത.. ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ലല്ലോ ന്റെ കൃഷ്ണ.. ”
“നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ എനിക്കറിയാം.. അവനെ താൻ വെറുക്കരുത്.. വെറും പാവമാ ”
‘” എനിക്കെല്ലാം മനസ്സിലായി മനു… വീണ മരിച്ചെന്നു കേട്ടപ്പോൾ ഒരു ബന്ധവും ഇല്ലാതിരുന്ന എനിക്കിത്രയും വിഷമം ഉണ്ടായെങ്കിൽ രാജീവേട്ടന് എത്ര മാത്രം കാണും.. മനുവിന്റെ കൈയിൽ വീണയുടെ ഫോട്ടോയുണ്ടോ ”
മനു ഫോണിൽ നിന്നും അവർ മൂന്നുപേരും നിൽക്കുന്ന ഫോട്ടോ കാണിച്ചു
” നല്ല ഐശ്വര്യം ഉള്ള കുട്ടി.. രാജീവേട്ടനെ ഇങ്ങനെ ചിരിച്ചു ഞാൻ കണ്ടിട്ടില്ല ഇതുവരെ അവരുടെ ഇഷ്ടം ഇതിൽ നിന്ന് തന്നെ അറിയാൻ പറ്റും ”
അടുത്ത ദിവസം തന്നെ അച്ഛനും അമ്മയും വന്നു. ഒരുപോള കണ്ണടക്കാതെ ഞാൻ രാജീവേട്ടന്റെ അരികിൽ തന്നെയിരുന്നു.
അങ്ങനെ കുറെ നാളുകൾക്കു ശേഷം വീട്ടിലേക് മടങ്ങുകയാണ്. ഇനി ഞാനൊരിക്കലും രാജീവേട്ടനെ കുറ്റപ്പെടുത്തില്ല ദേഷ്യപ്പെട്ടാലും എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കും.
“മോനെ.. പതുക്കെ “അച്ഛൻ
രാജീവേട്ടന് നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാരുന്നു
മനുവാരുന്നു രാജീവേട്ടനെ പിടിച്ചത്.”മോനെ മനു ഈ പെട്ടിയൊന്ന് ഇറക്കാൻ സഹായിക്ക് “അമ്മ പറഞ്ഞു.
“അരുന്ധതി ഇവനെയൊന്നു പിടിച്ചേ..”മനു പെട്ടന്ന് പോയി.. വീഴാൻ പോയപ്പോളേക്കും ഞാൻ പിടിച്ചു. രാജീവേട്ടന്റെ കൈ ഞാനെന്റെ തോളിൽ വെച്ചു.. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു… പെട്ടന്ന് ഞാൻ നേരെ നോക്കി
രാജീവേട്ടന്റ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാരുന്നു നോക്കാറ്.. മരുന്നെടുത്തു കൊടുക്കാനും കുളിപ്പിക്കാനും. ഫുഡ് കൊടുക്കാനും ഞാനാരെയും അനുവദിച്ചില്ല. ഹോം നഴ്സിനെ വെക്കാമെന്നു അമ്മ പറഞ്ഞപ്പോൾ ഞാൻ വേണ്ട എന്നു പറഞ്ഞു
ഇപ്പൊ രാജീവേട്ടന് നടക്കാൻ പറ്റും.. മുറിവുകൾ ഉണങ്ങി.
കുറച്ച് മാസങ്ങൾക്ക് ശേഷം,
“അരുന്ധതി.. നമുക്കൊന്ന് അമ്പലം വരെ പോകാം ”
അങ്ങനെ ഞങ്ങൾ അമ്പലത്തിൽ പോയി തൊഴുതിറങ്ങി
“നീ കാരണമാണ് ഞാനിങ്ങനെ നിൽക്കുന്നത് നിന്റെ കരുതലും പ്രാർത്ഥനയും കാരണം എനിക്ക് രണ്ടാമതൊരു ജന്മം കൂടി കിട്ടി.. മാപ്പ് പറയാനുള്ള അർഹത എനിക്കില്ല ”
” മാപ്പൊ.. എന്തിനു? ”
“ഇത്രയൊക്കെ ദ്രോഹിച്ചിട്ടും നീ എന്നെ ശുശ്രുഷിച്ചില്ലേ ”
“അതിനാണോ ഈ മാപ്പ് .. ഭാര്യയോട് എന്തിനാ ഇങ്ങനൊക്കെ പറയുന്നേ.. ഇനിയും എന്നെ അങ്ങനെ കണ്ടിട്ടില്ലേ ” ഞാൻ പരിഭവത്തോടെ ചോദിച്ചു
” നിനക്കെന്റെ പാസ്ററ് അറിയില്ല.. ഞാൻ… ”
” വേണ്ട.. എല്ലാം എനിക്കറിയാം മനു പറഞ്ഞു എല്ലാം.. മറന്നൂടെ എല്ലാം ”
രാജീവേട്ടൻ ഒന്നും മിണ്ടിയില്ല.. ഞങ്ങൾ വീട്ടിലേക്ക് പോയി
രാജീവേട്ടന് എന്നെ അംഗീകരിക്കാൻ ഞാൻ കുറച്ചു സമയം കൊടുത്തു.. എന്നോടിപ്പോൾ ദേഷ്യപ്പെടാറില്ല.. സ്നേഹത്തോടെ സംസാരിക്കും.. ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് കിട്ടാൻ പോകുന്നു.😃
“അരുന്ധതി.. ഞാൻ നിനക്കൊരു സമ്മാനം തരുന്നുണ്ട് വൈകിട്ട് വന്നിട്ട് ”
“എന്താ അത് ”
“അതൊക്കെയുണ്ട് ”
എന്താണെന്നു അറിയാൻ ആകാംക്ഷ തോന്നി.. അതിലേറെ സന്തോഷവും… എത്രയും പെട്ടന്ന് വൈകിട്ടാവാൻ പ്രാർത്ഥിച്ചു.
“അരുന്ധതി ഇതാ ഞാൻ പറഞ്ഞ സമ്മാനം ” ഒരു കാർഡ് നീട്ടികൊണ്ട് രാജീവേട്ടൻ പറഞ്ഞു
തുറന്ന് നോക്കിയ ഞാൻ വിശ്വസിക്കാനാവാതെ രാജീവേട്ടനെ നോക്കി.. അതൊരു വെഡിങ് കാർഡ് ആരുന്നു
ARUNDHATHI
WEDS
ANOOP
എനിക്ക് കരച്ചിൽ അടക്കാനായില്ല.. ഞാൻ റൂമിലേക്കോടി
“എന്തിനാ എന്നോടിങ്ങനെ.. ഇനിയും ശിക്ഷിക്കുവാനോ.. എന്റെ ഇഷ്ടം ഇനിയെന്ന രാജീവേട്ടൻ മനസ്സിലാക്കുന്നെ.. ഒരു സമ്മാനം കൊണ്ട് വന്നേക്കുന്നു ”
” മോളെ.. നീയൊന്ന് മനസ്സിലാക്കു.. എനിക്കെന്റെ വീണയെ അല്ലാതെ വേറാരേം പറ്റില്ലെടാ.. നിന്റെ ജീവിതം നശിക്കുന്നത് കാണാൻ എനിക്ക് വയ്യ അനൂപ് നല്ല പയ്യനാ ഇത്രേം വർഷം നിനക്കുവേണ്ടി കാത്തിരുന്നു.. നിന്നെ അവനിഷ്ടമാണ്.. വീട്ടുകാരെ ഞാൻ സമ്മതിപ്പിക്കാം. ”
ജീവിതം അവസാനിപ്പിച്ചാലോ എന്നെനിക്ക് തോന്നിപ്പോയി…
4 വർഷങ്ങൾക്ക് ശേഷം…
“മോളെ.. ഇറങ്ങാറായില്ലേ ”
” ദാ വരുന്നമ്മേ ”
” അവനെവിടെ.. റെഡിയായില്ലേ ഇതുവരെ ”
“ഒന്നും പറയണ്ടമേ…. അമ്മേടെ മോൻ കണ്ണാടിയുടെ മുൻപിൽ നിന്നും മാറീട്ടില്ല ”
” ഇവൻ പെണ്ണുങ്ങളെക്കാൾ കഷ്ടമാണല്ലോ ”
” ഞാൻ ദേ എത്തിപ്പോയി.. ”
” എന്തുവാടാ ഇത്.. എത്ര നേരമായി.. മോളോരുങ്ങിയല്ലോ ”
” നല്ല വൃത്തിയായി ഒരുങ്ങി പോയില്ലെങ്കിൽ എന്റെ കുഞ്ഞെന്ത് വിചാരിക്കും ”
” കുഞ്ഞ് വിചാരിക്കും അവന്റെ അച്ഛന് കൃത്യനിഷ്ടത ഇല്ലന്ന് 🤭”
“ഡീ വേണ്ട.. വേണ്ട ”
ഒന്നും മനസ്സിലായില്ല അല്ലെ.. ഇതുപോലെ സന്തോഷത്തോടെ ജീവിക്കുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.. രാജീവേട്ടൻ ഇതുപോലെ എന്നെ സ്നേഹിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. അതെങ്ങനെയാ സംഭവിച്ചേ എന്നല്ലേ…
******——–*********——–*******——–****———****
“നിനക്ക് എന്നെ ഇഷ്ടമല്ലേ അരുന്ധതി?” അനൂപ്
” എനിക്കതിനു കഴിയില്ല.. എന്നെ ഇഷ്ടമാണെന്ന് ഒരിക്കൽ പോലും അനൂപേട്ടൻ പറഞ്ഞില്ലല്ലോ.. എനിക്ക് രാജീവേട്ടനെ ഇഷ്ടമാണ് ഒത്തിരി.. ഈ വിവാഹത്തിൽ നിന്ന് പിന്മാറണം.. പ്ലീസ്. ”
” നിന്റെ ഇഷ്ടമാണ് എനിക്ക് വലുത്.. പരസ്പരം ഇഷ്ടപ്പെടാതെ വിവാഹം കഴിച്ചിട്ടെന്തിനാ.. പക്ഷെ രാജീവ് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ”
” ഇല്ല .. എനിക്കറിയാം.. പക്ഷെ അനൂപേട്ടൻ സമ്മതിപ്പിക്കണം എങ്ങനെയെങ്കിലും.. ഈവിവാഹത്തിന് സമ്മതമല്ലെന്നു പറയണം ”
” അവൻ വിശ്വസിക്കുമോ എന്നറിയില്ല .. നോക്കാം ”
” രാജീവ്.. എനിക്കീ വിവാഹത്തിന് സമ്മതമല്ല ” അനൂപ്
“what nonsense are you ടാല്കിങ്.. ഇപ്പൊ ഇങ്ങനെ മാറ്റിപറയുന്നതെന്തിനാ ”
” എനിക്കവളെ വേണ്ട.. വേറെ ഒരുത്തന്റെ കൂടെ 1 വർഷം കഴിഞ്ഞവളെ എനിക്ക് വേണ്ട.. bye”
“you cheat നേരത്തെ പറയണമരുന്നെടാ.. നിന്നെ ഞാൻ വെച്ചേക്കില്ല ”
“നീ വിഷമിക്കണ്ട അരുന്ധതി.. ഇവൻ പോയത് നന്നായി.. ചതിയൻ.. ഇവനെക്കാൾ നല്ല ഒരുത്തനെ കൊണ്ട് നിന്നെ കെട്ടിക്കും ഞാൻ ”
ഇതും കൂടി കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല.. സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ഞരമ്പ് മുറിച്ചു മരിക്കാൻ തീരുമാനിച്ചു..
അമ്മയും അച്ഛനും വാതിലിൽ തട്ടിയിട്ടും അനക്കമില്ലാത്തോണ്ട് രാജീവേട്ടനോട് പറഞ്ഞു.. എന്റെ വീട്ടിൽ വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചതുകൊണ്ട് രാജീവേട്ടനും ഏട്ടന്റെ അമ്മയും അച്ഛനും എല്ലാരും വന്നിരുന്നു.. ആർക്കും സന്തോഷമില്ലാരുന്നു
രാജീവേട്ടന് മുറി ചവിട്ടിത്തുറന്നു..ചോര വാർന്നു കിടക്കുന്ന എന്നെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു…
“നീയെന്തിനാ അരുന്ധതി ഇങ്ങനെയൊക്കെ ചെയ്യുന്നേ.. ഭാഗ്യം കൊണ്ടാ രക്ഷപെട്ടെ ” രാജീവ്
‘” എന്തിനാ രക്ഷിച്ചേ.. ചത്താൽ മതി..എന്നെ ഇഷ്ടമല്ലെങ്കിൽ വേണ്ട.. എന്തിനാ എന്നെ കെട്ടിക്കാൻ നടക്കുന്നെ.. ഞാൻ നിങ്ങടെ പെങ്ങളൊന്നുമല്ല ഭാര്യയാ.. ജീവിതകാലം മുഴുവൻ ഞാൻ രാജീവേട്ടന്റെ ഭാര്യ ആയിരിക്കും ഈ താലി പൊട്ടിച്ചെറിയാൻ ഞാൻ സമ്മതിക്കില്ല ” കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു..
അങ്ങനെ രാജീവേട്ടൻ എന്റെ സ്നേഹം മനസ്സിലാക്കി.. ഞങ്ങളുടെ അകൽച്ച കുറഞ്ഞുവന്നു..
“എനിക്ക് നിന്നെ എന്റെ മനസ്സിൽ വീണയുടെ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ പറ്റില്ല.. പക്ഷെ അരുന്ധതിക്ക് വേണ്ടി എന്റെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടാവും ”
അത് മതിയായിരുന്നു എനിക്ക്… അങ്ങനെ വർഷങ്ങൾ കഴിഞ്ഞു….. ഞാനിപ്പോൾ 5 months പ്രെഗ്നന്റ് ആണ്.. ചെക്കപ്പിന് പോകാനുള്ള ഒരുക്കങ്ങൾ ആയിരുന്നു മുകളിൽ ആൾക്കിതിരി സൗന്ദര്യബോധം കൂടിയിട്ടുണ്ടോ എന്നൊരു സംശയം.. സൂക്ഷിക്കണം 😉
ഒരുപാട് കാര്യങ്ങൾ ഇതിനിടയിൽ ഉണ്ടായി.. അനൂപേട്ടന്റെ വിവാഹം കഴിഞ്ഞു.. പുള്ളിയെ ജീവിനെപോലെ സ്നേഹിക്കുന്ന ഒരു പാവം പെൺകുട്ടിയെ തന്നെ കിട്ടി.. മനു വിവാഹം കഴിച്ചത് കൂടെ പഠിക്കുന്ന കുട്ടിയെ തന്ന.. എന്റെ ഏട്ടൻ തിരികെ വന്നു..കണ്ടിട്ട് തിരിച്ചറിയാൻ കൂടി പറ്റിയിരുന്നില്ല.. ഇപ്പൊ എല്ലാരും ഹാപ്പി..
അങ്ങനെ ഞാൻ ആഗ്രഹിച്ച സന്തുഷ്ട കുടുംബം എനിക്ക് കിട്ടി.. ഇനിയും ഇതുപോലെ ഒരുപാട് കാലം ജീവിക്കണം.. അപ്പൊ ടാറ്റാ ബൈ ബൈ..❣️❣️❣️
അവസാനിച്ചു.
ആദ്യമായിട്ട് എഴുതിയ കഥയാണ്.. എങ്ങനെ ഉണ്ടെന്നൊന്നും അറിയില്ല ..സപ്പോർട്ട് ചെയ്തവർക്ക് ഒത്തിരി നന്ദി ❤️❤️❤️❣️❣️ ലൈക് ഒക്കെ കിട്ടുമെന്ന് വിചാരിച്ചില്ല.. ഒത്തിരി സ്നേഹം 😍😍🙏🙏🙏.. രണ്ടുവരി കുറിക്കാൻ മറക്കരുത് ട്ടോ..

by