18/04/2026

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 15

രചന  – ലക്ഷ്മി ലച്ചു

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി .

ഇപ്പോൾ എന്തുകൊണ്ട് ലോകത്തിലെ ഏറ്റവുംവലിയ ഭാഗ്യവതി ഞാനാണെന്ന് എനിക്ക് തോന്നി പോകുന്നു.

അത്രമാത്രം സ്നേഹവും പരിചരണവും ആണെനിക്ക് എല്ലാവരിൽനിന്നും കിട്ടുന്നത് .

കണ്ണേട്ടന്റെ കാര്യം പിന്നെ പറയണ്ടല്ലോ. പ്രഗ്നൻറ് ആണെന്ന് അറിഞ്ഞ് അന്നുമുതൽ തുടങ്ങിയ കേറിങ് ഇന്നും അത് അതുപോലെതന്നെ തുടരുന്നു.

പിന്നെ എനിക്ക് കണ്ണേട്ടനോട് ഇടയ്ക്ക് ദേഷ്യം തോന്നാറുണ്ട്.

അത് വേറൊന്നിനും അല്ലട്ടോ.

നേരം പുലരുമ്പോൾ വിളിച്ചുണർത്തും ഉന്തിത്തള്ളി നടക്കാൻ കൊണ്ടുപോകും ( അതു അന്ന് കാർത്തി വച്ച പാരയാണുട്ടോ )
നടന്നു വന്നാലുടൻ ആഹാര കാര്യങ്ങൾ ഒരു ലിസ്റ്റ് തന്നെയുണ്ട്. അതെല്ലാം കഴിച്ചു കഴിയുമ്പോൾ ഞാൻ ഒരു പരുവമാകും. ( എനിക്ക് ചെറുതായിട്ട് ഒരു ദേഷ്യമൊക്കെ തോന്നാറുണ്ട് .എന്നാൽ ആ ദേഷ്യത്തിൽ ഒരുപാട് സ്നേഹവും ഉണ്ട് കേട്ടോ )

കുറച്ചു നാളെങ്കിലും നാരായണൻ എന്നെ വേദനിപ്പിച്ചത് ഇത്രയേറെ സന്തോഷമുള്ള ഒരു ജീവിതം തരാൻ വേണ്ടി ആയിരിക്കും അല്ലേ.

ഓഫീസിൽ പോയി വന്നാൽ കണ്ണേട്ടൻ എന്തെങ്കിലുമൊക്കെ ഗിഫ്റ്റുകൾ എനിക്ക് തരാറുണ്ട് അതു ഒരു പതിവാണ്. അതു ഒരു കടലമിട്ടായി ആണെങ്കിലും എനിക്കത് കോടികളുടെ വിലയുള്ള സമ്മാനമാണ്.

എന്റെ മിക്ക വാശികളും അതേപടി കണ്ണേട്ടൻ സാധിച്ചു തരാറുണ്ട് ( ന്യായമായതും മാത്രം )

എനിക്ക് എങ്ങനെയെങ്കിലും നാലുമാസം ആയാൽ മതി എന്നാണ് .

ഇപ്പോൾ എനിക്ക് മൂന്നുമാസം കഴിഞ്ഞു. നാലു മാസമാകുമ്പോൾ എനിക്ക് കണ്ണേട്ടൻ അന്ന് തന്ന വാക്കു പാലിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എങ്ങിനെയും എനിക്ക് എന്റെ കണ്ണേട്ടൻ വെറുക്കുന്ന ബാംഗ്ലൂർ നഗരത്തിൽ എത്തണം. അവിടെ പോകാനുള്ള ആഗ്രഹമോ അടിച്ചു പൊളിച്ച് നടക്കാനുള്ള മോഹംകൊണ്ടോ ഒന്നും അല്ല .അവിടെ പോകണമെന്ന് ഞാൻ വാശിപിടിക്കുന്നത്.

കണ്ണേട്ടന് ഏറ്റവും കൂടുതൽ ദുഃഖം നൽകിയത് ആ നഗരമാണ് .

ആ നഗരത്തിൽ ഒരു ദിവസമെങ്കിലും എന്റെ കണ്ണട്ടനുമായി സന്തോഷത്തോടെ കഴിയാൻ വേണ്ടിയാണ് ഞാനീ കാത്തിരിക്കുന്നത്.

എന്റെ കണ്ണേട്ടന്റെ മനസ്സിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന ആ ദുഷിച്ച ഓർമ്മകളെ അവിടെവച്ചുതന്നെ എനിക്ക് ഇല്ലാതാക്കണം അതിന് ഈ യാത്ര അനിവാര്യമാണ്.

ഇതൊക്കെ ഞാൻ മനസ്സിൽ കരുതിവച്ചിരിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിനെക്കുറിച്ച് യാതൊന്നും കണ്ണേട്ടനു അറിയില്ല.

ഞങ്ങളുടെ യാത്രയെ എല്ലാവരും ശക്തമായിതന്നെ എതിർക്കുന്നുണ്ട്.

എന്നാൽ എന്റെ ഒരാളുടെ വാശി പുറത്താണ് കണ്ണേട്ടൻ ആ എതിർപ്പുകളൊന്നും വകവയ്ക്കാതെ ഇരിക്കുന്നത്.

ഇന്ന് എനിക്ക് നാലാം മാസത്തിലെ ചെക്കപ്പ് ആണ്.

ഈ ചെക്കപ്പ് എല്ലാം ഒക്കെ ആണെങ്കിൽ ഞങ്ങൾ പ്ലാൻ ചെയ്ത പോലെ ആ ട്രിപ്പ് പോകാൻ സാധിക്കും.

ബാംഗ്ലൂർ പോക്ക് നടക്കണേ എന്നു മാത്രമാണ് ഇപ്പോഴത്തെ എന്റെ പ്രാർത്ഥന .

നാലാം മാസത്തിലെ സ്കാനിങ്ങിൽ ഞാൻ എന്റെ പൊന്നോമനേ കണ്ടു .വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഞാനറിയാതെ നിറഞ്ഞു .

ഈ ലോകത്തിൽ ജീവനുള്ള ദൈവം ഒരു സ്ത്രീയാണെന്ന് എനിക്കപ്പോൾ തോന്നി. എന്നാൽ മിക്കവരും ആ ദൈവത്തെ മനസ്സിലാക്കാതെ പോകുന്നു.

ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ് എന്റെ കണ്ണേട്ടൻ അതുപോലാണ് എന്നെ നോക്കുന്ന .പറയാൻ തന്നെ വാക്കുകൾ എന്റെ കൈയിൽ ഇല്ല.

സിസ്റ്ററെ ….

എന്താടോ …? കുടിക്കാൻ വെള്ളം വേണോ ?

വേണ്ട …

പിന്നെന്താ ബാത്റൂമിൽ പോകണോ ?

വേണ്ട …..

പിന്നെന്താ വേണ്ടത് ?

ഞാൻ ഒരു കാര്യം ചോദി്ച്ചാൽ എന്നെ വഴക്കു പറയുമോ .. ?

ഇല്ല താൻ കാര്യം പറ

അതെ കുഞ്ഞ് മോൻ ആണോ മോൾ ആണോ എന്ന് പറയാമോ.

ഇല്ല പറയില്ല അതു പറയാൻ പാടില്ല.കുഞ്ഞു ജനിക്കുമ്പോൾ അറിഞ്ഞാൽ മതി

ഈ സിസ്റ്റർ ദുഷ്ട ആണ് അല്ലെങ്കിൽ എന്റെ ഈ ചെറിയ ആഗ്രഹം സാധിച്ചു താരൻ ഇവർ ശ്രമിക്കുന്നില്ലല്ലോ.

ആയോ പാവം അങ്ങനെ ഒന്നും പറയാൻ പാടില്ല .കാരണം. ഇവർ അല്ലെ മാലാഖമാർ. ഏതു രോഗിയെയും കരുത്തതാലൂടെയും സ്നേഹത്തോടെയും ശ്രദ്ധയോടെയും പരിചരിക്കുന്നത്.വീട്ടുക്കാർ ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ഇവർ എന്തു സന്തോഷത്തോടെ ആണ് ചെയുന്നത്. അവരെ അങ്ങനെ പറയാൻ പാടില്ല

ഞാൻ മനസ്സിൽ ഒരായിരം വട്ടം ക്ഷമ പറഞ്ഞു.

ചെക്കപ്പും കഴിഞ്ഞ് ഞാൻ വരുന്നതും കാത്തു കണ്ണേട്ടൻ പുറത്ത് ഉണ്ടായിരുന്നു

കിച്ചുട്ടാ സ്കാൻ ചെയ്തപ്പോൾ നീ നമ്മുടെ കുഞ്ഞിനെ കണ്ടായിരുന്നോ. ????

അതേ കണ്ടല്ലോ….

കിച്ചുട്ടാ എനിക്കും കാണണം നമ്മുടെ കുഞ്ഞിനെ വല്ലാത്ത കൊതിയാടാ.

സ്കാൻ ചെയ്ത് റിപ്പോർട്ട് ഇപ്പോൾ കിട്ടും അതിലുണ്ടാവും അത് കണ്ടു സമാധാനിക്കും മോനേ .

കളിയാക്കിയത് ആണെന്ന് മനസ്സിലായി എന്ത് ചെയ്യാൻ ഡെലിവറി വരെ കാത്തിരിക്കാം അതല്ലേ പറ്റു.

സ്കാനിംഗ് വാങ്ങി ഡോക്ടറെ കാണിച്ചു. കുഞ്ഞിന്റെ വളർച്ചയിൽ യാതൊരു പ്രോബ്ലെവും ഇല്ലായിരുന്നു. അത്യാവശ്യം വേണ്ട കുറച്ചു മെഡിസിനും കൂടെ ഡോക്ടർ എഴുതിത്തന്നു അതുമെടുത്ത് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു

ഇത്രയും നാളും ഞാൻ കാത്തിരുന്ന എന്റെ ആഗ്രഹം സഫലമാകാൻ പോവുകയാണ്.

എല്ലാവരുടെയും വാക്കുകളെ അവഗണിച്ച് കണ്ണേട്ടൻ എന്നെയും കൊണ്ട് ബാംഗ്ലൂർക്ക് തിരിച്ചു ഫ്ലൈറ്റിൽ പോകാമെന്ന് പറഞ്ഞെങ്കിലും കാറിൽ പോകുന്നതാണ് ഇഷ്ടമെന്നു പറഞ്ഞപ്പോൾ പാവം കണ്ണേട്ടൻ എന്റെ ആഗ്രഹത്തിനൊത്തു തുള്ളി

കാറിൽ ഇരുന്നു വഴിയോര കാഴ്ചകളിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു.

കണ്ണേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട് അതെല്ലാം കേൾക്കുന്നുമുണ്ട് ഞാൻ എന്നാൽ മറുപടി പറയുന്നത് പുറത്തോട്ടു നോക്കി മാത്രമാണ്.

ഒരുപാട് ദൂരം താണ്ടി ഞങ്ങളുടെ കാർ പോയി.

കാറിലിരുന്ന് ഞാൻ കണ്ടു ഉന്തുവണ്ടിയിൽ ഉപ്പിലിട്ടത് വിൽക്കുന്ന ഒരു പെൺകുട്ടിയെ.

കണ്ണേട്ടനോട് പറഞ്ഞ് വണ്ടി ആ പെൺകുട്ടിയുടെ മുന്നിലായി നിർത്തിച്ചു. അവളുടെ കൈയിൽനിന്നും 2 കവർ മാങ്ങ ഉപ്പിലിട്ടത് കണ്ണേട്ടൻ എനിക്ക് നേരെ വാങ്ങി നീട്ടി.

ബാലൻസ് തിരിച്ചു നൽകിയപ്പോൾ വേണ്ട അത് കൈയ്യിൽ ഇരിക്കട്ടെ എന്ന് കണ്ണേട്ടൻ പെൺകുട്ടിയോടായി പറഞ്ഞു.

അതൊന്നും ഞാൻ ശ്രദ്ധിക്കാൻ പോയില്ല എന്റെ ശ്രദ്ധ മൊത്തവും മാങ്ങയിൽ ആയിരുന്നു.

കിച്ചു നീ എന്തിനാ ഇത് വലിച്ചു വാരി തിന്നുന്നത് എനിക്ക് നീ തരേണ്ട. ഇതെല്ലാം നിനക്കുള്ളതാ .പയ്യെ സാവധാനത്തിൽ ചവച്ചരച്ച് കഴിക്കു. അല്ലെങ്കിൽ നീ കഴിക്കുന്ന വേഗത്തിൽ അത് തിരിച്ചു പുറത്തേക്ക് വരും. കാറിൽ വല്ലോം വാൾ വച്ചാൽ നിന്നെ കൊണ്ടു തന്നെ ഞാനത് തുടച്ചു വൃത്തിയാകിക്കും പറഞ്ഞേക്കാം.

ഞാനൊന്നും ശർദ്ദിക്കാൻ പോകുന്നില്ല .ഇനി കണ്ണേട്ടൻ പറഞ്ഞ് എന്നെക്കൊണ്ട് ശർദ്ദിപ്പിക്കാതെ ഇരുന്നാൽ മതി .നേരെ നോക്കി വണ്ടി ഓടിക്കു ഞാൻ കഴിക്കുന്നത് നോക്കി ഇരുന്നു കൊതി വിടാതെ .കൊതിയൻ.

ഓ ഇപ്പോൾ അങ്ങനെയോ ഞാനൊന്നും നോക്കുന്നില്ലേ തനിയെ ഇരുന്നു കഴിച്ചോ

മാങ്ങ ഒക്കെ ഇരുന്ന് കഴിച്ച ക്ഷീണത്തിൽ എന്റെ കണ്ണൊന്നു അടഞ്ഞു.

ഉറക്കത്തിൽ ഞാനറിഞ്ഞു എന്റെ വയർ ഉരുണ്ട് കയറുന്നതായി. കടലിലെ തിരമാല അടിക്കും പോലെ എന്റെ വയറു കുതിച്ചു പോകാൻ തുടങ്ങി.

കണ്ണടച്ചു കൊണ്ടു തന്നെ ഞാൻ കണ്ണനെ തട്ടി വിളിച്ചു

എന്താടാ കിച്ചു എന്തുപറ്റി ( അതും പറഞ്ഞ് കണ്ണേട്ടൻ വണ്ടി റോഡരികിൽ ഒതുക്കി നിർത്തി )

എനിക്ക് ശർദ്ദിക്കാൻ മുട്ടുന്നു എന്നു പറയണം എന്ന് ഉണ്ട് എന്നാൽ പറയാൻ കഴിയുന്നില്ല .ഞാൻ എന്റെ കൈകൊണ്ട് ആംഗ്യം കാട്ടിയിട്ടും പൊട്ടനായ കണ്ണേട്ടനു അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല

അപ്പോഴേക്കും ഞാൻ കണ്ണേട്ടന്റെ ദേഹത്തേക്ക് വാള് വെച്ചിരുന്നു .പാവം എന്റെ കണ്ണേട്ടൻ എന്നെ വഴക്കൊന്നും പറഞ്ഞില്ല കണ്ണേട്ടന്റെ കൈ എന്റെ മുന്നിലേക്ക് കാട്ടിൽ.

കിച്ചു ഇതിൽ ശർദ്ദിചോ.എനിക്കു പ്രോബ്ലെം ഇല്ലടാ .

വേണ്ട എന്ന് കൈകൊണ്ട് കാണിച്ചെങ്കിലും ഞാൻ കണ്ണേട്ടന്റെ കൈയ്യിലേക്ക് ശർദ്ദിച്ചിരുന്നു.

ഒരു അവജ്ഞയും ഇല്ലാതെ കണ്ണേട്ടൻ അത് കൈയ്യിൽ വാങ്ങി.

അപ്പോഴേക്കും ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങിയിരുന്നു. കുപ്പിയിൽ നിന്നും വെള്ളമെടുത്ത് കഴുകി.കണ്ണേട്ടന്റെ കൈയും കഴുകി ദേഹത്തുനിന്ന് തുടച്ച് വൃത്തിയാക്കി . വേറെ ഒരു ഷർട്ടു എടുത്തു ഇട്ടു

നിന്നോട് അപ്പോഴേ ഞാൻ പറഞ്ഞതാ വലിച്ചുവാരി കഴിക്കണ്ടാ എന്നു കേട്ടില്ലല്ലോ ഇങ്ങനെ ഒരു അഹങ്കാരി പെണ്ണ്.

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു ബാംഗ്ലൂർ എത്താൻ രണ്ട് കിലോമീറ്റർ കൂടി ഉണ്ടെന്ന് ബോർഡ് കണ്ടപ്പോൾ തൊട്ട് കണ്ണേട്ടന്റെ മുഖഭാവം ആകെ മാറാൻ തുടങ്ങി.

അതുകണ്ട് ഞാൻ കണ്ണേട്ടന്റെ ചുമരിൽ എന്റെ കൈ ചേർത്തു വച്ചു.

വളരെ കഷ്ടപ്പെട്ട് കണ്ണേട്ടൻ എന്നെ നോക്കി ഒന്ന് ചിരിച്ചു.

കണ്ണേട്ടന്റെ ഇടത്തെ കരം അപ്പോഴേക്കും ഞാൻ കവർന്നിരുന്നു. എന്റെ വലതുകൈ കണ്ണേട്ടന്റെ ഇടത്തെ കൈ യോട്‌ കോർത്തുപിടിച്ചു.

അങ്ങനെ ഞങ്ങൾ ബാംഗ്ലൂർ സിറ്റി യിൽ എത്തി .

അവിടെ ഒരു ഫൈസ്റ്റാർ ഹോട്ടൽ ( ഗ്രാൻഡ് പാലസ് ) റൂമെടുത്തു

റൂം നമ്പർ 811 ആയിരുന്നു .ഞങ്ങളുടെ ലഗേജും മറ്റും ഒരു ഹിന്ദിക്കാരൻ ആണ് കൊണ്ട് റൂമിൽ വച്ചതു.

അദ്ദേഹത്തിന് കണ്ണേട്ടൻ സ്നേഹപൂർവ്വം ഒരു 100 രൂപ എടുത്തു നീട്ടി അദ്ദേഹം അത് നന്ദിപൂർവ്വം വാങ്ങി തിരികെ പോയി.

അപ്പോഴേക്കും ഞാൻ ഫ്രഷ് ആവാൻ കയറി.

ക്ലോറിൻ കലർന്ന വെള്ളം തലമുടി ആകെ നാശം ആക്കിയിരുന്നു. പെട്ടെന്ന് കുളിയും മതിയാക്കി ഞാൻ തിരികെയിറങ്ങി.

ഞാനിറങ്ങി പുറകെ കുളിക്കാൻ കണ്ണേട്ടനും കയറിയിരുന്നു.

കണ്ണാടിയിൽ നോക്കി അല്പം സ്വല്പം മേക്കപ്പ് ചെയ്തപ്പോഴേക്കും കണ്ണേട്ടൻ കുളി കഴിഞ്ഞ് ഇറങ്ങി .

എന്റെ പുറകുവശത്തായി വന്ന് നിന്നു .

എന്തിനാടി ആവശ്യമില്ലാത്തതൊക്കെ വാരി മുഖത്തിടുന്നത് അല്ലെങ്കിലും നീ സുന്ദരിയല്ലേ.

അയ്യോടാ മോനെ കൂടുതൽ സുഖിപ്പിക്കാല്ലേ എന്റെ തല മുകളിൽ തട്ടും.

അത് പറഞ്ഞു തീരുമ്പോഴേക്കും കണ്ണേട്ടന്റെ കൈകൾ എന്നെ വരിഞ്ഞു.കണ്ണേട്ടന്റെ ചുണ്ടുകൾ എന്റെ കഴുത്തിലൂടെ ഇഴഞ്ഞു നീങ്ങി .

കോളിംഗ്ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടു ഞങ്ങൾ രണ്ടു പേരും അകന്നു മാറി.

ഞാൻ പോയിനോക്കാം ആരാണെന്ന് .കണ്ണേട്ടൻ ഡ്രസ്സ് മാറു.

അതും പറഞ്ഞ് ഞാൻ വാതിൽ തുറക്കാനായി പോയി .വാതിൽ തുറന്നപ്പോൾ റൂം ബോയി ആയിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് അയാൾ മലയാളിയാണെന്ന്. അയാൾ എന്നോട് ഇങ്ങോട്ട് ചോദിച്ചു

മേടം മലയാളിയാണോ എന്ന് .

ആണെന്ന് ഞാനും പറഞ്ഞു.

അദ്ദേഹവുമായി സംസാരിച്ച് നിന്നപ്പോഴായിരുന്നു കണ്ണേട്ടൻ അങ്ങോട്ടേക്ക് വന്നത്.

അദ്ദേഹത്തെ കണ്ട കണ്ണേട്ടൻ ഞെട്ടുന്നത് ഞാൻ കണ്ടു .ഞെട്ടൽ മാറാതെ തന്നെ കണ്ണേട്ടൻ ആ പേര് പറഞ്ഞു അമൽ

( തുടരും )