രചന – ലക്ഷ്മി ലച്ചു
ആ അടിയോട് കുടി കിച്ചു പുറകില്ലേക്ക് മറിഞ്ഞു.
പെട്ടെന്ന് തന്നെ കണ്ണൻ അവളുടെ കൈയിൽ കയറി പിടിച്ച് അവനിലേക്ക് അവളെ വലിച്ചിട്ടു. അവന്റെ
നെഞ്ചോട് ചേർത്തു നിർത്തി.
അവന്റെ മാറോടു ചേർന്നു നിന്നു അവൾ എങ്ങി കരഞ്ഞു.
കരായല്ലേടാ അത്ര ദേഷ്യം വന്നോണ്ടല്ലേ . ആരേലും ഇങ്ങനെ പറയുമോ ? അതു സ്വന്തം ഭർത്താവിനോട് ?
ഭർത്താവോ. അതു പറയാൻ എന്തു യോഗ്യത ആണ് കണ്ണേട്ടന് ഉള്ളത്. ( അതും പറഞ്ഞു കിച്ചു കണ്ണന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി.)
ഭർത്താവിന് ഒരുപാട് കടമകൾ ഉണ്ട്. അതിൽ ഏതാണ് കണ്ണേട്ടൻ നിർവാഹിച്ചിട്ടുള്ളത്. ഓരോ ദിവസവും ഏതു തരത്തിൽ എന്നെ വേദനിപ്പിക്കാം എങ്ങനെ എന്നെ അകറ്റി നിറുത്താം എന്നു മാത്രമേ നിങ്ങൾ ചിന്തിച്ചിട്ടുള്ളൂ. പിന്നെ ഈ കുഞ്ഞു. ഇനിയും എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണോ കണ്ണേട്ടാ.
ഒന്നും ഞാൻ നിഷേധിക്കുന്നില്ല. എന്നാൽ നീ എന്നു എന്നെ വിട്ടു പോയോ അന്ന് മുതൽ ഞാൻ അറിഞ്ഞു എനിക്കു നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന്. ഇനി ഞാൻ വിട്ടു കളയില്ല ഈ ജന്മമല്ല വരും ജന്മത്തിലും നീ വേണം എന്റെ കൂടെ. എന്റെ മഹാലക്ഷ്മി ആയി.
മഹാലക്ഷ്മിയോ ? ഞാനോ ? അതേങ്ങനാ ഞാൻ മുദേവി അല്ലേ ? കണ്ണേട്ടന്റെ സമാധാനം കളയാൻ വന്ന മുദേവി.
അപ്പോഴേക്കും കിച്ചു വീണ്ടും കരച്ചിലിന്റെ വക്കത്തു എത്തി.
അപ്പോഴേക്കും കണ്ണൻ അവളെ വിണ്ടു പിടിച്ചു നെഞ്ചില്ലേക്കു ചേർത്തു.
എന്നെ ഒരുപാട് ഇഷ്ടം ആണ് എന്റെ കിച്ചുവിന് എന്നു എനിക്കു അറിയാം.അപ്പോൾ ഞാൻ ചെയ്ത തെറ്റും ക്ഷമിക്കാനും കഴിയും. എന്റെ കിച്ചു ക്ഷമിക്കും എന്നോട് അല്ലേ
ഇല്ല ക്ഷമിക്കാൻ കഴിയില്ല.
അപ്പോൾ എന്നെയും വേണ്ടേ നിനക്കു കിച്ചു.
കിച്ചു ഒന്നും മിണ്ടാതെ എന്നെ തുറിച്ചു നോക്കി നിന്നു.
എന്താടി നോക്കി പേടിപ്പിക്കുന്നെ ഉണ്ടക്കാണ്ണി.
അതും പറഞ്ഞു ഞാൻ മുട്ടുക്കാൽക്കുത്തി കിച്ചുന്റെ മുന്നിൽ ഇരുന്നു.
അവളെ ഒന്നൂടെ ഞാൻ പിടിച്ചു അടുപ്പിച്ചു നിറുത്തി.
എന്താ ഈ കാണിക്കുന്നെ കണ്ണേട്ടാ
ഒന്നു മിണ്ടാതെ നിൽക്കടി.നിന്നു പിടക്കാതെ.
ഞാൻ കിച്ചുവിന്റെ വയറിനെ മറച്ചുകിടന്ന സാരി പയ്യെ മാറ്റി.
എന്താ ഈ കാണിക്കുന്നെ അങ്ങോട്ടു മറിക്കേ.
അടങ്ങി നിൽക്കടി.
സാരി മാറ്റി ഞാൻ കിച്ചുവിന്റെ ആലില്ല വയറില്ലേക്കു നോക്കി.
എന്റെ കൈവിരലുകൾ ആ വയറിനെ തലോടി.
ആയേ ഇതു എന്താ കാണിക്കുന്നെ.എനിക്കു ഈ ഡ്രസ്സ് മാറണം ഒന്നു ഇറങ്ങിക്കേ.
കിച്ചു പറയുന്നതൊന്നും അപ്പോൾ ഞാൻ കേട്ടില്ല.അവളുടെ ഉള്ളിൽ വളരുന്ന ജീവന്റെ തുടിപ്പിനെ കാണ്ണുവായിരുന്നു ഞാൻ
ഞാൻ എന്റെ അധരങ്ങൾ അവളുടെ പുക്കിൾചുഴിയിൽ ചേർത്തു പിടിച്ചു.
കണ്ണേട്ടൻ അങ്ങനെ ചെയ്തപ്പോൾ ഒരു നിമിഷം എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ അടഞ്ഞു പോയി.
ഞാൻ ചുണ്ടുകൾ അടർത്തി മാറ്റാതെ അങ്ങനെ തന്നെ വച്ചു കൊണ്ടു നിന്നു.
എന്നാൽ പെട്ടെന്ന് കിച്ചു ഞെട്ടി മാറും പോല്ലേ എന്നിൽ നിന്നും അകന്നു മാറി.
അപ്പോൾ ഞാൻ ഉദ്ദേശിച്ചത് ശരി ആണ് അല്ലേ ?
നീ എന്തു ഉദ്ദേശിച്ചു എന്നാ കിച്ചു ( അതും പറഞ്ഞു ഞാൻ തറയിൽ കൈ കുത്തി എഴുന്നേറ്റു. )
ഈ കുഞ്ഞിന് വേണ്ടി അല്ലെ ഇപ്പോൾ ഈ സ്നേഹം കാട്ടി വീണ്ടും വന്നത്. അല്ലാതെ എന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ലല്ലോ.
നീ ഇല്ലാത്തതൊന്നും ഊഹിച്ചു പറയല്ലേ കിച്ചു. ഞാൻ ഇങ്ങനെ ഒന്നും വിചാരിചട്ടില്ല.
പിന്നെ നീ ഉണ്ടായത് കൊണ്ടാണ് എന്റെ കുഞ്ഞു നിന്നിൽ വളരുന്നത്. അപ്പോൾ നീ കഴിഞ്ഞേ കുഞ്ഞു ഉള്ളു.
ഇല്ല കണ്ണേട്ടൻ കള്ളം പറയുവ. പോ വേണ്ടാ
ശെടാ ഒരു പൊട്ടി പെണ്ണാണോടി നീ.ഇങ്ങനെ ഒക്കെ ചിന്തിക്കാൻ നിനക്കു വിവരം ഇല്ലേ കിച്ചു.
അപ്പോഴേക്കും വാതിലിൽ ആരോ മുട്ടി.
( ഈ വട്ടിനെ ഒന്നു മയപ്പെടുത്തി എടുക്കാം എന്നു വിചാരിച്ചതാ അതിനും സമ്മതിക്കില്ല.)
വട്ടു കണ്ണേട്ടന്റെ ഭാര്യക്കാ. ( കിച്ചു കണ്ണനോട് പറഞ്ഞു )
ഓ ആ സത്യം തന്നെയാ ഞാനും പറഞ്ഞേ.
അതും പറഞ്ഞു കണ്ണൻ പോയി വാതിൽ തുറന്നു.
കാർത്തി ആയിരുന്നു അത്.
അവൾ എന്തിയെ അളിയാ.
അപ്പോഴേക്കും കിച്ചു കാർത്തിയുടെ മുന്നില്ലേക്കു നീങ്ങി നിന്നു
എന്താ കാർത്തി ?
ഇന്നാ ഇനി ഇതു തിന്നില്ലേ എന്നു പറഞ്ഞു. സമരം ഇരിക്കേണ്ട.
( അതും പറഞ്ഞു കാർത്തി ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ ഒരു പൊതി കിച്ചുവിന് നേരെ നീട്ടി. )
കിച്ചു അതു വാങ്ങി തുറന്നു നോക്കി.ചുമന്നു തുടുത്ത വലിയ ചാമ്പയ്ക്ക.
ഒരുപാട് താങ്ക്സ് കാർത്തി. എന്തു ഭംഗിയ ഇതു കാണാൻ. എന്റെ വായിൽ കപ്പൽ ഓടുവാ.
( അതും പറഞ്ഞു കിച്ചു ഉമിനീർ ഇറക്കി.)
എടി കൊതിച്ചി ഇതു നിനക്കു തന്നെയാ. പിന്നെത്തിനാ ഇങ്ങനെ വെള്ളം ഇറക്കുന്നെ. വേറെ ആർക്കും ഒരു പിസ് കഴിക്കാൻ പറ്റില്ലല്ലോ കഴിച്ചാൽ കഴിച്ചവർ ബാത്‌റൂമിൽ ആയിരിക്കും ഇന്ന് കിടക്കേണ്ടത്.
പോടാ കാർത്തി.കൊണ്ടുവന്നിട്ട് കളിയാക്കിന്നോ.
ചുമ്മാ പറഞ്ഞതു അല്ലെടാ മുത്തേ.അളിയാ ഒന്നു പുറത്തേക്കു വരാമോ
( കണ്ണൻ കിച്ചുനേ തന്നെ നോക്കി നില്കുവായിരുന്നു.ആദ്യം ആയി കാണും പോല്ലേ )
അളിയൻ ഈ ലോകത്തു ഒന്നും അല്ല ഇപ്പോൾ. ( കണ്ണന്റെ ചെവിയോട് ചേർന്നു കൊണ്ടു കാർത്തി ഉറക്കെ വിളിച്ചു.) അളിയോ…….
വിളികേട്ട കണ്ണൻ ഞെട്ടിത്തിരിഞ്ഞു കണ്ണനെ നോക്കി.
എന്താ കാർത്തി വിളിച്ചതു.
ഏയ് ഒന്നും ഇല്ല. വിരോധം ഇല്ലെങ്കിൽ ഒന്നു പുറത്തേക്കു വരുമോ.
അതിനു എന്താ വരല്ലോ
എന്നാൽ വാ
അതും പറഞ്ഞു കാർത്തി താഴേക്കു പോയി.
കണ്ണൻ കിച്ചു വിനെ നോക്കി.
ഞാൻ ഇപ്പോൾ വരാം കതകു കുറ്റി ഇടല്ലേ മോളേ.
വന്നില്ലേലും സാരം ഇല്ല. എനിക്ക് ഒന്നും ഇല്ല.
എനിക്കു വന്നേ പറ്റുള്ളു കിച്ചുട്ടാ
അതും പറഞ്ഞു കണ്ണൻ കിച്ചുവിന്റെ വയറിൽ ഒന്നു തലോടി താഴേക്കു ഓടി ഇറങ്ങി.
വൃത്തികേട്ടവൻ ( കിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു )
അതു ഞാൻ സഹിച്ചു ( എന്നു പറഞ്ഞു കണ്ണൻ കോണി പാടി ഇറങ്ങി )
എന്താ കാർത്തി
അതു എന്തായി അളിയാ കിച്ചുവിന്റെ കാര്യം.
അല്പം പാടാണ് വളച്ചു എടുക്കാൻ.എന്നാലും ഇവിടുന്നു പോകുമ്പോൾ അവളും കൂടെ കാണും.
അതാ ഞാനും പറയാൻ വന്നത്. ഇന്ന് ഇവിടെ തങ്ങാം എല്ലാവർക്കും എന്തു പറയുന്നു. ( കാർത്തി പറഞ്ഞു )
ഞങ്ങൾ അതും പറഞ്ഞു ആണ് വീട്ടിൽനിന്നും ഇറങ്ങിയത് കാർത്തി.ഇന്ന് പോകില്ല.
അവൾ ഇവിടെ നിൽക്കുന്നതിൽ ആർക്കും ഒരു വിഷമവും ഇല്ല അളിയാ. എന്നാൽ അച്ഛനും അമ്മയും പുറത്തു കാണിച്ചില്ലേലും അവരുടെ മനസിലെ ടെൻഷൻ അതു എനിക്കു അറിയാം അതാണ് പറഞ്ഞേ. അവളുടെ സന്തോഷം ആണ് ഞങ്ങൾക്ക് പ്രധാനം. എന്നാലും അവളുടെ ജീവിതം…..
ടെൻഷൻ ഒന്നും വേണ്ടാ അവളെ ഞാൻ കൈ വിടില്ല ഇനി ഒരിക്കലും.അതോർത്തു ടെൻഷൻ വേണ്ടാ.
അപ്പോഴേക്കും രണ്ടു അച്ഛൻമാരും ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങി.
ഞങ്ങൾ പിന്നെയും അല്പസമയം പുറത്തു ചിലവഴിച്ചു
അകത്തേക്ക് ചെന്നപ്പോൾ കിച്ചു കാർത്തി കൊണ്ടു വന്ന ചാമ്പ ഉപ്പും മുളകും കുട്ടി കഴിക്കുവായിരുന്നു.
ഞാൻ ഒരണത്തിനായി കൈ നീട്ടിയെങ്കിലും അവൾ ഞാൻ ഈ നാട്ടുകരി അല്ല എന്ന ഭാവത്തിൽ ഇരുന്നു.
അച്ഛനും അമ്മയ്ക്കും മാറി ഇടാൻ ആയി കിച്ചുവിനെ അമ്മ വേറെ ഡ്രസ്സ് കൊടുത്തിരുന്നു.
ഞാൻ ഇനി ആരോട് ചോദിക്കും ഒരു ജോഡി ഡ്രസ്സ് എന്നു ആലോചിച്ചു ഇരുന്നു. ഭാര്യ ആണെങ്കിൽ കണ്ട ഭാവം പോലും കാണിക്കുന്നില്ല.
അപ്പോഴാണ് കാർത്തി അങ്ങോട്ടേക്ക് വന്നത്.
ഇന്നാ അളിയാ ധാ ഇതു ഇട്ടോ എന്നു പറഞ്ഞു ഒരു ജോഡി ഡ്രസ്സ് എനിക്കു നേരെ നീട്ടി.
താങ്ക്സ് കാർത്തി.
അപ്പോൾ ഇന്ന് പോകുന്നില്ല ? (കിച്ചു എന്നോട് എന്ന രീതിയിൽ പറഞ്ഞു )
ഇല്ല ഇനി ഞാൻ ഇവിടെ കുടുവാ പോകുന്നില്ല. എന്തേ….
ഇവിടെ എന്നെ ഇഷ്ടം ഇല്ലാത്ത ആരും നിൽക്കണ്ടാ. ഇതു എന്റെ വീട് ആണ്
കിച്ചു…. ( ശാസനയോട് കുടിയ സ്വരത്തിൽ കാർത്തി വിളിച്ചു. )
ആവശ്യത്തിനു എന്തും ആക്കാം എന്നാൽ ഒന്നും കുടരുത് അവസാനം ദുഃഖിക്കേണ്ടി വരും. ഇതു അതിരു കടക്കുന്നു
അതും പറഞ്ഞു കാർത്തി ദേഷ്യത്തോടെ നടന്നു പോയി.
ചാമ്പ പാത്രം സോഫയിൽ വച്ചിട്ടു കിച്ചു മുകളില്ലേക്കു ഓടി
കിച്ചു ഇങ്ങനെ ഒന്നും ഓടാൻ പാടില്ല…
( അതും പറഞ്ഞു ഞാനും പുറകെ ഓടി )
ആരോടാ കിച്ചു ഈ വാശി എന്നോടാണോ ? അതോ നമ്മുടെ കുഞ്ഞിനോടൊ ? ഒരു പട്ടിയെ പോല്ലേ നിന്റെ കാലു പിടിക്കുന്നില്ലേ ഞാൻ ഇപ്പോൾ. ചെയ്ത ഓരോ തെറ്റിനും എണ്ണി എണ്ണി മാപ്പു പറഞ്ഞില്ലേ. ഒരു അവസരം എനിക്കു തന്നുകൂടെ നിനക്കു. എന്റെ തെറ്റു തിരുത്താൻ ആയി.
അപ്പോഴേക്കും കിച്ചുന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
ആയേ കാരയുന്നോ എന്റെ വായാടി.ഇത്രേ ഉള്ളോ നിന്റെ വാശി ഒക്കെ.
എന്നെ കാർത്തി വഴക്കു പറഞ്ഞു. ഇതുവരെ കാർത്തി എന്നെ വഴക്കു പറഞ്ഞട്ടില്ല. അതിനു അവസരം ഒരുക്കിയട്ടില്ല ഞാൻ .എന്നാൽ ഇപ്പോൾ.
അതിനു കാർത്തിക്ക് അറിയില്ലല്ലൊടി മണ്ടി നമ്മുടെ മനസില്ലേ സ്നേഹം.അതു നമ്മുക്ക് മാത്രം അല്ലെ അറിയൂ.
( കിട്ടിയ അവസരം ഞാൻ മുതലാക്കി
അവളെ ഞാൻ കെട്ടി പിടിച്ചു നിന്നു )
കാർത്തി പറഞ്ഞതു മനസിനെ വേദനിപ്പിച്ചു അതാ അനങ്ങാതെ നിൽകുന്നേ പാവം ( ഞാൻ മനസിൽ പറഞ്ഞു )
അപ്പോഴേക്കും എന്റെ നെഞ്ചിൽ എന്തോ സൂചി അമരുന്ന ഒരു വേദന.
നോക്കുമ്പോൾ അവൾ കടിച്ചു എടുക്കുവാണ് എന്റെ ഉറുള്ളൻപറ പോലുള്ള നെഞ്ചു.
ആ വേദനയിലും ഞാൻ ഒരു സുഖം അനുഭവിക്കുന്നുണ്ടായിരുന്നു.
എന്റെ പല്ലുകൾ ആഴ്ന്നിറങ്ങുമ്പോഴും കണ്ണേട്ടൻ ഒരു കള്ള ചിരിയോടെ എന്നെ നോക്കി നിൽക്കുവായിരുന്നു.
നെഞ്ചിൽ നിന്നും എന്റെ പല്ലുകൾ അടർത്തി മാറ്റി.
എന്താ കടിച്ചു മത്തിയയോ കിച്ചുട്ടാ
വേദനിച്ചില്ലേ കണ്ണേട്ടന്.
വേദനിച്ചു. എന്നാൽ അതിനും ഒരു സുഖം ഉണ്ടായിരുന്നു.
എന്നെ വേദനിപ്പിച്ചാടുത്തോളം വരില്ലല്ലോ ഈ വേദനാ.വരുമോ കണ്ണേട്ടാ
അതില്ല കിച്ചു അതു അല്ലെ ഞാൻ ചിരിച്ചോണ്ടു ഈ കടി ഏറ്റു വാങ്ങിയത്.
ഇനി എന്നെ വേദനിപ്പിക്കുമോ പറ ? എന്നെ അകറ്റി നിറുത്തുമോ ? എന്നെ പൊന്നു പോല്ലേ നോക്കുമോ ? പറ
നിന്നെ ഇനി വേദനിപ്പിക്കില്ല ഒരിക്കലും ഇല്ലടാ.
ഇത്ര നാളും ഞാൻ മനസ്സിൽ കൊണ്ടു നടന്ന സ്നേഹം മുഴുവനും കണക്കില്ലാതെ നിനക്കു വാരി കോരി തരും ഞാൻ .എന്താ എന്റെ കിച്ചുട്ടാനു അതു പോരെ
മതി അതു മതി കണ്ണേട്ടാ എനിക്ക്.
അത്ര ഇഷ്ടമാ എനിക്ക് ഈ മസിൽമാനെ
അപ്പോഴേക്കും കിച്ചുന്റെ അധരങ്ങൾ ഞാൻ കവർന്നു.
എന്റെ പോളകൾ താനെ അടഞ്ഞു. എന്റെ ശരീരത്തിൽ ആകെ ഒരു തണുപ്പ് അനുഭവപ്പെട്ടു. എന്റെ ഇരു കൈകൾ ഞാൻ പോലും അറിയാതെ കണ്ണേട്ടനെ വരിഞ്ഞു മുറുകി.
ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഒരു മത്സരം തന്നെ അവിടെ നടത്തി
രാത്രി ഭക്ഷണത്തിന് രണ്ടു അമ്മമാരും ചേർന്നു നിരവധി കറികൾ ഉണ്ടാക്കിയിരുന്നു.
ആഹാരം കഴിക്കാൻ ആയി ഞങ്ങളെ ‘അമ്മ വിളിച്ചു. അപ്പോഴാണ് ഞാനും കിച്ചുവും താഴേക്കു ഇറങ്ങി ചെന്നു.
കാർത്തിയെ കണ്ടപ്പോൾ കിച്ചുന്റെ മുഖം മങ്ങി.
അതു കണ്ട കാർത്തി നടന്നു വന്നു കിച്ചുന്റെ തോളിലുടെ കൈ ഇട്ടു.
നീ പിണക്കം ആണോടാ .നീ എന്റെ പൊന്നുമോൾ അല്ലേ അതു അല്ലെ കാർത്തി അങ്ങനെ പറഞ്ഞേ. നീ അതിനു പിണങ്ങാമോ.
അതും പറഞ്ഞു കാർത്തി കിച്ചുവിന്റെ മുർധാവിൽ ഒരു സ്നേഹ ചുംബനം നൽകി.
ഇടകണ്ണിട് എന്നെ നോക്കി കണ്ണു ഇറുക്കി. ഒക്കെ ആയോ എന്നു എന്നോട് ചോദിച്ചു.
ഞാൻ എന്റെ വലത്തെ കൈയില്ലേ തള്ളവിരൽ ഉയർത്തി കാട്ടി.
ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. അമ്മമാർ ആയിരുന്നു നിന്നു വിളമ്പിയത്.
കിച്ചന്റെയും കണ്ണന്റെയും പിണക്കം ഒക്കെ തീർന്നോ. ( നിർമല ആയിരുന്നു അതു ചോദിച്ചത് )
രണ്ടും പേരും തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.അടുത്തു ഇരുന്നു മനസ് തുറന്നു ഒന്നു സംസാരിച്ചാൽ തീരവുന്ന പ്രശ്നമേ ഉള്ളൂ ബട് ഈഗോ ( കാർത്തി ആയിരുന്നു അതൊക്കെ പറഞ്ഞതു )
എന്റെ മോനു ഇത്രയും ഒക്കെ പുരോഗമനം ഉണ്ടായോ എന്നാൽ ഇനി ഒരു കല്ല്യാണം ഒക്കെ ആകാം അല്ലെടാ. (കൃഷ്ണൻ ആയിരുന്നു അതു പറഞ്ഞതു )
നാണത്തോടെ കാർത്തിയുടെ തല താഴ്ന്നു
കഴിച്ചു കുറച്ചയപ്പോഴേക്കും കിച്ചു അടുക്കള വശത്തേക്ക് ഒരു ഓട്ടം ആയിരുന്നു . അമ്മ പോകാൻ ചെന്നെങ്കിലും ഞാൻ പോയിക്കൊള്ളാം എന്നു പറഞ്ഞു ആഹാരം മതിയാക്കി. ഞാൻ കിച്ചുവിന്റെ പിന്നാല്ലേ വെച്ചു പിടിച്ചു.
പാവം വാളു വച്ചു ഒരു പരുവം ആയി.തളർന്നു ഭിത്തിയിൽ ചാരി നിൽക്കുന്നു. അതു കണ്ടപ്പോഴേ നെഞ്ചു ഒന്നു പിടച്ചു
ഒരു കപ്പ് വെള്ളം ഞാൻ എടുത്തു അവളുടെ കൈയിൽ കൊടുത്തു.
സാരം മില്ലടാ പോട്ടെ കുറച്ചു ദിവസം കഴിയുമ്പോൾ ഇതൊക്കെ അങ്ങു മാറും.
അതും പറഞ്ഞു ഞാൻ അവളേയും കൊണ്ട് അകത്തേക്ക് പോയി
അപ്പോഴേക്കും എല്ലാവരും കഴിച്ചു എഴുന്നേറ്റു. അമ്മമാർ കഴിക്കാൻ ഇരുന്നിരുന്നു.
ഞാൻ അവളും ആയി റൂമില്ലേക് വന്നു.
നിനക്കു വിശപ്പ് വല്ലോം ഉണ്ടോ കിച്ചു. എന്തേലും കഴിക്കാൻ വേണോ നിനക്കു.
എനിക്കു ഒന്നും വേണ്ടായെ കഴിച്ചത് തന്നെ മതി. ധാരാളം
അതും പറഞ്ഞു അവൾ കയറി ബെഡിൽ കിടന്നു.
ഞാനും കിടക്കാൻ തുനിഞ്ഞപ്പോൾ ആയിരുന്നു. വാതിലിൽ മുട്ട് കേട്ടത്. തുടന്നപ്പോൾ അമ്മ ആയിരുന്നു.
മോനെ ഇതു അവൾക്കു കൊടുക്കു. ഇതിൽ ഗുളിക ഇട്ടാട്ടുണ്ട്. അവൾക്കു മടി ആണ് കുടിക്കാൻ മോൻ കൊടുക്കണേ
ഞാൻ കൊടുത്തോള്ളാം.’അമ്മ പൊയിക്കോ.
കിച്ചു വയറ്റിൽ ഒന്നും തന്നെ ഇല്ല. ധാ ഇതു കുടിച്ചേ.
എനിക്കു വേണ്ടാ കണ്ണേട്ടാ. മനംപുരട്ടി വരുവാ
അതൊക്കെ തോന്നൽ ആണ്. നിനക്കു വേണ്ടങ്കിലും നമ്മുടെ കുഞ്ഞിന് വേണ്ടി കുടിക്കണം.
അതിൽ അവൾ വീണു. ആ ജ്യൂസ് മൊത്തവും അവൾ കുടിച്ചു.
ഞാനും ബെഡിന്റെ ഒരു ഒരതായി കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നിരങ്ങി അവൾ എന്റെ നെഞ്ചിനോട് ചേർന്നു കിടന്നു.
കണ്ണേട്ടാ……..
ഓ പറ
ഇങ്ങനെ കിടക്കാൻ ഞാൻ എന്ത് കൊതിച്ചത് ആണെന്ന് അറിയാമോ.
അതു കേട്ടപ്പോൾ എനിക്കു വല്ലാത്ത സങ്കടം ആയി.ഞാൻ അവളെ ഒന്നൂടെ ചേർത്തു പിടിച്ചു. എന്റെ ചുണ്ടുകൾ അവളുടെ ശരീരത്തിൽ ഓടി നടന്നു.
സത്യത്തിൽ കണ്ണേട്ടന് എന്നോട് ഇഷ്ടം ഉണ്ടോ
ആ ചോദ്യം കേട്ടപ്പോൾ ഞാൻ കൈ എത്തി ലൈറ്റ് on ചെയിതു.
ഇപ്പോൾ എന്താ കിച്ചു അങ്ങനെ ഒരു ചോദ്യം. ഞാൻ തെറ്റു ചെയ്‌തട്ടുണ്ട് എന്നാൽ ഇപ്പോൾ എനിക്കു നീ ഇല്ലാതെ പറ്റില്ലടി.
സത്യം ആണോ
സത്യം സത്യം സത്യം മൂന്നു തവണ സത്യം.
എന്നാൽ എന്നെ ഒരു സ്ഥലം വരെ കൊണ്ടു പോകുമോ
കൊണ്ടു പോകാം ഇവിടെ ആണേലും കൊണ്ടു പോകാം എവിടാ പോകേണ്ടതു പറ
ബാംഗ്ലൂർ
കുറച്ചു നേരം ഞാൻ ഒന്നും തന്നെ മിണ്ടിയില്ല. കാരണം ഞാൻ വെറുക്കുന്ന സ്ഥലം ആണ് അത്. പോകാൻ ആഗ്രഹിക്കാത്ത സ്ഥലം.അതു ഓർത്തപ്പോൾ പഴയതോകെ തികട്ടി വരുന്നു മനസിൽ
എന്താ കണ്ണേട്ടാ ഒന്നും മിണ്ടാത്തത്.
നമ്മുക്ക് വേറെ എവിടേലും പോകാം കിച്ചു.എന്തു പറയുന്നു
എനിക്കു അറിയാം എന്നെ വേണ്ടാ കുഞ്ഞിനെ മതി. എന്നെ വേണം എന്ന് ഉണ്ടായിരുന്നേൽ ഈ ചെറിയ ആഗ്രഹം നടത്തി തന്നേനെ.
കിച്ചുന്റെ കണ്ണുകൾ നിറഞ്ഞു .അതു കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. അവസാനം അവളുടെ ഇഷ്ടം നടത്തി കൊടുക്കാൻ തീരുമാനിച്ചു.
പോകാം ഞാൻ കൊണ്ടു പോകാം എന്താ പോരെ. അതിന്റെ പേരിൽ ഇനി കാരയേണ്ട. നാളെ ഡോക്ടറിനെ കണ്ടു ചെക്കപ്പ് ചെയിതട്ടു. എല്ലാം ഒക്കെ ആണെങ്കിൽ പോകാം
താങ്ക്സ് കണ്ണേട്ടാ
അതും പറഞ്ഞു അവൾ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ കൊണ്ടു പൊതിഞ്ഞു.
എങ്കിലും എനിക്കു സന്തോഷം തോന്നില്ല മനസിൽ എവിടെയോ ഒരു നീറ്റൽ
(തുടരും)

by