രചന – ശംസിയ ഫൈസൽ
ദച്ചു മനസ്സില്‍ കണക്ക് കൂട്ടി ക്ലാസില്‍ നിന്ന് പുറത്തേക്കിറങ്ങിയതും കൃഷ്ണയുണ്ട് വാതിലിനടുത്ത് തന്നെ കൈയ്യും കെട്ടി ദച്ചൂനെ കാത്തിരിക്കുന്നു
,
പെട്ടന്ന് കൃഷ്ണയെ കണ്ടതും ദച്ചു ഒന്ന് ഞെട്ടി കൊണ്ട് ഒരടി പിറകിലേക്ക് നിന്നു
”നീ പോയില്ലെ ..?
ദച്ചു അന്ത്യം വിട്ട് കൃഷ്ണയെ നോക്കി
”ഇല്ല.,
എനിക്കറിയായിരുന്നു നീ കുറ്റബോധത്തോടെ വരുമെന്ന്.,,
കൃഷ്ണ ദച്ചൂനെ നോക്കി ചിരിച്ചു
”അ.. അതിന് ആര്‍ക്ക് കുറ്റബോധം.,
എനിക്ക് വീട്ടില്‍ പോകണ്ടെ
ക്ലാസീന്ന് ഇറങ്ങാന്‍ ഒരു ഡോറല്ലെ ഒള്ളൂ..,,
ദച്ചു വേറെ എങ്ങോട്ടോ നോക്കി
”ഒാ..ഹോ അപ്പോള്‍ മേഡത്തിന് എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല.,
ഒാക്കെ ഞാന്‍ പോയേക്കാം.,,
കൃഷ്ണ ഒരു നെടുവീര്‍പ്പോടെ തിരിഞ്ഞ് നടന്നു
”ച്ഛെ വേണ്ടായിരുന്നു .,
പോയി മിണ്ടിയേക്കാം.,,
ദച്ചു മനസ്സിലോര്‍ത്തു
ദച്ചു ഒാടി പോയി കൃഷ്ണയുടെ തോളില്‍ കൈയ്യിട്ടു
കൃഷ്ണ ഒന്ന് നിന്ന് ദച്ചൂനെ നോക്കി പിരിഗം പൊക്കി
”സോറി ഡീ..,,
ദച്ചു ക്ഷമാപണം പോലെ പറഞ്ഞതും കൃഷ്ണ പൊട്ടിചിരിച്ചു
”’വരവ് വെച്ചിരിക്കുന്നു.,
നമുക്കൊരു സിപ്പപ്പ് വാങ്ങിയാലോ .,
രാവിലെ മുതലെ തിളച്ചോണ്ടിരിക്കുന്ന നിന്റെ ചൂടൊന്ന് തണുക്കാന്‍ നല്ലതാ.,,
കൃഷ്ണ പറഞ്ഞതും ദച്ചു കൃഷ്ണയുടെ കൈയ്യിലൊന്ന് പിച്ചി
രണ്ട് പേരും ക്യാന്റീനില്‍ പോയി രണ്ട് സിപ്പപ്പ് വാങ്ങി കഴിച്ചോണ്ട് കോളേജില്‍ നിന്ന് പുറത്തേക്ക് നടന്നു
”ദച്ചൂ.. ദേ നിന്നെ കാത്ത് മനു നില്ക്കുന്നു.,,
കൃഷ്ണ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോയുണ്ട് മനു ബൈക്കില്‍ ഇരുന്ന് ഫോണില്‍ നോക്കി ഇരിക്കുന്നു
”ഹേയ് മനൂ..,,
ദച്ചു മനൂന്റെ അടുത്തേക്ക് നടന്നു
”എന്റെ പൊന്ന് കൊച്ചെ എത്ര നേരായി കാത്ത് നില്ക്കുന്നു.,
അയ്യോ ഇള്ള കുട്ടി സിപ്പപ്പും ഈമ്പി കൊണ്ട് നില്ക്കാണോ ?
മനു ദച്ചൂനെ കളിയാക്കി
”അതെന്താ ചെറിയ കുട്ടികള്‍ക്ക് മാത്രേ സിപ്പപ്പ് കുടിക്കാന്‍ പറ്റുകയൊള്ളോ ?
കൃഷ്ണയാണത് ചോദിച്ചത്
”ഞാനൊന്നും പറഞ്ഞില്ലേയ്…
നീ കയറുന്നുണ്ടോ ദച്ചൂ?
മനു ദച്ചൂനെ നോക്കി ചോദിച്ചതും ദച്ചു അവന്റെ പിറകില്‍ ചാടി കയറി
”ബായ് കൃഷ്ണാ നാളെ കാണാം.,,
കൃഷ്ണയോട് യാത്ര പറഞ്ഞ് ദച്ചു മനൂന്റെ കൂടെ വീട്ടിലേക്ക് പോയി
”അല്ല ദച്ചു അറിയാന്‍ മേലാത്തത് കൊണ്ട് ചോദിക്കാ.,
നിനക്ക് പഠിച്ചിട്ട് മടുക്കുന്നില്ലെ കോളേജ് വിട്ട് പുറത്തേക്കിറങ്ങാന്‍ എന്താ മടി.,,
ഞാനാണേല് കുറെ വായീ നോക്കി നിന്നു അവസാനം മടുത്ത് ഫോണില്‍ നോക്കിയിരുന്നപ്പോയാ നീ വന്നത്.,
പറയാതിരിക്കാന്‍ വയ്യ നിന്റെ കോളേജിലെ ഒറ്റ ഒരെണ്ണെത്തിനേയും കാണാന്‍ ഒരു മെനയും ഇല്ല.,,
മനു പറയുന്നത് കേട്ട് ദച്ചൂന് ചിരി വന്നു
”സാറിനെ ഒറ്റ പെണ്ണ് കുട്ട്യാളും മൈന്റെ ചെയ്തില്ലല്ലെ.,
അത് അങ്ങനെയാടാ ഞങ്ങളെ കോളേജിലെ പെണ്പിള്ളേര് കാട്ട് കോഴിക്കളെ കണ്ടാല്‍ മൈന്റ് ചെയ്യാറില്ല.,,
ദച്ചു പറഞ്ഞത് കേട്ട് മനു മിററിലൂടെ ദച്ചൂനെ ഒന്ന് നോക്കി
”ഇനി എനിക്കിട്ട് കൊട്ട്.,
ഞാന്‍ കാട്ട്കോഴിയാണെങ്കിലും നാടന്‍ കോഴി ആണെങ്കിലും നിനക്ക് എന്റെ കൂടെ തന്നെ വരണമല്ലെ.,
ഇനി ഒരു കാര്യം ചെയ്യ് നാളെ മുതല്‍ മോള് ബസിന് വരാന്‍ നോക്ക്.,,
മനു പറഞ്ഞു
”നീ വരണ്ട.,
എന്നെ എന്റെ ഭര്‍ത്താവ് കൂട്ടാന്‍ വന്നോളും.,,
ദച്ചു അവനെ പുച്ഛിച്ചു
”നന്ദുവോ അപ്പോ നീ ഒന്നും അറിഞ്ഞില്ലെ.,,
മനു നെറ്റി ചുളിച്ച് ചോദിച്ചു
”എന്ത് ?.,
ദച്ചു സംശയത്തോടെ ചോദിച്ചു
”ഹേയ് ഒന്നുല്ല.,
അല്ല നന്ദൂന്റെ മറ്റെ ഫ്രണ്ടില്ലെ അപ്പു ലവള് വിളിച്ചായിരുന്നോ ?
മനു ചോദിച്ചതും ദച്ചൂന്റെ മുഖം മാറി
”എന്റെ പൊന്ന് മനൂ.. പ്ലീസ് ആ മാരണത്തിന്റെ പേര് ഒാര്മിപ്പിക്കല്ലെ.,,
ദച്ചു അറിയാതെ പറഞ്ഞു
”അതെന്താ നിനക്ക് അര്‍പ്പണയെ പേടിയാണോ ?
മനു ദച്ചൂനില്‍ നിന്ന് എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ഇട്ട് നോക്കി
മനു ദച്ചൂന്റെയും അര്പ്പണയുടേയും സംസാരം ഒളിഞ്ഞ് കേട്ടതും അവന് ചില സത്യങ്ങള്‍ അറിഞ്ഞതൊന്നും ദച്ചു അറിഞ്ഞിരുന്നില്ല
”ഞാ.. ഞാനെന്തിന് അവളെ പേടിക്കണം.,
അതിന് ദച്ചു വേറെ ജനിക്കണം.,,
ദച്ചു ധൈര്യം സംഭരിച്ച് പറഞ്ഞു
”ഹ്മ്.. ഈ ധൈര്യം ഉണ്ടായാല്‍ മതി.,
ഞാന്‍ മനസ്സിലാക്കിയ ഇടത്തോളം ആ അര്‍പ്പണ നിസാരക്കാരിയല്ല.,
അവളെ നേരിടാന്‍ ഒറ്റക്ക് പറ്റില്ല.,
ആരെങ്കിലും സഹായം ഉണ്ടായാല്‍ ഒന്നൂടെ നല്ലതാണ്.,,
മനു പറയുന്നത് കേട്ട് ദച്ചു നെറ്റി ചുളിച്ചു
”അതെന്താ മനു നീ അങ്ങനെ പറഞ്ഞെ?
ഞാനിന്തിനാ അവളെ നേരിടുന്നത്.,,
ദച്ചു മിററിലൂടെ മനൂന്റെ മുഖത്തെ ഭാവം ഒപ്പിയെടുത്തു
”ഹേയ് ഞാന്‍ പറഞ്ഞെന്നെയൊള്ളു.,
ഇന്കേസ് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ബുദ്ധിമാനും ശക്തനുമായ എന്നെ സഹായത്തിന് വിളിക്കാന്‍ മടിക്കണ്ടെന്ന് പറഞ്ഞതാ.,,
മനു സ്വയം പൊക്കി പറഞ്ഞു
”അയ്യോടാ പറ്റിയ ബുദ്ധിമാന്.,
കോല് പോലെ ഇരിക്കുന്ന നിനക്കെവിടെടാ മനൂ ശക്തി.,,
ദച്ചു മനൂനെ കളിയാക്കി
”പോടീ.. സിക്സ് പാക്ക് ഇല്ലന്നെയൊള്ളു.,
എന്റെ ഒറ്റ പാക്ക് മതി ശത്രുവിനെ ഇടിച്ചിടാന്‍.,,
നിനക്കെന്നെ ശെരിക്ക് അറിയാഞ്ഞിട്ടാ.,,
മനു പറഞ്ഞത് കേട്ട് ദച്ചു ചിരിച്ചു
”അറിയാമേ..
പ്ലസ് ടു പഠിക്കുന്ന ടൈമില്‍ ഒരു കുട്ടിയുടെ മൂക്ക് തല്ലി പൊട്ടിച്ച് അതിനെ ഹോസ്പിറ്റലിലാക്കിയതും നിന്നെ ടീച്ചേഴ്സ് സസ്പെന്ഷന് ലെറ്റര്‍ തന്ന് വീട്ടിലാക്കിയതും ഞാനറിഞ്ഞായിരുന്നു.,,
ദച്ചു പറഞ്ഞതും മനു ഒന്ന് ഇളിച്ചു
”അതൊക്കെ ചെറുത്.,
അധോലോകത്ത് നിന്ന് വരെ എനിക്ക് കോള്‍ വന്നതാ അവരെ തലവനാക്കാന്‍.,
പിന്നെ വേണ്ടെന്ന് വെച്ചതാ.,,
മനു പറഞ്ഞതും ദച്ചു വാ പൊത്തി ചിരിച്ചു
”തലവനാക്കാന്‍ ആകില്ല നീ ഭൂമിക്കൊരു ഭാരമാണെന്നറിഞ്ഞ് നിന്റെ
തലവെട്ടാനാകും.,
ദച്ചു പറഞ്ഞതിന് മനു ഒന്ന് പുച്ഛിച്ചു
”എന്റെ ബൈക്കില്‍ ഇരുന്ന് എന്നെ ഊക്കാതെ ഇറങ്ങി പോടീ..,,
വീടിന്റെ മുന്നിലെത്തിയതും മനു പറഞ്ഞു
”അതിന് ആര് നിന്റെ പാട്ട വണ്ടിയില്‍ ഇരിക്കുന്നു.,,
ഗതികേട് കൊണ്ട് കയറുന്നതാ.,,
ദച്ചു മനൂന്റെ ബൈക്കില്‍ നിന്നിറങ്ങി
”ഡീ കുരുട്ട് ഏട്ടത്തിയമ്മേ നീ ഈ പാട്ടവണ്ടിയില്‍ കയറാന്‍ എന്റെ കാല് ചുവട്ടില്‍ വരും.,
അപ്പോ ഇതിന് മറുപടി തരണ്ട് ..,കേട്ടോ .,,
മനു പറഞ്ഞതിന് ദച്ചു അവനെ നോക്കി കൊഞ്ഞനം കുത്തി അകത്തേക്ക് കയറിയതും നന്ദു പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു
ദച്ചു നന്ദൂനെ നോക്കിയൊന്ന് ചിരിച്ചു
ഇന്നലെ രാത്രി തന്നോട് വഴക്കിട്ട് ഇന്ന്
മുഖം വീര്‍പ്പിച്ച് കോളേജിലേക്ക് പോയ ആള് തന്നെയാണോന്ന് നന്ദു ഒന്ന് സംശയിച്ചു
”എന്താ ഭാര്യേ.. പിണക്കമൊക്കെ മാറിയോ ?
നന്ദു ചിരിയോടെ ദച്ചൂന്റെ കവിളിലൊന്ന് തട്ടി
”’മാറിയല്ലോ ഭര്‍ത്തൂ..,,
ദച്ചു നന്ദൂന്റെ താടി പിടിച്ച് വലിച്ച് അകത്തേക്ക് ഒാടി
തിരിച്ച് വന്ന് ബാഗ് സെറ്റിലിട്ട് നന്ദൂനോട് ഒന്നൂടെ ചിരിച്ച് കിച്ചണിലേക്ക് പോയി
അടുക്കളയില്‍ അമ്മ തിരക്കിട്ട് പണിയില്‍ ആയിരുന്നു
ദച്ചു ആകെ ഒന്ന് കണ്ണോടിച്ചു
നിറയെ സ്നാക്സ് ഐറ്റം എണ്ണയില്‍ വറുത്ത് കോരി വെച്ചിട്ടുണ്ട്
ഒരു ബോട്ടില്‍ നിറയെ അച്ചാറും ഉണ്ടാക്കി വെച്ചിട്ടുണ്ട്
ഗ്യാസടുപ്പില്‍ മാങ്ങ അച്ചാര്‍ ഉണ്ടാക്കി കൊണ്ടിരിക്കാണ് അമ്മ
”അമ്മാ.. എന്തോരം സാധനങ്ങളാ.,
ഇത്ര അധികം അച്ചാറും സ്നാക്സും എന്തിനാ..?
ദച്ചു സംശയത്തോടെ സ്നാക്സില്‍ നിന്ന് ഒന്നെടുത്ത് വായിലിട്ടു
”ഇതൊക്കെ നന്ദു മോന് കൊണ്ട് പോകാന്‍.,,
അവനിഷ്ടപ്പെട്ട സാധനങ്ങളാ ഇതൊക്കെ .,
ഇനി നാളെ ഉണ്ണിയപ്പവും നോണ്വെജല്ലാം ഉണ്ടാക്കണം.,,
അമ്മ പറഞ്ഞതും ദച്ചൂന് കാര്യം മനസ്സിലായില്ല
”നന്ദേട്ടന് ഇത്ര അധികം സാധനങ്ങള്‍ എങ്ങോട്ട് കൊണ്ട് പോകാനാ ?
ദച്ചു കാര്യം മനസ്സിലാകാതെ ചോദിക്കുന്നത് കേട്ട് അമ്മ അന്തംവിട്ട് ദച്ചൂനെ നോക്കി
”മോളെ.. നന്ദു നാളെ കഴിഞ്ഞ് പുലര്‍ച്ചെ തിരിച്ച് ലണ്ടനിലോട്ട് പോകല്ലെ അതിന്
വേണ്ടിയിട്ടാ അമ്മ ഇതൊക്കെ ഉണ്ടാക്കുന്നത്.,,
അമ്മ പറഞ്ഞതും ദച്ചു ഒന്ന് ഞെട്ടി
വായിലുള്ള സ്നാക്സ് നിലത്ത് വീണു
നന്ദു പോകാന്‍ ഇനി ഒരു ദിവസവും കൂടിയെ ഒള്ളു എന്നത് ദച്ചൂന് വിശ്വസിക്കാന്‍ പോലും പറ്റില്ല.,,
ഇത്രപെട്ടന്ന് പോകുന്നത് ദച്ചു പ്രതീക്ഷിച്ചത് പോലുമില്ല
അവളെ നെഞ്ചിലൊരു ഭാരം വന്ന് നിന്നു
*(തുടരും….)*

by