17/04/2026

ലീനയുടെ അതിഥി : ഭാഗം 02

രചന – ഹരിത

“ലീനാ… “…….

“ലീനാ… “…..


“ലീനാ…. ”

തണുത്തുവിറങ്ങലിച്ച രണ്ടുകൈകൾ ലീനയുടെ നെറ്റിത്തടത്തിൽ മൃദുവായി സ്പർശിച്ചു……

ആ നിമിഷം എന്തോ ദുസ്വപ്നം കണ്ടതുപോലെ ലീന തന്റെ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു….. അവൾ
വേഗംതന്നെ മുറിയിലെ ലൈറ്റ്
ഓൺചെയ്തു…. ഭയത്തോടെ ചുറ്റും കണ്ണോടിച്ചു… ആരുമില്ല.. വേഗംതന്നെ കട്ടിലിനുതാഴെയും നോക്കി.. ഇല്ല, ഒന്നുമില്ല.

ഉറക്കത്തിൽ ആരോ തന്റെ പേരു വിളിച്ചതുപോലെയും നെറ്റിയിൽ കൈവെച്ചതുപോലെയും ലീനയ്ക്ക് തോന്നി….. ആരോ തന്റെകൂടെ ഈ മുറിയിൽ ഉണ്ടായിരുന്നതുപോലെ…

വെറും തോന്നലല്ല…. ശെരിക്കും അങ്ങനെ സംഭവിച്ചിട്ടുള്ളതുപോലെ …. അതവൾക്കു നല്ലതുപോലെ അറിയാനും കഴിയുന്നുണ്ട്…. ലീന തന്റെ നെറ്റിത്തടം തൊട്ടുനോക്കി.. ….
കുറച്ചുമുമ്പ് അനുഭവപ്പെട്ട ആ തണുപ്പ് ഇപ്പോഴും അവളുടെ നെറ്റിക്കുണ്ടായിരുന്നു…. മനസിലെ
ഭീതികൊണ്ടാണെന്നു തോന്നുന്നു ഇതിനോടകംതന്നെ അവൾ നന്നായി വിയർത്തിരുന്നു….

….ഇന്നലെയും ഏകദേശം ഇതുപോലത്തെ അനുഭവം …..

പേടിയുണ്ടായിരുന്നെകിലും കുട്ടുകാരെ
ഫോൺവിളിക്കാൻ അവൾക്കു മനസുവന്നില്ല … എങ്ങനെയൊക്കെയോ ഇരുന്നും കിടന്നും അവൾ നേരം വെളുപ്പിച്ചു….
*******************************************

“നീയെന്താ ഒന്നും മിണ്ടാത്തെ …ഞങ്ങൾ സംസാരിക്കുന്നതുവല്ലതും നീ കേൾക്കുന്നുണ്ടോ….
“…… കാവ്യാ ലീനയുടെ തോളിൽകുലുക്കി വിളിച്ചു .. രാവിലത്തെ ഫുഡ്‌ കഴിക്കാൻ ഇരിക്കുകയായിരുന്നു മൂന്നുപേരും.. ….

“ടാ…. എനിക്കെന്തോ തെറ്റായ രീതിയിൽ സംഭവിക്കുന്നുണ്ട്….. പക്ഷേ അതെന്താണെന്നെനിക്കറിയില്ല….”….. ലീന അല്പം വിഷമത്തോടെ പറഞ്ഞു…

“എന്താടാ…. എന്തുപറ്റി “…..കൂട്ടുക്കാർ രണ്ടും അവളോട്‌ കാര്യമാനോഷിച്ചു….

ഇന്നലെ രാത്രി നടന്നകാര്യങ്ങളെല്ലാം ലീനയവരോട് വിവരിച്ചുപറഞ്ഞു…..

“….. ഒന്നുകിൽ എനിക്കെന്തോ മാനസിക പ്രേശ്നമുണ്ട്… അല്ലെകിൽ നമ്മളറിയാതെ ഹോസ്റ്റലിൽ വേറെന്തോ നടക്കുന്നുണ്ട്….അതോ നിങ്ങളാരെങ്കിലും പ്രാങ്ക് ചെയ്യുന്നതാണോ “… ലീന അല്പം ഗൗരവത്തോടെ ചോദിച്ചു ….

“എടാ… ഞങ്ങളൊന്നും ചെയ്തിട്ടില്ല….. അല്ലെകിലും ഞങ്ങളിങ്ങനെ ചെയ്യാറുണ്ടോ… നിനക്ക് ഞങ്ങളെ അറിയില്ലേ “……

“അപ്പൊ പിന്നെ എന്നിക്ക് ഈ അനുഭവപെടുന്നതൊക്കെ…. “…. ലീന വീണ്ടും കൂടുതൽ അസ്വസ്ഥയായി….

“നീ വിഷമിക്കാതെ….. നമുക്ക് എന്തു പ്രേശ്നമാണെകിലും പരിഹാരം കാണാം.. “… ശ്രുതി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

“ഇതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ……. ഒന്നു പുറത്തുപോയി ചുറ്റിയടിച്ചാൽ തീരാവുന്ന പ്രേശ്നമേയുള്ളു ഇതൊക്കെ …. “…. കാവ്യാ തന്റെ ഭാഗം പറഞ്ഞുവെച്ചു ….

“ശെരിയാടാ…. ഒരുപക്ഷെ സ്ട്രെസ് കാരണം തോന്നുന്നതുമായിരിക്കാം ഇതെല്ലാം…ഒരുകാര്യം ചെയ്യാം.. . ഇന്നു പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്ത്കഴിഞ്ഞു നമുക്കൊരുമിച്ചു പുറത്തുപോകാം… ഫുഡൊക്കെ കഴിച്ചു അടിച്ചുപൊളിച്ചു തിരിച്ചുവരാം….. അപ്പോൾ ഈ
തോന്നലോക്കെ പതിയെ മാറിക്കോളും….. “…. ശ്രുതിയും കാവ്യാ പറഞ്ഞതിനെ അനുകൂലിച്ചു….

“ആ… എനിക്കൊന്നുമറിയില്ല…. “…

“നീ കൂടുതലൊന്നുമാലോചിക്കണ്ട…നമ്മളിന്ന് പുറത്തുപോകുന്നു..അത്രതന്നെ.. . പിന്നെ മേട്രനോട് പറഞ്ഞ് റൂമിനു പെട്ടന്നുതന്നെ പുതിയ കുറ്റിവെക്കണം ..അതിനി താമസിപ്പിക്കണ്ട .. “….. ശ്രുതി പറഞ്ഞുനിർത്തി…
*******************************************
കോളേജിൽച്ചെന്നുകഴിഞ്ഞിട്ടും ലീനയ്ക്ക് വല്യ ഉന്മേഷമൊന്നും തോന്നിയില്ല…. അവൾ
ക്ലാസ്സുകളൊന്നും
ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല….. ഉച്ചക്ക് പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ ക്ലാസ്സ്‌ കട്ടുചെയ്യാനായിരുന്നു മൂന്നുപേരുടെയും പ്ലാൻ….

അങ്ങനെ എന്തെക്കെയോ ആലോചിച്ചു ക്ലാസ്സിലിരിക്കുന്നസമയത്താണ് നിതിൻ സർ ക്ലാസ്സിന്റെ വരാന്തയിലൂടെ നടന്നുപോകുന്നത് ലീന ശ്രദ്ധിച്ചത്…..സർ വേറെ ഡിപ്പാർട്മെന്റാണ്….
ആദ്യം കണ്ടപ്പോൾമുതൽ
സാറിനോട് ലീനയ്ക്കു ചെറിയൊരു താല്പര്യമുണ്ട്….

എപ്പോ അയാളെക്കണ്ടാലും പരിസരംമറന്നവൾ വായിനോക്കും…. പക്ഷേ ഇന്നെന്തോ സാറിനെ നോക്കാനും അവൾക്കു താല്പര്യം തോന്നിയില്ല….. കൂട്ടുകാരികൾരണ്ടും ഇതുവെച്ചവളെ നല്ലതുപോലെ കളിയാക്കാറുമുണ്ട്….

“ടാ…. നീ സാറിനെ നോക്കുന്നതുപോലെ അയാളും നിന്നെയിപ്പോ തിരിച്ചുനോക്കുന്നുണ്ടോ എന്നൊരു സംശയം…. “…ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ കാവ്യാ തന്റെ സംശയം ലീനയെ അറിയിച്ചു….

“ശെരിയാ… എനിക്കും കുറച്ചുദിവസമായി അങ്ങനെ തോന്നുന്നുണ്ട്… “…. ശ്രുതിയും അവൾക്കു മനസ്സിൽതോന്നിയത് പറഞ്ഞു……

“പിന്നെ, അങ്ങനെയോന്നുമില്ല….. “…. ലീന പറഞ്ഞു…

“എന്തേയ്,.. അയാൾ നിന്നെ തിരിച്ചുനോക്കുന്നത് നിനക്കിഷ്ടമല്ലേ…. “… ശ്രുതി ചിരിച്ചുകൊണ്ട് ചോദിച്ചു….

“പോടീ… ഞാൻ വെറുതെ ചുമ്മാ നോക്കുന്നതല്ലേ….. അതുമല്ല ഞാൻ നോക്കുന്നതൊന്നും അയാൾക്കറിയുകകൂടിയുണ്ടാകില്ല….. “….

“അങ്ങനെയൊന്നും പറയണ്ട…. എന്നിക്ക് അങ്ങനെ വെറുതെ തോന്നുന്നതൊന്നുമല്ല… നിന്നെ അയാൾ ശ്രെദ്ധിക്കുന്നുണ്ട്…. “…. കാവ്യാ വീണ്ടും തറപ്പിച്ചുപറഞ്ഞു…….

ഇത്തവണ ലീനയൊന്നും മിണ്ടിയില്ല ….. കുറച്ചുകഴിയുമ്പോൾ അവർ തന്നെ ഈ വിഷയം വിട്ടോളുമെന്ന് അവൾകരുതി…..
അല്ലെകിലും ഇതൊന്നും സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ലീന……

പ്ലാൻ ചെയ്തതുപോലെ ഉച്ചകഴിഞ്ഞു ക്ലാസ്സ്‌ കട്ടുചെയ്തു…… ആദ്യം ഭക്ഷണം കഴിച്ചു … പിന്നെ നേരെ ബീച്ചിലേക്കുവിട്ടു…
അവിടെച്ചെന്നു കുറച്ചുനേരമിരുന്നപ്പോൾ മനസിനെന്തോ ആശ്വാസം
കിട്ടിയതുപോലെ ലീനയ്ക്ക് തോന്നി….. ഒരു സമാധാനം…

കുറേയേനേരം ബീച്ചിൽ കളിച്ചു….. കുറയെ സെൽഫിയെടുത്തു…. സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു….. അങ്ങനെ അങ്ങനെ ആ വൈകുന്നേരം നന്നായി കടന്നുപോയി…. രാവിലെ തോന്നിയ ബുന്ധിമുട്ടുകളൊന്നും ഇപ്പൊ ലീനയെ അലട്ടുന്നുണ്ടായിരുന്നില്ല…ഇന്നലെ തനിക്കു അനുഭവപ്പെട്ടതെല്ലാം കുട്ടുകാർ പറഞ്ഞതുപോലെ തോന്നലായിരിക്കുമെന്നു ഒരുവേള അവളും വിചാരിച്ചു…..
******************************************

സമയം വൈകിട്ട് 6:30കഴിഞ്ഞു ..
ചുറ്റിനടത്തംകഴിഞ്ഞു മൂന്നുപേരും ഹോസ്റ്റലിലേക്ക് തിരിച്ചുവന്നു…..വന്നയുടനെ ലീന കുളിക്കാനായി ബാത്റൂമിലേക്കു കയറി….. വിശാലമായൊരു കുളിയും പാസ്സാക്കി അവൾ തിരിച്ചുമുറിയിലേക്ക് വന്നപ്പോൾ ……

അതാ അവളുടെ മുറിയിലാരോ ഇരിക്കുന്നു…കട്ടിലിൽ….ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ഒരു സ്ത്രീ രൂപം….. നന്നായി തലമുടിയുള്ള ഒരു സ്ത്രീ രൂപം….

തന്റെ മുറിയിലാരോ ഇരിക്കുന്നതുകണ്ട ലീന ഒരുനിമിഷം പകച്ചുപോയി…… . ആ ഇരിക്കുന്നത് തന്റെ കുട്ടുകാർ ആരുമല്ലായെന്നു ഒറ്റനോട്ടത്തിൽത്തന്നെ ലീനയ്ക്ക് മനസിലായി…….

പ്രതീക്ഷിച്ചയാളുടെ വരവറിഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു അടുത്തനിമിഷം ആ സ്ത്രീരൂപം ലീനയെ തിരിഞ്ഞനോക്കി…..
ഒറ്റനോട്ടത്തിൽ അതാരാണെന്ന് ലീനയ്ക്ക് മനസിലാക്കാൻ കഴിഞ്ഞില്ല…
പക്ഷേ……………………………………..

തന്റെ മുറിയിലിരിക്കുന്ന ആളെകണ്ട് ലീന അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി… താൻ കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്നവൾക്ക് തിരിച്ചറിയാൻ കഴിയുണ്ടായിരുന്നില്ല… ഈ നിമിഷം തന്റെ ബോധം നശിക്കുമെന്ന അവസ്ഥയായിരുന്നു അവൾക്ക്….. വൈകാതെ അത് സംഭവിക്കുകയും ചെയ്തു…..

ലീന കണ്ണുതുറന്നപ്പോൾ മുൻപിൽ കണ്ടത് ശ്രുതിയെയും മറ്റുകൂട്ടുകാരികളെയുമാണ്… അവൾ പതിയെ തന്റെ തലയനക്കി ചുറ്റുപാടും നോക്കി…. ഇല്ല… മുറിയിൽ വേറെയാരുമില്ല…

“എന്തുപറ്റിയതാടീ, ഞാൻ നോക്കുമ്പോൾ നീ ബോധമില്ലാതെ നിന്റെ മുറിയുടെ വാതിലിനടുത്തു കിടക്കുകയായിരുന്നു… “.. അല്പം പരിഭ്രമത്തോടെ ശ്രുതി പറഞ്ഞു..

“അത് ഞാൻ…, “…. ലീന പതിയെ
എഴുന്നേൽക്കാൻ ശ്രമിച്ചു…ശ്രുതിയവളെ പതുക്കെ പിടിച്ചിരുത്തി… പക്ഷെ അവൾക്കതികം സംസാരിക്കാൻ കഴിഞ്ഞില്ല…

“കുറച്ചുമുമ്പ് ഡോക്ടർവന്നു പരിശോധിച്ചിട്ടുപോയി… മേട്രൻ അയാളെ പറഞ്ഞുവിടാൻ താഴ്ത്തേക്കു പോയിരിക്കുവാണ്… “… കാവ്യാ ലീനയോടു പറഞ്ഞു….

“അല്ല…, അപ്പൊ ഞാൻ ബോധമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് കുറയെ നേരമായോ.. ഇപ്പോ സമയമെത്രയായി… “..
ലീന അല്പം അസ്വസ്ഥതയോടെ ചോദിച്ചു..

“9മണി കഴിഞ്ഞു… “…

ലീനയ്ക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. രണ്ടുമണിക്കൂർ അവൾ ബോധമില്ലാതെ കിടന്നു…

“നീ പേടിക്കണ്ട… ഓവർ സ്ട്രെസ് കാരണം ബോധംപോയതാണെന്നാണ് ഡോക്ടർ പറഞ്ഞത്… കുറച്ചുകഴിയുമ്പോൾ ഓക്കെയായിക്കൊള്ളും…. മരുന്നു കുത്തിവെച്ചതിന്റെ റീയക്ഷൻ കാരണമാണ് ഇത്രേയുംനേരം മയങ്ങിയത്.. “…
അസ്വസ്ഥതയോടെയിരിക്കുന്ന ലീനയെ സമാധാനിപ്പിക്കാനായി കാവ്യാ പറഞ്ഞുനിർത്തി….

പക്ഷേ ഇതൊന്നുമല്ലായിരുന്നു ലീനയെ അലട്ടിയത്. അവളുടെ മനസ്സിൽ മറ്റൊരുകാര്യമായിരുന്നു…
“ആർഷ “…… താൻ കണ്ടതുതന്നെയാണോ അവളെ, അതോ…. അല്ല…. തോന്നിയതൊന്നുമല്ല…. താൻ കണ്ടതുതന്നെയാണ്….

“ലീനാ “….. മനസ്സിലെന്തെക്കെയോ ആലോചിച്ചുകൊണ്ടിരുന്നു ലീനയെ കാവ്യ തട്ടിവിളിച്ചു…

“നിന്റെ മനസ് ഇവിടെയൊന്നുമല്ലെന്നു തോന്നുന്നു…. “… ശ്രുതിയാണ് സംസാരിച്ചത്..

“എന്നിക്ക് നിങ്ങളോടോരുകാര്യം പറയണം.. “…. ലീന ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി..

“എന്ത് കാര്യം “…. അവർ ആകാംക്ഷയോടെ ചോദിച്ചു…

“അത്… അല്ലെങ്കിൽ ഇപ്പൊവേണ്ട… ഞാൻ നാളെ പറയാം… “…
ഇപ്പൊ താനിത് പറഞ്ഞാൽ ക്ഷീണം കാരണം തനിക്കു തോന്നിയതാണെന്നെ അവർ പറയൂ…

“ആ.. അതുമതി… ഇപ്പൊ നീ വിശ്രമിച്ചോ.. ഞങ്ങൾ ഇവിടെത്തന്നെയുണ്ട്.. “.. കാവ്യാ പറഞ്ഞു…

ലീന വീണ്ടും കട്ടിലിലേക്ക് കിടന്നു.. പതിയെ പതിയെ എപ്പോഴോ ഉറക്കമവളെ കീഴ്പ്പെടുത്തി….

പിന്നീട് കണ്ണുതുറന്ന് നോക്കിയപ്പോൾശ്രുതിയും കാവ്യയും മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ… ശ്രുതി കട്ടിലിലും കാവ്യാ അടുത്ത് കസേരയിലും ഇരിക്കുന്നുണ്ടായിരുന്നു… രണ്ടുപേരും ഫോണിൽ കാര്യമായ പണിയിലാണ്.. ലീന ഉണർന്നതുകണ്ട് ശ്രുതി കാവ്യയെ വിളിച്ചു..
ലീന പതിയെ കട്ടിലിലെഴുന്നേറ്റിരുന്നു.. നേരത്തെത്തേക്കാൾ മനസ്സിനെന്തോ ആശ്വാസം കിട്ടിയതുപോലെ അവൾക്കുതോന്നി…
അവൾ പതിയെ തന്റെ ഫോൺ
കൈയിലെടുത്തു. സ്‌ക്രീനിൽനോക്കി…. സമയം 10:30കഴിഞ്ഞിരിക്കുന്നു…

“നീ ഉറങ്ങിയസമയം മേട്രൻ വീണ്ടും വന്നിരുന്നു…. നിന്റെ കാര്യമന്വേഷിച്ചിട്ട് തിരിച്ചുപോയി… ഇപ്പൊ എങ്ങനെയുണ്ട്.. നേരത്തത്തെക്കാൾ ബേറ്ററായിട്ടില്ലേ… “…
ശ്രുതി ലീനയെനോക്കി ചോദിച്ചു…

“ഇപ്പൊ പ്രശ്നമൊന്നുമില്ലെടാ…. ഞാൻ
ഓക്കെയാണ് . നിങ്ങളിനി മുറിയിലേക്ക് പൊയ്ക്കോ..””….

“അതുവേണ്ട…. നിനക്കെന്തെങ്കിലും ആവശ്യംവന്നാലോ…. “….

“അതിന് എനിക്കിപ്പോ പ്രശ്നമൊന്നുമില്ല.. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ ഫോൺ വിളിക്കാം….. “…..

” ഞങ്ങളിലോരാളെങ്കിലും… “…. കാവ്യാ വീണ്ടുമവർത്തിച്ചു…..

“വേണ്ടാടാ… ഇപ്പൊ തന്നെ ഞാൻ നിങ്ങളെ ബുദ്ധിമുട്ടിച്ചു… ഇനി നിങ്ങളുടെ ഉറക്കംകൂടി നശിപ്പിക്കുന്നില്ല… ചെല്ല്…. രണ്ടുപേരും സ്വന്തം മുറികളിലേക്ക് സ്ഥലം വിട്ടോ… “.. ചെറുചിരിയോടെ ലീന പറഞ്ഞുനിർത്തി…

അല്പം മടിയോടെയാണെങ്കിലും രണ്ടുപേരും തങ്ങളുടെ മുറികളിലേക്ക് തിരിച്ചുപോയി…

മനസ്സിലെന്തോ ഉറപ്പിച്ചതുപോലെ ലീന തന്റെ കട്ടിലിലിരുന്നു…..

തുടരും…….