രചന – അക്ഷര
ആൽവിനെയും കൂട്ടി അവൾ casuality യിലേക്ക് നടന്നു
*********
മരിയ casuality യിലേക്ക് എത്തിയപ്പോൾ തന്നെ എൽവിസ്ഉം അങ്ങോട്ടേക്ക് വന്നു..
“മം… അമ്മേ………ജിത്തേട്ടാ….. ”
എന്നൊക്കെ പറഞ്ഞു കൊണ്ട് പകുതി ബോധത്തിൽ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….
മരിയ ചെന്നു അവളെ തട്ടി വിളിച്ചു…
മുഖത്തു കുറച്ച് വെള്ളം വീണപ്പോൾ പതിയെ അവൾ കണ്ണ് തുറന്നു ..
കണ്ണ് തുറന്നശേഷം അവൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു…
“ഞാൻ…. ഞാൻ ഇതെവിടെയാണ്…. ”
“കാലന്റെ അടുത്ത്….!” എൽവിസ് ആണ്
ചാടിക്കേറി മറുപടി പറഞ്ഞത്
“ചാവാൻ ഇറങ്ങിയതല്ലേ….! പന്ന @#$# മോളെ നിനക്ക് എന്റെ വണ്ടിയെ കിട്ടിയുള്ളോഡീ ചാടി ചാവാൻ”… !”
“ഇച്ചായ….!”
എന്ന മരിയയുടെ വിളി കേട്ടാണ് എൽവിസ് അവളെ നോക്കിയത്… …
“എന്താടീ നിനക്ക് പിടിച്ചില്ലേ ഞാൻ പറഞ്ഞത്….!”
“ഇച്ചായാ…. ഇവൾ ഒരു patient ആണ്…. ഞാൻ ഒരു ഡോക്ടർഉം…!”
കാര്യങ്ങൾ വഷളാകുന്നു എന്ന് മനസിലാക്കിയ ആൽവിൻ, എൽവിസിനെയും കൊണ്ട് പുറത്തേക്കു പോയി….
ഒരു കരച്ചിൽ കേട്ടാണ് മരിയ തിരിഞ്ഞു നോക്കിയത്….
” കുട്ടീ കരയാതിരിക്കൂ…. ”
“ഇയാളുടെ പേരെന്താ….
” ഗൗരി നന്ദ”…
“വീട് എവിടെയാ… ”
“എന്തിനാ വണ്ടിയുടെ മുന്നിൽ ചാടിയത്…!”
“അതുകൊണ്ടല്ലേ ഇതൊക്കെ കേൾക്കേണ്ടി വന്നത്… !” Dr.മരിയ അവൾ ശാസിച്ചു…
കരയുന്നതല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല…
“കരയാതിരിക്കൂ…”
” ഞങ്ങൾ വീട്ടിൽ വിവരം അറിയിക്കാം… വീട്ടിലെ ആരെയെങ്കിലും കോൺടാക്ട് നമ്പർ തന്നോളൂ…”
ഗൗരി അതിന് മറുപടി ഒന്നും പറഞ്ഞില്ല…..
അപ്പോഴേക്കും എൽവിസിനെ പുറത്ത് ഇരുത്തിയിട്ടു ആൽവിൻ അകത്തേക്ക് വന്നു….
“എന്താ ഗൗരീ ഒന്നും ഓർമ കിട്ടുന്നില്ലേ…..! സാരമില്ല… പതിയെ ഓർത്ത് പറഞ്ഞാൽ മതി…കേട്ടോ. !.ഗൗരി ഇപ്പൊ റസ്റ്റ് എടുത്തോളൂ… ഞങ്ങൾ എല്ലാപേരും കൂടെ
തന്നെ ഉണ്ട്….!”
ഇത്രേം പറഞ്ഞു മരിയ അവിടെ നിന്നും പുറത്തേക്കു ഇറങ്ങി….
ഗൗരിയെ ഒന്ന് കൂടി നോക്കിയിട്ട് ആൽവിനും പുറത്തേക്കു വന്നു….
റൂമിൽ എത്തിയപ്പോൾ ആൽവിൻ ചോദിച്ചു…
“ചേച്ചി ആരാ ആ കുട്ടി….”എന്തെങ്കിലും പറഞ്ഞോ…അവൾ.. ”
“ഗൗരിനന്ദ എന്നാ പേരുപറഞ്ഞത്… വേറെ ഒന്നും പറഞ്ഞില്ല…. ”
“അവൾക്ക് എന്തോ ഒരു മെന്റൽ ഷോക്ക് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു…..”
“ഇനി എന്താ ചെയ്യുക ചേച്ചീ….. ” ആൽവിൻ ചോദിച്ചു …
“നോക്കാം ആൽവീ……. നമുക്ക് ”
എന്ന് മരിയ പറഞ്ഞു
കുറച്ച് നേരം നിശബ്ദമായതിനു ശേഷം മരിയ തുടർന്നു…
“എൽവിച്ചൻ… ”
“പുറത്തുണ്ട്… …” ആൽവിൻ മറുപടി പറഞ്ഞു…
അപ്പോഴേക്കും കാണാൻ സുമുഖൻ ആയ oru ചെറുപ്പക്കാരൻ റൂമിലേക്കു വന്നു..
Dr.ബ്രിയാൻ വര്ഗീസ്..
ആൽവിനെ കണ്ട അയാൾ ചോദിച്ചു…
.”ആ… ആൽവിൻ എപ്പോ വന്നു….!
“എന്തൊക്കെ ഉണ്ട് വിശേഷം…..”
“ഞാൻ….. ഞാൻ കുറച്ച് നേരം ആയി ചേട്ടായി… ”
“എന്റെ ഒരു ഫ്രണ്ട്നെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ….. ”
“അതേതു ഫ്രണ്ട് ആണ്….ആൽവിൻ.. ഞാൻ അറിയാതെ തനിക്ക് വേണ്ടപ്പെട്ട ഒരാൾ ….. അതും… ഇവിടെ…!
“casualityil വന്ന ആക്‌സിഡന്റ് കേസ് ആണ് ഇച്ചായ….”എന്ന് മരിയ പറഞ്ഞു…
“പിന്നെ പറ ആൽവിനെ എന്തുണ്ട് വിശേഷം…”
“ഇച്ചായാ നമുക്ക് പോകാം…. ഇപ്പൊ തന്നെ ഒരുപാട് ലേറ്റ് ആയി….!”മരിയ പെട്ടന്ന് പറഞ്ഞു..
“പിന്നേ… പോകാം..! എന്റെ പ്രിയ പത്നി എന്നോട് ഒരു കാര്യം പറഞ്ഞാൽ പിന്നെ എനിക്കതിന് മറുവാക്കുണ്ടോ…”
ഇങ്ങനെ പറഞ്ഞു ചിരിച്ചു കൊണ്ട് അയാൾ മരിയയെ തന്നോട് ചേർത്ത് പിടിച്ചു ….
അപ്പോഴേക്കും എൽവിസ് ഡോർ തുറന്നു അകത്തേക്ക് വന്നിരുന്നു…..
ബ്രിയാൻ മരിയയെ ചേർത്തു പിടിക്കുന്നത് കണ്ട എൽവിസിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു …..
ഇത് കണ്ട ബ്രിയാൻ പറഞ്ഞു…
“ഓഹ്…. Mr.എൽവിസ് മാത്യു എബ്രഹാം… ഒരു റൂമിൽ കയറി വരുമ്പോൾ knock ചെയ്യണം എന്ന സാമാന്യ മര്യാദ നിങ്ങൾക് ഇല്ലേ ….!”
അവൾ -ഭാഗം. 4
അവൾ part-4
“ഓഹ്…. Mr.എൽവിസ് മാത്യു എബ്രഹാം… ഒരു റൂമിൽ കയറി വരുമ്പോൾ knock ചെയ്യണം എന്ന സാമാന്യ മര്യാദ നിങ്ങൾക് ഇല്ലേ …. !”
********
ബ്രിയാൻ ചോദിച്ചത് കേട്ട് എൽവിസ് മരിയയുടെ മുഖത്തേക്കു നോക്കി…
അതിന് ശേഷം ഒന്നും പറയാതെ പുറത്തേക് ഇറങ്ങിപ്പോയി…
“എൽവിച്ചായാ…” എന്ന് വിളിച്ചു കൊണ്ട്
ആൽവിൻ പിറകെ പോയി…
*******
മരിയ മുഖം സങ്കടം കൊണ്ട് മൂടി….
“എന്താടോ… തനിക്ക് വിഷമം ആയോ…!” ബ്രിയാൻ അവളോട് ചോദിച്ചു…
“വേണ്ടായിരുന്നു ഇച്ചായാ….”അവൾ സങ്കടത്തോടെ മറുപടി പറഞ്ഞു .
“എന്തെന്നറിയില്ല… മരിയ, എനിക്ക് അയാളെ കാണുമ്പോൾ നന്നായി ഒന്ന് ചൊറിയാൻ തോന്നും….!”
ഒന്ന് നിർത്തിയ ശേഷം ബ്രിയാൻ വീണ്ടും തുടർന്നു…
“താൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളല്ലേ….. ചിലപ്പോൾ അതുകൊണ്ട് ആകും..!”
“താൻ ഒരിക്കലും മറ്റൊരാളുടെ സ്വത്ത് ആയിരുന്നു എന്ന് സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല… ”
“എന്ന് കരുതി ഒരിക്കലും അതിന്റെ ഒരു ദേഷ്യവും എനിക്ക് തന്നോട് ഇല്ല കേട്ടോ.
അത് തനിക്കറിയാവുന്ന കാര്യം ആണ് …”
” തനിക്ക് ഒരു പരിചയവും ഇല്ലാതിരുന്ന വ്യക്തി അല്ലല്ലോ ഞാൻ…”
” അതുകൊണ്ട് എന്റെ ഒപ്പമുള്ള ലൈഫ് ഓർത്ത് താൻ ടെൻഷൻ അടിക്കേണ്ട…..!”
“ഇച്ചായാ.. leave it please…”മരിയ പറഞ്ഞു..
“അതെ നമുക്ക് ഈ വിഷയം വിടാം…. അല്ലേ my sweet wifi…! “അയാൾ പുഞ്ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു…. മരിയയും അയാളോട് ചേർന്ന് നിന്നു … എങ്കിലും അവളുടെ ചിന്തകൾ മുഴുവൻ എൽവിസിനെ പറ്റി ആയിരുന്നു…
******
ആൽവിൻ പുറത്തേക്കു വന്നപ്പോൾ ചെയറിൽ മുഖം അമർത്തി ഇരിക്കുന്ന എൽവിസിനെ യാണ് കണ്ടത്….
“ഇച്ചായാ….!” അയാൾ എൽവിസിനെ തൊട്ടു വിളിച്ചു..
“എന്താടാ….. “മുഖം ഉയർത്തി മറുപടി പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു,
എന്നാൽ ഉള്ളിൽ ഉള്ള സങ്കടം പുറത്ത് കാണാതെ ഇരിക്കാൻ അയാൾ ദേഷ്യത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് ചോദിച്ചു…
“അകത്തുള്ള ആ സാധനത്തിനോട് ചോദിച്ചോ എവിടെയാ പോകേണ്ടത് എന്ന്….!”
“ഇല്ലിച്ചായാ…. ഗൗരി ആ ഷോക്കിൽ നിന്നും റിക്കവർ ചെയ്തിട്ടില്ലെന്നാ ചേച്ചി പറഞ്ഞത്…”
“എന്താ അത്രേം നേരം ഞാനവളെ ചുമക്കണോ…. !” (എൽവിസ് ദേഷ്യത്തിൽ ചോദിച്ചു…)
“നീ വന്നേ…!” ഇതും പറഞ്ഞ് അയാൾ ഗൗരിയെ അഡ്മിറ്റ് ചെയ്തേക്കുന്ന റൂമിലേക്ക് പോയി.
********
നല്ല ഷീണം ഉണ്ട്…
പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല….
തല പൊട്ടി പിളരുന്നത് പോലെ തോന്നുന്നു ….
എല്ലാം അവസാനിപ്പിക്കാൻ നോക്കിയതാണ് താൻ …!
പക്ഷെ ദൈവം കൈ വിട്ടു…
കഴിഞ്ഞ് പോയതൊന്നും വിശ്വസിക്കാൻ പറ്റാത്ത സത്യങ്ങൾ ആണ്…. !
അങ്ങനെ ആലോചിച്ചു കിടന്നപ്പോൾ എൽവിസും ആൽവിനും കൂടി കയറി വന്നു….
എൽവിസിന്റെ കണ്ണുകൾ ചുവന്നിരുന്നു…
ബോധം മറയുന്നതിന് മുൻപ് അയാളുടെ ശബ്ദം താൻ കേട്ടിരുന്നു…..
അവളുടെ അടുത്ത് ഉണ്ടായിരുന്ന ചെയർ വലിച്ചിട്ടു അയാൾ ഇരുന്നു…. എന്നിട്ട് ചോദിച്ചു
“ഇനി പറ എന്താ മോളുടെ ഉദ്ദേശം ….!”
ഗൗരിക്ക് വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല… അവൾ വാക്കുകൾക്കായി പരതി
“ഞാൻ… എനിക്ക്…” ഗൗരി ഒന്നും പറഞ്ഞില്ല..
“നിന്റെ വായിലെന്താടീ ….പഴമാണോ !”
“ആട്ടെ നീ എന്തിനാ ചാവാൻ നോക്കിയത്…!”
എൽവിസ് ഓരോന്ന് ചോദിക്കുമ്പോഴും അവളുടെ കണ്ണുകൾ നിർത്തില്ലാതെ ഒഴുകി…
അവളുടെ മുഖം കണ്ടിട്ട് ആവണം… ആൽവിൻ പറഞ്ഞു
“ഇച്ചായാ…ഇച്ചായൻ… പുറത്തേക്ക്
വാ …..
ഗൗരിയോട് ഞാൻ ചോദിച്ചു മനസിലാക്കാം….”
“അതെന്താ ഞാൻ ചോദിച്ചാൽ ഇവള് പറയില്ലേ….!”
അത് പറഞ്ഞു കൊണ്ട് അയാൾ ചെയറിൽ നിന്നും എഴുന്നേറ്റ് അത് വലിച്ചു ശക്തിയായി നീക്കി…..
ഗൗരി തന്റെ തല ഉയർത്തി അയാളെ നോക്കി അപ്പോഴും ആ കണ്ണുകൾ നിറഞ്ഞു ….
അപ്പോഴാണ് ആ ൽവിൻറെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചത്…
അയാൾ കോൾ എടുത്ത ശേഷം എൽവിസിന് നേരെ നീട്ടി
“ഇച്ചായാ…. അമ്മച്ചിയാ “ഇച്ചായനോട് സംസാരിക്കണമെന്ന്…..”
ഗൗരിയെ രൂക്ഷമായി ഒന്ന് നോക്കി കൊണ്ട് അയാൾ ആൽവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി പുറത്തേക്കു ഇറങ്ങി…..
*******
“ഗൗരി തനിക്ക് എവിടെയാ പോകേണ്ടത്…..” ആൽവിൻ സമാധാനത്തിൽ ചോദിച്ചു….
അവൾ ഒന്നും പറയാതെ കരഞ്ഞു. …
“എനിക്കറിയില്ല……”
“plz…. താനിങ്ങനെ കരയല്ലേ….
ഞങ്ങളുടെ സിറ്റുവേഷൻ കൂടി ഒന്ന് മനസിലാക്ക്…. തന്റെ വീട് എവിയെടാ…. അതെങ്കിലും പറയ്… ”
“”പ്ലീസ്.. എന്നോട് ഒന്നും ചോദിക്കരുത്…..”
അവൾ അവന്റെ മുന്നിൽ കേണപേക്ഷിച്ചു കരയാൻ തുടങ്ങി…..
ഒന്നും മിണ്ടാതെ ആൽവിൻ പുറത്തേക് ഇറങ്ങി…
ഇത് കണ്ട് നിന്ന എൽവിസ് ചോദിച്ചു
“എന്താ നീ ചോദിച്ചിട്ട് അവളെല്ലാം വിളമ്പി തന്നോ… !”ആൽവിൻ തല കുനിച്ചു നിന്നു
” ഇവളെ കൊണ്ട് ഞാൻ പറയിക്കാം….! ”
ഇത് പറഞ്ഞത് കൊണ്ട് ദേഷ്യത്തിൽ
അയാൾ മുന്നോട്ടു നടന്നു…
തുടരും….

by