രചന – അമീന
മോളെ അപ്പു നീ ഇതുവരെ എണീറ്റില്ലേ…. ആ അമ്മേ എണിറ്റു ഞാനിപ്പോ വരാം… ആ ഇങ്ങോട്ട് വന്ന നിനക്ക് കൊള്ളാം ഇല്ലെങ്കിൽ ഞാനൊരു വരവ് അങ്ങോട്ട് വരും…. അയ്യോ വേണ്ടായേ ഞാൻ ദേ വന്നു…. അമ്മയുടെ കലിപ്പ് ഭാവം മനസിലായതും അപ്പു വേഗം തയെക്ക് ചെന്ന്…. ❤❤❤ അമ്മേ ഞാനെത്തി…. ഉവോ വലിയ കാര്യമായി പോയി, എന്ത് ഉറക്ക കുട്ടിയിത് ഇങ്ങനെ പോയ പെട്ടന്ന് മോൾക്ക് മെഡിസിന് അഡ്മിഷൻ കിട്ടും…. അതൊക്കെ കിട്ടും, അമ്മ എന്തേലും കഴിക്കാൻ എടുക്ക്… എന്നോട് പറഞ്ഞിട്ട് കാര്യമില്ലന്ന് മനസിലായതും അമ്മ നല്ല ആവി പറക്കുന്ന ദോശയും സാമ്പാറും പാത്രത്തിലാക്കി എനിക്ക് നീട്ടി…. വേഗം കഴിച്ചിട്ട് ആ പാത്രമൊക്കെ കഴുകി വെക്ക്, ഞാൻ ഈ തുണിയൊക്കെ വിരിച്ചിട്ട് വരാം…. ഹ്മ്മ്,ഒന്ന് മൂളിക്കൊണ്ട് ഞാൻ കഴിക്കാൻ തുടങ്ങി….
അങ്ങനെ ചായ കുടിയും അടുക്കള ഒതുക്കലുമൊക്കെ കഴിഞ്ഞ് വേഗം റൂമിലേക്ക് വിട്ടു… ഇനിയും അവിടെ നിന്ന ചിലപ്പോ അമ്മ വീണ്ടും പണി തന്നൊണ്ടെ ഇരിക്കും….😜 റൂമിലേക്ക് കേറിയതും ഫോൺ അടിക്കാൻ തുടങ്ങി…. “ഹരിയെട്ടൻ കാളിങ് ” ഒരു പുഞ്ചിരിയോടെ ഞാനാ കാൾ എടുത്തതും മറു തലക്കിൽ നിന്ന് ഒരു റെസ്പോണ്ടും ഇല്ല….. ഇതിപ്പോ എന്താ കഥ, വിളിച്ചിട്ട് മിണ്ടാതെ ഇരിക്കുന്നോ ചെറിയ പരിഭവത്തോടെ ഞാൻ തിരികെ വിളിക്കാൻ നിന്നതും മുറ്റത്തൊരു കാർ വന്ന് നിക്കുന്ന ശബ്ദം കേട്ടു…. ഈ സമയത്ത് ആരാ, എന്ന് ചിന്തിച്ചോണ്ട് ഫോൺ ബെഡിലേക്ക് ഇട്ടോണ്ട് ഞാൻ വേഗം തയെക്ക് ചെന്ന്….. ❤❤❤❤ ശ്രീദേവി അപ്പച്ചിയും കൃഷ്ണമാമ്മയും മായിരുന്നു അത്…. അവരെ കണ്ടതും എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി ഹരി ഏട്ടനും അവരുടെ കൂടെ ഉണ്ടാവും എന്ന പ്രേതിക്ഷയിൽ ഞാൻ അവരുടെ അടുത്തേക്ക് ഓടി….
എന്നെ കണ്ടതും ഒരു പുഞ്ചിരിയോടെ അപ്പച്ചി അടുത്തേക്ക് വന്നു…. ഹരി വന്നില്ലേ ചേച്ചി…. എന്റെ മനസ്സ് വായിച്ചത് പോലെ അമ്മ അത്രയും ചോദിച്ചു നിർത്തി…. ഇല്ല ഇന്ദു, അവനു ഇന്ന് കുറച്ചു തിരക്കുണ്ട് പുറത്തു പോയിരിക്ക…. എന്താ വിശേഷിച്ചു… (അമ്മ ). വിശേഷം കുറച്ചു അധികമുണ്ട്, അല്ല ഏട്ടൻ പോയോ…. (ശ്രീദേവി ) ഉവ്വ് , ഊണ് കഴിക്കാൻ വരും നിങ്ങള് വാ ഞാൻ കുടിക്കാൻ എടുക്കാം…. അത് കേട്ടതും അപ്പച്ചിയും മാമനും അകത്തേക്ക് കേറി പുറകെ ഞാനും വെച്ച് പിടിച്ചു…. ഇന്ന് അളിയനെ കൂടി കാണണം എന്ന് കരുതിയതാ …. (കൃഷ്ണൻ ) ഞാനിപ്പോ വിളിക്കാം മാമ അച്ഛനെ… അവരെ അവിടെ ഇരുത്തി കൊണ്ട് ഞാൻ അച്ഛന് ഫോൺ ചെയ്യാൻ നിന്നതും അച്ഛന്റെ സ്കൂട്ടർ ഉമ്മറത്തു വന്ന് നിന്നു…. ദേ അച്ഛൻ വന്നല്ലോ ഒരു ചിരിയാലേ ഞാൻ അച്ഛന്റെ അടുത്തേക്ക് ഓടി….
ഞാൻ ടൗണിൽ വെച്ച് കണ്ടിരുന്നു നിങ്ങളുടെ കാർ പോവുന്നത്, സഹായത്തിനു ഒരു പയ്യൻ ഉള്ളതോണ്ട് വേഗം വരാൻ പറ്റി കയ്യിലിരുന്ന ബേക്കറി പലഹാരം എന്റെ കയ്യിലേക്ക് വെച്ച് തന്ന് കൊണ്ട് അച്ഛൻ അവർക്ക് നേരെ ഇരുന്നു…. അതൊരു ചെറിയ ബേക്കറി കടയല്ലേ ജയദേവ എന്തിനാ ജോലിക്ക് ഒക്കെ ആളെ വെച്ച് ഉള്ള വരുമാനം കുറക്കുന്നത്….. അല്പം പരിഹാസത്തോടെ കൃഷ്ണ മാമ്മ അത്രയും പറഞ്ഞു ജ്യൂസ് കുടിക്കാൻ തുടങ്ങി…. അച്ഛന്റെ ചുണ്ടിൽ വിരിഞ്ഞ വരണ്ട ചിരിയിൽ എന്റെ ഹൃദയമോന്ന് പിടഞ്ഞു….. പിന്നെ അതികം അവിടെ നിക്കാതെ ഞാൻ അടുക്കളയിലേക്ക് നടന്നു … ഹരിക്ക് ജോബ് കിട്ടി ഓസ്ട്രേലിയയിൽ ഒരു കമ്പനിയിൽ…. അത് പറയാന ഞങ്ങളിപ്പോ വന്നത്, ഒട്ടും മുഖവരയില്ലതെ അപ്പച്ചി അത്രയും പറഞ്ഞു ഒന്നുടെ സെറ്റിയിലേക്ക് നിവർന്നിരുന്നു….
ആഹാ നല്ല കാര്യം… ഇനി അവന്റെ കുട്ടി കളിയൊക്കെ മാറിക്കോളും…. അതെ ഞാനും അത് തന്നെയാ പറയുന്നത്, എന്ന ഇവൾക്ക് പൊന്ന് മോനെ പിരിഞ്ഞിരിക്കാൻ പറ്റുന്നില്ലന്ന്…..കൃഷ്ണൻ ഒരു ചിരിയാലേ ശ്രീദേവിയെ നോക്കി അത്രയും പറഞ്ഞു നിർത്തി…. ഞാൻ അവനോട് പറഞ്ഞത ജയേട്ടാ, ഈ കാണുന്ന ബിസ്സിനെസ്സ് ഒക്കെ നോക്കി ഇവിടെ നിക്കാൻ, എവിടെ അവൻ കേക്കണ്ടേ…. (ശ്രീദേവി ) അവന്റെ ഇഷ്ട്ടം അവിടെ സെറ്റിൽ ആവനണേൽ അത് നടക്കട്ടെ…. (അച്ഛൻ ) ആ എവിടെ നിന്നാലും വേണ്ടില്ല വല്ല മദാമ്മയെയും വിളിച്ചോണ്ട് വരാതിരുന്നാൽ മതി…. (കൃഷ്ണൻ ) ആ അതൊന്നും നടക്കില്ല പോവുന്നതിനു മുൻപ് അവനെ കെട്ടിക്കാൻ ഞാൻ തീരുമാനിച്ചു…. (ശ്രീദേവി ) ആഹാ അത് നല്ല കാര്യാ അപ്പൊ പിന്നെ പേടിക്കണ്ട… (ഇന്ദു ) ശ്രീജ മോളും രാജിവും അടുത്താഴിച്ച ബാംഗ്ലൂരിൽ നിന്നും വരും അപ്പൊ പിന്നെ അവരുടെ കൂടി അഭിപ്രായം അറിഞ്ഞിട്ട് വേണം മുമ്പോട്ട് പോവാൻ….(ശ്രീദേവി ) ഞങ്ങൾക്ക് നൂർ വട്ടം സമ്മതമാണ് അപ്പു മോളെ ഹരിക്ക് നൽക്കാൻ….(അച്ഛൻ ) അച്ഛന്റെ വാക്കുകൾ കേട്ടതും അപ്പുന്റെ മുഖം ഒന്നുടെ തെളിഞ്ഞു….
അവരുടെ പ്രണയത്തെ സാക്ഷാൽ കരിക്കാൻ ഇനി അധിക നാളുകൾ കാത്തു നിക്കേണ്ടി വരില്ല എന്നോർത്തപ്പോയെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…. പക്ഷെ നിമിഷ നേരം കൊണ്ട് അതിനെയൊക്കെ കാറ്റിൽ പറത്തികൊണ്ട് ശ്രീദേവിയുടെ വാക്കുകൾ ഉയർന്നു….. ” അതിന് അപ്പുനെ ഹരിക്ക് വേണ്ടി തരാൻ ആരാ ചേട്ടനോട് പറഞ്ഞത്”…. അല്ല കുഞ്ഞ് നാളിലെ തൊട്ട് അങ്ങനെ പറഞ്ഞു വെച്ചിരുന്നതല്ലേ, മരിക്കാൻ കിടക്കുമ്പോഴും നമ്മൾ രണ്ടും ചേർന്നാല്ലേ നമ്മുടെ അമ്മക്ക് വാക്ക് കൊടുത്തത് അവരെ തമ്മിൽ വേളി കഴിപ്പിക്കാമെന്ന്….. പോരാത്തതിന് കുട്ടികൾ തമ്മിൽ പരസ്പരം ഇഷ്ട്ട പെടുകയും ചെയ്തു.. പതർച്ചയോടെ അച്ഛൻ അത്രയും പറഞ്ഞു നിർത്തിയതും അപ്പച്ചിയുടെയും മാമ്മന്റെയും മുഖത്ത് ഒരുപോലെ പുച്ഛം പടർന്നു….
അന്ന് അമ്മയുടെ സന്തോഷത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞെന്ന് കരുതി അത് പാലിക്കണം എന്ന് നിർബന്ധമുണ്ടോ…. (കൃഷ്ണൻ ) അതേയ്, ഒരു ഗെതിയും ഇല്ലാത്ത ഇവളെ കെട്ടേണ്ട കാര്യമൊന്നും എന്റെ മോനില്ല…. കൊക്കിൽ ഒതുങ്ങാത്ത ഒരു ഡോക്ടർ മോഹം കൊണ്ട് നടക്കുന്നതല്ലാതെ ഇവളെ കൊണ്ട് വേറെ എന്തിനെങ്കിലും കഴിയോ…(ശ്രീദേവി ) ശ്രീദേവി സൂക്ഷിച്ചു സംസാരിക്കണം…. പിന്നെ എന്റെ മോനെ വല വീശി പിടിക്കാൻ നടക്കുന്ന നിങ്ങളോട് ഞാനെന്താ പറയേണ്ടത്…. ഇവളെ കെട്ടിച്ചു തരാം പോലും,😏 എന്റെ മോന്റെ പണം കൊണ്ട് ഡോക്ടർ ആവാന്ന് കരുതിയാണോടി ഈയൊരു മോഹം…. ശ്രീദേവി മതി നിർത്തു, പണത്തിനു ഇത്തിരി കുറവുണ്ടന്നെ ഉള്ളു അഭിമാനം വേണ്ടുവോളം ഉണ്ട്, ഇനി എന്റെ മോളെ പറ്റി ഒരു അക്ഷരം മിണ്ടിയാൽ നീ വിവരം അറിയും…. എന്റെ ക്ഷമ നശിക്കുന്നതിനു മുന്പേ ഇറങ്ങണം രണ്ടും ഇവിടുന്നു ….. കിതാപ്പോടെ അച്ഛൻ അത്രയും പറഞ്ഞു എന്നെ ചേർത്തു പിടിച്ചതും എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു……
അല്ലെങ്കിലും ആരു നിക്കുന്നു ഈ നിന്ന് തിരിയാൻ സ്ഥലമില്ലാത്ത വീട്ടിൽ, വാ ഏട്ടാ നമ്മുക്ക് പോവാം…. (ശ്രീദേവി ) ഞങ്ങളെ നോക്കിയൊന്ന് പരിഹസിച്ചു കൊണ്ട് അവർ അവിടുന്ന് പടിയിറങ്ങി….. ഒരു കാറ്റ് അയിച്ചു വിട്ട ബലൂൺ പോലെ ഞാൻ അവരുടെ പോക്കും നോക്കി അങ്ങനെ നിന്നു…. നിമിഷ നേരം കൊണ്ട് പ്രാണനെ പോലെ സ്നേഹിച്ചവനെ നഷ്ട്ടപ്പെട്ട നിർവികരിതയായിരുന്നു ആ നിമിഷം എന്നിൽ ഉടലെടുത്തത്….. പണത്തിനു അപ്പുറം ഒരു ബന്ധവും നില നിൽക്കില്ല എന്ന സത്യം മനസ്സിലാക്കിയ നിമിഷം…. ☘️☘️☘️☘️☘️☘️ മോളെ ഈ അച്ഛനോട് മോൾക്ക് ദേഷ്യമുണ്ടോ…. എന്തിനാ അച്ഛാ, എന്റെ അച്ഛന് അവരുടെ അത്രയും പണ മില്ലെങ്കിലും എന്റെ സ്വപ്നങ്ങൾക്ക് ചിറക്ക് വിരിക്കാൻ സാധിക്കുന്നില്ലേ അതുമതിയെനിക്ക്,…. ഇനി എനിക്ക് വേണ്ടി ഈ തല താണ് പോവരുത്…. നിറഞ്ഞ കണ്ണാലെ അച്ഛനെയും അമ്മയെയും മുറുകെ പുണരുമ്പോൾ ഒരു പ്രേണയിനി എന്നതിൽ നിന്നും ഒരു മക്കൾ എന്ന വികാരം എന്നിൽ പൊതിഞ്ഞു..
പരിമിതികൾക്ക് ഇടയിൽ നിന്നും നേടിയെടുക്കുന്ന കുഞ്ഞ് സന്തോഷം മാത്രമതി ഞങ്ങൾക്ക് എന്ന് ഞാൻ ഒരു നൂർ ആവർത്തി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…. ❤❤❤❤❤ അങ്ങനെ അവർ പോയി കഴിഞ്ഞതും ഞാൻ തന്നെ മുൻകൈ എടുത്ത് വീട്ടിലെ അന്തരീക്ഷം മാറ്റിയെടുത്തു…. കുറച്ചു നേരം അച്ഛനോടും അമ്മയോടും സംസാരിച്ച് തിരികെ റൂമിലേക്ക് ചെന്നതും മനസ്സ് നിറയെ ഒരു ശൂന്യതയായിരുന്നു… എത്ര മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചാലും എന്തോ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല….. പെയ്യാൻ വിതുമ്പി നിൽക്കുന്ന പേമാരി ഞാൻ പോലും അറിയാതെ കണ്ണിലൂടെ ചാലിട്ട് ഒഴുകി മുഖത്തെ നനച്ചു കൊണ്ടേയിരിക്കുന്നു….. അന്തരീക്ഷം ഇരുണ്ടു കൂടി വരുന്നുണ്ട്, ഒരുപക്ഷെ നഷ്ട്ട പ്രേണയത്തിന്റെയ് കഥകൾ പറയാൻ അവർക്കും ഉണ്ടാവും….. അതികം താമസമില്ലാതെ ഭൂമിയെ ചുംബിച്ചു കൊണ്ട് ഓരോ തുള്ളികളും നിലത്തേക്ക് പതിച്ചു….. ശാന്തതയിൽ നിന്നും കാലം തെറ്റി പെയ്യുന്ന പേമാരി അതിന്റെ രൗദ്ര ഭാവത്തിലേക്ക് പ്രാഭിക്കാൻ തുടങ്ങി….
നീർ തുള്ളികളെ കയ്യ് തലം കൊണ്ട് അമർത്തി തുടച്ചു കൊണ്ട് എന്നെ തന്നെ തുറിച്ചു നോക്കുന്ന ആ ഡയറിയിലേക്ക് എന്റെ കണ്ണ് പാഞ്ഞു….. ഞങ്ങളുടെ പ്രണയം പൂർണമായും ഇതിൽ നിറഞ്ഞു നിന്നിരുന്നു…. ആദ്യ താളുകളിലെ “ഹരികൃഷ്ണൻ “എന്ന പേരിലേക്ക് ഒരു നീർ കണം ഇറ്റ് വീണു….. യോഗിതയില്ലെന്ന് അറിയാം എങ്കിലും വെറുതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിടർന്നു….. കണ്ണ് നീര് വീണു മഷികൾ പടരുന്നുണ്ട്, പതിയെ ഡയറി മാറ്റി വെച്ച് കട്ടിലിലേക്ക് മറിഞ്ഞു പൊട്ടി പൊട്ടി കരയുമ്പോഴും ഹരി ഏട്ടന്റെ ഓർമ്മകൾ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നു….. നൂലറ്റ പട്ടം പോലെ മനസ്സ് പലവഴിക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു ഹരിയെട്ടന്റെ മുഖം മിഴിയിവോടെ തെളിഞ്ഞു വരുന്നതിനൊപ്പം തല കുനിച്ചിരുന്ന അച്ഛന്റെ മുഖവും മറുവശത്തു തെളിഞ്ഞു നിക്കാൻ തുടങ്ങി…. ഇല്ല, ഞാൻ കാരണം ഇനിയെന്റ അച്ഛൻന്റെ തല ആരുടെയും മുന്പിൽ കുനിയരുത് .. ഓരോന്ന് ചിന്തിച്ചു ഒരു ധാരണയിൽ എത്തിയതും ഫോൺ ബെൽ അടിക്കാൻ തുടങ്ങി…. “ഹരിയെട്ടൻ കാളിങ് ” ഒരു പതർച്ചയോടെ ഞാൻ ഫോൺ കയ്യിലെടുത്തു…. (കാത്തിരിക്കാം )

by