രചന – അജി അജീഷ്
എബി പുഞ്ചിരിയോടെ അവരെ അകത്തേക്ക് സ്വീകരിക്കുമ്പോഴും മീനു അതെ നിൽപ് ആയിരുന്നു…..!
“ഇവൾ അവിടെ വെച്ച് അങ്ങനെ പറയേണ്ടി വന്ന വിഷമത്തിൽ ആണ്….പ്രസാദിനോട് എന്തോ വലിയ ചതി ചെയ്തെന്നാ ഇവൾ കരുതിയിരിക്കുന്നത്…..”
എബി പറയുന്നത് കേട്ട് മീനു അവനെല്ലാം അറിയാമോ എന്ന ഭാവത്തിൽ എബിയെ ഒന്ന് നോക്കി….!
“നീ പേടിക്കേണ്ട മീനു…. എല്ലാം പ്രസാദിന് അറിയാം…. അവൻ ഓക്കേ പറഞ്ഞത് കൊണ്ട് തന്നെയാ നിന്നോട് ഞാൻ ദേവന് മുന്നിൽ അങ്ങനെ പറയാൻ പറഞ്ഞത്….”
അവൾ ആശ്വാസത്തോടെ അവനെ നോക്കി…..
“എന്നോട് കഷമിക്കണം പ്രസാദ്….ഒരു നോട്ടം കൊണ്ട് പോലും പ്രസാദ് എന്നെ വേദനിപ്പിച്ചിട്ടില്ല…. എന്നിട്ടും എന്റെ മോനു വേണ്ടി പ്രസാദിനെ സ്വന്തം ഏട്ടന്റെ മുന്നിൽ ഞാൻ ചീത്തയാക്കി…. അവസാന നിമിഷം വരെ അങ്ങനെ ചെയ്യണം എന്ന് കരുതിയില്ല… പക്ഷെ എന്റെ മോൻ കയ് വിട്ടു പോവുമെന്ന് കണ്ടപ്പോൾ അതല്ലാതെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു…..”
“എനിക്കറിയാം ഏട്ടത്തിയെ….എബി എന്നെ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ സമ്മതിച്ചതാ…. ഇനിയും ഏട്ടത്തി ഏട്ടന്റെ മുന്നിൽ തോറ്റു പോവരുത് എന്ന് എനിക്കും ഉണ്ട് ആഗ്രഹം…. ഒരുപാട് വേദനിച്ചതല്ലേ എന്റെ ഏട്ടത്തി…. ഇനി അതൊന്നും ഓർത്തു വിഷമിക്കേണ്ട…..”
“പൂജയ്ക്ക് എന്നോട് ദേഷ്യം ഉണ്ടാവുമല്ലേ…. സ്വന്തം ഭർത്താവിനെ മറ്റൊരു കുഞിന്റെ അച്ഛൻ ആക്കിയതിൽ…..”
“ഏയ്,,,, അന്നേ പ്രസാദ് എന്നോട് എല്ലാം പറഞ്ഞതാ….എനിക്കറിയാം എല്ലാ കാര്യങ്ങളും….മീനു ചെയ്തത് തന്നെയാ അതിന്റെ ശരി…..”
അവളുടെ വാക്കുകൾ കേട്ടതും മീനു ഒന്ന് ആശ്വസിച്ചു….!
“പ്രസാദിനെ തന്നെ ഞാൻ ഇതിൽ പിടിച്ചു നിർത്തിയത് മറ്റൊന്നും കൊണ്ടല്ല ദേവൻ അന്ന് ഇവളുടെ മുഖത്ത് നോക്കി കുഞിന്റെ അവകാശം നിന്റെ പേരിൽ വലിച്ചിഴക്കുന്നത് കേട്ടത് കൊണ്ടാണ്…. അത് വെച്ച് തന്നെ അവന് ഒരു തിരിച്ചടി കൊടുക്കാം എന്ന് വിചാരിച്ചു….അത് മാത്രം അല്ല നിങ്ങൾ രണ്ടാളും ഒരമ്മയുടെ മക്കൾ ആയത് കൊണ്ട് കൗണ്ടിങ് വെച്ച് കുഞ് പ്രസാദിന്റെ ആണെന്ന് എളുപ്പം തെളിയിക്കാൻ പറ്റും….. പ്രസാദ് അന്നും ഇന്നും എന്നും മീനുവിന് ഒരു സഹോദരൻ തന്നെയാണ്….അത് ഞങ്ങൾക്കെല്ലാവര്ക്കും അറിയാം….”
“എന്തായാലും അത് വിശ്വസിച്ചു ഏട്ടൻ പിന്മാറിയില്ലേ….ഇനി പ്രശ്നം ഒന്നും ഉണ്ടാവില്ല…..”
“മ്മ്…”
മീനു ആശ്വാസത്തോടെ മൂളി…..!
&&&&&&&&&&&&&&&
ദേവൻ അസ്വസ്ഥതയോടെ മുറിയിൽ അങ്ങിങായി നടക്കുന്നത് കണ്ട് കല്യാണി പുച്ഛത്തോടെ അത് നോക്കി ഇരുന്നു…..!
മീനുവിന്റെ വാക്കുകൾ ഓർക്കും തോറും അവൻ ദേഷ്യം നിയന്ത്രിക്കാൻ പാട് പെടുന്നുണ്ടായിരുന്നു…..
“പ്രസാദ് മിടുക്കനാ ഒന്ന് രണ്ട് ദിവസം കൊണ്ടല്ലേ അവൾക്ക് ഒരു കുഞിനെ സമ്മാനിച്ചത്…. ദേവൻ അഞ്ച് വർഷം മെനക്കെട്ടിട്ടും അതിന് സാധിച്ചില്ലല്ലോ…..”
കല്യാണി അവനെ മനഃപൂർവം ചൊടിപ്പിക്കാൻ എന്ന പോലെ പറഞ്ഞു…..!
“എനിക്ക് അതിനുള്ള കഴിവ് ഉണ്ടെന്ന് തെളിയിക്കാൻ ഞാൻ ഇപ്പൊ ചെയ്യേണ്ടത് നിന്നെ എന്റെ ജീവിതത്തിൽ നിന്ന് കളയുകയാണ്…. ഇപ്പോഴും നിന്റെ ഒരാളുടെ കുറവ് കൊണ്ടാ ഞാൻ ഇവിടം വരെ എത്തി നിൽക്കുന്നത്…..”
“അത് കൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാവാൻ പോവുന്നില്ല ദേവൻ…. ദേവന് ഒരു കുഞിനെ തരാൻ ദൈവം കൂടി വിചാരിക്കണം….”
ദേവൻ അതിന് അവളെ അരിശത്തോടെ ഒന്ന് നോക്കി…..!
“ദേവന്റെ അമ്മയോട് ഞാൻ പറഞ്ഞു മീനുന്റെ കൊച്ചിന്റെ അച്ഛൻ പ്രസാദ് ആണെന്ന്….. അപ്പൊ പറയാ എങ്കിൽ പിന്നെ അവനോട് പറഞ്ഞു ആ കുഞിനെ വാങ്ങി കൊണ്ട് വരാൻ…അതിനർത്ഥം അമ്മയ്ക്ക് അറിയാം പ്രസാദ് ആണ് കുഞിന്റെ അച്ഛൻ എന്ന്….”
“അവളെ കൊണ്ട് ആ ഡോക്ടർ പറയിച്ചതാ അത്….അവനുണ്ടെന്ന ധൈര്യത്തിൽ അവൾ പ്രസാദിന്റെ പേര് പറഞ്ഞു….”
“ആ കാര്യത്തിൽ മീനാക്ഷി ഭാഗ്യവതിയാ….രണ്ടാം കെട്ട് ആയാൽ എന്താ ഒരു ഡോക്ടറെ അല്ലെ കിട്ടിയിരിക്കുന്നെ…. അവൻ ആണെങ്കിൽ ഏതു പ്രതിസന്ധി ഘട്ടത്തിലും അവളെ കൂടെ നിക്കുകയും ചെയ്യും….എന്റെ ഒക്കെ പരീക്ഷണം രണ്ടാം കെട്ടിന് ശേഷമാ തുടങ്ങുന്നേ….”
“എന്നാൽ നീ ഒരു കാര്യം ചെയ്യ് നിന്റെ ഭാഗ്യം തെളിയിക്കാൻ പോയി വേറൊന്ന് കൂടി കെട്ട്…..”
“അത് ദേവൻ തത്കാലം മനസ്സിൽ വെച്ചേക്ക്…..എന്നെ ഒഴിവാക്കി ദേവന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് നല്ല പോലെ അറിയാം…..”
“ഇപ്പൊ ദേവന്റെ മനസ്സിൽ മീനാക്ഷി മാത്രമാ…. കുഞിനെ ദേവൻ നേടി എടുക്കാൻ ശ്രമിച്ചത് തന്നെ മീനാക്ഷിയെ തിരികെ കിട്ടും എന്ന് പ്രതീക്ഷിച്ചല്ലേ…..,”
ദേവന്റെ ഉള്ളിലിരിപ്പ് തന്നെ കല്യാണി പറയുന്നത് കേട്ട് ദേവൻ ഒന്നും മിണ്ടാൻ ആവാതെ നിന്നു…..!
“അവൾക്ക് ഇപ്പൊ കിട്ടിയ സുഖസൗകര്യങ്ങൾ ഒക്കെ ഉപേക്ഷിച്ചു ഇത്രയൊക്കെ വേദനിപ്പിച്ച ദേവന്റെ ജീവിതത്തിലേക്ക് അവൾ ഇനി തിരികെ വരുമെന്ന് തോന്നുന്നുണ്ടോ…. അത് കൊണ്ട് ദേവൻ ഒരു കാര്യം ചെയ്യ് ഇനിയും പഴയതൊക്കെ പൊടി തട്ടി എടുക്കാൻ ശ്രമിക്കാതെ ഉള്ള ലൈഫ് ജീവിച്ചു തീർക്കാൻ നോക്ക്….”
&&&&&&&&&&&&&&&
എബിയുടെ കാർ ഗേറ്റ് കടന്ന് പോയതും മീനു അകത്തേക്ക് കയറുമ്പോൾ ആണ് ദേവൻ ഗേറ്റ് കടന്ന് വന്നത്…..
ഒരിക്കലും ദേവന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കാത്ത മീനു ഭയത്തോടെ നിന്നു…..!
“എന്താ ഇങ്ങനെ നോക്കുന്നെ ഞാൻ വന്നത് ഇഷ്ടം ആയില്ലേ മീനു…..”
ദേവന്റെ ചോദ്യത്തിൽ അവൾ ദേഷ്യത്തോടെ അവനെ നോക്കി…..!
“എന്ത് വേണം…..?!!”
“ഞാൻ ചോദിച്ചാൽ നീ എന്തും തരുവോ…..”
അവന്റെ തിരിച്ചുള്ള ചോദ്യം കേട്ട് മീനു വെറുപ്പോടെ അവനെ തുറിച്ചു നോക്കി….
“ഹ…. നീ ഇങ്ങനെ തുറിച്ചു നോക്കാതെ…..ഞാൻ വന്നത് എന്റെ അനിയൻ പ്രസാദിന്റെ മോനെ കാണാനാ…..”
“അതിന് നിങ്ങൾ എന്തിന് വരണം….ഇപ്പൊ ആണെങ്കിൽ മോൻ നല്ല ഉറക്കം ആണ്…. നിങ്ങൾ പോണം…..”
“മോൻ ഉണരുന്നത് വരെ ഞാൻ ഇവിടെ ഇരുന്നോളാം…. അല്ലെങ്കിൽ വേണ്ട മോൻ എവിടെയാ ഉള്ളത് ഞാൻ കേറി കണ്ടോളാം…..”
“ഞാൻ പോലീസിനെ വിളിക്കും….”
“അവർ വരട്ടെ…. ഞാൻ അവരോട് പറയാം നീ എന്നെ വിളിച്ചു വരുത്തിയത് ആണെന്ന്…. കുറച്ച് കാലം എന്റെ കൂടെ കഴിഞ്ഞതിന്റെ ഓർമയിൽ വിളിച്ചു വരുത്തിയത് ആണെന്ന് നിന്റെ ഡോക്ടർ കെട്ടിയോൻ കരുതിക്കോളും….”
“തന്റെ വൃത്തികെട്ട നാവ് കൊണ്ട് ഇനി വല്ലതും പറഞ്ഞാൽ ഈ മീനാക്ഷി ആരാണെന്ന് താൻ അറിയും….”
കത്തുന്ന കണ്ണുകളോടെ അവൾ പറഞ്ഞു…..!
“നിന്നെ ഞാൻ കഴിഞ്ഞ അഞ്ച് വർഷം നന്നായി അറിഞ്ഞതല്ലേ…. എന്നാലും ഒന്ന് കൂടി അറിയാൻ ഞാൻ റെഡിയാ…..”
അത് കേട്ടതും അവൾ അരിശത്തോടെ അവന്റെ മുഖത്തിന് നേരെ കയ് ഉയർത്തിയതും അവൻ ആ കയ്യിൽ പിടിച്ചു നിർത്തി…..!
“എന്റെ കൂടെ കഴിഞ്ഞു എന്റെ അനിയന്റെ കൊച്ചിനെ വയറ്റിൽ ഉണ്ടാക്കിയവൾ അല്ലെ നീ….അങ്ങനെ ഉള്ള നിനക്ക് ഇപ്പൊ എന്താ എന്നെ കാണുമ്പോൾ ഇത്രക്ക് ദേഷ്യം….”
കയ്യിലെ പിടുത്തത്തിന് ബലം കൂടും തോറും അവൾ വേദന കൊണ്ട് പിടഞ്ഞു….. അവളുടെ കവിളിൽ കുത്തിപിടിച്ചു മുഖത്തിന് നേരെ അവൻ മുഖം അടുപ്പിച്ചതും അവൾ അവനെ പിടിച്ചു തള്ളാൻ ശ്രമിച്ചു കൊണ്ടിരുന്നു…..!
“എന്നെ വിട്…..അല്ലെങ്കിൽ ഇതിനൊക്കെ നിങ്ങൾ അനുഭവിക്കും…..”
“നിന്റെ ആ ഡോക്ടർ എന്നെ അങ്ങ് ഉണ്ടാക്കികളയും എന്ന് കരുതിയാണോടി നിനക്ക് ഇത്രക്ക് അഹങ്കാരം…..”
അവനെ ബലമായി പിടിച്ചു തള്ളി അവൾ കിതപ്പോടെ നിന്നു…..!
“ഇങ്ങനെ ഒക്കെ ദ്രോഹിക്കാൻ നിങ്ങളോട് ഞാൻ എന്ത് തെറ്റാ ചെയ്തത്…..?!!”
“തെറ്റ് മുഴുവൻ ചെയ്തത് ഞാനാ….!പക്ഷെ എനിക്കറിയാം അത് നമ്മുടെ മോൻ ആണെന്ന്…. നീ മോനെ എനിക്ക് വിട്ടു തരാതിരിക്കാൻ കള്ളം പറഞ്ഞത് ആണെന്നും….എനിക്ക് നമ്മുടെ മോനെ മാത്രം അല്ല നിന്നെയും വേണം മീനു…..അത് കൊണ്ട് മാത്രമാ ഞാൻ നീ പറഞ്ഞ കള്ളം വിശ്വസിച്ച പോലെ നിൽക്കുന്നത് ….”
അവൻ ഒന്ന് ശാന്തമായി പറഞ്ഞു…..അത് കേട്ടതും മീനു ഞെട്ടി കൊണ്ട് ദേവനെ നോക്കി…..!
“ഹ്മ്മ്…. ഒന്ന് മടുക്കുമ്പോൾ ഒന്ന് എന്നുള്ള നിങ്ങളുടെ സ്വഭാവം ആദ്യം നിർത്ത്….. ഞാൻ ഇന്ന് ഒരാളുടെ ഭാര്യയും രണ്ട് മക്കളുടെ അമ്മയും ആണ്…..എന്റെ ജീവിതത്തിൽ ഒരിക്കലും നിങ്ങളെ കാണരുത് എന്നാ ഇപ്പൊ എന്റെ ആഗ്രഹവും….”
“മീനു….”
“വിട്….നിങ്ങൾക്ക് തോന്നുമ്പോൾ ഉപേക്ഷിക്കാനും തോന്നുമ്പോൾ സ്വീകരിക്കാനും ഈ മീനാക്ഷിയെ കിട്ടില്ല…..”
അമ്മ ഓട്ടോയിൽ അവർക്ക് മുന്നിൽ ആയി വന്നിറങ്ങിയതും ദേവൻ കയ്യിലെ പിടി വിട്ടു……!
“തത്കാലം നീ രക്ഷപെട്ടു…. പക്ഷെ ഇത് കൊണ്ടൊന്നും തീരില്ല…..”
അവൾ കണ്ണീരോടെ അവിടെ തന്നെ ഇരുന്നു….അവളുടെ അവസ്ഥ കണ്ട് അമ്മയ്ക്ക് ഒന്ന് ആശ്വസിക്കാൻ പോലും ആയില്ല…..!
എന്തിനാ ദൈവമേ നീ എന്നെ ഇങ്ങനെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നത്…..!
രാത്രിയിൽ എബി കേറി വരുമ്പോ വീട് ശാന്തമായിരുന്നു…..
“മീനു എവിടെ…..?!!”
അവൻ മീനുവിനെ കാണാതെ അവിടെ ഒക്കെ നോക്കി ചോദിച്ചു….. അല്ലെങ്കിൽ തന്റെ വരവും നോക്കി ഇരിക്കുന്നതാണെന്ന് അവനറിയാം…..!
“അവൾ മുറിയിൽ ഉണ്ട്….ഇന്ന് ആ ദേവൻ വന്നിരുന്നു…. ഞാൻ പള്ളിയിൽ നിന്ന് വരുന്നത് കണ്ടപ്പോഴാ അവൻ തിരിച്ചു പോയത്…. അവൻ പോയപ്പോൾ മുതൽ ഇരുന്നു കരച്ചിൽ തുടങ്ങിയതാ…. എന്തൊക്കെയാ അവൻ അവളോട് പറഞ്ഞത് ആവോ…..”
അമ്മ പറയുന്നത് കേട്ടതും എബി ഞെട്ടി…. ഇനിയും അവന്റെ വരവ് പ്രതീക്ഷിച്ചതല്ല…..!
എബി മുറിയിലേക്ക് കയറിയതും അകത്തു ഇരുട്ട് കണ്ട് അവൻ സ്വിച്ച് ഓൺ ചെയ്തു….ഒരു മൂലയിൽ കാൽ മുട്ടിൽ മുഖം പൊത്തി ഇരിക്കുന്ന അവളെ കണ്ട് അവന് സഹിക്കാൻ ആയില്ല…..
എന്നും വിളിച്ചു അവൻ അവൾക്കരികിലേക്ക് നടന്നതും അവനെ കണ്ടപാടെ അവൾ കണ്ണീരോടെ അവനെ ഇറുക്കി പിടിച്ചു…. എബി ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലും ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…..!
“എന്താ മീനു ഉണ്ടായത്…..”
അവൾ കണ്ണീരോടെ പറഞ്ഞു അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു…..!
“മ്മ്….അയാൾ വാക്കുകൾ കൊണ്ട് മാത്രം അല്ല എന്നെ മുറിവേല്പിച്ചത്…..”
മീനു കണ്ണീരോടെ തന്നെ പറഞ്ഞതും എബി അവളെ കയ്യിൽ ഉള്ള അവൻ ബലമായി പിടിച്ച പാടുകൾ കണ്ട് മീനുവിന്റെ മുഖത്ത് നോക്കി…..!
ഉണ്ടായതെല്ലാം അവൾ അവനോട് പറഞ്ഞതും എബിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..!
“നീ വിഷമിക്കാതിരിക്ക്…. നിന്നെയോ നമ്മുടെ മോനെയോ അയാൾക്ക് ഒന്ന് തൊടാൻ പോലും പറ്റില്ല….. അതിന് ഈ എബി ജീവനോടെ ഉള്ളപ്പോൾ സമ്മതിക്കില്ല…..”
അവൻ അവളെ മാറ്റി മുറിയിൽ നിന്ന് ഇറങ്ങാൻ നിന്നതും മീനു അവന്റെ കയ്യിൽ പിടിച്ചു നിർത്തി…..!
“അയാൾ ദുഷ്ടൻ ആണ്…. എന്തും ചെയ്യാൻ മടി ഇല്ലാത്തവൻ…..”
“എന്റെ വീട്ടിൽ കേറി വന്ന് നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനുള്ളത് തിരിച്ചു കൊടുക്കാതെ എനിക്ക് സമാദാനം കിട്ടില്ല…..”
“വേണ്ട…. ഡോക്ടർ…. അയാളും ആയി ഒരു വഴക്ക് വേണ്ട….എനിക്കത് സഹിക്കാൻ ആവില്ല….”
മീനു അവന്റെ കയ് വിടാതെ കെഞ്ചുന്നത് പോലെ പറഞ്ഞു….!
“ഒന്നും ഉണ്ടാവില്ല…. ഞാൻ അല്ലെ പറയുന്നത്…..”
അവൻ അവളെ ആശ്വസിപ്പിക്കും പോലെ പറഞ്ഞതും മീനു കണ്ണീരോടെ അവൻ പോവുന്നതും നോക്കി നിന്നു…..!
&&&&&&&&&&&&&&
“ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പക്ഷെ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല….”
എബിയെ കണ്ടതും ദേവൻ ഒരു പുച്ഛത്തോടെ പറഞ്ഞു…..!
“നമ്മുടെ വേണ്ടപ്പെട്ടവരുടെ മനസ് വേദനിച്ചാൽ അതിന് കാരണക്കാരനായവരെ പെട്ടെന്ന് തന്നെ ചെന്ന് കാണണ്ടേ ദേവൻ…..”
“ഓഹ് അങ്ങനെ…. അപ്പൊ അവൾ ഡോക്ടറുടെ വേണ്ടപ്പെട്ടവൾ ഒക്കെ ആയോ….ഞാൻ കരുതി വന്ന് കേറിയത് തന്നെ വല്ലവന്റെയും കൊച്ചിനെ വയറ്റിൽ ആക്കി കൊണ്ടല്ലേ അത് കൊണ്ട് ഡോക്ടർക്ക് അവൾ വെറും നേരം പോക്ക് മാത്രം ആണെന്ന്…..”
“എനിക്കങ്ങനെ നേരം പോക്കിന് വേണ്ടി പെണ്ണുങ്ങളെ കൂടെ കിടത്തുന്ന സ്വഭാവം ഇല്ല…..”
“പക്ഷെ വല്ലവന്റെയും കൂടെ കിടന്നവൾ ആണ് ഡോക്ടറുടെ കൂടെ ഉള്ളത്….ആരുടെ കൂടെയാണെന്ന കണക്ക് കൃത്യമായ എണ്ണം പോലും അവൾക്ക് തന്നെ അറിയില്ലെന്ന് തോന്നുന്നു…..”
“അത് ഞാൻ അങ്ങ് സഹിച്ചു…. കാരണം അവളെ ഞാൻ ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ മനസ്സിൽ ആക്കിയിട്ടുണ്ട്….അഞ്ച് വർഷം കൂടെ കഴിഞിട്ടും നിനക്ക് അവളെ മനസ്സിൽ ആക്കാൻ പറ്റിയിട്ടില്ല അതാണ് നിന്റെ പരാജയം…..”
അതിന് ദേവൻ ഒന്ന് ചിരിച്ചു…..!
“അവളെ ഞാൻ അറിഞ്ഞ പോലെ ഡോക്ടർ അറിഞ്ഞു കാണില്ല…. അവളുടെ ശരീരത്തിൽ എത്ര മറുകുണ്ടെന്ന് ഡോക്ടർക്ക് പറയാൻ ആവുമോ…. പക്ഷെ എനിക്ക് എവിടെ ഒക്കെ എത്ര മറുകുണ്ടെന്ന് ഇപ്പോഴും കൃത്യമായി പറയാൻ പറ്റും….. അത് കേട്ട് ഡോക്ടർ വേണെങ്കിൽ ഒന്ന് ചെക്ക് ചെയ്ത് നോക്കിക്കോ…..”
എബി ദേഷ്യം കൊണ്ട് അവന്റെ കോളറിൽ പിടിച്ചു…..!
“നിനക്ക് അവളുടെ ശരീരത്തിൽ എന്തൊക്കെ ഉണ്ടെന്ന് പറയാൻ ആവുമായിരിക്കും…. പക്ഷെ ഇന്ന് അവളുടെ മനസിനേറ്റ മുറിവ് അത് എത്രത്തോളം ഉണ്ടെന്ന് എനിക്ക് അറിയാം….ഇനി അവളുടെ നിഴൽ വെട്ടത് പോലും നീ ചെന്ന് പോവരുത്….. അതിനിനി നിന്നെ കൊല്ലേണ്ടി വന്നാലും അത് ഞാൻ ചെയ്യും…..”
“ഹ,,,,വിട് ഡോക്ടറെ….ഇത്ര ഒക്കെ ചെയ്തു കൂട്ടിയിട്ട് അവളെ കൂടെ പൊറുപ്പിക്കാൻ അവൾക്ക് എന്ത് പ്രത്യേകതയാ ഉള്ളത്….ഡോക്ടർ ഒന്ന് മനസ് വെച്ചാൽ നല്ല ഫ്രഷ് പെണ്ണിനെ ഇഷ്ടം പോലെ കിട്ടും…. അവളെ എനിക്ക് തന്നെ അങ്ങ് തന്നേക്ക്….”
“ഡാ ഇത്രയൊക്കെ അവളെ വേദനിപ്പിച്ചിട്ടും നിനക്ക് ഞാൻ അവളെ വിട്ടു തരണോ….. നീ പറഞ്ഞ പോലെ എനിക്ക് ഇഷ്ടം പോലെ പെണ്ണിനെ കിട്ടുമായിരിക്കും….അങ്ങനെ ചെയ്യാൻ ഞാൻ ദേവൻ അല്ല…. അവളെ ഞാൻ ജീവിതത്തിലേക്ക് കൂട്ടിയത് അവൾ ഒരിക്കലും അമ്മയാവില്ലെന്ന് കരുതിയാ…. പക്ഷെ എന്റെ ജീവിതത്തിലേക്ക് വന്ന അന്ന് തന്നെ അവൾ ഒരു അമ്മയാവാൻ പോവുന്നു എന്നാ ഞാൻ അറിഞ്ഞത്…. ആദ്യം ഒന്ന് ഷോക്ക് ആയെങ്കിലും പിന്നെ അവളെ മനസ് മനസിലാക്കാൻ എനിക്ക് പറ്റി…. അവളെ ഞാൻ ജീവിതത്തിലേക്ക് കൂട്ടിയത് പാതി വഴിയിൽ ഉപേക്ഷിക്കാനും അല്ല…..”
“എങ്കിൽ പിന്നെ എന്റെ കൊച്ചിനെ എനിക്ക് തന്നേക്ക്….”
“അത് നിന്റെ കുഞ്ഞല്ല…. അവൾ തന്നെ പറയുന്നത് കേട്ടതല്ലേ നീ…..”
“അത് ഡോക്ടർ പ്രസാദിനെ കൂട്ട് പിടിച്ചു അവളെ കൊണ്ട് പറയിച്ചതാണെന്ന് എനിക്കറിയാം…..അത് എന്റെ രക്തത്തിൽ പിറന്ന എന്റെ മോൻ തന്നെയാ…..”
“ഹ്മ്മ്….ഇന്ന് ആവേശത്തോടെ പറയുന്നുണ്ടല്ലോ എന്റെ രക്തമാണെന്ന്…..ഒരിക്കൽ അത് പറയാൻ നിന്റെ മുന്നിലേക്ക് അവൾ വന്നതല്ലേ…. അന്ന് നീ അവളുടെ മനസ് കീറി മുറിച്ചല്ലേ അവളെ തിരിച്ചയച്ചത്….അവൾ വിളിക്കുന്ന ദൈവങ്ങൾ അവളെ കൂടെ തന്നെയുണ്ട്…..അതാ നിനക്ക് ഇപ്പൊ ആ കുഞിന് വേണ്ടി അവൾക്ക് അരികിലേക്ക് ചെല്ലേണ്ടി വന്നത്…..”
“അപ്പൊ അതിനർത്ഥം അത് എന്റെ കുഞ് തന്നെയാണെന്നല്ലേ….”
“എനിക്കെങ്ങനെ അറിയാം…. അവൾ പറയുന്നത് ആരാണോ അതല്ലേ കുഞിന്റെ അച്ഛൻ…..”
“എനിക്കറിയാം അത് അവളെ കൊണ്ട് എങ്ങനെ പറയിക്കണം എന്ന്…..”
“അതിന് നീ ഇനി ഒരിക്കൽ കൂടി അവളെ കണ്ടിട്ട് വേണ്ടേ….. അവളെ മാത്രം അല്ല മോനെയും…..”
“അപ്പൊ ഡോക്ടർ രണ്ടും കല്പിച്ചു തന്നെയാ…. ഞാൻ ഇങ്ങനെ ജീവിക്കുമ്പോൾ അവൾ മാത്രം അങ്ങനെ സുഖം ആയി കഴിഞ്ഞാൽ എങ്ങനെയാ…. അവളുടെ സമാദാനം തകർക്കാൻ ഞാൻ ഇടക്ക് വന്ന് കൊണ്ടേ ഇരിക്കും…..”
“അങ്ങനെ സംഭവിച്ചാൽ ഇപ്പൊ കണ്ട എബിയെ ആയിരിക്കില്ല നീ കാണുന്നത്…..!
പിന്നെ നീ പറഞ്ഞല്ലോ നീ ഇങ്ങനെ ഒക്കെ ജീവിക്കുമ്പോൾ അവൾ മാത്രം സുഖം ആയി ജീവിച്ചാൽ എങ്ങനെ ആണെന്ന്…. അവളുടെ കണ്മുന്നിൽ മറ്റൊരു പെണ്ണിനെ കെട്ടി കൊണ്ട് വന്നവൻ അല്ലെ നിങ്ങൾ…. അപ്പൊ അവൾ അനുഭവിച്ച വിഷമം എത്രത്തോളം ഉണ്ടായിട്ടുണ്ടാവുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ….. അതിനൊക്കെ പകരം ആയി അവളെ സന്തോഷിപ്പിക്കണം എന്നാ എന്റെ ആഗ്രഹം…. അതിന് വേണ്ടി ഞാൻ ഏതറ്റം വരെ വേണമെങ്കിലും പോവും…..”
“ഞാനും എന്നെ കൊണ്ട് പറ്റുന്നത് പോലെ ഒക്കെ ചെയ്യും….”
ദേവൻ അതെ വാശിയോടെ എബിയുടെ മുഖത്ത് നോക്കി പറഞ്ഞു…..!
“എന്തിന് വേണ്ടിയാ ദേവൻ അവളോട് ഇത്രക്ക് വാശി…. അവൾ ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് കരുതുന്നതിനു പകരം എന്തിനാ അവളെ വേദനിപ്പിക്കണം എന്ന് ചിന്തിക്കുന്നത്…. ഒരിക്കൽ നിങ്ങളെ ജീവന് തുല്യം സ്നേഹിച്ചു നിങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചതല്ലേ അവൾ…. അന്നൊന്നും നിങ്ങൾ അവളെ സ്നേഹിച്ചിട്ടില്ല….അവളെ നീ തന്നെയാ നിന്റെ ജീവിതത്തിൽ നിന്നും വലിച്ചെറിഞ്ഞത്…. എന്നിട്ടും പിന്നെന്തിനാ അവളെ ജീവിതത്തിലേക്ക് വീണ്ടും കടന്ന് ചെല്ലുന്നത്…. അവൾ ഇനിയെങ്കിലും സ്വസ്ഥം ആയി ജീവിച്ചോട്ടെ…..”
എബിയുടെ വാക്കുകൾക്ക് മുന്നിൽ ദേവൻ ഒന്നും മിണ്ടാൻ ആവാതെ നിന്നു…..!
“അവളുടെ ഇരുപതാമത്തെ വയസിൽ അവൾ ദേവന്റെ ഭാര്യ ആയി വന്നതല്ലേ….അവളുടെ ഏറ്റവും നല്ല കാലം ചിലവിട്ടത് അവൾ ദേവനോടൊപ്പം ആണ്…..അവൾ ആദ്യമായി അറിഞ്ഞതും സ്നേഹിച്ചതും നിങ്ങളെയാണ്….വേദനകൾ മാത്രം അല്ലെ നിങ്ങൾ ഇത്രയും കാലം തിരിച്ചു കൊടുത്തിട്ടുള്ളൂ…. നിങ്ങൾ അവളുടെ ശരീരത്തെ നോക്കി കാണുമ്പോ അവളുട മനസ് നിങ്ങൾക്ക് കാണാൻ ആയില്ല….അത്രയേറെ സ്നേഹിച്ച നിങ്ങളെ ഒരു സുപ്രഭാതത്തിൽ അവൾക്ക് വെറുക്കാനും ആവില്ല….”
ദേവൻ അപ്പോഴും മൗനമായി തന്നെ നിന്നു….
“ഇന്ന് വരെ ഞാൻ അവളെ അടുത്ത് ശരീര സുഖം തേടി പോയിട്ടില്ല….അതൊന്നും മോഹിച്ചല്ല അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൊണ്ട് പോയത്….എങ്കിലും അവൾക്ക് എന്നെയും എനിക്ക് അവളെയും മനസ്സിൽ ആക്കാൻ പറ്റിയിട്ടുണ്ട്….അവളുടെ മനസ് ഒന്ന് വേദനിച്ചാൽ അവൾ പറയാതെ തന്നെ എനിക്കത് കാണാൻ പറ്റുന്നുണ്ട്….ഞാൻ ഇങ്ങോട്ട് വരുമ്പോൾ പോലും അവൾ പറഞ്ഞത് നമ്മൾ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടാക്കരുത് എന്നാണ്…. കാരണം അവൾ ഇനിയെങ്കിലും നിങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടാൻ ആഗ്രഹിക്കുന്നുണ്ട്…. പക്ഷെ നിങ്ങളോ അവളെ എങ്ങനെ വേദനിപ്പിക്കാം എന്നല്ലേ ചിന്തിക്കുന്നത്….വിട്ടേക്ക് ദേവൻ ഇനിയെങ്കിലും ആ പാവം സ്വസ്ഥം ആയി ജീവിച്ചോട്ടെ….. ”
എബിയുടെ വാക്കുകൾക്ക് മുന്നിൽ അവന്റെ തല താണു…. അവന്റെ മനസ്സിൽ അപ്പൊ മീനു മാത്രമേ ഉണ്ടായിരുന്നുള്ളൂ….!
“ദേവൻ ആയിട്ട് ഇനി അവളുടെ ജീവിതത്തിലേക്ക് കടന്ന് വരില്ലെന്ന വിശ്വാസത്തോടെയാ ഞാൻ പോവുന്നത്…. പക്ഷെ അതല്ല മറിച്ചാണ്
സംഭവിക്കുന്നതെങ്കിലും അത് എങ്ങനെ അവസാനിപ്പിക്കണം എന്നും എനിക്കറിയാം…..”
ഒരു ഭീഷണി പോലെ പറഞ്ഞു എബി പോവുന്നത് ദേവൻ ഒന്ന് മിണ്ടാൻ പോലും ആവാതെ നോക്കി നിന്നു….!
തന്റെ ജീവിതം നശിപ്പിച്ചത് താൻ തന്നെയാണ്…..അത് ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന തിരിച്ചറിവോടെ അവൻ നിന്നു…..!
തുടരും…

by