22/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 45

രചന – ശംസിയ ഫൈസൽ

കൃഷ്ണ ശബ്ദം താഴ്ത്തി പറഞ്ഞതും ദച്ചൂന്‍റെ ഉള്ളിലൊരു ആളലുണ്ടായി

ദച്ചു പുറത്തേക്ക് കണ്ണോടിച്ചു

നന്ദു അവരെ ക്ലാസിന്‍റെ അടുത്തേക്ക് വരുന്നതാണ് ദച്ചു കാണുന്നത്

”ഇങ്ങേരിത് ഇതെന്തോന്നിനാ ഇന്ന് തന്നെ ഇങ്ങോട്ട് എഴുന്നള്ളിയത്.,,
ഇനിയിപ്പോ ഇന്നുണ്ടായ പ്രശ്നം വല്ലോം സാര്‍ വിളിച്ച് പറഞ്ഞോ ?

ദച്ചു നിന്ന് വിറച്ചു

”എടീ..,, എനിക്ക് പേടിയാകുന്നു
ഇന്നത്തെ പ്രശ്നം വീട്ടിലറിഞ്ഞെന്ന് തോന്നുന്നു .,,

ദച്ചു കൃഷ്ണയെ തോണ്ടി വിളിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു

”അതിനെന്തിനാ നീ പേടിക്കുന്നെ നമ്മള്‍ അല്ലല്ലോ ആ സൂര്യ തെണ്ടിയല്ലെ ചൊറിയാന്‍ വന്നെ .,,

കൃഷ്ണ ഇങ്ങനെ പറഞ്ഞതും നന്ദു അവരെ ക്ലാസിന്‍റെ ഡോറിന്‍റെ അടുത്ത് വന്ന് നിന്നതും ഒരുമിച്ചായിരുന്നു

നന്ദൂനെ കണ്ടതും ടീച്ചര്‍ അവന്‍റെ അടുത്തേക്ക് ചെന്നു

ദച്ചൂന്‍റെ ഭര്‍ത്താവാണ് നന്ദു എന്നറിയുന്നവരെല്ലാം ദച്ചൂനെ നോക്കാന്‍ തുടങ്ങി

ദച്ചു ആണേല് പേടി കാരണം വിരല് പൊട്ടിച്ചോണ്ട് നില്‍ക്കാണ്

”ദക്ഷ ബാഗെടുത്ത് ചെന്നോളു .,,

ടീച്ചര്‍ പറഞ്ഞതും ദച്ചു കൃഷ്ണയെ നോക്കി വേഗം ബാഗിലേക്ക് ബുക്കെടുത്ത് വെച്ചു

”എടീ കൃഷ്ണാ എന്നെ കോളേജില്‍ നിന്ന് പുറത്താക്കീന്നാ തോന്നുന്നെ.,,

ദച്ചു ബാഗെടുത്ത് എണീറ്റു

”അതൊക്കെ നിന്‍റെ തോന്നലാ.,
പുറത്താക്കാണേല് ആദ്യം എന്നെ പുറത്താക്കണം.,
നീ ചെന്നോ ഞാന്‍ ക്ലാസ് കഴിഞ്ഞ് വിളിക്കാം.,,

കൃഷ്ണ പറഞ്ഞതും ദച്ചു ടീച്ചറോട് പറഞ്ഞ് ബാഗ് തോളിലിട്ട് പുറത്തേക്കിറങ്ങി

ദച്ചൂനെ കണ്ടതും നന്ദു ചിരിയോടെ അവളെ കൈ തണ്ടയില്‍ പിടിച്ചു

അവളും വേണോ വേണ്ടയോ എന്ന രീതിയിലൊന്ന് ചിരിച്ചു

”നന്ദേട്ടനെന്തിനാ വന്നേ..?

ദച്ചു നന്ദൂന്‍റെ മുഖത്തേക്ക് നോക്കി

”നിന്നെ കൂട്ടാന്‍ .,,

നന്ദു മറുപടി പറഞ്ഞതില്‍ ദച്ചൂന് തൃപ്തി ആയിട്ടില്ലായിരുന്നു
എങ്കിലും അവളൊന്നും ചോദിക്കാന്‍ പോയില്ല

”ഏത് കോളേജ് ക്യാമ്പസ് കണ്ടാലും  നമ്മുടെ പ്രണയക്കാലം ഒാര്‍മ വരും.,,

നന്ദു ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് അവളെ ചേര്‍ത്ത് പിടിച്ചു

ഗ്രൗണ്ടിലൂടെ നടക്കുമ്പോള്‍ അവിടെ ഉള്ളവരുടെ നോട്ടം മുയുവന്‍ അവരെ നേരെയായിരുന്നു

”ഇതെന്താടീ എല്ലാവരും നമ്മളെ തന്നെ നോക്കുന്നെ
നമുക്കിനി എന്തേലും കുഴപ്പമുണ്ടോ ?

നന്ദു നെറ്റി ചുളിച്ച് ചോദിച്ചു

”എന്‍റെ കൂടെ ഒളിച്ചോടി പോയ ആളെ നോക്കായിരിക്കും.,,

ദച്ചു പറഞ്ഞത് നന്ദൂന് മനസ്സിലായില്ല

”എന്തോന്ന് ഒളിച്ചോടി പോയ ആളോ ?

”ഹ്മ് ഞാന്‍ ഒളിച്ചോടി പോയെന്നാ കോളേജില്‍ പരക്കെയുള്ള വാര്‍ത്ത .,
അപ്പോ നിങ്ങളെ കണ്ടാ ആരായാലും നോക്കി പോകില്ലെ.,,

ദച്ചു വിശദീകരിച്ച് കൊടുത്തു

”ഒാ..ഹ് അങ്ങനെ .,
അത് മൈന്‍റ് ചെയ്യണ്ട
നീ വാ അവിടെയാണ് കാറ്.,,

നന്ദു ദച്ചൂനെ കൊണ്ട് നടന്നു

”അല്ല എന്തിനാ എന്നെ നേരത്തെ വിളിക്കാന്‍ വന്നെ ഫങ്ഷന്‍ എന്തേലും ഉണ്ടോ ?

ഇന്ന് നടന്ന പ്രശ്നത്തെ കുറിച്ചൊന്നും ചോദിക്കാത്തത് കൊണ്ട് നന്ദു അതറിഞ്ഞില്ലെന്നവള്‍ക്ക് ഉറപ്പായി

”ഹേ അപ്പു ഇന്ന് തിരിച്ച് പോകല്ലെ  അവളെ ഐയര്‍പോട്ടില്‍ കൊണ്ടാക്കേണ്ട കാര്യം മറന്നോ  ?

നന്ദു പറഞ്ഞപ്പോയാണ് ദച്ചൂനാ കാര്യം ഒാര്‍മ വന്നത്

” ആ മൂതേവിനെ കൊണ്ടാക്കാനാണോ എന്‍റെ ക്ലാസ് ചുമ്മാ കട്ടാക്കിയെ ?

ദച്ചു ആ ഫ്ലോയിലങ് ചോദിച്ചതും നന്ദു ഒന്ന് നിന്ന് അവളെ നോക്കി

” സോറി അപ്പു ചേച്ചിയെ കൊണ്ടാക്കാനാണല്ലെ
എപ്പോയാ ഫ്ലൈറ്റ് ?

ദച്ചു നിഷ്കളങ്കമായൊന്ന് ചിരിച്ചു

”ഹ്മ്‌ … 5: 30’ന് .,,

നന്ദു പ്രത്യേക ഭാവത്തില്‍ അവളെയൊന്ന് നോക്കി ദച്ചൂനെ കൊണ്ട് നടന്നു

കാറിന് അടുത്ത് എത്തിയപ്പോയാണ് കാറിന്‍റെ ഫ്രണ്ട് സീറ്റില്‍ അപ്പു ഇരിക്കുന്നത് കണ്ടത്

ദച്ചു ബാക്ക് സീറ്റിലേക്ക് കയറാന്‍ നിന്നതും നന്ദു അവള്‍ക്ക് ഡോര്‍ തുറന്ന് കൊടുത്തു

ദച്ചു നന്ദൂനെ ഒന്ന് നോക്കി ബാക്ക് സീറ്റില്‍ കയറിയിരുന്നതും നന്ദു തന്നെ ഡോറടച്ച് ഡ്രൈവിംങ് സീറ്റിലേക്ക് കയറി

”ഹായ് ദച്ചൂ.. എങ്ങനെ ഉണ്ടായിരുന്ന് ഇന്നത്തെ ക്ലാസ് ?

ദച്ചൂനെ കണ്ടും അപ്പു പിറകിലേക്ക് തിരിഞ്ഞ് ചോദിച്ചു

” എന്നത്തേയും പോലെ തന്നെ,,

ഇത്ര മാത്രം പറഞ്ഞ് ദച്ചു ഒന്ന് ചിരിച്ചു

” നമ്മുടെ കോളേജ് കാലഘട്ടമെല്ലാം നിനക്ക് മിസ്സ് ചെയ്യുന്നില്ലെ നന്ദൂ..,,

അപ്പു നന്ദൂനെ നോക്കി

”പിന്നേ..
ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്തായാലും സ്ക്കൂള്‍ ലൈഫും കോളേജ് ലൈഫും ഒക്കെ തന്നെയാ.,
അതൊക്കെ തിരിച്ച് കിട്ടാന്‍ ആഗ്രഹിച്ചാലും നടക്കില്ലല്ലോ
ഇപ്പോ ജോലിയും അതിന്‍റെ സ്ട്രസ്സും കാരണം നമ്മുടെ ഹാപ്പിനെസ്സിന് മനസ്സും സമയവും ഒക്കെ കുറവാണ്.,,
ഇനിയിപ്പോ ലണ്ടനിലേക്ക് പോയാലും  ഫാമിലിയേയും ഫ്രണ്ട്സിനെ ഒക്കെ വിട്ട് നില്‍ക്കുന്നത് തന്നെ വലിയൊരു ടാസ്കാണ്.
ഒാരോ പ്രവാസികളുടേയും അവസ്ഥ അത് തന്നെയല്ലെ .,
എന്നാലും എല്ലാം സഹിച്ച് പിടിച്ച് നില്‍ക്കും .,,

നന്ദൂന്‍റെ വിഷമത്തോടെയുള്ള

വാക്കുകള്‍ കേട്ട് ദച്ചൂന് എന്തോ വല്ലാഴ്മ തോന്നി

താന്‍ നന്ദൂനെ വല്ലാതെ വേദനിപ്പിക്കുന്ന പോലെ തോന്നിയവള്‍ക്ക്

എല്ലാം നല്ലതിനാണെന്ന് പറഞ്ഞ് അവളെ തന്നെ സമാധാനിപ്പിച്ചു

അപ്പുവും നന്ദുവും ഒാരോന്ന് സംസാരിക്കുന്നുണ്ടെങ്കിലും ദച്ചു അതിലൊന്നും ചേരാതെ പുറത്തെ കാഴ്ച്ചകള്‍ കണ്ടിരുന്നു

കാറിലിരുന്ന് യാത്ര ചെയ്യവെ
റോഡിന്‍റെ ഇരുവശത്തുള്ള മരങ്ങളും ബിള്‍ഡിങും വീടുകളും  വേഗത്തില്‍  പിന്നോട്ടോടുന്ന പോലെ തോന്നിയവള്‍ക്ക്

നന്ദുവും അപ്പുവും ഒാരോന്ന് പറഞ്ഞ് ചിരിക്കുന്നുണ്ടെങ്കിലും അവളെ ശ്രദ്ധ അതിലേക്കൊന്നും പോയില്ല
.
ദച്ചു സീറ്റിലേക്ക് ചാരിയിരുന്നു
ഏതോ പഴയ സിനിമയിലെ വിരഹ ഗാനം കാറിനുള്ളില്‍ അലയടിച്ചു

അവളോര്‍ക്കുകയായിരുന്നു..

തനിക്ക് പ്രിയപ്പെട്ടവനും തങ്ങള്‍ ഒരുക്കൂട്ടി വെച്ച സ്വപ്നങ്ങളും യാത്രയില്‍ പിന്നോട്ട് ഒാടുന്ന മരങ്ങളെ പോലെ  തന്നില്‍ നിന്നും ഒരുപാട് ദൂരം ഓടിമറഞ്ഞതായിരുന്നു

ഒരിക്കലും തന്നിലേക്കൊരു മടക്കമില്ലെന്ന് കരുതിയവന്‍ ഇന്നെന്‍റെ ഭര്‍ത്താവായിരിക്കുന്നു

ഇതിനെ എന്ത് പേരിട്ട് വിളിക്കും  വിധിയെന്നോ ഭാഗ്യമെന്നോ

ഇനിയും ഒരു അകല്‍ച്ച ഒരുപക്ഷെ   രണ്ട് പേര്‍ക്കും താങ്ങാന്‍ പറ്റില്ല

എന്ത് ചെയ്യണം എന്നറിയാതെ നോക്കി നിന്നാല്‍ നഷ്ടം മാത്രമായിരിക്കും അവസാനം

എന്തെങ്കിലും പെട്ടന്ന് ചെയ്തെ പറ്റൂ..

എന്തായാലും നന്ദേട്ടന്‍ ഇപ്പോ ഒന്നും അറിയണ്ട ചിലപ്പോ താങ്ങാന്‍ പറ്റിയെന്ന് വരില്ല

ദച്ചൂന്‍റെ ഉള്ളില്‍ വല്ലാത്തൊരു വേദന നിറഞ്ഞ് വന്നു
കൂടാതെ അര്‍പ്പണയോടുള്ള ദേഷ്യം ഇരട്ടിയായി കൊണ്ടിരുന്നു

ഐയര്‍പോട്ടില്‍ എത്തുന്നതിന് മുന്നെ അപ്പൂന് കൊണ്ട് പോകാന്‍ എന്തോ വാങ്ങണമെന്ന് പറഞ്ഞ് വണ്ടിയില്‍ നിന്നിറങ്ങി

ദച്ചൂനെ വിളിച്ചെങ്കിലും അവള്‍ പോയില്ല

”വാടോ ഇറങ്ങ് ദച്ചൂ .,,

അപ്പു നന്ദൂന്‍റെ മുന്നില്‍ വെച്ച് സ്നേഹത്തോടെ ദച്ചൂനെ വിളിച്ചു

” ഇല്ല ചേച്ചി എനിക്ക് നല്ല സുഖമില്ല
നിങ്ങള്‍ പോയി വാ .,,

ദച്ചു പറഞ്ഞതും അവര്‍ രണ്ട് പേരും പോയി

അപ്പു അത് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ദച്ചൂനറിയാമായിരുന്നു

” ഈ ആഗ്രഹം പോലെ നിന്‍റെ എല്ലാ ആഗ്രഹം നടക്കില്ലെന്ന് ദച്ചു അപ്പു പോകുന്നതും നോക്കി മനസ്സാല്‍ ഉരവിട്ടു

കുറച്ച് കഴിഞ്ഞതും നന്ദൂന്‍റെ കൈയ്യില്‍

ചേര്‍ത്ത് പിടിച്ച് വരുന്ന അപ്പൂനെ കണ്ട് ദച്ചു പല്ല് കടിച്ചു

”എന്താ അവളെ ചിരി .,
പാവം നന്ദേട്ടന്‍ കൂടെ നില്‍ക്കുന്നവള്‍ തന്‍റെ ജീവിതം തകരാന്‍ ആഗഹിക്കുന്ന ക്രൂര മനസ്സുള്ളവളാണെന്ന് അറിയുന്നില്ലല്ലോ
പ്രിയപ്പെട്ട കൂട്ടുക്കാരിയുടെ ചതിയുടെ മുഖം പോലും മനസ്സിലാക്കാന്‍ ആ പാവത്തിന് പറ്റുന്നില്ല.,,

രണ്ട് പേരും കാറില്‍ വന്ന് കയറി
പെട്ടന്ന്  തന്നെ ഐയര്‍പോട്ടില്‍ എത്തി
മൂന്ന് പേരും ഇറങ്ങി നടന്നു

”നന്ദൂ പോയി വരാം
മിസ്സ് യൂ സോ മച്ച്.,,

അപ്പു നന്ദൂനെ കെട്ടിപിടിച്ച് യാത്രപറഞ്ഞ് ദച്ചൂന് നേരെ തിരിഞ്ഞു

പുച്ഛത്തോടെ അവളെ കെട്ടിപിടിച്ചു

”മിസ്സിസ് ദക്ഷ .,
നിന്‍റെ കൗണ്ടൗണ്‍ എണ്ണി തുടങ്ങി.,
ഞാന്‍ പെട്ടന്ന് തിരിച്ച് വരും.,
അന്നെനിക്ക് കാണേണ്ടത് നിങ്ങള്‍ രണ്ടായിട്ടാണ്.,

ഇല്ലെങ്കില്‍ അര്‍പ്പണ ഒരു വരവ് വരും
അതൊരിക്കലും നല്ലതിനാകില്ല.,,

അപ്പു ദച്ചൂന്‍റെ ചെവിയോട് ചുണ്ട് ചേര്‍ത്ത് ശബ്ദം താഴ്ത്തി പറഞ്ഞു

”കാണാം മിസ്സ് അര്‍പ്പണ.,,

ദച്ചു ഉറച്ച സ്വരത്തില്‍ പറഞ്ഞ് അപ്പൂനില്‍ നിന്ന് വിട്ട് നിന്ന് അവള്‍ക്ക് നേരെ കൈ നീട്ടി
തിരിച്ച് അവളെ കൈയ്യിലേക്ക് കൈചേര്‍ക്കുമ്പോള്‍ അപ്പൂന്‍റെ കണ്ണില്‍ ചതിയുടേയും പ്രതികാരത്തിന്‍റേയും കനല്‍ എരിയുന്നുണ്ടായിരുന്നു .,,

*(തുടരും…)