രചന – കൃഷ്ണ
ആറ് മാസത്തിനുള്ളിൽ ഞാൻ വീണ്ടും ഞങ്ങടെ lekshya group of company പഴയ പോലെ ഫസ്റ്റ് പൊസിഷനിൽ തന്നെ എത്തിക്കുമെന്ന് മനസിലുറപ്പിച്ചതായിരുന്നു. ആറ് മാസം തികയ്ക്കുന്നതിനു മുന്നേ ഞാൻ അത് സാധിച്ചിരിക്കുന്നു. അച്ഛൻ ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. പിന്നെ ഇന്ന് സ്റ്റാഫുജൽ എല്ലാം ചേർന്നൊരു പാർട്ടിയും ഓഫീസിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.
സത്യം പറഞ്ഞാൽ എനിക്ക് ആ കിരണിനെ കണ്ട് നല്ല രണ്ട് ഡയലോഗ് പറയണമെന്നൊക്കെ ഉണ്ട്. പിന്നെ വേണ്ടാന്ന് വെച്ചു എന്റെ കമ്പനി ഫസ്റ്റ് പൊസിഷനിൽ എത്തിയത് അവനിപ്പോൾ പ്രാന്തു പിടിപ്പിച്ചു കാണും…ഈ വിഷയം പറഞ്ഞോണ്ട് അവൻ തന്നെ ചൊറിഞ്ഞോണ്ട് വന്നോളും. അപ്പോ ഡയലോഗും കൂട്ടത്തിൽ ഒന്ന് മാന്തി കൊടുക്കേം ചെയ്യന്നു വെച്ചു. എന്തായാലും അവൻ വെറുതെ നിക്കുമെന്നെനിക്ക് തോന്നുന്നില്ല. അവന്റെ സ്വഭാവം എനിക്ക് നന്നായിട്ടറിയാം. അതുകൊണ്ട് അവന്റെ ഭാഗത്ത് നിന്നും എന്തും പ്രേതീക്ഷിക്കാം.
ഓയ് ബ്രോയ് അകത്തേക്ക് വരാമോ… ഞാൻ ഓരോന്നും ചിന്തിച്ചു കൂട്ടി നോക്കുമ്പോൾ ആണ് അഭിയുടെ ആ ചോത്യം. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അനുവാതതിനെന്ന പോലെ ഡോറിനരികെ നിക്കുവാണ്.
എന്റെ റൂമിലേക്ക് വരാൻ നിനക്ക് എന്നോട് അനുവാദം ചോദിക്കേണ്ട ആവശ്യമുണ്ടോ?
മമ് ഒരിക്കെ അനുവാദം ചോദിക്കാതെ നിന്റെ റൂമിലേക്ക് വന്നതിനു എന്റെ മുതുക് പൊള്ളിക്കും വിതമല്ലേ നീ അടിച്ചത്. അന്ന് നിർത്തിയത് നിന്നോട് ചോദിക്കാതെ റൂമിലേക്ക് കയറൽ. നിനക്കോർമ്മയുണ്ടാവില്ല പക്ഷേ എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്..
അവനത് പറഞ്ഞതും ഞാൻ അഭിയെ നോക്കിയൊന്ന് ചിരിച്ചു. അവൻ പറഞ്ഞത് ശരിയ ഞാൻ കോളേജിൽ പടിക്കുന്ന ടൈം. ലാപ്പിൽ രാധുന്റെ ഫോട്ടോ നോക്കിയിരുന്നു അവളോട് ഞാൻ സ്വയം ഓരോന്നും പറഞ്ഞിരുന്നപ്പോളായിരുന്നു അഭി കേറി വന്നത്. വന്നത് പോട്ടെ ചെക്കൻ ഞാൻ പറഞ്ഞതൊക്കെ കേട്ടു നിക്കുവായിരുന്നു. എനിക്കത് ഒട്ടും പിടിച്ചില്ല. എന്നോട് അനുവാദം ചോദിക്കാതെ എന്തിനാടാ റൂമിലേക്ക് കയറി വന്നതെന്നും പറഞ്ഞ് കുനിച്ചു നിർത്തി ഒന്ന് കൊടുത്തു..
എടാ അഭി അതൊക്കെ കഴിഞ്ഞു പോയ കാര്യമല്ലേ?
അത് നിനക്ക്. അന്ന് എനിക്ക് കിട്ടിയ അടി ഓർക്കുമ്പോൾ ഹോ…. ഓർക്കാൻ കൂടി മേലായെ….
ആമ് നീ അത് വിട്.. എന്നിട്ട് വന്ന കാര്യം പറയ്…
ഞാനത് പറഞ്ഞ് തീർന്നതും അഭി വന്നെന്നെ കേട്ടി പിടിച്ചു.
കോൺഗ്രേറ്റസ് ബ്രോ.. യു did ഇറ്റ്… എനിക്കറിയാമായിരുന്നു നീ കമ്പനി വീണ്ടും ഫസ്റ്റ് പൊസിഷനിൽ എത്തിക്കുമെന്ന്… നിന്നെ കൊണ്ട് അതിന് സാധിക്കുമെന്നും എനിക്കറിയാമായിരുന്നു. അത്രയും പറഞ്ഞവൻ വിട്ടു നിന്നു.
thanks അഭി….
ആമ് ആദി ജയൻ മാമൻ വന്നിട്ടുണ്ട്. നീ വേഗം താഴേക്ക് വാ…
അതും പറഞ്ഞു അവൻ റൂം വിട്ടുപോയി.
ഞാൻ വേഗം റെഡിയായി താഴേക്ക് ചെന്നു.
എന്നെ കണ്ടതും മാമൻ ഇരുന്നിടത്തു നിന്നും പുഞ്ചിരിയോടെ എണീറ്റ് എന്നെ കേട്ടിപിടിച്ചു.
ആദി മോനേ കോൺഗ്രേറ്റസ്… നീ സാധിച്ചു. വീണ്ടും നമ്മുടെ കമ്പനിയെ നമ്പർ വൺ കമ്പനിയായി ഫസ്റ്റ് പൊസിഷനിൽ എത്തിയിരിക്കുന്നു.
thanks ജയമാമ
പിന്നെ അമ്മയുടെ വകയായിരുന്നു.
പിന്നെ അവരോട് സംസാരിച്ച് അതികം വൈകിപ്പിക്കാതെ ഓഫിസിലേക്ക് വിട്ടു.
__________________________________
marvelent group of company യെ പിന്തള്ളി കൊണ്ട് ഞങ്ങളുടെ lekshya group of company നമ്പർ വൺ കമ്പനിയായി ഫസ്റ്റ് പൊസിഷനിൽ എത്തിയിരിക്കുന്നു. അതിന്റെ ഭാഗമായി ഓഫിസിൽ ഇന്നൊരു പാർട്ടി ഒരിക്കിയിട്ടുണ്ട്.
ഇന്ന് കുറച്ച് ഗേറ്റപ്പിൽ പോകാല്ലോ എന്ന് കരുതി കുറച്ച് ഡ്രസ്സ് എടുത്ത് കട്ടിലിൽ നിരത്തിയിട്ടു.
ശോ… ആകെ കൺഫ്യൂഷൻ ആയല്ലോ… ഇതിലിപ്പോ ഏതാ ഇടുക… സാരി വേണ്ടാ ഇനി സാരിയുടെ ഏഴയൽവക്കാം പോക മാട്ടേൻ… സാരിയുടെ കാര്യം പറഞ്ഞപ്പോൾ പെട്ടന്ന് ഇന്നലെ നടന്ന കാര്യങ്ങൾ ഓർമയിൽ വന്നു… എന്തോ ആ കാര്യങ്ങൾ ഓർമ്മ വന്നപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ആദി സാറിന്റെ ദേഷ്യത്തിൽ പോലും പുറമേ കാണിക്കുന്ന മുഖം മൂടിയാണ്. ആ മുഖം മൂടിക്കു പുറകിൽ ഒരു സ്നേഹമുള്ള മനസുണ്ട്. അതെനിക്ക് പല സാഹചര്യത്തിൽ വ്യക്തമായതാണ്.
എനിക്കാണേൽ ഈ ഇടെ ആദി സാറിനെ കുറിച്ചോർക്കുന്നത് കൂടിയിട്ടുണ്ട്. ഈശ്വരാ എന്താണോ അതിന് കാരണം… ഇനി എന്റെ മനസ്സിൽ സാറിനോട് വല്ല.. ഏയ്… അങ്ങനെ ഒന്നുമില്ലന്ന് പറയാൻ മനസനുവദിക്കാത്ത പോലെ… ഈ ഇടയായി സാറിനോട് എനിക്ക് എന്തൊക്കെയോ ഫീലിംഗ്… ആ നോട്ടമാണ് എന്നെ ശരിക്കും തളർത്തുന്നത്. ആ മുഖം കാണുമ്പോൾ എന്റെ കണ്ണുകൾ വിടരുന്നു മനസ്സിൽ പറഞ്ഞരിയാക്കാൻ പറ്റാത്ത സന്തോഷം ആണ്. അടുത്തു വരുമ്പോൾ സ്വയം മറന്നു നിന്നു പോകും…
നിച്ചു…
ആദി സാറിനെ കുറിച്ച് ഓരോന്നും ചിന്തിച്ചോണ്ടിരുന്നപ്പോളാണ് അമ്മയുടെ വിളി…
പെട്ടന്ന് ചിന്തകളിൽ നിന്നും സ്വബോതത്തിലേക്ക് വന്നത്.
വേഗം തന്നെ കട്ടിലിൽ ഇട്ടിരുന്ന റെഡ് and വൈറ്റ് കളർ ചുരിദാറുമെടുത്ത് ഡ്രെസ്സിങ് റൂമിലേക്ക് പോയി ചേഞ്ച് ചെയ്ത് വന്ന് കണ്ണാടിക്ക് മുന്നിൽ വന്ന് കുറച്ച് മിനുക്കങ്ങൾ മുഖത്ത് ചെയ്ത് താഴേക്ക് വെച്ചു പിടിച്ചു.
അമ്മേ…
ആ വന്നോ… അല്ല ഇതെന്താ ചുരിദാറാണോ ഇട്ടത്.. സാരി ഉടുത്താൽ പോരായിരുന്നോ?
എന്റെ വേഷം കണ്ടതും അമ്മയുടെ പറച്ചിലായിരുന്നു…
എന്റമ്മേ… സാരിയൊക്കെ ഉടുത്തോരുങ്ങി പോകാൻ ഞാൻ കോളേജിൽ ഓണ സെലിബ്രേഷന് പോകുവോന്നുമല്ല. ഞങ്ങടെ കമ്പനിയിൽ വർക്ക് ചെയ്യുന്നവരെ മാത്രം ഉൾക്കൊള്ളിച്ചുള്ള ചെറിയൊരു പാർട്ടിയാണ്. അതിന് ഈ ഗേറ്റപ്പ് ധാരാളം മതി. പിന്നെ സാരിയുടക്കൾ ഇന്നലത്തകൊണ്ട് ഞാൻ സുല്ലിട്ടതാ… ഹോ വെറുത്തു പോയി. അതും പൊക്കി പിടിച്ചു നടന്ന എന്റോരവസ്ഥ…
മമ് ഞാൻ പറഞ്ഞന്നേയുള്ളു. എന്താന്നാച്ച ഇട്ടോണ്ട് പോ.. ഇപ്പോ വാ വന്ന് ചായ കുടിക്ക്.
പിന്നെ ചായകുടിയും കഴിഞ്ഞ് അമ്മയോട് യത്ര പറഞ്ഞ് വേഗം തന്നെ ഓഫീസിലേക്ക് വിട്ടു.
ഓഫീസിൽ എത്തി അകത്തേക്ക് കയറി ഓഫീസിലെ സെക്കന്റ് ഫ്ലവറിലെ ഒരു വലിയ ഹാളിലേക്ക് വെച്ചു പിടിച്ചു. ഇതിപോലുള്ള ഓഫിസ് പരമായ പരുപാടിക്ക് വേണ്ടി ഒരുക്കിയിട്ടില്ല ഒരു വലിയ ഹാൾ ആയിരുന്നു. പാർട്ടിക്ക് സൗകര്യമായ എല്ലാം ഹാളിൽ ഉണ്ട്. ഞാൻ വേഗം അങ്ങോട്ട് വെച്ചു പിടിച്ചു. ഡോർ തുറന്ന് അകത്തേക്ക് കയറിയ ഞാൻ അവിടെയുള്ളവരുടെ വേഷം കണ്ട് വായും പൊളിച്ച് നിന്നു പോയി… വേറൊന്നുമല്ല എല്ലാം നല്ല ഗേറ്റപ്പിൽ അതും മിക്ക ലേഡി സ്റ്റാഫ്‌സിന്റെ വേഷം സാരി ആയിരുന്നു. ഞാൻ ആ കാഴ്ച കണ്ട് നിന്നപ്പോളാണ് എന്റെ ഷോൾഡറിൽ ആരോ തോണ്ടിയത്. ഞാൻ പെട്ടന്ന് തന്നെ ഉറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോലുണ്ട് രമ്യ സാരിയൊക്കെ ഉടുത്ത് നല്ല ഗെറ്റയപ്പിലൊക്കെ അണിഞ്ഞൊരുങ്ങി മുന്നിൽ നിക്കുന്നു.
രമ്യ നീ… സ.. സാരിയിൽ..
മമ് അതെ സാരിയിൽ. എന്താ വല്ല കുഴപ്പവുമുണ്ടോ? ഇതെനിക്ക് ബോറാണോടി.. ഞാൻ ചുരിദാർ ഇടനാ നിന്നെ പിന്നെ സൂരജ് സാരിയുടുക്കാൻ പറഞ്ഞപ്പോൾ എന്നാ സാരി തന്നെ ഇടാമെന്നങ്ങോട്ട് ഫിക്സ് ചെയ്തു. പിന്നെ നമ്മുടെ കമ്പനി നമ്പർ വൺ കമ്പനിയായി ആ കിരണിന്റെ കമ്പനിയെ പിന്തള്ളി ഫസ്റ്റ് പൊസിഷനിൽ എത്തിയതിന്റെ ആഘോഷ പാർട്ടി അല്ലേ… അപ്പോ കുറച്ച് കളറായിക്കോട്ടെന്ന് വെച്ചു. അല്ല നീയെന്താ ഈ വേഷത്തിൽ. ഞാൻ വിചാരിച്ചു നീയും സാരിയാകും ഇടുന്നതെന്ന്.
ഓ… പിന്നെ സാരി… സാരിയും ഞാനും ഒരിക്കലും സെറ്റാകൂലാ… ഇന്നലത്തെ കൊണ്ട് എനിക്കത് പൂർണ്ണമായി…
ആ അത് പറഞ്ഞപ്പോളാ നിന്റെ അപ്പൂന്റെ എൻഗേജ്‌മെന്റ് എങ്ങനെയുണ്ടായിരുന്നു…?
അതൊക്കെ പൊളിയായി നടന്നു. അങ്ങനെ തുടങ്ങി ഇന്നലത്തെ വിശേഷങ്ങൾ പറഞ്ഞ് കൊടുക്കുമ്പോളാണ് ഞാൻ ആ ശബ്‌ദം കേട്ടത്.. വേറാരുടെയും അല്ല ആദി സാറിന്റെ തന്നെ. ആള് ഡയസിൽ നിന്നോണ്ട് ഇന്നത്തെ പാർട്ടിയെ കുറിച്ച് മൈക്കിലൂടെ പറയുവാണ്. കമ്പനിയെ കുറിച്ചും വർക്ക് ചെയ്യുന്ന സ്റ്റാഫ്‌സിനെ കുറിച്ചും ഇംഗ്ലീഷിലും മലയാളത്തിലും ഓരോന്നും പറയുന്നുണ്ട്. ഞാനാണേൽ ആദി സാറിനെ തന്നെ നോട്ടം കൊടുത്തു നിക്കുവായിരുന്നു. സംസാരിക്കുമ്പോഴും ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി ഞാൻ എല്ലാം മറന്ന് ആ മുഖത്തേക്ക് തന്നെ നോക്കി നിന്നുപോയി.
ചുറ്റും കൈയ്യടികൾ മുഴങ്ങി കേട്ടപ്പോളാണ് ഞാൻ ഞെട്ടി സ്വഭാതത്തിലേക്ക് വന്നത്. അപ്പോഴേക്കും ആളുടെ സംസാരം കഴിഞ്ഞ് lets enjoy the party എന്നും പറഞ്ഞ് ഡയസിൽ നിന്നുമിറങ്ങി..
അപ്പോൾ തന്നെ ഹാളിലെ ലൈറ്റ്സ് എല്ലാം ഓഫായി.. പെട്ടന്നായത് കൊണ്ട് ഞാനൊന്നു പേടിച്ച് എനിക്കടുത്തു നിന്ന രമ്യയുടെ കൈയ്യിൽ പിടിച്ചു. ഫുൾ ഇരുട്ട് പടർന്ന ആ വലിയ ഹാളിൽ പെട്ടന്ന് തന്നെ കളർ ലൈറ്റ്സ് തെളിഞ്ഞു. ആ ലൈറ്റും വേട്ടത് അവിടേം കാണാൻ ഒരു പ്രത്യക ഭംഗിയായിരുന്നു. ഹാളിന്റെ ഒരു വശത്തായി സെറ്റ് ചെയ്ത് വെച്ചിരുന്ന സ്പീക്കറിൽ നിന്നും പാട്ട് ഓണായി..
🎶
Tu aata hai seene mein
jab jab saan sein bharti hoon
Tere dil ki galiyon se
main har roz guzarti hoon
Hawaa ke jaise chalta hai tu,
main ret jaisi udti hoon
Kaun tujhe yun pyaar karega
jaise main karti hoon
hooo… hoo… (1)
Meri nazar ka safer
Tujh pe hi aake ruke
Kehne ko baaki hai kya,
Kehna thhajo keh chunke
Meri nigahein hain
Teri nigahon ki
Tujhe khabar
Kya bekharbar
Main tujhse hi chhup chhup kar,
Teri aankhein padhti hoon
Kaun tujhe yun pyaar karega
Jaise main karti hoon 🎶
പാട്ട് ഹാൾ മുഴുക്കെ ഒഴുകി നടന്നു. ഞാൻ ആ പാട്ടിനെ ആസ്വദിച്ചങ്ങനെ നിന്നു. കൂടെ നിന്ന രമ്യയോടെ എന്തോ പറയാൻ വേണ്ടി നോക്കിയതും പെണ്ണിനെ അവിടെയെങ്ങും കാണാനില്ല.
ഇവളിതെവിടെ.. ഒന്നും പറയാതെ… ഞാൻ ചുറ്റിനുമെന്നു നോക്കി. പക്ഷേ അവളെ അവിടേമൊന്നും കണ്ടില്ല. ഞാൻ അവളെ നോക്കി നടന്നപ്പോളാണ് പെട്ടന്നൊരാളെ ചെന്നിടിച്ചു നിന്നത്. ആളാരാണെന്നു നോക്കിയപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാനൊന്നു ഞെട്ടി.. മുഖത്ത് പല ഭാവങ്ങൾ ഫിറ്റ് ചെയ്ത് ഞാൻ മുന്നിൽ നിക്കുന്ന ആളെ നോക്കി നിന്നു.
എവിടെ നോക്കിയ അശ്വനി നടക്കുന്നത്. തനിക്കൊരു ശ്രെദ്ധയിമില്ലാതെയാണല്ലോ നടക്കുന്നെ?
അത് സാർ.. ഞാൻ പെട്ടന്ന് കണ്ടില്ല.. സോറി സാർ…
ഓഫീസിൽ വന്നപ്പോൾ മുതൽ എന്റെ കണ്ണുകൾ പരതി നടന്ന മുഖം അശ്വനിയുടെ ആയിരുന്നു. അവളെ കാണാൻ എന്റെ കണ്ണുകൾ അവിടമാകെ തിരഞ്ഞു. അവളെ കാണാൻ മനസ് ദൃതി കൂട്ടുമ്പോലെ… പക്ഷേ അവളെ അവിടേമൊന്നും കണ്ടിരുന്നില്ല. party ഹാളിൽ വന്നതും സ്റ്റാഫിസിന്റെ എല്ലാം വേഷം എന്നെത്തേക്കാളും വ്യത്യസ്തമായിരുന്നു. സാരിയിൽ അണിഞ്ഞൊരുങ്ങി വന്ന് നിക്കുന്ന ലേഡി സ്റ്റാഫ്‌സിൻ കണ്ട് എനിക്ക് പെട്ടന്ന് അശ്വനിയെ ആണ് ഓർമ്മവന്നത്. ഇന്നലെ അശ്വനിയെ സാരിയുടുത്ത് കണ്ടപ്പോൾ സ്ഥല കാല ബോതം മറന്ന് നോക്കി നിന്നത് ഓർമ്മവന്നു. ആ വേഷത്തിൽ അവളെ കാണാൻ ഒരു പ്രത്യക ഭംഗി തന്നെയായിരുന്നു… ഇന്ന് ഇവരുടെ വേഷം കണ്ടപ്പോൾ അശ്വനിയും സാരിയാകും ഉടുത്തിട്ടുണ്ടാവുക എന്ന് കരുതി അവളെ അവിടം നോക്കിയപ്പോൾ ഉണ്ട് ഹാളിലേക്ക് കയറിനുള്ള ഡോറിനടുത്തു നിന്ന് രമ്യയോട് സംസാരിച്ചു നിക്കുന്ന അശ്വനിയെ കണ്ടപ്പോൾ സാരിയിലെ പ്രേതിക്ഷ പോയി. എങ്കിലും ആ റെഡ് and വൈറ്റ് കളറിലെ ചുരിദാറിൽ അവളെ കാണാൻ ഒരു കൊച്ച് മാലാഹയെ പോലെ ഉണ്ടായിരുന്നു. അവളെ ചിരിയാലേ സംസാരിക്കുന്നതൊക്കെ എന്തന്നില്ലാതെ ആസ്വാതിച്ചു നിന്നു. പിന്നെ രണ്ട് വാക്ക് സംസാരിക്കാൻ ഞാൻ ഡയസിലേക്ക് കയറിയപ്പോൾ എന്റെ ശബ്‌ദം കേട്ട ആ സ്പോട്ടിൽ അവൾ എന്നെ തിരിഞ്ഞു നോക്കിയതൊക്കെ ഞാൻ അവൾ കാണാതെ ശ്രെദ്ധിച്ചിരുന്നു. പിന്നെ ഞാൻ ഡയസിൽ നിന്നും ഇറങ്ങുന്നത് വരെ അവൾ എന്നെ തന്നെ നോക്കി നിക്കുന്നതൊക്കെ അവളെറിയാതെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഡയസിൽ നിന്നും ഞാൻ ഇറങ്ങിയതും അവളോടൊന്നു സംസാരിക്കാൻ വേണ്ടി ഞാൻ അവളെ അടുക്കൽ നടന്നു. ഇന്നലെ കുറച്ച് കടുപ്പിച്ചു സംസാരിച്ചതാണല്ലോ…
എന്നാൽ അവൾ അപ്പോഴേക്കും അവിടെയൊന്നും കാണാനില്ലായിരുന്നു. ഞാൻ തിരിച്ചു നടന്നപ്പോളാണ് ആരോ എന്നെ വന്നിടിച്ചു നിന്നത്… നോക്കിയപ്പോലുണ്ട് അശ്വനി. എന്നെ കണ്ടതും അവൾടെ മുഖത്തെ എക്സ്പ്രഷൻസ് കാണണ്ടത് തന്നെയായിരുന്നു. അവൾടെ എക്സ്പ്രഷന് മാറ്റ് കൂട്ടാൻ വേണ്ടി ഞാൻ കുറച്ച് കടുപ്പിച്ചു അങ്ങനെ ചോദിച്ചപ്പോൾ അവൾ പേടിച്ച് പറയാൻ വാക്കുകൾക്കു വേണ്ടി കഷ്ടപ്പെടുന്നത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ പുറമേ കാണിച്ചില്ല.
നോക്കിയും കണ്ടും നടക്കാതെ മേത്തു വന്നിധിച്ചിട്ട് സോറിയോ?
സാർ ഞാൻ സത്യമായിട്ടും കണ്ടിരുന്നില്ല.. ഞാൻ രമ്യയെ നോക്കി വന്നപ്പോൾ പെട്ടന്ന്…
മമ്… its ok.
എന്നാ ഞാൻ… അതും പറഞ്ഞ് ഞാൻ മുന്നോട്ട് നടക്കാനൊരുങ്ങിയതും
അശ്വനി..
ആദി സാറ് വിളിച്ചതും ഞാൻ സ്റ്റോപ്പായി സാറിനെ എന്താ എന്ന ഭാവത്തിൽ നോക്കി…
അത് ഇന്നലെ ഞാൻ തന്നോട് കടുപ്പിച്ചു സംസാരിച്ചതിന് സോറി. താൻ കൈയ്യിൽ കുഞ്ഞിരിക്കുന്ന ചിന്തയില്ലാതെ ബ്രദറുമായി വഴക്കിടാൻ പോയത് കൊണ്ടല്ലേ വീഴാൻ പോയത്. കുഞ്ഞിനെ കൈയ്യിൽ പിടിച്ചു ശ്രെദ്ധ തെറ്റി അങ്ങനെ ചെയ്തകൊണ്ടാണ് ഞാൻ കുറച്ച് കടിപ്പിച്ചു സംസാരിച്ചത്. ഒരു പക്ഷേ എന്റെ നോട്ടം നിന്നിൽ പതിഞ്ഞില്ലായിരുന്നങ്കിലോ വേറെ ആരും പിടിച്ചു നിർത്തിയില്ലായിരുന്നങ്കിലോ.. ആ കുഞ്ഞിനേയും കൊണ്ട് നിലത്ത് വീഴില്ലായിരുന്നോ?
അത് കൊണ്ടാണ് ഞാൻ അശ്വനിയോട് ദേഷ്യപ്പെട്ട് സംസാരിച്ചത്… ഞാൻ അങ്ങനെ പറഞ്ഞത് ഫീൽ ആയിട്ടുണ്ടെൽ ഞാൻ സോറി പറയില്ല കാരണം നിന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നു. അത്രയും പറഞ്ഞ് സാറ് തിരിഞ്ഞു നടന്നു.
പെട്ടന്ന് നടത്തം നിർത്തി ആദി അവൾക്ക് നേരെ തിരിഞ്ഞു.
സാരി തനിക്ക് നല്ല ഇണക്കമുണ്ടായിരുന്നു. i like it. അതും പറഞ്ഞോന്നു പുഞ്ചിരിച്ചു തിരിഞ്ഞു നടന്നു.
ഞാൻ സാറ് പറയുന്നതെല്ലാം കേട്ടു നിന്നെങ്കിലും അവസാനം പറഞ്ഞ വാക്ക് എന്നെ ശരിക്കും ഞെട്ടിച്ചു… ആദി സാറ് പോകുന്നതും നോക്കി ആ നിപ്പ് നിന്നു.
ഞാൻ അങ്ങനെ കിളി പോയ കണക്കെ നിക്കുമ്പോളാണ് ഷോൾഡറിൽ ആരോ പിടിച്ചത്…
തുടരും……

by